Related Articles
-
-
MADHAB
അൽ മുഖുൽ മുസ്തഖില്ല
-
“ഹദീസ് സ്വഹീഹായി വന്നാൽ അതാണെന്റെ മദ്ഹബ്. എന്റെ അഭിപ്രായം നീ ഉപേക്ഷി ക്കുക. ഇമാം ശാഫിഈ (റ) യുടെ ശത്രുക്കൾ എക്കാലത്തും ദുർവ്യാഖ്യാനം ചെയ്തിട്ടുള്ള ഒരു വാചകമാണിത്. പ്രസക്തമായൊരു പരാമർശം വളരെ മോശയമായ വിശദീകരണത്തി ലൂടെ തരം താഴ്ത്താനാണ് വിമർശകർ ശ്രമിക്കുന്നത്. നബിയുടെ ഹദീസുകൾ മൊത്തം പത്ത് ലക്ഷത്തിൽ പരമാണെന്നാണ് പണ്ഢിത മതം. ഇവ മിക്കതും മനഃപാഠമുള്ള ലോക പണ്ഢിതനാ യിരുന്നു ഇമാം ശാഫിഈ (റ). ക്രോഡീകൃതമായ രൂപത്തിൽ ഇന്ന് ലഭ്യമാകുന്ന മൊത്തം ഹദീസുകൾ ഒരു ലക്ഷത്തിൽ താഴെ മാത്രമാണ്. ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്തിനെ കുറിച്ച് പരിശോധിക്കാം. പണ്ഢിത ലോകത്ത് ഇത് സമഗ്രമായി ചർച്ച ചെയ്യപ്പെട്ടിട്ടു്. പ്രബലമായ തെളിവുകളുടെ പിൻബലത്തോടെയാണ് എല്ലാ അഭി പ്രായങ്ങളുമെന്നാണ് പ്രമുഖരായ മിക്ക പണ്ഢിതരും അഭിപ്രായപ്പെടുന്നത്. ഇമാം ശാഫി ഈ (റ) പറഞ്ഞതിനെ തിരിൽ ഒരു ഹദീസ് സ്ഥിരപ്പെടുന്ന പ്രശ്നമില്ലന്നവർ ആണയിടുന്നു. ഏതെങ്കിലും ഒരു ഹദീസ് അപ്രകാരം സ്ഥിരപ്പെട്ടതായി ആരെങ്കിലും വാദിക്കുന്നുവെങ്കിൽ അവർ ഉദ്ധരിക്കുന്ന ഹദീസ് ഇമാം ശാഫിഈ (റ) കാണാതിരിക്കാൻ നിർവ്വാഹമില്ല. പ്രസ്തുത ഹദീസ് സ്വീകരിക്കുന്നതിന് തടസ്സമാകുന്ന മറ്റു വല്ല കാരണവുമുണ്ടായതിനാലാണ് ഇമാം ശാഫിഈ (റ) അത് ഉപേക്ഷിക്കുന്നത്. എന്നാലും സൂക്ഷ്മതയാണ് പ്രധാനം. ഇമാം നവവി (റ) പറയുന്നു. “ഹദീസ്
സ്വീകാര്യമായി വന്നാൽ അത് സ്വീകരിക്കുക എന്ന വാക്കിലൂടെ തന്റെ അങ്ങേയറ്റത്തെ സൂക്ഷ്മതയും വിനയവുമാണ് ഇമാം ശാഫിഈ (റ) പ്രകടിപ്പിക്കുന്നത്” (ശറഹുൽ മുഹദ്ദബ് 1:10). ചുരുക്കത്തിൽ, ഇമാം ശാഫിഈ (റ) പറഞ്ഞ തിനെതിരിൽ ഹദീസുകൾ കത്തുക അത്ര എളുപ്പമല്ല. കത്തിയതായി പറയപ്പെടുന്ന ഹദീസുകൾ ശാഫിഈ ഇമാമിനു കിട്ടിയിട്ടില്ലെന്ന് ഖണ്ഡിതമായി പറയാൻ നിർവാ ഹവുമില്ല. കാരണം അവ ഉപേക്ഷിക്കാൻ ശാഫിഈ ഇമാമിനു വ്യക്തമായ കാരണങ്ങളുടെ യിരിക്കാം. ഉദ്ദ്യത വസ്വിയ്യത്ത് ശാഫിഈ ഇമാമിന്റെ സൂക്ഷ്മതയും വിനയവും സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
ശാഫിഈ ഇമാമിന്റെ വസ്വിയ്യത്തിനെ കുറിച്ച് മറ്റൊരു വിശദീകരണവും ചിലർ പറഞ്ഞിട്ടു് “ചില മസ്അലകളിൽ ശാഫിഈ ഇമാമിന്റെ വാക്കുകൾക്കെതിരായി കൂടുതൽ പ്രഭല മായ ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കാരണം താരതമ്യേന പ്രബലമായ ഹദീസിനെതി രിലാണ് ശാഫിഈ ഇമാമിന്റെ അഭിപ്രായമെന്നതിനാൽ പ്രസ്തുത മസ്അല ഒഴിവാക്കി ഹദീസിനനുസൃതമായി അവർ മസ്അല സ്വീകരിച്ചിരിക്കുന്നു” (ശറഹുൽ മുഹദ്ദബ് 1:11).
