തവസ്സുൽ സാമൂഹികതയുടെ തേട്ടം

 സങ്കുചിതത്വങ്ങളുമായി രാജിയാവാൻ അതൊരിക്കലും തയ്യാറായിട്ടില്ല.

ഉപഭോഗ സംസ്കാരത്തിന്റെ സകലമാന ചേരുവകകളോടും പൊരുതുന്നുവെന്നതാണ് ലോക സംസ്കാരങ്ങളിൽ ഇസ്ലാമിനെ വേറിട്ടു നിർത്തുന്ന ഒരു ഘടകം. വിധേയപ്പെടുവാനും സ്വയം ചെറുതാകുവാനും അത് മാനവരാശിയെ പഠിപ്പിച്ചു. 'ഞാൻ' എന്ന് കൊഴുത്ത അക്ഷരങ്ങളിൽ മനസ്സുകളിൽ കൊത്തിവെച്ചവർക്ക് വിധേയപ്പെടുവാനും വികാരങ്ങൾ പങ്കുവെക്കാനും കഴിയില്ല. അവർ അവരവരുടെ സ്വകാര്യമായ നിഷ്ഠകളും ഇസ്തിരിയിട്ട് ഉപചാരങ്ങളും സ്വകാര്യമുറിയിലിട്ട് അടച്ച് ഭേദമാക്കിയ ദൈവവുമായി എന്നും ജീവിതം തള്ളിനീക്കും. കൊട്ടിയടച്ച് സാക്ഷയിട്ട് അവരുടെ മനസ്സുകൾ ആർക്ക് വേിയും തുറക്കപ്പെടില്ല. ഞാൻ, എന്റെ ആരാധനകൾ, എന്റെ പ്രാർഥനകൾ, എന്റെ ദൈവം, എന്റെ അഭിലാഷങ്ങൾ, എന്റെ നേട്ടങ്ങൾ, എന്റെ ആവശ്യങ്ങൾ ഇതാണ് മനോഭാവം. "ഞാൻ തടിച്ചുകൊഴുക്കുന്ന രീതിയാണിത്. എനിക്ക് ആരുടേയും ഒത്താശ വേ, ആരുടേയും ശിപാർശ വേ, കൽപ്പിക്കപ്പെട്ട അനുസരണത്തിന് തയ്യാറാണെങ്കിലും ആരെയും ഉള്ള് തുറന്ന് സ്നേഹിക്കുവാനോ ആദരിക്കുവാനോ ഞാൻ തയ്യാറല്ല. അവരുടെയൊന്നും അനുകമ്പയും സഹായവുമില്ലാതെ തന്നെ പടച്ചവന്റെ മുമ്പിൽ രക്ഷപ്പെടാൻ മാത്രം ഞാൻ ആരാധനകൾ ചെയ്തിട്ടു്. കൽപ്പിക്കപ്പെട്ടതെല്ലാം മുറപോലെ ചെയ്ത സ്ഥിതിക്ക് നീതിമാനായ ദൈവം സ്വർഗ്ഗമെന്ന എന്റെ അവകാശം ആരുടേയും ശിപാർശയൊന്നുമില്ലാതെ എനിക്ക് തന്നേ തീരൂ. മതയുക്തിവാദിയുടെ ഹുങ്കാരം വളർന്ന് വികസിക്കുന്നതിങ്ങനെയാണ്.

