Related Articles
-
HADEES
ഹദീസ് സമാഹരണവും സംരക്ഷണവും
-
HADEES
ഹദീസ് വിതരണത്തിലെ സൂക്ഷ്മത
-
സ്വഹാബിമാർ എല്ലാവരും ഒരേ പദവിയിലല്ല. അവരിൽ പണ്ഢിതരും പാമരരുമു്. അവരെല്ലാവരും മദീനയിൽ നബി (സ്വ) യെ ചുറ്റിപ്പറ്റി കഴിയുന്നവരായിരുന്നില്ല. ചിലർ നാട് വിട്ടു പോയി. വേറെ ചിലർ ദൂരെ ദിക്കുകളിൽ താമസമാക്കി. മറ്റു ചിലർ നബി (സ്വ) യെയും മദീനാ പള്ളിയെയും വിട്ടകലാതെ കഴിച്ചു കൂട്ടി. അവർ നബി (സ്വ) യുടെ
ഹദീസുകൾ പഠിക്കുകയും ശേഖരിക്കുകയും ചെയ്യുക ജീവിതമാക്കി കഴിഞ്ഞു. പള്ളിയിൽ സദാസമയവും വിജ്ഞാനം വിളമ്പുന്ന ക്ലാസുകളുമായി നബി സ്വ) കഴിഞ്ഞിരുന്നില്ല. ജുമുഅക്ക്, പെരുന്നാളുകൾക്ക്, നിസ്കാര ശേഷം എന്നിങ്ങനെ കുറഞ്ഞ സമയങ്ങളാണ് ദർസിന് മാത്രമായി നബി (സ്വ) ചെലവഴിക്കാറ്. “ജനങ്ങൾക്ക് വെറുപ്പ് പിടിക്കുമെന്നതിനാൽ ഇടക്കിടെയാണ് ഇത്തരം സദസ്സുകൾ നബി (സ്വ) സംഘടിപ്പിച്ചിരുന്നതെന്ന് ബുഖാരി 69-ാം നമ്പർ ഹദീസിൽ ഇബ്നു മസ്ഊദിൽ നിന്ന് ഉദ്ധരിച്ചിട്ടു്. അപ്പോൾ മദീനാ ശരീഫിൽ തമ്പടിച്ചു കഴിയുന്നവർക്ക് നബിയുടെ ചര്യകൾ തപ്പിയെടുക്കാൻ ഒറ്റവഴിയേയുള്ളൂ. നബി (സ്വ) യെ വിടാതെ പിന്തുടരുക. അതാണ് സംഭവിച്ചതും. നബി (സ്വ) യുടെ യാത്രകളിൽ, വിശ്രമ കേന്ദ്രങ്ങളിൽ, യുദ്ധ ഭൂമികളിൽ, പള്ളികളിൽ കേട്ടതും കതും അവർ അപ്പടി ഒപ്പിയെടുത്തു. അവ സൂക്ഷ്മമായി കൈകാര്യം ചെയ്തു പിൻതലമുറക്ക് കൈമാറി. വളരെയേറെ ത്യാഗങ്ങളും കഷ്ടപാടുകളും അവർ അതിനായി സഹിച്ചു. സമീപ, വിദൂര ദിക്കുകളിൽ താമസമാക്കിയ സ്വഹാബികൾ ഹദീസുകൾ പഠിക്കുന്നതിനും ശേഖരിക്കുന്നതിനും വി വിവിധ മാർഗങ്ങൾ സ്വീകരിച്ചു. ചിലർ ഊഴമനുസരിച്ചു നബിയെ സമീപിച്ചു. എല്ലാവർക്കും എല്ലാ സമയത്തും മദീനയിൽ വരാൻ കഴിഞ്ഞിരുന്നില്ല. കൃഷിപ്പണിയും കുടുംബകാര്യങ്ങളും ഒക്കെയായി കഴിഞ്ഞിരുന്ന അവർ ഒരു നാൾ ഒരാളെ പറഞ്ഞയച്ചു നബിയുടെ ഹദീസുകൾ പഠിക്കും. പിറ്റേന്നാൾ വേറെ ആൾ വരും. അവർ തിരികെ ചെന്ന് മറ്റുള്ളവർക്ക് പഠിപ്പിക്കും. ഉമർ (റ) പറയട്ടെ : “ഞാനും എന്റെ അയൽവാസിയായിരുന്ന അൻസ്വാര സഹോദരനും മദീനയുടെ മേലേ ഭാഗത്താണ് താമസിച്ചിരുന്നത്. ഞങ്ങൾ മാറിമാറിയാണ് തിരുസന്നിധിയിൽ വന്നിരുന്നത്. ഒരു നാൾ അദ്ദേഹവും വേറെ ഒരു ദിവസം ഞാനും വരുമായിരുന്നു. ഞാൻ വന്നാൽ അന്ന് ശേഖരിച്ച ഹദീസുകൾ അവർക്ക് പറഞ്ഞു കൊടുക്കും. അദ്ദേഹം വന്നാൽ എനിക്കും പറഞ്ഞു തരുമായിരുന്നു” (ബുഖാരി - ഹദീസ് നമ്പർ -89).
