Related Articles
-
-
-
HADEES
ഹദീസ് വിജ്ഞാവും കേരളവും
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ലോകത്തു ഏറ്റവും കൂടുതൽ പ്രാബല്യമുള്ള ഗ്രന്ഥം എന്നറിയപ്പെടുന്ന ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി. തനിക്ക് ഹൃദിസ്ഥമായ പ്രബലവും അപ്രബലവുമായ മൂന്നു ലക്ഷത്തിലധികം ഹദീസുകളിൽ നിന്നാണു ഇമാം ബുഖാരി തന്റെ "സ്വഹീഹും സ്വാംശീകരിച്ചെടുത്തത്. ലോകത്തുള്ള സ്വഹീഹായ മുഴുവൻ ഹദീസുകളും ബുഖാരിയിലില്ല. പക്ഷേ, ബുഖാരിയിലുള്ളതെല്ലാം സ്വഹീഹാണ്. ബുഖാരിയെ നിരൂപിച്ചവരെല്ലാം രേഖപ്പെടുത്തിയതിങ്ങനെയാണ്. ഇമാം ദാറുഖുത്നിയെപ്പോലുള്ള ചിലർ ബുഖാരിയിലെ ചില ഹദീസുകളുടെ പ്രമാണികത സംശയാസ്പദമാണെന്നു ചർച്ച ചെയ്തതിനു ഹാഫിള് അസ്ഖലാനി ഫത്ഹുൽ ബാരിയുടെ ആമുഖത്തിൽ മറുപടി പറഞ്ഞിട്ടു്. പ്രമാണികതയിൽ ഇതിനോടു തൊട്ടടുത്തു നിൽക്കുന്നതാണ് ഇമാം മുസ്ലിമിന്റെ സ്വഹീഹ്. ഇവ രും ചേർന്ന് "സ്വഹീഹൈനി' എന്നു പറയപ്പെടുന്നു. ഇമാം ബുഖാരിയും മുസ്ലിമും അവരുടെ സ്വഹീഹുകളിൽ കൊ വന്ന സനദു പൂർണമായ ഹദീസുകൾ സ്വീകാര്യവും
പ്രബലവുമാണെന്നു ഹാഫിള് ഇറാഖി ഫത്ഹുൽ മുഗീസിലും ഇമാം സുയൂഥി തദ്രീബുർറാവിയിലും വ്യക്തമായിട്ടു്.
ഹദീസ് പണ്ഢിതരുടെ ഈ അംഗീകാരത്തിന് വിരുദ്ധമായി തന്റെ സ്വന്തം നിരീക്ഷണത്തിലൂടെ ബുഖാരിയുടെയും മുസ്ലിമിന്റെയും ഹദീസുകൾ അൽബാനി ളഹീഫ് - ദുർബലമാണെന്ന് രേഖപ്പെടുത്തിയതുകാണാം. ഏതാനും ഉദാഹരണങ്ങൾ :
1. മൂന്ന് വിഭാഗം ആളുകളെ പരലോകത്ത് കുറ്റവാളികളായി ഹാജരാക്കപ്പെടും... എന്ന ഹദീസ് അബൂ ഹുറൈറഃ (റ) യിൽ നിന്നും ഇമാം ബുഖാരി (2114) യും ഇമാം അഹ്മദും റിപ്പോർട്ട് ചെയ്തു. അൽബാനി ബുഖാരിയുടെ ഈ ഹദീസിനെ ദുർബലമാണെന്ന് രേഖപ്പെടുത്തി(ളഹീഫുൽ ജാമിഉ 4054).
2. നബി (സ്വ) യുടെ കുതിരയെ വർണിക്കുന്ന ഹദീസ് സഹ്ൽ ബിൻ സഅദി (റ)ൽ നിന്ന് ബുഖാരി ഉദ്ധരിച്ചു. (2855) ഇതിനെയും അൽബാനി ളഹീഫാക്കി എണ്ണി (ളഹീഫുൽ ജാമിഉ 4489).
