Related Articles
-
MUHAMMED NABI
നബി(സ്വ)യുടെ വ്യക്തിത്വം
-
MUHAMMED NABI
മൗലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
-
MUHAMMED NABI
സുവാർത്തകൾ, ശുഭസൂചനകൾ, പ്രവചനങ്ങൾ (Part Three)
ക്രൈസ്തവത | ജൂത മതം | സരതുഷ്ടമതം |
ഈജിപ്ത് | യൂറോപ്പ് | ഇന്ത്യനവസ്ഥ |
ദൈവങ്ങൾ | കാമന്ധത | ജാതിസങ്കൽപം |
കേരളത്തിൽ | ബുദ്ധമതം | ചൈന |
അറബികൾ | വിചിത്ര ആചാരവും ധാരണയും | ബിംബങ്ങൾ |
മറ്റു മതങ്ങൾ | ക്രിസ്തുമതം | സരതുഷ്ടമതവും സാബിയത്തും |
ഇബ്രാഹീമീ മില്ലത്ത് | സാമൂഹിക സാംസ്കാരിക രംഗം | രണശൗര്യം |
സാമ്പത്തികരംഗം | പലിശ | ചൂതാട്ടം |
സ്ത്രീകളുടെ ദുരവസ്ഥ | ഗ്രീസിൽ | പുരാതന ഈജിപ്തിൽ |
സുമേറിയൻ നാഗരികതയിൽ | ബാബിലോണിയൻ നാഗരികതയിൽ | അസ്സീരിയൻ നാഗരികതയിൽ |
ഇന്ത്യയിൽ | ഹൈന്ദവ ദർശനത്തിൽ | റോമൻ സാമ്രാജ്യത്തിൽ |
ജൂത മതത്തിൽ | ക്രിസ്തുമതത്തിൽ | അറബികളിൽ |
മനുഷ്യവർഗത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ അന്ധകാരാവ്യതമായ കാലഘട്ടമായിട്ടാണ് ക്രിസ്തുവിന് ശേഷം അഞ്ചും ആറും വിലയിരുത്തപ്പെടുന്നത്. സാമൂഹിക സാം സ്കാരിക മേഖലകളിൽ മനുഷ്യന് ദിശാബോധം പകരേ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളെല്ലാം അന്ന്, ഗർഹണീയമായ അവസ്ഥയിലായിരുന്നു. മതങ്ങളും ഭരണസംവിധാനങ്ങളും ജീർണ തയിൽനിന്നു ജീർണതയിലേക്ക് ഗതിമാറിയിരിക്കുകയായിരുന്നു.
അന്ന് നിലവിലുായിരുന്ന ക്രൈസ്തവ, സാബി മതങ്ങൾ മുൻകാല പ്രവാചകൻമാരുടെയും വേദങ്ങളുടെയും പേരിലായിരുന്നെങ്കിലും ആ പ്രവാചകൻമാരോ വേദങ്ങളോ നൽകിയ ജീവിതദർശനമായിരുന്നില്ല. അവ പ്രതിനിധാനിച്ചിരുന്നത്. അതിന്റെ സൗന്ദര്യവും ചൈതന്യവും സൗരഭ്യവുമെല്ലാം നഷ്ടപ്പെട്ടിരുന്നു. അന്തഃസാരശൂന്യമായ കേവല മത വേദ വിഭാഗങ്ങളായിരു ന്നു അന്നറിയപ്പെട്ടിരുന്ന മത വിശ്വാസികളിൽ ഭൂരിഭാഗവും .
സാംസ്കാരികവും ആത്മീയവുമായി മനുഷ്യരെ വഴിനടത്തേ മതമേധാവികളും പുരോഹിത
ൻമാരും ഭരണവർഗത്തിന്റെ താൽപര്യങ്ങൾക്കൊപ്പം നിൽക്കാനാണിഷ്ടപ്പെട്ടത്. ഈ അവിഹി തമായ ഐക്യപ്പെടൽ സമകാല ജനതയെ ആത്മീയമായും ഭൗതികമായും നിരാശ്രയരും പതി തരുമാക്കിത്തീർത്തു. ഭരണകൂടവും മത മേലാളൻമാരും തങ്ങളുടെ ആഗ്രഹാഭിലാഷങ്ങളുടെ പൂർത്തീകരണത്തിന് പരസ്പരം സഹകരിച്ച് നീങ്ങി. മതമേലാളൻമാരുടെ പിന്തുണയായ പ്പോൾ ഭരണവർഗത്തിന് എന്തും ചെയ്യാവുന്ന സാഹചര്യമായി.
പേർഷ്യയും റോമും അന്ന് ഇരുചേരികളായി നിലനിന്നിരുന്ന രുവൻ സാമ്രാജ്യ ശക്തിക ളായിരുന്നു. അവ ധാർമികാധഃപതനത്തിന്റെയും മനുഷ്യാവകാശ നിഷേധത്തിന്റെയും നീർച്ചു ഴിയിലകപ്പെട്ടിരുന്നു. ഭരണവർഗവും അവരുടെ ഉപജാപക വൃന്ദങ്ങളും സുഖലോലുപതയിലും ഭോഗാലസതയിലും സായൂജ്യം കു അതേസമയം ദരിദ്രരും തൊഴിലാളികളും ജീവിത പ്രതി സന്ധി നേരിടുകയായിരുന്നു. വരേണ്യ വിഭാഗത്തിന്റെ സുഖാനുഭൂതികൾ സംരക്ഷിക്കുന്നതി നായി അവർ അടിമകളെപ്പോലെ കഠിനാദ്ധ്വാനം ചെയ്യേിവന്നു. ഈ ദുർഘട സന്ധിയിൽ അ ഭയവും ആശയവുമാകേ മതകേന്ദ്രങ്ങൾ അവരെ കയ്യൊഴിഞ്ഞു. ലഹരിയുടെയും സമാന തിന്മകളുടെയും നുകം പേറാൻ അവർ നിർബന്ധിതരായിത്തീർന്നു.
റോമിലെയും പേർഷ്യയിലെയും വരേണ്യവർഗം ഐഹികമായ സുഖാനുഭൂതികൾ മാത്രം ലക്ഷ്യമാക്കി ജീവിച്ചു. സുഖഭോഗ വസ്തുക്കളും ആർഭാട വിഭവങ്ങളും അവർ ധാരാളമായി സംഭരിച്ചു കൊിരുന്നു. അധമവികാരപൂർത്തിക്കായി ധാരാളം വനിതകളെ വശപ്പെടുത്തി നിർ ത്തി. അവരെ അലങ്കരിക്കാനും അണിയിക്കാനും കണക്കറ്റ് സ്വർണം, വെള്ളി ആഭരണങ്ങളും ശേഖരിച്ചു.
മുഹമ്മദ്നബി(സ്വ)ക്ക് തൊട്ടുമുമ്പ് നിയോഗിതനായ പ്രവാചകനും ദൂതനുമാണ് ഈസാ നബി (അ). അദ്ദേഹത്തിന്റെ പേരിൽ നിലനിൽക്കുന്ന മത സമൂഹമാണ് ക്രിസ്തീയർ. പക്ഷേ, അവർ ഈസാ(അ)ന്റെ പാഠങ്ങളിൽ നിന്നു ബഹുദൂരം അകന്നിരുന്നു. പൗലോസ് പാതിരിയുടെ കാലം തൊട്ട് അതിന്റെ എല്ലാവിധ ഗുണങ്ങളും ചൈതന്യവും നഷ്ടപ്പെടാൻ തുടങ്ങി. പൗരാണികമായ ഗ്രീക്ക് ഐതിഹ്യങ്ങളുടെയും, ഈജിപ്ഷ്യൻ തത്വശാസ്ത്രത്തിന്റെ ഭാഗമായ പ്രതിമ പൂജയുടെ യും മറ്റും സങ്കരരൂപമായി അത് പരിണമിച്ചു.
