ഹദീസ് വിതരണത്തിലെ സൂക്ഷ്മത

ഹദീസുകൾ നബി (സ്വ) യെ സംബന്ധിച്ച വാർത്താവിതരണമാണ്. വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ലോകത്ത് ഒരു ഗോത്രത്തിനും അവകാശപ്പെടാൻ കഴിയാത്ത സൂക്ഷ്മതയാണ് ഹദീസ് നിവേദകൾ പാലിച്ചിട്ടുള്ളത്. കള്ളവാർത്തകളും നുണ പ്രചാരണവും കിംവദന്തികളും പ്രചരിക്കാതിരിക്കാൻ സർവ സുഷിരങ്ങളും അടച്ചു കൊള്ള സമീപനമാണ് അവർ സ്വീകരിച്ചത്. നബി (സ്വ) യുടെ വചനങ്ങൾ പ്രചരിപ്പിക്കുമ്പോൾ കളവ് വന്നു പോയാൽ നരക ശിക്ഷ അവർ ഭയന്നിരുന്നു. മുസ്ലിം ഉദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം :“ഒരു മനുഷ്യൻ കള്ളനാകാൻ കേട്ടതൊക്കെ പറയുകയെന്നത് തന്നെ ധാരാളം മതി”. ബുഖാരി 107-ാം നമ്പറായി ഉദ്ധരിച്ച ഹദീസിൽ നബി (സ്വ) പറയുന്നു: “എന്റെ മേൽ ആരെങ്കിലും കളവു പറഞ്ഞാൽ നരകത്തിൽ ഇരിപ്പിടം അവനുറപ്പിക്കട്ടെ.” ഇസ്ലാമിന്റെ നിലനിൽപ് അതിന്റെ മൂലങ്ങളുടെ വിശ്വാസ്യതയാണ്. ഖുർആനിന്റെയും തിരുസുന്നത്തിന്റെയും. ഖുർആന്റെ സംരക്ഷണം അല്ലാഹു ഏറ്റിട്ടു്. സുന്നത്ത് പ്രചരിക്കുന്നതിലൂടെ അസത്യം വരാതിരിക്കാൻ സ്വഹാബികളും പിൻ തലമുറയും അതീവ സൂക്ഷ്മത പാലിച്ചിട്ടു. വല്ല അബദ്ധവും വരുമോയെന്ന് ഭയന്ന് ചില സ്വഹാബികൾ വളരെ അപൂർവ്വമായാണ് ഹദീസ് പറഞ്ഞിരുന്നത്. നബിയുടെ ചര്യകൾ പിൻതലമുറയായ താബിഉകൾക്ക് പ്രബോധനം ചെയ്യേ ഭാരിച്ച ബാദ്ധ്യതയുന്ന് അറിഞ്ഞു കൊ തന്നെയാണ് ഹദീസ് നിവേദനത്തിൽ അവർ നിയന്ത്രണം ഏർപ്പെടുത്തിയത്. സുബൈർ ബിൻ അവ്വാം, സൈദ് ബിൻ അർഖം, ഇംറാൻ ബിൻ ഹുസൈൻ തുടങ്ങിയവർ ഇപ്രകാരം നിയന്ത്രിച്ചവരിൽ പ്രധാനികള്.

സുബൈർ (റ) നോട് മകൻ അബ്ദുല്ല ഒരിക്കൽ ചോദിച്ചു : താങ്കൾ എന്താണ് നബിയുടെ ഹദീസ് പറയാത്തത്? സുബൈർ മറുപടി പറഞ്ഞു “ഞാൻ തിരുനബിയെ വിട്ടുപിരിയാത്ത വ്യക്തിയായിരുന്നു. ധാരാളം ഹദീസുകളും ഞാൻ കേട്ടിട്ടു്. പക്ഷേ, എന്റെ മേൽ കളവ് പറയുന്നവർ നരകത്തിൽ ഇരിപ്പിടം കരുതട്ടെയെന്ന നബി വചനം ഭയന്നാണ്മ റ്റുള്ളവരെ പോലെ ഞാനധികം ഹദീസുകൾ ഉദ്ധരിക്കാതിരുന്നത്” (ബുഖാരി ഹദീസ് 107). സൈദ്ബിൻ അൽഖമിനോട് ആരെങ്കിലും ഹദീസ് പറഞ്ഞുതരാനാവശ്യപ്പെട്ടാൽ അദ്ദേഹം പറയാറ് “ഞങ്ങൾക്ക് പ്രായമായി; മറവി പിടികൂടിത്തുടങ്ങി. നബിയുടെ ഹദീസ് പറയുമ്പോൾ വളരെ സൂക്ഷിക്കേതാണ്' എന്നാണ്.

സാഇബ് ബിൻ യസീദ് പറയുന്നു. അബൂ സഈദുൽ ഖുദ്രിയോടൊപ്പം ഞാൻ മദീനയിൽ നിന്ന് മക്കവരെ യാത്ര ചെയ്തു (ദിവസങ്ങളോളം നീ നിൽക്കുന്ന പഴയകാല യാത്ര. അതിനിടയിൽ ഒരു ഹദീസ് പോലും അദ്ദേഹം പറഞ്ഞു തിന്നിട്ടില്ല. അനസ് (റ) 2276 ഹദീസുകൾ റിപ്പോർട്ട് ചെയ്ത് ഖ്യാതിനേടിയ സ്വഹാബിയായിട്ടു പോലും ഹദീസുകൾ പറഞ്ഞു കഴിഞ്ഞ ഉടനെ അവ് കമാ ഖാല' എന്ന് ചേർത്തു പറയാറുായിരുന്നു. നബി (സ്വ) പറഞ്ഞു എന്നതിനു 'ഖാലറസൂലുല്ലാഹി എന്നാണ് പറയേത്. നബി (സ്വ) യുടെ വചനമായി പറഞ്ഞ ഒരു കാര്യം നബിയുടെതല്ലെങ്കിലോ? കളവായില്ലേ? അപ്പോൾ സൂക്ഷ്മതക്ക് വി ഉപയോഗിക്കുന്ന വാക്കാണ് അനസ് (റ) പറയാറുായിരുന്നത്. മനഃപൂർവ്വമല്ലാതെ പോലും കളവ് വന്ന് പോകാതിരിക്കാനാണ് ആ മഹാത്മാക്കൾ ഇത്രയും സൂക്ഷ്മത പാലിച്ചിരുന്നത് (അസ്സുന്നതു വികാരതുഹാ പേ 63).

Created at 2024-10-27 01:23:03

Add Comment *

Related Articles