Related Articles
-
Hadees
ഹദീസുകൾ അടയാളപ്പെടുത്തിയത്
-
HADEES
ഹദീസ് വിജ്ഞാവും കേരളവും
-
HADEES
ഹദീസിന്റെ സാഹിത്യമൂല്യം
ഹിജ്റ പത്താം വർഷം ദുൽഹിജ്ജ മാസം, അറഫാ ദിനത്തിൽ ഹജ്ജത്തുൽ വിദാഇലെ നബിയുടെ പ്രസംഗത്തിൽ തടിച്ചുകൂടിയ ലക്ഷത്തിൽ പരം അനുയായികളോട് നബി (സ്വ) പറഞ്ഞു: “ഞാൻ നിങ്ങളുടെ പക്കൽ രു കാര്യങ്ങൾ ഏൽപിക്കുന്നു, അവ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങൾ വഴിപിഴക്കുകയില്ല; അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യകളുമാണവ. ഖുർആനും, സുന്നത്തുമാണ് നബി ഉദ്ദേശിച്ചത്.
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമാണ് ഖുർആൻ. ഖുർആന്റെ വിശദീകരണമാണ് സുന്നത്ത്. സുന്നത്ത് എന്നത് ഹദീസിന്റെ പര്യായമാണെന്ന് പറയാം. ഹദീസ് കൂടാതെ ഖുർആൻ ഗ്രഹിക്കുക സാദ്ധ്യമല്ല.
നബിയുടെ വാക്കുകളെയും, പ്രവൃത്തികളെയും മൗനാനുവാദങ്ങളെയുമാണ് ഹദീസ് എന്ന്പ റയുന്നത്. അല്ലാഹു നബിക്ക് ഖുർആൻ അവതരിപ്പിക്കുകയും, വാക്കുകളിലൂടെയും, പ്രവൃത്തികളിലൂടെയും അവ അനുയായികൾക്ക് വിശദീകരിച്ച് കൊടുക്കാൻ ആജ്ഞാപിക്കുകയും ചെയ്തു. നബിയുടെ കൽപനകളും, പ്രവർത്തനങ്ങളും അൽപം പോലും തെറ്റാതെ അനുയായികൾ അതിസൂക്ഷ്മതയോടെ ജീവിതത്തിൽ പകർത്തുകയായി. അവർ നബിയെ അക്ഷരത്തിലും, അർഥത്തിലും അനുസരിച്ചുവെന്നതാണ് വസ്തുത. നബിയെ അനുസരിക്കുന്ന കാര്യത്തിൽ തങ്ങളുടെ യുക്തിക്ക് പോലും അവർ സ്ഥാനം കൽപിച്ചിരുന്നില്ല.. ഒരിക്കൽ അലി (റ) കുതിരപ്പുറത്ത് ഇരുന്ന് പുഞ്ചിരിക്കുന്നതായി കാണപ്പെട്ടു. കാരണം ആരാഞ്ഞപ്പോൾ നബി ആ സ്ഥലത്ത് വച്ച് കുതിരപ്പുറത്ത് ഇരുന്ന് പുഞ്ചിരിച്ചത് അദ്ദേഹം ക ിരുന്നുവെന്നാണ് മറുപടി പറഞ്ഞത്. നബിയെ ഇത്തരത്തിൽ സ്വഹാബികൾ
അനുകരിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. നബിയോട് അവർക്കായിരുന്ന ആദരവും, സ്നേഹവുമായിരുന്നു ഇതിനുള്ള പ്രചോദനം. അത്കൊ് നബിയെ അവർ സമ്പൂർണമായി അനുസരിക്കുകയും, ഓരോവാക്കും ഓർമയിൽ സൂക്ഷിക്കുകയും, പ്രവൃത്തിയിൽ കൊ വരികയും ചെയ്തു.
