Related Articles
-
HADEES
ഹദീസ് നിവേദക ചരിത്രം
-
HADEES
അഹ്ലുൽ ഹദീസും അഹ്ലെ ഹദീസും
-
Hadees
ഹദീസുകൾ അടയാളപ്പെടുത്തിയത്
ഹദീസിന്റെ സാഹിത്യമൂല്യത്തെക്കുറിച്ച് വിലയിരുത്തലിന് എന്താണ് സാഹിത്യം എന്ന ലഘുവിചാരം ആവശ്യമാണ്. അറബിയിൽ സാഹിത്യം എന്നതിനെ കുറിക്കുന്നത് "അബ്ദ് എന്ന ശബ്ദമാണ്. മര്യാദ, മാന്യത, സംസ്കാരം എന്നീ അർഥങ്ങൾ കൂടി ഈ ശബ്ദം വഹിക്കുന്നു. ഇംഗ്ലീഷിലെ 'എജ്യൂക്കേഷനു സമാനമായിട്ടുപോലും ഇതുപയോഗിച്ചുകാണുന്നു. "നല്ല ശിക്ഷണത്തിലേറെ മു ന്തിയ യാതൊന്നും ഒരു സന്തതിക്ക് പിതാവിൽ നിന്നു കിട്ടാനില്ല' എന്ന അർഥത്തിൽ ഒരു നബിവാക്യം "മിശ്കാത്ത്' എന്ന ഹദീസ് സമാഹാരത്തിലു്. അതിൽ "നല്ല ശിക്ഷണം' എന്നതിന് "അദബുൽ ഹസൻ' എന്നാണ് പ്രയോഗം. ഒരു ജനവിഭാഗത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ നിലയുടെയും നിലവാരത്തിന്റെയും പ്രതിഫലനം ആ ജനതയിൽ സ്വാധീനം ചെലുത്തിയ സാഹിത്യ സൃഷ്ടികളിൽ കാണുമെന്ന് തീർച്ച. "സാഹിത്യം കലയെന്നതിനെക്കാൾ വിദ്യയാണ്" എന്ന് മലയാളസാഹിത്യ നിരൂപകനായിരുന്ന കുട്ടികൃഷ്ണമാരാർ അഭിപ്രായപ്പെട്ടിട്ടുള്ളതിവിടെ ശ്രദ്ധാർഹമാണ്.
മനുഷ്യനും ലോകത്തിനും ഗുണകരവും ഉപകാരപ്രദവുമായ ആശയങ്ങൾ, മാന്യതയും മര്യാദയും സംസ് കാരവും പാലിച്ചുകൊ് അവർക്ക് ബോധ്യമാകും വിധം അനുഭവവേദ്യമാക്കി പകർന്നു കൊടുക്കുന്നതാകണം ഈയടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ സാഹിത്യം. ഈയർഥത്തിലുള്ള ഒട്ടേറെ നിർവചനങ്ങൾ കല യ്ക്കും സാഹിത്യത്തിനും നൽകപ്പെട്ടിട്ടു്. വ്യക്തിപരവും സാമൂഹികവുമായ വികാസങ്ങൾക്കും നന്മ കൾക്കും ഉതകുന്ന വിധത്തിലായിരിക്കണം സാഹിത്യ സൃഷ്ടിയെന്ന അഭിപ്രായക്കാർ പാശ്ചാത്യരിലും പൗരസ്ത്യരിലും പൂർവികരിലും ആധുനികരിലും എമ്പാടുമു്.
