നബി(സ്വ) രൂപഭാവങ്ങൾ (Part Two)

---- CONTINUATION ----

ശിരസ്സും ശിരോരോമവും

ശരീരത്തിന്റെ ആകാരസൗന്ദര്യത്തിനിണങ്ങുംവിധം അൽപം വലുതായിരുന്നു നബി(സ്വ)യുടെ ശിരസ്സ്. മാംസളമായി രൂപഭംഗി ഒതായിരുന്നു അത്. ശിരോരോമം അൽപം ചുരു തൂങ്ങിക്കിടക്കുന്നതായിരുന്നു. സാധാരണ ചുരു മുടിപോലെ പാറിപ്പറന്നു പൊങ്ങിനിൽക്കുന്നതായിരുന്നില്ല; ഒതുങ്ങിത്താഴ്ന്നു കിടക്കുന്നതായിരുന്നു. അതു ചെവിവരെ തൂങ്ങിക്കിടന്നിരുന്നു. മുടി യുടെ നീളത്തെക്കുറിച്ചും ഒതുക്കത്തെക്കുറിച്ചും ഹദീസുകളിൽ വന്നിട്ടു്. അലി(റ) പറയുന്നു: “നബി(സ്വ) നല്ല മുടിയുള്ളവരായിരുന്നു” (ഇബ്നു അസാകിർ).

ജുബൈറുബ്നു മുത്ഇം(റ) പറയുന്നു: “നബി(സ്വ) തങ്ങൾ ധാരാളം മുടിയുള്ളവരും അതു ചീകി ഒതുക്കുന്നവരുമായിരുന്നു” (ഇബ്നു അബീസം). സഅദുബ്നു അബീവഖാസ്(റ) പറയുന്നു: “നബി(സ്വ) തങ്ങളുടെ താടിമുടിയും തലമുടിയും നല്ല കറുപ്പുനിറത്തിലുള്ളതായിരുന്നു” (ഇബ്നു അസാകിർ).

നബി(സ്വ) തങ്ങളുടെ മുടിയുടെ സവിശേഷതയും അതിന്റെ ബറകത്തും പ്രസിദ്ധമാണ്. മഹാനായ ഖാലിദുബ്നുൽ വലീദ്(റ) യർമൂക് യുദ്ധവേളയിൽ കാര്യമായതെന്തോ തിരയുന്നതു അദ്ദേഹം തന്റെ തൊപ്പി തിരയുകയായിരുന്നു. ഒടുവിൽ അതു ലഭിക്കുകയും ചെയ്തു. അ തിനെക്കുറിച്ചന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു: “നബി(സ്വ) തങ്ങൾ ഉംറ നിർവ്വഹിച്ച് തഹല്ലുൽ വേളയിൽ മുടി കളഞ്ഞു. അവിടുത്തെ ശിരസ്സിന്റെ വിവിധ ഭാഗങ്ങളിലെ മുടികളെല്ലാം ഓരോരുത്തരെടുത്തു. എനിക്ക് നബി(സ്വ) തങ്ങളുടെ മൂർദ്ധാവിലെ മുടിയാണ് കിട്ടിയത്. ഞാനത് എന്റെ ഈ തൊപ്പിയിൽ തുന്നി വച്ചിരുന്നു. ഇതു ധരിച്ചു ഞാൻ സംബന്ധിച്ച ഒരു ധർമ്മസമരത്തിലും എനിക്ക് സഹായം ലഭിക്കാതിരുന്നിട്ടില്ല” (ബൈഹഖി).

ഹജ്ജത്തുൽ വിദാഇൽ നബി(സ്വ) തങ്ങൾ ജംറതുൽ അഖബയിൽ എറിഞ്ഞ ശേഷം ഹജ്ജിൽ നിന്നുള്ള ഒന്നാമത്തെ തഹല്ലുലാവുന്നതിനായി ശിരോരോമം നീക്കാൻ ക്ഷുരകനെ ഏൽപിച്ചു. അവിടുത്തെ വലതുഭാഗം ക്ഷുരകനു കാണിച്ചുകൊടുത്തു. ആ ഭാഗം അദ്ദേഹം മുണ്ഡനം . ആ മുടി അബൂത്വൽഹ(റ)വിനെ ഏൽപ്പിച്ചു. പിന്നീട് ഇടതു ഭാഗം മുണ്ഡനം നടത്തി. ആ മുടിയും അബൂത്വൽഹ(റ)വിനു തന്നെ നൽകി. എന്നിട്ടു നബി(സ്വ) തങ്ങൾ പറഞ്ഞു: “ഇത് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുക”(ബുഖാരി).

തന്റെ ശരീരത്തിലായിരുന്നതെന്ന നിലയിൽ അതിന്റെ മഹത്വം നബി(സ്വ) തങ്ങൾ തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു ഈ പ്രവൃത്തിയിലൂടെ. പരമ്പരാഗതമായി കൈമാറിവന്ന വിശു കേശഭാഗങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇന്നും അത്യാദരപൂർവ്വം സൂക്ഷിക്കപ്പെടുകയും ബറക്കത്തെടുക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ മലയാളനാട്ടില്

പുണ്യപൂമേനി

ആളുകൾക്കിടയിൽ അസാധാരണമാംവിധം ഉയർന്ന നിലയിലായിരുന്നു നബി(സ്വ) കാണപ്പെട്ടിരുന്നത്.

ആയിശ(റ) പറയുന്നു: “നബി(സ്വ) തങ്ങൾ അതികായനോ ഹ്രസ്വകായനോ ആയിരുന്നില്ല. ഒറ്റയ്ക്ക് നടന്നു പോവുമ്പോൾ ഒത്ത ഉയരമാണെന്നു കാണാം. എന്നാൽ നബി(സ്വ) തങ്ങളോടൊപ്പം ഉയരം കൂടിയ ആളുകൾ നടക്കുകയാണെങ്കിൽ അവരെക്കാൾ ഉയരമുള്ളവരായിരുന്നു അവിടുന്ന്. ഉയരമുള്ള രു പേർ നബി(സ്വ) തങ്ങൾക്കൊപ്പം നിന്നാൽ നബി(സ്വ) അവരെക്കാൾ ഉയരത്തിലായിരിക്കും. അവർ പിരിഞ്ഞാൽ നബി(സ്വ) തങ്ങൾ ഒത്ത ആളാണെന്നേ പറയാൻ സാധിക്കൂ” (ബൈഹഖി).

ഹിൻദുബ്നുഹാല പറയുന്നു: “നബി(സ്വ) തങ്ങൾ ലക്ഷണമൊത്ത രൂപമുള്ളവരായിരുന്നു. മാംസളമായിരുന്ന ആ മേനിയിൽ ഒതുക്കം പ്രകടമായിരുന്നു” (തുർമുദി).