നാലാം നൂറ്റാിനുശേഷം ക്രിസ്തുമതം മനുഷ്യനെ സാംസ്കാരികമായി ഉയർത്താനും വളർ ത്താനും ഉപകരിക്കാത്ത വിധത്തിൽ അധഃപതിച്ചിരുന്നു. ഈസാനബി(അ)ൽ ദിവ്യത്വത്തിന്റെ തോത് എത്രയായിരിക്കണമെന്നതിൽ തർക്കിച്ചാണ് അവാന്തര വിഭാഗങ്ങളുായത്. അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കലഹത്തിന്റെയും സംഘർഷത്തിന്റെയും രൂപം കൈക്കൊ ആരോപണ പ്രത്യാരോപണങ്ങളും അപവാദ പ്രചാരണങ്ങളും സാമൂഹിക രംഗം കലുഷി തമാക്കിത്തീർത്തു.
സാമ്പത്തികമായി അടിച്ചേൽപ്പിക്കപ്പെട്ട അമിത ഭാരവും സ്വയംകൃതാനർഥമായി വന്നുഭവിച്ച ഭാ രവും ഓരേ സമയം പേറി വന്നു. അതിനാൽ സാമ്പത്തിക നേട്ടങ്ങൾക്കായി ഏത് മാർഗവും സ്വീകരിക്കുന്ന സ്ഥിതിവിശേഷമായി. ഇങ്ങനെ സാമ്പത്തികവും സാംസ്കാരികവും ആത്മീ യവുമായ പതനം പൂർണമായിത്തീർന്നിട്ടുള്ള ഒരു സമൂഹത്തെയാണ് ക്രൈസ്തവത പ്രതിനി ധാനം ചെയ്തിരുന്നത്. എങ്കിലും ക്രിസ്തുമത സന്ദേശങ്ങളെ പരമാവധി നിലനിർത്താൻ അ ദ്ധ്വാനിക്കുന്നവർ തിരെ ഇല്ലാതായിരുന്നില്ല. പ്രയോഗികരംഗത്ത് വിമുഖത കാണിച്ചാലും വേദമത പാഠങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവരും പഠനം നടത്തുന്നവരും പലയിടങ്ങളിലുമായിരുന്നു. എതോപ്യൻ രാജാവ് നജ്ജാശ്ശി(നേഗസ്)യും റോമൻ ചക്രവർത്തി ഹിർക്കലും(ഹെറാക്ളിയസ്) ഈജിപ്ഷ്യൻ ചക്രവർത്തി മുഖൗഖിസും അക്കൂട്ടത്തിലായിരുന്നു.
നജ്ജാശി രാജാവ് തന്റെ നാട്ടിലെത്തിയ സത്യവിശ്വാസികൾക്ക് അഭയം നൽകിയത് ഇതിനാലാ യിരുന്നു. ഹിർക്കൽ ചക്രവർത്തി മുസ്ലിംകളുമായി സംസാരിക്കാൻ തയ്യാറായി. മുഖൗഖിസ് രാജാവ് നബി(സ്വ) കൊടുത്തയച്ച സന്ദേശത്തിന് മാന്യമായ പരിഗണ നൽകി. നജ്ജാശി പി ന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു.
മൂസാനബി(അ)ന്റെയും തൗറാത്തിന്റെയും അനുയായികളെന്ന നിലയിൽ അറിയപ്പെടുന്നവരാ ണ് ജൂതൻമാർ. അന്ധകാര യുഗത്തിൽ ഇവരുടെ അവസ്ഥയും വളരെ പരിതാപകരമായിരുന്നു. ഒരു മതവിഭാഗമെന്ന നിലയിൽ വലിയ പ്രതിസന്ധിയാണവർ അഭിമുഖീകരിച്ചിരുന്നത്. നിന്ദി തരും പീഡിതരുമായി എല്ലാം നഷ്ടപ്പെട്ടവരായിത്തീർന്നിരുന്നു അവർ. ദുഷ്ചെയ്തികളുടെ പരിണതിയെന്നോണം, അവരുടെ അവസ്ഥ നിന്ദ്യമായിരിക്കുമെന്ന് വിശുദ്ധ ഖുർആൻ വ്യക്ത മാക്കിയിട്ടുള്ളതാണ്, എന്നാലും വല്ലപ്പോഴും അധികാരമോ സ്വാധീനമോ ലഭിച്ചാൽ അതു ദുരു പയോഗം ചെയ്യാനവർ കൃഷ്ടരായിരുന്നു താനും. പൈശാചികവും മനുഷ്യത്വരഹിതവുമായ പ്രതികാര ശിക്ഷാമുറകൾ അവർ നടപ്പാക്കിയിരുന്നു.
ജൂതരും ക്രൈസ്തവരും പലപ്പോഴും എറ്റുമുട്ടി. ക്രൂരകൃത്യങ്ങളിൽ ആയിരങ്ങൾ കുരുതികൊ ടുക്കപ്പെട്ടു.ക്രിസ്തുവർഷം 610ൽ അന്താകിയായിലെ ക്രൈസ്തവർക്കെതിരെ ജൂതർ പടനയിച്ചു. ക്രൈസ്തവർ കരുത്തോടെ തിരിച്ചടിച്ചു. പ്രതിയോഗികളെ നാമാവശേഷമാക്കി. വെട്ടിയും വെ ള്ളത്തിൽ മുക്കിയും തീയിട്ടും ഹിംസ്രജന്തുക്കൾക്കെറിഞ്ഞ് കൊടുത്തുമാണ് ജൂതരെ അവർ ഉന്മൂലനം നടത്തിയത്.
ഈ വിധത്തിലുള്ള ആക്രമണ പ്രത്യാക്രമണങ്ങൾ തുടർന്നു കോയിരുന്നു. കുസുപർവേശ് ഒരിക്കൽ ശാമിൽ കടന്നാക്രമണം നടത്തി. ക്രൈസ്തവരെ കൊല്ലുകയും ചർച്ചുകൾ തകർക്കു കയും ചെയ്തപ്പോൾ ജൂതർ പർവേശിന് പിന്തുണനൽകി ക്രൈസ്തവരോട് പ്രതികാരം ചെയ് തു. പിന്നീട് ക്രൈസ്തവർ തങ്ങളുടെ ആധിപത്യം റോമിലും ഈജിപ്തിലും പുനഃസ്ഥാപിച്ച പ്പോൾ ഹെറാക്ളിയസിനെ സ്വാധീനിച്ച് പുരോഹിതൻമാരുടെ മത വിധിയുടെ പിന്തുണയോടെ ജൂതൻമാർക്കെതിരെ അതിനീചവും നിഷ്ഠൂരവുമായ പ്രതികാര പ്രക്രിയ നടത്തി. അതുകാരണം ശാമിലും ഈജിപ്തിലും വളരെ അപൂർവം ജൂതർ മാത്രമേ അവശേഷിച്ചിരുന്നുള്ളു. യുദ്ധമുഖ ത്തു നിന്ന് ഓടി രക്ഷപ്പെട്ടവരായിരുന്നു അവർ.
