ഖുർആൻ തുറന്ന വഴി

വിശ്വനാഗരികതകളുടെ ഈറ്റില്ലമായി യൂറോപ്യൻ ചരിത്രം പരിചയപ്പെടുത്തുന്ന ഏതൻ സിന്, അറിവ് ദൈവങ്ങളുടെ സ്വകാര്യ സങ്കേതങ്ങളിൽ നിന്ന് കട്ടെടുക്കപ്പെട്ട
നിധിയായിരുന്നു. അറിവു മോഷ്ടിച്ചു മനുഷ്യർക്കു നൽകി എന്ന കുറ്റത്തിന് പ്രോമിത്യൂസ് ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്തു. അറിവിന്റെ സൂക്തങ്ങൾ അവർണരുടെ കാതിൽ പതിഞ്ഞ് അശുദ്ധമാവുന്നതിനെതിരെ ജാഗ്രതയോടെ കാവൽ നിൽക്കുകയായിരുന്നു ഇന്ത്യയിലെ ആര്യൻമാർ. ഗ്രീക്ക്, ഇ ന്ത്യൻ സംസ്ക്കാരങ്ങളിൽ നിന്ന് വ്യത്യസ്തമായി അറിവിനെ ജനകീയമാക്കുന്നതിനു വേിയാണ് ഇസ്ലാം നിലകൊത്. ലോക നാഗരികതകളെ ക്കുറിച്ചുള്ള താരതമ്യ പഠനം ഒന്നാമതായി അടയാളപ്പെടുത്തുന്ന സത്യം ഇതാണ്. അറിവിന്റെ ജനകീയവത്ക്കരണത്തിനു മുൻകൈ എടുത്തത് ഖുർആൻ ആണ്.

ഖുർആൻ അറബ് ജനതയിൽ ഉടക്കിയ മാറ്റമാണ് ഈ അവകാശ വാദത്തിന് തെളിവ്. മുഹമ്മദ് നബിയുടെ പ്രവാചകത്വ ലബ്ധിയുടെയും പ്രബോധന വിജയത്തിന്റെയും മുമ്പ് അറബികളുടെ സംസ്കാരത്തെ നിർണയിച്ചിരുന്നത് പ്രാകൃതമായ ഗോത്രാചാരങ്ങളും കുടിപ്പകകളുമായിരുന്നു. നല്ല ആതിഥ്യ മര്യാദയും കവന വൈഭവവും ഉള്ളവരായിരുന്നു അവർ എന്നതൊഴിച്ചു നിർത്തിയാൽ ഇസ്ലാമിനു മുമ്പത്തെ അറബി സംസ് കാരം കാര്യമായി ഒന്നും അവശേഷിപ്പിച്ചിട്ടില്ല. നിലനിൽപിനുള്ള സമരവും മദ്യം, സ്ത്രീ, യുദ്ധം എന്നീ ത്രയങ്ങളുമാണ് അറബ് രക്തത്തെ തിളപ്പിച്ചത്. പ്രതികാരം, ധീരത, ഭോഗം, ഔദാര്യം എന്നിവയ്ക്കപ്പുറം ചി ന്താപരമായ എന്തെങ്കിലും ഉണർവുകൾ അവർ പ്രകടിപ്പിച്ചതായി തെളിയുന്നില്ല. പ്രവാചകന്റെ ആഗമനത്തിനു തൊട്ടു മുമ്പുള്ള അറബി ജീവിതത്തിന്റെ ഏറ്റവും മികച്ച ഈടുവെയ്പ് മുഅല്ലഖകൾ എന്നറിയപ്പെടുന്ന സപ്ത കാവ്യങ്ങളാണ്. ഇംറുൽ ഖൈസ്, ത്വഫ, അംറ്ബ്നു കുൽസും, അൻത്വം, സുഹൈർ, ലബീദ്, ഹാരിഥ് എന്നിവരുടെ പുകൾപെറ്റ കവിതകളാണ് "മുഅല്ലഖകൾ'. ഗോത്രാഭിമാനത്തിന്റെ വക്താക്കളായിരുന്ന ഈ കവികൾ പാടിയതായും മദ്യത്തെയും പ്രേമത്തെയും പ്രതികാരത്തെയും മരുഭൂമിയിലെ ജീവിത കാമനയെയും കുറിച്ചാണ്. തത്വചിന്തയുടെയോ ശാസ്ത്രാന്വേഷണത്തിന്റെയോ കിരണങ്ങൾ അവർ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നർഥം.

