
Related Articles
-
HISTORY
അബ്ദുല്ലാഹിബ്നു ഹുദാഫ (റ)
-
HISTORY
ഉമർ ബിൻ ഖത്വാബ് (റ)
-
HISTORY
ഇമാം ശാഫിഈ (റ)
“സ്വഹാബികളെ, ഇക്രിമ സത്യ വിശ്വാസിയായി വരും തീർച്ച. അതിനാൽ അദ്ദേഹത്തി ന്റെ പിതാവ് അബൂജഹ്ലിനെ നിങ്ങൾ അധിക്ഷേപിക്കാതിരിക്കുക... കാരണം മരിച്ചവരെ അധിക്ഷേപിക്കുന്നത് ജീവിച്ചിരിക്കുന്ന ബന്ധുക്കളെ വിഷമിപ്പിക്കുകയേയുള്ളൂ. മുഹമ്മദ് നബി(സ്വ)
"നാടും വീടും ത്യജിച്ച് വരുന്ന യാത്രികാ... സ്വാഗതം....' ഇപ്രകാരമായിരുന്നു നബി (Swa) ഇക്രിമയെ സംബോധനം ചെയ്തത്.
ഇക്രിമക്ക് ഏകദേശം മുപ്പത് വയസ്സാകുമ്പോൾ കാരുണ്യത്തിന്റെ പ്രവാചകൻ മുത്ത് മുസ്ഥഫാ(സ്വ) പരസ്യമായി സത്യപ്രബോധനം നടത്തിക്കൊിരിക്കുകയാണ്. ഖുറൈശികളിലെ ഉന്നതകുലജാതനാണ് ഇരിമഃ, സമ്പന്നൻ, വ്യക്തിപ്രഭാവത്തിനുടമ... അദ്ദേഹത്തിന്റെ സുഹൃത്തുക്കളെല്ലാം ഇസ്ലാമിക തണൽ വൃക്ഷത്തിൽ ചേക്കേറിക്കൊിരക്കുന്നു. സഅ്ദുബ്നു അബീവഖാസ്(റ), മുസ്വ്അബുബ്നുഉമർ(റ)... പക്ഷേ..., തന്റെ പിതാവ് ജീവിക്കുന്ന കാലത്തോളം ഇസ്ലാമിലേക്കെത്തൽ ദുഷ്കരം തന്നെയാണ്... പിതാവാരാണെന്നറിയുമോ...? മക്കയിലെ അത്യുഗ്രപ്രതാപി, ശിർക്കിന്റെ തലതൊട്ടപ്പൻ, നിഷ്ഠൂരനായ ആക്രമകാരി, അയാളുടെ മർദ്ദനമുറകൾ കൊ് സത്യവിശ്വാസികളുടെ ഈമാൻ അല്ലാഹു പരിശോധിച്ചു. എന്നാൽ അത് അവരുടെ വിശ്വാസത്തിന് തിളക്കം കൂട്ടുകയേ ചെയ്തുള്ളൂ...
അയാളുടെ പേർ അബൂജഹ്ൽ...!!
മകൻ ഇക്രിമത്തുബ്നു അബീജഹ്ൽ അൽ മഖ്സൂമി. ഖുറൈശീ നിരയിൽ പ്രഥമഗണനീയരിൽ പെട്ടയാൾ...! അതീവ വൈദഗ്ധ്യമുള്ള അശ്വഭടൻ...!!
പിതാവിന്റെ സമ്മർദ്ദത്തിൽ താനും യാന്ത്രികമായി മുഹമ്മദ് നബിയുടെ
പ്രതിയോഗിയായിത്തീരുകയായിരുന്നു. നബിയോടുള്ള അതികഠിനമായ ശത്രുത താമസിയാതെ അയാളുടെ ഹൃദയത്തെ കീഴ്പ്പെടുത്തി. നബിയുടെ അനുചരരെ കിട്ടിയേടത്തെല്ലാം വെച്ച് അയാൾ ആക്രമിച്ചു. മുസ്ലിംകൾക്കെതിരെ മകൻ നടത്തിക്കൊിരിക്കുന്ന ക്രൂരതകൾ ക് പിതാവ് അബൂജഹ്ലിന്റെ നെഞ്ചകം കുളിർത്തു.
ബദ്ർ ദിനം...
മുഹമ്മദിനെ തകർത്തല്ലാതെ മടങ്ങില്ലെന്ന് ലാത്തയുടെയും ഉസ്സയുടെയും നാമത്തിൽ അബൂജഹ്ൽ ശപഥം ചെയ്തിരിക്കുകയാണ്. ബിൽ അവരുടെ സംഘം മൂന്ന് ദിവസം കഴിച്ചുകൂട്ടി... കുടിച്ച് ഭൂജിച്ച് മഥിച്ച് രസിച്ചുകൊള്ള ദിവസങ്ങൾ. അതിന് ചൂടുപകരാൻ ഗായകസംഘം വിപ്ലവഗാനങ്ങൾ ആലപിച്ചുകൊിരിക്കുന്നു. യുദ്ധത്തിൽ ഇക് രിമാ അബൂജഹ്ലിന്റെ വലം കയ്യായി പ്രവർത്തിച്ചു.
