Related Articles
-
LEGHANANGAL
എന്താണു ക്ലോണിങ്?
-
LEGHANANGAL
ഉറുക്ക്, മന്ത്രം, ഏലസ്സ്
-
LEGHANANGAL
സയാമീസ് ഇരട്ടകളുടെ ഇനങ്ങൾ
ഉറുക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയ ചികിത്സകൾക്ക് ഇസ്ലാമിൽ വ്യക്തമായ തെളിവുകളു്. ഖുർആൻ പറയുന്നു: “സത്യവിശ്വാസികൾക്ക് കാരുണ്യവും ശമനവുമായി നാം ഖുർആൻ അവതരിപ്പിച്ചിരിക്കുന്നു” (അൽ ഇസ്റാഅ്, 82). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി (റ) എഴുതുന്നു “ഖുർആൻ ശാരീരികവും ആത്മീയവുമായ രോഗങ്ങൾക്ക് ശമനമാകുന്നു” (റാസി 11/35). ഇമാം ഖുർബി (റ) വിശദീകരിക്കുന്നു. “ഖുർആൻ ശാരീരിക രോഗങ്ങൾക്ക് ശമനമാകുന്നത് അതു കൊ് മന്ത്രിക്കുകയും എഴുതിക്കെട്ടുകയും ചെയ്യുമ്പോഴാണ്” (അൽജാമിഅ് ലി അഹ്കാമിൽ ഖുർആൻ, 5/284). ഇമാം നവവി(റ) പറയുന്നു: “ഖുർആൻ ആയതുകൾ കെടും അറിയപ്പെടുന്ന ദിക്കുകൾ കെടും മന്ത്രിക്കുന്നതിന് വിരോധമില്ല. അത് സുന്നതാകുന്നു” (ശറഹു മുസ്ലിം 7/169).
നബി (സ്വ) മന്ത്രിക്കുകയും സ്വഹാബത്ത് അത് അനുകരിക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു. “നബി (സ്വ) യുടെ മന്ത്രം' എന്ന അധ്യായത്തിൽ അബ്ദുൽ അസീസി ൽ നിന്ന് നിവേദനം: “അദ്ദേഹം പറയുന്നു. ഞാനും സാബിതും അനസുബ്നു മാലിക് (റ) വിന്റെ അടുക്കൽ ചെന്നു. സാബിത് പറഞ്ഞു: അബാ ഹംസ, എനിക്ക് സുഖമില്ല. അപ്പോൾ അനസ് (റ) ചോദിച്ചു: ഞാൻ നബി (സ്വ) യുടെ മന്ത്രം കൊ് നിന്നെ മന്ത്രിക്കട്ടെയോ? സാബിത് 'അതെ' എന്ന് മറുപടി പറഞ്ഞു” (ബുഖാരി വാ. 13, പേ. 117).
ആഇശ (റ) പറയുന്നു: “നിശ്ചയം നബി(സ്വ)മന്ത്രിക്കാറുായിരുന്നു” (ബുഖാരി വാ. 13, പേ. 118). ആഇശ(റ)യിൽ നിന്നു നിവേദനം: “നബി(സ്വ)യുടെ ഭാര്യമാരിൽ ആർക്കെങ്കിലും രോഗമായാൽ അവിടുന്ന് മുഅവ്വിദതൈനി ഓതി രോഗിയെ ഊതാനായിരുന്നു. രോഗബാധിതനായപ്പോൾ നബി (സ്വ) ഈ സൂറതുകൾ ഓതി സ്വന്തം കൈയിൽ ഊതുകയും ശരീരം തടവുകയും ചെയ്തിരുന്നു (ബുഖാരി 13/126, മുസ്ലിം 14/182).
നബി(സ്വ) തുപ്പുനീരു കലർത്തി മന്ത്രിച്ച സംഭവം ഉദ്ധരിക്കുന്ന ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇബ്നുൽ ഖയ്യിം എഴുതുന്നു: “ഈ ഹദീസിന്റെ അർഥം ഇപ്രകാരമാണ്. നബി (സ്വ) അൽപ്പം തുപ്പുനീര് തന്റെ പൂവിരലിൽ എടുത്തു മണ്ണിൽ പുരട്ടി നബി (സ്വ) യുടെ തുപ്പുനീര് പുര് ആ മണ്ണ് മുറിവിൽ പുരട്ടുകയും ചെയ്തു” (സാദുൽ മആദ്, 4/147). ഈ ഹദീസിനെക്കുറിച്ച് ഇബ്നുഹജർ (റ) എഴുതുന്നു: “ഇമാം നവവി (റ) ഈ ഹദീസിന്റെ അർഥം വിവരിക്കുന്നതിങ്ങനെയാണ്: നബി (സ്വ) തന്റെ തുപ്പുനീര് പുരട്ടിയ മണ്ണിൽ മന്ത്രം ഉരുവിട്ടുകൊ മുറിവിൽ പുരട്ടിയിരുന്നു”. ഖുർതുബി (റ) പറയുന്നു: “എല്ലാ വേദനകൾക്കും മന്ത്രിക്കാമെന്നതിന് ഈ ഹദീസ് തെളിവാകുന്നു” (ഫത്ഹുൽ ബാരി 13/121).
