ദേശം, ജനത, ഭാഷ (Part Two)

---- CONTINUATION ----

മക്കയുടെ നാമങ്ങളും മഹത്വങ്ങളും

മക്ക കേവല നഗരമല്ല; വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ സംസ്കാരത്തിന്റെ യും ആത്മീയതയുടെയും വിളഭൂമിയാണത്. ദിവസം അഞ്ചുനേരം നിർബന്ധമായും വിശ്വാസികൾ നെഞ്ച് തിരിക്കേ വിശുദ്ധ ഭവനത്തെ നെഞ്ചിലേറ്റാൻ ഭാഗ്യമായ മണ്ണാണത്. പുണ്യ ങ്ങൾക്ക് നൂറായിരം മേനി ഫലം വിളയിച്ചെടുക്കാനാവുന്ന വിശുദ്ധഭൂമി. വിശുദ്ധ ഖുർആനും തിരുസുന്നത്തും അതിന്റെ മഹത്വങ്ങൾ നമുക്ക് വിവരിച്ചു തന്നിട്ടു്. ആശയ പ്രപഞ്ചങ്ങളുൾക്കൊള്ളുന്ന പല നാമങ്ങളും മക്കയുടെതായി അറിയപ്പെട്ടിട്ടു്.

മക്ക, ബക്ക, ഉമ്മുൽ ഖുറാ, അൽ ബലദുൽ അമീൻ, മആദ്, അൽബൽദ, അൽഖർ, അൽ ബലദ് എന്നീ 8 നാമങ്ങൾ ഖുർആനിൽ തന്നെ പരാമർശിച്ചിട്ടു്. ഓരോ പേരിനും അതിന്റേതായ അർഥതലങ്ങളു്.

വിശുദ്ധഭൂമിയിൽ പവിത്രസ്ഥലമായി നിർണയിക്കപ്പെട്ട ഹറമിന് 127 കിലോമീറ്റർ ചുറ്റളവിൽ 5,503,000 ചതുരശ്രമീറ്റർ വിസ്തൃതിയും. അവിടെ വേട്ടയാടാനോ വീണുകിടക്കുന്ന വസ്തുക്കൾ എടുക്കാനോ വൃക്ഷങ്ങളും ചെടികളും നശിപ്പിക്കാനോ പാടില്ല. മറ്റിടങ്ങളിൽ അനുവദനീ യമായ പലതും ഇവിടെ നിഷിദ്ധവും വലിയ ശിക്ഷ ലഭിക്കും വിധം ഗുരുതരമായ തെറ്റുമാണ്. നിസ്ക്കാരം അനുവദനീയമല്ലാത്ത സമയങ്ങളിലും ഇവിടെ വച്ച് നിസ്കരിക്കാം. ഇവിടെ വച്ചു ള്ള സകല പുണ്യങ്ങൾക്കും നൂറായിരം മേനി(1 ലക്ഷം) പ്രതിഫലം ലഭിക്കുന്നതാണ്. പ്രദേശ ത്തിനെന്ന പോലെ പ്രദേശത്തുകാർക്കും പരിഗണനകളു്.

ഭൂമിശാസ്ത്രപരമായും മക്കക്ക് ചില സവിശേഷതകളു്. നബി(സ്വ) തങ്ങളുടെ പ്രബോധന പ്രവർത്തനങ്ങൾക്ക് അനുകൂലമായതാണതൊക്കെ. ഏഷ്യാ ഭൂഖണ്ഡത്തിന്റെ ഭാഗമായ അറേബ്യ ആ ഫ്രിക്കയുടെയും യൂറോപ്പിന്റെയും അടുത്താണ് സ്ഥതിചെയ്യുന്നത്. ഒരു ഭാഗത്ത് റോമും പേർഷ്യയും സ്ഥിതിചെയ്യുന്നു. വ്യത്യസ്ത രാജ്യങ്ങളിലേക്കുള്ള കച്ചവട സംഘങ്ങൾ അതുവഴിയാണ് സഞ്ചരിച്ചിരുന്നത്. ഒരു വിശ്രമസങ്കേതം എന്നനിലയിലും പ്രസിദ്ധമായ വാണിജ്യ കേന്ദ്രങ്ങളുടെ സമീപപ്രദേശം എന്ന നിലയിലും കൂടുതലാളുകളിൽ സത്യസന്ദേശം പെട്ടെന്നെത്തുന്നതിന് സാഹചര്യം അനുകൂലമായ പ്രദേശമാണിത്. രു സാമ്രാജ്യത്വ ശക്തികൾക്കടുത്ത് തിനും കീഴ്പ്പെടാതെ നിലനിന്ന ഒരു സ്വതന്ത്രപദേശം. അധികാരം നിലനിർത്താനോ സംരക്ഷിക്കാനോ വി പോരാടി സ്വയം നശിക്കേ ഗതികേടു ായിട്ടില്ലാത്തവരാണ് മക്കക്കാർ. സ്വന്തം അഭിവൃദ്ധിക്കും സുരക്ഷിതത്വത്തിനും വി മാത്രം അദ്ധ്വാനിക്കാനും സമ്പാദിക്കാനും മറ്റു പ്രതിബന്ധങ്ങളോ കത്യാന്തര ബാഹുല്യമോ തടസ്സമായിട്ടില്ലാത്തവരായിരുന്നു അവർ. ഒരു സാമ്രാജ്യത്തിന്റെയോ സമാട്ടിന്റെയോ എതിർപ്പില്ലാതെ പ്രചാരണ പ്രവർത്തന ങ്ങൾ നടത്തുന്നതിന് അവിടെ സൗകര്യമായിരുന്നു എന്നതാണ് ഒരു പ്രധാന പ്രത്യേകത. ഇങ്ങനെ സ്വാഭാവികമായ ഒരു അനുകൂലാവസ്ഥ ആ പ്രദേശത്തായിരുന്നു.