പക്ഷേ....! ബധിരരും മൂകരും നീർജീവികളുമായ ലാത്തയും ഉസ്സയുമുണ്ടാ കനിയുന്നു... അബൂജഹ്ലിന്റെ സഹായാർഥന അവ കേൾക്കുകയോ സഹായിക്കുകയോ ചെയ്തില്ല.... ബദറിൽ, ഇിമയുടെ കൺമുമ്പിൽ വെച്ച് അബൂജഹ്ൽ വെട്ടിയിട്ട മരം പോലെ മറിഞ്ഞു വീണു. മുസ്ലിം യോദ്ധാക്കളുടെ ആയുധങ്ങൾ അയാളുടെ രക്തം കുടിച്ച് ദാഹം തീർക്കുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ ഇക്രിമക്ക് കഴിഞ്ഞുള്ളൂ. പിതാവിന്റെ അവസാനത്തെ ആർത്തനാദം അയാളുടെ കർണ്ണപുടത്തിൽ തുളച്ചു കയറി...
ഖുറൈശികളുടെ അനിഷേധ്യ നേതാവിന്റെ ജഢം ബദറിൽ ഉപേക്ഷിച്ച് ഇക്സിമം മക്കയിലേക്ക് മടങ്ങി... പിതാവിന്റെ ശവശരീരം കൊപോവാൻ കഴിയാത്ത വിധം പരാജയപ്പെട്ട് പിൻവാങ്ങിയതായിരുന്നല്ലോ അദ്ദേഹമടങ്ങുന്ന ഖുറൈശികൾ..... മറ്റു മുരിക്കുകളുടെ കൂടെ അബൂജഹ്ലിന്റെ ജഢവും മുസ്ലിംകൾ ബദ്റിലെ ഖലീബ് കിണറിലിട്ട് മണ്ണിട്ട് മൂടി. അന്ന് മുതൽ ഇിമക്ക് ഇസ്ലാമിനോടുള്ള സമീപനത്തിന് മറ്റൊരു മുഖം കൈവന്നു. തുടക്കത്തിൽ പിതാവിന്റെ അഭിമാന സമരക്ഷണാർഥമായിരുന്നല്ലോ അയാൾ പ്രവർത്തിച്ചിരുന്നത്. എന്നാലിപ്പോൾ പ്രതികാരദാഹമാണ് അയാളെ ഇസ്ലാമിന്റെ കൊടിയ ശത്രുവാക്കിത്തീർത്തത്.
അതോടെ ഇക്രിമയും, ബന്ധുക്കൾ നഷ്ടപ്പെട്ട ചിലരും കൂടി ഖുറൈശികളുടെ ഹൃദയങ്ങളിൽ മുഹമ്മദ് നബിയോടുള്ള രോഷാഗ്നി ആളിക്കത്തിക്കാനുള്ള തീവ്രയത്നത്തിലേർപ്പെട്ടു. ആ ശ്രമം ശരിക്കും വിജയം കാണുക തന്നെ ചെയ്തു.
അങ്ങനെ ഉഹ്ദ് യുദ്ധത്തിന് കളമൊരുങ്ങി....
ഇക്രിമയും സൈന്യവും ഉഹ്ദിലേക്ക് പുറപ്പെട്ടു... ഭാര്യ ഉമ്മുഹകീമിനെയും ബദ്റിൽ ഉറ്റവർ നഷ്ടപ്പെട്ട സ്ത്രീകളെയും അദ്ദേഹം കൂടെ കൊ് പോയി. സൈന്യത്തിന്റെ പിന്നിൽ നിന്ന് ദഫ് മുട്ടിയും വിപ്ലവഗാനങ്ങൾ ആലപിച്ചും മറ്റും അവരെ ആവേശഭരിതരാക്കി യുദ്ധക്കളത്തിൽ ഉറപ്പിച്ചു നിർത്തുകയായിരുന്നു ആ സ്ത്രീകളുടെ ദൗത്യം...
ഖുറൈശികൾ സൈന്യത്തിന്റെ നായകന്മാരായി വലതുഭാഗത്ത് ഖാലിദുബ്നുൽ വലീദിനെയും ഇടത് ഭാഗത്ത് ഇക്രിമത്തുബ്നു അബീജഹ്ലിനെയും നിർത്തി.
ബഹുദൈവവിശ്വാസികളായ ആ ര ധീരയോദ്ധാക്കളും ജീവൻ മരണ പോരാട്ടം നടത്തി മുരിക്കുകൾക്ക് താൽകാലിക വിജയം നേടിക്കൊടുത്തു... തൽസമയം അബൂസുഫ്യാൻ ആത്മനിർവ്യതിയോടെ പറഞ്ഞു.