നബിയെ വിട്ടുപിരിയാതെ ഒപ്പം നടന്നിരുന്ന സ്വഹാബികൾ വഴിയായി നബിയുടെ പൊതുജീവിതം ഒരു തുറന്ന പുസ്തകം പോലെ ലോകത്തിന് ലഭിച്ചു. അത് പോലെത്തന്നെ നബിയുടെ ഗാർഹിക ജീവിതം അവിടുത്തെ പത്നിമാരിലൂടെയും, പുത്രി ഫാതിമയിലൂടെയും, ഉറ്റ മിത്രങ്ങളിലൂടെയും ബാഹ്യലോകത്തിന് ലഭിച്ചു.
ആദ്യകാലത്ത് ഹദീസുകൾ എഴുതി വയ്ക്കുന്നതിനെ നബി (സ്വ) വിലക്കിയിരുന്നു. ഖുർആനും ഹദീസും കൂടിക്കലരാതിരിക്കാനായിന്നു അങ്ങനെ ചെയ്തിരുന്നത്. പിന്നീട് ഈ നിയന്ത്രണം നബി നീക്കിയതോടെ ഹദീസുകൾ സ്വഹാബികൾ എഴുതി സൂക്ഷിക്കാൻ തുടങ്ങി. ഒരിക്കൽ അബ്ദുല്ലാഹിബ്നു ഉമർ നബിയെ സമീപിച്ച് ഹദീസ് രേഖപ്പെടുത്തിവയ്ക്കാൻ സമ്മതം ചോദിച്ചു: നബി അതിന് സമ്മതം നൽകുകയും ചെയ്തു. ഇക്കാര്യം സ്വഹീഹുൽ ബുഖാരി റിപ്പോർട്ട് ചെയ്തിട്ടു്. ഇത്പോലെ അബൂഹുറൈറ (റ), ഇബ്നു അബ്ബാസ് (റ) പോലെയുള്ള സാക്ഷരരായ മറ്റു സ്വഹാബികളും ചെയ്തുവന്നു. “എന്റെ വചനം കേൾക്കുകയും, അത് മനഃപാഠമാക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ അല്ലാഹുവിന്റെ സംതൃപ്തിയു ാകുമെന്ന് നബിയുടെ പ്രസ്താവന ഹദീസ് ശേഖരിക്കുന്നതിലും, എഴുതി സൂക്ഷിക്കുന്നതിലും, അവ മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്ത് പഠിപ്പിക്കുന്നതിലും സ്വഹാബികൾക്ക് ഏറെ പ്രചോദനം നൽകുകയായി.
ബുഖാരിക്ക് മുമ്പ് ഹദീസുകൾ ഗ്രന്ഥരൂപത്തിൽ ആരും ക്രോഡീകരിച്ചിരുന്നില്ല എന്ന് ചില യൂറോപ്യൻ എഴുത്തുകാർ അഭിപ്രായപ്പെട്ടിട്ടു്. എന്നാൽ പ്രസിദ്ധ ഇംഗ്ലീഷ്
എഴുത്തുകാരനായിരുന്ന സിഞ്ചർ ഈ വാദഗതി തെറ്റാണെന്ന് വ്യക്തമാക്കിയിട്ടു്. നബി (സ്വ) യുടെ ജീവിതത്തെ വിമർശന ബുദ്ധിയോടെ വിശകലനം ചെയ്ത അദ്ദേഹം എഴുതുന്നു: “നബിവചനങ്ങൾ ഹിജ്റ ഒന്നാം നൂറ്റാിൽ എഴുതി സൂക്ഷിച്ചിരുന്നില്ലെന്നും അവ സ്വഹാബിമാർ മനഃപാഠമാക്കി വയ്ക്കുക മാത്രമാണായതെന്നും പൊതു വ ധാരണയും. ഹദ്ദസനാ, അദ്ദേഹം നമുക്ക് പറഞ്ഞുതന്നു' എന്ന് ഹദീസുകൾക്ക് മുമ്പിലുള്ള പ്രയോഗം ക് യൂറോപ്യൻ പണ്ഢിതന്മാർ ബുഖാരിയിലുള്ള ഒരു ഹദീസും അതിന് മുമ്പ് ആരും എഴുതി സൂക്ഷിച്ചിട്ടില്ല എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു..... എന്നാൽ ഇത് അബദ്ധമാണ്. ഇബ്നു അംറും, മറു സ്വഹാബികളും നബിവചനങ്ങൾ എഴുതി സൂക്ഷിച്ചിരുന്നുവെന്നതാണ് വസ്തുത. പിൽക്കാലക്കാർ ഈ മാതൃക പിന്തുടരുകയാണ് ചെയ്തത്.” (ജേണൽ ഓഫ് ദി ഏഷ്യാറ്റിക്ക് സൊസൈറ്റി ഓഫ് ബം ഗാൾ, കൽക്കത്ത, വാള്യം 25, പേജ് 303).
