നിസ്കാരത്തിന്റെ നാലാമത്തെ ഫർളാകുന്നു ഫാതിഹഃ ഓതൽ. ഓരോ റക്അതിലും ഫാതിഹഃ ഓതൽ നിർബന്ധമാണ്. എന്നാൽ, റുകൂഇൽ ഇമാമിനെ തുടരുകയും അവനോടൊപ്പം റുകൂഇൽ അടങ്ങിത്താമസിക്കാൻ സമയം ലഭിക്കുകയും ചെയ്തവന് ഫാതിഹ ഓതിയില്ലെങ്കിലും അത് റക്അതായി പരിഗണിക്കപ്പെടുമെന്ന് പണ്ഢിതന്മാർ ഏകോപിച്ച് പറയുന്നു. ഫാതിഹയുടെ നിർബന്ധം കുറിക്കുന്ന ഹദീസുകൾ നിരവധിയും. “നബി (സ്വ) പറഞ്ഞു. ഫാതിഹ ഓതാത്തവന് നിസ്കാരമില്ല” (ബുഖാരി). ഉബാദത്ത്ബ്നു സ്വാമിത് (റ) നിന്ന് നിവേദനം: “ഞങ്ങൾ നബി (സ്വ) യോടൊപ്പം നിസ്കരിച്ചു. നബി (സ്വ) യുടെ മേൽ ഓത്ത് ഭാരമായി, നിസ്കാരം കഴിഞ്ഞ ശേഷം തങ്ങൾ ചോദിച്ചു, നിങ്ങൾ ഇമാമിന്റെ പിന്നിൽ നിന്ന് ഓതാറുണ്ടോ? ഞാനങ്ങനെ ധരിക്കുന്നു. ഞങ്ങൾ പറഞ്ഞു. അതെ ഓതാറു്. അപ്പോൾ നബി (സ്വ) പറഞ്ഞു. നിങ്ങൾ ഉമ്മുൽ ഖുർആൻ മാത്രം ഓതുക, അത് ഓതാത്തവനു നിസ്കാരമില്ല” (ബുഖാരി).
ഇമാമിനും മഅ്മൂമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും ഫാതിഹ നിർബന്ധമാണല്ലോ എന്നാൽ ഉറക്കെ ഓതേ നിസ്കാരത്തിൽ ആമീൻ പറഞ്ഞ ശേഷം മഅ്മൂമിന് ഫാതിഹ ഓതാനാവശ്യമായ സമയം, ഇമാം മൗനം പാലിക്കൽ സുന്നത്തു്. മഅ്മൂം ഈ സമയം ഫാതിഹഃ ഓതും എന്ന് അറിഞ്ഞാലാണ് ഇങ്ങനെ വേത്.
ബിസ്മി ഫാതിഹയിൽ പെട്ട ഒരു ആയത്ത് ആയതിനാൽ തുടക്കത്തിൽ ബിസ്മി ഓതൽ നിർബന്ധമാണ്, അബൂഹുറൈറഃ (റ) യിൽ നിന്ന് നിവേദനം: “നിങ്ങൾ അൽഹംദുലില്ലാഹ് (ഫാതിഹാ സൂറയുടെ മറ്റൊരു നാമം) ഓതിയാൽ ബിസ്മി ഓതുക, നിശ്ചയം അത് ഖുർആന്റെ മാതാവാകുന്നു. ആവർത്തിക്കപ്പെടുന്ന ആയത്തുകളുമാകുന്നു, ബിസ്മി അതിലെ ഒരു ആയത്തും”.(ബൈഹഖി, ദാറുഖുത്നി) ഉമ്മുസലമ(റ)യിൽ നിന്ന് അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്നു: “നബി (സ്വ) നിസ്കാരത്തിൽ ബിസ്മി ഓതി, അതിനെ ഒരു ആയത്തായി എണ്ണുകയും ചെയ്തു. ഇബ്നു അബ്ബാസി(റ)ൽ നിന്ന് ദാറഖുത്നിയുടെ നിവേദനത്തിൽ “നിശ്ചയം നബി (സ്വ) ബിസ്മി ഉറക്കെ ഓതാറുായിരുന്നു” എന്നും കാണാം.
