ഇസ്ലാമിൽ നബിയുടെയും തിരുചര്യയുടെയും സ്ഥാനം

മക്കയിൽ നിന്ന് ഏത് ഇരുപത് മൈൽ ദൂരെ, ഹുദൈബിയ്യം ഗ്രാമം. ഇസ്ലാമിക ചരിത്രത്തിൽ ഹുദൈബിയ്യം പരിചിതമാണ്; പ്രസിദ്ധമായ ഹുദൈബിയ്യ കരാറിന്റെ പേരിൽ. ഹിജ്റയുടെ ആറാം വർഷമാണത്. തിരുനബി (സ്വ) യും സ്വഹാബി പ്രമുഖരും മദീനയിൽ നിന്ന് മക്കയിലേക്ക് ഉംറ നിർവഹിക്കുന്നതിന് യാത്ര തിരിച്ചു. ഹുദൈബിയ്യ യിലെത്തിയപ്പോൾ മക്കയിലേക്ക് പ്രവേശാനുമതി ലഭിക്കില്ലെന്ന വിവരം ലഭിച്ചു. ഏതാനും ദിവസം ഹുദൈബിയ്യം യിൽ തങ്ങി വന്നു.
ജാബിറ്ബ്നു അബ്ദില്ലായിൽ നിന്ന് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു. “ഹുദൈബിയ്യം യിൽ ജനങ്ങൾ വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞു. തിരുദൂതരുടെ കയ്യിലുള്ള കൊച്ചു തോൽ പാത്രത്തിൽ അൽപം വെള്ളമു ായിരുന്നു. അവിടുന്ന് വുളൂഅ് ചെയ്യാൻ തുടങ്ങിയപ്പോൾ ജനങ്ങൾ
ഓടിവന്ന് ചുറ്റും കൂടി. അവിടുന്ന് ചോദിച്ചു: “നിങ്ങൾക്കെന്ത് വേണം?. അവർ പറഞ്ഞു: “തിരു ദൂതരേ, ഞങ്ങൾക്ക് കുടിക്കാനും വുളൂഅ് ചെയ്യാനും ഒരു തുള്ളി വെള്ളമില്ല; തങ്ങളുടെ കയ്യിലുള്ളതല്ലാതെ.” ഉടൻ തിരുനബി (സ്വ) അവിടുത്തെ തൃക്കരം ആ തോൽപാത്രത്തിലെ ഒരിറ്റു വെള്ളത്തിൽ മുക്കി വെച്ചു. അപ്പോൾ അവിടുത്തെ
വിരലുകൾക്കിടയിൽ നിന്ന് വെള്ളം പൊട്ടിയൊഴുകാൻ തുടങ്ങി; ഉറവ പൊട്ടിയൊഴുകും പ്രകാരം. ഞങ്ങളെല്ലാം അതിൽ നിന്നു കുടിച്ചു. വുളൂഅ് ചെയ്തു; മതിവരുവോളം. സാലിമുബ്നു അബിൽ ജഅ്ദ് പറയുന്നു: ഞാൻ ജാബിർ (റ) നോട് ചോദിച്ചു: “നിങ്ങളന്ന് എത പേരായിരുന്നു? ജാബിർ പറഞ്ഞു: “എത്ര പേരുായിരുന്നെന്നോ? ഞങ്ങൾ ഒരു ലക്ഷം ആളുകളുായിരുന്നാലും മതിയാകും വിധം വെള്ളം ഒഴുകിക്കൊിരുന്നു. ഞങ്ങളന്ന് ആയിരത്തിയഞ്ഞൂറ് പേരായിരുന്നു” (സ്വഹീഹുൽ ബുഖാരി). ആയിരത്തഞ്ഞൂറ് പേർക്ക്
കുടിക്കാനും വുളൂഅ് ചെയ്യാനുമുള്ള വെള്ളം കൈവിരലുകൾക്കിടയിൽ നിന്ന് അതാണ് മുഹമ്മദുർറസൂലുല്ലാഹ്.