ഹിജ്റ 65-ൽ നിര്യാതനായ അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വി സാക്ഷരനായ
സ്വഹാബിയായിരുന്നു. ഹദീസുകൾ എഴുതിവെക്കാൻ നബി അദ്ദേഹത്തിന് സമ്മതം കൊടുക്കുകയും, അദ്ദേഹം എഴുതി പുസ്തകമാക്കി സൂക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആ പുസ്തകം “അസ്സ്വഹീഫത്തുസ്സ്വാദിഖ് എന്ന പേരിൽ പ്രസിദ്ധമാണ്. അബ്ദുല്ലാഹിബ്നു ഉമർ ഈ പുസ്തകം ഒരു പെട്ടിയിലിട്ട് പൂട്ടി ഭദ്രമായി സൂക്ഷിച്ചിരുന്നതായി മുസ്നദു അഹ്മദിൽ രേഖപ്പെടുത്തിയിട്ടു്. അദ്ദേഹത്തിന്റെ കാലശേഷം മക്കൾ അത് ഭദ്രമായി സൂക്ഷിച്ചിരുന്നു. ഇതിൽ ആയിരം ഹദീസുകൾ രേഖപ്പെടുത്തിയിരുന്നുവെന്ന് പ്രസിദ്ധ ഹദീസ് പണ്ഢിതനായിരുന്ന ഇബ്നുൽ അസീർ "ഉസ്ൽ ഗാബായിൽ പറഞ്ഞിട്ടു്. ഇമാം അഹ്മദിന്റെ മുസ്നദിൽ ഈ ഹദീസുകൾ മുഴുവനും രേഖപ്പെടുത്തിയിട്ടു്.
ഇത്പോലെ ചെറുതും വലുതുമായ പല ഹദീസ് ശേഖരങ്ങളും പല സ്വഹാബിമാരുടെയും കൈവശം ഉായിരുന്നു. ഹിജ്റ 40 - 131 കാലത്ത് ജീവിച്ച ഹുമാമുബ്നു മുനബ്ബഹ് അബൂഹുറൈറഃ (റ) യിൽ നിന്ന് കേട്ടു പഠിച്ച ഹദീസുകളെല്ലാം ഒരു പുസ്തക രൂപത്തിലാക്കിവെച്ചു. ആ പുസ്തകത്തിന് അദ്ദേഹം നൽകിയ പേര് “അസ്സ്വഹീഫത്തുസ്സ്വഹീഹ എന്നാണ്. ഈ പുസ്തകത്തിൽ 138 ഹദീസുകളേ ഉായിരുന്നുള്ളൂ. അലി (റ) വും ഹദീസ് എഴുതി പുസ്തകമാക്കിയിരുന്നതായി രേഖയും. അങ്ങനെ നബിയുടെ ജീവിതകാലത്ത് തന്നെ ഹദീസുകൾ എഴുതി പുസ്തക രൂപത്തിൽ സൂക്ഷിച്ചതായി തെളിയുന്നു.