പ്രണയിനി ഉനൈസിയുമായി സഹശയനം സാധിക്കാതെ വന്നപ്പോൾ കുളിക്കടവിൽ നിന്ന് അവളുടെയും തോഴിമാരുടെയും വസ്ത്രം മോഷ്ടിച്ച് അവരെ നഗ്നകളായി തന്നെ സമീപിക്കാൻ നിർബന്ധിച്ച് ഒട്ടകത്തെ അറുത്ത് അവരെ സൽകരിച്ച ശേഷം പ്രണയിനിയുടെ ഒട്ടകപ്പുറത്ത് സവാരി ചെയ്യുന്നതാണ് ഇംറുൽ ഖൈസിന്റെ മുഅല്ലഖിയുടെ ഇതിവൃത്തം. മദ്യം, മൈഥുനം, യുദ്ധം എന്നീ മൂന്നു ജീവിത സുഖങ്ങളെ കുറിച്ചാണു ത്വഫാ പാടുന്നത്. ഇസ്ലാമിനു മുമ്പത്തെ അറബി മനസിന്റെ പൊതു സ്വഭാവം ഗ്രഹിക്കാൻ ഇത്രയും മതി.

രാത്രിക്കു ശേഷം പകൽ

ഒരു പക്ഷേ, അക്കാലത്തെ അറേബ്യയെ പൊതിഞ്ഞ ഇരുട്ടിനെ പ്രതീകവത്കരിക്കുന്നതാണ് ഇംറുൽ ഖൈസിന്റെ ഈ വരികൾ. “വലിൻ ക മൗജിൽ ബി അർഖാ സുലഹു അലയ്യ ബി അൻവാഇൽ ഹുമൂമി ലി യബലി. (സമുദ്രത്തിലെ തിരമാലകൾ കണക്കെ രാത്രി അതിന്റെ വിരികൾ എന്റെ മേൽ താഴ്ത്തിയിട്ടു; നിരവധി ദുഃഖങ്ങളാൽ എന്നെ പരീക്ഷിക്കുന്നതിനു വേി). ബാധ്യതയാണെന്നും അജ്ഞാനത്തിന്റെ ഈ രാത്രികളിൽ നിന്ന് ജ്ഞാനത്തിന്റെ പകലിലേക്ക് അറബികളെ വിളിച്ചുണർത്തിയ നാദമായിരുന്നു ഇഖ്റഅ് (വായിക്കുക). ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കുള്ള അറബികളുടെ പ്രയാണത്തെ ഖുർആൻ അടയാളപ്പെടുത്തുന്നു. "വായിക്കുക' എന്ന ആജ്ഞയുടെ അപ്രതിരോധ്യമായ കരുത്ത് അറബ് ജനതയെ എപ്രകാരം മാറ്റിയെടുത്തു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. അറിവു നേടൽ ഓരോ മുസ് ലിമിന്റെയും നിർബന്ധ ചൈനയിൽ പോയെങ്കിലും അറിവു നേടുക എന്നും അനുയായികളെ പഠിപ്പിച്ച പ്രവാചകൻ യുദ്ധത്തടവുകാരെ വിട്ടയക്കുന്നതിന് വെച്ച ഉപാധി തന്റെ അനുചരന്മാരിൽ പത്തുപേർക്കെങ്കിലും എഴുത്തും വായനയും പഠിപ്പിച്ചു കൊടുക്കുക എന്നതായിരുന്നു. അക്ഷര വിദ്യയെ ജനകീയമാക്കുകയായിരുന്നു പ്രവാചകൻ ഇതിലൂടെ (ബദർ യുദ്ധത്തിൽ ബന്ധനസ്ഥരായ ശത്രുക്കൾക്ക് പ്രവാചകൻ നിശ്ചയിച്ച മോചനദ്രവ്യം പത്ത് മുസ്ലിംകൾക്ക് എഴുത്തും വായനയും പഠിപ്പിച്ചു കൊടുക്കുക എന്നതായിരുന്നു). ഹിറാ ഗുഹയിലെ ധ്യാനത്തിൽ നിന്ന് പ്രവാചകനെ ഉണർത്തിയ 'ഇഖ്റഅ്' എന്ന അശരീരി പുതിയൊരു നാഗരികതയുടെ അടിക്കല്ലായിത്തീർന്നു. ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ച്, “കിഫാ നബ്കി മിൻ ദിക്റാ ഹബീബിൻ വ മൻസിലി” (നിൽക്കൂ, പ്രാണ പ്രേയസിയുടെ സ്മരണയിൽ അവളുടെ ഭവനാവശിഷ്ടത്തിനടുത്തു നിന്നു നമുക്ക് കരയാം) എന്നു പാടി നടന്ന ജനത, “ദൈവമേ, അറിവു വർധിപ്പിച്ചു തരേണമേ” (റബ്ബി സിദ്നീ ഇൽമൻ) എന്നു പ്രാർഥിച്ചു തുടങ്ങി. അവരുടെ ഭാവനകളിൽ നിന്ന് പ്രണയവും ലഹരിയും കുതിരയുടെ ചന്തവും ഗോത്രപ്പകയും അപ്രത്യക്ഷമായി. ഭൂമിയുടെ ചുറ്റളവിനെ കുറിച്ചും നക്ഷത്രങ്ങൾ തമ്മിലുള്ള അകലത്ത കുറിച്ചുമായി അവരുടെ ആലോചന. അവരുടെ ഭാഷ, അതുവരെ സംസ്കാരത്തിന്റെ ഭാഷയായിരുന്ന ഗ്രീക്കിനെ ക്ഷണനേരം കൊ് നിഷ്പ്രഭമാക്കി. റോമിന്റെയും പേർഷ്യയുടെയും ധൈഷണിക പ്രഭാവം അറബികൾക്കു മുമ്പിൽ കരിന്തിരി കത്തി. ക്രി.വ. ആറാം നൂറ്റാിനും പന്താം നൂറ്റാിനുമിടയിൽ അറബികളുടെ ചരിത്രത്തിൽ എന്തു സംഭവിച്ചു എന്നത് വിസ്മയാവഹമാണ്. പ്രഗത്ഭ ശാസ്ത്രചരിത്രകാരൻ ജോർജ് സാർട്ടന്റെ വാക്കുകൾ ശ്രദ്ധിക്കുക:


“ഏറ്റവും മൗലികവും ഏറ്റവും ആശയ സമ്പന്നവുമായ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടത് അറബിയിലാണ്. എട്ടാം നൂറ്റാിന്റെ പകുതി മുതൽ പതിനൊന്നാം നൂറ്റാിന്റെ അന്ത്യം വരെ അറബിയായിരുന്നു മനുഷ്യ വംശത്തിന്റെ ശാസ്ത്രഭാഷ. ആ കാലഘട്ടത്തിൽ ഏറ്റവും പുതിയ വിജ്ഞാനം കരസ്ഥമാക്കണമെന്നുള്ളവർ അറബി പഠിക്കിയിരുന്നു. ജാബിറുബ്നു ഹയ്യാൻ, അൽകിന്ദി, അൽഖാരിസ്മി, അൽഫർഗാനി, അൽറാസി, സാബിതുബ്നു ഖുർ, അൽബത്താനി, ഹുസൈനുബ്നു ഇസ്ഹാഖ്, അൽഫാറാബി, ഇബ്റാഹീമുബ്നു സിമാൻ, അൽ മസ്ഊദി, ത്വബരി, അബ്ദുൽ വഫാ, അലിയ്യുബ്നു അബ്ബാസ്, അബ്ദുൽ ഖാസിം, ഇബ്നു അൽ ജസ്സാർ, അൽ ബിറൂനി, ഇബ്നു സീനാ, ഇബ്നു യൂനുസ്, അൽ ഖർഖി, ഇബ്നു ഹൈസം, അലിയ്യിബ്നു ഈസ, അൽഗസ്സാലി, അൽ സർഖാലി, ഉമർ ഖയ്യാം - പാശ്ചാത്യ ലോകത്ത് തുല്യരായ സമകാലികരില്ലാത്ത ഏതാനും മഹാപ്രതിഭകളെ മാത്രം ഇവിടെ ഓർക്കാം. ഈ പട്ടിക എത വേണമെങ്കിലും നീട്ടാനും പ്രയാസമില്ല. മധ്യകാലഘട്ടം ശാസ്ത്ര രംഗത്ത് വന്ധ്യമായിരുന്നു എന്ന് നിങ്ങളോടാരെങ്കിലും പറഞ്ഞാൽ ഈ ആളുകളുടെ പേരുകൾ മാത്രം അവരോട് പറയുക. 750 നും 1100 നുമിടയ്ക്കുള്ള ഹ്രസ്വകാലഘട്ടത്തിലാണ് ഇവരെല്ലാം ജീവിച്ചത്.

ഒട്ടകപ്പുറത്ത് പുസ്തകങ്ങൾ

ഇസ്ലാമിക നാഗരികത അറബികളിലാക്കിയ പരിവർത്തനത്തിന്റെ സ്വാദറിയാൻ അബ്ബാസീ ഖലീഫ മമൂൻ ബഗ്ദാദിൽ സ്ഥാപിച്ച ബൈതുൽ ഹിക്മഃ' (ജ്ഞാന ഭവനം) എന്ന ശാസ്ത്ര പഠന കേന്ദ്രത്തെക്കുറിച്ചു മനസ്സിലാക്കിയാൽ മതിയാവും. വാന നിരീക്ഷണ കേന്ദ്രവും ഗ്രന്ഥാലയവും ചേർന്ന ഈ പഠന കേന്ദ്രത്തിന്റെ നിർമിതിക്ക് അന്നത്തെ രു ലക്ഷം ദിർഹമാണ് (ഇന്നത്തെ ഏഴു മില്ല്യൻ ഡോളറിനു തുല്യം) ഖലീഫ നീക്കിവെച്ചത്. വിവിധ ഭാഷാ പണ്ഢിതന്മാർ ബൈതുൽ ഹിയിൽ നിയോഗിക്കപ്പെട്ടു. എല്ലാ വിജ്ഞാന ശാഖകളിലുമുള്ള ഗ്രന്ഥങ്ങൾ (നൂറൊട്ടകങ്ങൾക്ക് ചുമക്കാനുള്ളത്) അവിടെ ശേഖരിച്ചിരുന്നു. പഹ്ലവി, സംസ്കൃതം, ഗ്രീക്ക്, കാൽദിയൻ, സുറിയാനി ഭാഷകളിലുള്ള കൃതികൾ അറബിയിലേക്ക് ഈ കേന്ദ്രത്തിൽ വെച്ചു വിവർ ത്തനം ചെയ്യപ്പെട്ടു.

ഡോ.ഗുസ്താവ് ലീ ബോൺ എഴുതുന്നു: "In those days when books and libraries meant nothing to Europeans, Many Islamic lands had books and libraries in plenty. Indeed, in Baghdad's 'House of Wisdom' there were four million Volumes; and in cairo's Sultanic Library one million; and in the library of syrian Tripoly three million Volumes; While in Spain alone under Muslim rule there was an annual publication between 70 and 80 thousand Volumes"
(Dr.Gustave Le Bon, History of Islamic and Arab Civilization, Vol III, P329, mole of som മൂസ്വിലാരി ഉദ്ധരിച്ചത്. അത്തൗഹീദ് (ഇംഗ്ലീഷ് ജേണൽ) വാള്യം 17 ലക്കം 4).