ഇത് ബദ്റിന് പകരമാണ്...! പക്ഷേ, എന്നിട്ടും യുദ്ധത്തിൽ അന്തിമവിജയം മുസ്ലിം കൾക്കായിരുന്നു.
ഖൻദഖ് യുദ്ധം നടക്കുന്ന ദിവസം...
മുരിക്കുകൾ മദീന ഉപരോധിച്ചിരിക്കുകയാണ്... അറബികൾക്കജ്ഞാതമായ ഒരു യു ദ്ധതന്ത്രമായിരുന്നു സുരക്ഷക്കായി കിടങ്ങ് കുഴിക്കുക എന്നത്... പേർഷ്യക്കാരനായ സൽമാനുൽ ഫാരിസിയുടെ ആശയമായിരുന്നു അത്. മുസ്ലിംകൾ കിടങ്ങ് കുഴിച്ചു. മുരിക്കുകൾക്ക് മദീന ആക്രമിക്കാൻ സാധിച്ചില്ല. കാരണം കിടങ്ങ് വളരെ ആഴവും വീതിയുമുള്ളതായിരുന്നു....
ഉപരോധം കുറേ നീപ്പോൾ ഇക്രിമയുടെ ക്ഷമയറ്റു. കിടങ്ങിന്റെ വീതി കുറഞ്ഞ ഭാഗത്ത് അയാൾ തന്റെ കുതിരയെ കൊുവന്നു നിർത്തി. ഇക്രിമയുടെ സമ്മർദ്ദത്തിൽ കുതിര ഒറ്റക്കുതിപ്പ്..
ഇക്സിമം അക്കരെയെത്തിക്കഴിഞ്ഞു... അയാൾക്ക് പിന്നാലെ ധീരപരാക്രമികളായ ചില യോദ്ധാക്കളുടെ അശ്വങ്ങളും കിടങ്ങുചാടി. രും കൽപിച്ചു കൊള്ള മുന്നേറ്റം. അതിൽ അംറുബ്നു അബ്ദിൽ വ് ബലിയാടായതല്ലാതെ മറ്റൊരു പ്രയോജനവുമായില്ല. ഇിമാക്ക് ശരണം തോറ്റോടുക തന്നെ...
മക്കാ വിജയ ദിനം...
മുഹമ്മദിനോടും കൂട്ടരോടും ചെറുത്തുനിൽക്കാൻ ഒരിക്കലും സാധ്യമല്ലെന്ന് ഖുറൈശികൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. മുഹമ്മദിന് മാർഗ്ഗം ഒഴിച്ചു കൊടുക്കാൻ തന്നെ അവർ തീർച്ചപ്പെടുത്തി... പോരിന് വരുന്ന ഖുറൈശികളോട് മാത്രമേ യുദ്ധം ചെയ്യാവൂ എന്ന് സൈനിക നേതാക്കൾക്ക് നബി(സ്വ) നിർദ്ദേശം നൽകിയതും അവരുടെ ഉദ്ധ്യത തീരുമാനത്തിന് സഹായകമായി...
പക്ഷേ, ഇക്സിമം ഖുറൈശികളുടെ തീരുമാനം ചെവികൊള്ളാൻ തയ്യാറായില്ല... അദ്ദേഹവും മറ്റു ചിലരും മുസ്ലിം സൈന്യത്തെ നേരിടാൻ തന്നെ തീരുമാനിച്ചു...
ഒരു ചെറിയ ഏറ്റുമുട്ടൽ.... ഖാലിദുബ്നുൽ വലീദ്(റ) ഖുറൈശീ സംഘത്തെ തുരത്തിക്കളഞ്ഞു. കുറെയാളുകൾ വധിക്കപ്പെട്ടു... ഒരുവിധം രക്ഷപ്പെടാൻ സാധിച്ചവർ പിന്തിരിഞ്ഞോടി.. ഇക്രിമയും അതിൽ പെടും... നേരിട്ട് മാപ്പു ചോദിച്ച് ഖുറൈശികൾക്കെല്ലാം നബി(സ്വ) മാപ്പ് നൽകി... പക്ഷേ..., ചില വ്യക്തികളെ പ്രത്യേകം പേരെടുത്ത് പറഞ്ഞ് അവരെ കഅ്ബയുടെ ഖില്ലക്ക് ചുവട്ടിൽ വെച്ചാണ് കാണുന്നതെങ്കിലും കൊന്നു കളയാൻ അവിടുന്ന് ഉത്തരവിട്ടു... അക്കൂട്ടത്തിൽ പ്രഥമഗണനീയനായിരുന്നു ഇക്സിമം. അയാൾ അതീവ രഹസ്യമായി യമനിലേക്ക് കടന്നു. മറ്റൊരു സ്ഥലവും അദ്ദേഹത്തിന് സുരക്ഷിതമായി തോന്നിയില്ല....