എന്നാൽ നബി ജീവിച്ചിരുന്നപ്പോൾ ഹദീസുകൾ എഴുതി സൂക്ഷിക്കേത് ഒരു അടിയന്തിര ആവശ്യമായിരുന്നില്ല. കാരണം അനുയായികൾക്ക് വല്ല വിഷയത്തിലും വല്ല സംശയവും ഉ ായാൽ ഉടനെത്തന്നെ നബിയെക്ക് പ്രശ്ന നിവാരണം തേടാനുള്ള സൗകര്യമായിരുന്നു. മാത്രവുമല്ല സ്വഹാബികൾക്ക് തന്നെ പരസ്പരം ചോദിച്ചും സംശയ നിവാരണം നടത്താമായിരുന്നു. ഒരു വിഷയത്തിൽ വ്യത്യസ്താഭിപ്രായം ആരെങ്കിലും പ്രകടിപ്പിച്ചാൽ ഉടനെ നബിയെ സമീപിച്ച് യഥാർഥ വിധി അവർക്ക്മ നസ്സിലാക്കാമായിരുന്നു.
സർവോപരി മിക്ക സ്വഹാബിമാരും ഹദീസ് മന:പാഠമാക്കിയിരുന്നു. എല്ലാവരും സാക്ഷരരായിരുന്നില്ലെന്നത് ഒരു യാഥർഥ്യമാണ്. മനസ്സായിരുന്നു അവരുടെ പ്രധാന സൂക്ഷിപ്പു കേന്ദ്രം. എന്നാൽ നബി വഫാതാവുകയും, സ്വഹാബികൾ ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുകയും ചെയ്തതോടെ ഹദീസുകൾ ശേഖരിച്ച് ഗ്രന്ഥമാക്കേതിന്റെ ആവശ്യകത വർദ്ധിച്ചു. ധാരാളം ഹദീസുകൾ ഹൃദിസ്ഥമാക്കിയിരുന്ന സ്വഹാബികൾ മരണപ്പെട്ടതോടെ ഹദീസ് പിൻകാലക്കാർക്ക് നഷ്ടപ്പെടുമെന്ന സാഹചര്യം ഉളവായി. അതിനും പുറമെ ഉസ്മാൻ (റ) ന്റെ ഖിലാഫത് കാലത്ത് തന്നെ സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കുഴപ്പങ്ങൾ കുത്തിപ്പൊക്കാൻ തൽപര കക്ഷികൾ ശ്രമിക്കുകയും, തങ്ങളുടെ വാദങ്ങൾ സ്ഥാപിക്കാനുള്ള ശ്രമത്തിൽ അവർ വ്യാജ ഹദീസുകൾ ഉടക്കാൻ തുടങ്ങുകയും ചെയ്തു. “ഒരു നബിയും പിൻഗാമിയെ നിയോഗിച്ചിട്ടല്ലാതെ മരണപ്പെട്ടിട്ടില്ല. തന്റെ പിൻഗാമിയായി അലിയെ നിയോഗിച്ചുകൊാണ് മുഹമ്മദ് നബി ഇഹലോകവാസം വെടിഞ്ഞത്” എന്ന് പറഞ്ഞു കൊ നബിയുടെ പേരിൽ കള്ള ഹദീസ് കെട്ടിയാക്കാൻ ശ്രമിച്ച ആദ്യത്തെ വ്യക്തിയാണ് അബ്ദുല്ലാഹിബ്നു സബഅ്. ഖവാരിജുകളും, ശീഇകളും ഉടലെടുത്തതോടെ വ്യാജ ഹദീസുകൾ വർദ്ധിക്കാൻ തുടങ്ങി. ഈ പാശ്ചാത്തലത്തിൽ പിൽകാലക്കാർക്ക് വേി നബിയുടെ ഹദീസുകൾ ശേഖരിച്ചു ഉചിതമായ തോതിൽ പുസ്തക രൂപത്തിലാക്കാൻ ഉമവീ ഖലീഫയായിരുന്ന ഉമറുബ്നു അബ്ദിൽ അസീസ് (മരണം എ.ഡി 720) ഉത്തരവിട്ടു. അങ്ങനെ ക്രോഡീകൃതമായ ഒന്നാമത്തെ ഹദീസ് ഗ്രന്ഥം റബീഉബ്നു സബീഹയുടേതാണെന്നാണു ചരിത്രം പറയുന്നത്.