ഇസ്ലാം എന്നാൽ വിധേയത്വം എന്നാണർഥം. തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിനുള്ള സമ്പൂർണ്ണമായ സമർപ്പണം. ഇത് അതിന്റെ ഹൃദയഭാഷയിൽ നിർവ്വഹിക്കപ്പെട്ടിട്ടുങ്കിൽ, അല്ലാഹുവിനെ അഗാധമായി സ്നേഹിക്കുകയും തദ്വാരാ അവന്റെ സ്നേഹത്തിനും പ്രത്യേകമായ പരിഗണനക്കും പാത്രീഭവിക്കുകയും ചെയ്തവരെക്കൂടി സ്നേഹിക്കുകയും ആദരിക്കുകയും അവർക്ക് വിധേയപ്പെടുകയും അവരുടെ തുണിക്കോ തലകളിൽ ഒട്ടിനിൽക്കാൻ ശ്രമിക്കുകയും ചെയ്യുമെന്നത് വ്യാകരണങ്ങളുടെ ഒരു സങ്കീർണ്ണതയും തൊട്ടുതാത്ത അതി ലളിതമായ സത്യമാണ്. സ്നേഹമെന്തെന്നറിയാത്ത (സ്നേഹിക്കുവാൻ സ്നേഹമെന്തെന്ന് അറിയതില്ലല്ലോ). കൊച്ചുകുട്ടിക്കു പോലും ഈ സമവാക്യം ബോധ്യപ്പെടും. ഇഷ്ടദാസനോട് ചെയ്യുന്ന അടുപ്പവും വണക്കവും ആദരവും അല്ലാഹുവോട് ചെയ്യുന്ന പരമമായ വണക്കമാണെന്നതും (ഇദത്താണെന്നതും) ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
എന്നാൽ, പടച്ചവന്റെ കഴിവുകൾക്കും അവന്റെ കഴിവുകളുടെ പ്രധാനത്തിനും പരിധികളും പരിമിതികളും പറഞ്ഞുതന്ന മതപരിഷ്കരണവാദികൾ, സ്നേഹത്തിനേയും ആദരവിനേയും മൈക്രോസ്കോപ്പുകൾ കൊ് അളക്കുകയും അല്ലാഹുവിന്റെ ഇഷ്ടദാസന്മാ രോടു കേ സ്വാഭാവികമായ അടുപ്പത്തേയും വണക്കത്തേയും സ്നേഹത്തേയും വിധേയത്വത്തേയും അല്ലാഹുവോടുള്ള വണക്കത്തിന്റെ കണക്കിൽ എണ്ണുന്നതിന് പകരം അവന്റെ ശത്രുപക്ഷത്ത് സൃഷ്ടിക്കുകയും ചെയ്തു. അല്ലാഹുവോട് പ്രാർഥിക്കുമ്പോൾ പ്രവാചകന് അല്ലാഹുവിന്റെ അടുക്കലുള്ള സ്ഥാനത്തെക്കൂടി മുൻനിർത്തി ചോദിച്ചു പോയാൽ അല്ലാഹു കോപിക്കുമത്രേ!

“അങ്ങയുടെ പരിപാലകൻ അങ്ങയെ വെടിഞ്ഞിട്ടില്ല. വെറുത്തിട്ടുമില്ല(93 :3).അങ്ങയുടെ രക്ഷകൻ അങ്ങേക്ക് തൃപ്തിയാകുവോളം നൽകിക്കൊിരിക്കും 93:5). എന്ന് അരുളപ്പാട് ചെയ്ത അല്ലാഹു അവന്റെ ഇഷ്ടദാസന്റെ പേര് കേൾക്കുമ്പോൾ കോപിക്കുമെന്നോ? സ്നേഹിക്കാൻ ഒരുക്കമല്ലാത്ത ഈ ഭ്രാന്തമായ തത്വശാസ്ത്രത്തിന്റെ വക്താവായി അവർ വദൂദും (സ്നേഹിക്കുന്നവൻ) റഹീമു(കരുണ ചെയ്യുന്നവൻ) മായ അല്ലാഹുവിനെ മനസ്സിലാക്കിപ്പോയോ?

അടച്ചുപൂട്ടിയ ഹൃദയത്തിന്റെ രോഷപ്രകടനമാണ് തവസ്സുലടക്കമുള്ള സാമ്പ്രദായിക മുസ്ലിം ശീലങ്ങൾക്കെതിരെയുള്ള തീയാക്രമണങ്ങളെന്നുള്ളതിന് ഇനിയും തെളിവുകളെന്തിന്? ഹബീബിനെ പറയുമ്പോൾ മഹ്ബൂബ് കോപിക്കുമെന്ന് പഠിപ്പിക്കുന്ന ഫിലോസഫിക്ക് ഹൃദയമുണ്ടോ? ധിഷണയുാ? കണ്ണും കരളുമുണ്ടോ? വരട്ടു തത്ത്വശാസ്ത്രമെന്നൊക്കെ ഇതിനെയാണ് വിളിപ്പേരിടേത്.