അറബികളുടെ മഹത്വം

ഒരു സമൂഹമെന്ന നിലയിൽ അറബികളുടെ ഉൽഭവവും പാരമ്പര്യവും പ്രതിപാദിച്ചു. എന്നാൽ അവരിൽ നിന്നായിരുന്നു നബി(സ്വ) നിയോഗിതരായത് എന്ന കാര്യം അവരുടെ മഹത്വത്ത പെരുപ്പിക്കുന്നു. കേവലം യാദൃച്ഛികമായി കൈവന്ന ഒരു മഹത്വമല്ല ഇത്; പ്രപഞ്ചനാഥന്റെ ക ത്യവും യുക്തവുമായ ക്രമീകരണത്തിന്റെ ഫലം തന്നെയായിരുന്നു.

നബി(സ്വ) പറയുന്നു: “അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോൾ ജിബ്രീൽ(അ)നെ അയച്ചു. ജിബ്രീൽ(അ) സൃഷ്ടികളിൽ മനുഷ്യരെ അറബികൾ, അനറബികൾ എന്നിങ്ങനെ രു വിഭാ ഗമാക്കി തിരിച്ചു. അറബികളിലേക്ക് അല്ലാഹുവിന്റെ തിരുനോട്ടമു്. അറബികളെ യമൻ, മുളർ, ഖുറൈശ് എന്നിങ്ങനെ മൂന്നാക്കി തിരിച്ചു. ഇതിൽ ഖുറൈശ് വിഭാഗത്തിനായിരുന്നു അല്ലാഹുവിന്റെ പ്രത്യേക പരിഗണന. പിന്നെ ഞാനേതൊന്നിലാണോ അതിൽ ഉത്തമമായ
തിൽ നിന്ന് എന്നെ നിയോഗിച്ചു” (ഹാക്കിം).

അറബികളിൽ നിന്നാണു നബി(സ്വ) നിയോഗിതരായത് എന്നതിനാൽ തന്നെ അവർ സൗഭാഗ്യ വാൻമാരാണ്. അറബികൾ എന്ന പ്രയോഗത്തിന്റെ വ്യാപ്തിയിൽ അറബ് ദേശവാസികളല്ലാത്ത അറബികളും പെടുമെന്നാണ് നമുക്ക് മനസ്സിലാക്കാനാവുന്നത്. അറബി ഭാഷക്ക് സ്വന്തമായി അവകാശപ്പെടാൻ കഴിയുന്ന ഗുണങ്ങളെല്ലാം അറബി സംസാരിക്കുന്ന എല്ലാവർക്കും സിദ്ധമാണ്.

നബി(സ്വ) തങ്ങൾ പറയുന്നു: “മനുഷ്യരേ, നാഥൻ ഏകൻ മാത്രമാണ്. ആദ്യ പിതാവ് ഒരാൾ മാത്രമാണ്. മതം ഒന്ന് മാത്രമാണ്. അറബിയാവുക എന്നത് മാതാപിതാക്കളാൽ ലഭ്യമായ പദ വിയല്ല. അറബി ഒരു ഭാഷയാണ്. അറബി ഭാഷ സംസാരിക്കുന്നവരൊക്കെ അറബിയാണ് (കൻസുൽ ഉമ്മാൽ 33937)

. ഏക ഇലാഹിലും അവന്റെ മതത്തിലും വിശ്വസിക്കുകയും ആദിപിതാവ് ആദം(അ) ആണ അംഗീകരിക്കുകയും ചെയ്യുന്ന ആരും അറബി സ്വഭാഷയായി സ്വീകരിച്ച് ഉപയോഗിച്ചാൽ അറ ബികളിൽ പെട്ടവനായി പരിഗണിക്കപ്പെടുമെന്ന് ഈ ഹദീസ് ബോധ്യപ്പെടുത്തുന്നു.

“മൂന്നു കാരണങ്ങളാൽ നിങ്ങൾ അറബികളെ സ്നേഹിക്കുക: ഞാൻ അറബി ഭാഷക്കാരനാണ്. ഖുർആൻ അറബി ഭാഷയിലാണ്, സ്വർഗവാസികളുടെ ഭാഷ അറബിയാണ് എന്നിവയാണ് ആ കാര്യങ്ങൾ” (കൻസുൽ ഉമ്മാൽ 33922).

