Related Articles
-
MUHAMMED NABI
നബി(സ്വ) രൂപഭാവങ്ങൾ (Part Two)
-
MUHAMMED NABI
തിരുനബിയുടെ സാംസ്കാരിക വിപ്ലവം
-
MUHAMMED NABI
തിരുഭവനം ചരിത്രനിയോഗം
"ഉത്തമഗുണങ്ങൾക്ക് സമ്പൂർണത വരുത്താൻ നിയുക്തനാണ് ഞാൻ”. തിരുനബിയുടെ ദൗത്യമെന്താണെന്ന് വ്യക്തമാക്കുന്ന തിരുവചനമാണിത്.
മനുഷ്യജീവിത വിശേഷങ്ങളാണു ഗുണങ്ങൾ എന്നത് കൊ് വിവക്ഷ. മനുഷ്യനിൽ രൂഢമായ ഒരവസ്ഥാവിശേഷമാണിത്. നന്മയുടെ പ്രചോദനവും നേർവഴിയുടെ പ്രകാശനവുമായി മനുഷ്യനിൽ നിന്നു പ്രത്യക്ഷപ്പെടുന്ന ഗുണങ്ങൾക്കാണ് സൽഗുണങ്ങൾ, സൽസ്വഭാവം എന്നൊക്കെ പറയുന്നത്. തിന്മയുടെ പ്രചോദനങ്ങളും പ്രകടനങ്ങളുമായിത്തീരുന്ന മനുഷ്യവിശേഷങ്ങളെയാണു ദുഃസ്വഭാവങ്ങളെന്നും ദുർഗുണങ്ങളെന്നും പറയപ്പെടുന്നത്. മനുഷ്യൻ സാധാരണഗതിയിൽ ഈ അവസ്ഥകളുടെയും ഉടമയാണ്. നന്മയുടെയും തിന്മയുടെയും ആനുപാതികമായ സ്വാധീനം എല്ലാവരിലുമു്. ചിലർ പക്ഷേ, നന്മയിലും മറ്റുചിലർ തിന്മകളിലും മുന്നേറിക്കൊിരിക്കുമെന്നുമാത്രം. പ്രവാചകർ മാത്രമാണിതിൽ നിന്നൊഴിവ്.
ജീവിതസാഹചര്യം, മനുഷ്യന്റെ വിശ്വാസപരമായ അവസ്ഥ, മാനസിക
സാമൂഹിക സാമ്പത്തിക ചുറ്റുപാടുകൾ, സാംസ്കാരിക നിലവാരം, വിദ്യാഭ്യാസപരവും ചിന്താപരവുമായ സ്ഥിതിവിശേഷങ്ങൾ, കുടുംബ സാഹചര്യങ്ങൾ, അനുഷ്ഠിച്ച് വരുന്ന ആചാരങ്ങൾ, ശീലങ്ങൾ എല്ലാം മനുഷ്യനിൽ സ്വാധീനം ചെലുത്തുകയും ആ സ്വാധീനങ്ങൾക്കനുസരിച്ച് 'മനുഷ്യൻ പരിവർത്തനങ്ങൾക്കു വിധേയമാവുകയും ചെയ്യുന്നു. “എല്ലാ മനുഷ്യമക്കളും പിറവിയെടുക്കുന്നത് പ്രകൃതി മൂല്യങ്ങൾ ഉൾകൊള്ളാൻ പാകത്തിലാണ്. മനുഷ്യനെ ജൂതനും ക്രിസ്ത്യാനിയും മജൂസിയുമാക്കുന്നത് മാതാപിതാക്കള്” എന്ന നബിവചനം ഇതാണ് പഠിപ്പിക്കുന്നത്. സാഹചര്യങ്ങളാണു ജീവിതത്തിൽ വിജയവും പരാജയവും നേരിടുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നത്. “മനുഷ്യൻ തന്റെ സുഹൃത്തിന്റെ ജീവിതരീതിയാണു ഉൾകൊള്ളുന്നത്. അതുകൊ തന്റെ സുഹൃത്ത് ആരായിരിക്കണമെന്ന് ഓരോരുത്തരും നന്നായി ആലോചിക്കണമെന്ന് തിരുനബി (സ്വ) പഠിപ്പിക്കുന്നു.
