Related Articles
-
FIQH
ഖുതുബയുടെ ഭാഷ
-
-
FIQH
ജുമുഅയും വിവാദങ്ങളും
നിർബന്ധമില്ലാത്ത ഒരു ആരാധനയെ ബാധ്യതയാക്കുന്നതിന് സാങ്കേതികമായി നേർച്ച എന്നു പറയുന്നു. ഇത് അല്ലാഹുവിനുള്ള ആരാധനയാണ്. നേർച്ചയിൽ
പ്രവാചകന്മാരെയോ മഹാത്മാക്കളെയോ വസീലയാക്കി അവർ മുഖേന നേർച്ച നേരുന്നതിനും വിരോധമില്ല. മുഹ്യിദ്ദീൻ ശൈഖിന് നേർച്ചയാക്കിയെന്ന് പറയുന്നത് തെറ്റാകുന്നില്ല. സ്വദഖ് യുടെ പ്രതിഫലം മുഹിയുദ്ദീൻ ശൈഖിന് ഹദ്യ ചെയ്യുകയും അത് തവസ്സു ലാക്കി അല്ലാഹുവോട് പ്രാർഥിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. മരണപ്പെട്ടവർക്കുവേി സ്വദഖ ചെയ്താൽ അതിന്റെ ഫലം അവർക്കെത്തുമെന്ന് ഇബ്നുതൈമിയ്യം തന്നെ പറഞ്ഞിട്ടു്. ഈ രീതി ഇസ്ലാമികമായി പണ്ഢിതന്മാർ അംഗീകരിച്ചാണ്.
ഇബ്നുഹജറുൽ ഹൈതമി (റ) പറയുന്നു: “വലിയ്യിനുള്ള നേർച്ച എന്നതുകൊ ദ്ദേശ്യം സാധാരണഗതിയിൽ അദ്ദേഹത്തിന്റെ പേരിൽ ദരിദ്രർക്കും ഖബറിന്റെ പരിപാലകർക്കു മുള്ള സ്വദഖയാണ്. നേർച്ച നേരുന്ന വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേർച്ച സ്വഹീഹാകുന്നതാണ്' (ഫതാവൽ കുബ്റ, 4/284). “സഅദുബ്നു ഉബാദഃ (റ) യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. ഏത് സ്വദഖ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം? നബി (സ്വ) പറഞ്ഞു: വെള്ളമാകുന്നു. അങ്ങനെ അദ്ദേഹം ഒരു കിണർ കുഴിച്ചു ഇപ്രകാരം പറഞ്ഞു: ഇത് ഉമ്മു സഅ്ദിനുള്ളതാകുന്നു” (അബൂവാദൂദ് 8/229). അനസ് (റ) ൽ നിന്ന് നിവേദനം: അദ്ദേഹം നബി (സ്വ) യോട് ഇപ്രകാരം പറഞ്ഞു: “എന്റെ മാതാവ് മരണപ്പെട്ടു. അവർ വസ്വിയത്തൊന്നും ചെയ്തിട്ടില്ല. അവർക്ക് വി ഞാൻ എന്തെങ്കിലും സ്വദഖം നൽകിയാൽ ഉപകരിക്കുമോ?” നബി (സ്വ) പറഞ്ഞു: “അതേ, നീ വെള്ളം സ്വദഖ ചെയ്യുക” (ത്വബറാനി).
ഇമാം സ്വാവി (റ) പറഞ്ഞു: “അല്ലാഹുവിനുവേി ബലി നൽകി അതിന്റെ പ്രതിഫലം വലിയ്യിന് ലഭിക്കണമെന്ന് ഉദ്ദേശിക്കുന്നതിന് വിരോധമില്ല” (സ്വാവി 1/266). തഫ്സീർ റൂഹുൽ ബയാനിൽ തൗബ സൂറത്തിലെ പതിനെട്ടാം സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ കാണുന്നു: “ഔലിയാക്കളുടെ ഖബറിനു സമീപം വിളക്കു കത്തിക്കാൻ എണ്ണ, നെയ്യ് എന്നിവ നേർച്ച നേരുന്നത് അവരോടുള്ള സ്നേഹവും ബഹുമാനവും നിമിത്തമാ ണെങ്കിൽ അനുവദനീയമാകുന്നു ഇത് തടയേ യാതൊരാവശ്യവുമില്ല” (3/400).
“നബി (സ്വ) ക്കും മുഹ്യിദ്ദീൻ ശൈഖിനുമുള്ള നേർച്ചകൾ നേർച്ചയാക്കിയവന്റെ ഉദ്ദേശ്യം അറിയില്ലെങ്കിൽ സാധാരണ ഇത്തരം നേർച്ചകൾ എന്തിനാണോ വിനിയോഗിക്കുന്നത് ആ ആവശ്യത്തിലേക്ക് നീക്കണം. നബി (സ്വ) യുടെ ഖബർ ശരീഫിന്റെ നന്മക്കു വേിയോ പള്ളിക്കുവേിയോ നാട്ടുകാർക്കുവേിയോ നേർച്ച വസ്തു വിനിയോഗിക്കുന്ന പതിവുങ്കിൽ പ്രസ്തുത നേർച്ചയും ഈ വഴിയിൽ ഉപയോഗിക്കണം” (ഫതാ വൽ കുബ്റ, 4/268).
Created at 2024-11-05 09:03:10