അംറുബ്‌നുൽജമൂഹ് (റ)

കാലിലെ കഠിനമായ മുടന്തോടു കൂടി സ്വർഗത്തിൽ കടക്കണമെന്ന് ശഠിച്ച വന്ദ്യ വയോധികൻ. അംറുബ്നുൽ ജമൂഹ്(റ)... ഇരു യുഗത്തിലെ യിബിലെ പൗര പ്രമുഖൻ... ബനൂസലമാ ഗോത്രക്കാരുടെ അനിഷേധ്യ നേതാവ്... വിശ്രുതനായ ധർമിഷ്ഠൻ... മാന്യ
വ്യക്തിത്വത്തിനുടമ..
ജാഹിലിയ്യത്തിൽ പ്രമാണിമാരെല്ലാം സ്വന്തം വീടുകളിൽ ബിംബങ്ങളെ പ്രതിഷ്ഠികക്കുക പതിവു ായിരുന്നു... പ്രഭാത പ്രദോഷങ്ങളിൽ പ്രണാമങ്ങളർപ്പിക്കുക, ആ തോറും ബലി നടത്തുക, പ്രതിസന്ധി ഘട്ടങ്ങളിൽ അഭയം തേടുക ഇവയായിരുന്നു ഉദ്ദേശ്യം..
അംറുബ്നുൽ ജമൂഹിന്റെ വിഗ്രഹത്തിന് മനാത്ത് എന്നായിരുന്നു പേർ. വിലപിടിച്ച മരത്തടിയിൽ തീർത്തതായിരുന്നു അത്. മനാത്തിനെ പരിചരിക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. എപ്പോഴും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങൾ ആ വിഗ്രഹത്തിൽ അദ്ദേഹം നിർല്ലോഭം വാരിപ്പൂശി.
അംറുബ്നുൽ ജമൂഹിന് അറുപത് പിന്നിട്ടു. അപ്പോഴാണ് ഇസ്ലാമിക വിശ്വാസത്തിന്റെ പൊൻകിരണങ്ങൾ യസ്രിബിലെ വീടുകളിൽ പ്രകാശം പരത്താൻ തുടങ്ങിയത്.... മദീനയിലെത്തിയ ആദ്യ സത്യസന്ദേശ വാഹകൻ മഹാനായ മുസ്അബുബ്നു
ഉമൈർ(റ)ആയിരുന്നു അതിന് നേതൃത്വം നൽകിയത്. അംറുബ്നുൽ ജമൂഹിന്റെ മൂന്ന് പുത്രന്മാർ; മുഅവ്വിദ്, മആദ്, ഖാദ് എന്നിവരും അവരുടെ കൂട്ടുകാരൻ മുആദുബ്നു ജബലും അവർ മുഖേന സത്യവിശ്വാസികളായിത്തീർന്നു......
മൂന്ന് പുത്രന്മാരോടൊപ്പം അവരുടെ മാതാവ് ഹിന്ദും ഇസ്ലാം മതം ആശ്ലേഷിച്ചു... അവരുടെ മതപരിവർത്തനത്തെക്കുറിച്ച് യാതൊരറിവും അംറിന് കിട്ടിയിരുന്നില്ല.


അംറുബ്നുൽ ജമൂഹിന്റെ ഭാര്യ ഹിന്ദ് യിബിൽ നടക്കുന്ന പരിവർത്തനങ്ങൾ ശരിക്കും ഉൾ ക്കൊള്ളുന്നുായിരുന്നു. ഇപ്പോൾ ആ നാട്ടുകാരിൽ നേതാക്കളും പ്രജകളുമായി സിംഹഭാഗവും ഇസ്ലാം മതാനുയായികളായിരിക്കുന്നു. ബഹുദൈവ വിശ്വാസികളായി ശേഷിക്കുന്നവർ തന്റെ ഭർത്താവും വിരലിലെണ്ണാവുന്ന കുറച്ചു പേരും മാത്രം......