പ്രവാചകരുടെയും പ്രബോധകരുടേയും നവോത്ഥാന നായകരുടെയും അഭാവം കൊ ശ്രദ്ധേയമായ ചരിത്രത്തിന്റെ ഒരു ഇടവേളയായിരുന്നു തിരുനബിക്കു തൊട്ടുമുമ്പ് കഴിഞ്ഞുപോയ അഞ്ചു നൂറ്റാ കാലം. ഹള്റത്ത് ഈസാനബിക്ക് ശേഷം ലോകത്തൊരിടത്തും ഒരു ദൈവദൂതനും ആഗതനായിരുന്നില്ല. ഈസാനബിയും മുൻകാല ദൂതന്മാരും പ്രബോധനം ചെയ്ത മതവും അധ്യാപനങ്ങളുമൊക്കെ ജീർണ്ണിച്ച് നാമാവശേഷമാവുകയും മനുഷ്യരുടെ കൂർത്ത നഖങ്ങൾ അവയെ മാന്തിക്കീറുകയും വികലമാക്കുകയും ചെയ്തിരുന്നു. ഏകദൈവത്തെ ആരാധിക്കാൻ മാത്രമായി ഹള്റത്ത് ഇബ്റാഹീം നബി പണിതുയർത്തുകയും നീ സഹസ്രാബ്ദങ്ങൾ ദൈവദൂതന്മാരുടെ പ്രവർത്തനങ്ങൾക്കും പ്രബോധനങ്ങൾക്കുമുള്ള സിരാകേന്ദ്രമായി പരിലസിക്കുകയും ചെയ്തിരുന്ന കഅ്ബാ ശരീഫ് പോലും വിഗ്രഹപുരയായിത്തീരുകയും തിന്മയുടെ പര്യായങ്ങളായ ഒരു ജനവിഭാഗത്തിന്റെ കൂത്താട്ട് കേന്ദ്രമായിത്തീരുകയും ചെയ്തുവെന്നത് പ്രബോധകരുടെ അസാന്നിധ്യം വരുത്തി വെച്ച ജീർണതയുടെയും മാർഗഭ്രംശത്തിന്റെയും ഉദാഹരണമാണ്.
പ്രബോധക സാന്നിധ്യമില്ലെങ്കിൽ ജനഹൃദയങ്ങൾ തിന്മയുടെ അഗാധ ഗർത്തങ്ങളിലേക്ക് നിപതിക്കുമെന്നും ജീർണോദ്ധാരണ പ്രവർത്തനങ്ങൾ നടക്കാത്ത കെട്ടിടം പോലെ അതു തകർന്ന് വീഴുമെന്നും ഇതിൽനിന്നു മനസ്സിലാക്കാം. ചരിത്രത്തിന്റെ പാഠങ്ങൾ ഉദ്ധരിച്ച് ഖുർആൻ ഈ യാഥാർത്ഥ്യം സമർത്ഥിക്കുന്നു്.
നീ ഇടവേളക്കുശേഷം പ്രവാചകത്വത്തിന്റെ പരിസമാപ്തിയായി തിരുനബി (സ്വ) ആഗതനാവുകയും ഉത്തമ മൂല്യങ്ങളുടെയും ഉന്നത ഗുണങ്ങളുടെയും സമ്പൂർണ്ണമായ പ്രകാശനം നിർവ്വഹിക്കുകയും ചെയ്തു. സത്യത്തിലും നീതിയിലും അധിഷ്ടിതമായ സമ്പൂർണ്ണ വ്യവസ്ഥിതിയുടെ സുസ്ഥാപനം പൂർത്തിയാക്കിക്കൊാണു തിരുനബി വിടവാങ്ങുന്നത്. വിട പറയുന്നതിനു മൂന്നുമാസം മുമ്പു ഹജ്ജ് വേളയിൽ നടത്തിയ നയരേഖ പ്രഭാഷണത്തിൽ തിരുനബി (സ്വ) ഇക്കാര്യം തുറന്നു പറഞ്ഞ്കൊ ഖുർആൻ വചനമുദ്ധരിച്ചു. “ഇന്നു ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ജീവിത നിയമം സമ്പൂർണ്ണമാക്കിയിരിക്കുന്നു. എന്റെ അനുഗ്രഹങ്ങളുടെ പൂർത്തീകരണം നിർവ്വഹിച്ചിരിക്കുന്നു. ഇസ് ലാം നിങ്ങളുടെ ജീവിത നിയമമായി ഞാൻ തൃപ്തിപ്പെട്ടു നൽകുകയും ചെയ്തിരിക്കുന്നു”. (ഖു.)
മനുഷ്യോൽപത്തി മുതൽ അല്ലാഹു ഭൂനിവാസികളുടെ സംസ്കരണത്തിനും
മാർഗദർശനത്തിനുമായി നിയോഗിച്ച് ദൈവദൂതന്മാരുടെ ശൃംഖല തിരുനബിയോടെ അവസാനിക്കുകയായിരുന്നു. അഥവാ ഇസ്ലാമിന്റെ സംസ്ഥാപനം പൂർത്തിയാവുകയായിരുന്നു. മുൻ പ്രവാചകന്മാരുടെ തത്വങ്ങളും ആദർശങ്ങളും തന്നെയാണ് നബി (സ്വ) യും പ്രബോധനം ചെയ്തത്. “പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ഭൂമിയിൽ നീതിയും സത്യവും സ്ഥാപിക്കുക, അനീതിക്കും അക്രമത്തിനുമെതിരെ പ്രതികരിക്കുക, ഏക ദൈവത്തെ മാത്രം ആരാധിക്കുക. ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തമിതാണ്. മാനവിക വിമോചനത്തിനു ഏകനിദാനമായി ഇസ്ലാം കാണുന്നത് ഈ മൂല്യങ്ങളുടെ സ്ഥാപനവും വ്യാപനവുമാ
Created at 2024-10-30 10:20:14