അതേ സമയം, ഇക്രിമയുടെ ഭാര്യ ഉമ്മുഹകീമും അബൂസുഫ്യാന്റെ ഭാര്യ ഹിന്ദും മറ്റ് പത്ത് സ്ത്രീകളും കൂടി നബി(സ്വ)യുടെ തിരുസന്നിധിയിലേക്ക് പുറപ്പെട്ടു.... നബി(സ്വ)യുടെ പിതൃവ്യൻ ഹംസ(റ)വിന്റെ മയ്യിത്ത് ഉഹ്ദിൽ വെച്ച് അവയവ വിച്ഛേദം നടത്തി അവരുടെ കരൾ കടിച്ചു തുപ്പിയ സ്ത്രീയായിരുന്നു ഹിന്ദ്.
അക്കാരണത്താൽ തന്നെ മഹാനായ നബി(സ്വ)യെ അഭിമുഖീകരിക്കാൻ മാനസിക പ്രയാസവും ലജ്ജാഭാരവും ഉായതിനാൽ മുഖം മറച്ചുകൊായിരുന്നു അവർ വന്നത്.
തത്സമയം നബി(സ്വ)യുടെയടുക്കൽ ര ഭാര്യമാരും മകൾ ഫാത്വിമാ ബീവിയും അഹ്
ലുബൈത്തിൽ പെട്ട മറ്റ് പല സ്ത്രീകളും ഉ്. ഹിന്ദ് സംസാരിച്ചു തുടങ്ങി
"അല്ലാഹുവിന്റെ തിരുദൂതരെ...! ഈ മതത്തെ സർവ്വമതങ്ങളേക്കാളും ഉന്നതമാക്കിയ
അല്ലാഹുവിന് സ്തുതി...! നാം തമ്മിലുള്ള കുടുംബബന്ധം മാനിച്ച് എന്നോട് ദയയോടെ വർത്തിക്കണമെന്ന് ഞാൻ ആദ്യമായി അപേക്ഷിക്കുന്നു... ഞാൻ
സത്യവിശ്വാസിനിയായിത്തീർന്നിരിക്കുന്നു...!
ശേഷം തന്റെ വദന കവചം മാറ്റിയിട്ട് അവർ പറഞ്ഞു.
"ഇത് ഉത്ബയുടെ മകൾ ഹിന്ദ് ആണ് തിരുനബിയേ....
നബി(സ്വ) പറഞ്ഞു: “നിനക്ക് സ്വാഗതം...!
ഹിന്ദ് തുടർന്നു: "അല്ലാഹുവാണ് സത്യം...! താങ്കളുടെ വീട്ടിൽ ഉാകണമെന്ന് ഞാനാഗ്രഹിച്ച നിന്ദ്യത ലോകത്ത് മറ്റൊരു വീടിനും ഞാനാഗ്രഹിച്ചിരുന്നില്ല... എന്നാൽ ഇന്ന് ഭൂമിയിൽ വെച്ച് ഏറ്റവും കൂടുതൽ ഔന്നത്യവും അഭിമാനവും ഈ വീട്ടിൽ നിറഞ്ഞുനിൽക്കുന്നത് ക് എന്റെ ഹൃദയം ത്രസിക്കുകയാണ്...!
നബി(സ്വ) പറഞ്ഞു: “അതിലുമുപരി ആഗ്രഹിക്കാം...!
ശേഷം ഉമ്മുഹകീം എഴുന്നേറ്റു സത്യവാചകം ചൊല്ലി മുസ്ലിമത്തായി... അവർ പറഞ്ഞു: "അല്ലാഹുവിന്റെ തിരുദൂതരെ... എന്റെ ഭർത്താവ് അവിടുത്തെ വധശിക്ഷ ഭയ
യമനിലേക്ക് കടന്നിരിക്കുന്നു... അതിനാൽ ദയവ് ചെയ്ത് അദ്ദേഹത്തിന് ശിക്ഷയിൽ ഇളവ് നൽകുകയും അഭയം നൽകുകയും ചെയ്യണം...!
നബി(സ്വ) പറഞ്ഞു:
"അയാൾക്ക് അഭയം നൽകപ്പെട്ടിരിക്കുന്നു...!
ഉടനെ ഉമ്മുഹകീം തന്റെ ഭർത്താവിനെ തേടി പുറപ്പെട്ടു. കൂടെ റോമൻ വംശജനായ തന്റെ ഒരടിമയും ഉായിരുന്നു...
യാത്രയിൽ രുപേരും തനിച്ചാണ്. ആ സമയം അടിമയുടെ ഹൃദയത്തിൽ പൈശാചിക ചിന്തകൾ കടന്നു കൂടി... അവൻ ഉമ്മുഹകീമിനെ അനാശാസ്യതക്ക് ക്ഷണിച്ചു... അബലമായ ഒരു സ്ത്രീക്ക് മുഷ്കനായ ഒരു പുരുഷനോട് എങ്ങനെ ചെറുത്ത് നിൽ ക്കാൻ കഴിയും... പക്ഷേ....! അവർ തന്ത്രപരമായി അവനെ അനുനയിപ്പിച്ചു നിർത്തി.. അവന് പ്രതീക്ഷ നൽകുന്ന വിധത്തിൽ സംസാരിച്ച് കൊ് യാത്രതുടർന്നു...
