Related Articles
-
HISTORY
അബൂബക്ർ സ്വിദ്ധീഖ് (റ)
-
HISTORY
അംറുബ്നുൽജമൂഹ് (റ)
-
HISTORY
ഇമാം അബൂദാവൂദ് (റ)
അമീറുൽ മുഅ്മിനീൻ എന്ന് ആദ്യമായി സ്ഥാനപ്പേർ വിളിക്കപ്പെട്ട സ്വഹാബിവര്യൻ. മഹാനായ നബി(സ്വ)യുമായി ഗാഢബന്ധമുള്ളവരും ഇസ്ലാമിൽ പല കാര്യങ്ങളിലും പ്രഥമ സ്ഥാനം ലഭിച്ചവരുമാണ് അബ്ദുല്ലാഹിബ്നു ജഹ്ശ് അൽ അസദി(റ).
അദ്ദേഹം നബി(സ്വ)യുടെ അമ്മായിയുടെ മകനാണ്. മാതാവ് അബ്ദുൽമുത്ത്വലിബിന്റെ മകൾ ഉമൈമ് നബി(സ്വ)യുടെ അമ്മായിയാണ്. അദ്ദേഹം നബി(സ്വ)യുടെ അളിയനുമാണ്. കാരണം അവരുടെ സഹോദരി സൈനബ(റ)യെ നബി(സ്വ) വിവാഹം കഴിക്കുകയും അവർക്ക് ഉമ്മുൽ മുഅ്മിനീൻ എന്ന് സ്ഥാനപ്പേർ ലഭിക്കുകയും ചെയ്തിട്ടു്.
ഇസ്ലാമിക സമരഗോദയിൽ ആദ്യമായി പതാക നൽകപ്പെട്ടത്അ ബ്ദുല്ല(റ)വിനായിരുന്നു. അതോടൊപ്പം അമീറുൽ മുഅ്മിനീൻ(വിശ്വാസികളുടെ നേതാവ്) എന്ന നാമം സിദ്ധിച്ചതും അദ്ദേഹത്തിന് തന്നെ. നബി(സ്വ) ദാറുൽ അർഖമിൽ പ്രവേശിക്കുന്നതിന്റെ മുമ്പ് തന്നെ അബ്ദുല്ലാഹിബ്നു ജഹ്ശ് മുസ്ലിമായിരുന്നു. തന്നിമിത്തം ഇസ്ലാമിൽ ആദ്യം പ്രവേശിച്ചവരുടെ ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേർ കൂടി ചേർക്കപ്പെട്ടു.
ഖുറൈശികളുടെ അക്രമങ്ങൾ അസഹ്യമായപ്പോൾ മദീനയിലേക്ക് പലായനം ചെയ്യാൻ നബി(സ്വ) ഉത്തരവിട്ട സന്ദർഭം. മദീനയിലേക്കുള്ള പലായന സംഘത്തിൽ ഒന്ന്
അബൂസലമ(റ)വും രാമത്തേത് ഇബ്നു ജഹ്ശ്(റ)വുമായിരുന്നു. അല്ലാഹുവുന്റെ മാർഗത്തിലുള്ള ഹിജ്റഃ അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)വിന് പുത്തരിയായിരുന്നില്ല. ചില ഉറ്റവരോടൊപ്പം മുമ്പവർ എത്യോപ്യയിലേക്കും ഹിജ്റ പോയിരുന്നു.
പക്ഷേ..... ഇത്തവണത്തെ യാത്ര ഒരു വലിയ സംഘത്തിന്റെ അകമ്പടിയോടെയാണ്...
അദ്ദേഹത്തിന്റെ ഭാര്യയും മക്കളും സഹോദരീസഹോദരന്മാരും ബാലികാബാലന്മാരും എല്ലാം ഉ ായിരുന്നു സംഘത്തിൽ...! അദ്ദേഹത്തിന്റെ വീട് ഇസ്ലാമിന്റേതായിരുന്നു... ഗോത്രം ഈമാനിന്റേതും.
സംഘം മക്ക വിട്ടതേയുള്ളൂ. ഗ്രാമത്തിലാകെ ദുഃഖത്തിന്റെയും മ്ലാനതയുടെയും ഛായ പടർന്നു. അവിടെ ഗൃഹാതുരത്വം മുഴച്ചുനിന്നു.....
ഇബ്നു ജഹ്ശും സംഘവും നാടുവിട്ട് അധികം കഴിഞ്ഞില്ല. ഖുറൈശീ പ്രമാണിമാർ മക്കയിലെ തെരുവീഥികളിലൂടെ ഒരു അന്വേഷണയാത്ര നടത്തി... മുസ്ലിംകളാരെല്ലാം സ്ഥലം വിട്ടു. എത്രപേർ ശേഷിക്കുന്നു എന്നെല്ലാം മനസ്സിലാക്കുകയാണ് ഉദ്ദേശ്യം. അന്വേഷണ സംഘത്തിൽ അബൂജഹ്ലും ഉത്ബതും ഉത്ബത്തിന്റെ കണ്ണുകൾ അബ്ദുല്ലാഹിബ്നുഹ്ശ്(റ)വിന്റെ വീടിന്മേൽ ഉടക്കി. മണൽ തരികളിൽ തട്ടിത്തെറിച്ചുവരുന്ന കാറ്റിൽ അതിന്റെ വാതിലുകൾ വലിഞ്ഞടയുന്നു.
ഉത്ബർ പറഞ്ഞു: 'ജഹ്ശിന്റെ മക്കളുടെ ആളൊഴിഞ്ഞ വീടുകൾ.. അത് അതിന്റെ നാഥന്മാരെ ഓർത്ത് വിലപിക്കുകയാണ്. അബൂജഹ്ലിനത് രസിച്ചില്ല. "... ഓർത്തു കരയാൻ മാത്രം അവർ ആരാ....?!' എന്ന് പറഞ്ഞുകൊ് ധിക്കാരപൂർവ്വം അബൂജഹൽ അബ്ദുല്ലാഹിബ്നു ജഹ്ശി(റ)ന്റെ വീട് കയ്യേറി... കൂട്ടത്തിൽ ഏറ്റവും ഭംഗിയും സൗന്ദര്യവുമുള്ള വീടായിരുന്നു അത്. സ്വന്തം തറവാട് പോലെ അവൻ യഥേഷ്ടം അതുപയോഗിച്ചു...
അബൂജഹൽ നടത്തിയ അതിക്രമങ്ങളെ കുറിച്ച് വിവരം ലഭിച്ച അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) നടന്ന സംഭവങ്ങളെല്ലാം നബിയെ ധരിപ്പിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു:
"അബ്ദുല്ലാ... ആ വീടിനുപകരം സ്വർഗത്തിൽ ഒരു ഗൃഹം അല്ലാഹു നൽകിയാൽ നിനക്ക് സ ന്തോഷമാവില്ലേ.
അബ്ദുല്ലാ(റ) പറഞ്ഞു: “തീർച്ചയായും നബിയേ....
"എങ്കിൽ നിങ്ങൾക്കത് നൽകപ്പെടും...' നബി(സ്വ) അരുളി.
അബ്ദുല്ലാഹിബ്നു ജഹ്ശിന് വലിയ സന്തോഷമായി. ഒന്നും രും ഹിജ്റകൾക്ക് ശേഷം അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) മദീനയിൽ അൽപം സ്വാസ്ഥ്യം അനുഭവിച്ചു
തുടങ്ങിയതായിരുന്നു....ഖുറൈശികളിൽ നിന്ന് കഠിനമായ എതിർപ്പുകൾ നേരിട്ടശേഷം മഹാമനസ്കരായ അൻസ്വാരികളുടെ സ്നേഹസമ്പൂർണ്ണമായ സംരക്ഷണത്തിന്റെ മാധുര്യം നുണഞ്ഞുകൊിരിക്കുകയാണിപ്പോൾ.