വിശുദ്ധ ഖുർആനിലെ രാമത്തേതും ഏറ്റവും വലുതുമായ അധ്യായം "അൽബഖറ തുടങ്ങുന്നതിങ്ങനെയാണ് “അലിഫ് ലാം മീം”. ഈ ഗ്രന്ഥം, സംശയമില്ല. ഭക്തർക്ക് മാർഗ ദർശനമാണ്. തുടർന്ന് ഭക്തരുടെ പ്രധാന ലക്ഷണങ്ങൾ പറയുന്നു. “അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുന്നവരാണവർ... പരലോകത്തെക്കുറിച്ച് ദൃഢ വിശ്വാസമുള്ളവർ.
ഇസ്ലാമിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വിശ്വാസ രീതിയാണ്. ബുദ്ധിയെ വെല്ലുവിളിക്കുന്ന രീതി. ഏകനായ ഒരല്ലാഹുവുന്ന് മുസ്ലിം വിശ്വസിക്കുന്നു; ഉറച്ചു തന്നെ. അവന്ന് എണ്ണമറ്റ പ്രത്യേക സൃഷ്ടികൾ - മലക്കുകൾ, ജിന്നുകൾ - ഉന്നും. ആരും ഇത് ക് ബോധ്യപ്പെട്ട് വിശ്വസിക്കുന്നതൊന്നുമല്ല. എന്നാൽ ഒരു വിഭാഗവും ഇതൊന്നും
നിഷേധിക്കുന്നുമില്ല. ഖബർ, ബർസഖ്, അന്ത്യനാൾ, മഹ്ർ, വിചാരണ, മീസാൻ, സ്വിറാത്, സ്വർഗം, നരകം എല്ലാം നാം വിശ്വസിക്കുന്നുവല്ലോ. സന്ദേഹമേതുമില്ലാതെ ആരാണിതൊക്കെ ക് തിരിച്ചു വന്നവരായി ഈ ഭൂമുഖത്തുള്ളത്?
എങ്ങനെയാണിതൊക്കെ വിശ്വസിക്കാനാവുക? എന്നിട്ടും മുസ്ലിമായ ഏതൊരാളും ഇതൊക്കെ വിശ്വസിക്കുന്നു. അതിന്റെ എല്ലാ വിശദാംശങ്ങളോടെയും വിശദീകരിക്കുന്നു. പഠിക്കുന്നു. പഠിപ്പിക്കുന്നു. ഈ വിശ്വാസം തലമുറകൾ കൈമാറുന്നു; ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ. തർക്കമറ്റ സംഗതികളായി.
"എന്തു കൊ?' നിങ്ങൾ ചോദിച്ചേക്കും. ഒരേ ഒരുത്തരമേ അതിന് നൽക്കാനുള്ളൂ. "ഈ കാര്യങ്ങളത്രയും സത്യമാണെന്ന് മുഹമ്മദ് നബി (സ്വ) പറഞ്ഞു തന്നിരിക്കുന്നു എന്നതിനാൽ എല്ലാ ചോദ്യവും ഉത്തരവും അവിടെ അവസാനിക്കുന്നു. അബൂബക്കർ സിദ്ദീഖാ ഉമറുബ്നുൽ ഖത്വാബോ ഇതിനപ്പുറം ഒരു ചോദ്യം ചോദിച്ചിട്ടില്ല. ഒരുത്തരം അവർ പ്രതീക്ഷിച്ചിട്ടുമില്ല. ഇസ്ലാം സ്വീകരിക്കുമ്പോൾ ഒരൊറ്റ ചോദ്യമാണ് ഉമർ (റ) ചോദിച്ചത്: "അലസ്സാ, അലൽ ഹഖി യാ റസൂലല്ലാഹ്' (നാം സത്യ പാതയിലല്ലയോ, അല്ലാഹുവിന്റെ ദൂതരേ?) അവിടുന്ന് പറഞ്ഞു: "തീർച്ചയായും അതെ ഉമർ ' പിന്നെ സംശയമില്ല.
