
Related Articles
-
HISTORY
ഇമാം ത്വബ്റാനി (റ)
-
HISTORY
തുഫൈലുബ്നു അംറ് (റ)
-
HISTORY
ഇമാം നസാഈ (റ)
ഹിജ്റ മൂന്നാം നൂറ്റാിൽ ജീവിച്ച്, ഹദീസ് ശാസ്ത്രത്തിലെ ഇമാമാണ് അബുൽ ഹുസൈൻ മുസ്ലിമുബ്നു ഹജ്ജാജ് ബ്നു മുസ്ലിം അൽ ഖുശൈരി അന്നൈസാബൂരി. ഇസ്ലാമിക നാഗരികതക്കു ഏറെ ശോഭന കഥകൾ പറയാനുള്ള ഈ നൂറ്റാിലാണ് ഇമാം ബുഖാരി, തിർമുദി, ഇബ്നുമാജ പോലെയുള്ള മഹത്തുക്കളായ പണ്ഡിതർ ജീവിച്ചിരുന്നത്.
ഇമാം മുസ്ലിം ജനിച്ച കാലത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണുള്ളത്. പ്രബലാഭിപ്പായം 204 ലാണെന്നും മറ്റൊരഭിപ്രായം 206 ലാണെന്നുമാണ്. ദഹബി, ഇബ്നു ഹജർ തുടങ്ങിയവർ ഒന്നാം അഭിപ്രായക്കാരാണ്. ചെറുപ്പകാലത്തെ കുറിച്ച് വ്യക്തമായ ചരിത്രം ലഭ്യമല്ലെങ്കിലും ചെറുപ്പത്തിൽ തന്നെ ഖുർആനും അറബി വ്യാകരണവും സാഹിത്യവും പഠിച്ചിട്ടു അനുമാനിക്കാവുന്നതാണ്. കാരണം ആ കാലഘട്ടത്തിന്റെ സ്വഭാവമായിരുന്നു അത്. ഹദീസ് പഠനം ആരംഭിച്ചത് പതിനഞ്ചാം വയസ്സിലായിരുന്നു.
ഇമാം മുസ്ലിം, ഏത് അക്കാലത്തെ എല്ലാ പാഠശാലകളിലേക്കും യാത്ര തിരിച്ചിട്ടു്. പ്രഥമയായ 220 ൽ നടത്തിയ ഹജ്ജ് യാത്രയായിരുന്നു. പിന്നീട് 230 മുതൽ ഇറാഖ്, ഹിജാസ്, സിറിയ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലേക്ക് യാത്രയായിട്ടു്. അവസാനമായി ഇറാഖ് സന്ദർശിച്ചതു വഫാതാകുന്നതിന്റെ മുമ്പ് അഥവാ ഹി. 259 ൽ ആണ്.
സുഹൈർ ഹർബ്, സൈദ് മൻസൂർ, ഇബ്നു അബീ ശൈബ, ബുഖാരി, ഇബ്നുൽ മഊൻ തുടങ്ങിയവരാണ് ഉസ്താദുമാർ. തിർമുദി, ഇബ്നു അബീഹാതിം, ഇബ്നു ഖുസൈമ തുടങ്ങിയവർ ശിഷ്യന്മാരാണ്. ഇമാം ബുഖാരി നൈസാപൂരിൽ വന്നപ്പോൾ ഇമാം മുസ്ലിം അവിടുത്തെ സവിധത്തിൽ ചെല്ലുകയും പിന്നീട് പലപ്പോഴായി സന്ദർശിക്കുകയും ചെയ്തിട്ടു്. ഇമാം ബുഖാരിയുടെ ശൈലിയും മറ്റും ഇമാം മുസ്ലിമിന്റെ രചനകളെ സ്വാധീനിച്ചിട്ടു്.
ഇരുപതിൽ പരം ഗ്രന്ഥങ്ങളുടെ കർത്താവാണ് ഇമാം മുസ്ലിം. ഇവയിൽ പലതും പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും ചിലതു കൈയെഴുത്തു പ്രതികളിലായി തന്നെ ചില
ലൈബ്രറികളിൽ സൂക്ഷിക്കപ്പെടുന്നു. അവിടുത്തെ രചനകളിൽ ഏറ്റം പ്രധാനവും പ്രസിദ്ധവും സ്വഹീഹു മുസ്ലിം തന്നെയാണ്. അൽ മുസ്നദുസ്വഹീഹ് എന്ന ഈ കിതാബിനു ധാരാളം വ്യാഖാനങ്ങൾ എഴുതപ്പെട്ടിട്ടു്. മഹാനായ ഇമാം നവവി (റ) രചിച്ച അൽമി ൻഹാജ് ഫീ ശറഹി സ്വഹീഹിൽ മുസ്ലിം ആണ് ഇതിൽ ഏറ്റം പ്രസിദ്ധം.
ഇസ്ലാമിക പ്രബോധനത്തിലും ദീനീ വിജ്ഞാനത്തിന്റെ പ്രകാശനത്തിലും അമൂല്യങ്ങളായ സംഭാവനകളർപിച്ച മഹാനായ ഇമാം മുസ്ലിം ഹി.261 റജബ് മാസത്തിൽ നെ സാപൂരിൽ വഫാത്തായി.
Created at 2024-12-15 08:58:52