പക്ഷേ,.... ആ സുന്ദരനിമിഷങ്ങൾക്ക് അധികം ആയുസ്സായില്ല.. തന്റെ ജീവിതത്തിനിടക്ക് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത് കടുത്ത ഒരു പരീക്ഷണത്തിന് അദ്ദേഹം വിധേയനാക്കപ്പെട്ടു. ഇസ് ലാമിൽ വന്നശേഷമായതിൽ ഏറ്റം തീഷ്ണം.
സംഭവമിതാണ്, മഹാനായ നബികരീം(സ്വ) എട്ട് പേരെ തിരഞ്ഞെടുത്തു. ഇസ്ലാമിലെ ആദ്യത്തെ സൈനിക നടപടിക്ക് വിയായിരുന്നു അത്. തിരഞ്ഞെടുക്കപ്പെട്ടവരിൽ അബ്ദുല്ലാഹിബ്നു ജഹ്ശ് (റ)വും സഅദുബ്നുഅബീവഖാസ്(റ)വും ഉ്...
നബി(സ്വ) അവരോട് പറഞ്ഞു: "വിശപ്പും ദാഹവും സഹിക്കാൻ ഏറ്റവും പ്രാപ്തനായ ഒരാളെ ഞാൻ നിങ്ങൾക്ക് നേതാവാക്കാൻ പോവുകയാണ്.
അനന്തരം അവിടുന്ന് മഹാനായ ഇബ്നു ജഹ്ശ്(റ)വിന് പതാക നൽകി.. അങ്ങനെ
വിശ്വാസികളുടെ ഒരു വിഭാഗത്തിന് നേതാവാക്കപ്പെട്ട ആദ്യസ്വഹാബി എന്ന ഖ്യാതി
അബ്ദുല്ലാഹിബ്നു ജഹ്ശിന്റെതായിത്തീർന്നു...! ആദ്യത്തെ അമീറുൽ മുഅ്മിനീൻ...!!
പോകേ മാർഗ്ഗവും ലക്ഷ്യവും ഇബ്നു ജഹ്ശ്(റ)വിന് നബി(സ്വ) വിവരിച്ചുകൊടുത്തു. കൂടെ ഒരു കത്തേൽപിച്ചുകൊ് അവിടുന്നരുളി
"ര് ദിവസത്തിന് ശേഷം മാത്രം പൊട്ടിച്ചു വായിക്കുക.
ആ ചെറുസംഘം യാത്രയായി. ദിവസം ര് കഴിഞ്ഞു. അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) കത്ത് തുറന്നു. അതിന്റെ ഉള്ളടക്കം ഇതായിരുന്നു.
"ഈ കത്ത് വായിച്ചതിന് ശേഷം, നിങ്ങൾ ത്വാഇഫിന്റെയും മക്കയുടെയും ഇടയിലുള്ള ന എന്ന സ്ഥലം വരെ പോവുക. അവിടെനിന്ന് ഖുറൈശികളുടെ നീക്കം സസൂക്ഷ്മം
നിരീക്ഷിക്കുക... കിട്ടുന്ന വിവരങ്ങൾ ഇങ്ങോട്ടെത്തിക്കുക...!!
അബ്ദുല്ലാഹ്(റ) കത്ത് വായിച്ചയുടനെ പറഞ്ഞു.
"അല്ലാഹുവിന്റെ തിരുദൂതരുടെ കൽപന പൂർണ്ണമായും ഞാൻ ശിരസാവഹിക്കുന്നു. ശേഷം അ ദ്ദേഹം സഹയാത്രികരോടായി പറഞ്ഞു.
"നഖലയിൽ പോയി ഖുറൈശികളുടെ ചലനങ്ങൾ നിരീക്ഷണം നടത്തി വിവരങ്ങളറിയിക്കാൻ നബി (സ)യുടെ കൽപനയുനിക്ക്... കൂടെ വരാൻ ആരെയും നിർബന്ധിക്കരുതെ എന്നും എഴുത്തിലു്. അത്കൊ രക്തസാക്ഷിയാവാൻ സന്നദ്ധരുങ്കിൽ കൂടെ വരിക...! അല്ലാത്തവർക്ക് തിരിച്ചുപോകാം... ഒരു പരാതിയുമില്ല..!'
