നബി(സ്വ) രൂപഭാവങ്ങൾ (Part Three)

---- CONTINUATION ----

വിസർജ്യ വസ്തുക്കൾ

നബി(സ്വ) തങ്ങളുടെ വിസർജ്യവസ്തുക്കളും രക്തവും ശുദ്ധിയുള്ളതായിരുന്നു. അതു മലിനമായിരുന്നില്ല. ഇബ്നുഹജർ(റ) പറയുന്നു: “നബി(സ്വ) തങ്ങളുടെ വിസർജ്യവസ്തുക്കൾ ത്വാഹിറാണെന്ന അഭിപ്രായത്തെ മുൻഗാമികളും പിൻഗാമികളുമായ പണ്ഢിതന്മാരിൽ ഒരു
വിഭാഗം പ്ര ബലമാക്കിയിട്ടു” (തുഹ്ഫ: 1/314).

ഉഹ്ദ് യുദ്ധത്തിൽ നബി(സ്വ) തങ്ങൾക്കു മുറിവേറ്റ സന്ദർഭത്തിൽ അബുസഈദിൽ
ഖുദ്രി(റ)വിന്റെ പിതാവായ മാലിക് സിനാൻ(റ) ആ മുറിവിൽ നിന്നു രക്തം ന ക്കിയെടുത്തു. നബി(സ്വ) തങ്ങൾ തുപ്പാൻ പറഞ്ഞെങ്കിലും അതദ്ദേഹം വിഴുങ്ങുകയാണുായത്. അപ്പോൾ ന ബി(സ്വ) പറഞ്ഞു: “സ്വർഗാവകാശിയായ ആളെ കാണാനുദ്ദേശിക്കുന്നവൻ ഇദ്ദേഹത്തെ നോക്കിക്കൊള്ളട്ടെ” (സഈദുബ്നു മൻസൂർ).

ഈ സംഭവം ഹാകിം, ത്വബ്റാനി, ഇബ്നുകസീർ, നൂറുദ്ദീനിൽ ഹൈതമി(റ) തുടങ്ങിയവരെല്ലാം ഉദ്ധരിച്ചിട്ടു്. രക്തം മലിനമാണ് എന്ന പൊതുവായ നിയമത്തിന്റെ പരിധിയിൽനിന്നു നബി (സ്വ) തങ്ങളുടെ രക്തം ഒഴിവാണെന്നതിന് ഇതു തെളിവകുന്നു. കാരണം നബി(സ്വ) തങ്ങൾ പിന്നീട് അദ്ദേഹത്തോട് വായ വൃത്തിയാക്കാൻ പോലും നിർദ്ദേശിച്ചിട്ടില്ല. മൂത്രത്തിന്റെ സ്ഥിതിയും ഇതു പോലെ തന്നെയാണ്. ഉമ്മു ഐമൻ(റ) പറയുന്നു: “നബി(സ്വ) തങ്ങൾ രാത്രി എഴുന്നേറ്റ് ഒരു പാത്രത്തിൽ മൂത്രമൊഴിച്ചിരുന്നു. ഞാൻ എഴുന്നേറ്റപ്പോൾ വ ല്ലാത്ത ദാഹം. ഞാനതെടുത്തു കുടിച്ചു. നേരം പുലർന്നപ്പോൾ നബി(സ്വ) തങ്ങളോട് ഞാനതു പറഞ്ഞു. അപ്പോൾ നബി(സ്വ) തങ്ങൾ ചിരിച്ചുകൊ പറഞ്ഞു: “അറിയുക, നിശ്ചയം, ഇനിയൊരിക്കലും നിങ്ങളുടെ വയറിനൊരു രോഗവും ബാധിക്കുകയില്ല” (അബൂയ).

ഈ സംഭവം ത്വബ്റാനി, അബൂനുഐം, ദാറഖുത്നി, ഹാകിം തുടങ്ങിയവർ പൂർണ്ണമായോ ഭാ ഗികമായോ ഉദ്ധരിച്ചിട്ടു്. അല്ലാമാ ഖാളി ഇയാള്(റ) ശിഫായിൽ ഇതു രും ഉദ്ധരിച്ചു കൊ തങ്ങളുടെ ശാരീരിക ശുദ്ധിയും വിസർജ്യവസ്തുക്കളുടെ പരിശുദ്ധിയും വിവരിച്ചിട്ടു്. മൂത്രം കുടിച്ച സംഭവം ഉമ്മുസലമ ബീവി(റ)യുടെ പരിചാരികയായ ഹബ്ധക്കാരി ബറകയിൽ ഇമാം ഖത്വീബുശ്ശിർബീനി(റ) മുഗ്നിയിൽ വിവരിക്കുന്നു: “ഇമാം ബഗ് വി(റ)യും മറ്റും തറപ്പി നബി(സ്വ) നിന്നും ഉദ്ധരിക്കപ്പെട്ടിട്ടു്.

