ഇസ്ലാം
ഇസ്ലാം എന്ന പ്രയോഗത്തിന് അതിന്റെ മൂലകപദാര്‍ഥത്തെ പരിഗണിച്ച് നാനാര്‍ഥങ്ങളുണ്ട്. ആരോഗ്യം, പിന്‍വാങ്ങല്‍, സമര്‍പ്പണം, കറകളഞ്ഞത്, അനാവശ്യവും നീചവും ഒഴിവാക്കിയത്, സന്ധിയാവല്‍, രക്ഷ തുടങ്ങിയ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂലകപദാര്‍ഥത്തില്‍ നിന്നാണ് ഇസ്ലാം രൂപപ്പെട്ടത്. ഉപരിസൂചിത അര്‍ഥങ്ങളുടെയെല്ലാം വിശാലമായ മേഖലകളിലൂടെ ഇസ്ലാം വ്യാപിച്ചതായി കാണാം.