വിശ്വസിക്കേ കാര്യങ്ങൾ മാത്രമല്ല, ആരാധനാ കർമങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ,
ക്രയവിക്രയങ്ങൾ, ജീവിത വ്യവഹാരങ്ങൾ, രാഷ്ട്ര സംവിധാനം, കുടുംബ ജീവിതം, സ്വഭാവ രൂപീകരണം, സാമൂഹിക പ്രതിബദ്ധത... എല്ലാറ്റിലും മുസ്ലിം സമൂഹത്തിന്റെ രീതിയാണത്. എ ന്നു കൊ് എന്ന ചോദ്യത്തിന് പതിനാലു നൂറ്റാായി അവർ പറഞ്ഞു കൊിരുന്ന മറുപടി ഇതാണ്: "അങ്ങനെയാണ് ഹദീസുകളിലുള്ളത്.' “അങ്ങനെയാണ് നബി (സ്വ) പറഞ്ഞിട്ടുള്ളത്. അങ്ങനെ ചെയ്യുന്നത് അവിടുത്തെ ചര്യക്കെതിരല്ല' എന്നിങ്ങനെ എല്ലാ ഉത്തരങ്ങളും തിരുദൂതരിൽ ചെന്നവസാനിക്കുന്നു.
നിങ്ങൾ പറയും, അപ്പോൾ ഖുർആനല്ലേ നമ്മുടെ അവലംബം? ഖുർആനല്ലേ ആധികാരികം? അതല്ലേ വേദഗ്രന്ഥം? ശരിയാണ്. ഖുർആൻ ശ്രേഷ്ഠമാണ്; അത് അല്ലാഹുവിന്റെ വചനങ്ങളാകുന്നു എന്നതിനാൽ. വിശുദ്ധമായ വേദ ഗ്രന്ഥം തന്നെ, സംശയമില്ല. വിശ്വാസ കർമങ്ങളുടെ മൗലികാടിത്തറ ഖുർആനിലാണുള്ളത്. പക്ഷേ, എവിടെ നിന്നാണ് നാം ഖുർആൻ കേട്ടത്. എവിടെ നിന്നാണ് ഖുർആന്റെ ആശയം നാം പഠിച്ചത്? അദൃശ്യനായ അല്ലാഹുവിൽ നിന്നോ? അദൃശ്യനായ ജിബ്രീലിൽ നിന്നോ? അല്ല, മുഹമ്മദ് നബി (സ്വ) യുടെ തിരുവായിൽ നിന്ന്. അപ്പോൾ നമുക്ക് മനസ്സിലാകും, മുഹമ്മദ് നബിയെക്കുറിച്ചുള്ള സത്യസന്ധമായ വിശ്വാസത്തിലാണ് വിശുദ്ധ ഖുർആന്റെ പ്രാമാണികത നില കൊള്ളുന്നത്. “റസൂൽ നിങ്ങൾക്ക് കൊ് വന്ന് തന്നത് നിങ്ങൾ പിടിച്ചുകൊള്ളൂ. റസൂൽ നിരോധിച്ചത് നിങ്ങൾ ഉപേക്ഷിക്കൂ.” എന്ന് ഖുർആനിൽ തന്നെ (അൽ ഹ് ) ഉ്. റസൂലാണ് ഖുർആൻ നമുക്ക് കൊുവന്ന് തന്നത്. റസൂലാണ് തൗറാത്തും ഇഞ്ചീലും നമുക്ക് വിലക്കിയത്.
പ്രവാചകത്വത്തിന്റെ മഹിമ ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. മുഹമ്മദ് നബി (സ്വ) യുടെ അസാധാരണ വ്യക്തിത്വവും ഖുർആൻ നാം കേട്ടത് അല്ലാഹുവിൽ നിന്നോ ജിബ്രീലിൽ നിന്നോ അല്ല. അതസാദ്ധ്യമാണ്. അദൃശ്യനായ അല്ലാഹുവുമായും മലകുമായും സംവദിക്കുക സാധാരണ മനുഷ്യന് സാദ്ധ്യമല്ല. ഒരു മലകിനെ യഥാർഥ രൂപത്തിൽ കാണാനോ യഥാർഥ രീതിയിൽ കേൾക്കാനോ സാധാരണ മനുഷ്യൻ അശക്തനാണ്. പിന്നെയൊരു വഴി, മലക് മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുകയും സംസാരിക്കുകയുമാണ്. അതിൽ കാര്യമില്ലല്ലോ? അപ്പോൾ മലകിനെ മലകായിട്ടുതന്നെ കാണാനും കേൾക്കാനും കഴിയുന്ന അത്യുന്നത സംവേദനക്ഷമതയുള്ള മധ്യവർത്തികൾ വേണം. അവരാണ് പ്രവാചകന്മാർ. അവർ സാധാരണക്കാരല്ല.
