Total Articles : 286
കുളിക്കു പകരം ചെയ്ത തയമ്മും കുളി നിര്‍ബന്ധമാക്കുന്ന ഏതു കാര്യങ്ങള്‍ കൊണ്ടും, വുളുവിനു പകരം ചെയ്ത തയമ്മും വുളു മുറിയുന്ന ഏതുകാര്യം കൊണ്ടും ബാത്വിലാകും
ബിസ്മി ചൊല്ലുക, മുഖം തടവാന്‍ മണ്ണെടുക്കുമ്പോള്‍ തന്നെ മോതിരമഴിക്കുക, രണ്ടടിയിലും വിരലുകള്‍ വിടര്‍ത്തിപ്പിടിക്കുക, മുഖത്തിന്റെ മേല്‍ഭാഗത്ത് തടവല്‍ തുടങ്ങുക, കൈകളില്‍ ആദ്യം വലത്തേതിനെ തടവുക, വിരലുകളുടെ അറ്റം കൊണ്ടാ രംഭിക്കുക, പൊടി ലഘൂകരിക്കുക, നിസ്കാരാവസാനം വരെ അവയവങ്ങളിലെ മണ്ണ് നീക്കാതിരിക്കുക തുടങ്ങിയവ തയമ്മുമിന്റെ സുന്നത്തുകളാണ്.
വുളുവും കുളിയും അസാധ്യമായവര്‍ക്കുള്ള താല്‍ക്കാലിക ശുദ്ധീകരണമാണ് തയമ്മും. താല്‍ക്കാലിക ശുദ്ധീകരണമാണെന്നതുകൊണ്ട് ഓരോ ഫര്‍ള് നിസ്ക്കാരത്തിനും (അടിസ്ഥാന ഫര്‍ളുകളായ അഞ്ചു സമയത്തെ നിസ്കാരങ്ങള്‍ക്കും നേര്‍ച്ച കൊണ്ട് നിര്‍ബന്ധമാകുന്നവക്കും) ഓരോ തയമ്മും അനിവാര്യമാണ്. എന്നാല്‍ ഒരു തയമ്മും കൊണ്ടു തന്നെ സുന്നത്ത് നിസ്കാരവും മയ്യിത്ത് നിസ്കാരവും എത്രയുമാവാം.
ഖുത്വുബിയ്യത്തിനോടനുബന്ധിച്ച് പന്ത്രണ്ട് റക്അത് നിസ്കരിക്കണമെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വ് ഓതണമെന്നും ഖുത്വുബിയ്യത്തിന്റെ രചയിതാവായ ബഹു. സ്വദഖതുല്ലാഹില്‍ ഖാഹിരി(റ) പറഞ്ഞിട്ടുണ്ടല്ലോ. ഈ നിസ്കാരം ഏതാണ്. ഇതിന് എന്താണ് നിയ്യത്ത് ചെയ്യേണ്ടത്. ഈ നിസ്കാരത്തിന് ഇസ്ലാമില്‍ വല്ല തെളിവുമുണ്ടോ?
തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കണമെന്നതിന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് ബലഹീനമാണോ? നെഞ്ചിന് താഴെയും പൊക്കിളിന് മേ ലെയുമായി വെക്കണമെന്ന് സുന്നികള്‍ പറയുന്നതിന് പ്രബലമായ വല്ല ഹദീസുമു ണ്ടോ? ‘അലാ സ്വദ്രിഹി’ എന്ന ഹദീസ് ഇതിന് തെളിവായി ഉദ്ധരിക്കാമോ?
നബി(സ്വ)യുടെ മാതൃക എന്ന ശീര്‍ഷകത്തില്‍ ഒരു മൌലവി എഴുതുന്നു: “നിസ്കാരാനന്തരം ‘അല്ലാഹുമ്മ അന്‍തസ്സലാം വമിന്‍കസ്സലാം’ എന്നുതുടങ്ങുന്ന ദിക്റ് ചൊല്ലുന്ന സമയമല്ലാതെ നബി(സ്വ) ഇരിക്കാറുണ്ടായിരുന്നില്ലെന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്തിട്ടുണ്ട്.” ഒന്ന് വിശദീകരിച്ചാലും.
ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണമെന്നും പി ന്നെയും അവിടെ ചടഞ്ഞിരിക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ? നിസ്കാരാനന്തരം ഇമാമ് ദുആ ചെയ്യുകയും മഅ്മൂമുകള്‍ ആമീന്‍ പറയുകയും ചെയ്യുന്ന ഇന്നത്തെ സമ്പ്രദായം നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നില്ലെ? നിസ്കാരശേഷമുള്ള കൂട്ടപ്രാര്‍ഥനക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന വാദം ശരിയാണോ? ഈ പ്രശ്നത്തില്‍ വല്ല ആയത്തോ ഹദീസോ ഉണ്ടോ? ഇമാം പ്രാര്‍ഥിക്കുമ്പോള്‍ മഅ്മൂം ആമീന്‍ പറയുന്നത് ക്രിസ്ത്യന്‍ സ്വഭാവമാണെന്ന ചിലരുടെ വാദത്തെ സംബന്ധിച്ചെന്തു പറയുന്നു?
ചോദ്യം: ഇമാമിന്റെ ദുആഇന് മഅ്മൂമുകള്‍ ആമീന്‍ പറയല്‍ സുന്നത്താണെന്ന് വല്ല ഫിഖ്ഹ് ഗ്രന്ഥങ്ങളിലുമുണ്ടോ? ഉത്തരം: ഫത്ഹുല്‍മുഈനിന്റെ രചയിതാവായ ബഹു. സൈനുദ്ദീനുല്‍ മഖ്ദൂം(റ) പറയുന്നു: “സലാം വീട്ടിയ ശേഷം ഇമാം ദുആ ചെയ്യുമ്പോള്‍ മഅ്മൂമുകള്‍ക്ക് ദുആക്ക് ആമീന്‍ പറയലാണോ സ്വന്തമായി വാരിദായ ദുആ ചെയ്യലാണോ ഏറ്റവും ഉത്തമമെന്ന് എന്റെ ഉസ്താദ് ബഹു. ഇബ്നുഹജര്‍(റ)നോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു.
ഒരു മനുഷ്യന്‍ എന്ന് പറയുന്നത് മാതാപിതാക്കളുടെ ബീജാണ്ഡങ്ങളില്‍ഉള്‍ക്കൊള്ളിക്കപ്പെട്ട 46 ക്രോമസോമുകളും അവ വഹിക്കുന്ന ലക്ഷക്കണക്കിന് ജീനുകളുംമൂന്ന്ശതമാനം കെമിക്കലുംചേര്‍ന്നതാണെന്ന് ആധുനിക ജനിതക ശാസ്ത്രം പറയുന്നു. മനുഷ്യരുടെസ്വഭാവഗുണങ്ങള്‍, നിര്‍ണ്ണയിക്കുന്നത് ഈ ജീനുക്കളാണത്രെ!
നബി (സ്വ) യാണ് മനുഷ്യന് മാതൃക. പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട് എന്നാണ് അല്ലാഹു മനുഷ്യനെ ഖുര്‍ആനിലൂടെ അറിയിച്ചത്. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഈ ലോകത്തും പരലോകത്തും നന്മ തരണമേയെന്ന് പ്രാര്‍ഥിക്കാനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
Subscribe to get access to premium content or contact us if you have any questions.