സാഹിത്യത്തിൽ ഏറെ പ്രധാനമാണ് പ്രതിപാദനശൈലി. ഇംഗ്ലീഷിൽ സ്റ്റൈൽ' എന്നും അറബിയിൽ "ഉബ്' എന്നുമാണിതിന് പറയുന്നത്. ഓരോ സാഹിത്യകാരന്റെയും സവിശേഷമായ ഭാഷാപ്രയോഗമാണ് ഇത് കൊദ്ദേശിക്കുന്നത്. എഴുത്തിലെന്നപോലെ സംസാരത്തിലും വിവിധ വ്യക്തികൾക്കിടയിൽ ശൈലീഭേദം കാണാം. അതിൽ ഓരോരുത്തരുടെയും വ്യക്തിത്വത്തിന്റെ പ്രകാശനം കൂടി അടങ്ങിയിരിക്കുന്നുവെന്നു വരെ അഭിപ്രായപ്പെടുന്നവരു്. എ ആർ രാജ രാജവർമ തന്റെ സാഹിത്യസാഹ്യത്തിൽ ശൈലിയെ കർക്കശം, കോമളം, സരളം എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. ഏതായാലും പ്രതിപാദ്യത്തിനിണങ്ങുന്നതായിരിക്കണം പ്രതിപാദന ശൈലി എന്ന തത്വം പ്രധാനമാണ്. ഗുരുതരമായ വിഷയത്തിന് ഫലിതത്തിന്റെ ശൈലിയും സങ്കടത്തിന് സന്തോഷത്തിന്റെ ശൈലിയും അനുയോജ്യമല്ലല്ലോ. ദേഷ്യഭാവമോ? അതുൾക്കൊള്ളുന്ന ശൈലിയൊന്നു വേറെ. നബി (സ്വ) യുടെ വാക്കുകളും നിലപാടുകളും പ്രവൃത്തികളുമെല്ലാമുൾക്കൊള്ളുന്നതാണ് ഹദീസ്. നബി ചരിത്രത്തിന് സീറ എന്നും പറയും. 'സുന്നത്ത് മൊത്തത്തിൽ നബിചര്യയെയാണുൾക്കൊള്ളുന്നത്. എന്നാൽ, സാഹിത്യമൂല്യം വിലയിരുത്തുന്നിടത്ത് ഏറെ ശ്രദ്ധയൂന്നത് നബി വചനങ്ങളുടെ പ്രതിപാദന രീതി, ഭാഷാ ഭംഗി മുതലായവയിലായിരിക്കണം. ഹദീസ് എന്ന അറബി ശബ്ദത്തിന്റെ ഭാഷാർഥവും സംസാരം, സംഭാഷണം, വർത്തമാനം എന്നിങ്ങനെത്തന്നെ. നബിവചനങ്ങൾ അവയുടെ തന്മയത്വത്തോടെ അവിടുത്തെ ശിഷ്യന്മാർ രേഖപ്പെടുത്തി വച്ചിട്ടു്. പിൽക്കാലക്കാർക്ക് പാഠങ്ങളും പ്രചോദനങ്ങളുമാകാൻ അതിനാൽ അവ സഹായകമായി. നബി (സ്വ) എപ്പോഴൊക്കെ, എന്തൊക്കെ, എന്തിനെക്കുറിച്ചൊക്കെ, എങ്ങനെയൊക്കെ പറഞ്ഞാ അതൊക്കെ ഹൃദിസ്ഥമാക്കിയോ രേഖപ്പെടുത്തിയോ സൂക്ഷിക്കുന്നതിലും പിൽക്കാലക്കാർക്ക് ഭദ്രമായി എത്തിച്ചുകൊടുക്കുന്നതിലും തികഞ്ഞ ശുഷ്ക്കാന്തിയും അർപ്പണ ബുദ്ധിയുമാണ് അവിടുത്തെ ശിഷ്യന്മാരും അനുയായികളുമായവർ പ്രകടിപ്പിച്ചത്. ഹദീസുകളുടെ ശേഖരണവും മൂല്യനിർണയവും ഒരു വലിയ ശാസ്ത്രം തന്നെയായി മാറിയെന്ന് പറയാം. അത്രയ്ക്കു വിശാലമാണാമേഖല. ഹദീസ് സാഹിത്യം എന്ന പേരിൽ പ്രസിദ്ധമായ സമാഹാരങ്ങൾ ഏറെ സമ്പന്നമാണ്.
