Related Articles
-
MADHAB
അവർ പറയാതിരുന്നാൽ
-
MADHAB
ഇജ്മാഅ്
-
MADHAB
കവാടം അടച്ചതാര്?
തിരുനബി (സ്വ) യുടെ ജീവിത രീതി ഒപ്പിയെടുത്ത യഥാർഥ മാതൃകാ പുരഷരാണ് സ്വഹാബി. അവരുടെ സുവർണകാലത്ത് മുജ്തഹിദുകൾ ഇജ്തിഹാദ് ചെയ്യുകയാണ് ചെയ്തിരുന്നത് (മുസ്താ 2-108). സ്വഹാബത്തിനു ശേഷവും ഈ സമ്പ്രദായം നിരാക്ഷേപം തുടർന്നു പോന്നു. മഹാനായ ശാഹ് വലിയുല്ലാഹി (റ) രേഖപ്പെടുത്തിയതു കാണുക : സ്വഹാബത്തിന്റെ കാലം മുതൽ നാലു മദ്ഹബുകൾ പ്രത്യക്ഷപ്പെടുന്നതുവരെ, ജനങ്ങൾ സൗകര്യപ്പെട്ട പണ്ഢിതന്മാരെ തഖ്ലീദു ചെയ്തു കൊിരുന്നു. പരിഗണനീയനായ ഒരാളുടെയും ആക്ഷേപം അക്കാര്യത്തിലായിരുന്നില്ല. പ്രസ്തുത തഖ്ലീദ് തെറ്റായിരുന്നുവെങ്കിൽ അവരതു നിരോധിക്കുമായിരുന്നു” (ഇഖ്ദുൽജീദ്).
മുജ്തഹിദുകൾ നിറഞ്ഞൊഴുകിയ കാലഘട്ടമായിരുന്നു ആദ്യ നൂറ്റാകൾ. ഇഷ്ടമുള്ളവരോട് ചോദിക്കാനും അവരെ തഖ്ലീദു ചെയ്തു പ്രവർത്തിക്കാനും സൗകര്യമായിരുന്നു. കാലക്രമത്തിൽ മുജ്തഹിദുകളുടെ എണ്ണം കുറഞ്ഞു വന്നു. ഉള്ളവരെ അനുഗമിക്കാൻ സമുദായം നിർബന്ധിതരായി. മുജ്തഹിദുകൾ പിൻതലമുറകളുടെ രക്ഷക്കായി തങ്ങളുടെ മദ്ഹബുകൾ രേഖപ്പെടുത്തി വെക്കാൻ തുടങ്ങി. പലരും രേഖപ്പെടുത്തിയെങ്കിലും വിജ്ഞാന സമുദ്രങ്ങളും ജനസമ്മതരുമായ നാലു ഇമാമുകളുടെ മദ്ഹബുകൾ മാത്രമാണ് പൂർണമായി ലിഖിത രൂപത്തിൽ അവശേഷിക്കുകയും വിശ്വസ്തരായ പണ്ഢിത തലമുറകൾ മുഖേന ലഭിക്കുകയും ചെയ്തത്. അങ്ങനെ അല്ലാഹുവിന്റെ മുൻ നിശ്ചയ പ്രകാരം നാലു മദ്ഹബുകൾ സമ്പൂർണമായി അവശേഷിക്കുകയും മറ്റുള്ളവ അപ്രത്യക്ഷമാവുകയും ചെയ്തു.
കർമ ശാസ്ത്രത്തിൽ, അപ്പോൾ നാലിലൊരു മദ്ഹബ് സ്വീകരിക്കൽ നിർബന്ധമായിത്തീർന്നു. അഞ്ചാമത്തെ ഒരു മദ്ഹബ് സമുദായത്തിന്റെ മുമ്പിലില്ല എന്നതു തന്നെ കാരണം. ഇമാം സുബ്കി (റ) അദ്ദേഹത്തിന്റെ നിദാനശാസ്ത്ര ഗ്രന്ഥത്തിൽ പറയുന്നു : “സാധാരണക്കാരനും ഇജ്തിഹാദിന്റെ പദവി പ്രാപിച്ചിട്ടില്ലാത്ത മറ്റു വ്യക്തികൾക്കും മുജ്തഹിദുകളുടെ മദ്ഹബുകളിൽ ഒരു നിശ്ചിത മദ്ഹബ് സ്വീകരിക്കൽ നിർബന്ധമാണ് എന്നതാണ് ശരിയായ അഭിപ്രായം (ജംഉൽ ജവാമിഅ് 2-440).
Created at 2024-11-26 13:34:43