സുഹൃത്തുക്കൾ ഒന്നടങ്കം ഒരേ ശബ്ദത്തിൽ പറഞ്ഞു:
"അല്ലാഹുവിന്റെ തിരുദൂതരുടെ കൽപന ഞങ്ങളിതാ അക്ഷരംപ്രതി സ്വീകരിക്കുന്നു... യാത്ര തുടർന്നോളൂ... ഞങ്ങളും കൂടെയു്...
അവർ നയിലെത്തി... ഖുറൈശികളെക്കുറിച്ചറിയാൻ ഊടുവഴികളിലൂടെ പതുങ്ങിപ്പതുങ്ങി സഞ്ചരിച്ചു...
അപ്പോൾ... അതാ അങ്ങ് ദൂരെ ഒരു യാത്രാസംഘം... നാലാളു്... അംറുബ്നുൽ ഹള്റമി, ഹക്കം ഇബ്നുകൈസാൻ, ഉസ്മാനുബ്നു അബ്ദില്ലാ, ഉസ്മാന്റെ സഹോദരൻ മുദീറാം...! ഖുറൈശികളുടെ കച്ചവടസാധനങ്ങളായ മൃഗത്തോൽ, ഉണക്കമുന്തിരി... ഇതെല്ലാമാണവരുടെ കൈവശം...
സമയം ഒട്ടും പാഴാക്കിക്കൂടാ... സ്വഹാബികൾ എന്ത് ചെയ്യണമെന്ന ചർച്ചയിലേർപ്പെട്ടു. യുദ്ധം നിരോധിച്ച നാല് മാസങ്ങളിൽപ്പെട്ട റജബിലെ അവസാനദിനമായിരുന്നു അത്.... അവർ പരസ്പരം പറഞ്ഞു.
"ഇന്ന് നാം അവരെ വധിക്കുകയാണെങ്കിൽ അത് യുദ്ധം നിഷിദ്ധമായ മാസത്തിലാണ് സംഭവിക്കുക... അത് ഈ മാസത്തിന്റെ സർവ്വാംഗീകൃതമായ പവിത്രതക്ക് കളങ്കവും അറബികളുടെ മുഴുവൻ വിരോധത്തിന് നിമിത്തവുമായിത്തീരും. മറിച്ച്
അടുത്തദിവസമാകാമെന്ന് വെച്ചാൽ അവർ നമ്മുടെ അധീനതയിൽ നിന്ന് രക്ഷപ്പെടുകയും
20...!
ചർച്ചയുടെ അവസാനം അവർ തീരുമാനിച്ചു. ഒട്ടും വൈകാതെ അവരെ കീഴ്പെടുത്തുക തന്നെ, ബാക്കി വരുന്നിടത്ത് വെച്ചു കാണാം....
നിർണ്ണായകമായ നിമിഷങ്ങൾ...! അവർ നാൽവർ സംഘത്തിന്റെ മേൽ ചാടിവീണ് ഒരാളെ വധിക്കുകയും രാളെ ബന്ധിയാക്കുകയും ചെയ്തു. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു....
ര് ബന്ദികളും അവരുടെ സ്വത്തും കൊ് അബ്ദുല്ലാഹിബ്നുജഹ്ശ്(റ)വും കൂട്ടുകാരും മദീനയിലേക്ക് യാത്രയായി...
തിരുനബി(സ്വ)യുടെ സദസ്സ്... അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)വും കൂടെയുള്ളവരും ഹാജരായി... നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചുകൊടുത്തു.
സംഭവം കേട്ടുകഴിഞ്ഞ നബികരീം(സ്വ) ആ പ്രവർത്തനത്തെ നിശിതമായി വിമർശിച്ചു.