3. ജാബിർ (റ) ൽ നിന്ന് മുസ്ലിം ഉദ്ധരിച്ച് : "പ്രായം തികഞ്ഞ മാടിനെ നിങ്ങൾ അറുക്കുക. അത് വിഷമമായാൽ പ്രായം തികഞ്ഞ ആടിനെ..' എന്ന ഹദീസ് ളഹീഫാണെന്നാണ് അൽബാനി പറയുന്നത് (മേൽ ഗ്രന്ഥം നമ്പർ 6222).
4. ഭാര്യാഭർത്താക്കന്മാർ ദാമ്പത്യബന്ധത്തിലേർപ്പെട്ട ശേഷം ഒരാൾ തന്റെ ഇണയുടെ രഹസ്യം പുറത്തു പറയുന്നു. ഇവർ അന്ത്യനാളിൽ ഏറ്റവും മോശമായ ആളുകളിൽ പെട്ടവരാണ്. മുസ്ലിം അബൂസഈദിൽ ഖുദ്രിയിൽ നിന്ന് ഉദ്ധരിച്ച ഈ ഹദീസ് അൽബാനിയുടെ കണക്കിൽ ളഹീഫാണ് (അതേ ഗ്രന്ഥം നമ്പർ 2005).
5. രാത്രി നിസ്കരിക്കാൻ എഴുന്നേൽക്കുന്നവൻ ലഘുവായ ര് റക്അത്തുകൾ കൊ
ആരംഭിക്കട്ടെ'. അബൂഹുറയ്റ (റ)യിൽ നിന്ന് മുസ്ലിം ഉദ്ധരിച്ച ഈ ഹദീസ് അൽബാനിക്ക്ദു ർബലമാണ് (മേൽ ഗ്രന്ഥം നമ്പർ 718).
ഈ പട്ടിക എത്രയും നീട്ടാൻ കഴിയും. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചതും ഹദീസ് ലോകം പ്രാമാണികമായി അംഗീകരിച്ചതും കർമശാസ്ത്ര പണ്ഢിതന്മാർ ആധാരമാക്കിതുമായ ഇത്തരം ഹദീസുകൾ ദുർബലമാക്കിക്കൊവേണം അൽബാനിക്ക് തന്റെ നിരീക്ഷണ പാടവം വെളിച്ചത്തുകൊുവരാൻ!
പത്ത് വർഷത്തിലധികം അധ്വാനിച്ചതിന്റെ ഫലമായി ഏത് നാൽപതോളം വാള്യങ്ങളിൽ ആയിരക്കണക്കിന് ഹദീസുകൾ അവയുടെ യഥാർഥ റിപ്പോർട്ടർമാരിലേക്കും ഗ്രന്ഥകർത്താക്കളിലേക്കും ചേർത്ത നിലയിൽ താൻ ഫയൽ ചെയ്തു സൂക്ഷിച്ചിട്ടുന്നും അതിനാൽ പൂർവഗാമികൾക്ക് പറ്റിയ പിഴവുകളിൽ താൻ പെടുകയില്ലെന്നും പറഞ്ഞാണ് അൽബാനി തന്റെ ആധികാരികതയും അപ്രമാദിത്വവും തെളിയിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, ബഹുമാനത്തിന്റെയും മര്യാദയുടെയും സീമകൾ ലംഘിച്ചുകൊ് പൂർവഗാമികളായ നിഷ്കളങ്ക പണ്ഢിതന്മാരെ ആക്ഷേപിക്കുന്നവർ അതേ അപകടങ്ങളിൽ ചെന്നുചാടുമെന്നതു പണ്ഢിത ലോകത്തിന് പരിചയമുള്ള യാഥാർഥ്യമാണ്. അൽബാനിയുടെ കാര്യത്തിൽ ഇതു വ്യക്തമായി പുലരുന്നതു കാണാം.