അവിടുത്തെ ശരീരം ശുഷ്കിച്ചതായിരുന്നില്ല. എന്നാൽ മാംസളമായി അങ്ങുമിങ്ങും തുറിച്ചും പൊന്തിയും വികൃതവുമായിരുന്നില്ല. ഭംഗിക്ക് മാറ്റു കൂട്ടുംവിധം അവയവങ്ങൾക്കും ശരീരഭാഗങ്ങൾക്കും പരസ്പരം രൂപഭാവപ്പൊരുത്തമായിരുന്നു എന്നർഥം.

നബി(സ്വ) തങ്ങളുടെ ശരീരത്തിന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നതായിരുന്നു അവിടുത്തെ മാറിടം. വിശാലമായ നെഞ്ചും പുറത്തേക്കുന്നാത്തതും അകത്തേക്ക് ഒട്ടാത്തതുമായ വയറു മായിരുന്നു നബി(സ്വ)യുടേത്.

ഉമ്മു മഅ്ബദ്(റ) പറയുന്നു: “നബി(സ്വ) തങ്ങളെ കുടവയർ വിഷമിപ്പിച്ചിട്ടില്ല. ഒട്ടിയ വയറിന്റെ ന്യൂനതയുമായിരുന്നുമില്ല” (ഹാരിസ്).

ഹിസ്ബ്നുഹാല്(റ) പറയുന്നു: “നബി(സ്വ) തങ്ങളുടെ ശരീരത്തിൽ വസ്ത്രം മറച്ചിട്ടില്ലാത്ത ഭാ ഗം പ്രഭാപൂരിതമായി കിരുന്നു. കണ്ഠത്തിൽ നിന്നു പൊക്കിൾ വരെ നീ വരിയായി കിടക്കുന്ന രോമരേഖ കാണാമായിരുന്നു. സ്തനങ്ങളുടെ ഭാഗത്തോ നെഞ്ചിനുമുകളിലോ രോമമു ായിരുന്നില്ല. കത്തയിലും ചുമലുകളിലും നെഞ്ചിന്റെ മുകൾഭാഗത്തും ചുരുക്കം രോമങ്ങളുായിരുന്നു”(തുർമുദി).

ആയിശ(റ) പറയുന്നു: “നബി(സ്വ) തങ്ങൾക്ക് ഒരു കറുത്ത വസ്ത്രം ഹദ്യയായി ലഭിച്ചു. തങ്ങൾ അതു ധരിച്ചു ആയിശ(റ)യോട് "എന്റെ ശരീരത്തിൽ ഇതെങ്ങനെയും ആയിശാ' എന്നു ചോദിച്ചു. ആയിശ(റ) പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേ? അങ്ങയുടെ ശരീരത്തിൽ ഇതിനെ ന്തുമാത്രം സൗന്ദര്യമാണ്. അങ്ങയുടെ വെളുപ്പും വസ്ത്രത്തിന്റെ കറുപ്പും കൂടുതൽ പ്രകടമാകുന്നു” (ഇബ്നു അസാകിർ).

മൃദുലം, സുരഭിലം

നബി(സ്വ) തങ്ങളുടെ പൂമേനിയുടെ മൃദുലതയും അതിന്റെ സൗരഭ്യവും അസാധാരണമായിരുന്നു. മുആദുബ്നു ജബൽ (റ) പറയുന്നു: “ഒരു യാത്രയിൽ എന്നെ നബി(സ്വ) തങ്ങളുടെ വാഹനത്തിൽ പിന്നിലിരുത്തുകയായി. നബി(സ്വ) തങ്ങളുടെ തൊലിയെക്കാൾ മാർദ്ദവമായ ഒരു വസ്തുവും ഞാൻ തൊട്ടിട്ടില്ല” (ബസ്സാർ).

അനസ്(റ) പറയുന്നു: “നബി(സ്വ) വരുന്നുന്ന് ഞങ്ങളറിഞ്ഞിരുന്നത് അവിടുത്തെ സുഗന്ധം
കൊായിരുന്നു” (അബൂനുഐം).

“നബി(സ്വ) തങ്ങൾ മദീനയിലെ ഏതെങ്കിലും ഒരു വഴിയിലൂടെ നടന്നുപോയാൽ ആ വഴിയിലുള്ളവർക്കെല്ലാം സുഗന്ധം അനുഭവപ്പെട്ടിരുന്നു. അപ്പോൾ അവർ നബി(സ്വ) തങ്ങൾ ഇതുവഴി നടന്നുപോയിട്ടു' എന്നു പറയാറുായിരുന്നു” (ബസ്സാർ).

നബി(സ്വ) തങ്ങളുടെ ഈ സൗരഭ്യം അവിടുത്തെ വിയർപ്പിനുമായിരുന്നു. അതിന്റെ മഹത്വം സ്വഹാബിവര്യന്മാർ മനസ്സിലാക്കുകയും അവരത് ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ന ബി(സ്വ) തങ്ങൾ ധാരാളമായി വിയർക്കാറുായിരുന്നു. സാധാരണഗതിയിൽ വിയർപ്പിന് ദുർഗന്ധമാണുാവുക. മനുഷ്യശരീരത്തിൽ നിന്നു കിനിയുന്ന ഒരു വിസർജ്യവസ്തുവാണല്ലോ ഇത്. എന്നാൽ നബി(സ്വ) തങ്ങളുടെ വിയർപ്പിനു ദുർഗന്ധത്തിന്റെ ലാഞ്ചന പോലുമു ായിരുന്നില്ല. എന്നു മാത്രമല്ല അതു സുഗന്ധപൂരിതവുമായിരുന്നു.

അനസ്(റ) പറയുന്നു: “നബി(സ്വ) തങ്ങൾ ഞങ്ങളുടെ വീട്ടിൽ വന്നു. അവിടെ ഉച്ചയുറക്കമുറങ്ങി. അപ്പോൾ ആ ശരീരം വിയർത്തു. എന്റെ ഉമ്മ ഒരു കുപ്പിയുമായി വന്ന് ആ വിയർപ്പു കണങ്ങൾ വടിച്ചെടുത്ത് ശേഖരിച്ചുകൊിരുന്നു. നബി(സ്വ) ഉണർന്നപ്പോൾ ചോദിച്ചു. "ഉമ്മുസുലൈം, നിങ്ങളെന്താണീ ചെയ്യുന്നത്?' അവർ പറഞ്ഞു: "ഇത് അങ്ങയുടെ വിയർപ്പാണ്. ഞങ്ങളിത് സുഗന്ധ ദ്രവ്യത്തിൽ ചേർക്കും. ഇത് സുഗന്ധദ്രവ്യങ്ങളിൽ ഏറ്റവും സുഗന്ധമുള്ളതാണ്” (മുസ്ലിം).