അവർക്ക് ഭർത്താവിനോട് സ്നേഹവും ബഹുമാനവുമായിരുന്നു. കാഫിറായി മരിക്കേി വന്നാൽ അദ്ദേഹം ശാശ്വതമായി നരകാഗ്നിയിലായിരിക്കുമല്ലോ എന്നോർക്കുമ്പോൾ വലിയ സഹതാപവും തോന്നുന്നു.....
അതേസമയം... അംറും വലിയ ഭയപ്പാടിലായിരുന്നു... തന്റെ മക്കൾ പിതാമഹന്മാരുടെ വിശ്വാസാചാരങ്ങൾ കൈവെടിഞ്ഞ് പുതിയ മതത്തിൽ അകപ്പെട്ടുപോകുമോ എന്നതായിരുന്നു അദ്ദേഹം ചിന്തിച്ചത്... കാരണം ദീനീ പ്രബോധകനായ മുസ്അബുബ്നു ഉമൈർ(റ) മുഖേന ചുരുങ്ങിയ കാലയളവിൽ വളരെയധികം പേർ മുഹമ്മദ്(സ്വ)യുടെ മതത്തിൽ ചേർന്ന്
കഴിഞ്ഞിരിക്കുന്നു......
അംറ് തന്റെ ഭാര്യയോട് പറഞ്ഞു: “ഹിന്ദ്....! ഈ പുതിയ മത വൃത്താന്തവുമായി വന്നയാളോട് നമ്മുടെ മക്കൾ സന്ധിച്ചു പോകുന്നത് ശരിക്കും സൂക്ഷിക്കണം... ഞാൻ തീരുമാനിക്കും പോലെ മതി ഇവിടുത്തെ കാര്യങ്ങൾ.
ഭാര്യ പറഞ്ഞു: "ശരി... പക്ഷേ, ഒന്നു ചോദിച്ചോട്ടെ... നിങ്ങളുടെ മകൻ മുആദ് അയാളിൽ നിന്ന് എന്തോ കേട്ട് പഠിച്ചിരിക്കുന്നു.. അതെന്താണെന്ന് നിങ്ങൾക്കൊന്ന് കേട്ടുകൂടെ....?! അംറ് ചോദിച്ചു "എന്ത്...! ഞാനറിയാതെ മതം മാറിയോ...?
ആ നല്ല സ്ത്രീക്ക് വയസ്സായ ഭർത്താവിനോട് സഹതാപം തോന്നി... അവർ പറഞ്ഞു. "ഹേയ്, അതൊന്നുമല്ല... അയാളുടെ ഏതോ ഒരു ക്ലാസിൽ പങ്കെടുത്തിരുന്നു പോൽ..... അങ്ങനെ മനഃപാഠമാക്കിയതാണ്.
"എങ്കിൽ മുആദിനെ വിളിക്ക്...! അംറ് കൽപിച്ചു.
മുആദ് വന്നപ്പോൾ അന്ന് പറഞ്ഞു: "ആ മനുഷ്യൻ പറയുന്നതെന്താണെന്ന് എന്നെ കേൾപ്പിക്കൂ'. മകൻ മുആദ് സൂറത്തുൽ ഫാതിഹഃ സുന്ദരമായ ശൈലിയിൽ ഓതിക്കേൾപ്പിച്ചു. സശ്രദ്ധം കേട്ടിരുന്ന അംറ് പറഞ്ഞു:
"ഹാ...! എത്ര സുന്ദരമായ ഈരടികൾ...! അദ്ദേഹം പറയുന്ന വാക്കുകളെല്ലാം ഇതുപോലെ സുന്ദരമാണോ...?
