
ക്ലോണിങ്ങും കർമ്മശാസ്ത്രവും
ക്ലോണിങ് നടത്തുന്ന സാധാരണ കോശം ബാഹ്യത്തിൽ ലൈംഗികത രമെങ്കിലും ആന്തരികമായി ഇതു ലൈംഗിക കോശമാണെന്നു പറയാം. കാരണം, ലൈംഗിക കോശങ്ങളായ അണ്ഡബീജങ്ങൾ ചേർന്നായ സിക്താണ്ഡം ഒരു കോശമാണ്. ഇതു വിഭജിച്ചു വിഭജിച്ചു ലക്ഷക്കണക്കിനു പെരുകിയാണ് മനുഷ്യശരീരമായിരിക്കുന്നത്...
ക്ലോണിങ് ഇസ്ലാമിക വീക്ഷണത്തിൽ
ഇസ്ലാം ശാസ്ത്രത്തിനോ ശാസ്ത്രം ഇസ്ലാമിനോ എതിരല്ല. പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കു റിച്ചു ചിന്തിക്കുവാനും പ്രകൃതി രഹസ്യങ്ങളെക്കുറിച്ചു പഠിക്കുവാനുമുള്ള നിരന്തര പ്രേരണ ഖുർആനിൽ കാണാം...
ക്ലോണിങ് ശിശുവിന്റെ ഇസ്ലാമിക വിധി
“കാലു കൊ നടക്കുക; അതാണു നടക്കാനുള്ള അവയവം' എന്നു പറഞ്ഞാൽ, സ്വാഭാവികവും സുഗമവുമായ നടത്തത്തിനുള്ള മാർഗം കാലാണെന്നേ അർഥമുള്ളൂ. കാലു മേൽപ്പോട്ടാക്കി കൈകുത്തി ആർക്കും നടക്കാൻ കഴിയില്ല എന്ന് അതിന് ആരും വ്യാഖ്യാനം നൽകാനിടയില്ല...
ടെസ്റ്റ്ട്യൂബ് ശിശുവിന്റെ ഇസ്ലാമിക വിധി
നിയമജ്ഞന്മാരെ കുഴക്കിയ ആധുനിക വിഷമപ്രശ്നങ്ങളിലൊന്നാണ് ടെസ്റ്റ്ബ് ശിശുവെങ്കിലും ഇസ്ലാമിക കർമശാസ്ത്രം മറ്റുവിഷയങ്ങളിലെന്ന പോലെ ഇവ്വിഷയത്തിലും ധന്യമാണ്. അതു സംബന്ധമായ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കത്താനാവും...
ക്ലോൺ അവയവത്തിന്റെ വിധി
ചികിത്സക്കാവശ്യമായ അവയവങ്ങൾ ലഭ്യമാക്കുന്നതിനു ക്ലോൺ മനുഷ്യനെ ഉപയോഗപ്പെടുത്തുകയോ അല്ലെങ്കിൽ ക്ലോണിങ്ങിലൂടെ അവയവങ്ങൾ മാത്രം നിർമ്മിക്കുകയോ ചെയ്യാൻ പറ്റുമോ???
എന്താണു ക്ലോണിങ്?
സ്കോട്ട്ലാന്റിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭ്രൂണശാസ്ത്ര വിദഗ്ധനാണ് ഡോ. ഇയാൻ വിൽമുട്ട് (Dr. Van Wilmut). അദ്ദേഹം ഒരു ചെമ്മരിയാടിന്റെ അകിടിൽ നിന്നെടുത്ത ഒരു സാധാരണ കോശത്തിലെ ന്യൂക്ലിയസ് മറ്റൊരു ചെമ്മരിയാടിന്റെ ന്യൂക്ലിയസ് നീക്കം ചെയ്ത് അണ്ഡവുമായി സംയോജിപ്പിച്ചു...