ഇനി തുടക്കത്തിൽ നാമുദ്ധരിച്ച ഇമാം ബുഖാരിയുടെ ഹദീസ് ഒരാവർത്തികൂടി വായിക്കുക! വര ഭൂമിയിൽ ദാഹിച്ചുവലഞ്ഞ ആയിരത്തഞ്ഞൂറ് സ്വഹാബികൾക്ക് ആവശ്യങ്ങളത്രയും നിറവേറാൻ വേ വെള്ളം ഒറ്റ നിമിഷം മുഹമ്മദ് നബി (സ്വ) യുടെ വിരലുകൾക്കിടയിൽ നിന്ന് പൊട്ടി
ഒഴുകിയത് നാക്ഷ്യപ്പെടുത്തുകയാണ് പ്രമുഖ സ്വഹാബി ജാബിർ (റ). അത് രേഖപ്പെടുത്താൻ തന്റെ ഗ്രന്ഥത്തിൽ ഇമാം ബുഖാരി തെരഞ്ഞെടുത്ത സ്ഥാനം ഏതെന്നറിയുമോ? ഇസ്ലാമിൽ പ്രവാചകത്വത്തിന്റെ അടയാളങ്ങൾ' എന്ന അദ്ധ്യായം! വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും വലിയ പ്രാമാണികഗ്രന്ഥം മുസ്ലിം സമൂഹത്തിന് സമ്മാനിച്ച ബുദ്ധിശാലിയായ ഇമാം ബുഖാരി മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്റെ തെളിവായി കത്തി രേഖപ്പെടുത്തിയതാണ് സംഭവം. ഇത് മാത്രമല്ല, ഇതുപോലുള്ള നിരവധി സംഭവങ്ങൾ. മിമ്പറിൽ വച്ച് തിരുദൂതർ ആകാശത്തേക്ക് കയ്യുയർത്തുമ്പോൾ സ്ഫടിക സമാനം തെളിഞ്ഞിരുന്ന ആകാശം പേമാരി വർഷിച്ചത്. പതിവായി ഖുതുബ ഓതിയിരുന്ന മിമ്പർ മാറ്റി പുതിയ മിമ്പർ ഉപയോഗിച്ചപ്പോൾ ഉപേ ക്ഷിക്കപ്പെട്ട പഴയ മിമ്പർ, - ദ്രവിച്ച ആ ഈന്തപ്പനത്തടി - കൊച്ചുകുഞ്ഞിനെപ്പോലെ കരഞ്ഞത്. ഉമ്മുസുലൈമിന്റെ കയ്യിൽ നിന്ന് ഒരു റൊട്ടിയുടെ പൊട്ടും പൊടിയും വാങ്ങിയ തിരുദൂതരുടെ കയ്യിൽ നിന്ന് എഴുപതിലധികം പേർ സമൃദ്ധമായി ഭക്ഷിച്ചത്...
ഖുർആനിന്റെ പ്രാമാണികത ഹദീസിന്റെ പ്രാമാണികതയുമായും ഹദീസിന്റെ പ്രാമാണികത പ്രവാചകത്വത്തിന്റെ പ്രാമാണികതയുമായും പ്രവാചകത്വത്തിന്റെ പ്രാമാണികത ആ വ്യക്തിത്വത്തിന്റെ അസാധാരണത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാലാണ് അപൂർവമായ ഇത്തരമൊരദ്ധ്യായവും അതിന് ഗംഭീരമായൊരു തലക്കെട്ടും ഇമാം ബുഖാരി കൊ വന്നത് എന്നതിൽ സംശയമില്ല. പ്രവാചകത്വം തെളിയിക്കപ്പെട്ടില്ലെങ്കിൽ ഖുർആനും ഹദീസുമെല്ലാം അപ്രസക്തമാകും. മുഹമ്മദ് നബി (സ്വ) യുടെ അസാധാരണത്വം ഉൾകൊള്ളാൻ കഴിയാതിരിക്കുകയും തിരുനബിയെക്കുറിച്ച് അദ്ദേഹം നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നു' എന്ന് വിശ്വസിക്കുകയും പറയുകയും ചെയ്യുന്ന ഒരാൾ നബി (സ്വ) യെ ഉദ്ധരിക്കുന്നുവെങ്കിൽ അത് എബ്രഹാം ലിങ്കനെയും ഷേക്സ്പിയറെയും ഉദ്ധരിക്കുന്നതിൽ കവിഞ്ഞൊന്നുമല്ല. അതിന് വിശ്വാസം പോലും അനിവാര്യമല്ല.