അബൂഹുറൈറ(റ) പറയുന്നു: “ഒരിക്കൽ ഒരാൾ വന്നു നബി(സ്വ) തങ്ങളോടു പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേ, ഞാനെന്റെ മകളെ ഒരാൾക്കു വിവാഹം ചെയ്തുകൊടുത്തിരിക്കുന്നു. അങ്ങ് എന്നെ സഹായിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.' അപ്പോൾ നബി(സ്വ) പറഞ്ഞു: “എന്റെ അടുത്ത് സഹായിക്കാൻ ഒന്നുമില്ലല്ലോ, നിങ്ങൾ വായ് ഭാഗം വിശാലതയുള്ള ഒരു കുപ്പിയും ഒരു മരക്കഷ്ണവും കൊവരൂ.' ആ മനുഷ്യൻ അതു രും കൊുവന്നു. നബി(സ്വ) തങ്ങൾ തന്റെ തൻകയ്യിൽ നിന്ന് വിയർപ്പ് വടിച്ചെടുത്ത് ആ കുപ്പിയിലാക്കി അയാൾക്കു പറഞ്ഞു: “ഇതാ, ഇതു കൊുപോയിക്കോളൂ. ഈ മരക്കമ്പ് കുപ്പിയിലെ വിയർപ്പിൽ മുക്കി സുഗന്ധമായി ഉപയോഗിക്കാൻ മോളോട് പറയൂ'. (അദ്ദേഹം അങ്ങനെ ചെയ്തു. അവളും അതുപയോഗിച്ച് അവർ സുഗന്ധം പൂശുമ്പോൾ മദീനയാകെ അതിന്റെ പരിമളം പരക്കാറു ായിരുന്നു. അതു കാരണം അവരുടെ വീടിന് സുഗന്ധമുപയോഗിക്കുന്നവരുടെ വീട് എന്നൊ രു പേരു തന്നെ വരികയായി” (ബൈഹഖി).

നബി(സ്വ) തങ്ങളുടെ ശരീരത്തിന്റെ അസാധാരണമായ മഹത്വത്തെക്കുറിച്ച് സ്വഹാബികൾ ശരിക്കും ബോധ്യമുള്ളവരായിരുന്നു. അവസരം ലഭിക്കുമ്പോൾ അവരതുകൊ പുണ്യം നേ ടാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ഉസൈദുബ്നു ഹുർ(റ) നബി(സ്വ) തങ്ങളുടെ സവിധത്തിൽ കൂട്ടുകാരുമായി സംസാരിച്ചുകൊിരിക്കെ അവിടുന്നു വിരൽ കൊ (മരക്കഷ്ണം കൊ് എന്നും ഉദ്ധരിക്കപ്പെട്ടിട്ടു അദ്ദേഹത്തിന്റെ ഇടുപ്പിന് ഒന്നു കുത്തി. അപ്പോൾ അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, അങ്ങ് എന്നെ വേദനിപ്പിച്ചിരിക്കുന്നു.' അപ്പോൾ നബി(സ്വ) “എങ്കിൽ ഇതാ പ്രതിക്രിയ ചെയ് തോളൂ' എന്നു പറഞ്ഞു നിന്നുകൊടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റ സൂലേ, അങ്ങ് കുപ്പായം ധരിച്ചിട്ടു്. എന്നെ അങ്ങ് കുത്തുമ്പോൾ ഞാൻ കുപ്പായം ധരിച്ചിരുന്നില്ല.' നബി(സ്വ) തങ്ങൾ ഉടൻ തന്റെ കുപ്പായം ഉയർത്തി. അപ്പോൾ ഉസൈദ്(റ) നബി(സ്വ) തങ്ങളെ കെട്ടിപ്പിടിച്ചുകെട്ട് തിരുശരീരത്തിൽ ചുംബിച്ചു പറഞ്ഞു: “എന്റെ ഉമ്മയും ഉപ്പയും അങ്ങേക്ക് ദണ്ഡമാണല്ലാഹുവിന്റെ റസൂലേ, ഞാനിതാണുദ്ദേശിച്ചത്” (ബൈഹഖി, അബൂദാവൂദ്).

ബദ്റിൽ അണി ശരിപ്പെടുത്തുന്നതിനിടയിൽ നബി(സ്വ) കയ്യിലായിരുന്ന വടികൊ സവാദ്(റ)വിന്റെ വയറിന് ഒന്നു തട്ടി. ഉടൻ സവാദ്(റ) പ്രതിക്രിയക്കവസരം തേടി. നബി(സ്വ) തങ്ങൾ വയറിന്റെ ഭാഗത്ത് നിന്നു വസ്ത്രം ഉയർത്തിയപ്പോൾ അദ്ദേഹം തിരുമേനിയിൽ കെട്ടിപ്പിടികയും വയറിന്മേൽ ചുംബിക്കുകയും ചെയ്തു. നബി(സ്വ) തങ്ങളദ്ദേഹത്തോട് ചോദിച്ചു: “സവാദേ, എന്താണിതിനു നിങ്ങളെ പ്രേരിപ്പിച്ചത്?' അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേ, യുദ്ധമിതാ അടുത്തു വന്നിരിക്കുകയാണല്ലോ. അതിനാൽ എന്റെ അവസാനത്തെ പ്രവൃത്തി ഈ ശരീരത്തിന്റെ തൊലി അങ്ങയുടെ ശരീരവുമായി തട്ടിക്കുന്നതാവട്ടെ എന്നു ഞാൻ തീരുമാനിച്ചു.' അപ്പോൾ നബി(സ്വ) തങ്ങൾ അദ്ദേഹത്തിന് ഗുണത്തിനായി പ്രാർഥിച്ചു” (അൽഇസ്വാബ് 4/94).

നെഞ്ചും ഹൃദയവും

നബി(സ്വ) തങ്ങളുടെ നെഞ്ചിനെ അല്ലാഹു വിശാലമാക്കി; അഥവാ അതിലെ സ്വാഭാവിക പ്രതികൂലാവസ്ഥകളെ വിപാടനം ചെയ്തു എന്നു വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടു്. മനുഷ്യ ഹൃദയത്തിൽ പിശാചിനുള്ള സ്വാധീനത്തിന്റെ പൊതുവായ അവസ്ഥയിൽ നിന്നു നബി(സ്വ) തങ്ങളുടെ നെഞ്ചും നെഞ്ചകവും ശുദ്ധവും സുരക്ഷിതവുമാക്കപ്പെട്ടിട്ടു്. അവിടുത്തെ നെഞ്ച് പിളർത്തൽ സംഭവിച്ചത് അതിനായിരുന്നു.

“അങ്ങയുടെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലെയോ” (ആശയം; അൽശറഹ്: 1). “അങ്ങയു ടെ ഹൃദയം വിശാലമാക്കിയില്ലേ? അതായത് അതിനെ പ്രകാശമാനവും വിശാലവുമക്കിയില്ലേ?. അതിൽ ഇടുക്കമോ കുറ്റമോ ഒന്നും തന്നെയില്ല” (തഫ്സീർ ഇബ്നു കസീർ: 4/677).