മുആദ് പറഞ്ഞു. "ഇതിനേക്കാൾ സുന്ദരമാണ് ഉപ്പാ... നിങ്ങൾ അവരോട് ബന്ധപ്പെടാൻ താൽപര്യപ്പെടുന്നുവോ...? നിങ്ങളുടെ ജനത മുഴുക്കെ അദ്ദേഹത്തോടൊപ്പം ചേർന്നുകഴിഞ്ഞു. അന്ന് പറഞ്ഞു. "ഞാൻ എന്റെ ദൈവമായ മനാത്തിനോടൊന്ന് തിരക്കട്ടെ... എന്നിട്ട് വേ പോലെ 2000...!'
മകൻ പറഞ്ഞു: “മനാത്ത് എന്ത് പറയാനാണ് ഉപ്പാ...! ബുദ്ധി ശക്തിയോ സംസാര ശേഷിയോ ഇല്ലാത്ത വെറും മരക്കഷണമല്ലേ അത്...?'
ആ വൃദ്ധപിതാവിന് കലികയറി അദ്ദേഹം പറഞ്ഞു:
"മനാത്തിനോട് ചോദിക്കാതെ ഒരു കാര്യത്തിലും ഞാൻ തീരുമാനമെടുക്കില്ലെന്ന് അറിയില്ലേ നിന...?


അംറുബ്നുൽ ജമൂഹ് തന്റെ വിഗ്രഹത്തെ സമീപിച്ചു. അറബികൾ ബിംബത്തോട് സംസാരിക്കുന്നതിന് മുമ്പ് അതിന്റെ പിന്നിൽ ഒരു വൃദ്ധ സ്ത്രീയെ നിർത്താറായിരുന്നു. ചോദ്യങ്ങൾക്കും മറ്റും ആ സ്ത്രീ നൽകുന്ന മറുപടി ദൈവീക വെളിപാടാണെന്നായിരുന്നു അവരുടെ വിശ്വാസം.
അദ്ദേഹം ആരോഗ്യമുള്ള തന്റെ കാലു കൊ ശരീരത്തിന്റെ ഭാരം താങ്ങി നിർത്തി. മറ്റേകാൽ മുട ന്നുള്ളത് കൊ് ഉപയോഗശൂന്യമായിരുന്നു. ദൈവത്തിന് സ്തുതി കീർത്തനങ്ങളർപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു തുടങ്ങി.
"മനാത്ത്... മക്കയിൽ നിന്ന് പുത്തൻ സന്ദേശവുമായെത്തിയ ആ വ്യക്തി ആർക്കും ഒരു ദ്രോഹവും ചെയ്യാത്തയാളാണ്... എന്നാൽ ബിംബാരാധനയെ അദ്ദേഹം കഠിനമായി എതിർക്കുന്നു. ഇക്കാര്യമെല്ലാം അങ്ങുന്ന് അറിഞ്ഞിട്ടുാകുമെന്നതിൽ എനിക്ക് ഒരു സംശയവുമില്ല... അയാളുടെ വാക്കുകൾ കർണ്ണാനന്ദകരവും സുന്ദരവുമാണ്... പക്ഷേ, അവിടുത്തോട് ആലോചിച്ച ശേഷമാവാം എന്ന നിലക്ക് തൽക്കാലം അയാളുടെ കൂടെ ഞാൻ ചേരാതിരുന്നതാണ്... അത് കൊ് ഞാനെന്തു ചെയ്യണമെന്ന് അരുളിയാലും.....
മനാത്ത് ഒന്നും മിിയതേയില്ല. അറ്റ് തുടർന്നു.
"ഞാൻ ചോദിച്ചതിൽ അവിടുത്തേക്ക് വെറുപ്പ് തോന്നിയിട്ടുങ്കിൽ പൊറുക്കണം... ഇനി മേലിൽ വിഷമമാക്കുന്ന ഒരു കാര്യം എന്നിൽ നിന്നുാവുകയില്ല... ഏതായാലും കുറച്ച് ദിവസത്തേക്ക് എനിക്ക് വിട തരിക... ദേഷ്യമെല്ലാം അടങ്ങിയിട്ട് വരാം."