രാം വിഭാഗത്തിന്റെ അഭിപ്രായപ്രകാരം തന്നെ എല്ലാവർക്കും യഥേഷ്ടം എടുത്തുപ യോഗിക്കാൻ പറ്റുന്ന ഒരായുധമല്ല. നിശ്പ്രയാസം നടപ്പാക്കാവുന്നതുമല്ല. പത്ത് ലക്ഷത്തോളം ഹദീസ് മനഃപാഠമുള്ള ഇമാം ശാഫിഈ (റ) ഒരു ഹദീസ് കില്ലെന്ന് പറയുന്നവന് ചില യോഗ്യതകളുായിരിക്കണം. ഇമാം നവവി (റ) പറയുന്നു: “ഇമാം ശാഫിഈ (റ) യുടെ ഉപര വാക്കിന്റെ താൽപര്യം, അവിടത്തെ മദ്ഹബിനെതിരായി സ്വഹീഹായ ഹദീസ് കത്തിയ ഏതൊരാൾക്കും ഹദീസിൽ പറഞ്ഞത് തന്നെയാണ് ശാഫിഈ (റ) യുടെ മദ്ഹബെന്ന് വെച്ച് ഹദീസിന്റെ ബാഹ്യമനുസരിച്ച് പ്രവർത്തിക്കാമെന്നല്ല. കാരണം, മദ്ഹബിൽ ഒതുങ്ങിനിൽക്കുന്ന ഇജ്തിഹാദിന്റെ പദവിയെങ്കിലും എത്തിച്ചവരോട് മാത്ര മാണ് ആ ഉപദേശം. എന്നാൽ തന്നെ ആ വസ്വിയ്യത്തനുസരിച്ച് പ്രവർത്തിക്കണമെങ്കിൽ പ്രസ്തുത ഹദീസ് ഇമാം ശാഫിഈ (റ) ക്ക് ലഭിച്ചിട്ടില്ലന്നോ അതല്ലെങ്കിൽ അതിന്റെ പരമ്പര സ്വഹീഹായി കിട്ടിയില്ലന്നോ ഉള്ള മികച്ച ഭാവന ഉായിരിക്കണമെന്ന നിബന്ധനയും. ഇമാം ശാഫിഈ (റ) യുടെയും അവരിൽ നിന്ന് വിജ്ഞാനം കരസ്ഥമാക്കിയ അസ്വ്ഹാബി ന്റെയും സർവ്വ ഗ്രന്ഥങ്ങളും പാരായണം ചെയ്തതിന് ശേഷമല്ലാതെ അത് സാധ്യവുമല്ല. ഈ കഴിവുള്ളവർ വളരെ വിരളമാണ്. ഈ നിബന്ധനയു ാവണമെന്ന് അവർ നിഷ്കർ ശിക്കാനുള്ള കാരണമിതാണ്. ഇമാം ശാഫിഈ (റ) അറിയുകയും കത്തുകയും ചെയ്ത എത്രയോ ഹദീസുകളുടെ ബാഹ്യമനുസരിച്ചുള്ള പ്രവർത്തനം ഇമാം ശാഫിഈ (റ) ഉപേക്ഷിച്ചിട്ടു്. പ്രസ്തുത ഹദീസുകൾ രേഖയായി അവലംബിക്കുന്നതിന്ന് വൈകല്യമാക്കുന്ന കാര്യങ്ങൾ, അവയുടെ നിയമപ്രാബല്യം ഇല്ലാതാക്കുന്ന ന്, ആശയ വ്യാപ്തി ചുരുക്കുന്ന തഖ്സ്വീസ്, മറ്റ് നിലക്ക് വ്യാഖ്യാനിക്കപ്പെടുന്ന തഅ് വീല് തുടങ്ങിയ വല്ല കാര്യങ്ങളും ഉള്ളതായി ഇമാം ശാഫിഈ (റ) ക്ക് രേഖ സ്ഥിരപ്പെട്ടത് കൊണിത് (ശറഹുൽ മുഹദ്ദബ് 1:64).