അറബികളിലെ ഗുണങ്ങൾ

ഇരു കാലഘട്ടത്തിലെ അറബികളിലായിരുന്ന തിന്മകളോടൊപ്പം അവരിലായിരുന്ന ഗുണങ്ങളും നാം മനസ്സിലാക്കേതാണ്. നബി(സ്വ)യുടെ നിയോഗത്തെ കും അനുഭവിച്ചും അറിയുവാനുള്ള അവസരം ലഭിക്കാൻ മാത്രം എന്തു സവിശേഷതകളാണവരിലായിരുന്നത് എന്നു പരിശോധിക്കാം. ഇസ്മാഈൽ(അ)നോട് കുടുംബ ബന്ധവും ആദർശ ബന്ധവുമുള്ള വരായിരുന്നുവല്ലോ അറബികൾ. അതിനാൽ തന്നെ അതിന്റെ അസ്തമിക്കാത്ത കിരണങ്ങൾ അവരിൽ തുടർന്നിരിക്കാനാണ് കൂടുതൽ സാധ്യതയുളളത്. ചരിത്രം ഇതിന് സാക്ഷിയാണ്. തന്റെ നിയോഗലക്ഷ്യമായി നബി(സ്വ) എടുത്തു പറഞ്ഞ ഒരുകാര്യം ശ്രദ്ധിക്കുക: “ഉദാത്തമായ ഗുണശീലങ്ങൾ പൂർത്തീകരിക്കുന്നതിനായി ഞാൻ നിയോഗിതനായിരിക്കുന്നു”(ബുഖാരി)

ഉദാത്തമായ ഗുണശീലങ്ങളിൽ ചിലത് അപൂർണമായോ അസംസ്കൃതമായോ നിലവിലു യിരുന്നു എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. അവയിൽ ചിലത് കാണുക:

ഉദാരശീലം

 അറബികളിൽ നിലനിന്നിരുന്ന അത്യുൽകൃഷ്ട സ്വഭാവമായിരുന്നു ഉദാരശീലം. അതിഥി സൽക്കാരത്തിനായി സ്വന്തം ജീവിതോപാധിയായ ഒട്ടകത്തെ പോലും കശാപ്പ് ചെയ്യു ന്നതിന് അവർക്ക് മടിയില്ലായിരുന്നു. അബദ്ധവശാൽ കുറ്റങ്ങളിലകപ്പെട്ടവർ വലിയ പ്രായശ്ചി മോ പിഴയോ ഒടുക്കി വരുമ്പോൾ അവർക്കു പകരമായി അതേറ്റെടുക്കാൻ പോലും അവർ തയ്യാറായിരുന്നു. പക്ഷി മൃഗാദികൾക്ക് ഭക്ഷണം നൽകുന്നതിൽ വലിയ താൽപര്യം പ്രകടിപ്പിച്ചവരുായിരുന്നു അറബികളിൽ. ഹാതമുത്ത്വാഈ അത്യുദാരനായ ഒരു അറബിയാ യിരുന്നു. മഹാനായ അദിയ്യ്(റ) എന്ന സ്വഹാബിവര്യന്റെ പിതാവാണദ്ദേഹം. ഉദാരശീലത്തിന് ഉപമാനമായി അദ്ദേഹത്തിന്റെ നാമം പ്രയോഗിച്ചിട്ടു്. ഒരു അതിഥി തങ്ങളുടെ നാട്ടിലെത്തി യാൽ മൂന്നുനാൾ അവർ അയാളെ സൽകരിച്ചിരുന്നു. അതിനിടക്ക് അയാൾക്ക് അലോസരമാവാൻ സാധ്യതയുള്ളതൊന്നും സംസാരിക്കാനവർ ഇഷ്ടപ്പെട്ടിരുന്നില്ല. സന്ദർശകർക്ക് പ്രാഥമികമായി വെള്ളം നൽകിയ ശേഷമാണ് സംസാരിക്കാനാരംഭിച്ചിരുന്നത്.

ഹൃദയ നൈർമല്യം

അറബികൾ പൊതുവെ നിർമലഹൃദയരായിരുന്നു. അതിന്റെ ശുദ്ധ പ്രകൃതത്തെ ചില സ്വാഭാവിക മാലിന്യങ്ങൾ മാത്രമേ കളങ്കപ്പെടുത്തിയിരുന്നുള്ളു. തത്വശാസ്ത്രത്തിന്റെ പൂർണമായും തളച്ചിടപ്പെട്ടവരായിരുന്നില്ല അറബികൾ. തെറ്റായതും തിരുത്തപ്പെട്ടതു മായ മതചി ന്തകളൊന്നുമവരെ സ്വാധീനിച്ചിരുന്നില്ല. ഒരു മതചിന്തയും അതിലധിഷ്ഠിതമായ ഭരണ മേധാവികളും അറബികൾക്കായിരുന്നില്ല; പ്രത്യേകിച്ച് മക്കയിൽ. അപരിചിതത്വമാണ് പൊതുവെ അവരിൽ ഇസ്ലാമിനോടുള്ള ശാത്രവത്തിന് കളമൊരുക്കിയിരുന്നതെന്ന് ചരിത്രം വ്യക്തമാക്കുന്നു. റോമിൽ ക്രിസ്തുമതവും മത മേധാവികളും ചക്രവർത്തിമാരുമായിരു ന്നു. പേർഷ്യയിൽ സരതുഷ്ടമതവും മതമേധാവികളും രാജാക്കളുമായിരുന്നു. ഇന്ത്യയിലും മതങ്ങളും മതമേധാവികളും മതഗ്രന്ഥങ്ങളുമായിരുന്നു. ഗ്രീസ് തത്വശാസ്ത്രത്തിന്റെ നീരാളി പിടുത്തത്തിലമർന്നിരുന്നു. അറേബ്യയിൽ ഇത്തരമൊരവസ്ഥ അറിയപ്പെട്ടിട്ടില്ല. ചില കീഴ്വഴക്ക ങ്ങളും നിലപാടുകളുമായിരുന്നു എന്നല്ലാതെ ഒരു മതം, അതിനൊരു ഗ്രന്ഥം, അല്ലെങ്കിൽ പ്രമാണങ്ങൾ, അതിന് കുറെ മേധാവികൾ, അതിന്റെ അടിസ്ഥാനത്തിലൊരു ചക്രവർത്തി എന്ന സ്ഥിതിവിശേഷം അറേബ്യക്കന്യമായിരുന്നു.