അംറുബ്നിൽമൂഹിന് മനാത്തിനോടുള്ള അഭേദ്യമായ മാനസിക ബന്ധം പുത്രന്മാർക്ക് നന്നായറിയാമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ആ ബന്ധത്തിന്റെ സ്വാധീനം പ്രകടവുമായിരുന്നു... എന്നാൽ ആ ബന്ധത്തിന്റെ വേരുകൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്ന് ഇളകിത്തുടങ്ങിയിരിക്കുന്നു എന്നവർ മനസ്സിലാക്കി... അത് എന്നെന്നേക്കുമായി നിഷ്കാസനം ചെയ്യുക തങ്ങളുടെ ബാധ്യതയാണെന്ന് അവർക്കുത്തമബോധ്യമു്. അതാണ് അദ്ദേഹം ഇസ്ലാമിലേക്ക് വരാനുള്ള ഏക മാർഗ്ഗവും....


അംറിന്റെ മക്കൾ മൂവരും അവരുടെ കൂട്ടുകാരൻ മുആദുബ്നുജബലും കൂടി രാത്രിയുടെ മറവിൽ മനാത്ത് ഇരിക്കുന്ന മുറിയിലേക്ക് ചെന്നു. അതിനെ തൽസ്ഥാനത്തു നിന്ന് ഇളക്കിയെടുത്ത് ഒരു പൊട്ടക്കിണറ്റിൽ കൊ് തള്ളിയിട്ടു... ബനൂസലമഃ ഗോത്രക്കാർ ചപ്പുചവറുകൾ കൊിടുന്ന സ്ഥലം. ആരുമറിയാതെ അവർ വീട്ടിലേക്ക് മടങ്ങി.
അടുത്ത സുപ്രഭാതം... അംറ് താഴ്മയോടെ പുറപ്പെട്ടു. മനാത്തിനെ ക് വണങ്ങാൻ...! എന്നാൽ അവിടെ ക കാഴ്ച അദ്ദേഹത്തെ സ്തബ്ധനാക്കി... മനാത്ത് അപ്രത്യക്ഷനായിരിക്കുന്നു...? അദ്ദേഹം ഗർജ്ജിച്ചു. “എവിടെ എന്റെ ദൈവം...???' ആരും ഒരക്ഷരം മിയില്ല. അദ്ദേഹം വീടിനകത്തും പുറത്തും അരിച്ചു പെറുക്കി... കോപകാന്ദനായി അയാൾ പിറുപിറുത്തുകൊിരുന്നു... അവസാനം... അതാ കിടക്കുന്നു ദൈവം ചെളിക്കിൽ തലകീഴായി...!! അദ്ദേഹം അതിനെ ചെളിക്കിൽ നിന്ന് വാരിയെടുത്ത് കുളിപ്പിച്ചു വൃത്തിയാക്കി. സുഗന്ധദ്രവ്യങ്ങൾ പൂശി തൽസ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു. മനാത്തിനോടായി അദ്ദേഹം പറഞ്ഞു. "ദൈവമാണ് സത്യം, ഈ നീചകൃത്യം ചെയ്തത് ആരാണെന്ന് അറിഞ്ഞിരുന്നെങ്കിൽ വേ പ്രതികാരം ഞാൻ ചെയ്യുമായിരുന്നു.
അടുത്ത സന്ധ്യ... ആ സുഹൃത്തുക്കൾ തലേന്ന് ചെയ്ത കൃത്യം ആവർത്തിച്ചു. നേരം പുലർന്നു... അംറ് പൂജാമുറിയിൽ പ്രവേശിച്ചു... ദൈവം സ്ഥലം വിട്ടിരിക്കുന്നു... അന്വേഷിച്ചപ്പോൾ പൊട്ടക്കുഴിയിൽ ചെളിയും പുര് ദയനീയമായി ശയിക്കുന്നു....അദ്ദേഹം അതിനെയെടുത്ത് വൃത്തിയാക്കി കുളിപ്പിച്ചു... അത്തർ പൂശി പൂർവ്വസ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു.