നബി വചനങ്ങളുടെ അഥവാ ഹദീസിന്റെ സാഹിത്യമൂല്യം വിലയിരുത്തുമ്പോൾ നബി (സ്വ) യെ ഒരു സർഗ സാഹിത്യകാരനോ കവിയോ മറ്റോ ആയി ഒരിക്കലും ഗണിച്ചുകൂടാ. കവിത്വം നബി (സ്വ) യിൽ ആരോപിക്കുന്നതിനെ അവിടത്തിനു നാം കാവ്യം അഭ്യസിപ്പിച്ചിട്ടില്ല, അവിടുന്നത് താനും' എന്ന യാസീൻ സുറം 68-ാം സൂക്തം വഴി വിശുദ്ധ ഖുർആൻ എതിർത്തിട്ടു്. അക്ഷര ജ്ഞാനം പോലും സിദ്ധിക്കാതെയാണ് നബി (സ്വ) വളർന്നതെന്നാണവിടുത്തെ ചരിത്രം മനസ്സിലാക്കിത്തരുന്നത്. പൂർവ പ്രവാചകന്മാരുടെ വേദങ്ങളൊന്നും അവിടുത്തേക്കറിഞ്ഞു കൂടായിരുന്നു. അറേബ്യയിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന സ്കൂളുകൾ അക്കാലത്തുായിരുന്നു. മക്ക, ത്വായിഫ്, അൻബാർ, ഹീറ, ദൗമത്തുൽ ജൻദൽ, മദീന എന്നിവിടങ്ങളിലും ഫുള്ളൽ ഗോത്രക്കാരുടെ ഇടയിലും സ്കൂളുകളുായിരുന്നു. ഇങ്ങനെയെല്ലാമായിരുന്നിട്ടും മുഹമ്മദ് നബി (സ്വ) അക്ഷര ജ്ഞാനം പോലും നേടിയില്ല എങ്കിൽ അതിനു കാരണമായിരിക്കണം. തികച്ചും ശുദ്ധവും സഹജവുമായ അവിടുത്തെ അസ്തിത്വത്തിലേക്കും ഹൃദയത്തിലേക്കുമാണ് ദൈവികമായ വെളിപാട് വചനങ്ങളവതരിക്കേ ിയിരുന്നത്. വിശുദ്ധ ഖു ർആൻ അൽ അൻകബൂത്ത് 48 ഇതിലേക്ക് സൂചന നൽകിയിരിക്കുന്നു. “താങ്കൾ ഇതിനു മുമ്പ് ഒരു വേദഗ്രന്ഥവും വായിച്ചിരുന്നില്ല. സ്വന്തം വലതു എഴുതിയിരുന്നുമില്ല. അങ്ങനെയായിരു ന്നെങ്കിൽ അസത്യവാദികൾക്ക് ഒരു സംശയത്തിനവസരമാകുമായിരുന്നേനെ."
വിശുദ്ധ ഖുർആനിന്റെതിൽ നിന്ന് വ്യത്യസ്തമായ ഒരു ശൈലിയാണ് ഹദീസിന്റേതെങ്കിലും അർഥ പുഷ് ടിയുടെയും പദങ്ങളുടെ സൂക്ഷ്മവും സുഘടിതവുമായ പ്രയോഗത്തിന്റെയും കാര്യത്തിൽ അതിന്റെ സാഹിതീയത വേറിട്ടുതന്നെ നിൽക്കുന്നു. ഒറ്റവായനയിൽ തന്നെ അത് പ്രകടമാകും. വശ്യവും മധുരവും ലളിതവുമായ പദങ്ങളുടെ സുഖസമ്മേളനം അതിലുടനീളം ദർശിക്കാം. ഒരു പാദം പോലും എവിടെ യും കാണില്ല. ഒരിക്കൽ നബി (സ്വ) യുടെ സന്നിധിയിൽ സബർഖാൻ ഇബ്നു ബദർ, അകം ഇബ്നുൽ അഹം എന്നീ രുപേർ വന്ന് പരസ്പരം പരിചയപ്പെടുത്തി, മധുരമനോഹരമായ വർണനകൾ നിരത്തി വാചാലമായി സംസാരിച്ചു. നബി (സ്വ) അവരുടെ സംസാരത്തിന്റെ സരസതയിൽ നന്നായി ശ്രദ്ധ ചെലുത്തുകയായി. എന്നിട്ട് പറഞ്ഞു: “തീർച്ചയായും ചില വിവരണങ്ങളിൽ ഇന്ദ്രജാലമു്. (ഇന്ന മിനൽ ബയാനി ലസിഹ്റൻ). ഒരേസമയം, പ്രശംസയും നൃശംസയും ഉൾക്കൊള്ളുന്നു ഈ ചെറു പ്രസ്താവം. ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായാജാലം എന്നെല്ലാം പറയുന്ന സംഗതി മനസിനെ, ഭാവനയെ ബോധത്തെ കൊുപോകുന്നത് തികച്ചും മായികമായ ഒരു ലോകത്തിലേക്കായിരിക്കും. അവിടെ കാണുന്നതും കേൾക്കുന്നതും യഥാർഥമായിരിക്കില്ല. വിധേയൻ എന്ത് കാണണമെന്നാണോ, അതെല്ലെങ്കിൽ എന്ത് കേൾക്കണമെന്നാണോ കർത്താവ് അഭിലഷിക്കുന്നത് അതായിരിക്കും കാണുന്നതും കേൾക്കുന്നതുമെല്ലാം. മൂസാ നബി (അ) യെ എതിർക്കാൻ മത്സര മൈതാനിയിലിറങ്ങിയ ജാലവിദ്യക്കാർ തങ്ങളുടെ കൈയിലെ വടിയും കയറും നിലത്തെറിഞ്ഞപ്പോൾ അവ ഇഴഞ്ഞു നീങ്ങുന്നതായി ജാല വിദ്യ കാരണം കാണികൾക്ക് തോന്നി, എന്ന് വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടു്. യഥാർഥത്തിൽ അവ
ഇഴയുകയോ ഇളകുകയോ ചെയ്തിരുന്നില്ല. അങ്ങനെയൊരു തോന്നൽ കാണികൾക്കു ായതാണെന്നു സാരം.
ഇങ്ങനെ വീക്ഷിക്കുമ്പോൾ സാഹിത്യത്തിന്റെ വശ്യതയെ അംഗീകരിക്കുന്നതിനോടൊപ്പം അതിലടങ്ങിയിട്ടുള്ള മാസ്മര വിദ്യാപരമായ വർണനകളുടെയും പൊലിപ്പിച്ചു കാട്ടലുകളുടെയും നേരെ താൻ പുലർ ത്തുന്ന മനോഭാവത്തെ പ്രകടിപ്പിക്കുന്നു കൂടിയും നബി (സ്വ) യുടെ പ്രതികരണത്തിൽ എന്നു മനസ്സിലാക്കാം. ഇവ്വിധം അർഥ പൂർണവും ഭാഷാ ഭംഗിയോടുകൂടിയതുമായ വാക്കുകളും വാക്യങ്ങളുമാണ് നബി മൊഴികൾ. അവിടുത്തെ വാഗ്വിലാസത്തിന്റെ വശ്യതയെ എതിരാളികൾക്കു ഭയമായിരുന്നുവെന്നതിന് ചരിത്രത്തിൽ തെളിവുകളും. കവി ശ്രേഷ്ഠനായിരുന്ന തുഫൈൽ മക്കയിൽ ചെന്നപ്പോൾ ഖുറൈശികൾ നബി (സ്വ) യോടടുക്കരുതെന്നും അവിടുത്തെ സംസാരം ശ്രവിക്കരുതെന്നും പറഞ്ഞു അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയായി. ഒടുവിൽ പള്ളിയിൽ വെച്ച് അദ്ദേഹം നബി (സ്വ) യെ കാണുകയും സംസാരം കേൾക്കുകയും മുസ്ലിമായി സ്വഗോത്രത്തിൽ തിരിച്ചെത്തി ഗോത്രാംഗങ്ങളെയെല്ലാം ഇസ്ലാമിലേക്ക് നയിക്കുകയും ചെയ്യുകയാണുായത്. ഇത് വിശുദ്ധ ഖുർആന്റെ വശ്യതയാലായിരുന്നുവെങ്കിലും നബി (സ്വ) യുടെ സാധാരണ സംസാരത്തിനുപോലും അതുല്യമായ വശ്യശക്തിയാണുള്ളത്. "ഞാൻ അറേബ്യയിലെ ഏറ്റവും നല്ല സുഭാഷിയാകുന്നു' (അന അഫ്സൽ അറബ്) എന്ന് നബി (സ്വ) തന്നെ ഇതുസംബന്ധിച്ച് വ്യക്തമാക്കിയിട്ടു്.