അവിടുന്നു പറഞ്ഞു:
"അല്ലാഹു സത്യം! യുദ്ധം ചെയ്യാൻ ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ല. ഖുറൈശികളുടെ വിവരങ്ങൾ അറിയാനും അവരുടെ ചലനങ്ങൾ നിരീക്ഷിക്കാനും മാത്രമാണല്ലോ നിങ്ങളെ നിയോഗിച്ചത്.
ര് ബന്ധികളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാനായി അവരെ മാറ്റിനിർത്തി....സംഘം കൊുവന്ന സ്വത്ത് അവിടുന്ന് തൊട്ടതേയില്ല.....
ആ സമയം ഇബ്നുജഹ്ശ്(റ)വിനും കൂടെയായിരുന്നവർക്കും കടുത്ത കുറ്റബോധം തോന്നി.. നബി(സ്വ)യുടെ കൽപനക്കെതിര് പ്രവർത്തിച്ചത് കൊ് തങ്ങൾ പരാജയപ്പെട്ടുപോയെന്ന് അവർ ഉറച്ചു വിശ്വസിച്ചു...
അതോടൊപ്പം മറ്റു മുസ്ലിം സഹോദരങ്ങളും അവർക്ക് മേലിൽ ആക്ഷേപത്തിന്റെ ശരവർഷം നടത്തുകയും നബി(സ്വ)യുടെ കൽപനക്ക് എതിരിൽ പ്രവർത്തിച്ചവർ എന്ന് അവരെ കുറിച്ച് അടക്കം പറയുകയും ചെയ്തപ്പോൾ അവർ ശരിക്കും വീർപ്പുമുട്ടി. അതിനിടെ കൂനിൻമേൽ കുരു എന്ന പോലെ മറ്റൊന്ന് കൂടി സംഭവിച്ചു.
യുദ്ധം നിഷിദ്ധമായ സമയത്ത് ചെയ്ത ആ സംഭവം നബി(സ്വ)യെ വ്യക്തിഹത്യ ചെയ്യാൻ ഖുറൈശികൾ ആയുധമാക്കിയിരിക്കുന്നു എന്ന വൃത്താന്തമായിരുന്നു അത്. ഖുറൈശികൾ
ഗോത്രങ്ങൾ തോറും പറഞ്ഞു നടന്നു.
"മുഹമ്മദ് യുദ്ധം നിഷിദ്ധമായ മാസത്തിന്റെ പവിത്രത പിച്ചിച്ചീന്തിയിരിക്കുന്നു... സമ്പത്ത് കൊള്ളയടിക്കുകയും പുരുഷന്മാരെ കൊലപ്പെടുത്തുകയും ചെയ്തത് ഈ വിശുദ്ധ
മാസത്തിലാണ്...!
സംഭവിച്ചുപോയ കൈപ്പിഴവിൽ അബ്ദുല്ലാഹ്(റ)വിനും കൂട്ടുകാർക്കും ഉായ മാനസിക ക്ഷതം പറയാതിരിക്കലാണ് നല്ലത്...! തങ്ങൾ മൂലം തിരുനബി(സ്വ)ക്കും ചീത്തപ്പേരായല്ലോ
എന്നോർക്കുമ്പോൾ ലജ്ജകൊ് തലയുയർത്താൻ കഴിയാത്ത അവസ്ഥ... അഗ്നിപരീക്ഷണമാണ് തരണം ചെയ്ത് കൊിരിക്കുന്നത്. ദുഃഖം കൊവർ
പരിക്ഷീണരായിത്തീർന്നിരിക്കുന്നു.. അപ്പോൾ അതാ ഒരാൾ ഓടി വരുന്നു... അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷത്തിന്റെ പ്രകാശം പരന്നിരിക്കുന്നു... അദ്ദേഹം പറഞ്ഞു: "നിങ്ങൾ ചെയ്ത പ്രവർത്തി അല്ലാഹു ശരിവെച്ചിരിക്കുന്നു. ആ സന്തോഷം അറിയിക്കുന്ന ഖുർആൻ സൂക്തം അവതീർണ്ണമായിരിക്കുന്നു...'