അതിന് ശേഷം എല്ലാ ദിവസവും ഇത് ആവർത്തിച്ചു കൊിരുന്നു. യുവാക്കൾ വിഗ്രഹം എടുത്ത് ചെളിക്കിലെറിയും.... ആ വയോവൃദ്ധൻ അതിനെയെടുത്ത് വൃത്തിയാക്കും... സഹികെട്ടപ്പോൾ അംറുബ്നുൽമൂഹ് ഒരു പുതിയ പദ്ധതി പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. അദ്ദേഹം ഒരു ദിവസം ഉറങ്ങുന്നതിന് മുമ്പായി തന്റെ കരവാൾ എടുത്ത് മനാത്തിന്റെ കഴുത്തിൽ കെട്ടിയിട്ട് പറഞ്ഞു:
"മനാത്ത്...! ആരാണ് ഈ നികൃഷ്ടതക്ക് പിന്നിൽ എന്ന് എനിക്ക് പിടികിട്ടുന്നില്ല. അത് കൊ നിനക്ക് വല്ല കഴിവുമുങ്കിൽ നീ സ്വയം പ്രതിരോധിച്ചുകൊള്ളുക..... ഇതാ ഈ വാൾ തന്റെ കയ്യിലിരിക്കട്ടെ.....
അദ്ദേഹം ഉറങ്ങാൻ കിടന്നു. ഗാഢ നിദ്രയിലാകഴിഞ്ഞു എന്ന് ബോധ്യപ്പെട്ടപ്പോൾ യുവാക്കൾ വിഗ്രഹത്തിനടുത്തെത്തി... കഴുത്തിൽ നിന്ന് വാൾ അഴിച്ചുമാറ്റി... വീട്ടിന് പുറത്ത് കൊപോയി ഒരു ചത്ത നായയെയും വിഗ്രഹത്തെയും തമ്മിൽ കൂട്ടിക്കെട്ടി അഴുക്കു നിറഞ്ഞ കിണറ്റിൽ പ്രഭാതം വിടർന്നു. വിഗ്രഹം അപ്രത്യക്ഷമായത് ക വൃദ്ധൻ അന്വേഷിച്ചു നടന്നു... അതാ ചെളിക്കുഴിയിൽ കിടക്കുന്നു. കൂടെ ഒരു നായയുടെ ശവവും ഉ... ഇപ്രാവശ്യം അദ്ദേഹം മനാത്തിനെ കരക്കു കയറ്റിയില്ല... അതിനെ അവിടെ തന്നെ ഉപേക്ഷിച്ചു കൊദ്ദേഹം പാടി. "ആഴിയിൽ ശ്വാന സാമീപ്യം കൈക്കൊത്തിന് കിടക്കുന്നു ദൈവമാവുകിൽ നീ. അദ്ദേഹം പിന്നെയൊട്ടും താമസിച്ചില്ല... അല്ലാഹുവിന്റെ ദീനിൽ അംഗമായിച്ചേർന്നു. "അശ്ഹദു അല്ലാഇലാഹ്..


അംറുബ്നുൽ ജമൂഹ്(റ)സത്യ വിശ്വാസത്തിന്റെ മാധുര്യം നുണഞ്ഞു. മുിക്കായി കഴിച്ചുകൂട്ടിയ ഓരോ നിമിഷങ്ങളുമോർത്ത് ദുഃഖിച്ച് വിരലു കടിച്ചു... പുതിയ മതത്തിനായി തന്റെ ദേഹവും ദേഹിയും അദ്ദേഹം ഉഴിഞ്ഞു വെച്ചു. സ്വന്തം ശരീരവും സമ്പത്തും മക്കളും അല്ലാഹുവിനും റസൂൽ (സ്വ)ക്കുമായി സമർപിച്ചു.