നബി(സ്വ) തങ്ങളുടെ മൂത്രം കുടിക്കുകയായിട്ടു്. അപ്പോൾ നബി(സ്വ) തങ്ങൾ പറഞ്ഞത് “നിങ്ങളുടെ വയറിനകത്ത് തീ പ്രവേശിക്കുകയില്ല” എന്നായിരുന്നു. ഇമാം ദാറഖുത്നി (റ) ഈ സ്വഹീഹാണെന്ന് വ്യക്തമാക്കിയിട്ടു “നബി(സ്വ) തങ്ങളുടെ രക്തം ത്വാഹിറാണെന്ന് അബൂജഅ്ഫരിത്തുർമുദി(റ) പറഞ്ഞിട്ടു്. കാ രണം അബൂബ(റ) നബി(സ്വ) തങ്ങളുടെ രക്തം കുടിച്ചിട്ടു്. അബ്ദുല്ലാഹിബ്നു സുബൈർ(റ)വും നബി(സ്വ) തങ്ങളുടെ രക്തം കുടിച്ചിട്ടു്. അദ്ദേഹം കൂട്ടിയായിരിക്കെ, കൊമ്പു വച്ച രക്തം കുഴിച്ചുമൂടാനായി നബി(സ്വ) അദ്ദേഹത്തെ ഏൽപിച്ചു. അദ്ദേഹം അതു കുടിച്ചു കളഞ്ഞു. അത് നബി(സ്വ) തങ്ങളോടു പറഞ്ഞപ്പോൾ അവിടുന്നു പറഞ്ഞു: ആരുടെയെങ്കിലും ക ക്തത്തോട് എന്റെ രക്തം കലർന്നാൽ അവനെ നരകം സ്പർശിക്കുന്നതല്ല” (മുഗ്നി 1/79)

നബി(സ്വ) തങ്ങളുടെ വിസർജ്യവസ്തുക്കൾ ഉടൻ തന്നെ ഭൂമി വിഴുങ്ങിക്കളയാറുായിരുന്നു അവിടെ ശൗച്യം ചെയ്തതിന്റെ അടയാളം മാത്രമേ ബാക്കി നിന്നിരുന്നുള്ളൂ. രാത്രി സമയത്ത് പുറത്തിറങ്ങാതെ, പാത്രത്തിൽ മൂത്രമൊഴിച്ചതാണ് സ്വഹാബികൾക്ക് കിട്ടിയത്. എന്നാൽ മലം ആർക്കും ലഭിച്ചിരുന്നില്ല. ആയിശ(റ)യുടെ മൗലയായ ലൈലാ(റ) ആയിശ(റ)യിൽ നിന്നുദ്ധരിക്കുന്നു: “ആയിശാ(റ) പറ ഞ്ഞു: ഞാനൊരിക്കൽ നബി(സ്വ) തങ്ങൾ മലമൂത്ര വിസർജ്ജനം നടത്തിയ സ്ഥലത്തു ചെന്നപ്പോൾ എനിക്കവിടെ ഒന്നും കാണാൻ സാധിച്ചില്ല; കസ്തൂരിയുടെ സുഗന്ധം അനുഭവപ്പെട്ടതല്ലാതെ. ഞാനപ്പോൾ “അല്ലാഹുവിന്റെ ദൂതരേ, ഞാനവിടെ ഒന്നും കില്ലല്ലോ” എന്ന് അന്വേഷിച്ചപ്പോൾ നബി(സ്വ) തങ്ങൾ പറഞ്ഞു: “നിശ്ചയം, ഞങ്ങൾ, പ്രവാചകന്മാരുടെ വിസർജ്യങ്ങൾ മറയ്ക്കാൻ ഭൂമിയോട് നിർദ്ദേശിച്ചിട്ടു്” (ഹാകിം). 