അതാ... അവർ ജനങ്ങൾ അധിവസിക്കുന്ന ഒരു പ്രദേശത്തെത്തി... ചേരി നിവാസികളോട് ഉമ്മുഹകീം വിഷയം ഉണർത്തിക്കുകയും അവർ ആ അടിമയെ ബന്ധനസ്ഥനാക്കുകയും ഉമ്മുഹകീം തനിച്ചായി യാത്ര... യമനിൽ ചെങ്കടലിന് അഭിമുഖമായി കിടക്കുന്ന തി ഹാമാ കടൽ തീരത്ത് വെച്ച് അവർ ഇക്രിമയെ കു... മുസ്ലിമായ ഒരു സമുദ്ര സഞ്ചാരിയോട് സംസാരിച്ചു കൊിരിക്കുകയായിരുന്നു ഇക്രിമ
ഇക്രിമ പറയുന്നു.
“എന്നെ നിങ്ങളുടെ കൂടെ കൊ് പോകണം...
സഞ്ചാരി: “നീ മുഖിസ്വാവുക... എങ്കിൽ നിന്നെ ഞാൻ കൊ പോകാം.
ഇക്രിമ "ഞാൻ എങ്ങനെയാണ് മുഖിസ്വാവുക?'
സഞ്ചാരി: “നീ സത്യമതമായ ഇസ്ലാമിൽ ചേരുക...!
ഇക്രിമം: “അതിന് സാധ്യമല്ലാത്തത് കൊാണ് ഞാൻ എന്റെ നാട് വിട്ട് പോന്നത് തന്നെ...! അപ്പോൾ ഉമ്മുഹകീം ഇിമയെ അഭിമുഖീകരിച്ച് പറഞ്ഞു: “എന്റെ പിതൃവ്യപുത്രാ.. ഞാൻ ജനങ്ങളിൽ വെച്ച് അത്യുത്തമനും ശ്രേഷ്ഠനും അതീവഗുണവാനുമായ ഒരാളുടെ അടുക്കൽ നിന്നാണ് വരുന്നത്... മുഹമ്മദുബിൻ അബ്ദില്ലായുടെ അടുക്കൽ നിന്ന്... ഞാൻ നിങ്ങൾക്ക് വി വധശിക്ഷയിൽ ഇളവ് ആവശ്യപ്പെടുകയും അവർ വധശിക്ഷ റദ്ദാക്കുകയും ചെയ്തിട്ടു്... ഉമ്മുഹകീം(റ) ഇക്രിമയെ ഇങ്ങനെ പലതും പറഞ്ഞു സാന്ത്വനിപ്പിച്ചു കൊിരുന്നു... അവസാനം അദ്ദേഹം തിരിച്ചു പോവാൻ സന്നദ്ധനായി.
തന്നെ മാനഭംഗപ്പെടുത്താൻ തുനിഞ്ഞ അടിമയുടെ കാര്യം ഉമ്മുഹകീം അദ്ദേഹത്തെ ഉണർത്തി. തിരിച്ചു വരുന്ന വഴിയിൽ വെച്ച് ഇക്രിമ അവനെ വധിച്ചു കളഞ്ഞു.
ഒരു രാത്രി...! താമസിക്കുന്ന സത്രത്തിൽ വെച്ച് തന്റെ ഭാര്യ ഉമ്മുഹകീമുമായി ശാരീരിക ബന്ധം പുലർത്താൻ ഇക്രിമം ആഗ്രഹിച്ചു. പക്ഷേ ... അവരത് ശക്തിയായി എതിർത്തു... അവർ പറഞ്ഞു: "ഞാൻ സത്യവിശ്വാസിയാണ്... നിങ്ങൾ ബഹുദൈവവിശ്വാസിയും. അത്കൊ ഈ അവസ്ഥയിൽ നാം തമ്മിൽ ബന്ധപ്പെടാൻ പാടില്ല...
ഇക്സിമം അത്ഭുത സ്തബ്ധനായിപ്പോയി... അദ്ദേഹം പറഞ്ഞു: "ഈ ഏകാന്തതയിൽ ഞാനുമായി ബന്ധപ്പെടുന്നതിൽ നിന്ന് നിന്നെ വിലക്കുന്നു നിന്റെ വിശ്വാസമെങ്കിൽ അതിന്റെ സ്വാധീനം അപാരം തന്നെ...!