“പുസ്തകങ്ങളും ഗ്രന്ഥാലയങ്ങളും യൂറോപ്യർക്ക് ഒന്നുമല്ലാതിരുന്ന ഈ ദിനങ്ങളിൽ പല ഇസ്ലാമിക നാടുകളിലും അവ ധാരാളമായായിരുന്നു. ബാഗ്ദാദിലെ "ജ്ഞാന ഭവനത്തിൽ നാലു ദശലക്ഷം ഗ്രന്ഥങ്ങൾ ഉായിരുന്നു. കൈറോവിലെ സുൽത്താന്റെ ഗ്രന്ഥാലയത്തിൽ ഒരു ദശലക്ഷം സിറിയൻ ട്രിപോളിയിലെ ഗ്രന്ഥാലയത്തിൽ മൂന്നു ദശലക്ഷം; മുസ്ലിം ഭരണകാലത്ത് സ്പെയിനിൽ മാത്രം വർഷം പ്രതി എഴുപതിനായിരത്തിനും എൺപതിനായിരത്തിനും ഇടയ്ക്ക് ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടു്.

ഗോള ശാസ്ത്രം മുതൽ വൈദ്യശാസ്ത്രം വരെ എല്ലാ വൈജ്ഞാനിക ശാഖകളും ഇസ്ലാമിക നാഗരികതയിൽ വളർന്നു പന്തലിച്ചു. ഹ്രസ്വമായ ഒരു കാലഘട്ടത്തിനു ഉള്ളിൽ വൈജ്ഞാനിക രംഗത്ത് അഭൂതപൂർവമായ വളർച്ച കൈവരിക്കാൻ മുസ്ലിംകൾക്കു സാധിച്ചു. ചോദ്യമിതാണ് : കാമിനിമാരുടെ മാദകത്വം വർണിക്കാൻ പ്രാസപ്പൊരുത്തമുള്ള വാക്കുകൾ തേടിയവർ സംഖ്യകളുടെ പൊരുൾ ചികയാൻ ഇടയായതെങ്ങനെ? വാളുകൾ ചുവപ്പിച്ചു ഗോത മഹിമയെ വിളംബരം ചെയ്തവർ (വെളുത്ത വാളുകളുമായി പോയി ചുവന്ന വാളുകളുമായി മടങ്ങുന്നവർ ഞങ്ങൾ' എന്നു കവി) അരിസ്റ്റോട്ടിലിനും യുക്ളിഡിനും തിരുത്തുകൾ നിർദേശിക്കാൻ മാത്രം പ്രാപ്തരായതെങ്ങനെ?

വെളിച്ചത്തിന്റെ പ്രളയം

ഇരുപത്തിമൂന്നു സംവത്സരക്കാലം മുഹമ്മദ് നബി ഉരുവിട്ട വാക്കുകളാണ് മന്ത്രശക്തിയാലെന്ന പോലെ അറേബ്യൻ ഉപഭൂഖണ്ഡത്തെ മാറ്റിക്കളഞ്ഞത്. നബിയുടെ മസ്തിഷ്കം സ്വയം നെയ്തെടുത്ത വാക്കുകളായിരുന്നില്ല അവ. അന്നത്തെ അറേബ്യൻ പരിസ്ഥിതിയിൽ മതപരമോ വിദ്യാഭ്യാസപരമോ ആയ പശ്ചാതലമൊന്നുമില്ലാത്ത ഒരു വ്യക്തിക്ക് സാധിക്കുന്നതിൽ കവിഞ്ഞ ദൗത്യമാണു പ്രവാചകൻ നിർവഹിച്ചത്. വെളിപാടിന്റെ വെളിച്ചമാണ് ഹിറയിൽ പ്രത്യക്ഷപ്പെട്ടതെന്നു വ്യക്തം. ആകാശത്തു നിന്നു വീണ മിന്നൽ പിണർ പോലെ പ്രവാചകൻ അറേബ്യയെ പ്രകാശമയമാക്കി. തോമസ് കാർലിന്റെ അതി മനോഹരമായ വാക്കുകൾ ഇവിടെ പകർത്തട്ടെ.