പരിശുദ്ധി പരിരക്ഷണം

ദാറഖുത്നി, ഹകീമുത്തുർമുദി എന്നിവരും ഈ ഹദീസ് ഉദ്ധരിച്ചിട്ടു്. മനുഷ്യൻ കോട്ടുവാ ഇടാറു്. അത് ആലസ്യത്തിന്റെ ലക്ഷണമാണ്. എന്നാൽ നബി(സ്വ) ഒരിക്കൽ പോലും കോട്ടുവാ ഇടുന്നതായി സ്വഹാബാക്കളാരും കിട്ടില്ല. അഥവാ നബി(സ്വ) ത
ങ്ങൾ കോട്ടുവാ ഇട്ടിട്ടേ ഇല്ല. ഇമാം ബുഖാരി(റ) താരീഖിലും ഇബ്നു അബീശൈബ(റ) മുസ്വന്നഫിലും ഉദ്ധരിക്കുന്നു: “യസീദുബ്നുൽ അസ്വമ്മ്(റ) പറയുന്നു: നബി(സ്വ) തീരെ ഇട്ടിട്ടില്ല” (അൽ ഖസ്വാഇസ്: 1/112).

വൃത്തികുറഞ്ഞ ശരീരത്തിലും വസ്തുവിലുമാണ് ഈച്ചയെപോലുള്ള പ്രാണികൾ ഇരിക്കാറുള്ളത്. നബി(സ്വ) തങ്ങളുടെ ശരീരത്തെ വൃത്തികേടോ ദുർഗന്ധമോ ബാധിച്ചിരുന്നില്ല. അതു സദാ പരിമളം പരത്തുന്നതായിരുന്നു. അതിനാൽ തന്നെ നബി(സ്വ) തങ്ങളുടെ ശരീരത്തിൽ നേരിട്ടോ അവിടുന്ന് ധരിച്ച വസ്ത്രത്തിലോ ഈച്ച ഇരിക്കാറുായിരുന്നില്ല. “നബി(സ്വ) തങ്ങളുടെ ശരീരത്തിൽ ഈച്ച ഇരിക്കാറില്ലായിരുന്നു”

“നബി(സ്വ) തങ്ങളുടെ വ പോലും ഈച്ച ഇരുന്നിട്ടേയില്ല. പേൻ നബി(സ്വ) തങ്ങളെ ശല്യപ്പെടുത്തുന്ന സാ സ്വപ്നസ്ഖലനം പ്രകൃതിപരമായ ഒരു പ്രക്രിയയാണ്. മാലിന്യമല്ലെങ്കിലും ശുക്ലം ശരീരത്തിൽ പുരളുന്നത് വൃത്തികേടായിട്ടാനുഭവപ്പെടുക. നബി(സ്വ) തങ്ങളുടെ ശരീരത്തിന്റെ വൃത്തി സുരക്ഷിതമായിരുന്നു. അത് വൃത്തികേടാവുന്ന പ്രശ്നമേയായിരുന്നില്ല. അതിനു നിമിത്തമായേക്കാവുന്ന കാര്യങ്ങളിൽ നിന്നെല്ലാം അവിടുന്നു സുരക്ഷിതനായിരുന്നു. നബി(സ്വ) തങ്ങൾക്ക് ഒരിക്കലും സ്വപ്ന സ്ഖലനമായിരുന്നില്ല. ഇബ്നു പറയുന്നു: “ഒരു നബിക്കും സ്വപ്നസ്ഖലനമായിട്ടില്ല” (അൽഖസ്വാഇസ് 1/120). ചുരുക്കത്തിൽ നബി(സ്വ) തങ്ങളുടെ പൂമേനി സൗന്ദര്യസമ്പൂർണ്ണമായിരുന്നു. അതിലെ ഓരോ ഭാഗവും ക്രമീകരിക്കപ്പെട്ടിരിക്കുന്നത് അന്യൂനവും അനിതര സാധാരണവുമായിട്ടാണ്. സവിശേഷതകൾ സമൂഹത്തിനും സമകാലികർക്കും പ്രാപിക്കാനും ഉപയുക്തമാക്കാനും സാധിക്കും വിധത്തിലായിരുന്നു. ആത്മീയാനുഭൂതിയും ശാരീരിക ഗുണങ്ങളും പാരത്രിക മോക്ഷവും നേടാൻ അവിടുത്തെ ശരീരസമ്പർക്കം കെട്ട് അനുചരർക്കു സാധിച്ചിട്ടു്. ഇവിടെ ഈ വിവരിച്ചതായും ആ പൂമേനിയുടെ മഹത്വ സാഗരത്തിലെ ഒരിറ്റു മാത്രമാണ്. നാഥൻ ആ പ്രഭാ വലയത്തിൽ പ്രശോഭിതരാവാൻ നമുക്കനുഗ്രഹം ചൊരിയട്ടേ - ആമീൻ.

Created at 2024-10-31 12:54:31

Add Comment *

Related Articles