അധികം കഴിഞ്ഞില്ല... ഉഹ്ദ് യുദ്ധം സമാഗതമായി. മക്കൾ ധ്യതിയിൽ ഒരുങ്ങുന്നത് അത് . കാനന സിംഹങ്ങളുടെ ശൗര്യം അവരുടെ ഓരോ ചുവടുവെപ്പിലും അനുനിമിഷം പ്രകടമായി... വീര രക്തസാക്ഷിത്വം വരിച്ച് അല്ലാഹുവിന്റെ പ്രീതി നേടാൻ അവരുടെ ഹൃദയം ത്രസിച്ചുകൊ ിരിക്കുകയാണ്.
ആ കാഴ്ചകൾ അംറുബ്നുൽ ജമൂഹ്(റ)വിന്റെ അഭിമാനബോധത്തെ തൊട്ടുണർത്തി. അദ്ദേഹവും മഹാനായ നബി(സ്വ)യുടെ പതാകക്കു കീഴിൽ യുദ്ധത്തിൽ പങ്കെടുക്കാൻ
തീരുമാനിച്ചു;
പക്ഷേ... അദ്ദേഹത്തെ തന്റെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പുത്രന്മാർ ഒറ്റക്കെട്ടായി ശ്രമിച്ചു. കാരണം പിതാവ് വാർധക്യത്തിന്റെ പടുകുഴിയിലാണ്.... മാത്രമല്ല, ഒറ്റക്ക് നടക്കാൻ പോലും കഴിയാത്ത മുടന്താണ് കാലിന് ... അതു കൊതന്നെ യുദ്ധത്തിൽ പങ്കെടുക്കേതില്ലെന്ന് അല്ലാഹു പറഞ്ഞ വിഭാഗത്തിൽപെട്ടയാളുമാണദ്ദേഹം....
മക്കൾ പറഞ്ഞു: “പിതാവേ... കാലിന് മുടന്തുള്ളവർ യുദ്ധത്തിൽ പങ്കെടുക്കേതില്ലെന്ന് അല്ലാഹു ഖുർആനിലൂടെ പറഞ്ഞിട്ടുല്ലോ... അല്ലാഹു വിട്ടുവീഴ്ച തന്ന ഒരു കാര്യത്തിന് പിന്നെ നിങ്ങളെ ന്തിന് ശരീരത്തെ ബുദ്ധിമുട്ടിക്കണം....
അവരുടെ വാക്കു കേട്ട് ആ വന്ദ്യ വയോധികൻ വല്ലാതെ ദേഷ്യപ്പെട്ടു... അവർ നബി(സ്വ)യുടെ അടുക്കൽ അന്യായം ബോധിപ്പിച്ചു.
"അല്ലാഹുവിന്റെ ദൂതരേ... ഈ മഹത്തായ കാര്യത്തിൽ പങ്കുകൊള്ളുന്നതിന് എന്റെ പുത്രന്മാർ തടസ്സം ഉന്നയിക്കുകയാണ്... ഞാൻ മുടന്തുള്ളയാളാണെന്നാണവർ കാരണം പറയുന്നത്..."
അല്ലാഹുവാണ് സത്യം... എന്റെ ഈ മുടന്തുകാലുമായി സ്വർഗത്തിൽ കടക്കാൻ ഞാൻ
ആഗ്രഹിക്കുന്നു നബിയേ... നബി(സ്വ)അംറ് (റ) വിന്റെ പുത്രന്മാരോട് പറഞ്ഞു: “നിങ്ങൾ പിതാവിനെ തടയതില്ല. അല്ലാഹു അവർക്ക് രക്തസാക്ഷിയാവാനുള്ള ഭാഗ്യം നൽകിയേക്കാം...."
നബി(സ്വ)യുടെ നിർദേശം മക്കൾ അംഗീകരിച്ചു.
യുദ്ധത്തിന് പുറപ്പെടാറായി....അംറുബ്നുൽ ജമൂഹ്(റ)തന്റെ ഭാര്യയോട് യാത്ര പറഞ്ഞിറങ്ങി...