“അറബ് ദേശത്തിന് തമസ്സിൽ നിന്ന് പ്രകാശത്തിലേക്കുള്ള പിറവിയായിരുന്നു അത്. അത് മുഖേനയാണ് അറേബ്യക്ക് ആദ്യം ജീവൻ കൈവന്നത്. ലോകാരംഭം മുതൽ അതിന്റെ മരുഭൂമികളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ അലഞ്ഞു നടന്ന പാവം പിടിച്ച് അജപാലകന്മാർ. അവർക്ക് വിശ്വസിക്കാനാവുന്ന വചനവുമായി ഒരു നായക പ്രവാചകൻ അവർക്കിടയിലേക്ക് അയക്കപ്പെട്ടു. നോക്കൂ, ശ്രദ്ധിക്കപ്പെടാതിരുന്നത് ലോകശ്രദ്ധ നേടുന്നു. ചെറുത് ലോകത്തോളം വലുതാവുന്നു. അതിനു ശേഷം ഒരു നൂറ്റാിനുള്ളിൽ അറേബ്യ ഒരറ്റത്ത് ഗ്രാനഡ മുതൽ മറ്റേയറ്റത്ത് ഡൽഹി വരെ, ധീരതയിലും പ്രൗഢിയിലും പ്രതിഭയുടെ പ്രകാശത്തിലും ലോകത്തിന്റെ വലിയൊരു ഭാഗത്ത് തിളങ്ങി നിൽക്കുന്നു. വിശ്വാസം മഹിതം, ജീവ ദായകം. വിശ്വസിക്കുന്നതോടെ ഒരു ദേശത്തിന്റെ ചരിത്രം പുഷ്ക്കലമാവുന്നു. ആത്മീയൗന്നത്യവും മഹത്വവും നേടുന്നു. ഈ അറബികൾ, മുഹമ്മദ് എന്ന മനുഷ്യൻ, ആ ഒരു നൂറ്റാ്. അഗണ്യവും ഇരുതുമായ ഒരു ലോകത്ത് തീപ്പൊരി വീണതു പോലെ ആയിരുന്നില്ലേ അത്? പക്ഷേ, നോക്കൂ: പൊട്ടിത്തെറിക്കുന്ന വെടിമരുന്നായി ഡൽഹി മുതൽ ഗ്രാനഡ വരെ അത് ആകാശം മുട്ടെ കത്തിജ്ജ്വലിക്കുന്നു. ഞാൻ പറഞ്ഞു: മഹാത്മാവ് എന്നും ആകാശത്തു നിന്നു വരുന്ന മിന്നൽപിണർ പോലെ ആയിരുന്നു. മറ്റുള്ളവർ അദ്ദേഹത്തിനായി കാത്തുനിന്നു. ഇന്ധനം തീയെ എന്ന പോലെ അവർക്കും ജ്വാലയാവാൻ.

മുഹമ്മദ് നബിയിലൂടെ മിന്നൽപ്പിണറായി മരുഭൂമിയിൽ ഇറങ്ങിയ ഖുർആൻ എ ന്തിലേക്കെല്ലാമാണ് അവിടുത്തെ നിവാസികളുടെ കണ്ണു തുറപ്പിച്ചത്? ഖുർആനിലെ പരശ്ശതം സൂക്തങ്ങളിൽ നിന്ന് ചില മാതൃകകൾ മാത്രം മതി ഇതിനുള്ള ഉത്തരം ലഭിക്കാൻ. ഖുർആൻ അറബികളുടെ ശ്രദ്ധയെ ഒട്ടകത്തിലേക്കും ആകാശത്തേക്കും പർവതങ്ങളിലേ ക്കും ഭൂമിയുടെ കിടപ്പിലേക്കും ആകർഷിച്ചു.

Created at 2024-10-18 11:01:11

Add Comment *

Related Articles