'മസ്ജിദുൽ അഖ്സയിൽ നിസ്കരിക്കാൻ നേർച്ചയാക്കിയാൽ അവൻ മക്കയിൽ മസ്ജിദുൽ ഹറാമിൽ നിസ്കരിച്ചാൽ മതിയാകും' (മസ്ജിദുൽ ഹറാമിലെ നിസ്കാരത്തിനു ശ്രേഷ്ടത കൂടുതലുള്ളതിനാൽ) ജാബിർ (റ) വിൽ നിന്ന് അഹ്മദും അബൂദാവൂദും ഈ ഹദീസ് ഉദ്ധരിച്ചിട്ടു . ഇവർക്ക് പുറമെ ഇമാം ഹാകിം തന്റെ മുസ്തദ്റകിൽ ഈ ഹദീസുദ്ധരിച്ചതായി ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി (റ) തൽഖീസിൽ ചേർത്തതിനെ അൽബാനി വിമർശിക്കുന്നു.
"അവർ ഹാകിം ഉദ്ധരിച്ചതായി പറയുന്നുങ്കിലും മുസ്തദ്റിൽ ഞാൻ അത് കില്ല!' (ഇർവാഉൽ ഗലീൽ നമ്പർ 2597). ഞാൻ കില്ലെങ്കിലും ഹദീസ് സംബന്ധമായി കൂടുതൽ വിവരവും പരിചയവും മനഃപാഠവും ഉള്ള അവർ പറഞ്ഞതു ശരിയായിരിക്കും എന്നല്ല അൽബാനിയുടെ ലൈൻ. മറിച്ച് ഞാൻ കിട്ടില്ലാത്തതുകൊ് അവർക്ക് തെറ്റ് പറ്റിയതാകും എന്നാണ്. യഥാർഥത്തിൽ ഈ ഹദീസ് ഹാകിമിന്റെ മുസ്തദറകിൽ വ്യക്തമായി രേഖപ്പെട്ടിട്ടു് താനും. (Mustadrak: 304/4; Musnad Ahmad 363/3).
ഇതുപോലെ പല ഇമാമുകളും അവരുടെ ഗ്രന്ഥങ്ങളിൽ ഹദീസ് ഉദ്ധരിച്ച ശേഷം അതിന്റെ നിവേദകരെ പറയും. ഇതിൽ ചിലത് പ്രത്യേകിച്ചും തന്റെ ആദർശ വീക്ഷണത്തിനു രുചിക്കാത്തതു അടിസ്ഥാന രഹിതമായി ഇദ്ദേഹം പ്രഖ്യാപിച്ചുകളയും. ഇതിനു ഏറ്റവും നല്ല ഉദാഹരണം കാണുക:
“നിങ്ങൾ ഭൂരിപക്ഷത്തെ പിൻപറ്റുക, കാരണം ഒറ്റപ്പെട്ടുനിൽക്കുന്നവൻ നരകത്തിലേക്ക് ഒറ്റപ്പെടും. (ഇത്തബിഊസ്സവാദൽ അഅ്ളം, ഫ ഇന്നഹു മൻശദ്ദ ശുദ്ദ ഫിന്നാർ) എന്ന ഹദീസ് ഇബ്നു ഉമർ (റ) വിൽ നിന്ന് മിശ്കാത്തിൽ ഉദ്ധരിച്ചിട്ടു്. ജനങ്ങൾക്കിടയിൽ പ്രചരിച്ച ഹദീസുകളിൽ പെട്ടതുമാണ് ഇത്.
