ഉസ്മാൻ ബിൻ അഫ്ഫാൻ (റ)

പേര് ഉസ്മാൻ
ഓമനപ്പേര്  അബൂ അംറ്
പിതാവ് അഫ്ഫാൻ
ജനനം നബി (സ്വ) യുടെ ജനനത്തിന്റെ ആറാം വർഷം 
വയസ്സ് എൺപത്തിര
വംശം ബനൂ ഉമയ്യ 
സ്ഥാനപ്പേര്  ദുന്നൂറൈനി
മാതാവ് അർവ
ഭരണകാലം ഹിജ്റയുടെ മുപ്പത്തിയഞ്ചാം വർഷം 
  പന്തു വർഷം

 

ആദ്യമായി ഇസ്ലാമിലേക്ക് വന്ന പ്രമുഖരിൽ ഒരാളായിരുന്നു ഉസ്മാനുബ്നു അഫ്ഫാൻ (റ). അതുകാരണം പിതൃവ്യനായ ഹകം അദ്ദേഹത്തെ പിടിച്ചുകെട്ടി ശിക്ഷിച്ചു. പക്ഷേ, എന്തു ശിക്ഷ നൽകിയാലും ഇസ്ലാം കയ്യൊഴിക്കില്ലെന്നു കപ്പോൾ ഹകം അദ്ദേഹത്തെ അഴിച്ചു വിട്ടു. ഹബായിലേക്ക് ആദ്യമായി കുടുംബസമേതം ഹിജ്റ പോയത് ഉസ്മാൻ (റ) ആണ്. നബി (സ്വ) യുടെ രു പുത്രിമാരെ വിവാഹം ചെയ്തിട്ടു്. ആദ്യം റുഖയ്യ (റ) യേയും അവരുടെ വഫാത്തിനു ശേഷം ഉമ്മുകുൽസൂം (റ) യേയും. അതുകൊാണ് അദ്ദേഹത്തിനു 'ദുന്നൂറൈനി എന്ന പേര് ലഭിച്ചത്.

ലജ്ജയും ഔദാര്യവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശിഷ്ട ഗുണങ്ങളായിരുന്നു. നബി (സ്വ) യോടൊപ്പം ബദർ ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടു്. ബദർ യുദ്ധവേളയിൽ റുഖയ്യ (റ) യുടെ രോഗം കാരണം അവരെ ശുശ്രൂഷിക്കാൻ നബി (സ്വ) കൽപിച്ചു. അതുകൊ ാണ് ബദറിൽ പങ്കെടുക്കാതിരുന്നത്.

ഉമർ (റ) വിന് കുത്തേറ്റപ്പോൾ മൂന്നാം ഖലീഫയെ നിർദ്ദേശിക്കാൻ ജനങ്ങൾ ആവശ്യപ്പെട്ടു. അപ്പോൾ ഉസ്മാനുബ്നു അഫ്ഫാൻ, അലിയ്യുബ്നു അബീത്വാലിബ്, അബ്ദുർറഹ്മാനുബ്നു ഔഫ്, സഅദു ബ്നു അബീ വഖാസ്, ത്വൽഹത്തുബ്നു ഉബൈദില്ല, സുബൈറുബ് നുൽ അവ്വാം (റ.ഹും) എന്നീ ആറുപേരെ തിരഞ്ഞെടുത്തു. ഈ ആറുപേർ തന്റെ മരണശേഷം ആലോചന നടത്തി അവരിലൊരാളെ ഖലീഫയായി നിശ്ചയിക്കണമെന്ന് അദ്ദേഹം വസ്വിയ്യത്ത് ചെയ്തു. പ്രസ്തുത ആലോചനാ സമിതി തെരഞ്ഞെടുത്ത ഖലീഫയാണ് ഉസ്മാനുബ്നു അഫ്ഫാൻ (റ).

പ്രധാന പ്രവർത്തനങ്ങൾ

  • കരാർ ലംഘിച്ചു വിപ്ലവത്തിനൊരുങ്ങിയ രാജ്യങ്ങളോടു യുദ്ധം നടത്തി, അവരെ അമർച്ച ചെയ്തു.
  • പേർഷ്യൻ സാമ്രാജ്യം പൂർണ്ണമായും മുസ്ലിംകൾക്ക് അധീനമാക്കി. 
  • കപ്പലുകൾ നിർമ്മിച്ചു നാവികയുദ്ധം ആരംഭിച്ചു.
  • മുആവിയ (റ) വിന്റെ നേതൃത്വത്തിൽ റോമാക്കാരുടെ അധീനത്തിലായിരുന്ന ഖുസ് (സൈപ്രസ്) ദ്വീപ് മുതലായ പല സ്ഥലങ്ങളും ഇസ്ലാമിന്റെ കീഴിലാക്കി.
  • അബ്ദുല്ലാഹിബ്നു സഅദ് (റ) ന്റെ നേതൃത്വത്തിൽ ത്വറാബൽസ് (ട്രിപ്പോളിയാർ മുതൽ ത്വൻ (ടാർ) വരെയുള്ള ഉത്തരാഫ്രിക്കൻ പ്രദേശങ്ങളും ഇസ്ലാമിന്റെ കീഴിലായി. 
  • അബൂബക്ർ (റ) എഴുതി സൂക്ഷിച്ച മുസ്ഹഫ് ആധാരമാക്കി ഖുർആൻ പകർപ്പുകൾ തയ്യാർ ചെയ്തു അവ പഠിപ്പിക്കുവാനുള്ള ഖാരിഉകളോടൊപ്പം വിവിധ ഇസ്ലാമിക പട്ടണങ്ങളിലേക്ക് അയച്ചു കൊടുത്തു.
  • ജനങ്ങൾ വർദ്ധിച്ചു മഹല്ലുകൾ വിശാലമായപ്പോൾ ജുമുഅക്ക് ഒരു ബാങ്കു (ഒന്നാം ബാങ്ക്) കൂടി ഏർപ്പെടുത്തി. ഉസ്മാൻ (റ) സമാധാനപ്രിയനും ദയാലുവും നീതിമാനുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ചില രാഷ്ട്രീയ നടപടികളിൽ ചിലർക്കെങ്കിലും വിയോജിപ്പായി. അതോടൊപ്പം ബാഹ്യത്തിൽ മുസ്ലിമായ അബ്ദുല്ലാഹിബ്നു സബഅ് എന്ന ജൂതൻ മുസ്ലിംകളെ തമ്മിൽ അടിപ്പിക്കാൻ പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചുകൊിരുന്നു. തന്നിമിത്തം പലരും കുഴപ്പത്തിനൊരുങ്ങി. അവർ കൂഫ, ബസ്വറ, മിസ്ർ എന്നിവിടങ്ങളിൽ നിന്നും സംഘടിച്ചു മദീനയിൽ വന്നു ഉസ്മാൻ (റ) ന്റെ വീട് വളയുകയും അവസാനം അദ്ദേഹത്തെ വധിക്കുകയും ചെയ്തു. ഉസ്മാൻ (റ) രക്തസാക്ഷിയാകുമെന്ന് നബി (സ്വ) പറഞ്ഞതായി ഹദീസിൽ വന്നിട്ടു്.

Created at 2024-12-14 06:21:16

Add Comment *

Related Articles