പുതിയ പ്രബോധനത്തിന് അനുകൂലമായ വിധം സങ്കീർണതകളിൽ നിന്നു മുക്തമായ മാനസി കാവസ്ഥയായിരുന്നു അറബികൾക്കുായിരുന്നത്. പൂർണമായും തമസ്സിലാണെന്ന തിരിച്ചറിവ് വെളിച്ചത്തിലേക്കു നയിക്കും. എന്നാൽ വെളിച്ചത്തിലാണു താനെന്ന ധാരണയുള്ളവൻ നെയും വെളിച്ചമായിട്ടാണ് കരുതുക. ദിവ്യത്വം കൽപ്പിക്കപ്പെടുന്ന ജീവൽരൂപങ്ങളും വികലമാ ക്കപ്പെട്ട മതഗ്രന്ഥങ്ങളും അധീനമാക്കിയ മനസ്സുകൾ ശുദ്ധീകരിക്കുക ക്ഷിപ്രസാദ്ധ്യമല്ല. ദ്ധിയുടെയും വിചാരശീലത്തിന്റെയും വിനിയോഗം വഴി മാത്രമേ അതിൽ നിന്ന് മോചനം നേടാൻ സാധിക്കൂ. അതിനാവട്ടെ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല താനും. ഇതാണ് അറബികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ദുരവസ്ഥ ഉായിരുന്നില്ല. ഉപരിപ്ലവമായ ചില ചിന്തകളും അബദ്ധ ധാരണകളുമായിരുന്നു അവർക്കായിരുന്നത്. അറബികളിലായിരുന്ന പതനാവസ്ഥയെ സാമാന്യവൽക്കരിക്കാനല്ല ഇവിടെ ശ്രമിക്കുന്നത്. മറിച്ച് അക്കാ ലത്ത് സംസ്കരണത്തിന് അനുകൂലമായ ഒരു പ്രത്യേകാവസ്ഥയിലായിരുന്നു അറബികളെന്ന് സൂചിപ്പിക്കുകയാണ്.
അറേബ്യ പ്രദേശങ്ങളുടെ പൊതുവായ അവസ്ഥ.

നാട്ടിൽ പൊതുവെയുള്ള പതിതാവസ്ഥ തീരെ ബാധിച്ചിട്ടില്ലാത്തവരും അവിടെയായിരുന്നു. ബിംബത്തിന് ആരാധനയും ബലിയും അർപ്പിക്കാത്തവർ, മദ്യപിക്കാത്തവർ, പെൺഹത്യ നട ത്താത്തവർ, അതിനെതിരെ ശബ്ദമുയർത്തിയവർ, മദ്യപാനത്തിനെതിരെ പ്രവർത്തിച്ചവർ, വ്യ ഭിചരിക്കാത്തവർ, അനാഥയുടെ സമ്പത്ത് സംരക്ഷിച്ചവർ, പലിശ വാങ്ങാത്തവർ; ഇവരെല്ലാം അറബികളിൽ ഉായിരുന്നു. പൂർവമതങ്ങളുടെയും പ്രവാചക പാഠങ്ങളുടെയും സമകാല ജീർ ണാവസ്ഥയിൽ ഇത്തരക്കാർ ഉത്തമരെന്നു വിലയിരുത്തപ്പെടാവുന്നതാണ്.

ഒരു മതത്തിന്റെ പാഠങ്ങൾ സ്വീകരിക്കാനും അതിന്റെ പ്രയോക്താക്കളും പ്രചാരകരുമായി രാനും യോഗ്യരായവർ പലരും അവരിലായിരുന്നു എന്നതു വ്യക്തമാണ്. അതുകൊാണ് നബി(സ്വ) അവർക്കിടയിൽ സ്വീകാര്യനായത്. സത്യമറിയാവുന്ന ജൂതക്രൈസ്തവ പുരോഹി തൻമാരടക്കം പലരും സത്യമതം സ്വീകരിക്കാതിരുന്നപ്പോൾ അത്തരമൊരു മുന്നറിയിപ്പുമില്ലായി രുന്നു എന്നതാണ് അറബികൾക്ക് വിജയ നിമിത്തമായിത്തീർന്നത്.

നബി(സ്വ)യുടെ പ്രബോധന പ്രവർത്തനങ്ങളിലൂടെ ലോകത്തിന് മാതൃകയായി സമർപ്പിക്കപ്പെട്ട സ്വഹാബിവര്യന്മാർ ഉായത് സമകാല അറബികളിൽ നിന്ന് തന്നെയായിരുന്നല്ലോ. ഇതൊരു ആദരവും തിരഞ്ഞെടുക്കപ്പെടലുമാണ്. അതിനാൽ തന്നെയായിരുന്നു ആദ്യഘട്ടത്തിൽ സ്വഹാ ബത്തിനെതിരെ യുദ്ധമുഖത്തുായിരുന്ന പലരും വധിക്കപ്പെടാതിരുന്നത്. ഇസ്ലാമിന്റെ ആദ്യ കാലങ്ങളിൽ വിശ്വസിക്കാതിരുന്ന പലരും ബദ്റിലും ഉഹ്ദിലും ഖന്തക്കിലും മക്കാവിജയം വരെ ശത്രുനിരയിലായിരുന്നു. അനേകം നിഷേധികൾ കൊല്ലപ്പെട്ടപ്പോഴും അവർ സുരക്ഷിതരായിരുന്നു. അവർക്ക് നൽകപ്പെട്ട കാവൽ തന്നെയായിരുന്നു ഇത്. ബഹു. ഖാലിദുബ്നുൽ വലീദ്(റ), അബൂസുഫ്യാൻ(റ), ഇക്രിമ(റ), സ്വഫ്വാൻ (റ) തുടങ്ങിയ എത്രയോ പേർ ഉദാഹരണം.