എന്നെക്കുറിച്ച് മനഃപൂർവ്വം വ്യാജ പ്രസ്താവന ചെയ്യുന്നവന്റെ ഇരിപ്പിടം നരകമാണെന്ന നബിയുടെ പ്രസ്താവന ഹദീസിൽ മായം കലരാതെ സൂക്ഷിക്കാൻ ഭക്തർക്കിടയിൽ ഏറെ സ്വാധീനം ചെലുത്തിയെങ്കിലും സ്ഥാപിത താൽപര്യക്കാർ കള്ള ഹദീസ് നിർമാണത്തിൽ നിന്ന് പിന്തിരിഞ്ഞില്ല. വ്യാജ ഹദീസ് നിർമാണം വ്യവസായവൽക്കരിക്കപ്പെട്ടു എന്ന് വരുത്തിത്തീർക്കാൻ “ബത്തക്ക തിന്നവൻ സ്വർഗത്തിൽ കടക്കും മെന്ന് നബി പറഞ്ഞതായി കെട്ടിപ്പറഞ്ഞുാക്കി. കൽപിത ഹദീസുകളിൽ നിന്ന് ശരിയായി തിരഞ്ഞെടുക്കുക എന്നത് ഹദീസ് പണ്ഢിതന്മാരെ സംബന്ധിച്ചേടത്തോളം അത്യന്തം ശ്രമകരമായ ജോലിയായിത്തീർന്നു. അവരുടെ കഠിനാദ്ധ്വാന ഫലമായി കള്ള ഹദീസുകളെയും, കള്ളറിപ്പോർട്ടർമാരെയും അവർ തിരിച്ചറിഞ്ഞു. മദീനയിലെ ഇബ്നു അബീയ്യ, ബഗ്ദാദിലെ അൽ വാഖിദി, ഖുറാസാനിലെ മുഖതുബ്നു സലം, സിറിയയിലെ മുഹമ്മദുബ്നു സയ്ദ് തുടങ്ങിയവർ കുപ്രസിദ്ധരായ കള്ള ഹദീസ് നിർമ്മാതാക്കളായിരുന്നു. ഹദീസ് ശേഖരങ്ങളിൽ നിന്ന് കള്ള ഹദീസുകളെ നീക്കം ചെയ്യാൻ ഹദീസ് പണ്ഢിതന്മാർ കടുത്ത നിബന്ധനകൾ വയ്ക്കുകയുായി. ഒന്നാമതായി ഭക്തരും, സത്യ സന്ധരുമായ ആളുകളിൽ നിന്ന് മാത്രമേ അവർ ഹദീസ് സ്വീകരിച്ചിരുന്നുള്ളൂ. ഹദീസ് ഉദ്ധരിക്കുന്നയാൾ ജീവിതത്തിൽ ഒരു ചെറുവീഴ്ച പോലും വരുത്തുന്നയാളാണ് എന്ന് അറിഞ്ഞാൽ അവർ ഹദീസ് സ്വീകരിച്ചി രുന്നില്ല. ഒട്ടകത്തെ തളയ് ക്കാനായി ഭക്ഷണമാണെന്ന മട്ടിൽ പാത്രം കാണിച്ച് പറിച്ചുവെന്ന പേരിൽ, ഒരാൾ റിപ്പോർട്ട് ചെയ്ത ഹദീസ് ഇമാം ബുഖാരി അയാളിൽ നിന്ന് സ്വീകരിക്കു കയുായില്ല. ഇസ്താദും (നിവേദകരുടെ പരമ്പര) മം (ഹദീസിന്റെ ഉള്ളടക്കം) കുറ്റമറ്റതാണെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമേ ഹദീസ് പണ്ഢിതന്മാർ ഹദീസ് സ്വീകരിച്ചി രുന്നുള്ളൂ; അതിന് വേി നിവേദന പരമ്പരയിൽ വരുന്ന ആളുകളുടെ ജീവചരിത്രം ശേഖരിച്ച് അവർ കർക്കശമായ പഠനത്തിന് വിധേയമാക്കി. “അസ്മാഉർ റിയാൽ എന്ന പേരിൽ ഹദീസ് റിപ്പോർട്ടർമാരുടെ ജീവചരിത്രം തന്നെ അവർ തയ്യാറാക്കി. നിവേദകരിൽ പ്രവാചകൻ വരെയുള്ള ഓരോരുത്തരും, സത്യത്തിലും, ഭക്തിയിലും, സ്വഭാവത്തിലും സുപ്രസിദ്ധരായിരുന്നില്ലെങ്കിൽ ആ ഹദീസുകളെ ഉന്നതനിലവാരമുള്ള, സ്വീകാര്യയോഗ്യമായ ഹദീസുകളായി കണക്കാക്കിയിരുന്നില്ല. ഖുർആന്റെ തത്വങ്ങൾക്ക് വിരുദ്ധമായ ഒരു ഹദീസും സ്വീകരിക്കപ്പെട്ടിരുന്നില്ല. സനദും മറ്റും വിലയിരുത്തി ഹദീസുകളെ വിമർശന പഠനത്തിന് വിധേയമാക്കി വ്യത്യസ്ത ഗെയിഡുകളായി ഹദീസ് നിരൂപകന്മാർ തരംതിരിച്ചു.