കൈകാലുകൾ

നബി(സ്വ) തങ്ങളുടെ കൈകാലുകൾ ബലിഷ്ഠവും സുന്ദരവുമായിരുന്നു. കൈപ്പത്തി മാംസം തുറിച്ചുനിൽക്കുന്നതോ എല്ലുന്തി വികൃത രൂപമായതോ ആയിരുന്നില്ല. അതോടൊപ്പം വളരെ മ്യ ദുലവുമായിരുന്നു. കൈയും തോളൻ കൈയ്യും ഉരു തുടുത്തു സുന്ദരമായിരുന്നു യിൽ രോമമായിരുന്നു. രൂപലാവണ്യത്തോടൊപ്പം ഈ അവയവങ്ങൾ മൃദുല വും ശീതളാവസ്ഥയനുഭവപ്പെടുന്നതുമായിരുന്നു. സഅദുബ്നു അബീവഖാസ്(റ) പറയുന്നു. “ഞാൻ മക്കയിൽ രോഗിയായി കിടന്നപ്പോൾ നബി(സ്വ) തങ്ങൾ എന്നെ സന്ദർശിച്ചു. അവിടുന്ന് തൃക്കരം കൊ് എന്റെ നെറ്റിയിലും മുഖത്തും നെഞ്ചിലും വയറിന്മേലും തടവി. നബി(സ്വ) തങ്ങളുടെ കയ്യിന്റെ ശീതളിമ ഇപ്പോഴും എന്റെ കരളിൽ അനുഭവപ്പെടുന്നതുപോലെ തോ ന്നുന്നു” (അഹ്മദ്).

അനസ്(റ) പറയുന്നു: “നബി(സ്വ) തങ്ങളുടെ മുൻകൈയ്യിനെക്കാൾ മൃദുലമായ പട്ടു വസ്ത്രംപോലും ഞാൻ സ്പർശിച്ചിട്ടില്ല” (ബുഖാരി).

വാഇലുബ്നുഹജർ(റ) പറയുന്നു: “ഞാൻ നബി(സ്വ) തങ്ങളെ ഹസ്തദാനം ചെയ്യാറുായിരുന്നു. പിന്നീട് എന്റെ കൈയ്യിൽ അതിന്റെ അടയാളമറിയാമായിരുന്നു. കാരണം അത് കസ്തൂരിയെക്കാൾ സുഗന്ധമുള്ളതായിരുന്നു” (ത്വബ്റാനി).

നബി(സ്വ) തങ്ങളുടെ കക്ഷഭാഗത്തു ദുർഗന്ധമായിരുന്നില്ല; എന്നുമാത്രമല്ല അവിടം സുഗന്ധമുള്ളതായിരുന്നുതാനും.

മാഇസുബ്നു മാലിക്(റ)വിൻമേൽ വ്യഭിചാര ശിക്ഷ നടപ്പാക്കിയ സമയത്ത് പിതാവിനൊപ്പം സ ന്നിഹിതനായ ഹരീശ് കുടുംബത്തിലെ ഒരാൾ വിവരിക്കുന്നു: “മാഇസ്(റ)വിന്റെ ശരീരത്തിൽ കല്ലുകൾ പതിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ശാരീരിക ഭാവം ഭയപ്പെടുത്തുന്നതായിരുന്നു. ആ സമയത്ത് റസൂൽ(സ്വ) തങ്ങൾ എന്നെ (പേടിയാവാതിരിക്കാൻ കൂട്ടിപ്പിടിച്ചു. അ പ്പോൾ അവിടുത്തെ കക്ഷഭാഗത്തുനിന്നുള്ള വിയർപ്പ് എന്റെ മേൽ പുരു. അതിനു കസ്തൂരിയുടെ സുഗന്ധമായിരുന്നു” (ബസ്സാർ).

മുഹിബ്ബത്ത്വിബി(റ) പറയുന്നു: “സാധാരണ മനുഷ്യരുടെ കക്ഷങ്ങൾ നിറപ്പകർച്ചയുള്ളതാണ്;
എന്നാൽ നബി(സ്വ) തങ്ങളുടെ കക്ഷഭാഗം ഇത്തരത്തിലായിരുന്നില്ല. അത് അവിടുത്തെ സവിശേഷതകളിൽ പെട്ടതാണ്. ഇമാം ഖുർബി(റ) “അവിടെ രോമമായിരുന്നില്ല എന്നുകൂടി പറഞ്ഞിട്ടു് (സുബുലുൽ ഹുദാ വർശാദ് 2/75).


സുഭഗമായ തിരുകരം

നബി(സ്വ) തങ്ങളുടെ പൂമേനിയിലെ ഓരോ അവയവവും അനുഗ്രഹപൂർണ്ണമായിരുന്നു. അവയിൽ നിന്ന് അനുഗ്രഹം നേടാൻ സ്വഹാബികൾ താൽപര്യം കാണിച്ചിരുന്നു. അവിടുത്തെ തിരുകര സ്പർശം കൊനുഗൃഹീതരാവാൻ ഭാഗ്യം ലഭിച്ചവർ നിരവധിയാണ്.

അബൂഹുറൈറ(റ) പറയുന്നു: “അല്ലാഹുവിന്റെ ദൂതരേ, അങ്ങയിൽ നിന്നു ഞാൻ ധാരാളം ഹ ദീസുകൾ കേൾക്കാറു്. എന്നാൽ അവയിലധികവും ഞാൻ മറന്നുപോവുന്നു എന്നു ഞാൻ നബി(സ്വ) തങ്ങളോട് പറഞ്ഞു. അപ്പോൾ അവിടുന്ന് എന്നോട് “താങ്കളുടെ മു് വിരിക്കുക എന്നു പറഞ്ഞു. ഞാൻ മു് വിരിച്ചു. നബി(സ്വ) തങ്ങൾ അവിടുത്തെ തൃക്കരങ്ങൾ കൊ് (അ ന്തരീക്ഷത്തിൽ നിന്ന് എന്തോ കോരിയെടുത്ത് അതിലേക്ക് ഇടുകയായി. എന്നിട്ട് എന്നോടു പറഞ്ഞു: “കൂട്ടിപ്പിടിക്കുക”. ഞാൻ കൂട്ടിപ്പിടിച്ചു. അതിനു ശേഷം ഞാൻ കേട്ട ഒരു ഹ ദീസും marannitiila (Bukhari)

നമ്മുടെ കാഴ്ചയിൽ, ശൂന്യതയിൽ നിന്നാണ് നബി(സ്വ) കോരിയിട്ടത്. അതു പക്ഷേ, അബൂഹുറൈറ(റ)വിന്റെ മറവിക്ക് പരിഹാരമാവുകയും മനനശേഷി വർദ്ധിപ്പിക്കുകയും cheythu ennathaananubhavam.