ഈ ചരിത്ര പാശ്ചാത്തലത്തിൽ നിന്നുകൊ് വേണം നാം തിരുചര്യയെക്കുറിച്ച് പഠിക്കാൻ. ഹദീസുകളുടെ സ്ഥാനം വിലയിരുത്താൻ. അപ്പോൾ നമുക്ക് ബോധ്യമാകും. എന്തിനാണ് ഒരു ജനതയത്രയും നൂറകളായി ഒരു വ്യക്തിയുടെ ജീവിത രീതി കത്താനും മനഃപാഠമാക്കാനും അനുകരിക്കാനും പ്രതിജ്ഞാബദ്ധരായതെന്ന്. എന്തിനാണവരുടെ പണ്ഡിതർ ഹദീസുകൾ ക പിടിക്കാനും അതിന്റെ കൃത്യത പരിശോധിക്കാനും തലമുറകൾക്ക് വേി അതിനെ ശേഖരിച്ചു വയ്ക്കാനും ആയുഷ്ക്കാലം ചെലവഴിച്ചതെന്ന്. എന്തിനാണവർ അണുഅളവ് തെറ്റാതെ തിരുചര്യ പിന്തുതുടരാൻ പാടുപെട്ടതെന്ന്.
വിശുദ്ധ ഖുർആൻ പറയുന്നു: “തിരുദൂതരേ, പറഞ്ഞുകൊടുക്കുക. നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക, എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കും..... പറഞ്ഞുകൊടുക്കൂ റസൂലേ, നിങ്ങൾ അല്ലാഹുവിനും റസൂലിനും വഴിപ്പെടുക. ഇനി അവർ പി തിരിഞ്ഞു പോകുന്നുവെങ്കിൽ, നിശ്ചയം അല്ലാഹു അത്തരം സത്യനിഷേധികളെ ഇഷ്ടപ്പെടുകയില്ല” (ആലു ഇംറാൻ 31-32) അല്ലാഹു ഒരടിമയെ സ്നേഹിക്കണമെങ്കിൽ തിരുദൂതരെ പിൻതുടരണമെന്നും അല്ലാഹുവിന്നും റസൂലിനും വഴിപ്പെടാതിരിക്കുന്നത് സത്യനിഷേധം- കുഫ്ർ ആണെന്നും ഈ സൂക്തം വ്യക്തമാക്കുന്നു. പിന്തുടരപ്പെട്ട വ്യക്തി സർവജ്ഞാനിയായിരിക്കണം. അജ്ഞനായ ഒരാളെ പിന്തുടരുന്നതിനേക്കാൾ വലിയ
വിഢിത്തമില്ലല്ലൊ. വിവരമില്ലാത്ത ഒരാളെ പിന്തുടരാൻ അല്ലാഹു കൽപിക്കുമെന്ന് വിശ്വസിച്ചുകൂടാ. ഭൂതവും ഭാവിയും ദൃശ്യവും അദൃശ്യവുമെല്ലാം അറിയുന്ന വ്യക്തിയാണ് മുഹമ്മദ് നബി (സ്വ). സ്വർഗത്തെയും നരകത്തെയും കുറിച്ച് അവിടുന്ന് പറഞ്ഞപ്പോൾ മുസ്ലിം സമൂഹം അത് കണ്ണടച്ച് വിശ്വസിച്ചത് മുഹമ്മദ് നബി (സ്വ) ക്ക് അതറിയാം എന്ന ഉറപ്പുള്ളത് കൊതന്നെയാണ്.
