
Related Articles
-
HISTORY
അബൂദർറുൽ ഗിഫാരി(റ)
-
HISTORY
ഇമാം ത്വബ്റാനി (റ)
-
HISTORY
ഇക്രിമത്തുബ്നു അബീജഹൽ(റ)
അദ്ദേഹത്തിന്റെ കാര്യത്തിൽ മഹാനായ നബികരീം(സ്വ)ക്ക് അല്ലാഹു ദിവ്യസന്ദേശം ഇറക്കി. പ്രവാചകരുടെ അടുക്കൽ തന്നെക്കുറിച്ചുള്ള നബി(സ്വ)യുടെ മുഅദ്ദിൻ അബ്ദുല്ലാഹിബ്നു റൈശിയുമാണദ്ദേഹം. നബി(സ്വ)യുടെ ഭാര്യ റസൂലുല്ലാഹി(സ്വ)യുടെ ബന്ധു. പിതാവ് ദൈവ സന്ദേശവുമായി ജിബ്രീൽ (അ) ഇറങ്ങി. ഉമ്മിമക്തൂം(റ). മക്കാനിവാസിയും ഖു ഖദീജയുടെ അമ്മാവന്റെ മകൻ. ഖൈസുബ്നു സായിദും മാതാവ് ആതികയും, കുട്ടി ജനിച്ചപ്പോൾ തന്നെ അന്ധനായിരുന്നതിനാൽ ജനങ്ങൾ ആതികയെ ഉമ്മുമം എന്ന് വിളിച്ചു. മക്തൂം എന്നാൽ അന്ധൻ എന്നർഥം.
മക്കയിൽ ഇസ്ലാമികദീപം തെളിഞ്ഞപ്പോൾ അബ്ദുല്ലാ അതിന് സാക്ഷിയായി. ശങ്കിച്ചു
നിൽക്കാതെ വിശ്വാസിയായതിനാൽ സാബിഖീങ്ങളുടെ കൂട്ടത്തിൽ തന്നെ അവർ സ്ഥാനം പിടിച്ചു. തന്മൂലം മക്കയിൽ മുസ്ലിംകൾ നേരിട്ട അക്രമങ്ങളും പീഡനതാഢനങ്ങളും എല്ലാവരെയും പോലെ ഇബ്നുഉമ്മിമക്തൂമും അതിജയിച്ചു. വിഷമഘട്ടങ്ങൾ അവരെ തളർത്തുന്നതിന് പകരം ദീനിനോടും റസൂലിനോടും പതിന്മടങ്ങ് സ്നേഹവും ബന്ധവും വർദ്ധിപ്പിക്കുകയാണ് ചെയ്തത്.
ഖുർആൻ മനപാഠമാക്കാനുള്ള അടങ്ങാത്ത ആഗ്രഹം മൂലം അതിന് ലഭിക്കുന്ന മുഴുവൻ സമയവും അദ്ദേഹം മുതലെടുത്തിരുന്നു. ഒരു വേള മറ്റുള്ളവരുടെ ഊഴവും കൂടി കവർന്നെടുക്കുന്ന സ്ഥിതിവരെയെത്തി. ആ വിജ്ഞാനതൃഷ്ണ
അക്കാലത്ത് ഖുറൈശീ നേതാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിനായി നബി (സ്വ)കൂടുതൽ സമയം കത്തുക പതിവായിരുന്നു. ഒരു ദിവസം, ഉത്ത്ബത്തുബ്നു റബീഅ, അയാളുടെ സഹോദരൻ ശൈബത്ത്, അബൂജഹ്ൽ, ഉമയ്യത്തുബ്നു ഖലഫ്, വലീദുബ്നുൽ മുഗീറ എന്നീ ഖുറൈശീ പ്രമുഖരുമായി സംസാരിച്ചുകൊിരിക്കുകയാണ് നബി(സ്വ). അവർ മുസ്ലിംകളെ ആക്രമിക്കാതിരിക്കണം എന്നതാണവിടുത്തെ ആഗ്രഹം. ആ സമയത്താണ് ഇബ്നുഉമ്മിമക്തൂം(റ) നബി(സ്വ)യെ സമീപിച്ച് ആവശ്യപ്പെടുന്നത്.