അലി(റ) പറയുന്നു: “നബി(സ്വ) തങ്ങൾ എന്നെ യമനിലെ പ്രതിനിധിയായി നിയോഗിച്ചു. ഞാ നപ്പോൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ഞാനൊരു യുവാവല്ലേ, അവർക്കിടയിൽ ഞാനെങ്ങനെയാണ് തീരുമാനങ്ങളെടുക്കുക? വിധി തീർപ്പ് എന്താണെന്നെനിക്കറിയില്ലല്ലോ”. അപ്പോൾ അവിടുന്ന് എന്റെ നെഞ്ചിൽ അവിടുത്തെ തൃക്കരം കൊ് ഒന്നു കൊട്ടുകയും “അല്ലാഹുവേ, ഇദ്ദേഹത്തിന്റെ ഹൃദയത്തെ നീ നേരെ ചിന്തിപ്പിക്കേണമേ, നാക്കിന് ര്യം നൽകേണമേ” എന്നു പ്രാർഥിക്കുകയുമായി. അല്ലാഹുവാണ്, അതിനു ശേഷം തീരുമാനമെടുക്കുന്നതിൽ ശങ്കിക്കേ സാഹചര്യം എനിക്കായിട്ടില്ല” (ഹാകിം).

അനസ്(റ) പറയുന്നു: “നബി(സ്വ) തങ്ങൾ സുബ്ഹി നിസ്കരിച്ചാൽ മദീനയിലെ വീടുകളിലെ പരിചാരകർ വെള്ളപ്പാത്രങ്ങളുമായി വരും. അവർ കൊ വരുന്ന പാത്രങ്ങളിലെല്ലാം നബി(സ്വ) തങ്ങൾ കൈമുക്കിയെടുക്കും. ചിലപ്പോൾ അവർ വളരെ നേരത്തെയും കൊുവന്നിരുന്നു. അപ്പോഴും നബി(സ്വ) തങ്ങൾ അവിടുത്തെ കൈ അതിൽ മുക്കിയെടുത്തിരുന്നു” (മുസ്ലിം).

സാഇബുബ്നു യസീദ്(റ) രോഗിയായപ്പോൾ നബി(സ്വ) അദ്ദേഹത്തിന്റെ തലയിൽ തടവിയിരു ന്നു (ബുഖാരി). അതു കാരണം അദ്ദേഹത്തിന്റെ തലമുടി നരച്ചിരുന്നില്ല (ത്വബ്റാനി). ഒരു സ്വ ഹാബിയുടെ നീരു വന്നു വീർത്ത മുഖത്ത് നബി(സ്വ) തടവിയപ്പോൾ അതു മാറുകയായി. (താരീഖുൽ ബുഖാരി)

ആദ്(റ)വിന്റെ മുഖത്ത് ഹുനൈൻ യുദ്ധത്തിലേറ്റ മുറിവ് നബി(സ്വ) തടവിയപ്പോൾ സുഖപ്പെട്ടു (ത്വബ്റാനി). അംറിബ്നു സബ് 100 വയസ്സിലധികം ജീവിച്ചിരുന്നിട്ടും അദ്ദേഹത്തിനു നൽ ബാധിച്ചിരുന്നില്ല. നബി(സ്വ) തടവിയതായിരുന്നു കാരണം (ത്വബ്റാനി).

അബ്ദുല്ലാഹിബ്നു ഹിലാൽ(റ)വിന് വയസ്സേറെയായിട്ടും യുവത്വം മങ്ങിയിരുന്നില്ല. കാരണം നബി(സ്വ) തങ്ങൾ തടവിയതായിരുന്നു (ത്വബ്റാനി).

അംറിബ്നു അഖ്താബ്(റ)വിന് നൂറു വയസ്സിലധികമായിട്ടും താടി നരയ്ക്കുകയോ കവിളൊട്ടുകയോ ചെയ്തിരുന്നില്ല. കാരണം നബി(സ്വ) തടവിയതായിരുന്നു (തുർമുദി).

ഇബ്നു അബ്ബാസ്(റ), ഇബ്നു മസ്ഊദ്(റ) എന്നിവർ വലിയ പണ്ഢിതന്മാരായിരുന്നു; കാരണം
നബി(സ്വ) അവരുടെ തലയിൽ തടവിയതായിരുന്നു(അഹ്മദ്).

ഹാരിസ് അസ്സി(റ)വിന്റെ മുഖം മരണം വരെ ഏറെ പ്രസന്നമായിരുന്നു. കാരണം നബി(സ്വ)
തങ്ങൾ തടവിയതായിരുന്നു(ത്വബറാനി).

ഇങ്ങനെ നബി(സ്വ) തങ്ങളുടെ സ്പർശം കൊായ അത്ഭുതകരമായ രോഗശമനവും ഗു ണോൽക്കർഷവും നിരവധി ഉദ്ധരിക്കപ്പെട്ടിട്ടു്. ഹജ്ജത്തുൽ വിദാഇലെ പെരുന്നാൾ ദിനത്തിൽ, അഞ്ചോ ആറോ വയസ്സ് പ്രായമായിരുന്ന അംറ് (റ) തന്റെ പിതാവിന്റെ കൂടെ മിനയിൽ നബി(സ്വ) തങ്ങളെ ചെന്നുകിരുന്നു. അദ്ദേഹം ന ബി(സ്വ) തങ്ങളുടെ കാൽ പിടിച്ച് ആ പാദത്തിനും ചെരിപ്പിനുമിടയിൽ കൈവച്ചിരുന്നു. പിന്നീ ട് ഈ സംഭവം വിവരിക്കുമ്പോഴൊക്കെ അദ്ദേഹം പറയാറുായിരുന്നു: “നബി(സ്വ) തങ്ങളുടെ ശരീരത്തിന്റെ തണുപ്പ് ഞാനിപ്പോഴും അനുഭവിക്കുന്നതുപോലെ തോന്നുന്നു” (സയ്യിദുനാ  മുഹമ്മദുൻ റസൂലുല്ലാഹി (സ്വ)പേജ് 564).

അബ്ദുല്ലാഹിബ്നുഅബീസബഖ്(റ)വും ഇതുപോലെ ചെയ്തിരുന്നു (അൽ ഇസ്വാബ്:). ത്വൽഹത്ബ്നുൽ ബറാഅ്(റ) നബി(സ്വ) തങ്ങളുടെ കാൽ ചുംബിക്കുകയായി(ബി). സ്വഹാബികൾ പരിശുദ്ധ ദീനിന്റെ പ്രമാണങ്ങളെന്ന നിലയിൽ നമുക്ക് മാതൃകകളാണ്. അവരുടെ ഇത്തരം പ്രവർത്തനങ്ങൾ നബി(സ്വ) തങ്ങളുടെ അറിവോടെത്തന്നെയാണു നടന്നത്. നബി(സ്വ) തങ്ങൾ അതിനെ നിരുത്സാഹപ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്തിട്ടില്ല. അതുകൊ ത ന്നെ അവിടുത്തെ ശാരീരികമായ പ്രത്യേകതകൾ പ്രായോജനപ്പെടുത്താവുന്നതാണ് എന്നു വ്യ ക്തമാവുന്നു.നബി(സ്വ) തങ്ങളിലെന്തെല്ലാം പ്രത്യേകത നമുക്കു കാണാൻ സാധിക്കുമോ അതൊക്കെയും നമുക്ക് ഉപയുക്തമാണ്. വിശ്വാസനിബദ്ധമായിട്ടുള്ള സമീപനമാവണമെന്നു മാത്രം.