ബുദ്ധിസാമർഥ്യം

ഹൃദയനൈർമല്യത്തോടൊപ്പം തന്നെ നല്ല ബുദ്ധിശക്തിയുമുള്ളവരായിരുന്നു അറബികൾ. അറ ബിഭാഷയുടെ അതിവിപുലമായ പദ പര്യായ സമ്പത്ത് അതിനുദാഹരണമാണ്. തേനിന് 30 നാ മങ്ങളു് അറബിയിൽ. കുറുക്കന് 200ഉം സിംഹത്തിന് 500ഉം ഒട്ടകത്തിനും വാളിനും ആയി രം വീതവും പേരുകൾ അവർ ഉപയോഗിച്ചിരുന്നു. ഇതത്രയും അവർ സൂക്ഷിച്ചിരുന്നത് ഗ്രന്ഥ ങ്ങളിലായിരുന്നില്ല. സ്വന്തം മനസ്സുകളിലായിരുന്നു. അതിവിശാലമായ മനനയോഗ്യതയായി രുന്നു അവർക്ക്. വിശുദ്ധ ഖുർആന്റെ അവതരിച്ചപ്പോൾ അവരിൽ പലരും അത് ഹൃദിസ്ഥമാ ക്കി. ആയിരക്കണക്കിന് ഹദീസുകൾ ലോകത്തിനു സമർപ്പിച്ച സ്വഹാബി വനിതകൾ പോലുമു

സത്യസന്ധത

അറബികളുടെ മറ്റൊരു സദ്ഗുണമാണ് സത്യസന്ധത. എന്തു വിലകൊടുത്തും അതു നിലനിർ ത്താൻ അവർ തയ്യാറാകാറായിരുന്നു. കളവ് പറയുന്നത് ഒരു തരംതാണ പ്രവൃത്തിയായാ ണവർ കണക്കാക്കിയിരുന്നത്. ഹെറാക്ലിയസ് ചക്രവർത്തി നബി(സ്വ)യെ കുറിച്ചറിയാനായി വി ളിച്ചു വരുത്തിയ മക്കക്കാരിൽ അബൂസുഫ്യാനുമായിരുന്നു. അന്ന് അദ്ദേഹം വിശ്വസിച്ചി രുന്നില്ല. അദ്ദേഹം ഹെറാക്ലിയസിന്റെ ചോദ്യത്തിന് മുഴുവൻ സത്യസന്ധമായിത്തന്നെ മറുപടി പറയുകയുായി.മുഹമ്മദ് നബി(സ്വ) തങ്ങളെകുറിച്ചും പ്രബോധനത്തെ കുറിച്ചുമെല്ലാം ഉള്ളതു തന്നെയാണദ്ദേഹം വിവരിച്ചത്. മുസ്ലിമായ ശേഷം അദ്ദേഹം ഇതെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “കളവ് പറയുന്നവനാണെന്ന് അവർ എന്നെക്കുറിച്ച് മനസ്സിലാക്കുമോ എന്ന ഭയം ഇല്ലായിരു ന്നെങ്കിൽ അപ്പോൾ ഞാൻ കളവ് പറഞ്ഞിരുന്നേനെ” (ബൂഖാരി)

സത്യസന്ധതയെ ഇഷ്ടപ്പെട്ടതിനാലാണല്ലോ അവർ നബി(സ്വ) തങ്ങളെ അൽഅമീൻ' എന്ന് അപരനാമം നൽകി വിശേഷിപ്പിച്ചത്