ചുരുക്കത്തിൽ, ഒരു സമൂഹമെന്ന നിലയിൽ പിടിച്ചു നിൽക്കാനും സ്വന്തം അസ്തിത്വം ഉയർ ത്തിപ്പിടിച്ച് ജീവിക്കാനും സാധിക്കുന്ന വിധത്തിലായിരുന്നില്ല. ഭൂതമത വിശ്വാസികൾ. സ്വന്തം പ്രവാചകരാൽ ശപിക്കപ്പെട്ടവരും ആക്ഷേപിക്കപ്പെട്ടവരുമായ ഇസ്റാഈല്യരുടെ പാരമ്പര്യത്തി ന്റെ തുടർച്ചക്കാരായി അവർ മാറി. മതത്തെയും പ്രവാചകരെയും നിസ്സാരവൽക്കരിക്കുന്നവരാ യിരുന്നു ജൂതൻമാരിലധികവും. അവരുടെ എക്കാലത്തെയും പതന പരാജയം ദുരന്തങ്ങളെക്കു റിച്ച് ഖുർആൻ പലയിടത്തും സൂചിപ്പിച്ചിട്ടു് .
ക്രൈസ്തവ റോമിന് സമാന്തരമായി നിലനിന്നിരുന്ന സാമ്രാജ്യത്വ ശക്തിയായിരുന്നു പേർഷ്യ മാന്യതയുടെ മേൽവിലാസമവകാശപ്പെടാവുന്ന ഒരു സാംസ്കാരിക ജീവിതവീക്ഷണം അവർ ക്കുമായിരുന്നില്ല. അബദ്ധജടിലങ്ങളായ വിശ്വാസാചാരങ്ങളും വികൃതമായ ആരാധനാ രീതി കളുമായിരുന്നു അവരുടേത്. പ്രാക്തന അറബികളിൽ ദൃശ്യമായിരുന്നതു പോലുള്ള സദാചാര ബോധം പോലും അവർക്കുയിരുന്നില്ല. സ്വന്തം പുത്രിമാരെയും സഹോദരിമാരെയും വിവാ ഹം ചെയ്തു കൊുപോലും അവർ കാമപൂർത്തി നടത്തിയിരുന്നു.
കാമവെറിയൻമാരായ ജനതയെ അതിൽ നിന്നു മോചിപ്പിക്കാൻ ബ്രഹ്മചര്യമാണ് വഴി എന്നു "മാനി' എന്നയാൾ പ്രചാരണം നടത്തി. പക്ഷേ, ലക്ഷ്യം നേടാൻ അയാൾക്കായില്ല. ജനങ്ങൾ അദ്ദേഹത്തെ തൂക്കിലേറ്റി. ബ്രഹ്മചര്യം പ്രചരിപ്പിച്ച് മനുഷ്യവംശത്തെ ഇല്ലായ്മ ചെയ്യാനാണ ദ്ദേഹത്തിന്റെ ശ്രമമെന്നായിരുന്നു അദ്ദേഹത്തിൽ ആരോപിച്ച് കുറ്റം. പിന്നീടാണ് "മസ്ക് എന്ന യാൾ ലൈംഗിക സ്വാതന്ത്ര്യവാദവുമായി രംഗത്തെത്തുന്നത്. അതിനീചവും വൃത്തികെട്ടതുമായ ഈ നിലപാടിനെ സ്വാഗതം ചെയ്യാനും ആളുകളുായി. സുഖിയൻമാരും കാമഭ്രാന്തൻമാരും ഇത് ആവേശപൂർവം സ്വാഗതം ചെയ്തു ചക്രവർത്തി ഖുബ്ബാദ് അതിന്റെ സംരക്ഷണം കൂടി എറ്റെടുത്തപ്പോൾ രാജകീയാംഗീകാരത്തോടെ അത് സർവ സ്വീകാര്യത നേടി.
അഗ്നിദേവനെയാണ് പേർഷ്യക്കാർ ആരാധിച്ചിരുന്നത്. അഗ്നിക്ക് നശീകരണ ശേഷിയുങ്കി ലും പ്രതികരണ ശേഷിയില്ല എന്നത് അതിന്റെ പൂജകൾക്ക് തുണയായി. ദേവന് ഇഷ്ടമില്ലാത്ത ചെയ്തിയാണ് തങ്ങളുടേതെങ്കിൽ നിഹനിക്കാനുള്ള ശേഷി അതുപയോഗപ്പെടുത്തുമായിരുന്ന ല്ലോ എന്നതായിരുന്നു അവരുടെ നിലപാട്. അതിനാൽ തങ്ങളുടെ നിലപാടുകൾക്കു അഗ്നിദേ തുണയാണെന്നവർ ന്യായീകരിച്ചു. ആരുടെയെങ്കിലും നിയന്ത്രണമോ, സദാചാരദുരാചാര നിയമങ്ങളോ ശ്രദ്ധിക്കേതും അവലംബിക്കേതുമില്ലാത്തതിനാൽ അവർ സ്വതന്ത്രരായി അ ഴിഞ്ഞാടി.
ചക്രവർത്തിമാർ തങ്ങളുടെ സിരകളിലോടുന്ന രക്തം ദൈവികമാണെന്ന് വാദിച്ചു. ജനങ്ങൾ അതംഗീകരിക്കുകയും ചെയ്തു. ജൻമനാ ദൈവികതയുടെ അംശമുള്ളവരെന്നു കരുതപ്പെട്ട ചക്രവർത്തിമാർക്ക് അവർ സാംഷടാംഗം ചെയ്തു. ദിവ്യത്വം കൽപിച്ചും വർണിച്ചും കീർത്തന കാവ്യങ്ങളുാക്കി ആലപിച്ചു. സ്വന്തമായൊരവകാശവുമില്ലാത്തവരാണ് തങ്ങളെന്നും അതിനാൽ തന്നെ തങ്ങൾക്ക് ചക്രവർത്തി നൽകുന്നതെന്തും സൗജന്യവും ഔദാര്യവുമാണെന്നും അ വർ കരുതി.
മത ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന പൂജാരികളെയും അവർ ദിവ്യത്വം കൽപ്പിച്ചാരാധിച്ചു. തൊഴിലിന്റെയും ജനനത്തിന്റെയും അടിസ്ഥാനത്തിൽ വർഗീകരണം നടത്തി ജാതിയും കുല വും കുലത്തൊഴിലും നിർണയിച്ചു. കുലത്തൊഴിലല്ലാതെ മറ്റൊരു തൊഴിൽ തേടുന്നത് നിരോധി ക്കപ്പെട്ടിരുന്നു. ജന്മംകൊ താഴ്ന്ന ജാതിക്കാരായവർക്ക് രാഷ്ട്ര സേവന സംബന്ധമായ തൊഴിലോ പദവിയോ നൽകിയിരുന്നില്ല. നിശ്ചിത ജോലിയിൽ നിർണിത പദവിക്കപ്പുറം ഒരവ കാശവും അനുവദിക്കപ്പെട്ടിരുന്നില്ല. വംശീയവും ജാതീയവുമായ അഭിമാനബോധം അവർ വച്ചു പുലർത്തിയിരുന്നു..