ആ സമയത്ത് അവർക്കായ സന്തോഷം പകർത്താൻ അക്ഷരങ്ങൾക്ക് സാധ്യമല്ല.. മാറിനിന്നിരുന്ന മുസ്ലിം സഹോദരങ്ങൾ വന്ന് ആനന്ദാശ്രുക്കളുടെ അകമ്പടിയോടെ ആലിംഗനം ചെയ്യുന്നു... സന്തോഷവും ആശംസകളും.. ആ ഖുർആനിക സൂക്തം അവർ ഓതിക്കൊിരുന്നു. 'യുദ്ധം നിഷിദ്ധമായി വിശ്വസിക്കപ്പെടുന്ന മാസത്തിലുള്ള യുദ്ധങ്ങളെക്കുറിച്ച് അവർ ചോദിക്കും. തങ്ങൾ പറയുക. ആ മാസത്തിൽ യുദ്ധം ചെയ്യൽ വലിയ തെറ്റുതന്നെയാണ്. എന്നാൽ അല്ലാഹുവിനെ അവിശ്വസിക്കുകയും അവന്റെ ദീനിനെയും മക്കാ രാജ്യത്തെയും ജനങ്ങൾക്ക് തടയുകയും മക്കാ നിവാസികളായ മുസ്ലിംകളെ നാട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യൽ അതിനേക്കാൾ കടുത്ത അപരാധമാണ്... കാഫിറുകളുടെ സത്യനിഷേധം അവരെ വധിക്കുന്നതിനേക്കാൾ വലിയ കുറ്റമാണ്.
പരിശുദ്ധഖുർആൻ സൂക്തങ്ങൾ അവതരിച്ചപ്പോൾ നബി(സ്വ)ക്ക് സന്തോഷമായി... അവിടുന്ന്
യുദ്ധമുതൽ സ്വീകരിച്ചു. ബന്ധികളെ മോചനദ്രവ്യം വാങ്ങി വിട്ടയച്ചു.
അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)വിന്റെയും കൂട്ടുകാരുടെയും പ്രവർത്തനം അവിടുന്ന്
തൃപ്തിപ്പെട്ടു....
ഈ സംഭവം മുസ്ലിംകളുടെ മുന്നേറ്റത്തിലെ നാഴികക്കല്ലായിരുന്നു... കാരണം, ഇതിലെ ഗനീമത്ത് ഇസ്ലാമിൽ പിടിച്ച ആദ്യ ഗനീമത്തായിരുന്നു. കൊല്ലപ്പെട്ടവൻ മുസ്ലിംകളുടെ വാളിന് ഇരയായ പ്രഥമ കാഫിർ...! അവർ പിടിച്ച് ര് ബന്ധികൾ മുസ്ലിംകളുടെ കയ്യിലകപ്പെട്ട ആദ്യത്തെ ബന്ധികളും, അതിൽ വഹിച്ച പതാക തിരുനബി(സ്വ)യുടെ പുണ്യകരങ്ങളാൽ
കെട്ടിക്കൊടുത്ത പ്രഥമ പതാകയായിരുന്നു. സൈനികനേതാവായ അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) അമീറുൽ മുഅ്മിനീൻ എന്ന സ്ഥാ നപ്പേർ ലഭിച്ച ആദ്യത്തെ മഹാൻ....! അടുത്തതായി ബദ്ർ യുദ്ധം സമാഗതമായി.... അതിൽ അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) അവരുടെ ഈ മാനിനോട് യോജിച്ച ധീര മുന്നേറ്റങ്ങൾ നടത്തി.
ഉഹ്ദ് യുദ്ധം... അതിൽ കഥാപുരുഷൻ അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)വും സുഹൃത്ത് സഅദുബ്നു അബീവഖാസ്(റ)വും തമ്മിൽ നടന്ന കൂടിക്കാഴ്ചയും തീരുമാനങ്ങളും അവിസ്മരണീയമാണ്. സഅ് ദുബ്നുഅബീവഖാസ്(റ) തന്നെ സംഭവം വിശദീകരിക്കുന്നു. "ഉഹ്ദ് ദിനം വന്നു.... ആ സമയം അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) എന്നെ കുമുട്ടി. അദ്ദേഹം എ
ന്നോട് ചോദിച്ചു.