ഇക്രിമയും ഭാര്യയും മക്കയെ സമീപിച്ചു കൊിരിക്കുകയാണ്. അപ്പോൾ നബി(സ്വ)
അനുചരരോട് പറഞ്ഞു: “വിശ്വാസിയും മുഹാജിറുമായ ഇക്സിമം നിങ്ങളുടെയടുത്തെത്തുക തന്നെ ചെയ്യും. അതിനാൽ അദ്ദേഹത്തിന്റെ പിതാവിനെ നിങ്ങൾ അധിക്ഷേപിക്കരുത്... കാരണം അങ്ങനെ ചെയ്യുന്നത് കൊ് മരിച്ചവർ അതറിയുകയില്ല... പ്രത്യുത, ജീവിച്ചിരിക്കുന്ന ബന്ധുക്കൾക്കത് പ്രയാസമാവുകയും ചെയ്യും....
അൽപം കഴിഞ്ഞതേയുള്ളൂ... ഇക്രിമയും ഭാര്യയും പ്രവാചക സദസ്സിലെത്തി. ഇി മായ ക നബി(സ്വ) സന്തോഷം കൊ് ചാടിയെഴുന്നേറ്റു... ഉത്തരീയം പോലും ചുമലിലിടാൻ തങ്ങൾ മറന്നുപോയി... സ്വീകരണത്തിന് ശേഷം ഇക്രിമ പറഞ്ഞു:
"എന്റെ ഭാര്യ ഉമ്മുഹകീം എന്നോട് പറഞ്ഞു. നിങ്ങൾ എനിക്ക് മാപ്പ് തന്നിരിക്കുന്നു എന്ന്...?!
നബി(സ്വ): "അത് ശരിയാണ്, ഇവിടെ നീ സുരക്ഷിതനാണ ഇക്സിമം ചോദിച്ചു: “നിങ്ങളുടെ സന്ദേശമെന്താണ് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച് കൊടുത്തു: “അല്ലാഹുവല്ലാതെ ആരാധനക്കർ ഹനില്ലെന്നും ഞാൻ അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും വിശ്വസിക്കുക.. നിസ്കാരം നിർവ്വഹിക്കുക..
സകാത് കൊടുക്കുക... ഇവയാണ് എന്റെ പ്രബോധനങ്ങൾ...
എല്ലാം കേട്ട് അദ്ദേഹം പ്രതികരിച്ചു "അല്ലാഹുവാണ് സത്യം...! നിങ്ങളുടേത് സത്യസന്ദേശം മാത്രമാണ്... ഗുണം മാത്രമേ ഞാനതിൽ കാണുന്നുള്ളൂ... നിങ്ങൾ ഈ വാദങ്ങൾ വാദിക്കും
മുമ്പും ഞങ്ങളിൽ വെച്ച് ഏറ്റവും സത്യസന്ധനായയിരുന്നു.
അദ്ദേഹം നബി(സ്വ)യുടെ കരം ഗ്രഹിച്ചുകൊ് ഉരുവിട്ടു.
"അശ്ഹദു..... ഉസൂലുല്ലാഹ്..."
ശേഷം അദ്ദേഹം ആവശ്യപ്പെട്ടു.
"അല്ലാഹുവിന്റെ ദൂതരെ, ഏറ്റവും ഉത്തമമായ ഒരു വാക്യം പറഞ്ഞുതന്നാലും. എനിക്കെപ്പോഴും ഉരുവിട്ടുകൊിരിക്കാമല്ലോ.'
നബി(സ്വ) പറഞ്ഞു കൊടുത്തു: "അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് വരുന്ന മുഹമ്മദൻ
അബ്ദുഹു വറസൂലുഹ എന്ന് പറഞ്ഞു കൊള്ളുക...!
ഇക്സിമം ചോദിച്ചു: “ഇനി എന്താണ് ഞാൻ ചെയ്യേത്?'
നബി(സ്വ)യുടെ മറുപടി: 'അല്ലാഹുവും ഈ സദസ്സിലുള്ളവരും സാക്ഷിയാണ്...! ഞാൻ സത്യവിശ്വാസിയും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഹിജ്റ വന്നവനുമാണ്... എന്ന് പറയുക!' ഇക്രിമ അപ്രകാരം പറഞ്ഞപ്പോൾ നബി(സ്വ) പറഞ്ഞു: “ഇന്ന് നീ എന്നോട് എന്ത് ചോദിച്ചാലും ഞാൻ നൽകും...' ഇിമാ പറഞ്ഞു: "താങ്കളോട് കാണിച്ച് മുഴുവൻ ശത്രുതയും താങ്കളോടുായ മുഴുവൻ യുദ്ധങ്ങളും സാന്നിദ്ധ്യത്തിലും അഭാവത്തിലും തങ്ങൾക്കെതിരെ പറഞ്ഞ മുഴു കാര്യങ്ങളും എനിക്ക് പൊറുത്തു തരാൻ അവിടുന്ന് അല്ലാഹുവിനോട് ദുആ ചെയ്യണം.... നബി(സ്വ) പ്രാർഥിച്ചു.