ഖാതമുന്നുബുവ്വ: പ്രവാചകത്വ മുദ്ര)

എല്ലാ പ്രവാചകന്മാർക്കും പ്രവാചകത്വത്തിന്റെ ബാഹ്യചിഹ്നമെന്ന നിലയിൽ ശരീരത്തിൽ ഒരു അടയാളമായിരുന്നു. അവരുടെ വലതു കൈയിലായിരുന്നു അത്. എന്നാൽ നബി(സ്വ) തങ്ങളുടേത് ചുമലുകൾക്കിടയിലായിരുന്നു. അവിടുത്തെ ഇടതുഭാഗത്തെ ചുമലിനോടടുത്തു പാ വിൻ മുട്ടയുടെ അത്ര വിസ്തൃതിയുള്ള ഒരു അടയാളമായിരുന്നു ഉായിരുന്നത്. പ്രകാശവും സുഗന്ധവും പരത്തുന്നതായിരുന്നു അത്.

അല്ലാമാ സുഹൈലി(റ) തന്റെ അർറൗളുൽ ഉറുഫിൽ പറയുന്നു: “പ്രവാചകത്വമുദ ഇടതുചുമലിൽ വച്ചതിലുള്ള യുക്തി പൈശാചിക ദുർബോധനങ്ങളിൽ നിന്ന് അവിടുന്ന് സുരക്ഷിതനാണെന്നാണ്. ആ ഭാഗത്തു കൂടിയാണ് പിശാച് അകത്തുകടക്കുന്നത്” (സയ്യിദുനാ മുഹമ്മൻ റസുലുല്ലാഹി(സ്വ) പേ.180)

ഉമറുബ്നു അബ്ദിൽ അസീസ്(റ)വിൽ നിന്നുദ്ധരണം: “ഒരാൾ അല്ലാഹുവിനോട് മനുഷ്യശരീരത്തിൽ പിശാചിന്റെ സ്ഥാനം കാണിച്ചു തരാൻ പ്രാർഥിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ ശരീരം സ്ഫടികസമാനം, പുറത്തുനിന്നു തന്നെ അകത്തുള്ളതെല്ലാം കാണാവുന്ന സ്ഥിതിയിലായി. പിശാചിനെ ഒരു തവളയെപോലെ ഹൃദയത്തിനു നേരെ പിരടിയിൽ അയാൾക്കു കാണാൻ കഴിഞ്ഞു. പിശാച് കൊതുകിന്റെ തുമ്പിക്കൈ പോലുള്ള തന്റെ തുമ്പിക്കൈ ഇടതു ചുമലിലൂടെ ഹൃ ദയത്തിലേക്കു പ്രവേശിപ്പിച്ചിരുന്നു. ഹൃദയത്തിലേക്ക് ദുർബോധനങ്ങൾ നൽകുകയാണ്. മനുഷ്യൻ അല്ലാഹുവിനെ ദിക് ചെയ്താൽ അവൻ പിൻവലിയും” (സയ്യിദുനാ മുഹമ്മദൻ റസൂലുല്ലാഹി(സ്വ) പേ.180).

പിശാചിനു നബി(സ്വ) തങ്ങളിൽ യാതൊരുവിധ സ്വാധീനവുമാകില്ല. കാരണം അവന്റെ ഇരിപ്പിടവും പ്രവർത്തന വഴിയും സീൽ ചെയ്യപ്പെട്ടിരിക്കുകയാണ്. ഹൃദയം സ്ഥിതി ചെയ്യുന്നത് ഇടതുവശത്താണല്ലോ. വ്യക്തമായി കാണാവുന്ന വിധത്തിൽ തന്നെ ഈ മുദ്ര നബി(സ്വ) തങ്ങളുടെ പൂമേനിയിലായിരുന്നു. അവിടുന്ന് ഈ ലോകത്തോടു വിട പറയുന്ന സമയത്ത് അതുയർത്തപ്പെടുകയായി. അപ്പോൾ ആയിശ(റ)യും അസ്മാഅ് ബിൻത് ഉമൈസ്(റ)യും അതു തൊട്ടുനോക്കിയപ്പോൾ കാണാൻ കഴിഞ്ഞിരുന്നില്ല.

ആരോഗ്യം

ശാരീരിക ശക്തിയിലും നബി(സ്വ) തങ്ങൾക്ക് പ്രത്യേകതകളേറെയുായിരുന്നു. അനിവാര്യമായ അവസരങ്ങളിലവിടുന്ന് അത് ഉപയോഗപ്പെടുത്തിയിട്ടുമു്. അവിടുത്തെ ദൗത്യനിർവ്വഹണത്തിനു സഹായകമായി ലഭിച്ചതാണത്. വൈയക്തിക ലാഭ, നേട്ടങ്ങളുാക്കാനുള്ളതായിരുന്നില്ല.

അഹ്സാബ് യുദ്ധത്തിൽ മദീനയെ സംരക്ഷിക്കാനായി ഖൻദഖ്(കിടങ്ങ്) കുഴിക്കുന്ന സന്ദർഭത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ഭീമൻപാറ സ്വഹാബികൾക്കു പൊട്ടിക്കാൻ സാധിക്കാതെ വന്നപ്പോൾ നബി(സ്വ) തങ്ങൾ പിക്കാസ് വാങ്ങി മൂന്നു പ്രാവശ്യം വെട്ടി ആ പാറ തകർക്കുകയുായി (നോക്കുക, ദലാഇലുന്നുബുവ്വ: 2/499).