നൈൽ നദിയുടെ സാന്നിധ്യം കൊ സമ്പൽസമൃദ്ധമായ മണ്ണാണ് ഈജിപ്തിന്റേത്. പുരാതന മായ സാംസ്കാരിക നാഗരികതകളുടെ കളിത്തൊട്ടിലായിരുന്നു ഈജിപ്ത്. പക്ഷേ, പിൽക്കാ ലത്ത് ക്രൈസ്തവ യൂറോപ്പിന്റെ ആധിപത്യത്തോടെ സംസ്കാരങ്ങളുടെ ശവപ്പറമ്പായി അതു മാറി. റോമൻ സാമ്രാജ്യത്തിനും അവരുടെ വിശ്വാസ സങ്കൽപങ്ങൾക്കും സംഭവിച്ച പതനത്തി ന്റെ സ്വാഭാവികമായ ദുരന്തം ഈജിപ്തും പേറി വന്നു. ഒരു റോമൻ കോളനി എന്ന നില യിൽ ഒതുക്കപ്പെട്ട ഈജിപ്തിന് രാഷ്ട്രീയമായ സ്വാതന്ത്ര്യം നഷ്ടമായി. അധികാരികളുടെ മതം എന്ന നിലക്ക് ക്രൈസ്തവതയെ അവർ അംഗീകരിക്കേ വന്നു. തൽഫലമായി മതകീയവും ബൗദ്ധികവുമായ സ്വാതന്ത്ര്യം അവർക്കില്ലാതായി.
തങ്ങൾക്കാവശ്യമുള്ള വിഭവചൂഷണത്തിനൊരു തുരുത്ത് എന്ന നിലയിലാണ് ഈജിപ്തിനെ റോം വീക്ഷിച്ചത്. വലിയ നികുതികൾ ചുമത്തിയും മറ്റു ബാധ്യതകൾ അടിച്ചേൽപ്പിച്ചും അവര് സാധിച്ചു. ഈജിപ്ഷ്യൻ കർഷകരും വാണിക്കുകളും വൻ ചൂഷണത്തിനു വിധേയരായി. തങ്ങ ളുടെമേൽ അടിച്ചേൽപിക്കപ്പെടുന്നതെന്തും സ്വീകരിക്കാൻ മാത്രം വിധേയരും ഭയചകിതരുമാ യിരുന്നു അവർ. രാഷ്ട്രീയപരമോ നിർമാണപരമോ ആയ ഒരു മേഖലയിലും അവർക്ക് ഒരു പങ്കും നൽകപ്പെട്ടിരുന്നില്ല. അങ്ങനെ എല്ലാ അർഥത്തിലും അടിയറവ് പറയുകയും അടിമത്തം പേറുകയും ചെയ്ത ഒരു ജനതയുടെ നാടായി ഈജിപ്ത് മാറി.
നവോത്ഥാനാനന്തരം നാഗരികതയുടെയും പുരോഗതിയുടെയും കുത്തകക്കാരായി ഞെളിയുന്ന യൂറോപ്പിന്റെയും ഭൂതകാലം അത്യന്തം അന്ധകാര നിബിഡമായിരുന്നു. നാഗരികതയുടെ പറയ ത്തക്ക ഒരു തുടിപ്പും അവിടെ കാണാനായിരുന്നില്ല. രക്തരൂക്ഷിതമായ കലാപങ്ങളും ഛിന്ന ഭിന്നമായ ജന സഞ്ചയവും അടിമുടി അലങ്കോലപ്പെട്ട സാമൂഹ്യ സാഹചര്യവുമായിരുന്നു വട ക്ക് പടിഞ്ഞാറൻ യൂറോപ്പിന്റേത്.
അവർക്ക് ലോകത്തെയും ലോകത്തിന് അവരെയും വളരെ കുറച്ച് മാത്രമേ പരിചയമായിരു ന്നുള്ളു. പുത്തൻ ക്രൈസ്തവ സങ്കൽപത്തിനും പുരാതന ബിംബാരാധനക്കും ഇടയിൽ തളച്ചി ടപ്പെട്ട മത വീക്ഷണമായിരുന്നു അവർക്കായിരുന്നത്. ഇരുളിൽ നിന്നു കൂടുതൽ ഇരുളിലേക്ക് എന്നതായിരുന്നു അവരുടെ ഗതി. യൂറോപ്പിന്റെ ഈ ഇരു മുഖം പ്രമുഖ ചരിത്രകാരൻ മാരായ എച്ച്.ജി വെൽസ്, റോബർട്ട് ബിപ്പോർട്ട് തുടങ്ങിയവർ വിവരിച്ചിട്ടു്.
ഭാരതത്തിൽ നിലവിലായിരുന്ന മത-സാമൂഹിക-സാംസ്കാരിക സാഹചര്യം കൂടുതൽ വിവ രിക്കേതില്ല. നബി(സ്വ)യുടെ നിയോഗ കാലത്ത് സജീവമായി നിലനിന്നിരുന്ന ഒരു നാടും നതയും എന്ന നിലക്ക് ഇന്ത്യയെ ഇവിടെ ചർച്ച ചെയ്യപ്പെടേതു്. അതിപുരാതനമായ ചില നാഗരികതകൾ ഇവിടെ നിലനിന്നിരുന്നു എന്നതിന് പഠന പര്യവേക്ഷണങ്ങൾ ബലം നൽകു ന്നു . ഇന്ത്യയിലെ ചില ആചാരരീതികൾ പഴയകാല നാഗരികതയുടെതായി ഇഴ തിരിച്ചെടുക്കുവാൻ സാധിച്ചിട്ടു്. പൂർവകാല പ്രവാചകൻമാരുടെ പാഠങ്ങളുമായി ഈ നാഗരികതകൾക്ക് ബന്ധമുന്നതിന് തെളിവുകൾ ലഭ്യമായിട്ടു്. ഹാരപ്പയിൽ നിന്നു കടുത്തിട്ടുള്ള ഒരു കുളത്തിന്റെ അവശി ഷ്ടങ്ങളിൽ നടത്തിയ പഠനം അത് നൂബി(അ)ന്റെ സന്താനപരമ്പരയിൽ നിന്ന് ഇവിടെ യെത്തിയവരുടെ നിർമ്മിതിയാണെന്നും അവർ പ്രാർഥനകൾക്ക് ശുദ്ധിവരുത്താൻ ഉപയോഗി ച്ചിരുന്നതാവാമതെന്നുമുള്ള നിഗമനത്തിലാണെത്തിയിരിക്കുന്നത്. അല്ലാമാശിഹ്സാനി തന്റെ അൽമിലലു വന്നിഹൽ എന്ന ഗ്രന്ഥത്തിൽ ഇന്ത്യയിൽ നിലനിന്നിരുന്ന മതവീക്ഷണങ്ങൾ വിവരിക്കുന്നിടത്ത്(വാള്യം: 3 പേജ് 705) "ബ്രാഹ്മണരിൽ ഒരു വിഭാഗം സാബി മദ്ഹബുകാരായി രുന്നു' എന്ന് പറയുന്നു. സാബിമതക്കാർ നൂബി(സ)ന്റെ ജനതയുടെ തുടർച്ചക്കാരാ ണെന്നും നേരായ മതത്തിൽ നിന്നു വ്യതിചലിച്ചവരാണെന്നും ഖുർആൻ വ്യാഖ്യാതാക്കളിൽ ചിലർ അഭിപ്രായപ്പെട്ടിട്ടു് (നോക്കുക: ത്വിബ്രി1/252,ഖുർതുബി1/182, ഇബ്നു കസീർ3/140). ആദ്യമാദ്യം മതത്തിന്റെ വ്യക്തമായ ചട്ടക്കൂട്ടിനുള്ളിലും ഏകദൈവവിശ്വാസത്തിലും ജീവിച്ചിരു അവർ ക്രമേണ മാർഗ ഭ്രംശരായതായിരിക്കാമെന്നാണ് അനുമാനിക്കപ്പെടുന്നത്.