മിശ്കാത്തിനു ടിപ്പണി തയാറാക്കിയപ്പോൾ അൽബാനി എഴുതുന്നു: "എന്റെ കൈയിലുള്ള നൂറുകണക്കിന് ഗ്രന്ഥങ്ങൾ പരിശോധിച്ചിട്ടും ഈ ഹദീസ് ഞാൻ കിട്ടില്ല. താൻ ഇത്രയും പരിശോധിച്ചിട്ടും കാണാത്തതിനാൽ ആ ഹദീസ് അടിസ്ഥാന രഹിതമാണ് എന്ന് മനസ്സിലാക്കണമെന്ന് ഇദ്ദേഹം തന്നെ വേറെ ഒരു ഗ്രന്ഥത്തിൽ - സ്വഹീഹുൽ ജാമിഇന്റെ ആമുഖത്തിൽ പറഞ്ഞിട്ടു്.
എന്നാൽ, സത്യാവസ്ഥ എന്താണ്. വളരെ പ്രചാരമുള്ളതും അച്ചടിയിലുള്ള ഗ്രന്ഥവുമായ ഇമാം ഹാകിമിന്റെ മുസ്തദ്റകിൽ ഈ ഹദീസ് സനദ് സഹിതം സ്ഥലം പിടിച്ചിട്ടു്. (ഹാകിം 115/1.) "ഈ സമുദായത്തെ വഴികേടിന്മേൽ അല്ലാഹു ഒരിക്കലും ഒന്നിപ്പിക്കുകയില്ല. സംഘത്തോടൊപ്പമാണ് അല്ലാഹുവിന്റെ സഹായം. അതിനാൽ നിങ്ങൾ ഭൂരിപക്ഷത്തെ പി ന്തുടരുക. കാരണം ഒറ്റപ്പെട്ടവർ നരകത്തിൽ ഒറ്റപ്പെട്ടു പതിക്കും. ഹാകിം വിശദമായി ഉദ്ധരിച്ച ഈ ഹദീസിൽ അൽബാനി ചർച്ച ചെയ്ത ഭാഗം ആരംഭിക്കുന്നത് ഒരു 'ഫാ'യോടു കൂടിയാണ്. "ഫബി ഉസ്സവാദൽ അഅ്ളം' എന്ന്. അപ്പോൾ അൽബാനിയെ വിഷമിപ്പിക്കുന്ന ര പ്രശ്നങ്ങളാണ് ഇവിടെ വന്നത്. ഒന്നു. ഇത് ഒരു ഹദീസിന്റെ തുടക്കമല്ല. മധ്യഭാഗമാണ്. ര ആരംഭിച്ച അക്ഷരം "ഇത്തബി' എന്നല്ല 'ഫത്തബിള' എന്നാണ് ഹദീസുകൾ മനഃപാഠമില്ലാതെയും കേൾക്കുമ്പോഴേക്ക് ആ റിപ്പോർട്ടിലെ ഇതര ഭാഗങ്ങൾ ചിന്തിച്ച് ഹദീസ് ക പിടിക്കാൻ കഴിയാതെ എല്ലാം ആൽഫാറ്റിക്കൽ ഇൻഡെക്സ് മാത്രം വച്ച് പരതുന്ന ഏതൊരാൾക്കും സംഭവിക്കുന്ന അബദ്ധമാണ് ഇവിടെ അൽബാനിക്കും സംഭവിച്ചത്. ലക്ഷം ഹദീസെങ്കിലും പരിചയമില്ലാത്തവർ ഈ മഹാകത്യത്തിന് മുതിരരുതെന്ന നിബന്ധന വെച്ചത് ഇവിടെ പ്രസക്തമാകുകയാണ്. തനിക്ക് ഏറ്റവും പ്രാഗത്ഭ്യമുന്ന് അൽബാനി സ്ഥിരമായി അവകാശപ്പെട്ടുകൊിരുന്ന റിപ്പോർട്ടർമാരുടെ കാര്യത്തിലും ക്ഷന്തവ്യമല്ലാത്ത അബദ്ധങ്ങൾ ഇദ്ദേഹത്തിന് സംഭവിച്ചതുകാണാം.