ഇമാം ഇബ്നു സ്വലാഹ് (റ) രേഖപ്പെടുത്തുന്നു: “ഇമാം ശാഫിഈ (റ) യുടെ ഉപദേശം നട പ്പിലാക്കുക അത്ര എളുപ്പമല്ല. വാക്കുകളുടെ ബാഹ്യാർഥ പ്രകാരം ഈ സാഹസിക കൃത്യത്തിന് ശ്രമിച്ച് പ്രമുഖ പണ്ഢിതന്മാർ പോലും അബദ്ധത്തിൽ വീണിട്ടു്. ഉദാഹരണവും ഇബ്നു സ്വലാഹ് (റ) തന്നെ രേഖപ്പെടുത്തുന്നു. “നോമ്പുകാരൻ കൊമ്പ് വെപ്പിച്ചാൽ വെച്ചവന്റെയും വെപ്പിച്ചവന്റെയും നോമ്പ് മുറിയില്ലെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ഇതിനെതിരിൽ തന്റെ അസ്ഹാബിൽ പ്രമുഖനായ അബ്ദുൽ വലീദ് രംഗപ്രവേശം ചെയ്യുകയും, “കെമ്പ് വെച്ചവനും വെപ്പിച്ചവനും നോമ്പ് മുറിച്ചു” എന്ന സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിൽ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായമൊഴിവാക്കി ഹദീസി നോട് യോജിച്ച അഭിപ്രായമാണ് ശാഫിഈ മദ്ഹബെന്ന് വാദിച്ചപ്പോൾ അദ്ദേഹത്തെ ഖണ്ഡിച്ചു കൊ് അന്നുള്ള പണ്ഢിതർ രംഗത്തു വന്നു. അബുൽ വലീദ് ഉദ്ദരിച്ച ഹദീസ് പ്രബലമാണ്. പക്ഷേ, മറ്റൊരു സ്വഹീഹായ ഹദീസ് കൊ് പ്രസ്തുത ഹദീസ് ദൂർ ബലമായിപ്പോയത് കൊാണ് ഇമാം ശാഫിഈ (റ) അതിനെതിരിൽ അഭിപ്രായം പ്രകടി പ്പിക്കാൻ കാരണം”. ഇബ്നു സ്വലാഹ് (റ) ഇങ്ങനെ തുടരുന്നു: “ശാഫിഈ മദ്ഹബിലെ ഒരു പണ്ഡിതൻ ഈ വസ്വിയ്യത്ത് പ്രകാരം ശാഫി (റ) യുടെ അഭിപ്രായം ഉപേക്ഷിക്കണ മെങ്കിൽ അവർ സ്ഥാപിച്ച് അടിസ്ഥാന നിയമങ്ങൾ (ഉസ്വൂൽ) പൂർണ്ണമായും അറിയുന്ന വനും തെളിവുകൾ അവലംബിച്ച് ഗവേഷണം നടത്താനുള്ള യോഗ്യത കൈവരിച്ചവനു മാകണം”(ഫതാവാ ഇബ്നു സ്വലാഹ്).
അല്ലാമാ നബ്ഹാനി (റ) എഴുതുന്നു. “ഈ കാലത്തുള്ളവർക്ക് ഈ കഴിവുാവുകയെന്നത് കേവലം സങ്കൽപം മാത്രമാണ്. ഈ കഴിവുള്ളവർ കാലങ്ങൾക്കു മുമ്പേ ഇല്ലാതാ യെന്ന് ഇബ്നു സ്വലാഹ് (റ) തന്നെ വ്യക്തമാക്കിയിട്ടു. അല്ലാമാ നബ്ഹാനി (റ) ഇങ്ങനെ തുടരുന്നു. (ഏതാനും ഹദീസുകളുടെ കഷ്ണങ്ങളുയർത്തിപ്പിടിച്ച് ഇമാം ശാഫി ഈ (റ) യെ ഖണ്ഢിച്ചു "ഇജ്തിഹാദിന് പുറപ്പെടുന്നവർ വ്യക്തമായ പിഴവിലാണ്. അവരുടെ അജ്ഞത ഊഹിക്കാവുന്നതേയുള്ളൂ. ശാഫിഈ (റ) യുടെ അഭിപ്രായത്തിനെതിരിൽ ഒരു ഹദീസുദ്ധരിക്കാൻ കഴിയുന്നവർ ഹിജ്റ ഏഴാം നൂറ്റാകാരനായ ഇബ്നു സ്വലാഹിന്റെയും മുമ്പ് അവസാനിച്ചിട്ടു്" (ജാമിഉ കാമാത്തിൽ ഔലിയാഅ് 1:167).
ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്തനുസരിച്ച് ഒരു മസ്അല തള്ളാനും കൊള്ളാനുമുള്ള അധികാരം അസ്വ്ഹാബുൽ വുജൂഹിലും തർജീഹിന്റെ മുജ്തഹിദുളിലും നിക്ഷിപ്തമാണ്. ഇവരിൽ അസ്വ്ഹാബിന്റെ കാലഘട്ടം ഹിജ്റ നാലാം നൂറ്റാണ്ടോടെ അവ സാനിച്ചു. തർജീഹിന്റെ മുജ്തഹിദുകളിൽ അവസാനത്തവർ ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവരാണെന്ന് ഇബ്നു ഹജർ (റ) ഫതാവയിൽ വ്യക്തമാക്കിയിട്ടു്.
Created at 2024-12-13 08:32:56