അല്ലാഹുവേ! നിന്റെ ഇഷ്ടദാസനായ മുഹമ്മദ് നബിയെ കൊ് ഞങ്ങളെ നീ രക്ഷിക്കണമേ എന്ന പ്രാർഥന കരളു പൊട്ടിയൊഴുകുമ്പോൾ, അല്ലാഹുവിന്റെ അടുക്കൽ തിരുനബിക്കുള്ള സ്ഥാനവും ബഹുമാനവും സഹായവും തന്റെ ആവശ്യപൂർത്തീകരണത്തിന് നിമിത്തമായി ഭവിക്കുമെന്നാണ് ഒരു പാരമ്പര്യ ഇസ്ലാം മതവിശ്വാസി മനസ്സിലാക്കുന്നത്. തന്റെ കണ്ഠനാഡിയേക്കാൾ തൊട്ടടുത്തായിട്ടുപോലും താൻ അല്ലാഹുവിനെ കിട്ടുാ യിരുന്നില്ല. അത് തൊട്ടുകാണിച്ചുതന്നത് ആ നബിയാണ്. ലക്ഷ്യം കത്തിയപ്പോൾ വഴികാട്ടിയെ മറക്കുന്ന ധിക്കാരം വിധേയത്വമുള്ള വിശ്വാസിക്ക് ഭൂഷണമല്ല. അവൻ ആ വഴികാട്ടിയുടെ കരം പിടിച്ചു കൊ് തന്നെ അല്ലാഹുവുമായി മുഖാമുഖം സംസാരിക്കുന്നു. താഴ് മയോടെ

യുക്തി വാദി പറയുന്നത് ന്യായമാണ്. "വഴികാണിക്കുന്നതോടെ വഴികാട്ടിയുടെ ദൗത്യം അവസാനിച്ചു. ലക്ഷ്യം കാൽ അയാൾക്ക് അയാളുടെ വഴിക്ക് പോകാം. പിന്നെ അയാളുടെ കോ തലയിൽ തൂങ്ങേ കാര്യമില്ല. മധ്യസ്ഥന്റെ ആവശ്യമില്ല. അയാളുടെ ശിപാർശ വേ. തേടിയ വള്ളി അടുത്തുതന്നെയു്. കണ്ഠനാഡിയേക്കാൾ അടുത്ത്. ഇനി ഇടങ്കോലിട്ട് യിപ്പുക്കരുത്. നിങ്ങൾക്ക് വേണമെങ്കിൽ കൽപ്പിക്കാം; ഞാൻ അനുസരിക്കാം പട്ടാളച്ചിട്ടയോടെ; പക്ഷേ, എന്റെ ഹൃദയം പറിച്ച് തരാൻ തയ്യാറല്ല. തരിമ്പും ഇതിന്റെ പേരാണ് ധിക്കാരം. പറയുന്നത് ന്യായമാണ്. പക്ഷേ, എല്ലാ ന്യായവും നീതിയല്ല.
എന്നാൽ സ്രഷ്ടാവിനോട് ബന്ധപ്പെടുന്ന വിഷയത്തിൽ അവൻ തന്നെ ചില മാധ്യമങ്ങളെ വെച്ചിട്ടുന്ന് മതയുക്തിവാദികൾ സമ്മതിക്കിവരും. കണ്ഠനാഡിയേക്കാൾ അടുത്തുതന്നെ അല്ലാഹു മായിട്ടും അവനെ വണങ്ങാനും അവനോട് ചോദിക്കാനും പള്ളിയേയും കല്ലിനേയും (ഹജറുൽ അസ്വദ്) മിനാറിനേയും സംഘബലത്തേയും (ജമാഅത്ത്), പുണ്യസ്ഥലങ്ങളേയും (മക്ക), പുണ്യസമയങ്ങളേയും (ലൈലത്തുൽ ഖദ്ർ) പുണ്യ പുരുഷൻമാരേയും പ്രവാചകന്മാരെ വിശ്വസിക്കുക, സ്നേഹിക്കുക, ആദരിക്കുക) നിഷ്ഠകളേയും ആചാരങ്ങളേയുമൊക്കെ മാധ്യമമാക്കാൻ (തവസ്സുൽ ചെയ്യാൻ) മതം നിയമാക്കിയത് എന്തിന് വിയായിരുന്നു? "സൃഷ്ടിയും സ്രഷ്ടാവും തമ്മിൽ ഒരു വിളിയുടെ (പ്രാർഥനയുടെ) ദൂരം മാത്രമേയുള്ളൂ. ഇടയിൽ ഒരു പുണ്യപുരുഷനും ഇടമില്ല.' എന്നാണെങ്കിൽ പള്ളിയെ കൂട്ടിപ്പിടിക്കുന്നതിന്റെ സാംഗത്യമെന്ത്?