ഇബ്റാഹീം ഇബ്നു ഹബീബു ഇബ്നുശ്ശഹീദ്, ഇമാം നസാഈയുടെ റിപ്പോർട്ടർമാരിൽ പെട്ട ആളാണ്. അദ്ദേഹം അറിയപ്പെട്ട ആളാണെന്നു മാത്രമല്ല പ്രബലനും സ്വീകാര്യനുമാണെന്ന് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) തഹ്ദീബുത്തഹ്ദീബിൽ പറയുന്നു. (981). ഇദ്ദേഹത്തിന്റെ പിതാവ് ഹബീബ് ഇബ്നുഹീദ് ആണെങ്കിൽ വിശ്വസ്തനും ബുഖാരിയുടെയും മുസ്ലിമിന്റെയും റിപ്പോർട്ടർമാരിൽ പെട്ടയാളുമാണ്. ഇവരെ രുപേരെക്കുറിച്ച് അൽബാനി എഴുതുന്നതു ഇവരെ രാളെയും തനിക്കറിയില്ലെന്നാണ് (സിൽസിലതുസ്സ്വഹീഹ്: 26214). ഹദീസ് റിപ്പോർട്ടർമാരെ പഠിക്കുന്ന വിദ്യാർഥികൾ ആദ്യം പഠിക്കുക ബുഖാരിയുടെയും മുസ്ലിമിന്റെയും റിപ്പോർട്ടർമാരെക്കുറിച്ചാണ്. പിന്നെ പ്രബലമായ മറ്റു നാല് സുനനുകളുടെയും. ഇത്രയും വിവരം കൈയിലുള്ളവർക്കുതന്നെ ഈ രു റാവിമാരെ അറിയാതെ തരമില്ല.
നേരത്തെ സൂചിപ്പിച്ചതുപോലെ തങ്ങൾക്കിഷ്ടമില്ലാത്ത ഹദീസ് നിഷേധിക്കാൻ ഉത്സാഹം കാട്ടുന്ന വിഷയത്തിൽ കേരള മൗലവിമാരെയും അൽബാനി തിയറി നന്നായി സ്വാധീനിച്ചിട്ടുന്ന് വേണം മനസ്സിലാക്കാൻ. വളരെയധികം പ്രചാരമുള്ള ഒരു ഹദീസാണല്ലോ ഈ സമുദായം എഴുപത്തി ര വിഭാഗമായിപ്പിരിയും. ഇവയിൽ ഒന്നൊഴികെ എല്ലാം നരകത്തിലാണ് എത്തുക. ഇമാം തുർമുദി ഉൾപ്പെടെ നിരവധി മുഹദ്ദിസുകൾ ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടു്. ഇതിന്റെ ഒരു പരമ്പര സ്വഹീഹായും മറ്റൊന്ന് ഹസനായും തുർമുദി രേഖപ്പെടുത്തിയിട്ടു്. ഈ ഹദീസിനെ സംബന്ധിച്ച് ഒരു മൗലവി എഴുതിയത് ഈ ഹദീസിന്റെ എല്ലാ പരമ്പരകളും ബലഹീനമാണെന്നാണ്. ഇത് സ്വഹീഹാക്കിയതിൽ തുർമുദിക്ക് തെറ്റുപറ്റിയിട്ടു് (ഹദീസുകൾ; ദുർബലതകൾ. അബ്ദുസ്സലാം സുല്ലമി).