ബിസ്മി ഫാതിഹയിലെ മാത്രമല്ല, മറ്റെല്ലാ സൂറകളിലെയും ഒരു ആയത്ത് കൂടിയാണ്. ഈ വസ് തുത ശരിവെക്കുന്ന ഹദീസ് മുസ്ലിം റിപ്പോർട്ട് ചെയ്തിട്ട്, അനസ്(റ)ൽ നിന്ന് നിവേദനം: “ഞങ്ങൾ റസൂലിന്റെ കൂടെയിരിക്കെ നബി (സ്വ) ക്ക് ഒരു ബോധക്ഷയമായി. ഉടനെ നബി(സ്വ)പുഞ്ചിരിച്ചുകൊ് തല ഉയർത്തി. ഞങ്ങൾ ചോദിച്ചു. എന്താണ് നബിയേ ചിരിയുടെ കാര്യം, നബി (സ്വ) പറഞ്ഞു. എനിക്കിപ്പോൾ ഒരു സൂക്തമവതരിച്ചിരിക്കുന്നു, എന്നിട്ടവിടുന്ന് ഓതി. ബിസ്മില്ലാഹിർ റഹ്മാനിർറഹീം. ഇന്നാ അഅ്താനാക്കൽ കൗസർ”. എന്നാൽ ബറാഅത് സൂറത്തിന്റെ ആദ്യത്തിൽ ബിസ്മി ഇല്ല. സ്വഹാബത്തിന്റെ ഏക കണ്ഠമായ തീരുമാനം അങ്ങനെയാണ്, ശേഷമുള്ള താബിഉകളും ഇതംഗീകരിച്ചു. മാത്രമല്ല ബിസ്മി ഉറക്കെ ഓതലാണ് സുന്നത്ത്.
നിസ്കാരത്തിൽ ഫാതിഹഃ ക്രമാനുഗതമായി തന്നെ ഓതണം, ബിസ്മി മറന്ന് പോവുകയും ഒടുവിൽ കെട്ട് വരികയും ചെയ്താൽ പോരാ. വീം ബിസ്മി കൊ് ഫാതിഹഃ തുടങ്ങണം. നബി (സ്വ) യുടെ നിസ്കാര ക്രമം അങ്ങനെയായിരുന്നു. ഫാതിഹഃ ഓതുന്നതിനിടയിൽ ദീർഘമായി മൗനം പാലിക്കുകയോ ഓത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിക്കുകയോ ചെയ്താൽ ഫാതിഹ തുടക്കം മുതലെ വീം ഓതണം.
ഫാതിഹയിലെ ശദ്ദുകളും മറ്റുകളും ഒന്നും വിട്ടുപോകാൻ പാടില്ല, അത് നിസ്കാരത്തെ അസാധുവാക്കും. അക്ഷരം മാറിപ്പോകാനും പാടില്ല. അറബി അക്ഷരങ്ങൾ തമ്മിലുള്ള വ്യത്യാസം സൂക്ഷ്മമായി ഗ്രഹിച്ചിരിക്കേതാണ്. ഒരക്ഷരം മറ്റൊന്നായി മാറി ഉച്ചരിച്ചാൽ അർഥത്തെ ബാധിക്കുന്നത് മാത്രമല്ല നിസ്കാരം തന്നെ ബാത്വിലാകുന്നതാണ്.
മഅ്മൂമോ ഒറ്റക്ക് നിസ്കരിക്കുന്നവനോ ആണോ പെണ്ണോ ആരായാലും ശരി ഫാതിഹക്ക് ശേഷം നേരിയ ഒരു വിരാമം കഴിഞ്ഞാൽ ആമീൻ പറയൽ സുന്നത്താകുന്നു. ഇമാം നവവി (റ) പറയുന്നു.. നിസ്കാരത്തിലോ പുറത്തോ ആവട്ടെ, ഫാതിഹഃ യിൽ നിന്ന് വിരമിച്ചാൽ ആമീൻ പറയൽ സുന്നത്താകുന്നു. നിസ്കാരത്തിൽ ഇത് പ്രബലമായ സുന്നത്താകുന്നു. പതുക്കെ ഓതേ നിസ് കാരത്തിൽ ഫാതിഹ പോലെ ആമീനും പതുക്കെ പറയണം, ഉറക്കെ ഓതുന്ന നിസ്കാരത്തിൽ ഉറക്കെ പറയലാണുത്തമം. ഉറക്കെ ഓതുന്ന നിസ്കാരത്തിൽ മഅ്മൂമിനു രു പ്രാവശ്യം സുന്നത്ത്. ഇമാമിന്റെ ഫാതിഹക്കു ശേഷവും സ്വന്തം ഫാതിഹക്ക് ശേഷവും. മഅ്മൂമിന്റെ ആമീൻ ഇമാമോട് യോജിച്ച് വരുന്നതാണ് സുന്നത്ത്. അബൂഹുറൈറ (റ) പറയുന്നു. നബി (സ്വ) പറഞ്ഞിരിക്കുന്നു. ഇമാം "വലള്ളാൻ' എന്ന് പറഞ്ഞാൽ നിങ്ങൾ ആമീൻ പറയുക. കാരണം ആരുടെ പ്രാർഥനയാണോ മലകുകളുടെ പ്രാർഥനയോട് യോജിച്ചതെങ്കിൽ അ വന്റെ പൂർവ്വ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ് (ബുഖാരി). ആഇശ (റ) പറയുന്നു. നബി (സ്വ) പറഞ്ഞിരിക്കുന്നു. “സലാം ചൊല്ലുക, ഇമാമിന്റെ പിന്നിൽ ആമീൻ പറയുക എന്നീ കാര്യങ്ങൾ പോലെ മറ്റൊരു കാര്യത്തിലും ജൂതന്മാർക്ക് നിങ്ങളോട് അസൂയ ഉായിട്ടില്ല.” (അഹ്മദ്). ആമീൻ എന്നതിന്റെ അർഥം നീ ഉത്തരം ചെയ്യേണമേ എന്നാണ്. അത് ഫാതിഹയിൽ പെട്ടതല്ല. മീമിന് ശക്തി കൂട്ടി ആമ്മീൻ എന്ന് ഉച്ചരിക്കുന്നത് അബദ്ധമാകുന്നു. ആമീന്റെയും സൂറതിന്റെയും ഇടയിലും, സൂറതിന്റെയും റുകൂഇലേക്കുള്ള തക്ബീറിന്റെയും ഇടയിലും, തക്ബീറതുൽ ഇഹ്റാമിന്റെയും വജ്ജഹ്തുവിന്റെയും ഇടയിലും, വജ്ജഹ്തുവിന്റെയും അഊദുവിന്റെയും ഇടയിലും, അഊദുവിന്റെയും ബിസ്മിയുടെയും ഇടയിലും, സുബ്ഹാനല്ലാഹ് എന്ന് പറയുന്ന സമയം മൗനം സുന്നത്താകുന്നു.
ഫാതിഹക്ക് ശേഷം ളുഹ്ർ, അസ്ർ, മിബ്, ഇശാഅ് എന്നീ നിസ്കാരങ്ങളുടെ ആദ്യ രൂ റക്അതുകളിലും സുബ്ഹി, ജുമുഅഃ എന്നിവയുടെയും സുന്നത്ത് നിസ്കാരങ്ങളുടെയും എല്ലാ റക്അതുകളിലും ഖുർആൻ പാരായണം സുന്നത്താകുന്നു. അബൂഖതാദ (റ) യിൽ നിന്ന് നിവേദനം: നബി (സ്വ) ളുഹ്റിന്റെ ആദ്യത്തെ ന് റക്അതുകളിൽ ഫാതിഹയും രു സൂറതുകളും ഒടുവിലത്തെ ര് റക്അതുകളിൽ ഫാതിഹഃ മാത്രവും ഓതിയിരുന്നു. പലപ്പോഴും ആയതുകൾ ഞങ്ങളെ കേൾപ്പിക്കുമായിരുന്നു. ആദ്യത്തെ റക്അത് രാമത്തെതിനേക്കാൾ ദീർഘിപ്പിച്ചിരുന്നു. ഇപ്രകാരം തന്നെയായിരുന്നു അസ്വ്റിലും സുബ്ഹിയിലും.
ഫാതിഹക്ക് ശേഷമുള്ള ഖുർആൻ പാരായണം ഒരു സൂറത്തോ ഖുർആനിൽ നിന്ന് അൽപമോ ഓതാം. ഒരു റക്അതിൽ ര് സൂറതുകൾ ഒരുമിച്ച് ഓതുന്നതും പുണ്യം തന്നെ. ജുമുഅ, പെരുന്നാൾ എന്നിവ ഒഴികെ മറ്റൊരു നിസ്കാരത്തിലും ഒരേ സൂറത്ത് ഓതുന്ന പതിവ് നബി (സ്വ) ക്കായിരുന്നില്ല. സൂറത് മുഴുവൻ ഓതുകയായിരുന്നു നബി (സ്വ) യുടെ പതിവ്. സൂറകളുടെ മധ്യഭാഗമോ, അവസാനമോ നബി (സ്വ) ഓതിയതായി ഒരു റിപ്പോർട്ടും വന്നിട്ടില്ല. ഖുർആനിന്റെ വാക്കുകൾ ഹൃദയത്തിലൂടെ നടത്തിയാൽ പോരെന്നും നാവ് കൊ ഉച്ചരിക്കണമെന്നുമാണ് നാല് മദ്ഹബുകളുടെയും ഇമാമുകൾ പറയുന്നത്.
Created at 2024-11-24 00:36:23