വിദൂര നാടുകളിൽ കുടിയേറിയ ചില ഗോത്രങ്ങൾ അവരുടെ പ്രതിനിധിയെ പറഞ്ഞയച്ചാണ് ഹദീസുകൾ പഠിക്കുകയും പകർത്തുകയും ചെയ്തിരുന്നത്. നബിയുടെ വിജ്ഞാനവും സുന്നത്തും ശേഖരിക്കുന്നതിന് കാതങ്ങൾ അകലെയാണെങ്കിലും സ്വഹാബികൾ തൃഷ്ണ കാണിച്ചിരുന്നു. സമയ കാലഭേദമില്ലാതെ, യാത്ര ചെയ്യാൻ മടികാണിക്കാതെ അവർ ത്യാഗ സന്നദ്ധരായി. ഉഖ്ബത്ത് ബിൻ ഹാരിസയോട് ഒരിക്കൽ ഒരു സ്ത്രീ പറഞ്ഞു: “ഞാൻ താങ്കൾക്കും താങ്കൾ വിവാഹം ചെയ് തിട്ടുള്ള ഭാര്യക്കും ചെറുപ്പത്തിൽ മുലപ്പാൽ കൊടുത്തിട്ടു്. (അഥവാ നിങ്ങളിരുവരും മുലകുടി ബന്ധത്തിലെ സഹോദര സഹോദരിമാരാണെന്നർഥം). ഉഖ്ബത്ത് മക്കയിൽ വച്ചാണ് ഈ വിവരമറിഞ്ഞത്. ഇനി എന്തു ചെയ്യും? ഇത് പ്രശ്നമായല്ലോ. പരിഹാരമറിയാതെ സഹോദരിയാണെന്ന് ഊഹിക്കപ്പെടുന്ന ഭാര്യയുമായിട്ടെങ്ങനെ ഒത്ത് കഴിയും. ഉടനെയദ്ദേഹം മദീനാ ശരീഫിൽ നബി സന്നിധിയിലേക്ക് യാത്രയായി. കാതങ്ങൾ സഞ്ചരിച്ചു നബിയുടെ മുന്നിലെത്തി ചോദിച്ചു: മുലകുടി ബന്ധത്തിലെ സഹോദരിയാണെന്നറിയാതെ ഒരു സ്ത്രീയെ വിവാഹം കഴിച്ചു ഭാര്യാഭർത്താക്കളായി കഴിയുന്നതിന്റെ വിധിയെന്താണ് റസൂലേ? നബി (സ്വ) സ്ത്രീയെ വെച്ചു കൊിരിക്കുക? അപ്രകാരം പറയപ്പെട്ടു കേട്ട് ഉഖ്ബ ആ സ്ത്രീയെ ഉപേക്ഷിക്കുകയും വേറെ (ബുഖാരി ഹദീസ് നമ്പ് 88).
വിജ്ഞാനം നേടുകയും മതകാര്യങ്ങളിൽ പരിഹാരം തേടുകയും ചെയ്യുന്ന കാര്യത്തിൽ സ്വഹാബി സ്ത്രീകളും മുൻ പന്തിയിലായിരുന്നു. സ്ത്രീ സഹജമായ കാര്യങ്ങളിൽ പരിഹാരം തേടി പലപ്പോഴും അവർ നബിയെ നേരിൽ സമീപിച്ചും വേറെ ചിലപ്പോൾ നബിപത്നിമാർ മുഖേന സമീപിച്ചും ഹദീസുകൾ പഠിക്കാറുായിരുന്നു. ആർത്തവം, പ്രസവം, സംഭോഗം സംബന്ധമായ കാര്യങ്ങളിൽ സ്ത്രീകളോട് സംവദിക്കാൻ ലജ്ജയുള്ളതിനാൽ ചില കാര്യങ്ങൾ പത്നിമാരെ അറിയിക്കുകയും അവർ വിശദീകരിക്കുകയും ചെയ്യുന്ന പതിവാണ് നബി (സ്വ) സ്വീകരിച്ചിരുന്നത്.
മാസമുറ ശുദ്ധിയാക്കുന്നത് സംബന്ധിച്ച് മസ്അല പഠിക്കാനെത്തിയ ഒരു സ്ത്രീയോട് നബി (സ്വ) പറഞ്ഞു : “നീ ഒരു കെട്ട് പഞ്ഞിയെടുത്ത് അതു കൊ് ശുദ്ധി വരുത്തൂ. സ്ത്രീ ചോദിച്ചു: “എങ്ങനെയാണ് അതുകൊ് ശുദ്ധീകരിക്കുക തിരുദൂതരേ?” അപ്പോൾ നബി (സ്വ) മുൻപറഞ്ഞ വാചകം വീം ആവർത്തിച്ചു. എന്നിട്ടും ആഗതയായ സ്ത്രീക്ക് മനസ്സിലാകാതെ വന്നപ്പോൾ ആഇശാ (റ) യിലേക്ക് ചൂി അങ്ങോട്ട് ചെല്ലാനാജ്ഞാപിച്ചു. ആഇശ (റ) കാര്യം വിസ്തരിച്ചു മനസ്സിലാക്കി കൊടുക്കുകയും ചെയ്തു (ബുഖാരി, മുസ്ലിം). വിജ്ഞാന ദാഹികളായ സ്വഹാബി വനിതകളെ നബി (സ്വ) വളരെയധികം പ്രശംസിച്ചിട്ടു്. “അൻസ്വാരി സ്ത്രീകൾ വളരെ ഉത്തമകളാണ്. മതത്തിൽ അറിയാത്ത കാര്യങ്ങൾ അവരന്വേഷിച്ചു പഠിക്കുന്നവരായത് കൊ നബി പറഞ്ഞു.
Created at 2024-10-27 02:42:08