വസ്തുനിഷ്ഠമായി അപഗ്രഥിച്ചാൽ യാഥാർഥ്യം ഇമാം തുർ മുതി പറഞ്ഞതുതന്നെയാണെന്നിരിക്കെ ഇങ്ങനെ നിസ്സന്ദേഹം ദുർബലമാണെന്ന് വിധിക്കാൻ അവലംബം അൽബാനിയൻ സ്വാധീനം തന്നെയാകണം. ഇമാം ഹാകിം തന്റെ മുസ്തദ്റകിൽ ചില ഹദീസുകളെ സംബന്ധിച്ച് ഇത് മുസ്ലിമിന്റെ നിബന്ധന പ്രകാരമുള്ള സ്വഹീഹായ ഹദീസാണ് എന്ന് പറയാറു്. ഇങ്ങനെയുള്ള ചില സന്ദർഭങ്ങൾ ഉദ്ധരിച്ച് അൽബാനി ഹാകിമിനെ ആക്ഷേപിക്കും. കദാ ഖാലി അദ്ദേഹം അങ്ങനെ പറഞ്ഞു. പക്ഷേ, കാര്യം അങ്ങനെയല്ല.. എന്ന ശൈലിയാണ് അദ്ദേഹം പ്രയോഗിക്കാറ്. എന്നാൽ, ഇത്തരം മിക്ക സ്ഥലങ്ങളിലും ഹാകിം പറഞ്ഞതാണ് ശരി. ചില ഹദീസുകളെക്കുറിച്ച് ഹാകിമിന്റെ വിധി തീർപ്പിൽ അൽപ്പം വിട്ടുവീഴ്ചയുന്ന് ഇമാം നവവി (റ) അടക്കം പൂർവ കാല പണ്ഡിതർ രേഖപ്പെടുത്തിയതുമാണ്.
പൂർവഗാമികളെ ഇങ്ങനെ ആക്ഷേപിച്ചുകൊിരുന്ന അൽബാനി, അതിനേക്കാൾ അബദ്ധത്തിൽ ചാടുന്ന നിരവധി സന്ദർഭങ്ങൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ കാണാം. അൽബാനിയുടെ സിൽസിലതുസ്സ്വഹീഹ 412 ൽ ഇമാം അഹ്മദ് ഉദ്ധരിച്ച ഒരു ഹദീസിനെ സംബന്ധിച്ച് എഴുതുന്നു: “യസീദുബ്നു ഹാറൂൺ ജരീരിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തതാണ്. ഞാൻ പറയട്ടെ, ഈ സനദ് ബുഖാരിയുടെയും മുസ്ലിമിന്റെയും നിബന്ധനയ്ക്കൊത്ത സ്വഹീഹാണ്” (സ്വഹീഹ 4/2).
ഈ ജരീരിയുടെ ചരിത്രത്തിൽ ഹാഫിള് ഇബ്നു ഹജർ (റ) പറയുന്നത് യസീദ് ബിൻ ഹാറൂൺ രീതിയിൽ നിന്ന് ഉദ്ദരിച്ചത് അദ്ദേഹത്തിന് ഓർമ്മക്കുറവ് സംഭവിച്ച ശേഷമാണ് എന്നാണ് (തഹ്ദീസുത്തഹ്ദീസ് 4). വ്യക്തമായി ഹാഫിള് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കെ ബുഖാരിയുടെയും മുസ്ലിമിന്റെയും നിബന്ധനയാത്തതെന്ന് അൽബാനിയുടെ വാക്ക് വെറും വാക്കായി പരിണമിക്കുന്നു. ഇതുപോലെ പ്രബലരായ ഫുഖഹാക്കളെപോലും ഇദ്ദേഹം തന്റെ സൗകര്യമനുസരിച്ച് പ്രബലരോ ദുർബലരോ ആക്കി വ്യവസ്ഥാ വിധികൾ പറയുന്നതും കാണാം. ഇമാം അബൂ ഹനീഫയുടെ പ്രധാന ശിഷ്യനായ ഇമാം അബൂയൂസുഫിനെ സംബന്ധിച്ച് അൽബാനിയുടെ നിലപാട് നോക്കുക.