ദൈവത്തെ അംഗീകരിക്കുകയും മതത്തെ നിരാകരിക്കുകയും ചെയ്യുന്ന ചിലതു്. അവർ മനസ്സുകൊ് ദൈവത്തെ ധ്യാനിക്കുന്നു. ദൈവത്തിലേക്ക് എത്താൻ ആചാരങ്ങളുടേയും ഗോഷ്ഠികളുടേയും ചിഹ്നങ്ങളുടേയും ആവശ്യമില്ലെന്നാണ് വാദം. ദൈവം മനസ്സിൽ തന്നെയു്, പിന്നെന്തിന് പള്ളിയിൽ പോകണം? മാധ്യമങ്ങളുടെ ആവശ്യമില്ല. ദൈവവിശ്വാസത്തിന്റെ പുരോഗമനരൂപമാണിത്. ഇതേ തത്ത്വമാണ് മതപരിഷ്കരണ വാദികളും മുന്നോട്ട് വെച്ചത്. പ്രമാണങ്ങളുടെ ബലത്തിലല്ല, കേട്ടാൽ പെട്ടെന്ന് രസം തോന്നുന്ന സിദ്ധാന്തങ്ങളുടെ ഇമ്പം കൊ ാണ് തവസ്സുലാദി കർമ്മങ്ങളെ പരിഷ്കരണവാദം നേരിട്ടത്. ചുരുക്കത്തിൽ, പുരോഗമന ദൈവ വിശ്വാസം മതനിരാസത്തിൽ കലാശിച്ചു. പുരോഗമനമതവിശ്വാസം മഹാന്മാരുടെ നിരാസത്തിൽ കലാശിച്ചു.

അല്ലാഹുവോട് പ്രാർഥിക്കുമ്പോൾ മഹാന്മാരെ ഇടയാളന്മാരാക്കരുതെന്ന് ഖുർആനോ ഹദീസോ പഠിപ്പിച്ചിട്ടില്ല. (വസീലയെ തേടണമെന്ന് പഠിപ്പിച്ചിട്ടു് താനും. വിശദീകരണം വഴിയെ). എന്നിട്ടും തീവ്രവാദം തവസ്സുലിനെ എതിർക്കുന്നത് അഭംഗിയും അനാവശ്യവുമാണ്. ഹുങ്കാരമല്ല; വിധേയത്വമാണ് വേത്. ഇതാണ് ഇസ്ലാമിന്റെ തത്ത്വശാസ്ത്രവുമായി ഒട്ടിനിൽക്കുന്ന തവസ്സുലിന്റെ അടിത്തറ എന്ന് സൂചിപ്പിച്ചുവല്ലോ. അല്ലാഹുവിനെ ഉപാസിക്കുമ്പോൾ, ആ ഉപാസനക്ക് തനിക്ക് വിവരവും അവസരവും നൽകിയ ലക്ഷ ക്കണക്കിനാളുകളെ അവനോർത്ത് പോകുന്നു. അവരുടെ നേതാവാണ് തിരുനബി (സ്വ). അത്കൊാണ് ആരാധനകളിൽ അത്യുൽകൃഷ്ടമായ നിസ്കാരത്തിൽ പോലും അല്ലാഹുവിന് സാഷ്ടാംഗം ചെയ്ത പിറകെ, ആ തിരുനബിയെ വിളിച്ച് അവൻ അഭിവാദ്യം ചെയ്യുന്നത്. ഇവിടെ ഇമാം റാസി (റ) സൂചിപ്പിച്ചപോലെ അല്ലാഹുവിലേക്ക് വെമ്പൽ കൊള്ളുന്ന ആത്മാവ് ചിറക് വെച്ച് പറന്നുയരുമ്പോൾ അല്ലാഹുവിനെ സ്നേഹിക്കുന്ന അടിമയെ തേടി തിരുനബിയുടെ ആത്മാവ് പറന്ന് വരികയാണ്. ആ ര് ആത്മാക്കളുടെ കൂടിക്കാഴ്ചയുടെ ക്ലൈമാക്സ് ആണ് അസ്സലാമു അലൈക അയ്യുഹന്നബി - ആയി പരിണമിക്കുന്നത്. അതുപോലെ മറ്റുള്ള വിശ്വാസികളുടെ മുഴുവൻ മനസ്സുമായി അവൻ വിലയിക്കുകയാണ്. - അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹിസ്സ്വാലിഹീൻ - സങ്കുചിത തൗഹീദ് വാദികൾക്ക് കതകടച്ച് സ്വകാര്യമായി ചോദിക്കാം: "നാമും അല്ലാഹുവും തമ്മിലുള്ള ഈ സ്വകാര്യമായ ഇടപാടിൽ മുഹമ്മദ് ഈ പുണ്യാത്മാക്കളെ (ഇബാദുസ്സ്വലിഹീൻ) തിരുകിക്കയറ്റിയതെന്തിന്? ജെ, മോശം ഈ ഇടയാളപ്പണി.. - തൗഹീദ് വീണുപോകുമോ എന്ന് പേടിച്ച്, അർഥമൊന്നും ചിന്തിക്കാതെ, ഹൃദയം തൽക്കാലം മാറ്റിവെച്ച്, കേവലം ഒരു മന്ത്രം ഉരുവിടുകയാണ് - ഞാൻ നബിയെ വിളിക്കുകയില്ല എന്ന് നിയ്യത്ത് ചെയ്ത് ഉറപ്പിച്ച് അത്തഹിയ്യാത്ത് ഓതാൻ വിധിക്കപ്പെട്ടവർ ന്യായമായും അങ്ങനെ പരിഭവിക്കണം.

