നിസ്കാരത്തിൻ്റെ ഫർളുകൾ (6)

(11) സ്വലാത്ത്

സ്വലാത്തിന്റെ വാചകം നിർണ്ണിതമല്ലാത്തതുകൊ് തന്നെ എങ്ങനെ സ്വലാത്ത് ചൊല്ലിയാലും ഫർള് വീടുന്നതാണ്. അല്ലാഹുവെ, നബി (സ്വ) ക്ക് നീ ഗുണം ചെയ്യേണമെ, എന്നർഥം വരുന്ന രൂപത്തിൽ അത് നിർവ്വഹിക്കുക. ഇബ്നു ഉമർ (റ) പറയുന്നത് ശ്രദ്ധിക്കൂ. നബി (സ്വ) പറഞ്ഞു. ഖിറാഅത്തും തശഹ്ഹുദും എന്റെ മേലിൽ സ്വലാത്തുമില്ലാത്ത നിസ്കാരമില്ല. ഇമാം ബൈഹഖി പറയുന്നു. തശഹ്ഹുദിൽ നബി (സ്വ) യുടെ മേൽ സ്വലാത്ത് ചൊല്ലാതിരുന്നാൽ നിസ്കാരം മടക്കി നിസ്കരിക്കേതാണ്.

നബി (സ്വ) ക്ക് സ്വലാത്ത് ചൊല്ലുന്നതിനോടൊപ്പം അവിടുത്തെ കുടുംബത്തിനും സ്വലാത്ത് ചൊ ല്ലൽ ഘനപ്പെട്ട സുന്നത്താണ്. ഹദീസിൽ പല രൂപത്തിലും സ്വലാത്തിന്റെ വാചകങ്ങൾ രേഖപ്പെട്ടിട്ടു ങ്കിലും സ്വലാത്ത് ഇബ്റാഹീമിയ്യ യാണ് ഏറ്റവും ഉത്തമം. “അല്ലാഹുവെ, ഇബ്റാഹീം നബി (അ) ക്കും കുടുംബത്തിനും നീ ഗുണം ചെയ്ത പോലെ നബി (സ്വ) ക്കും കുടുംബത്തിനും നീ ഗുണം ചെയ്യുകയും, ഇബ്റാഹീം നബി (അ) ക്കും കുടുംബത്തിനും നീ അനുഗ്രഹം ചെയ്ത പോലെ തിരുനബി (സ്വ) ക്കും കുടുംബത്തിനും നീ അനുഗ്രഹം ചെയ്യണേ എന്നർഥം വരുന്ന പ്രസ് തുത സ്വലാത്ത് പൂർത്തിയായാൽ പിന്നെ പ്രാർഥനയുടെ സമയമാണ്. നബി (സ്വ) തശഹ്ഹുദിന്റെയും സലാമിന്റെയും ഇടയിൽ അല്ലാഹുവിനോട് ദുആ ചെയ്തതായി ഹദീസിലും. “അല്ലാഹുവെ, ഞാൻ ആദ്യവും അവസാനവും രഹസ്യമായും പരസ്യമായും അമിതമായും ചെയ്ത പാപങ്ങളും എന്നെക്കാൾ കൂടുതൽ നിനക്കറിയാവുന്ന ദോഷങ്ങളുമെല്ലാം നീ എനിക്ക് പൊറുത്ത് തരേണമേ, മുന്തിക്കുന്നവനും പിന്തിക്കുന്നവനും നീയാണ്, നീ അല്ലാതെ ആരാധ്യനില്ല,' എന്ന് സാരമുളള പ്രാർഥന നബി (സ്വ) യിൽ നിന്ന് രേഖപ്പെട്ടിട്ടു്.

നരകശിക്ഷയിൽ നിന്നും ഖബർ സിക്ഷയിൽ നിന്നും ജീവിതത്തിന്റെയും മരണത്തിന്റെയും പരീക്ഷണങ്ങളിൽ നിന്നും ദജ്ജാലിന്റെ കുഴപ്പങ്ങളിൽ നിന്നുമെല്ലാം അല്ലാഹുവിനോട് കാവൽ തേടിയതായും ഹദീസിൽ കാണാവുന്നതാണ്.

അല്ലാഹുവുമായി താൻ നടത്തുന്ന സംഭാഷണത്തിന്റെ ഒടുവിൽ കിട്ടുന്ന ഈ അവസരം വിശ്വാസി നന്നായി ഉപയോഗപ്പെടുത്തണം. തനിക്ക് വി മാത്രം അർപ്പിച്ച പ്രധാനപ്പെട്ട ഈ ആരാധനയിൽ ഏറെ സന്തോഷിക്കുന്ന അല്ലാഹു, അവനോട് ചോദിക്കുന്ന ദാസനെ തട്ടുകയില്ല. തീർച്ച.

