Related Articles
-
HISTORY
അഹ്മദ്ബ്നു ഹമ്പൽ (റ)
-
HISTORY
അലിയ്യ് ബിൻ അബൂത്വിന് (റ)
-
HISTORY
ഇമാം ശാഫിഈ (റ)
ഇബ്നുമാജഃ അൽ ഖസ്വീനി എന്നറിയപ്പെടുന്ന അബൂ അബ്ദില്ലാ മുഹമ്മദ്ബ്നു യസീദ്ബ്നു മാജം ഹർബീഈ അൽ ഖസ്വീനി ജനിക്കുന്നത് ഹി 209 ലാണ്. ഏതു പ്രായം മുതൽക്കാണു ഹദീസ് പഠനം തുടങ്ങിയതെന്നു വ്യക്തമല്ലെങ്കിലും 233 ൽ വഫാതായ അലിയ്യുബ്നു മുഹമ്മദ് അനാഫസിയാണ് ഇബ്നു മാജിയുടെ അധ്യാപകരിൽ പ്രഥമൻ. ഇതിൽ നിന്നു ഗ്രഹിക്കാൻ കഴിയുന്നത് ഇബ്നു മാജം 15 അല്ലെങ്കിൽ 20 വയസ്സു മുതൽ ഹദീസ് പഠനം തുടങ്ങിയിരിക്കു മെന്നാണ്. ആ കാലഘട്ടത്തിൽ ഹദീസ് പഠനം തുടങ്ങുന്ന പ്രായവും അതാണല്ലോ.
ഹി. 230 മുതൽ ഹദീസ് പഠനത്തിനായി യാത്ര തിരിക്കാൻ തുടങ്ങിയിട്ടു്. ഖുറാസാൻ, ഇറാഖ്, സിറിയ, ഈജിപ്ത്, തുടങ്ങിയ ദേശങ്ങളിൽ ഈ ആവശ്യാർഥം സഞ്ചരിച്ചിട്ടുമു്. വഫാത്ത് ഹി 273 റമളാൻ 21 ന് തിങ്കളാഴ്ചയായിരുന്നുവെന്നാണ് പ്രബലാഭിപ്രായം. തഫ്സീർ, അത്താരീഖ്, സുനനു ഇബ്നു മാജം എന്നിവ രചനകളായിട്ടുങ്കിലും ആദ്യത്തെ ര ണ്ണത്തെക്കുറിച്ചു കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. പിൽക്കാലക്കാ ർക്കു ലഭിക്കാതെ പോയ മുൻകാല പണ്ഢിതരുടെ അമൂല്യങ്ങളായ രചനകളുടെ പട്ടികയിലാണു ഇവ രിന്റെയും സ്ഥാനമെന്നനുമാനിക്കാം. മൂന്നാമത്തെ ഗ്രന്ഥം ഏറെ പ്രശസ്തവും അംഗീകൃതവും "സ്വിഹാഹുസ്സിത്തയിൽ സ്ഥാനം ലഭിച്ചിട്ടുള്ളതുമാണ്.
32 പ്രധാന അധ്യായങ്ങളിലായി 1500 ഉപ അധ്യായങ്ങൾ ഉൾകൊള്ളുന്ന ഈ ഗ്രന്ഥത്തി ലെ മൊത്തം ഹദീസുകൾ 4341 ആണ്. ഇതിൽ 3,002 എണ്ണം "സ്വിഹാഹുസ്സിത്ത' യിലെ മറ്റു അഞ്ചു ഗ്രന്ഥങ്ങളിലും അല്ലെങ്കിൽ ഏതെങ്കിലും ഒന്നിലെങ്കിലും ഉദ്ധരിച്ച ഹദീസുകളാണ്. ശിഷ്ടമുള്ള 1339 ഹദീസുകൾ ഇബ്നു മാജം അല്ലാതെ ഉദ്ധരിച്ചിട്ടില്ല. ഇവയിൽ 428 ഹദീസുകൾ സ്വഹീഹും 199 എണ്ണം ഹസനും 613 എണ്ണം സനദ് ഈഫും 99 എണ്ണം മുൻകറുമാണ്. മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി ദുർബലമായ ഹദീസുകൾ റിപ്പോർട്ടു ചെയ്യുമ്പോൾ അവയെക്കുറിച്ചു ഇബ്നു മാജം വിശദീകരണം നൽകാറില്ല. ഇക്കാരണത്താലാണ് ഈ കിത്താബിനെ സ്വിഹാഹുസ്സിത്തയിൽ എത്തുന്നതിനോടു ചില പണ്ഡിതർ വിയോജിച്ചതെന്ന നിഗമനത്തിലെത്തിച്ചേർന്ന ഗവേഷകരും. എന്തു തന്നെയായാലും സ്വിഹാഹിനെ അഞ്ചെണ്ണമായി പരിഗണിക്കുന്നവരും മുസ്നദുദ്ദാരിമിയെ ആറാമതായി എണ്ണിയിരുന്നുവെങ്കിൽ അതായിരുന്നു ഉചിതമെന്നു പറയുന്നവരുമു്.
Created at 2024-12-15 08:49:46