ഹാഫിള് ഇബ്നു അബീശൈബ (റ) ആഇശ (റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു. “വെള്ളത്തിൽ മന്ത്രിച്ച് ആ വെള്ളം രോഗിയുടെ മേൽ കുടയുന്നതിന് യാതൊരു വിരോ ധവുമില്ല” (മുസ്വന്നഫ്, 5/433). അയ്യൂബ് (റ) പറയുന്നു: “ഞാൻ ഇബ്നു ഉമർ(റ)വിന്റെ മകൻ ഉബൈദുല്ലാഹിയുടെ കൈയിൽ (മന്ത്രിച്ച് നൂൽ കു”(മുസ്വന്നഫ് ഇബ്നു അബീശൈബഃ, 5/439). ഇമാം നവവി(റ)പറയുന്നു.
“ഖുർആൻ ആയതുകൾ, ദിക്കുകൾ എന്നിവ കൊ് മന്ത്രിക്കുന്നതിന് വിരോധമില്ല (ശറഹുൽ മുഹദ്ദബ് 9/67). വിശുദ്ധ ഖുർആനോ മറ്റു ദിക്കുകളോ എഴുതിക്കെട്ടുന്നതി നാണ് "ഏലസ്സ്' എന്നു പറയുന്നത്. അംറുബ്നു ശുഐബ് (റ) തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഉറക്കത്തിലാകുന്ന ഭയത്തിൽ നിന്ന് മോചനം നേടാനായി, അഊദു ബികലിമാത്തില്ലാഹി... എന്നു തുടങ്ങുന്ന മന്ത്രം നബി(സ്വ) സ്വഹാബത്തിന് പഠിപ്പിച്ചുകൊടുത്തിരുന്നു. സ്വഹാബി പ്രമുഖനായ ഇബ്നു അംറ്(റ)പ്രായപൂർത്തിയായ തന്റെ മക്കൾക്ക് ഇത് പഠിപ്പിച്ചുകൊടുക്കുകയും ചെറിയ കുട്ടികൾക്ക് ഇത് എഴുതി കൊടുക്കുകയും ചെയ്തിരുന്നു” (അബൂദാവൂദ്, 16/222). “ഇബ്നുഉമർ(റ) ഉറുക്കെഴുതി തന്റെ കുട്ടിയുടെ കഴുത്തിൽ കെട്ടിക്കൊടുത്തിരുന്നു” (റാസി, 1/82). ഹാഫിളു ഇബ്നു അബീശൈബഃ (റ) ഇബ്നു അബ്ബാസി (റ) ൽ നിന്ന് നിവേദനം ചെയ്യുന്നു.
“പ്രസവിക്കാൻ വിഷമിക്കുന്ന സ്ത്രീക്ക് നിസാഅ് സൂറയിലെ 46-ാം ആയതും അഹ്ഖാഫ് സൂറയിലെ 35-ാം ആയതും മറ്റു ചില ദിക്കുകളും പിഞ്ഞാണത്തിൽ എഴുതി അത് കഴുകിയ വെള്ളം കുടിപ്പിച്ചാൽ പ്രസവം സുഖകരമാകുന്നതാണ്” (മുസ്വന്നഫ്, 5/433). ഇബ്നുൽ ഖയ്യിം എഴുതുന്നു: “വൃത്തിയുള്ള ഒരു പാത്രത്തിൽ സൂറതുൽ ഇൻശിഖാഖ് ഒന്നുമുതൽ നാലുവരെയുള്ള ആയതുകൾ എഴുതി അത് കഴുകിയ വെള്ളം ഗർഭിണിയെ കുടിപ്പിക്കുകയും അവളുടെ വയറിന്മേൽ കുടയുകയും വേണം”(സാദുൽ മആദ്, 4/292). ഇബ്നുതൈമിയ്യഃ എഴുതുന്നു: “ഖുർആനോ മറ്റു ദിക്കുകളോ അനുവദനീയമായ മഷി കൊ എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കൽ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാൽ ബിസ്മില്ലാഹി.... എന്നുതുടങ്ങുന്ന ദിക് വൃത്തിയുള്ള പാത്രത്തിൽ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസിൽ ഇത് എഴുതി സ്ത്രീയുടെ തോളിൽ കെട്ടണം. ഞാൻ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാൾ അത്ഭുതകരമായ ഒന്നും ഞാൻ കിട്ടില്ല” (ഫതാവാ ഇബ്നുതൈമിയ്യഃ, 19/36).
മന്ത്രം, ഉറുക്ക്, ഏലസ്സ് തുടങ്ങിയവക്കെല്ലാം നബി (സ്വ) മാതൃക കാണിക്കുകയും അത്സ്വഹാബിമാർക്കിടയിൽ വ്യാപകമാവുകയും ചെയ്തിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഇന്നത്തെ പരിഷ്കരണവാദികളുടെ ആചാര്യന്മാരായ ഇബ്നു ഇബ്നുൽ ഖയ്യിം തുടങ്ങിയവർ പോലും അത് അംഗീകരിച്ചിട്ടു്. എന്നിട്ടും മുസ്ലിം സമുദായത്തിൽ നിന്ന് ഇത്തരം ആത്മീയ ചികിത്സാ മുറകൾ പറിച്ചുമാറ്റാൻ ശ്രമിക്കുന്നവർ തങ്ങളുടെ മുൻകാല നേതാക്കളുടെ ഗ്രന്ഥങ്ങളെങ്കിലും പരിശോധിച്ചിരു ന്നെങ്കിൽ
Created at 2025-01-23 15:36:11