കരാർ പാലനം

സത്യസന്ധതയുടെ ഒരു വകഭേദമാണ് കരാർ പാലനം. വാക്ക് പാലിക്കുന്നതിനായി എന്തു ത്യാ ഗവും ചെയ്യാൻ അവർ ഒരുക്കമായിരുന്നു. സമൗഅൽ എന്ന അറബി ഗ്രാമത്തലവൻ വാക്പാലനത്തിന്റെ ഉപമാനമായി വിശേഷിപ്പിക്കപ്പെട്ടിട്ടു്. ഒരിക്കൽ ഇംരിഉൽ ഖൈസ് അദ്ദേഹത്തിന്റെ അടുക്കൽ തന്റെ അങ്കികളേൽപിച്ചു റോമിലേക്കു പോയിരുന്നു. ഇംരിഉൽഖൈസിന്റെ മരണാന് ന്തരം ശാമിലെ ഒരു രാജാവ് സമൗഅലിന്റെ ഗ്രാമത്തെ ആക്രമിച്ചു. ഒരു കോട്ടയിൽ അഭയം തേടിയ സമൗഅലിന്റെ ഒരു പുത്രൻ വെളിയിലായിരുന്നു. അക്രമികൾ ആ കുട്ടിയെ പിടികൂടി. ഇംരിഉൽ ഖൈസിന്റെ സൂക്ഷിപ്പു സ്വത്തുകൾ നൽകിയാൽ കുട്ടിയെ തിരിച്ചുതരാമെന്നവർ അറിയിച്ചു. സമൗഅൽ പക്ഷേ, തന്നെ വിശ്വസിച്ചേൽപ്പിച്ച സ്വത്ത് കൊടുക്കാൻ തയ്യാറായില്ല. സ്വത്ത് നൽകാതിരുന്നപ്പോൾ മകനെ വധിക്കുമെന്ന് അവർ പറഞ്ഞു. അപ്പോഴും സമൗഅൽ തന്റെ വാക്ക് പാലിക്കാനാണുറച്ചത്. അക്രമികൾ പിതാവായ സമൗഅൽ നോക്കി നിൽക്കെ കുട്ടിയെ വധിക്കുകയായി. ആ സൂക്ഷിപ്പ് സ്വത്ത് പിന്നീട് സമൗഅൽ ഇംരിഉൽഖൈസിന്റെ കുടുംബ ത്തിന് നൽകി വാക്ക് പാലിച്ചു (മുൻജിദ് : 1013). വാക്ക് പാലനത്തിനായി വലിയ ത്യാഗവും പോരാട്ടവുമൊക്കെ നടത്തിയ കഥകൾ അറബികളുടെ ചരിത്രത്തിൽ കാണാം.

ധീരതയും ശൗര്യവും

എന്തു സാഹസത്തിനും തയ്യാറാവുന്ന ധീരൻമാരായിരുന്നു അറബികൾ. പ്രതിയോഗി എത്ര ക രുത്തനും വിഭവസമ്പന്നനുമാണെങ്കിലും അതിന്റെ പേരിൽ മാറിനിൽക്കാതെ സധീരം മുന്നിട്ടിറ ങ്ങുമായിരുന്നു അവർ. പഞ്ചപുഛമടക്കി കീഴടങ്ങുന്നതിനെക്കാൾ വീര മരണമായിരുന്നു അവർ ക്കു താൽപര്യം. ശയ്യയിൽ കിടന്നു സ്വാഭാവിക മരണം വരിക്കുന്നതിനേക്കാൾ ശത്രുവിന്റെ വെ ട്ടും കുത്തുമേറ്റുള്ള രക്തസാക്ഷിത്വത്തെയാണവർ വാഴ്ത്തിയത്.

ഒരു സൈന്യാധിപന്റെയോ ചക്രവർത്തിയുടെയോ നിർദ്ദേശവും താൽപര്യവുമായിരുന്നില്ല. അവ രുടെ രണശൗര്യപ്രകടനത്തിന്നാധാരം. മറിച്ച് ആത്മാഭിമാനവും ധീരതയുമായിരുന്നു. ഒരു ത്യാ ഗത്തിനുള്ള പുറപ്പാട്, അതിൽ തന്റെ പക്ഷം ജയിക്കണം. ഇതായിരുന്നു അവരുടെ നിലപാട്. അ വരുടെ പോരാട്ടങ്ങളുടെ കഥകൾ പരിശോധിച്ചാൽ ഈ ആത്മവീര്യത്തിന്റെയും രണ ശൗര്യ പരിശുദ്ധ ഇസ്ലാം അവരിലെ ഈ രണവീര്യത്തെ

പരിപൂർണമായും മെരുക്കുകയും വിമലീക രിക്കുകയും ചെയ്തു. അനിവാര്യ ഘട്ടങ്ങളിൽ, സുരക്ഷാമാർഗമെന്ന നിലയിൽ സൈനിക സേ വനത്തിനവർ സ്വമേധയാ തയ്യാറാവുന്ന അവസ്ഥയായി. അപ്പോഴവർക്ക് മഹത്തായ പ്രതി ഫല പ്രതീക്ഷയല്ലാതെ രണവീര്യം പ്രകടിപ്പിക്കുക ലക്ഷ്യമായിരുന്നില്ല. അറബികളുടെ ധീരമായ പ്രകൃതം ഇസ്ലാമിക സമൂഹത്തിന്റെ രക്ഷക്കുപയോഗപ്പെടുത്തുകയായിരുന്നു ഇതിലൂടെ പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും ക്ഷമയോടെ പിടിച്ചു നിൽക്കാനും സാധിക്കുന്ന മന സ്സും പ്രകൃതവുമായിരുന്നു അവർക്കായിരുന്നത്. നെഞ്ചിലേറ്റിയതെന്തും സംരക്ഷിക്കാനും വളർത്താനും അതിന്നാവശ്യമായതെന്തും ചെയ്യാനും ആ വഴിയിൽ ത്യാഗമനുഷ്ഠിക്കാനുമവർ ഒരുക്കമായിരുന്നു. ഇസ്ലാമിലേക്ക് കടന്നുവന്നപ്പോഴവർ ഇസ്ലാമിന്റെ സന്ദേശവുമായി പൂർണമായ ദേശാന്തര യാത്രകൾ നടത്തുകയായി. ആർത്തിരമ്പുന്ന തിരമാലകൾക്ക് മുക ളിൽ ആടിയുലഞ്ഞും അനന്തമായ മരുപ്പറമ്പിലൂടെ ഒട്ടകത്തെ ഓടിച്ച് അകലങ്ങൾ തടിയും വർ വീരേതിഹാസങ്ങൾ രചിച്ചു. അറബികളുടെ സാഹസികതക്കും ദൃഢമനഃസ്ഥിതിക്കും ഇസ്ലാം മൂല്യം നൽകി പരിഷ്കരിക്കുകയായിരുന്നു.