ആറാം നൂറ്റാിലെത്തിയപ്പോഴേക്കും അവർ തങ്ങളുടെ തനത് സാംസ്കാരിക പാരമ്പര്യത്തിൽ നിന്നു വളരെ ദൂരം അകന്നു പോയിരുന്നു. അയൽ നാടുകളിലൊക്കെയായിരുന്ന വ്യാപക മായ ജീർണതകൾ അവരിലും ആവേശിക്കുകയും ദുഷിച്ച ഒരവസ്ഥയിലെത്തിച്ചേരുകയും ചെ യ്തു. ആരാധ്യ വസ്തുക്കളുടെ ആധിക്യവും കാമാന്ധതയും ഉച്ചനീചത്വവും മൂഢസങ്കൽപ ങ്ങളും അവർക്കിടയിൽ വർദ്ധിച്ചു വന്നു.
ഋഗ്വേദത്തിൽ ദേവതകളുടെ എണ്ണം 33333 എന്നാണ് ഗണിച്ചിരിക്കുന്നത്. എന്നാൽ ആറാം നൂ റ്റിൽ തന്നെ അവയുടെ എണ്ണം 33 കോടിയിലെത്തിയിട്ടുായിരുന്നു. കാണാൻ കൗതുകമു ള്ളതും ആകർഷകവുമായതെന്തും ദൈവങ്ങളായി പരിഗണിക്കപ്പെട്ടു. കല്ലുകൾ, വൃക്ഷങ്ങൾ, പർവതങ്ങൾ, മൃഗങ്ങൾ, വീരപുരുഷൻമാർ, സ്വർണം, വെള്ളി തുടങ്ങി പലതിലും ദിവ്യാവതാര മൂന്ന് കൽപ്പിച്ച് ആരാധിച്ചിരുന്നു. പശു, ഗ്രഹങ്ങൾ തുടങ്ങി ജനനേന്ദ്രിയങ്ങൾ വരെ ആരാ ധ്യമായിത്തീർന്നിരുന്നു. അങ്ങനെ കെട്ടുകഥകളും ഐതിഹ്യങ്ങളും മിത്തുകളും ആചാരാനുഷ് ഠാനങ്ങളും മുറകളുമായി കെട്ടുപിണഞ്ഞൊരവസ്ഥ. ദൈവികമെന്നോ ബൗദ്ധികമെന്നോ വിശേ ഷിപ്പിക്കാവുന്ന ഒന്നും അതിലായിരുന്നില്ല.
ശിൽപകലാ വൈദഗ്ധ്യത്തിന്റെ വ്യാപകമായ ഉപയോഗം വഴി അവരുടെ സങ്കൽപ്പത്തിനനുസ രിച്ച് ദൈവങ്ങൾ രൂപപ്പെട്ടു. ബിംബാരാധന അർഥശൂന്യമാണെന്ന് പഠിപ്പിച്ച ബുദ്ധനുപോലും പ്രതിമ തീർക്കപ്പെടുന്നതാണ് പിന്നീട് കത്. അങ്ങനെ ഇന്ത്യയിലെ മതദൈവ സങ്കൽപത്തെ യും സാമൂഹിക സാംസ്കാരിക രംഗത്തെ രീതികളെയും ബുദ്ധ ജൈനദർശനങ്ങൾക്കടക്കം സ്വീകരിക്കേി വന്നു.
ചൈനീസ് സഞ്ചാരിയായ ഹയാൻ സാംഗ് തന്റെ യാത്രാ വിവരണത്തിൽ ഇവിടുത്തെ ബിംബ ങ്ങളുടെ ആധിക്യത്തെക്കുറിച്ച് വിവരിക്കുന്നു. അക്കാലത്തെ രാജകുടുംബങ്ങളുടെയും സേവകരുടെയും ആരാധ്യവസ്തുക്കളെക്കുറിച്ച് അദ്ദേഹം എഴുതുന്നു. “ചിലർ വിഷ്ണുഭക്തരും മറ്റു ചിലർ ബുദ്ധമതാനുയായികളും വേറെ ചിലർ സൂര്യനെയും വിഷ്ണുവിനെയും ആരാധിക്കുന്നവരും ആയിരുന്നു. ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ളതിനെയൊ മുഴുവൻ ദൈവങ്ങളെയുമോ ആരാധിക്കാമായിരുന്നു.".
ഇതരമതസങ്കൽപങ്ങളിൽ നിന്നു വ്യത്യസ്തമായി കാമത്തിനും ലൈംഗികതക്കും അതിപ്രാധാ ന്യം നൽകുന്ന രീതിയാണ് ഭാരതത്തിൽ നിലനിന്നിരുന്നത് . വികാരോദ്ദീപകവും ലജ്ജാവഹവു മായ നഗ്നതാവർണനയും ദേവിദേവൻമാരുടെ കാമലീലാ വിലാസങ്ങളുടെ വിവരണങ്ങളും വേദഗ്രന്ഥങ്ങളിൽ വരെ സ്ഥലം പിടിച്ചിട്ടു്. ക്ഷേത്രച്ചുമരുകൾ ലൈംഗികകേളികളുടെ ചിത്രങ്ങൾ കൊലങ്കരിച്ചതായിക്കാണാം. ശിവലിംഗത്തെ ആരാധിക്കുകയും അതിന്റെ രൂപം പരസ്യമായി പ്രദർശിപ്പിക്കുന്നത് പുണ്യമായി ഗണിക്കപ്പെടുകയും ചെയ്തു.
ദയാനന്ദസരസ്വതി സത്യാർഥ പ്രകാശം' എന്ന തന്റെ കൃതിയിൽ ഉദ്ധരിച്ച പോലെ നഗ്നസ്ത്രീ കളെ ആരാധിച്ചിരുന്ന പുരുഷൻമാരും നഗ്ന പുരുഷൻമാരെ ആരാധിച്ചിരുന്ന സ്ത്രീകളും അ ന്നായിരുന്നു. ജനങ്ങളിലെ ഈ കാമബന്ധുരമായ മതബോധം ചൂഷണം ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ജനങ്ങളെ തൊഴിലിന്റെയും മറ്റും അടിസ്ഥാനത്തിൽ വിവിധ ജാതികളും തട്ടുകളുമാക്കി തിരി ക്കുന്ന കാടൻ സമ്പ്രദായം വളരെ രൂക്ഷമായി നിലനിന്നിരുന്ന നാടുകളിലൊന്നാണ് ഇന്ത്യ. ആ യിരത്തകളായി നിലനിന്നു വരുന്ന ഈ സങ്കൽപം ഇന്നും പരോക്ഷമായി ഇവിടെ നിലനി ൽക്കുന്നു. വൈദിക കാലഘട്ടത്തിന്റെ അന്ത്യത്തിലാണ് സമ്പ്രദായം ആരംഭിച്ചത്. ഇവിടേക്ക് കടന്നുവന്ന ആര്യൻമാർ അനാര്യൻമാരുമായി കലരുന്നത് ഇല്ലാതാക്കാനും തങ്ങളുടെ വ്യതിരി കതയും ആദരണീയതയും നിലനിർത്താനുമായി മെനഞ്ഞുാക്കിയതാണ് ജാതി സങ്കൽപം എന്നാണ് പണ്ഢിതമതം.