നബി (സ്വ) കവിയായിരുന്നില്ല എന്ന് സൂചിപ്പിച്ചല്ലോ. ലോകത്ത് ജീവിക്കുന്ന എല്ലാതരം മനുഷ്യർക്കുമായുള്ള ഒരു ജീവിതക്രമം അവതരിപ്പിക്കാനും സ്വജീവിതം അതിനു മാതൃകയായിരിക്കാനും നിയുക്തനായ നബി (സ്വ) കവിതയിലൂടെയും ഭാവനയിലൂടെയുമല്ല ജനങ്ങളെ സമീപിക്കേിയിരുന്നത്. എല്ലാതരം ജനങ്ങൾക്കും ഒന്നുപോലെ ഗ്രഹിക്കാവുന്നതും എല്ലാവരുടെ മനസ്സിലും ആഞ്ഞുപതിക്കുന്നതുമായ സംഭാഷണ ചാതുരിയും ആജ്ഞാ ശക്തിയുമാണ് അവിടുത്തേക്ക്ആ വശ്യമായിരുന്നത്. ആശയങ്ങളെ കാവ്യഭാവനയിൽ പൊതിയാതെ അവയുടെ നഗ്ന രൂപത്തിൽ തന്നെ ജനതയ്ക്ക് നൽകണമെന്നായിരുന്നു. അതിനും പുറമെ ലക്ഷ്യബോധമില്ലാതെ സുഖലോലുപതയിൽ മദോന്മത്തരായി ആറാടിക്കൊിരുന്ന കവികളുടെ ഒരു യുഗമായിരുന്നു നബി (സ്വ) യുടെ ആഗമന കാലം. അവിടുന്ന് അവരിൽ ഒരാളായി ഒരുനിലയ്ക്കും ചിത്രീകരിക്കപ്പെടുന്നതിന് ഹേതു ഉാകരുത്. അക്കാലത്തെ കവിക്കൂട്ടത്തെ ഖുർആൻ ചിത്രീകരിക്കുന്നത് കാണുക: “വഴിപിഴച്ചവരാണ് കവികളുടെ പിന്നാലെ പോകുന്നത്. സകല താഴ്വരകളിലൂടെയും അവർ അലയുന്നത് കില്ലേ. ചെയ്യാത്തത് പറയുന്നതും. എന്നാൽ, വിശ്വസിക്കുകയും സൽപ്രവൃത്തികൾ അനുഷ്ഠിക്കുകയും അല്ലാഹുവിനെ എമ്പാടും ഓർത്തിരിക്കുകയും മർദിക്കപ്പെട്ടതിനെത്തുടർന്ന് സ്വയം പ്രതിരോധിക്കുകയും ചെയ്തിട്ടുള്ളവർ ഇതിന്നപവാദമ” (അശ്ശുഅറാ: 124-127).
ഇതെല്ലാമാണെങ്കിലും കവിത ആസ്വദിക്കുന്നതിനുളള സഹൃദയത്വവും നിയന്ത്രിതമായ ഒരു കാവ്യമനസ്സിന്റെ ഗുണവും നബി (സ്വ) യിൽ കുടിയിരുന്നിരുന്നുവെന്നുതന്നെ പറയണം. ചില സന്ദർഭങ്ങളിൽ ചില കാവ്യശബ്ദങ്ങൾ അവിടുത്തെ നാക്കിലൂടെ ഒഴുകിവന്നിട്ടുമു്. ഖന്ദഖ് യുദ്ധവേളയിൽ തന്റെ അനുയായികൾ പട്ടിണിയും കൊടും തണുപ്പും സഹിച്ച് കിടങ്ങ് കിളച്ച് തളരുന്നത് ക നബി (സ്വ) പാടി:
“അല്ലാഹുമ്മ ഇന്നൽ ഐ ഐശുൽ ആഖിറ: ഫഗ്ഫിറിൽ അൻസ്വാറ വൽ മുഹാജിറ
ഇതിനോട് പ്രതികരിച്ചുകൊ് അനുയായികൾ പാടി:
“നഹ്നുല്ലുദുന്ന ബായാ ഉഉ മുഹമ്മദാ: അലൽജിഹാദി മാ ബാഖിനാ അബദ"
നൂറിലേറെ തവണ നബി (സ്വ) യുടെ കൂടെ ഇരുന്ന് കവിത ചൊല്ലിയിരുന്നതായി ജാബിറുബ്നു സമൂറ (റ) ഒരിടത്ത് അനുസ്മരിക്കുന്നു. ഉമയ്യതുബ്നു അബിസ്സിൽത് എന്ന ജാഹിലിയ്യാ കാലത്തെ സന്യാസിക്കവിയുടെ കവിതകൾ ചൊല്ലിക്കേൾപ്പിക്കാൻ നബി (സ്വ) ആവശ്യപ്പെട്ടിരുന്നതായി ബുഖാരിയുടെ 'അൽ അദബുൽ മുഹ്ദി'ൽ രേഖപ്പെടുത്തിയിട്ടു്. ചുരുക്കം വാക്കുകളിൽ എമ്പാടും ആശയങ്ങളുൾക്കൊള്ളാനുള്ള കഴിവ് അറബി ഭാഷയ്ക്കു പൊതുവിൽ തന്നെയും. നബി (സ്വ) യുടെ ഹദീസുകൾ ഇക്കാര്യത്തിൽ മറ്റേതൊരു സാഹിത്യ കൃതിയെയും കവച്ചു നിൽക്കുന്നു. അബൂഹുറൈറ (റ) വിൽ നിന്ന് മുസ്ലിം ഉദ്ധരിച്ച ഒരു ഹദീസിൽ നബി (സ്വ) ഇപ്രകാരം പ്രസ്താവിച്ചതായും “ഇതര പ്രവാകന്മാരെ അപേക്ഷിച്ച് എനിക്ക് ആറ് മഹത്വം അല്ലാഹു ഏറെ തന്നിട്ടു്. സമഗ്രവും സംക്ഷിപ്തവുമായി സംസാരിക്കാനുള്ള വാക്കുകളാണ് അവയിലൊന്ന്. എതിരാളികൾ എന്നെ ഭയപ്പെടുന്നത്. യുദ്ധാർജിത മുതലുകൾ അനുവദിച്ചത്. ഭൂമി മുഴുവൻ പ്രാർഥനാ സ്ഥലവും ശുദ്ധീകരണ വസ്തുവും ആക്കിയത്. മുഴുവൻ ലോകർക്കും എന്നെ നബിയാക്കിയത്, ഞാൻ മുഖേന പ്രവാചകത്വത്തിന് സമാപനം കുറിച്ചത് ഇവയാണ് മറ്റുള്ളവ ഹദീസ് ഗ്രന്ഥങ്ങളെടുത്ത് പാരായണം ചെയ്യുന്ന ഏതൊരാൾക്കും അനുഭവപ്പെടുന്ന ഒരു സത്യമാണിത്. ഓരോ സന്ദർഭത്തിനും ഇണങ്ങും വിധമുള്ള വാക്കുകളെ സമഗ്രമായി ഉപയോഗിക്കുന്നതിലാണ് ഗദ്യപദ്യാദികളുടെയെല്ലാം രസം കുടികൊള്ളുന്നത്. അനുവാചകർക്കും ശ്രോതാക്കൾക്കുമെല്ലാം രസക്കേടുക്കുന്നതാണ് ഔചിത്യദീക്ഷയില്ലായ്മ. "അനൗചിത്യം പോലെ രസഭംഗത്തിനു ഹേതുവായ മറെറാന്നുമില്ല' എന്നാണ് പ്രമാണം.