ത്യാഗവും സഹനവും

നിന്ദ്യരാവാനും ഭരിക്കപ്പെടാനും ഇഷ്ടപ്പെടാത്ത അറബികൾ ശക്തമായ സ്വാതന്ത്ര്യ ബോധമു ള്ളവരായിരുന്നു. ആരുടെയും അടിമത്തത്തിന്റെ നുകം പേറാനോ രാജ്യം ആർക്കെങ്കിലും അടി യറ വെക്കാനോ അവർ ഒരുക്കമായിരുന്നില്ല. പേർഷ്യയും റോമും അന്നത്തെ രു വൻ സാമ്രാജ്യ ശക്തികളായിരുന്നുവല്ലോ. പരിസരങ്ങളിലെ രാജ്യങ്ങളൊക്കെ ഇവയിലൊന്നിന്റെ ഭാഗമോ കോളനിയോ ആയപ്പോഴും അറബികളും അറേബ്യയും അതിൽ നിന്നൊഴിവായിരുന്നു. ബുഖ നസ്വ്റിന്റെ കാലത്ത് നടന്ന ചില അക്രമങ്ങളിൽ ഏതാനും പേർ കൊല്ലപ്പെട്ടെങ്കിലും അറേബ്യയിലവർക്ക് ആധിപത്യമുറപ്പിക്കാൻ സാധിച്ചിരുന്നില്ല.

അഭയം തേടിയവന് അഭയം നൽകുകയും എന്തു വില കൊടുത്തും അവരെ സംരക്ഷിക്കു കയും ചെയ്യുകയെന്നത് അറബികളുടെ രീതിയായിരുന്നു. ആർക്ക് അഭയം നൽകിയാലും അത് പരസ്യപ്പെടുത്തിയാൽ പിന്നെ അയാളെ അക്രമിക്കാനവരിലാരും മുതിരില്ലായിരുന്നു. "അഭയം നൽകുക എന്ന അവരുടെ ഈ പൂർവ്വകാല രീതിയെ അംഗീകരിച്ചിട്ടു്. മക്കാവിജയ വേളയിൽ ചിലയാളുകൾ അഭയം നൽകിയവർക്ക് അക്കാരണത്താൽ തന്നെ രക്ഷപ്പെടാൻ സാ ധിച്ചിട്ടു്. ആ അഭയം നൽകലിനെ നബി(സ്വ) തങ്ങൾ അംഗീകരിക്കുകയുമായി.

സംസ്കരണം

അറബികളിൽ നിലനിന്നിരുന്ന സാമൂഹികപ്രധാനങ്ങളായ ഇത്തരം ഗുണവിശേഷണങ്ങൾ സംസ്കരിച്ചു പോഷിപ്പിക്കുകയായിരുന്നു വേിയിരുന്നത്. അതല്ലാതെ അടിസ്ഥാന ഭാവങ്ങൾ ത ന്നെ നട്ടുവളർത്തേ ആവശ്യമായിരുന്നില്ല. അതിനാലായിരിക്കാം നബി(സ്വ)യുടെ പ്രത്യ ക്ഷ പ്രബോധിത സമൂഹം അറബികളായി നിശ്ചയിക്കപ്പെട്ടത്. ഇബ്രാഹീം(അ)ന്റെ ഉപരിസൂചിത പ്രാർഥനയിലും അല്ലാഹു നബി(സ്വ)യെ കൊനുഗ്രഹിച്ചതിനെ വിവരിക്കുന്നതിലും വിശുദ്ധ ഖുർആൻ "അവരെ സംസ്കരിക്കുന്ന ഒരു പ്രവാചകൻ' എന്നാണ് പ്രയോഗിച്ചിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. നബി(സ്വ)യുടെ പ്രബോധനം ഈ അനുകൂല സാഹചര്യത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇസ്ലാമിക ബോധനം വൻവിജയം നേടിയത്.

അറബി ഭാഷ

ലോകഭാഷകളിൽ ശ്രദ്ധേയവും ധാരാളം പ്രദേശത്തുകാരുടെ മാതൃ ഭാഷയുമാണിന്ന് അറബി. വിശുദ്ധ ഖുർആന്റെ ഭാഷയാണത്. ഒരു ഭാഷ എന്ന നിലയിൽ ഉന്നതമായ സവിശേഷതകളു ിതിന്. കൂടുതൽ പദസമ്പത്തും പര്യായങ്ങളും അർഥബാഹുല്യവുമുള്ള ഭാഷയാണിത്. ഒരു വിനിമയോപാധി എന്ന നിലയിൽ ഭാഷക്ക് നിർവ്വഹിക്കാനാവുന്ന ധർമ്മം കൃത്യമായി നിർവഹി ക്കുന്നതിനും വ്യക്തിത്വം നിലനിറുത്തുന്നതിനും വേ സിദ്ധികൾ അതിനു സ്വന്തമായ്. സ്ഥലകാല വസ്തുസംബന്ധമായ വിശേഷണങ്ങൾ ആവശ്യമില്ലാത്ത വിധം ആശയവിനിമയം നടത്തുന്നതിന് അറബി ഭാഷയുടെ പദസമ്പത്ത് സംപുഷ്ടമാണ്.