നിസ്കാരത്തിന്റെ ഒടുക്കത്തിൽ മാത്രമല്ല തുടക്കം മുതലെ ഈ വിധേയത്വവും താഴ്മയും സ്വയം ചെറുതാകലും മഹാന്മാരെ കൂട്ടിപ്പിടിക്കലുമു്. ഇസ്മാഈലിന്റെയും (അ) ഇബ്റാഹീമിന്റെയും ഹാജറയുടെയും (റ) ഒക്കെ വിയർപ്പ് തുള്ളികളും വഹ്യ് കാത്ത് മുഖം തിരിച്ചുകൊിരിക്കുന്ന തിരുനബിയുടെ ഭാവവും മറ്റും ആ നിർത്തത്തിൽ ഉൾച്ചേർന്നിട്ടു്.
അടിമ ഉടമയുമായി നടത്തുന്ന സംഭാഷണത്തിൽ അടിമക്ക് വി ശിപാർശ ചെയ്യുവാനോ, അടിമയെ സഹായിക്കുവാനോ ഐഹികലോകത്തോ പരലോകത്തോ അല്ലാഹു തിരുനബിക്ക് ഒരു അവസരവും ഒരുക്കിയിട്ടില്ല. അതിനാൽ പ്രാർഥിക്കുന്നവരാരും നബിയേയോ പുണ്യാത്മാക്കളേയോ കൂട്ടിപ്പിടിക്കേ ഒരു കാര്യവുമില്ല എന്ന് സിദ്ധാന്തിക്കുന്ന തീവാദികളുടെ ധിക്കാരപരമായ സമീപനങ്ങളോട് താക്കീതിന്റെ സ്വരത്തിലാണ് അല്ലാഹു പ്രതികരിക്കുന്നത്.

ആരാണിവർക്ക് തത്ത്വശാസ്ത്രം പഠിപ്പിച്ചുകൊടുത്തത് ? അല്ലാഹുവോ ? ഒരിക്കലുമല്ല. തന്റെ മഹ്ബൂബിനെ താൻ അവഗണിക്കുമെന്ന് സിദ്ധാന്തിച്ചവരോട് സഷ്ടാവ് രോഷപ്പെടുന്നത് കാണുക.

