നബി-സ്വ-യുടെ-ആഹാര-ക്രമം

ചോദ്യം: നബി(സ്വ)യുടെ മാതൃക എന്ന ശീര്‍ഷകത്തില്‍ ഒരു മൌലവി എഴുതുന്നു: “നിസ്കാരാനന്തരം ‘അല്ലാഹുമ്മ അന്‍തസ്സലാം വമിന്‍കസ്സലാം’ എന്നുതുടങ്ങുന്ന ദിക്റ് ചൊല്ലുന്ന സമയമല്ലാതെ നബി(സ്വ) ഇരിക്കാറുണ്ടായിരുന്നില്ലെന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്തിട്ടുണ്ട്.” ഒന്ന് വിശദീകരിച്ചാലും.
ഉത്തരം: ഹാഫിള് ഇബ്നുഹജര്‍(റ) ബാബു ദുആഇ ബഅ്ദസ്സ്വലാത് എന്ന ബുഖാരിയി ലെ അധ്യായം വിശദീകരിച്ച് കൊണ്ട് പറയുന്നു: “ഇമാം മുസ്ലിം(റ) ഉദ്ധരിച്ച പ്രസ്തുത ഹദീസ് ആധാരമാക്കി നിസ്കാരാനന്തരം ദുആ സുന്നത്തില്ല എന്ന വാദത്തെ റദ്ദുചെയ്യാന്‍ വേണ്ടിയാണ് ഈ അധ്യായം തന്നെ ഇമാം ബുഖാരി കൊണ്ടുവന്നത്. ഉപര്യുക്ത ഹദീസ് തെളിവാക്കുന്നതിന് മറുപടി ഇപ്രകാരമാണ്. “അല്ലാഹുമ്മ അന്‍തസ്സലാം…’എ ന്നു തുടങ്ങുന്ന ദിക്റ് ചൊല്ലുന്ന സമയമല്ലാതെ നബി(സ്വ) സലാം വീട്ടുന്നതിന്റെ മു മ്പുള്ള അവസ്ഥയില്‍ (ഖിബ്ലക്ക് തിരിഞ്ഞ്) ഇരിക്കുകയില്ലായിരുന്നു. നബി(സ്വ) നിസ് കാരാനന്തരം പ്രസ്തുത ദിക്റിന്റെ സമയമല്ലാതെ ഖിബ്ലക്ക് നേരെ ഇരിക്കാറുണ്ടായിരുന്നില്ലെന്നും പിന്നീട് തിരിഞ്ഞിരുന്ന ശേഷമാണ് പ്രാര്‍ഥന നടത്തിയിരുന്നതെന്നും ചുരുക്കം” (ഫത്ഹുല്‍ ബാരി 11/160).

Created at 2024-02-26 05:29:05

Add Comment *

Related Articles