ഉദാഹരണത്തിന് ഫജ്റ്, ഇസാർ, ഇറാഖ്, ളുഹാ, ളുഹ്ർ, മഗ്രിബ്, ഇശാഅ്, ലൈല, നഹാർ, യൗം, സ്വബാഹ്, മസാഅ്, സഹർ തുടങ്ങിയ പദങ്ങൾ സമയത്തെ അളന്നുമുറിച്ച് കൃത്യമാക്കിത്തരുന്നവയാണ്. അബഹ, അള്ഹാ, ഇല്ല, അംസാ, ബാത തുടങ്ങിയ പദങ്ങൾ ആഖ്യാതം ആഖ്യമായ വിശേഷണം സ്വീകരിച്ച് സമയം കൂടി കുറിക്കുന്നു. റാഹ്, ഗദാ, സാ തു ടങ്ങിയവ സഞ്ചാരത്തിന്റെ സമയമടക്കം വ്യക്തമാക്കുന്നു. സമയത്തിനനുസരിച്ച് പ്രയോഗ ശീലം ആർജ്ജിക്കണമെന്നേയുള്ളൂ.

അധിക ഭാഷകളിലും വചനങ്ങൾ രാണ്. ഏകവചനം, ബഹുവചനം. എന്നാൽ അറബി ഭാഷയിൽ മൂന്ന് വചനങ്ങളു്. ഏകവചനം, ദ്വിവചനം, ബഹുവചനം എന്നിവയാണവ. ഇത ഭാഷകളിൽ അകാര ഇകാരാദികൾ മാറ്റുന്നതിന് സ്ഥലവും ചിഹ്നങ്ങളായ അക്ഷരങ്ങളും നൽകേ തു്. എന്നാൽ അറബി ഭാഷയിൽ പദത്തിന് വ്യത്യാസം വരുത്താതെ തന്നെ അവ മാറ്റാൻ സാധിക്കുന്നു.

അതിലെ പര്യായങ്ങളും അർഥബാഹുല്യവും അതിശയകരമാണ്. ചില വസ്തുക്കൾ നൂറുക്ക ണക്കിന് നാമങ്ങളിൽ അറിയപ്പെടുന്നു. ചില പദങ്ങൾക്ക് അമ്പതോളം അർഥങ്ങളു്. അതി നാൽ തന്നെ ഒരു ഭാഷ എന്ന നിലയിൽ സുതാര്യവും അതോടൊപ്പം സങ്കീർണവുമാണ് അറ ബി ഭാഷ.


വിശുദ്ധഖുർആൻ അറബിയിലാണെന്നു നമുക്കറിയാം. കാലാതിവർത്തിയായ വിശുദ്ധഗ്രന്ഥ ത്തോടൊപ്പം അജയ്യമായി അറബി ഭാഷയും നിലനിൽക്കുന്നു. ഏതൊരു ഭാഷയുടെയും കാല പഴക്കത്തിനും വികാസപരിണാമങ്ങൾക്കുമനുസരിച്ച് അതിന്റെ മൂലരൂപം അന്യം നിർത്തപ്പെടു ക സ്വാഭാവികമാണ്. 1616ൽ അന്തരിച്ച വില്യം ഷേക്സ്പിയറുടെ കൃതികൾക്ക്, അതിന്റെ ഭാഷയി ൽ ഇന്ന് അവ്യക്തത വന്നു ചേർന്നിരിക്കുകയാണ്. പരിഭാഷകളുടെയും നിഘുക്കളുടെയും സഹായത്താലല്ലാതെ അതിന്റെ ആസ്വാദ്യത അനുഭവിക്കാൻ കഴിയുന്നില്ല എന്നതാണ് അനു ഭവം. പുതിയ ഭാഷാരൂപവുമായി ബന്ധപ്പെടുന്നവർക്ക് പഴയരൂപം അപരിചിതമായിത്തീർന്നിരി ക്കുന്നു എന്നർഥം.

എന്നാൽ അറബിഭാഷ ധാരാളം വികസിക്കുകയായിട്ടുന്നംഗീകരിക്കുന്നതോടൊപ്പം തന്നെ അതിന്റെ അസ്സൽ രൂപം അന്യം നിർത്തപ്പെട്ടിട്ടില്ല. ഖുർആൻ അവതരണകാലത്ത് ജീവിച്ച് മരണപ്പെട്ട ഒരാൾ പുനർജനിച്ചു വന്നു സംസാരിച്ചാൽ ഇക്കാലത്തെ അറബികൾക്കത് മനസ്സി ലാക്കാൻ പ്രയാസമാവില്ല. ഇതു സാധാരണ ഭാഷകളുടെ സ്വാഭാവികതക്കെതിരാണ്. വിശു ദ്ധ ഖുർആന്റെ ഭാഷയാവുക വഴി അത് നേടിയ അജയ്യതയാണത്. പക്ഷേ, അറബിഭാഷാ പാണ്
ഢിത്യത്തിന് അൽപം ഭാഷാ സാഹിത്യ, വ്യാകരണ, പദോൽപത്തി ശാസ്ത്ര, അലങ്കാര ശാ സ്ത്ര വിജ്ഞാനമാവശ്യമാണ്. അപ്പോൾ മാത്രമേ അറബി ഭാഷയുടെ സവിശേഷത അനുഭവ
വേദ്യമാവുകയുള്ളൂ.

Created at 2024-10-31 11:40:36

Add Comment *

Related Articles