ഹദീസുകളെ മൊത്തത്തിൽ ഖൗലി, ഫിലി, തഖ് രീരി എന്നിങ്ങനെ തരം തിരിച്ചിട്ടു. നബിയുടെ പ്രസ്താവനകളെ ഖൗലിയെന്നും, പ്രവർത്തനങ്ങളെ ഫിിയെന്നും, മൗനാനുവാദത്തെ തിരിയെന്നും പറയുന്നു. ഹദീസുകളെ നബവി, ഖുദുസി എന്നിങ്ങനെ രായും തരം തിരിച്ചിട്ടു്. നബിക്ക് ഖുർആനിന് പുറമെ ലഭിച്ച വാക്കുകളെ ഖുദുസിയായ ഹദീസ് എന്നാണ് പറയുക. ഒരുപാട് പേർ നിവേദനം ചെയ്ത ഹദീസുകളെ മുതവാതിൽ എന്നും, ഒറ്റയാൾ മാത്രം റിപ്പോർട്ട് ചെയ്ത ഹദീസുകളെ ആഹാദ് (ഒന്നോ രണോ പേരോ അല്ലെങ്കിൽ ഒരു കൊച്ചുസംഘമോ നിവേദനം ചെയ്താലും ദൃഢജ്ഞാനം ലഭിക്കുന്ന സംഖ്യാ ബലമില്ലാത്തതു കൊ് അതിനൊക്കെ ആഹാദ് എന്നു തന്നെ പറയുന്നു.) എന്നും പറയുന്നു. മുതവാതിറായ ഹദീസുകൾ വിശ്വാസ യോഗ്യങ്ങളാണ്. എന്നാൽ ആഹാദ് ഹദീസുകൾ കർശനമായ വിമർശന ബുദ്ധ്യാ വിശകലനം ചെയ്തശേഷം മാത്രമാണ് സ്വീകാര്യമോ, അസ്വീകാര്യമോ എന്ന് വിധിയെഴുതുക. ഇങ്ങനെ ആഹാദ് ഹദീസുകളെ സ്വഹീഹ് (ശരിയായത്), ഹസൻ (നല്ലത്), ഈഫ് (ബലഹീനം), മൗളൂഅ് കൽപിതം) എന്നിങ്ങനെ നാലായി തരം തിരിച്ചിട്ടു്. ഒന്നാമത്തേത് സർവ്വസ്വീകാര്യവും, രാമത്തേത് സ്വീകാര്യവും, മൂന്നാമത്തേത് ദുർബ്ബലവും, നാലാമത്തേത് വ്യാജവുമാണ്.