കാന എന്നു പേരായ ഒരു മല്ലൻ ചട്ടമ്പിയായിരുന്നു മദീനയിൽ. അവൻ താമസിക്കുന്ന ഭാഗത്തേക്ക് മറ്റുള്ളവർക്കു പ്രവേശിക്കാൻ തന്നെ ഭയമായിരുന്നു. ഒരിക്കൽ നബി(സ്വ) തങ്ങൾ ആ ഭാഗത്തേക്കു പുറപ്പെട്ടു. അവിടുത്തെ ക ഉടനെ റുകാന ചോദിച്ചു:

 “മുഹമ്മദ്, നീയാണോ ഞങ്ങളുടെ ദൈവങ്ങളായ ലാതയെയും ഉസ്സയെയും ആക്ഷേപിക്കുന്നത്? നിന്റെ ഇലാഹിലേക്കു ജനങ്ങളെ ക്ഷണിക്കുന്നത്. “നാം ബന്ധുക്കളായിരുന്നെങ്കിൽ ഈ സംസാരത്തിനൊന്നും ഞാൻ നിൽക്കുമായിരുന്നില്ല; നിന്നെ വധിച്ചു കളയുമായിരുന്നു” എന്നു പറഞ്ഞു കൊയാൾ മുന്നോട്ടു വന്നു. നീ എന്നോട് മൽപിടുത്തത്തിനു?. “നീ നിന്റെ ഇലാഹിനെ വിളിച്ച് എനിക്കെതിരെ സഹായം തേടിക്കോളൂ. ഞാൻ ലാതയെയും ഉസ്സയെയും വിളിച്ചോളാം. എന്നിട്ട് നീ എന്നെ മലർത്തിയടിച്ചാൽ നിനക്കിഷ്ടമുള്ള പത്ത് ഒട്ടകങ്ങളെ ഇതി ൽ നിന്നെടുക്കാം” എന്നു നബി(സ്വ)യെ അയാൾ വെല്ലുവിളിച്ചു. ഇതെല്ലാം കേട്ട നബി(സ്വ) “അതേ, നിനക്കങ്ങനെ ഉദ്ദേശ്യമുങ്കിൽ ആവട്ടെ” എന്നും പ്രതികിരച്ചു. നബി(സ്വ) തങ്ങൾ അല്ലാഹുവിനോട് റൂകാനക്കെതിരെ സഹായിക്കാനായി പ്രാർഥിച്ചു. റുകാന ലാത്തയോടും ഉസ്സയോടും സഹായം തേടി. മൽപിടുത്തം തുടങ്ങി. ക്ഷണനേരം കൊ് നബി(സ്വ) തങ്ങൾ കാന എന്ന മല്ലനെ മലർത്തിയടിച്ച് അവന്റെ നെഞ്ചിൽ കയറിയിരുന്നു. അപ്പോൾ റൂകാന് പറ ഞ്ഞു: “നീയല്ല എന്നെ പരാജയപ്പെടുത്തിയത്. നിന്റെ ഇലാഹാണ്. ലാത്തയും ഉസ്സയും എന്നെ ചതിച്ചതാണ്. നീയല്ലാതെ ആരും ഇതിനു മുമ്പ് എന്നെ വീഴ്ത്തിയിട്ടില്ല. അയാൾ പരാജയം സമ്മതിച്ചു. “ഇനിയും നീ മൽപിടുത്തത്തിന് തയ്യാറാണോ” എന്നയാൾ നബി(സ്വ)യെ വീം വെല്ലുവിളിച്ചു. അങ്ങനെ രാമതും മൂന്നാമതും റുകാനയെ മലർത്തിയടിച്ചു നബി(സ്വ) നെ ഞ്ചിൽ കയറിയിരുന്നു."

പരാജയപ്പെട്ട റുകാന മുപ്പത് ഒട്ടകങ്ങൾ നൽകാൻ തയ്യാറായി. നബി(സ്വ) അത് നിരസിച്ച് അ വനെ ഇസ്ലാമിലേക്കു ക്ഷണിച്ചു. പക്ഷേ, ഒഴിവുകഴിവുകൾ പറയുകയാണുായത്. നബി(സ്വ) തങ്ങൾ റുകാനയുടെ താമസ സ്ഥലത്തിന്റെ ഭാഗത്തേക്കാണ് പോയതെന്നറിഞ്ഞ ഉമർ(റ) തുടങ്ങിയവർ വളരെ ബേജാറായെങ്കിലും അവനെ കീഴ്പ്പെടുത്തിയതറിഞ്ഞ് സ ന്തുഷ്ടരായി നോക്കുക: ദലാഇൽ 395-397). അദ്ദേഹം പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു.

ഹാരിസുബ്നു അബീ ഉസാമ, മുജാഹിദ്(റ)വിൽ നിന്ന് ഉദ്ധരിക്കുന്നു: “നബി(സ്വ) തങ്ങൾക്ക് സ്വർഗാവകാശികളായ നാൽപതിലധികം പുരുഷന്മാരുടെ ശക്തി നൽകപ്പെട്ടിട്ടു്” (അൽ ഖസ്വാഇസ്വ് 1/120)

ധീരതയും സൈര്യവും
 

നബി(സ്വ) തങ്ങളുടെ ധീരതയും സൈര്യവും പ്രസിദ്ധമാണ്. പ്രവാചകരെന്ന നിലയിൽ ദൗത്യനിർവ്വഹണത്തിന്റെ അനുകൂല ഘടകങ്ങളാണിവ. സത്യപ്രബോധനത്തെ സംബന്ധിച്ചിടത്തോളം ആദ്യഘട്ടങ്ങൾ ഭീഷണമായിരുന്നു. എന്നിട്ടും ധീരമായി നിലകൊള്ളാൻ സാധിച്ചത് നബി(സ്വ) തങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ള പ്രത്യേകമായ ഇലാഹീ പരിഗണനയുടെ അടിസ്ഥാനത്തിലാണ്. വൻ സന്നാഹങ്ങളുമായി തയ്യാറായി വന്ന ശത്രുക്കളുടെ മുന്നിൽ വളരെ കുറഞ്ഞ അനുയായികളുമായി വേത ആയുധങ്ങളില്ലാതെ അണിനിരക്കാൻ നബി(സ്വ) തങ്ങൾക്കു സാധിച്ചതതിനാലാണ്. ഉഹ്ദിലും ഹുനൈനിലും ശത്രുപക്ഷം മികവ് കാട്ടുന്ന രംഗമു ായി. അപ്പോഴൊക്കെ വിശ്വാസികളെ ധീരമായി നിലയുറപ്പിക്കാൻ പ്രേരിപ്പിച്ചതും നബി(സ്വ) തങ്ങൾ തന്നെയായിരുന്നു.