"അല്ലാഹുവേ...! ഇക്രിമം എന്നോട് കാണിച്ച് മുഴുവൻ ശത്രുതയും നിന്റെ പ്രകാശം അണച്ചുകളയാൻ വേി നടത്തിയ സർവ്വ പ്രയത്നങ്ങളും അദ്ദേഹത്തിന് നീ പൊറുക്കേണമേ....! എന്നോട് മുഖാമുഖമായും അഭാവത്തിലും എന്റെ അഭിമാനം ഹനിക്കുന്ന വിധത്തിൽ അദ്ദേഹം സംസാരിച്ചതെല്ലാം നീ മാപ്പ് ചെയ്യേണമേ...!
ഇക്രിമ(റ)വിന്റെ മുഖം സന്തോഷം കൊ് പ്രശോഭിതമായി... അദ്ദേഹം പ്രഖ്യാപിച്ചു "അല്ലാഹുവാണ് സത്യം, തിരുദൂതരേ...! അല്ലാഹുവിന്റെ ദീനിനെതിരെ ചെലവഴിച്ച സമ്പത്തിന്റെ ഇരട്ടി അവന്റെ മാർഗ്ഗത്തിൽ ഞാൻ നൽകും... ഇസ്ലാമിനെതിരെ ചെയ്ത് ഏറ്റുമുട്ടലുകളുടെ ഇരട്ടി ഇസ്ലാമിന് വേി ഞാൻ പടനയിക്കും....
അന്നുമുതൽ ഇസ്ലാമിക പ്രചരണ സംഘത്തിലേക്ക് ധീരസേനാനിയും തേരാളിയുമായ ഒരശ്വഭടൻ കൂടി വിളക്കിച്ചേർക്കപ്പെട്ടു. സർവ്വസമയവും ആരാധനയിലാണദ്ദേഹം. വളരെ നേരം നിസ്കരിക്കും... പള്ളിയിൽ വെച്ച് ഖുർആൻ പരമാവധി പാരായണം ചെയ്യും. മുസ്ഹഫ് മുഖത്ത് ചേർത്തുവെച്ച് കൊ് അദ്ദേഹം പറയും: "എന്റെ നാഥന്റെ ഗ്രന്ഥം...! എന്റെ റബ്ബിന്റെ വാക്കുകൾ...!!
നയനങ്ങളിൽ നിന്ന് കണ്ണുനീർ പ്രവഹിച്ചു കൊിരിക്കുന്നു...! അല്ലാഹുവിനെ ഭയപ്പെട്ടു
കരയുകയാണദ്ദേഹം...!
ഇക്രിമ(റ) നബി(സ്വ)യോട് ചെയ്ത കരാർ പൂർണ്ണമായും പാലിച്ചു. അദ്ദേഹത്തിന്റെ ഇസ്ലാംമതാശ്ലേഷണത്തിന് ശേഷം മുസ്ലിംകൾ ഏർപ്പെട്ട എല്ലാ യുദ്ധങ്ങളിലും അവരുടെ സജീവ പങ്കാളിത്തമായി... ഇസ്ലാമിക ദൗത്യനിർവ്വഹണത്തിനായി പുറപ്പെടുന്ന സംഘങ്ങളിലെല്ലാം മുൻനിരയിൽ തന്നെ അദ്ദേഹമായിരിക്കും... യർമൂക്ക് യുദ്ധം... ഇക്രിമം(റ), ദാഹിച്ചു വലഞ്ഞവൻ തെളിനീർ കപോലെ യുദ്ധത്തിലേക്ക് കുതിച്ചു... മുസ്ലിംകൾ യുദ്ധത്തിൽ ആപൽഘട്ടത്തെ അഭിമുഖീകരിക്കുന്ന ഒരു രംഗം...! മഹാനായ ഇക്രിമഃ(റ) തന്റെ കുതിരപ്പുറത്തുനിന്നിറങ്ങി.. വാളിന്റെ ഉറ പൊട്ടിച്ചു ദൂരെയെറിഞ്ഞു. റോമൻ സൈന്യത്തിന് മദ്ധ്യത്തിലേക്ക് ശരം വിട്ടപോലെ പാഞ്ഞടുത്തു. തത്സമയം, സൈനിക കമാർ മഹാനായ ഖാലിദുബ്നുൽ വലീദ്(റ) അതിശീഘ്രം ഇക്രിമം(റ)വിനെ തടഞ്ഞുവെച്ച് പറഞ്ഞു: "ദയവ് ചെയ്ത് നിങ്ങൾ അപകടത്തിന് മുതിരരുത് ഇക്രിമ ഇിമാ(റ)വിന്റെ മറുപടി "എന്നെ വിട്ടു ഖാലിദ്...! നിങ്ങൾ മഹാനായ നബി(സ്വ)യുടെ കൂടെ വളരെയധികം യുദ്ധം നയിക്കുകയും ഇസ്ലാമിന് വേി കനത്ത സേവനം ചെയ്യുകയും ചെയ്തയാളാണ്.... എന്നാൽ അക്കാലമെല്ലാം ഞാനും എന്റെ പിതാവും മഹാനായ പ്രവാചകന് എതിരെ കഠിനമായി യുദ്ധം ചെയ്തവരായിരുന്നു... ആ തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കൈവന്ന ഒരവസരമാണിത്. നബി(സ്വ)ക്കെതിരെ അനേകം യുദ്ധങ്ങൾ നയിച്ച ഞാൻ ഇന്ന് റോമൻ സൈന്യത്തെ പേടിച്ച് ഓടിപ്പോവുകയോ..? ഇല്ല, ഒരിക്കലുമില്ല.