'സഅ്ദ് നിങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യുന്നില്ലേ...?'
ഞാൻ പറഞ്ഞു: "അതെ, തീർച്ചയായും ചെയ്യണം'. ഞങ്ങൾ ര് പേരും ഒരു ഒഴിഞ്ഞ കോണിൽ
ചെന്നു... ഞാൻ ആദ്യമായി പ്രാർഥിച്ചു.
"അല്ലാഹുവേ... ഞാൻ യുദ്ധക്കളത്തിലെത്തിയാൽ മുൻകോപിയും വീരപരാക്രമിയുമായ ഒരുത്തനെ എന്റെ പ്രതിയോഗിയാക്കിത്തരണം.... അവസാനം അയാളെ വധിച്ച് അയാളുടെ കൈവശമുള്ളതെല്ലാം എടുക്കുവാനുള്ള കഴിവും നീ എനിക്ക് നൽകേണമേ...
എന്റെ പ്രാർഥനക്ക് അബ്ദുല്ലാഹ്(റ) ആമീൻ പറഞ്ഞു. അടുത്ത ഊഴം അദ്ദേഹത്തിന്റേതാണ്...
അവർ പ്രാർഥിച്ചു. "അല്ലാഹുവെ ഏറ്റവും ശക്തനായ ഒരു പ്രതിയോഗിയെ എനിക്കും നൽകേണമേ... നിന്റെ ദീനിനുവേി ഞാനയാളോട് പൊരുതും... അവസാനം അവൻ എന്നെ വധിച്ച് എന്റെ ചെവിയും നാസികയും മുറിച്ച് മാറ്റും..... അങ്ങനെ ഞാൻ പരലോകത്ത് നിന്റെ മുമ്പിൽ
ഹാജരാക്കപ്പെടുമ്പോൾ നീ എന്നോട് ചോദിക്കും.
"എന്തിനാണ് നിന്റെ മൂക്കും ചെവിയും ഛേദിക്കപ്പെട്ടത്...?'
അപ്പോൾ ഞാൻ പറയും "അല്ലാഹുവെ നിനക്കും നിന്റെ റസൂലിനും വിയാണ്
ആ സമയം നീ പറയും. "സത്യമാണ് നീ പറഞ്ഞത്.
സഅ്ദ് പറയുന്നു.
"എന്റെ പ്രാർഥനയേക്കാൾ വളരെ ഉത്തമമായിരുന്നു അബ്ദുല്ലായുടെ പ്രാർഥന. ആ പകൽ അവസാനിച്ചപ്പോൾ അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) ശഹീദായിക്കഴിഞ്ഞിരുന്നു. അവരുടെ ചെവിയും മൂക്കും ഒരു മരത്തിൽ തൂക്കിയിട്ടതായി ഞാൻ കു
അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)വിന്റെ ദുആ അല്ലാഹു സ്വീകരിച്ചു. ശഹീദ് എന്ന സ്ഥാനം നൽകി
അല്ലാഹു അവരെ ആദരിച്ചു... ആ യുദ്ധത്തിൽ തന്നെയാണ് അവരുടെ അമ്മാവൻ കൂടിയായ രക്തസാക്ഷികളുടെ നേതാവ് ഹംസ(റ)വും ശഹീദായത്.
അവരെ ശ് പേരെയും ഒരേ ഖബറിൽ നബി(സ്വ) മറവ് ചെയ്തു... അവിടുത്തെ നയനങ്ങളിൽ നിന്നടർന്ന കണ്ണുനീർ ആ മണ്ണ് കുതിർത്തു കളഞ്ഞു. അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ, ആമീൻ.
Created at 2024-12-20 04:21:03