മനുഷ്യന്റെ ഐഹികജീവിതത്തിനും പാരത്രിക വിജയത്തിനും വേ സർവ വിജ്ഞാനവും അല്ലാഹു നിക്ഷേപിച്ചത് മുഹമ്മദ് നബിയിലാണ്. എന്നിട്ടല്ലാഹു പറഞ്ഞു: “നിശ്ചയം, അല്ലാഹുവിന്റെ ദൂതരിൽ നിങ്ങൾക്ക് ഉത്തമമായ മാതൃകയു്, അല്ലാഹുവെയും അ ന്ത്യനാളിനെയും പ്രതീക്ഷിക്കുന്നവർക്ക്” (അൽ അഹ്സാബ് 31) സ്വന്തം ജീവിതത്തിൽ നിങ്ങൾ മാതൃകയാക്കേത് മുഹമ്മദ് നബി (സ്വ) യെയാണെന്നല്ലേ ഇപ്പറഞ്ഞതിന്റെ അർത്ഥം. ഒരാൾ മുഹമ്മദ് നബി (സ്വ) യെ മാതൃകയായി അംഗീകരിക്കുന്നില്ലെങ്കിൽ അവൻ അല്ലാഹുവിലും അ ന്ത്യനാളിലും ഒരു പ്രതീക്ഷയും വച്ചു പുലർത്തേതില്ല.
അല്ലാഹുവും റസൂലും ഒരുകാര്യം വിധിച്ചുകഴിഞ്ഞാൽ പിന്നെ സ്വന്തം കാര്യങ്ങളിൽ തന്നിഷ്ടം കാണിക്കാൻ ഒരു വിശ്വാസിക്കും അധികാരമില്ല. ആരെങ്കിലും അല്ലാഹുവിനും റസൂലിനും എതിര് പ്രവർത്തിച്ചാൽ നിശ്ചയം, അവന്ന് വ്യക്തമായും മാർഗഭ്രംശം സംഭവിച്ചുപോയി.” (അൽ അഹ്സാബ് 36)
“അങ്ങയുടെ റബ്ബിനെത്തന്നെ സത്യം, അവർക്കിടയിൽ തർക്കമുള്ള ഒരുകാര്യത്തിൽ താങ്കളെ അവർ വിധികർത്താവാക്കുകയും അങ്ങ് തീർപ്പുകൽപിച്ച ഒരു കാര്യത്തിൽ അവരുടെ മനസ്സിൽ
പ്രയാസം തോന്നാതിരിക്കുകയും സർവാത്മനാ അങ്ങനെ അവർ അനുസരിക്കുകയും ചെയ്യുന്നത് വരെ അവർ വിശ്വസിച്ചവരാകുകയില്ല' (അന്നിസാഅ് 25)
“ആരെങ്കിലും റസൂലിന്ന് വഴിപ്പെട്ടാൽ നിശ്ചയം, അവൻ അല്ലാഹുവിന് വഴിപ്പെട്ടു” (അന്നിസാഅ് 30) തുടങ്ങി എണ്ണമറ്റ സൂക്തങ്ങളിലൂടെ പ്രവാചകചര്യയെ സർവഥാ പിന്തുടരാൻ അല്ലാഹു കൽപിച്ചിട്ടു്. മുഹമ്മദ് നബി (സ്വ) യുടെ അപ്രമാദിത്വമാണ് ഇവിടെ അല്ലാഹു
സ്ഥാപിക്കുന്നത്.
ശുദ്ധാത്മാക്കളായിരുന്ന സ്വഹാബിവര്യന്മാരെക്കാൾ ഈ വസ്തുത നന്നായി
മനസ്സിലാക്കിയവരായി മറ്റാരുമായിരുന്നില്ല. അവരോടാണല്ലോ റസൂൽ പറഞ്ഞത്: "ഞാൻ എങ്ങനെ നിസ്ക്കരിക്കുന്നതായാണോ നിങ്ങൾ കത്, അത് പോലെ നിങ്ങളും നിസ്ക്കരിക്കുക.' (ബുഖാരി) "ഹജ്ജ് കർമങ്ങൾ എന്നിൽ നിന്ന് നിങ്ങൾ പഠിച്ചുകൊള്ളുക'
(മുസ്ലിം)

Created at 2024-10-11 07:48:41

Add Comment *

Related Articles