ശേഷം മഹാനായ ഇക്രിമ(റ) ജനങ്ങളെ വിളിച്ച് ചോദിച്ചു: “നിങ്ങളിൽ ആരാണ് എന്റെ കൂടെ മരണം വരിക്കാൻ സന്നദ്ധരായിട്ടുള്ളവർ...?' നാനൂറോളം മുഅ്മിനുകൾ മുന്നോട്ട് വന്നു... അവരുടെ കൂട്ടത്തിൽ ഇക്രിമ(റ)വിന്റെ പിതൃസഹോദരൻ ഹാരിസുബ്നുഹിശാമും ഉായിരുന്നു...
സേനാ നായകൻ ഖാലിദുബ്നുൽ വലീദ്(റ)വിന്റെ ടെന്റിനടുത്തേക്ക് ഇരച്ചുകയറി വന്ന റോമൻ സൈന്യത്തെ അവർ അതിശക്തമായി നേരിടുകയും പാരാവാരം പോലെ പരന്നു കിടക്കുന്ന ശത്രുസൈന്യത്തെ അതിദയനീയമായി പരാജയപ്പെടുത്തുകയും ചെയ്തു... അങ്ങനെ മുസ്ലിംകൾക്ക് വൻവിജയം നേടിക്കൊടുത്തുകൊ് യർമുക്ക് യുദ്ധത്തിന് തിരശ്ശീല വീണു... അപ്പോഴതാ... ഏതാനും ധീരരായ സ്വഹാബികൾ മാരകമായ മുറിവുകളേറ്റ് രണഭൂമിയിൽ വീണുകിടക്കുന്നു...
ഇക്രിമത്തുബ്നുഅബീജഹ്ൽ(റ), അദ്ദേഹത്തിന്റെ പിത്യസഹോദരൻ ഹാരിസുബ്നുഹിശാം(റ), അയ്യാശുബ്നു അബീറബീഅ്(റ) എന്നിവരായിരുന്നു അവർ...
കൂട്ടത്തിൽ ഹാരിസുബ്നുഹിശാം(റ) കുടിക്കാൻ അൽപം വെള്ളം ആവശ്യപ്പെട്ടു... അ വർക്ക് വെള്ളം കൊ് വന്നപ്പോൾ മഹാനായ ഇക്രിമ(റ) ദാഹപരവശനായി നോക്കുന്നത് അവരുടെ ദൃഷ്ടിയിൽ പെട്ടു. ഹാരിസ്(റ) പറഞ്ഞു:
"നിങ്ങൾ വെള്ളം ഇക്രിമക്ക് നൽകുക...!
പാനജലം ഇക്രിമ(റ)വിന്റെ അടുക്കൽ കൊ് വന്നപ്പോൾ അപ്പുറത്ത് പരവശനായി കിടക്കുന്ന അയ്യാശ്(റ) ആഗ്രഹത്തോടെ നോക്കുന്നത് ഇക്രിമ(റ) കാണാനിടയായി... അദ്ദേഹം പറഞ്ഞു: “വെള്ളം അയ്യാശിന് കൊടുക്കൂ...' അവർ വെള്ളവുമായി അയ്യാക് (റ)വിനെ സമീപിച്ചു... അപ്പോഴേക്കും അയ്യാശ്(റ) ശഹീദായിക്കഴിഞ്ഞിരുന്നു... ഉടനെ വെള്ളവുമായി തിരിച്ചുവന്നു നോക്കുമ്പോൾ വന്ദ്യരായ ഇക്രിമ(റ)വും ഹാരിസ്(റ)വും
രക്തസാക്ഷികളായിരിക്കുന്നു.
അല്ലാഹുവിന്റെ തൃപ്തി ആ മഹാൻമാരുടെ മേൽ വർഷിക്കുമാറാകട്ടെ. ദാഹജലം കുടിക്കാതെ മരണപ്പെട്ട ആ സ്വഹാബികൾക്ക് അല്ലാഹു ദാഹശമനിയായ ഹൗളുൽ കൗസറിൽ നിന്ന് വേ വോളം കുടിപ്പിക്കുകയും അവരെ സ്വർഗ്ഗപ്പൂന്തോപ്പിലെ പച്ചപ്പരവതാനികളിൽ തത്തിക്കളിക്കുന്ന വർണ്ണപ്പക്ഷികളാക്കുകയും ചെയ്യട്ടെ. ആമീൻ
Created at 2024-12-30 09:36:31