
Related Articles
-
LEGHANANGAL
ജനിതക ശാസ്ത്രം
-
LEGHANANGAL
മനുഷ്യപ്പട്ടി
-
LEGHANANGAL
തീവ്രവാദം പരിഹാരമല്ല
ഡോളിയുടെ പിറവി സംബന്ധമായ വാർത്തകൾ 1997-ൽ പുറത്തു വന്നയുടനെത്തന്നെ മനുഷ്യ ക്ലോണിങിനെ ലക്ഷ്യംവച്ചുളള ഗവേഷണങ്ങൾക്കെതിരെ ലോക രാഷ്ട്രത്തലവന്മാരുടെയും സംഘടനാ നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടെയും മതാചാര്യന്മാരുടെയും പ്രതിഷേധം അലയടിച്ചിരുന്നു. അമേരിക്ക, ബ്രിട്ടൻ, സ്പെയിൻ, ജർമ്മനി, ബെൽജിയം തുടങ്ങിയ പല രാഷ്ട്രങ്ങളും മനുഷ്യരിൽ ക്ലോണിങ് നടത്തുന്നതു നേരത്തെ തന്നെ നിരോധിക്കുകയായി. ലോകത്തെ മുസ്ലിം-ക്രൈസ്തവ-ജൂത മതനേതാക്കന്മാരും വൻ രാഷ്ട്രത്തലവന്മാരും മാത്രമല്ല എതിർ പ്രതികരണം നടത്തിയത്. പല ജൈവ ശാസ്ത്രജ്ഞരും ജനിതക ഗവേഷകരും അതിൽ പങ്കുകൊിരുന്നു. മാത്രമല്ല, ഡോളി എന്ന ചെമ്മരിയാടിനെയും നേറ്റി, ഡിറ്റോ എന്നീ കുരങ്ങന്മാരെയും ക്ലോൺ ചെയ്ത ഗവേഷണാലയങ്ങളിലെ ചില ശാസ്ത്രജ്ഞർ വരെ അതിലായിരുന്നു(അൽ ആലമുൽ ഇസ്ലാമി 2/6/2003 Page:8).
ഈ പ്രതിഷേധാലയടികൾക്കിടയിൽത്തന്നെ, ശാസ്ത്രജ്ഞന്മാരിൽ ഒരു വിഭാഗം മനുഷ്യ ക്ലോണിങ്ങിനെ അനുകൂലിച്ചു പ്രസ്താവനകളിറക്കുകയായി. “ഇന്റർനാഷണൽ അക്കാദമി ഓഫ് മണിസ്റ്റ്' എന്ന സംഘടന അക്കൂട്ടത്തിലായിരുന്നു. അവർ എതിർപ്പുകളെ "കേവലം വൈകാരികം' എന്നു പറഞ്ഞു തള്ളുകയായിരുന്നു. “മനുഷ്യ ക്ലോണിങ് ഭീതിജനകമായി തനിക്കു തോന്നുന്നില്ല. പക്ഷേ, അതു സങ്കടകരമാണ്. തന്റെ കോപ്പിയായി മറ്റൊരു മനുഷ്യനെ തനിക്കു സങ്കൽപിക്കാൻ കഴിയില്ലെന്നതാണ് തന്റെ സങ്കടത്തിന്റെ കാരണം എന്നാണു ക്ലോണിങ്ങിന്റെ ആചാര്യനായ വിൽമുട്ട് പറഞ്ഞത്. എന്നാൽ മനുഷ്യ ക്ലോണിങ് തടയുന്നതു മനുഷ്യ സ്നേഹം കൊാണ് എന്നു പറഞ്ഞാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ മനുഷ്യ ക്ലോണിങ് നിരോധിച്ചത്. സമാന വാദഗതികൾ ഉന്നയിച്ചു കൊ തന്നെയായിരുന്നു ഇംഗ്ല് തുടങ്ങിയ രാജ്യങ്ങളും മനുഷ്യ ക്ലോണിങ് നിയമം മൂലം തടഞ്ഞത് (പാരമ്പര്യവും ക്ലോണിംഗും പേ: 139).
പിന്നീട് എതിർപ്പുകൾ ചാരം മൂടിക്കിടന്നുവെങ്കിലും, 2001 നവംബറിൽ "അഡ്വാൻസ്ഡ് സെൽ ടെക്നോളജി' എന്ന ഒരു അമേരിക്കൻ സ്ഥാപനം ഒന്നാമത്തെ മനുഷ്യഭ്രൂണം സൃഷ്ടിച്ച വാർത്ത പുറത്തുവന്നതോടെ പ്രതിഷേധക്കനലുകൾ ചാരം നീക്കി പുറത്തുവന്നു. രാഷ്ട്രീയ സാമൂഹിക ശാസ്ത്രീയ മണ്ഡലങ്ങളിൽ നിന്നു ശക്തമായ എതിർപ്പുകൾ ഉയർന്നുവന്നു. യു.എസ് പ്രസിഡ് ജോർജ്ജ് ബുഷ് ഏതു തരത്തിലുള്ള മനുഷ്യ ക്ലോണിങ്ങിനെയും 100 ശതമാനവും എതിർക്കുന്നതായി
വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു(മാതൃഭൂമി 27-11-2001).
നാളുകൾ മുമ്പോട്ടുപോയി. എല്ലാവരും ആശങ്കിച്ചതു ലോകത്തു സംഭവിച്ചു. ഒന്നാമത്തെ ക്ലോൺ മനുഷ്യനെ സൃഷ്ടിച്ചു കഴിഞ്ഞുവെന്ന് ക്ലോയ്ഡ് കമ്പനിയുടെ അധ്യക്ഷയും ഫ്രഞ്ചു ശാസ്ത്രജ്ഞയുമായ ഡോ.ബിജിത്ത് 2002 ഡിസംബർ 27 നു പ്രഖ്യാപിച്ചതോടെ പ്രതിഷേധം ഒരു കൊടുങ്കാറ്റായി. ലോകം ശക്തമായ രോഷത്തോടെയും പ്രതിഷേധത്തോടെയുമാണ് ഈ വാർത്തയെ അഭിമുഖീകരിച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് ഉത്കണ്ഠ രേഖപ്പെടുത്തുകയും മനുഷ്യ ക്ലോണിങ് സംബന്ധമായ സകല ഗവേഷണങ്ങളെയും വിലക്കുന്നതിനു സത്വര നിയമനിർമ്മാണം നടത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ് ഴാങ് ഷിറാക് മനുഷ്യ ക്ലോണിങ് കുറ്റകരമായി പ്രഖ്യാപിക്കുവാനും അതു സംബന്ധമായ ഏതൊരു ശ്രമത്തിനും ഏറ്റം കഠിനമായ ശിക്ഷ നൽകാനും സകല ലോകരാഷ്ട്രങ്ങളോടും ആവശ്യപ്പെട്ടു. അപ്രകാരം തന്നെ, ജർമ്മനിയിലും സ്വിറ്റ്സർലന്റിലും പ്രതിഷേധമുയർന്നു. വത്തിക്കാനിൽ, കത്തോലിക്കാ സഭ ക്ലോയ്ഡിന്റെ ശ്രമത്തെ ശക്തമായി വിമർശിക്കുകയും അതു മാനുഷികതയോടുള്ള വഞ്ചനയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു (അൽ ആലമുൽ ഇസ്ലാമി 17- 1- 2003).
Created at 2025-01-20 08:59:13