ഒരു വിഷയത്തെക്കുറിച്ചുള്ള വിധി പ്രസ്താവത്തിൽ ഈഫ് ഹദീസ് പ്രമാണമായി സ്വീകരിക്കുന്നതല്ല. അന്ത്യ നിവേദകൻ മുതൽ നബിവരെയുള്ള നിവേദക പരമ്പരയിൽ ഇന്നാദ് അവിഛിന്നമായി നിലകൊള്ളുകയും, നിവേദകരിൽ ഓരോരുത്തരുടെയും ജീവചരിത്രം കുറ്റമറ്റതാവുകയും ചെയ്താൽ മാത്രമേ ആ ഹദീസ് സ്വഹീഹായി കണക്കാക്കപ്പെടുകയുള്ളൂ. സ്വഹീഹായ ഹദീസുകളെത്തന്നെ വിവിധ ഗെയിഡുകളായി തിരിച്ചിട്ടു്. ബുഖാരിയും, മുസ്ലിമും രേഖപ്പെടുത്തിയിട്ടുള്ള ഹദീസുകളെ സർവ്വ സ്വീകാര്യങ്ങളായി എത്തുന്നു. ഇവയെ "മുത്തഫഖുൻ അലൈഹി' എന്ന് പറയുന്നു. ഇത് ഒന്നാം ഗെയിഡിലുള്ള സ്വഹീഹുകളാണ്. ബുഖാരി മാത്രം റിപ്പോർട്ട് ചെയ്തത് രാം ഗെയിഡും, മുസ്ലിം മാത്രം നിവേദനം ചെയ് തത് മൂന്നാം ഗെയിഡുമായും, മറ്റുള്ളവർ റിപ്പോർട്ട് ചെയ്തതിനെ അതിന് താഴെയുള്ള ഗെയിഡുകളായും എണ്ണുന്നു.
ഹസൻ എന്ന ഇനത്തിൽപ്പെട്ട ഹദീസുകളും പ്രമാണയോഗ്യങ്ങളാണ്. നിവേദകരിൽ ചില്ലറ പാകപ്പിഴവുകൾ എന്തെങ്കിലും ആരോപിക്കപ്പെട്ടിട്ടുങ്കിൽ ആ ഹദീസുകളെ ഹസൻ എന്നേ പറയൂ. നിവേദക ശൃംഖലയിൽ കണ്ണിവിട്ടുപോവുകയോ, നിവേദകർക്ക് ന്യൂനതകളുന്ന് ഉറപ്പ് വരുകയോ ചെയ്താൽ അത്തരം ഹദീസുകളെ ഈഫ് എന്ന് പറയുന്നു. നിവേദക പരമ്പരയിൽ വിശ്വസ്തരല്ലാത്തവർ കടന്നുകൂടിയാൽ ആ ഹദീസുകൾ മൗളൂഅ് അഥവാ വ്യാജ നിർമിതങ്ങളായി കണക്കാക്കപ്പെടും.
ആഹാദ് ഹദീസുകളെ, മശ്ഹൂർ, അസീസ്, മുത്തസ്വിൽ, മർഹൂഅ്, ഗരീബ്, മുഅല്ലഖ്, മുർസൽ, മുൻ ഖത്വിക്ക്, മുഅള്ളൽ, മറുക്, മുൻകർ, ശാദ്, മൗഖൂഫ് തുടങ്ങിയ നിലയിലും തരം തിരിച്ചിട്ടു . ഇവയിൽ മശ്ഹൂർ, അസീസ്, മുത്തസ്വിൽ, മർഹൂള് എന്നിവ സ്വീകാര്യ യോഗ്യങ്ങളും, മറ്റുള്ളവ ന്യൂനതകളുള്ളവയുമാണ്. യോഗ്യന്മാരായ പലരും റിപ്പോർട്ട് ചെയ്ത ഹദീസുകൾക്ക് വിരുദ്ധമായി യോഗ്യനായ ഒരാൾ മാത്രം റിപ്പോർട്ട് ചെയ്ത ഹദീസിനെയാണ് ശാദ് എന്ന ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിവേദക പരമ്പര പ്രവാചകന്റെ സ്വഹാബിമാർ വരെ എത്തി നിൽക്കുന്ന ഹദീസാണ് മൗഖൂഫ്. നബിയിൽ നിന്ന് കേട്ട സ്വഹാബി ആരെന്ന് വ്യക്തമല്ലെങ്കിൽ അതിനെ മുർസൽ എന്ന് പറയുന്നു.