അബൂയൂസുഫ് (റ) തന്റെ കിതാബുൽ ഖറാജിൽ ഉദ്ധരിച്ച ഒരു ഹദീസിനെ ചർച്ച ചെയ്തുകൊ അൽബാനി എഴുതുന്നു: “അബൂയൂസുഫിന് മനഃപാഠ ശേഷിക്കുറവായതിനാൽ ദുർബലതയുള്ളയാളാണ്.... ഇമാം ബുഖാരി അദ്ദേഹത്തെ ദുർബലനാക്കിയിട്ടു് ... (സിൽസിലതുള്ളഹീഫ:30/2).
എന്നാൽ, ഇതേ അബൂയൂസുഫ് (റ) ഉൾപ്പെടെയുള്ള മറ്റൊരു റിപ്പോർട്ട് പ്രബലമാക്കിക്കൊ അൽബാനി രേഖപ്പെടുത്തുന്നു: അബൂയൂസുഫിന്റെ പ്രാമാണികതയിൽ പണ്ഢിതന്മാർക്ക് സ് പ ക്ഷമു്. അദ്ദേഹം ദുർബലനാണെന്ന് എനിക്ക് വ്യക്തമായിട്ടില്ല. (ഇർവാഉൽ ഗലീൽ 273/5). ഈ രാം റിപ്പോർട്ട് തന്റെ താത്പര്യത്തിന് അനുയോജ്യമാണ് എന്നതാണ് കാരണം. അബുൽ അവാം ഇമാനുബ്നു ഖത്വാൻ എന്ന റിപ്പോർട്ടറെ വിലയിരുത്തിക്കൊ് ഇദ്ദേഹം ഉള്ള ഹദീസ് ഹസനായിരിക്കും. അതിലും താഴുകയോ ദുർബലമാകുകയോ ഇല്ല എന്ന് ഒരിടത്ത് രേഖപ്പെടുത്തി (ഇർവാഉൽ ഗലീൽ 311/2).
ഇതേ ആളുള്ള വേറൊരു ഹദീസ് തനിക്ക് അനിഷ്ടകരമായപ്പോൾ മുമ്പ് നല്ല ആളെന്നു പറഞ്ഞ അതേ അബൂ അവാം ഉള്ള കാരണത്താൽ ആ ഹദീസ് ദുർബലമാക്കി. ഔലിയാക്കളിലെ ഒരു വിഭാഗമായ അബ്ദാലുകളെ സംബന്ധിച്ച ഹദീസാണ് ഇങ്ങനെ ദുർബലമാക്കിയത്. അവിടെ അദ്ദേഹം എഴുതി. അബൂ അവാം ഇമാനുബ്നു അൽ ഖത്വാൻ ഈ പരമ്പരയിലു്. അദ്ദേഹം ദുർബലനാണ് ! (സിൽസിലതുള്ളഹീഫ:435/4).
തറാവീഹിന്റെ എണ്ണം 20 ആണെന്ന് പ്രഖ്യാപിക്കുന്ന എല്ലാ ഹദീസുകളും ദുർബലമാണെന്ന് പറയാൻ അൽബാനി ക ഏറ്റവും എളുപ്പവഴി ബുഖാരി ആഇശ (റ) യിൽ നിന്ന് ഉദ്ധരിച്ച സ്വഹീഹായ ഹദീസിന് ഇവ എതിരാണ് എന്നതായിരുന്നു.
റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നു റക്അത്തിനേക്കാൾ നബി (സ്വ) ഏറ്റാറായിരുന്നില്ല എന്ന ഹദീസ് ബുഖാരി ഉദ്ധരിച്ചതാണ്. എന്നാൽ, ഈ ഹദീസിന്റെ ഒരു രിവായത്തിൽ അഹ്മദ് (റ) മുസ്നദിൽ ഉദ്ധരിച്ചപ്പോൾ നബി (സ്വ) യുടെ വിതിനെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് ഈ ഹദീസ് പറഞ്ഞതു എന്ന് വ്യക്തമാക്കുന്നു. ഉമർ (റ) വിന്റെ കാലത്ത് തന്റെ നിർദേശ പ്രകാരം ജനങ്ങളെ പള്ളിയിൽ ഒറ്റ ഇമാമിന്റെ പിന്നിൽ നിസ്കരിക്കാൻ നിർദ്ധേശിച്ചപ്പോൾ അവർ നിസ്കരിച്ചതു ഇരുപതാണെന്ന് ബൈഹഖി വ്യക്തമായി (വിത് പുറമെ) ഉദ്ധരിച്ചിട്ടുമു്. ഇമാം ബുഖാരിയുടെ കാലത്തിന് മുമ്പെ വന്ന ഇമാം ശാഫിഈ (റ) ഈ റിപ്പോർട്ടുകളെല്ലാം മനസ്സിലാക്കി ഇരുപതു റക്അത്താണ് തറാവീഹ് എന്ന് മക്കയിലെ ജനങ്ങളുടെ പതിവ് വിശദീകരിക്കുന്നു.
ചുരുക്കത്തിൽ ഈ രു ഹദീസും വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യാഖ്യാനിക്കേതും കടും സ്വീകാര്യവുമാണ്. മുൻ കഴിഞ്ഞ ഹദീസ് പണ്ഢിതന്മാരെല്ലാം ഈ നിലപാടാണ് സ്വീകരിച്ചത്. ഇവിടെയാണ് അൽബാനി സ്വന്തമായി കുറെ ഹോംവർക്ക് ചെയ്ത ശേഷം ആഇശാ ബീവിയുടെ ഹദീസിനു എതിരായതിനാൽ ഇരുപതിന്റെ ഹദീസുകളെല്ലാം ദുർബലമാണെന്ന് വിധിക്കുന്നത്. തന്റെ അഭിരുചിക്കനുസരിച്ച് വിധിക്കുന്നു എന്നല്ലാതെ ഇതിൽ വലിയ കുപിടിത്തങ്ങളൊന്നും തന്നെയില്ല. അബദ്ധങ്ങൾ എമ്പാടുമു് താനും.
നാം ഇവിടെ കാണിച്ച ഉദാഹരണങ്ങൾ ആയിരത്തിലൊന്ന് മാത്രമാണ്. എന്നാൽ, ഇത്തരം അപൂർവം അബദ്ധങ്ങൾ ഒഴിവാക്കിയാൽ തന്നെ അദ്ദേഹത്തിന്റെ ശരിയായ നിരീക്ഷണങ്ങൾ എടുത്തുകൂടെ എന്ന് സംശയമുന്നയിക്കുന്നവരാകും. അവരോട് പറയട്ടെ. ഇദ്ദേഹത്തിന്റെ ഹദീസ് നിരൂപണ ഗ്രന്ഥങ്ങളെല്ലാം പരസ്പര ബന്ധിതമാണ്. ഓരോ ഗ്രന്ഥത്തിലും മറ്റേ ഗ ന്ഥത്തെ അവലംബിച്ചു എഴുതും. ഇതിനാൽ ഒന്നിൽ സംഭവിക്കുന്ന അബദ്ധം മറ്റു ഗ്രന്ഥങ്ങളെയും പ്രാമാണികമല്ലാതാക്കിത്തീർക്കുന്നു. സ്വതന്ത്രമായ നിരീക്ഷണ പാടവവും ഹദീസ് മനഃപാഠവും ഇല്ലാതെ ഇൻഡക്സ് ആശ്രയിച്ച് മാത്രം രചന നടത്തുന്ന ഒരാൾക്കു വരുന്ന അബദ്ധം അൽബാനിയെയും പിടികൂടിയിരിക്കുന്നു. അതിനാൽ പൂർവഗാമികളുടെ വിധി തീർപ്പ് തന്നെ ആശ്രയിക്കുകയാണ് ഹദീസ് പഠിതാക്കൾക്ക് ഏറ്റവും കരണീയമായിട്ടുള്ളത്.
Created at 2024-10-27 00:29:58