(12) ഇരുത്തം

അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷം സലാം വീട്ടാൻ വി ഇരിക്കൽ നിസ്കാരത്തിന്റെ മറ്റൊരു ഫർളാകുന്നു. അത് ഉപേക്ഷിച്ചാൽ നിസ്കാരം സാധുവാകുകയില്ല.

(13) സലാം വീട്ടൽ

തക്ബീർ ചൊല്ലി യജമാനനുമായുളള മുനാജാത്തി (സംഭാഷണം) ൽ പ്രവേശിച്ച അടിമ അവസാനമായി തന്റെ ചുറ്റുമുളളവർക്ക് നാഥന്റെ രക്ഷയാകാനായി സലാം വീട്ടലിലൂടെ ആവശ്യപ്പെടുന്നു. ഇമാം തുർമുദിയുടെ റിപ്പോർട്ട് ഇങ്ങനെ വായിക്കാം, നിസ്കാരത്തിന്റെ താക്കോൽ ശുദ്ധിയും അതിലേക്കുളള പ്രവേശം തക്ബീറതുൽ ഇഹ്റാമും വിരാമം സലാമുമാകുന്നു.

തിരുനബി (സ്വ) യുടെ വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും സലാം വീട്ടൽ ഫർളാണ് എന്ന് സ്ഥിരപ്പെട്ടിട്ടു്. ഏറ്റവും ചുരുങ്ങിയ രൂപം അസ്സലാമു അലൈകും' എന്നായിരിക്കെ ഇതിൽ നിന്ന് ഏതെങ്കിലും ഒരക്ഷരം ഇല്ലാതായാൽ സലാം ശരിയാവുകയില്ല. പൂർണ്ണമായ രൂപമനുസരിച്ച് "അസ്സലാമു അലൈകും വറഹ്മത്തുള്ളാ' എന്ന് പറയണം. ആദ്യം വലത്തോട്ടും പിന്നീട് ഇടത് ഭാഗത്തേക്കും മുഖം തിരിച്ചുകൊ പറയലാണ് സുന്നത്ത്. ഒന്നാമത്തെ സലാം വീട്ടലാണ് നിസ് കാരത്തിന്റെ ഫർള് രാമത്തേത് സുന്നത്താണ്. ഓരോ സലാമിലും ആ ഭാഗത്തുളളവർ നിസ് കരിക്കുന്നവന്റെ കവിൾത്തടം കാണത്തക്കവിധം മുഖം തിരിക്കണം, ഇതായിരുന്നു നബിചര്യ.

രാം സലാം സുന്നത്തായതു കൊ തന്നെ ഒരാൾക്ക് ആദ്യ സലാമിന് ശേഷം അശുദ്ധിയുായാൽ നിസ്കാരത്തിന് കുഴപ്പമില്ല. എങ്കിലും അയാൾ രാം സലാം ചൊല്ലരുത്, കാരണം ശുദ്ധിയില്ലാതെ സലാമില്ല എന്നത് തന്നെ.

നിസ്കാരത്തിന് വിരാമം കുറിച്ചുകൊ ചൊല്ലുന്ന ഈ സലാമ് കൊ് ഓരോ ഭാഗത്തുമുളള മുഅ്മിനുകൾ, മലകുകൾ, ജിന്നുകൾ എന്നിവരെയാണ് ഉദ്ദേശിക്കേത്. ലോകത്തിന്റെ വിവിധ കോണുകളിലുളള വിശ്വാസികൾ ദിവസവും അഞ്ച് തവണ തന്റെ മുഅ്മിനായ സഹോദര സഹോദരികൾക്ക് വി രക്ഷ തേടിക്കൊിരിക്കുകയാണ്. മാത്രമല്ല, തന്റെ സ്രഷ്ടാവിനെ എല്ലാ നിലയിലും വാഴ്ത്തുകയും അംഗീകരിക്കുകയും ചെയ്ത ഈ മനുഷ്യൻ വിശുദ്ധ ഇസ്ലാമിനെ മുറുകെ പിടിക്കുമെന്ന പ്രതിജ്ഞ കൂടി ഈ ആശംസയിലൂടെ എടുക്കുകയാണ്.

Created at 2024-11-24 01:05:12

Add Comment *

Related Articles