Related Articles
-
MADHAB
ചില സംശയങ്ങൾ
-
MADHAB
അടക്കപ്പെട്ട കവാടം
-
MADHAB
ഖാസി, മുഫ്തി, ഇജ്തിഹാദ്
ഇവർക്ക് സ്വന്തമായി ഉസ്വൂൽ ക്രോഡീകരിക്കാനുള്ള യോഗ്യത ഉായിരിക്കില്ല. ഒന്നാം മു ഹിദിനുള്ള മറ്റെല്ലാ നിബന്ധനകളും ഇവർക്കും ബാധകമാണ്. ഈ അർഥത്തിൽ മാത്രമാണ് ഇവരെ മുഖല്ലിദുകൾ എന്ന് പറയുന്നത്.
ഇമാം നവവി (റ) പറയുന്നു: “മദ്ഹബിലും അതിന്റെ ലക്ഷ്യങ്ങളിലും ഇമാമിനെ അനുകരിക്കാ ത്തവരാണ് മുൻസിബായ മുജ്തഹിദ്. സ്വതന്ത്ര മുജ്തഹിദിന്റെ എല്ലാ ഗുണങ്ങളും ഇവരിലു മുള്ളതാണതിനു കാരണം. ഇജ്തിഹാദിൽ ഇമാമിന്റെ വഴി (നിദാന ശാസ്ത്രം സ്വീകരിച്ചുവെന്ന അടിസ്ഥാനത്തിൽ മാത്രമാ ണിവരെ ഇമാമിലേക്ക് ചേർത്ത് പറയുന്നത്” (ശറഹുൽ മുഹദ്ധബ് 1:43).
ബന്നാനി പറയുന്നു: “നസ്സുകളിൽ (ഖുർആൻ, സുന്നത്ത് നിന്ന് ഇവർ മസ്അല കത്തുന്ന വരാണ്. അവരുടെ വാക്കുകൾ പരിശോധിച്ചവർക്കിത് ബോധ്യപ്പെടും. പക്ഷേ, ഇമാമിന്റ നിദാനശാസ്ത്രമവലംബിച്ചു മാത്രമായിരിക്കും ഇവരുടെ കത്തലുകൾ. ഇത് കൊ് മാത്ര മാണ് സ്വതന്ത്ര മുജ്തഹിദുമായി ഇവർ വേർ തിരിയുന്നത്” (ബന്നാനി 2:386,86).
ശാഫിഈ മദ്ഹബിലെ ഇമാം മുസ്ലി (റ), ബുവൈത്വി (റ) തുടങ്ങിയവരും ഹനഫീ മദ്ഹ ബിലെ ഇമാം അബൂ യൂസുഫ് (റ) മുഹമ്മദ് (റ) എന്നിവരും ഈ വിഭാഗത്തിൽ പെടുന്നു. സ്വതന്ത്ര മുജ്തഹിദുകളെ പോലെ എല്ലാ വിഷയങ്ങളിലും നിരുപാധികം ഇതിഹാദ് നടത്താൻ ശേഷിയുള്ളവർ തന്നെയാണിവർ. സ്വന്തമായി നിദാന ശാസ്ത്രം ക്രോഡീകരിക്കാനുള്ള യോഗ്യത ഇവർക്കില്ല.
Created at 2024-11-30 08:07:36