മനുസ്മൃതിയിൽ ജനങ്ങളെ ക്ഷത്രിയൻ, ബ്രാഹ്മണൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെ നാലു ജാതികളാക്കിത്തിരിച്ച് ഓരോരുത്തർക്കുമുള്ള അവകാശാധികാരങ്ങളും പദവികളും തൊഴിൽ പരിധികളും നിർണയിച്ചിട്ടു്.
ബ്രാഹ്മണനെ ബ്രഹ്മാവിന്റെ വായിൽ നിന്നും ക്ഷത്രിയനെ കൈകളിൽ നിന്നും വൈശ്യനെ തു ടകളിൽ നിന്നും ശൂദ്രനെ പാദങ്ങളിൽ നിന്നും പടച്ചുവത്രേ. ബ്രാഹ്മണന് വേദ പഠനവും ദേവാ ർച്ചനയും ക്ഷത്രിയന് സൈനിക സേവനവും വികാരനിഗ്രഹവും വൈശ്യർക്ക് ഇടയവൃത്തിയും കച്ചവടവും കൃഷിയും അതിനോടനുബന്ധിച്ച്, നിശ്ചിത പദവിക്ക് കോട്ടം തട്ടാത്തതും മുകളി ലുള്ളവരുടെ പരിധിയിൽ കൈകടത്താത്തതുമായ മറ്റുള്ള ജോലികളും നിശ്ചയിച്ചു നൽകി. എന്നാൽ ശൂദ്രൻ ഈ മൂന്നു വിഭാഗത്തെയും സേവിച്ചു കഴിഞ്ഞു കൂടാനായിരുന്നു വേദവിധി. ഉന്നതപദവിയും എല്ലാവിധ അധികാരാവകാശങ്ങളുമുള്ള ബ്രാഹ്മണ വിഭാഗത്തിന് അടിമവൃത്തി ചെയ്യുക എന്നതിലപ്പുറം മറ്റൊന്നിനും ശുദ്രന്നവകാശമായിരുന്നില്ല. ശൂദ്രന്റെ സ്വത്ത് പിടി ച്ചെടുക്കാൻ ബ്രാഹ്മണനധികാരമായിരുന്നു. ക്ഷത്രിയനും വൈശ്യനും ചില അവകാശങ്ങൾ നൽകിയിരുന്നെങ്കിലും ഒരു ബ്രാഹ്മണ ബാലനു തുല്യമായ പദവി പോലും പ്രാപിക്കാനവർക്ക വസരമായിരുന്നില്ല.
ക്ഷത്രിയനു വേദം പഠിക്കുകയും വായിക്കുകയും ചെയ്യാമെങ്കിലും പഠിപ്പിക്കാനധികാരമു യിരുന്നില്ല. വൈശ്യനോ ശൂദ്രനോ വേദം വായിക്കുന്നത് മഹാപാപമായാണ് കണക്കാക്കിയത്. അങ്ങനെ ആരെങ്കിലും ചെയ്ത വിവരം ഭരണാധികാരികൾ അറിഞ്ഞാൽ അവന്റെ നാവ് മുറിച്ചു കളഞ്ഞിരുന്നു. ശുദ്രന് ബ്രാഹ്മണന്റെ കൂടെ ഇരിക്കാനോ അവനെ സ്പർശിക്കാനോ അവകാശ മുായിരുന്നില്ല. കൂടെ ഇരുന്നാൽ ഗുദം ചൂട് വച്ച് നാടുകടത്തണം. തൊട്ടാലും ചീത്തപറ ഞ്ഞാലും നാവ് പിഴുതെറിയണം. പല്ലി, കാക്ക, തവള തുടങ്ങിയ ചെറു ജീവികളെ നശിപ്പിക്കു ന്നതും ശുദ്ധനെ വധിക്കുന്നതും ഫലത്തിൽ ഒരുപോലെയായിരുന്നു ഗണിച്ചിരുന്നത്. ശുദ്രനോ വൈശ്യനോ മോഷണം നടത്തിയാൽ വധശിക്ഷ നൽകുമ്പോൾ ബ്രാഹ്മണനും ക്ഷത്രിയനും പ്രായശ്ചിത്തവും ലഘുവായ ശിക്ഷയും മാത്രമാണ് നൽകിയിരുന്നത്. പരമാവധി അവരെ ശി ക്ഷിക്കാതെ പ്രായശ്ചിത്തത്തിലൊതുക്കുകയാണ് ഭരണാധികാരികൾ ചെയ്തിരുന്നത്. ഇന്ത്യ സ ന്ദർശിച്ചിട്ടുള്ള സഞ്ചാരിയും ശാസ്ത്രജ്ഞനുമായ അൽബിറൂനി തന്റെ യാത്രാ വിവരണത്തിൽ ഇത് വിവരിച്ചിട്ടു്. പരിഷ്കർത്താകളുടെ പരിശ്രമം വഴി വലിയ മാറ്റങ്ങൾ ഇന്നു പ്രകടമായിട്ടു്.
ജാതീയമായ ഈ വേർതിരിവിന്റെ പ്രകടമായ രൂപം നമ്മുടെ കേരളത്തിലും നിലനിന്നിരുന്നു എന്നതിന് ധാരാളം തെളിവുകളു്. കഴിഞ്ഞ നൂറ്റാിൽ വരെ അതിനെതിരെ രൂക്ഷമായ സമരവും സത്യാഗ്രഹവും നടന്ന ചരിത്രമു്. കുമാരനാശാൻ 'ദുരവസ്ഥ' എഴുതിയത് മാപ്പിള വി രോധത്തോടെയാണെങ്കിലും കേരളീയ സമൂഹത്തിൽ ഇസ്ലാമിനും മുസ്ലിംകൾക്കും സ്വാധീ നമാകാൻ ഇവിടെ നിലനിന്നിരുന്ന കാടൻ നിലപാടുകൾ സഹായകമായെന്ന് അതിൽ പറയുന്നു:
“ഹന്ത! നായൻമാർ തുടങ്ങിക്കീഴ്പോട്ടുള്ള ഹിന്ദുക്കളായുമിരുന്നോരെ
ആട്ടും വിലക്കും വഴിയാട്ടും മറ്റുമീ
ക്കൂട്ടർ സഹിച്ചു പൊറുതി മുട്ടി
വിട്ടതാ ഹിന്ദുമതം ജാതിയിൽ താനെ
കെട്ടു കഴിഞ്ഞ് നമ്പൂരി മതം"
വൈദികമതത്തിന്റെ ജീർണതകളിൽ നിന്ന് മോചനം നേടാനായി ശ്രീബുദ്ധൻ ഉപദേശിച്ച കാര്യ ങ്ങളാണ് പിന്നീട് ബുദ്ധമതം എന്ന പേരിലറിയപ്പെട്ടത്. ബ്രാഹ്മണ മേധാവിത്തത്തിൽ നിന്നു സാ ധാരണക്കാരെ മോചിപ്പിക്കാനും ബിംബാരാധനയുടെ അർഥശൂന്യതയിൽ നിന്ന് രക്ഷപ്പെടുത്താ നുമാണ് ബുദ്ധൻ ശ്രമിച്ചത്. അക്കാലത്ത് അത്യധികം മഹത്തരവും ഉദാത്തവുമായ ഒരു സേ വനം തന്നെയായിരുന്നു അത്. പക്ഷേ, ബുദ്ധന്റെ ഉപദേശങ്ങൾക്കും തത്വങ്ങൾക്കും അധിക കാലം പിടിച്ചു നിൽക്കാനായില്ല. ബ്രാഹ്മണ മേധാവിത്തം ഒരുക്കിയ കെണിയിൽ അത് അക പ്പെട്ടു. വൈദിക മത താൽപര്യങ്ങൾക്കനുസരിച്ച് അത് വ്യാഖ്യാനിക്കപ്പെടുകയും പ്രചരിപ്പിക്ക പ്പെടുകയും ചെയ്തു. തൽഫലമായി അതിന്റെ ലാളിത്യവും ചൈതന്യവും അർഥവും നഷ്ട.