നബിയുടെ കാലത്ത് തന്നെ ഹദീസ് എഴുത്തും ഗ്രന്ഥ രചനയും നടന്നെങ്കിലും, വ്യവസ്ഥാപിതമായ രീതിയിൽ ചിട്ടയോടെ ഗ്രന്ഥരചന നടക്കുന്നത് ഉമർബ്നു അബ്ദിൽ അസീസിന്റെ ഉത്തരവോടെയാണ്. ഇത്തരം ഗ്രന്ഥങ്ങളിൽ എടുത്തുപറയത്തക്കതാണ് ഇമാം മാലിക്കിന്റെ 'മുവത്വ'. രായിരത്തോളം ഹദീസുകളാണ് ഇതിലുള്ളത്. പതിനായിരം ഹദീസുകളിൽ നിന്നാണ് ഇവ തിരഞ്ഞെടുത്തിട്ടുള്ളത്. ഖലീഫാ മൻസൂറിന്റെ കാലത്താണ് മുവത്വയുടെ രചന നടന്നത്. ഹി: 136-ാം വർഷമാണ് മൻസൂർ ഖലീഫയാകുന്നത്. ഇമാം അഹ്മദുബ്നു ഹമ്പൽ (റ) പ്രസിദ്ധനായ മുഹദ്ദിസായിരുന്നു. ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമായിരുന്ന
അദ്ദേഹം വിഖ്യാതമായ 'മുസ്നദു അഹ്മദിന്റെ രചയിതാവാണ്. അൽവാഖിദി, അബൂനാഫിഉൽ യമനി, അബ്ദുല്ലാഹിബ്നുഹകം, യഹ്യബ്നു മുഈൻ, ഇമാം ദാരിമി എന്നിവരും ഹദീസ് ഗ്രന്ഥങ്ങളുടെ രചയിതാക്കളാണ്. ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിർമദി, ഇബ്നുമാജ, നസാഈ എന്നിവർ രചിച്ച ഹദീസ് ഗ്രന്ഥങ്ങളാണ് ഏറെ അംഗീകൃതം. ഇവയെ 'സ്വിഹാഹുസ്സിത്തം' എന്ന് പറയുന്നു. ഇവർക്ക് ശേഷം ദാറഖുത്വനി, ബൈഹഖി എന്നിവരും ഹദീസുകൾ ശേഖരിച്ച് ഗ്രന്ഥരചന നടത്തിയവരിൽ പ്രമുഖരാണ്.
വിശുദ്ധ ഖുർആന് ശേഷം ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥമായി കണക്കാക്കപ്പെടുന്നത് സ്വഹീഹുൽ ബുഖാരിയാണ്. ആറു ലക്ഷം ഹദീസുകളിൽ 7275 എണ്ണം മാത്രമാണ് ബുഖാരിയിൽ ചേർത്തിട്ടുള്ളത്. മൂന്നുലക്ഷം ഹദീസുകൾ ശേഖരിച്ച് മുസ്ലിം 9200 ഹദീസുകൾ മാത്രമാണ് തന്റെ ഗ്രന്ഥത്തിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. അഞ്ചുലക്ഷം ഹദീസുകൾ ശേഖരിച്ച അബൂദാവൂദ് തന്റെ സുനനിൽ 4800 എണ്ണമാണ് ഉൾകൊള്ളിച്ചത്. എന്നാൽ ഇതിന്റെയൊക്കെയർഥം മറു ഹദീസുകൾ വിശ്വാസയോഗ്യമായിരുന്നില്ല എന്നല്ല, ഒരേ മള്ള ഹദീസുകൾ പല റിപ്പോർട്ടർമാരിൽ നിന്ന് വന്നപ്പോൾ ആവർത്തനം ഒഴിവാക്കിയത് കൊാണ് എണ്ണം കുറഞ്ഞ് പോയത് എന്നാണ് പ്രബലമായ അഭിപ്രായം.
Created at 2024-10-20 06:54:10