ഏതൊരു വാക്കും ഫലപ്രദമാവുക ഔചിത്യ ദീക്ഷയോടെ ഉപയോഗിച്ചാലാണ്. മനസ്സിന്റെ ആഴത്തിൽ നിന്ന് നിർഗളിക്കുന്നതായിരിക്കണം അത്. വിശുദ്ധ ഖുർആനിൽ നല്ല വാക്കിനെ ഉപമിച്ചിരിക്കുന്നത് മണ്ണിൽ വേരുറച്ചതും വാനിലേക്ക് പടർന്ന് പന്തലിച്ചതുമായ ഒരു നല്ല വൃക്ഷത്തോടാണ്. അത് എന്നും ഫലപ്രദമായിരിക്കുമത്രെ. ദൈവാനുമതിയോടെ, ഒരിക്കൽ നബി (സ്വ) യുടെ സന്നിധിയിൽ ഒരു ധനികൻ വന്നിരുന്നു. അയാൾ നല്ല വൃത്തിയിൽ മുന്തിയ വസ്ത്രമാണുടുത്തിരിക്കുന്നത്. അൽപം കഴിഞ്ഞ് ഒരു പാവപ്പെട്ടയാൾ പഴകിയ വസ്ത്രമുടുത്ത് അയാളുടെ അരികിൽ വന്നിരുന്നു. ധനികൻ തന്റെ വസ്ത്രം വലിച്ചു ചേർത്ത് വയ്ക്കുന്നത് നബി (സ്വ) ശ്രദ്ധിച്ചു. അവിടുന്ന് ധനികനോട് ചോദിച്ചു: "ദാരിദ്ര്യം പകരുമെന്ന് കരുതിയോ?. ധനികൻ: "ഇല്ല. എന്നാൽ പിന്നെ സമ്പൽസമൃദ്ധി അങ്ങോട്ടുപകരുമെന്ന് കരുതിക്കാണും'. 'ഇല്ല'. “പിന്നെ ന, ഉടുപ്പുകളിൽ
അഴുക്കാകുമെന്ന വിചാരിച്ചോ? "ഇല്ല'. 'പിന്നെ എന്തിനാണ് നിങ്ങള ചെയ്തത്?'. 'നല്ലത് ചീത്തയും ചീത്തയായത് നല്ലതുമായി തോന്നിപ്പിക്കുന്ന ഒരുത്തനല്ലോ കൂടെ...എന്റെ പകുതി സമ്പത്ത് ഞാനിയാൾക്ക് കൊടുത്തു കൊള്ളാം' നബി (സ്വ) പാവപ്പെട്ടയാളോട് “എന്താ വാങ്ങുന്നോ?'. അയാൾ : "വേ'. ധനികൻ അയാളോട് "എന്തേ?'. പാവപ്പെട്ടയാൾ : "നിങ്ങളുടെ സ്വഭാവം എന്നെയും പിടികൂടുമെന്നാണ് പേടി. ഇങ്ങനെയാണ് ഉചിതമായ വാക്ക് ഉചിതമായ നാക്കിൽ നിന്ന് പുറപ്പെട്ടാൽ ഫലപ്രദമാകുന്നത്. എത്ര പെട്ടെന്നാണ് രംഗമാകെ മാറിയത്. വിശുദ്ധിയും ആത്മാർഥതയുമുള്ള മനസ്സിൽ നിന്നുയരുന്ന വാക്ക് ദൈവികമായ ശക്തിവിശേഷമുള്ളതാണ്. അത് സഹൃദയരിൽ അനുസരണത്തിനു പ്രചോദനമാകും. തന്റെ ഈശ്വരീയമായ അനുഭവത്തിലേക്ക് സഹൃദയരെ എത്തിക്കാനുള്ള കഴിവ് ഇത്തരത്തിലുള്ള മനസ്സിന്റെ ഉടമയായ സാഹിത്യകാരനും സിദ്ധിക്കും. നബി (സ്വ) യുടെ ഹദീസുകളുടെ സാഹിത്യമൂല്യത്തോടൊപ്പം അവയെ വശ്യമാക്കുന്നതിൽ ഇതിനുമു് വലുതായ പങ്ക്. ആകയാൽ ഹദീസിനെ ഉദാത്തമായ ശിൽപ ഭംഗിയോടുകൂടിയ ഒരു സൃഷ്ടിയോ നബി (സ്വ) യെ ഒരൊന്നാംകിട സാഹിത്യകാരനോ ആയി കാണാതെ നബി (സ്വ) യെ നബിയായും ഹദീസിനെ നബിവചനമായും കാണുന്നതാണ് ഉത്തമം. അതായിരിക്കും നബി (സ്വ) യുടെയും ഹദീസിന്റെയും മഹത്വത്തിന് ചേരുക.
Created at 2024-10-27 02:09:08