തുടക്കത്തിൽ ബ്രാഹ്മണ മതത്തിന് വെല്ലുവിളിയായി നിലനിന്ന ബുദ്ധ മതത്തെ സ്വന്തം ഭാഗ മാക്കി മാറ്റാൻ വൈദിക മത മേലാളൻമാർക്ക് കഴിഞ്ഞു. തുടർന്ന് വിഗ്രഹ പൂജയുടെ മതമായി ബുദ്ധമതവും പരിണമിച്ചു. ബുദ്ധന്റെയടക്കം പ്രതിമകൾ സ്ഥാപിച്ച് ആരാധന നടത്താൻ തുടങ്ങി. ബുദ്ധൻ ഒരു ദൈവദർശനം മുന്നോട്ടുവച്ചിരുന്നില്ല എന്നത് ഇതിന് അനുകൂലവുമായി. ജവഹർ ലാൽ നെഹ്റുവിന്റെ 'ഇന്ത്യയെ കൽ എന്ന കൃതിയിൽ ഇതിനെക്കുറിച്ച് വിവരിച്ചിട്ടു്. അങ്ങനെ ലാളിത്യവും സാരള്യവും സമാധാനവും ഉപദേശിച്ച് ജീവിതരംഗം വിമലീകരിക്കാൻ ശ്രമിച്ച ആ മഹായോഗിയും ദൈവമാക്കപ്പെടുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങ ളിൽ അറിയപ്പെടുന്ന ബുദ്ധമതാനുയായികളധികവും ഇന്നും മഹായാന വിഭാഗത്തിൽ പെട്ടവരാണ്. ഈ വിഭാഗത്തിനാണ് കൂടുതൽ പ്രചാരം നേടാനായത്. അവർ ബുദ്ധനിൽ ദിവ്യത്വം ആ രോപിക്കുന്നവരാണ് താനും.
ബുദ്ധമതത്തിന്റെ ഈ പതനം നിമിത്തം അതിന്റെ സദ്ഫലങ്ങൾ ലഭ്യമല്ലാതായി. മനോ നിയന്ത ണത്തിനും വികാരനിഗ്രഹത്തിനും ശ്രേഷ്ഠ ഗുണശീലങ്ങൾക്കും വേദനാ സംഹാരത്തിനും ജ്ഞാന സമ്പാദനത്തിനും ഒരുപദേശ സംഹിത എന്ന നിലയിൽ പ്രത്യക്ഷ ഗുണം ചെയ്യാനാ കുമായിരുന്ന ഒരു സന്ദേശത്തിന്റെ പതനം ഇന്ത്യയിൽ ബ്രാഹ്മണ മതത്തിന്റെ വിജയമായിത്തീ
ഈ കാലത്ത് മൂന്ന് മതവീക്ഷണങ്ങൾ നിലവിലായിരുന്നു. ബുദ്ധ മതം, കൺ ഫ്യൂഷ്യസ് മതം, തായോമതം. ഭൗതിക കാര്യങ്ങളിൽ മാത്രമേ കൺഫ്യൂഷ്യസ് ഉപദേശം നൽ കിയിരുന്നുള്ളു. ഒരു ദൈവത്തെ ക്ളിപ്തപ്പെടുത്തി ആരാധിക്കണമെന്ന് നിർദേശിച്ചിരുന്നില്ല. എന്നാൽ അനുയായികൾക്കിഷ്ടമുള്ള നദികളെയോ വൃക്ഷങ്ങളെയോ ആരാധിക്കാമായിരുന്നു. ഒരു ദാർശനിക വീക്ഷണം എന്ന നിലയിൽ മാത്രമേ കൺഫ്യൂഷ്യനിസം നിലനിന്നിരുന്നുള്ളു. വിശുദ്ധിയുടെ മാർഗമായി ലാവോസി എന്ന തത്വചിന്തകൻ നൽകിയ ഉപദേശങ്ങളാണ് താ യോമതം എന്നറിയപ്പെട്ടത്. കാലക്രമത്തിൽ അതും ബിംബാരാധനയുടെ മതമായി മാറി. ഐ ഹിക സുഖപരിത്യാഗികളെയായിരുന്നു അദ്ദേഹം സൃഷ്ടിക്കാനുദ്ദേശിച്ചത്. സ്ത്രീകളെ സ്പർശി ക്കുകയോ അവരുമായി ഏതെങ്കിലും വിധേന ബന്ധപ്പെടുകയോ ചെയ്യാതെയാണവർ ജീവിച്ചി രുന്നത്. നിർമാണപരവും ജീവസന്ധരണാപരവുമായ ഒരു നിർദേശവും നൽകാത്ത ഈ സങ്ക ൽപ്പത്തെ ജനങ്ങൾ അതിവേഗം കൈവെടിഞ്ഞു.
അറബികൾ ആദ്യഘട്ടത്തിൽ ഇസ്മാഈൽ(അ)മിന്റെ അനുയായികളെന്ന നിലയിൽ തൗഹീദിലധിഷ്ഠിതമായ ജീവിതം നയിക്കുന്നവരായിരുന്നു. ഇബ്രാഹീമീ മില്ലത്തിന്റെ സൽസര ണിയിലൂടെ, ഇസ്മാഈൽ(അ)ന്റെ പാത പിൻപറ്റി അവർ ജീവിച്ചു പോന്നു അവരുടെ മതപരമായ വീക്ഷണത്തിൽ ക്രമേണ വ്യതിയാനം സംഭവിക്കുകയാണുായത്. എന്നാൽ അറബികൾ മുഴുവൻ ഈ വിധം വ്യതിചലിച്ചിരുന്നു എന്നു ധരിക്കാൻ ന്യായമില്ല. അവർക്കിടയിൽ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും അനൽപമായി കടന്നു കൂടി എന്നതാണ് യാഥാർഥ്യം.
ഏക ഇലാഹിലുള്ള വിശ്വാസത്തിൽ നിന്നു ബഹുദൈവ സങ്കൽപത്തിലേക്കും ശരിയായ ആചാ ര രീതികളിൽ നിന്നു വികൃതമായ ശീലങ്ങളിലേക്കും അവരിൽ ഭൂരിഭാഗവും മാറി. ജ്യോൽസ്യൻമാരെ സമീപിക്കുക, പ്രശ്നം വെക്കുക തുടങ്ങിയ ദുരാചാരങ്ങൾ അവരുടെ ജീവിതത്തിലെ അനിവാര്യ ശീലങ്ങളായി.