ഐഹിക ലോകത്തും പരലോകത്തും (തന്റെ ദൂതനെ) അല്ലാഹു സഹായിക്കുകയില്ലെന്ന് ആരെങ്കിലും ധരിച്ചുവശായിട്ടുങ്കിൽ, അവർ, അവർക്ക് മുകളിൽ ഒരു കയർ തൂക്കി അതിൽ തൂങ്ങി ചത്തുകൊള്ളട്ടെ (22:15)
(ഓർക്കുക! ആയത്തുകൾ മുരിക്കുകൾക്ക് മാത്രം ബാധകമല്ല. അവരുടെ സിദ്ധാന്തങ്ങൾ അവയുടെ മൗലിക സ്വഭാവത്തോട് കൂടി പേറി നടക്കുന്നവർക്കും ബാധകമാണ്. വാദങ്ങൾ ബൂമറാങ്ങുകളായി പരിണമിക്കുന്ന കൗതുകകരമായ ഒരു രീതിയാണിത്.
കണ്ഠനാഡിയോട് അടുത്ത് നിൽക്കുന്ന അല്ലാഹുവിനോട് പ്രാർഥിക്കുവാൻ ആദ്യം മുഹമ്മദ് നബിയുടെ അടുത്ത് ചെല്ലണമെന്ന ഖുർആനിക പാഠം ഇവർ മറന്നത് പോലു്.
എന്റെ അടിമകൾ എന്നെക്കുറിച്ച് അങ്ങയോട് ചോദിച്ചാൽ ഞാൻ അടുത്ത് തന്നെയും (എന്ന് അവരോട് വിവരം അറിയിക്കുക) എന്നോട് പ്രാർഥിച്ചാൽ ഞാൻ പ്രാർഥിക്കുന്നവന്റെ പ്രാർഥന ക്ക് ഉത്തരം ചെയ്യുന്നു (2: 186) എന്റെ അടുത്തേക്ക് വരുന്നവർ നബി വഴി വരണം എന്ന് തന്നെയാണ് പ്രസ്തുത വാക്യത്തിലൂടെ ഖുർആൻ പഠിപ്പിക്കുന്നത്.

മറ്റൊരായത്ത് ഇങ്ങനെ:
പാപങ്ങൾ ചെയ്തു സ്വശരീരത്തെ ദ്രോഹിച്ചവർ, (നബിയേ) തങ്ങളെ സമീപിക്കുകയും അങ്ങനെ അവർ അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയും തിരുദൂതൻ (നബി (സ്വ) അവർക്ക് വി പൊറുക്കലിനെ തേടുകയും ചെയ്താൽ അവർ അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനും കൃപാലുവുമായി എത്തിക്കുന്നതാണ് (4:54)
തെറ്റ് ചെയ്തവർ, തിരുനബിയെ സമീപിച്ച് ശിപാർശ തേടണമെന്നും അങ്ങനെ നബി അവർക്ക് വി ശിപാർശ ചെയ്യണമെന്നും എങ്കിൽ മാത്രമേ പാപമോചനം കിട്ടുകയുള്ളുവെന്നുമാണ് സൂക്തത്തിന്റെ താത്പര്യമെന്ന് ആർക്കും അറിയാം.

ഈ സൂക്തത്തിന്റെ ബലത്തിൽ, തിരുനബിയുടെ വിയോഗശേഷവും അവിടുത്തെ തിരു റൗളയിൽ ചെന്ന് തിരുനബിയെ മുൻനിർത്തി അല്ലാഹുവിനോട് മാപ്പിരന്ന അഅ്റാബിയുടെ അനുഭവം, ഈ സൂക്തത്തെ വിശദീകരിച്ച ഇബ്നുകസീർ (റ)അടക്കമുള്ള പ്രമുഖ പണ്ഡിതർ ഉദ്ധരിച്ചിട്ടു്. പാപമോചനത്തിന് നബിയുടെ ചാരത്ത് ചെല്ലണമെന്നും അവിടുത്തെ റക്കമെന്റ് കിട്ടണമെന്നുമുള്ള ഈ സിദ്ധാന്തം തിരുനബിയുടെ വിയോഗശേഷവും പ്രസക്തമാണെന്നാണ് നിരൂപണങ്ങളൊന്നും നൽകാതെ ഈ സംഭവം ഉദ്ധരിച്ച് മുഫസ്സിറുകളുടെ ശൈലിയിൽ നിന്ന് ബോധ്യപ്പെടുന്നത്. നബിയെ നേരിട്ട് വിളിക്കുന്ന രീതിയാണ് പ്രസ്തുത സംഭവത്തിൽ 

Created at 2024-11-01 07:23:17

Add Comment *

Related Articles