ഇനിയൊരിക്കലും തിരിച്ചു വരാത്ത യാത്രാമൊഴി... ശേഷം അദ്ദേഹം ഖിബ്ലക്ക് മുന്നിട്ട് ഇരു കൈകളും ആകാശത്തേക്കുയർത്തി പ്രാർഥിച്ചു.
"അല്ലാഹുവേ...! എന്നെ നീ ശഹീദാക്കേണമേ..... എന്നെ എന്റെ വീട്ടിലേക്ക് ആശയറ്റവനായി മടക്കരുതേ..."
അംറുബ്നുൽ ജമൂഹ് (റ) യുദ്ധത്തിനിറങ്ങി... ചുറ്റും മൂന്ന് മക്കളും കുടുംബത്തിൽ നിന്നുള്ള വലിയൊരു സംഘവും രംഗം ചൂടുപിടിച്ചുകൊിരിക്കുന്നു... മുഅ്മിനുകൾ നബി(സ്വ)യുടെ സമീപത്ത് നിന്നകന്ന് കൊ ിരിക്കുകയാണ്... മഹാനായ അംറുബ്നുൽ ജമൂഹ്(റ)ഏറ്റവും മുമ്പിൽ തന്നെ ഉ്. മുടന്തില്ലാത്ത കാലിൽ ചാടിയാണ് അവർ മുന്നേറിക്കൊിരുന്നത്... പോരാടുമ്പോൾ അവരുടെ അധരങ്ങൾ ആവർത്തിച്ചു ചലിച്ചുകൊിരിക്കുന്നു....
"എനിക്ക് സ്വർഗത്തിൽ കടക്കാൻ അത്യാർത്തിയും..."
അദ്ദേഹത്തിന്റെ തൊട്ടു പിന്നിൽ വല്ലാദു്... ആ സ്വഹാബിയും മകനും നബി(സ്വ)യെ
സംരക്ഷിക്കാനായി പടവെട്ടിക്കൊിരിക്കുകയാണ്. അധികം കഴിഞ്ഞില്ല... യുദ്ധഭൂമിയിൽ പിതാവും മകനും നിമിഷങ്ങളുടെ വ്യത്യാസത്തിൽ ശഹീദായി വീണു.
യുദ്ധം അവസാനിച്ചു... റസൂൽ(സ്വ)ഉഹ്ദിൽ ശഹീദായവരെ മറമാടാനായി എഴുന്നേറ്റു... നബി (സ്വ) സ്വഹാബത്തിനോട് പറഞ്ഞു: 'ശഹീദായവരെ കുളിപ്പിക്കാതെ തന്നെ മറവ് ചെയ്യുക. ഞാനവർക്ക് സാക്ഷിയാണ്... നബി(സ്വ)തുടർന്നു: “അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ആർക്കെങ്കിലും ഒരു മുറിവ് ഏൽക്കേിവന്നാൽ അന്ത്യ ദിനത്തിൽ അതിൽനിന്ന് രക്തം വാർന്നുകൊിരിക്കും... ആ രക്തത്തിന്റെ നിറം കുങ്കുമത്തിന്റെതും വാസന കസ്തൂരിയുടെതുമായിരിക്കും...
അവിടുന്ന് തുടർന്നു. "അംറുബ്നുൽ ജമൂഹ് (റ) വിനെയും അബ്ദുല്ലാഹിബ്നു അംറ് (റ) വിനെയും ഒരേ ഖബറിൽ മറവ് ചെയ്യുക. അവർ തമ്മിൽ നിഷ്കളങ്കമായി സ്നേഹിച്ചവരായിരുന്നു.' അല്ലാഹു (സു) അംറുബ്നുൽ ജമൂഹ്(റ)വിനെയും കൂട്ടുകാരായ ഉഹ്ദിലെ രക്തസാക്ഷികളെയും തൃപ്തിപ്പെടുമാറാകട്ടെ... ആമീൻ.

Created at 2024-12-20 08:35:46

Add Comment *

Related Articles