നബി(സ്വ) തങ്ങളെ കൊല്ലുമെന്ന പ്രതിജ്ഞയും പ്രഖ്യാപനവുമായി ഉബയ്യുബ്നു ഖലഫ് ഉദ് യുദ്ധത്തിൽ തങ്ങളുടെ നേരെ വന്നു. “ഞാൻ ഒരു കുതിരയെ വാങ്ങി അതിനെ നന്നായി തീറ്റിപ്പോറ്റിയിട്ടു്. അതിന്റെ പുറത്തേറി വന്നു നിന്നെ വധിക്കാനാണത് എന്നവൻ പറഞ്ഞിരുന്നു. നബി(സ്വ) തങ്ങൾക്കു നേരെ വന്ന അവനെ പ്രതിരോധിക്കാൻ സ്വഹാബികൾ ശ്രമിച്ചപ്പോൾ അവരോടവിടുന്നു മാറിനിൽക്കാൻ പറഞ്ഞു. പ്രതിരോധവും പ്രത്യാക്രമണവും സ്വാഭാവികമാണല്ലോ. നബി(സ്വ) അവന്റെ പിരടിയിൽ ഒരു കുത്തേൽപ്പിച്ചു(ബൈഹഖി). അവന്റെ കുതിരയും പ്രതാപവും ശൗര്യവും നബി(സ്വ) തങ്ങളെ പിന്തിരിപ്പിച്ചില്ല. ധീരമായി സ്വയം തന്നെ അവനെ നേരിടുകയാരുന്നു അവിടുന്നു

അനസ്(റ) പറയുന്നു: “നബി(സ്വ) തങ്ങൾ ജനങ്ങളിൽ ഏറ്റവും ഗുണവാനും ഉദാരനും ധീരനുമായിരുന്നു. ഒരു രാത്രി മദീനാ നിവാസികളാകെ ഒരു ഘോരശബ്ദം കേട്ടു ഭയചകിതരായി. പലരും കാരണമന്വേഷിച്ചു പോയെങ്കിലും ഭയന്നു തിരിച്ചുപോരുകയാണുായത്. എന്നാൽ നബി(സ്വ) തങ്ങൾ അവരുടെയെല്ലാം മുന്നിൽ ഖഡ്ഗവുമണിഞ്ഞ് ഒരു കുതിരപ്പുറത്തുകയറി അ വിടെ ചെന്നുനോക്കി. അബൂത്വൽഹ(റ)വിന്റെ ഈ കുതിരക്ക് കടിഞ്ഞാൺ പോലുമായിരുന്നില്ല. എല്ലാം പരിശോധിച്ച് ഒന്നുമില്ലെന്നറിഞ്ഞ് തിരിച്ചുവന്നു ജനങ്ങളെ സമാധാനിപ്പിച്ചു” (ബുഖാരി).

യുദ്ധമുഖത്ത് അതിഭയാനകമായ രംഗങ്ങളുാവുമ്പോൾ സ്വഹാബിവര്യർ നബി(സ്വ) തങ്ങളുടെ അടുത്തുവന്ന് അഭയം തേടാറായിരുന്നു പതിവ്. യാതൊരു കാരണത്താലും പിൻമാറ്റം എന്നു പറയാവുന്ന വിധം അവിടുന്ന് കാൽ പിറകോട്ടു വലിച്ചിരുന്നില്ല. ധീരമായ അവിടുത്തെ നിലപാടുകൾ സ്വഹാബികൾക്കു ധൈര്യം പകർന്നു.

ബുദ്ധിസാമർഥ്യം

നബി(സ്വ) തങ്ങൾ അതീവബുദ്ധിസാമർഥ്യവും ചിന്താശേഷിയുമുള്ളവരായിരുന്നുവെന്നത് ചരിത് സത്യമാണ്. ഒരുപാട് ആശയങ്ങൾ മനസ്സിൽ സൂക്ഷിക്കാനുള്ള ആ ശേഷി അപാരം തന്നെയായിരുന്നു. സന്ദർഭോചിതമായി തീരുമാനങ്ങളെടുക്കാനുള്ള കഴിവ് ആ ബുദ്ധിയുടെ സവിശേഷതയായിരുന്നു. നബി(സ്വ) തങ്ങൾക്കു 35 വയസ്സ് പ്രായമായ സമയത്താണല്ലോ കഅ്ബാ പുനർനിർമ്മാണ പ്രവർത്തനം നടന്നത്. അന്ന് ഹജറുൽ അസ്വദ് സ്ഥാപിക്കുന്ന കാര്യത്തിൽ തർക്കമായി. അക്കാര്യത്തിൽ ആരെയും പിണക്കാതെ പരിഹാരം നിർദ്ദേശിച്ചത് നബി(സ്വ) ആയിരുന്നു.

വഹബ്നു മുനബ്ബഹ്(റ) പറയുന്നു: “ഞാൻ 71 പൂർവ്വഗ്രന്ഥങ്ങൾ പാരായണം ചെയ്തിട്ടു്. ലോകത്തിന്റെ ആരംഭം മുതൽ അവസാനം വരെയുള്ള മനുഷ്യരിൽ ഒരാൾക്കും അല്ലാഹു മുഹമ്മദ് നബി(സ്വ) തങ്ങൾക്കു നൽകിയതു പോലുള്ള ബുദ്ധി നൽകിയിട്ടില്ല എന്നാണതിൽ ല്ലാം എനിക്കു മനസ്സിലായത്. നിശ്ചയം, മുഹമ്മദ് നബി(സ്വ) തങ്ങൾ ജനങ്ങളിൽ ബുദ്ധിപരമായി ഏറ്റവും മുന്നിലാണ്; അവരിൽ ഉന്നതമായ അഭിപ്രായമുള്ളവരുമാണവിടുന്ന്"

തങ്ങളുടെ ബുദ്ധിപരമായ സമ്പൂർണ്ണതയും ചിന്താപരമായ വിശാലതയും വ്യക്തമാ യി പ്രകടമാക്കുന്നതാണ് അവിടുത്തെ വചനങ്ങളും വിധിതീർപ്പുകളും. ഔചിത്യപൂർവ്വം സംസാരിക്കാനും ഇടപെടാനും സംബോധിതരായ ആളുകളുടെ മനോഭാവത്തിനനുസൃതമായി സംസാരിക്കാനും നബി(സ്വ)യുടെ പ്രായോഗിക ബുദ്ധി തുണയായി എന്നു മനസ്സിലാക്കാവുന്നതാണ്. ഹുദൈബിയ്യ സന്ധിയിൽ സ്വഹാബിവര്യൻമാരിൽ പലർക്കും അത്യപ്തിയായിരുന്നു. അൽ പം ഭദ്രത കൈവന്ന ശേഷം ഇനിയെന്തിനു നാം സന്ധി ചെയ്യണമെന്ന സ്വാഭാവിക ചിന്ത സ്വ ഹാബികളിൽ ചിലർക്കായിരുന്നു. പക്ഷേ, നബി(സ്വ) തങ്ങൾ സന്ധിയുടെ രേഖയിൽ നിന്നു 'റസൂൽ' എന്ന പദം മാറ്റണമെന്ന വാദം പോലും അംഗീകരിച്ചു സന്ധിക്കു തയ്യാറായി. ഈ സന്ധിയാണല്ലോ പിന്നീട്, യഥാർഥത്തിൽ പരിസരനാടുകളിലേക്ക് പ്രതിനിധികളെയയക്കാനും ഇസ്ലാം വ്യാപിക്കാനും സാഹചര്യമൊരുക്കിയത്.

---- Next Topic ----

Created at 2024-10-31 12:51:16

Add Comment *

Related Articles