വളർത്തു മൃഗങ്ങളിൽ ചിലത് ചില പ്രത്യേക സാഹചര്യങ്ങളിൽ പവിത്രവും ആദരണീയവു മാണെന്നവർ ധരിച്ചു. ചിലതിനെ ചിലർക്ക് മാത്രമേ ഭക്ഷിക്കാവൂ എന്നു കരുതി. ഒട്ടകം പ്രസ വിക്കുന്നത് തുടരെ പത്ത് പെൺകുട്ടികളെയാണെങ്കിൽ അതിന് സാഇബത്ത്' എന്ന് പേരിട്ടു. അത്തരം ഒട്ടകങ്ങളുടെ പാൽ കുടിക്കുന്നതും അവയെ വാഹനമായി ഉപയോഗിക്കുന്നതും അതിന്റെ രോമം ഉപയോഗിക്കുന്നതും നിഷിദ്ധമാക്കി. വീം അതിന് പിറക്കുന്ന കുട്ടി പെണ്ണു തന്നെയാണെങ്കിൽ ആ ഒട്ടകക്കുട്ടിക്ക് "ബഹീറ' എന്ന് പേരിടുകയും സ്വന്തം തള്ളയുടെ തന്നെ അതിനും ബാധകമാക്കുകയും ചെയ്തു. ഒരു ആട് അതിന്റെ അഞ്ച് പ്രസവങ്ങളിലായി പത്തു പെൺകുട്ടികൾക്കു ജന്മം നൽകിയാൽ ആ ആടിനെ അവർ വസ്വീലത്ത്' എന്നു വിളിച്ചു. പിന്നീട് ആ ആട് പ്രസവിക്കുന്ന ഒന്നിന്റെയും മാംസം സ്ത്രീകൾക്ക് കഴിച്ചു കൂടാ എന്നായിരുന്നു വിധി. അത് പുരുഷൻമാർക്ക് മാത്രമുള്ളതാണ്. കൂറ്റനാക്കി നിർത്തിയ ഒട്ടക ത്തിനോടിണചേർന്ന പെൺ ഒട്ടകങ്ങൾക്ക് തുടരെ പത്ത് പെൺകുട്ടികൾ പിറന്നാൽ ആ
ആൺ കൂറ്റൻ ഒട്ടകത്തെ മറ്റൊന്നിനും ഉപയോഗിച്ചു കൂടാ എന്നായിരുന്നു നിയമം. അതിനെയവർ "ഹാമീം എന്നു വിളിച്ചു. വിശുദ്ധ ഖുർആൻ അവരുടെ ഈ ധാരണയെയും സമീപനത്തെയും ഇങ്ങനെ വിവരിക്കുന്നു. “ബഹീറ, സാഇബത്, വസ്വീലത്ത്, ഹാമീ എന്നിങ്ങനെയൊന്നും അല്ലാഹു നിശ്ചയിട്ടില്ല. പക്ഷേ, നിഷേധികളായ ആളുകൾ അല്ലാഹുവിന് മേൽ കള്ളമാരോപിക്കുകയാണ്. അവരിൽ അധിക പേരും ചിന്താശേഷിയില്ലാത്തവരാണ്” (ആശയം, അൽ മാഇദ: 103). “അവർ പറഞ്ഞു: ഈ മൃഗങ്ങളുടെ വയറ്റിലുള്ളവ ഞങ്ങൾ പുരുഷൻമാർക്ക് സ്വന്തമായുള്ള താണ്. ഞങ്ങളുടെ ഭാര്യമാർക്കത് നിഷിദ്ധമാണ്. എന്നാൽ അതു ചത്താൽ സ്ത്രീകളും പുരു ഷൻമാരും അതിൽ പങ്കാളികളായിരിക്കും ആശയം, അൽ അൻആം 109).
അറബികളുടെ ആചാരാനുഷ്ഠാനങ്ങളിലും ജീവിതക മങ്ങളിലുമെല്ലാം വിചിത്രമായ പലതും കാണാം. വിവാഹം, മരണം, വിനോദം, സാമ്പത്തിക ക്രയവിക്രയങ്ങൾ തുടങ്ങിയവയിലെല്ലാം വൈചിത്ര്യം പ്രകടമായിരുന്നു. പുരാതന ആരാധനാകർമമായ ഹജ്ജിന്റെ രൂപത്തിൽ പോ ലും അവർ കാര്യമായ മാറ്റങ്ങൾ വരുത്തി. വ്യത്യസ്ത മന്ദിരങ്ങളൊരുക്കി അവിടെ പ്രതിമകൾ സ്ഥാപിച്ച് ദൈവങ്ങളാക്കി ആരാധനയർപ്പിച്ചു. ഓരോ കുടുംബത്തിനും ഗോത്രത്തിനും പ്രവി ്യക്കും വെവ്വേറെ ദൈവങ്ങളെ സങ്കൽപിച്ചു. "സുവാഅ്' എന്ന വിഗ്രഹം ഹുദൈൽ കുടും ബത്തിന്റെതായിരുന്നു. "ദ് കൽബ് ഗോത്രത്തിന്, 'യഗൂസ് മുദ്ഹിജ് കുടുംബത്തിന് "യ വാൻ കുടംബത്തിന്, "ന്റ് ഹിയർ കുടുംബത്തിന്, "ഇസാഫ്', 'നാഇല് എന്നിവ ഖുറൈശികൾക്കും ഖുസാഅത്ത് കുടുംബത്തിനും "മനാത്ത്' എന്ന ബിംബത്തെ കടലോരത്ത് പ്രതിഷ്ഠിച്ച്. അറബികൾ മൊത്തം അതിനെ ആരാധിച്ചിരുന്നു. 'ലാത്ത, സഖീഫ് ഗോത്രക്കാരുടെതും 'ഉസ്സ' ദാതുഇർഖിന് മുകളിലുള്ളവരുടെതുമായിരുന്നു. എന്നാൽ ശികൾക്കിടയിൽ ഉസ്സക്ക് വലിയ സ്ഥാനമായിരുന്നു. ഈ ബിംബങ്ങളെയെല്ലാം സ്ഥലങ്ങളിൽ പ്രതിഷ്ഠിച്ച്, അവിടെ കേന്ദ്രീകരിച്ച് ആരാധന നടത്തുകയായിരുന്നു. കൂടെ കൊ നടന്ന് ആരാധിക്കാൻ ബിംബങ്ങൾ വേറെയുമായിരുന്നു. ചുരുക്കത്തിൽ ബിംബാരാധന, അന്ധ വിശ്വാസം, അനാചാരം, അബദ്ധധാരണകൾ, കാഴ്ച്ചപ്പാടുകൾ തുടങ്ങി വിചിത്രമായ ജീവിത രീതികളും ശീലങ്ങളും അറബികൾക്കിടയിൽ വ്യാപകമായിരുന്നു.
അക്കാലത്ത് മതങ്ങളായി അറിയപ്പെട്ടിരുന്ന ജൂത ക്രൈസ്തവ സാബിയൻ മതാനുയായികളും അറബികൾക്കിടയിലായിരുന്നു. ബി.സി 587ൽ ബുഖ്തുന്ർ ഫലസ്തീനിൽ അധിനിവേശം നടത്തിയപ്പോൾ അവിടെ നിന്നു രക്ഷപ്പെട്ട ഏതാനും ജൂതർ ഹിജാസിലെത്തിയിരുന്നു. പിന്നീട് ക്രിസ്തുവർഷം 70ൽ റോമക്കാർ ഫലസ്തീനിൽ അധിനിവേശം നടത്തിയപ്പോഴും ആ തൻമാർ ഓടി രക്ഷപ്പെട്ടിരുന്നു. അവരാണ് യസ്രിബിലും(മദീനയിൽ) ബറിലുമൊക്കെ താമസമാക്കിയ ജൂതൻമാർ. ഇവർ വഴി അറബികളിൽ ജൂതമതം സ്വാധീനം ചെലുത്തിയിരുന്നു. നബി(സ്വ)യുടെ നിയോഗ കാലത്ത് 24ലധികം ജൂതകുടുംബങ്ങൾ ഹി ജാസിലായിരുന്നു...
----- Next Topic -----
Created at 2024-10-30 12:12:12