ക്ലോണിങ് ജന്തുവർഗങ്ങളിൽ
ഭ്രൂണം വളരുന്ന ആദ്യഘട്ടത്തിൽ ഏതു കോശത്തിനും പൂർണ്ണവളർച്ചയെത്തിയ ജീവിയായിത്തീരാനുള്ള കഴിവു്. വളർച്ച പുരോഗമിക്കുമ്പോൾ ഈ കോശങ്ങൾ പ്രത്യേക ധർമ്മം മാത്രം നിർവ്വഹിക്കാൻ പറ്റിയ വിധത്തിൽ രാസപരമായും രൂപപരമായും മാറിത്തീരുന്നു. ഇതിനു വിഭേദനം എന്നാണു പറയുക. നാഡീ കോശങ്ങൾ, പേശീകോശങ്ങൾ എന്നിവ പ്രത്യേക ധർമം നിർവ്വഹിക്കാൻ വി രൂപാന്തരം വന്നവയാണല്ലോ. രൂപാന്തരം വന്ന കോശങ്ങൾക്കു പഴയ അവസ്ഥയിലേക്കു തിരിച്ചു മാറാൻ പറ്റില്ല എന്നായിരുന്നു പൊതു വിശ്വാസം. ഭ്രൂണകോശങ്ങളിൽ നിന്നു ന്യൂക്ലിയസ് എടുത്തു പുതിയ ഭ്രൂണങ്ങളായി ക്ലോൺ ചെയ്യുന്നതിൽ, ഡോളിക്കു ജന്മം നൽകുന്നതിന് ഒരു വർഷം മുമ്പുതന്നെ വിൽമുട്ട് വിജയിച്ചിരുന്നു. ഈ രീതിയിലാണ് അമേരിക്കൻ ശാസ്ത്രജ്ഞനായ ഡോ. ഡോൺ വിൽഫ് ആദ്യത്തെ ക്ലോൺ കുരങ്ങുകളായ നേറ്റി (ചല), ഡിറ്റോ (ഉ) എന്നിവയ്ക്ക് ജന്മം നൽകിയത്...
ക്ലോണിങ് പ്രകൃതി വിരുദ്ധം
ഇസ്ലാം പ്രകൃതി മതമാണ്. പ്രകൃതിയെ വീർപ്പുമുട്ടിക്കുന്നതോ പ്രകൃതിയുമായി കൂട്ടിമുട്ടുന്നതോ ആയ ഒരു നിയമവും ഇസ്ലാമിൽ കാണില്ല. പ്രകൃതി വിരുദ്ധമായ ഒരു കാര്യത്തിനും ഇസ്ലാം അനുമതി നൽകുന്നുമില്ല...
ക്ലോണിങ്ങിന്റെ രഹസ്യം
മനുഷ്യശരീരത്തിന്റെ പ്രാരംഭം ഏകകോശമാണ്. അതു പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും സംയോജിച്ചാകുന്ന സിക്താണ്ഡമാണ്. ഒരു മില്ലിമീറ്ററിന്റെ അഞ്ചിലൊന്നുമാത്രം വലിപ്പമുള്ള ഈ കോശം ആദ്യം ര യും പിന്നീട് രു നാലായും നാല് എട്ടായും വിഭജിക്കാൻ തുടങ്ങുന്നു. അങ്ങനെ ഭ്രൂണമായി പരിണമിക്കുന്നു. പിന്നീടു ഭ്രൂണം ശിശുവും ശിശു പൂർണ്ണ മനുഷ്യനുമാകുന്നു...
ക്ലോണിങ് മനുഷ്യരിൽ
മനുഷ്യനിൽ ഇതു വിജയിക്കുന്നുവെങ്കിൽ "ആൾഡസ് ഹക്സലി'യുടെ "ദ ബവ് ന്യൂ വേൾഡ് എന്ന നോവലിൽ പറഞ്ഞ സാങ്കൽപിക ധീരനൂതന ലോകം നിലവിൽ വരുമെന്നു ചിലർ അഭിപ്രായപ്പെടുകയായി. പക്ഷേ, ലോകത്തെ ആശങ്കയോടെയാണ് അധിക പേരും കാണുന്നത്. വംശം നിലനിർത്താൻ ആണും പെണ്ണും കൂടിച്ചേർന്നാലേ കഴിയൂ എന്ന ജൈവശാസ്ത്ര പാരമ്പര്യതത്വത്തെ ക്ലോണിങ് കടപുഴക്കിയെറിയുന്നു. ഇതാണ് ലോകത്തെ അത്യധികം വിസ്മയിപ്പിച്ച കാര്യം...