
Related Articles
-
LEGHANANGAL
ബഹുജനനം
-
LEGHANANGAL
ക്ലോണിങ് മനുഷ്യനിന്ദനം
-
LEGHANANGAL
സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
മനുഷ്യനിൽ ഇതു വിജയിക്കുന്നുവെങ്കിൽ "ആൾഡസ് ഹക്സലി'യുടെ "ദ ബവ് ന്യൂ വേൾഡ് എന്ന നോവലിൽ പറഞ്ഞ സാങ്കൽപിക ധീരനൂതന ലോകം നിലവിൽ വരുമെന്നു ചിലർ അഭിപ്രായപ്പെടുകയായി. പക്ഷേ, ലോകത്തെ ആശങ്കയോടെയാണ് അധിക പേരും കാണുന്നത്. വംശം നിലനിർത്താൻ ആണും പെണ്ണും കൂടിച്ചേർന്നാലേ കഴിയൂ എന്ന ജൈവശാസ്ത്ര പാരമ്പര്യതത്വത്തെ ക്ലോണിങ് കടപുഴക്കിയെറിയുന്നു. ഇതാണ് ലോകത്തെ അത്യധികം വിസ്മയിപ്പിച്ച കാര്യം. നിലവിലുളള സകല നിയമശാ സ്ത്രങ്ങളുടെയും ചട്ടക്കൂട്ടിനു പുറത്താണ് ഇത് എന്നതാണു പലരും ഇതിനെക്കുറിച്ച് ഉൽക്കണ്ഠാകുലരാവാൻ കാരണം. ജനിതക വിദഗ്ധരിൽ ചിലർ ഇതിനെ ജനിതക വൈദ്യശാസ്ത്ര രംഗത്തെ കുതിച്ചുചാട്ടമായി കാണുമ്പോൾ മറ്റു ചിലർ സദാചാര നീതിശാസ്ത്രങ്ങളുടെ ലംഘനമായിട്ടാണു വിലയിരുത്തുന്നത്. അമേരിക്ക, ബ്രിട്ടൺ, സ്പെയിൻ, ജർമ്മനി, ബെൽജിയം തുടങ്ങിയ പല രാഷ്ട്രങ്ങളും മനുഷ്യരിൽ ക്ലോണിങ് നിരോധിച്ചിരിക്കുകയാണ്. സ്കോട്ട്ലാന്റിൽ ഡോളിയെന്ന ആട്ടിൻകുട്ടി ക്ലോണിങിലൂടെ സൃഷ്ടിക്കപ്പെട്ടപ്പോൾ തന്നെ അമേരിക്കൻ പ്രസിഡ് ബിൽ ക്ലിന്റൺ മനുഷ്യരിൽ ഇതു പാടില്ലെന്നു പറഞ്ഞു രംഗത്തു വരികയും ഉടൻ തന്നെ കോൺഗ്രസ്സിൽ ഇതു സംബന്ധിച്ച ബിൽ പാസ്സാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു (മാതൃഭൂമി ദിനപ ത്രം14/11/1998). മനുഷ്യ ക്ലോണിങ്ങിനു ശ്രമിക്കുന്നവർക്കു കടുത്ത ശിക്ഷ നൽകാൻ പാകത്തിൽ ബ്രിട്ടൻ പുതിയ നിയമം തന്നെ കൊുവരികയായി. പത്തു വർഷം വരെ തടവു ലഭിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഒരു അടിയന്തര ബില്ലിനു ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ പ്രഭുസഭ അനുമതി നൽകി. വൈദ്യശാസ്ത്രഗവേഷണത്തിനു പരിമിതമായ രീതിയിൽ ക്ലോണിങ് അനുവദിക്കുന്നതിനുളള വ്യവസ്ഥ ഈ ബില്ലിലു് (മാതൃഭൂമി ദിനപത്രം 28/11/2001). മനുഷ്യരിൽ പ്രത്യുൽപാദനപരമായ രീതിയിൽ ക്ലോണിങ് പരീക്ഷണങ്ങൾ നടത്തുന്നതിനെ എതിർക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതു തീർത്തും സദാചാരവിരുദ്ധമാണെന്നാണ് ആരോഗ്യമന്ത്രി ലോർഡ് ഫിലിപ്പ് പറഞ്ഞത് (സിറാജ് ദിനപത്രം 28-11-2001).
എന്നാൽ എല്ലാ വിലക്കുകളേയും അതിലംഘിച്ചു ജനിതക ഗവേഷകർ തങ്ങളുടെ ശ്രമം തുടരുകയാണുായത്. മനുഷ്യരിൽ ക്ലോണിങ് നടത്താനനുവദിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ നിലപാടിനോടു യോജിക്കാനാവില്ലെന്നു ഷിക്കാഗോവിലെ ശാസ്ത്രജ്ഞൻ ഡോ. റിച്ചാർഡ് സീഡ് ആവർത്തിച്ചു പ്രഖ്യാപിക്കുകയായി. വിവന്നാൽ വിദേശത്തു പോയി ഗവേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 5,000 മുതൽ 10,000 വരെ ഡോളറിനു ക്ലോൺ കുഞ്ഞുങ്ങളെ സൃഷ്ടിക്കാമെന്നും അതിനായി ക്ലിനിക്ക് തുടങ്ങുമെന്നുമുള്ള ഡോ. സീഡിന്റെ പ്രഖ്യാപനം ഏറെ ഒച്ചപ്പാടുകൾ സൃഷ്ടിച്ചു. കുട്ടികളുാകാൻ സാധ്യതയില്ലാത്ത ദമ്പതികൾ തനിക്കു പിന്തുണ നൽകുന്നുന്നു ഡോ. സീഡ് അവകാശപ്പെട്ടു. അമേരിക്കയിൽ രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞന്മാരും ധാർമ്മിക വാദികളുമുൾപ്പെടെ വലിയൊരു സംഘം ഡോ. സീഡിനെതിരെ രംഗത്തുവരികയായി (മാതൃഭൂമി ദിനപത്രം 14/1/98). മാത്രമല്ല, മനുഷ്യരിൽ ക്ലോണിങ് നടത്താനൊരുങ്ങിയ അമേരിക്കൻ ശാസ്ത്രജ്ഞൻ ഡോ. റിച്ചാർഡ് സീഡിനെതിരെ ലോകമെങ്ങും എതിർപ്പുകൾ ശക്തിപ്പെടുകയായി. ഡോ. സീഡിനെ പരീക്ഷണം നടത്താനനുവദിക്കില്ലെന്ന് അമേരിക്കൻ ആരോഗ്യ-മനുഷ്യസേവന സെക്രട്ടറി "ഡോണോ ഷലാല് വ്യക്തമാക്കി. ഡോ. സീഡിനെ ഭ്രാന്തൻ ശാസ്ത്രജ്ഞൻ എന്നാണവർ വിശേഷിപ്പിച്ചത്. അതിനിടെ, 19 യൂറോപ്യൻ രാഷ്ട്രങ്ങൾ ക്ലോണിങ് നിരോധിക്കാനുള്ള ഉടമ്പടി ഒപ്പുവെയ്ക്കാൻ മുമ്പോട്ടുവരികയായി. ലോ കമെങ്ങും മനുഷ്യ ക്ലോണിങ് നിരോധിക്കണമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഴാങ് ഷിറാക്ക്' ആവശ്യപ്പെടുകയുായി(മാതൃഭൂമി ദിനപത്രം 14/198).
Created at 2025-01-23 09:25:22