“അല്ലാഹുവിന്റെ ദൂതരെ! അല്ലാഹു അവിടുത്തേക്ക് നൽകിയ അറിവിൽ നിന്ന് എനിക്കും പഠിപ്പിച്ചു തന്നാലും!"
സാധുക്കളെ പുച്ഛത്തോടെ വീക്ഷിക്കുന്ന അഹങ്കാരികളായ ഖുറൈശീ പ്രമുഖർക്ക് നീ രസം വരാതിരിക്കാനായി അദ്ദേഹത്തിന്റെ ആവശ്യം അവിടുന്ന് വല്ലാതെ പരിഗണിച്ചില്ല. ഇവർ ഇസ്ലാമിലേക്ക് വന്നാൽ ദീനിന് ഇസ്സത്തും സത്യപ്രബോധനത്തിന്ന് ശക്തമായ പിന്തുണയും ലഭിക്കുമല്ലോ എന്നായിരുന്നു നബി(സ്വ)യുടെ ചിന്ത.
അൽപം കഴിഞ്ഞ് അവരുമായുള്ള സംഭാഷണം അവസാനിപ്പിച്ച് നബി(സ്വ)വീട്ടിലേക്ക് പോകാനൊരുങ്ങുകയാണ്. പെട്ടെന്ന് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ, തലക്ക് ഭാരക്കൂടുതൽ അനുഭവപ്പെടുന്നു. അല്ലാഹുവിന്റെ വഹ്യ് ഇറങ്ങുകയാണ്.
ഒരു അന്ധൻ വന്നതിനാൽ നീരസം പ്രകടിപ്പിച്ചു. സദുപദേശം അദ്ദേഹത്തിന് ഉപകരിക്കുമായിരുന്നില്ലേ. സമ്പന്നന്മമാരായ ആളുകളിലേക്ക് താങ്കൾ പ്രത്യക്ഷപ്പെടുന്നു. അവർ ശുദ്ധരായില്ലെങ്കിൽ താങ്കൾക്കെന്തു നഷ്ടം? ഇഴഞ്ഞിഴഞ്ഞു താങ്കളുടെ സമീപത്തെത്തിയ ഭയഭക്തിയുള്ള ഒരാൾ, അയാളെ തൊട്ട് താങ്കൾ പിന്തിരിയുന്നു. ഈ സൂക്തങ്ങൾ ഉപദേശങ്ങളാണ്. വേവർ മനസ്സിലാക്കുകയും അവർക്കിത് ഫലം ചെയ്യുകയും ചെയ്യും. പിശാചുക്കളുടെ കരസ്പർശമേൽക്കാത്ത പരിശുദ്ധമായ ഒരു ഗ്രന്ഥത്തിലുള്ളവയാണിവ. പ്രത്യേകക്കാരായ മലകുകളുടെ സംരക്ഷണത്തിൽ ഉന്നതമായ സ്ഥാനത്താണതുള്ളത്.... എന്നിങ്ങനെ ആശയം വരുന്ന പതിനാറ് ആയത്തുകൾ അവതീർണ്ണമായി. അന്നുമുതൽ ഇന്നുവരെയും അവ പാരായണം ചെയ്യപ്പെടുന്നു. ലോകാന്ത്യം വരെ അത് മുഅമീനുകളുടെ വായിൽ നിന്ന് നിർഗ്ഗളിച്ചു കൊിരിക്കുകയും ചെയ്യും.
അന്നുമുതൽ ഇബ്നുഉമ്മിമക്തൂം(റ)വരുമ്പോൾ നബി(സ്വ)തന്റെ ഷാൾ അവർക്കിരിക്കാനായി വിരിച്ചുകൊടുത്തിട്ട് പറയും.
"എന്റെ റബ്ബ് എന്നെ ആക്ഷേപിക്കാൻ കാരണക്കാരായവർക്ക് സ്വാഗതം!" അദ്ദേഹ ത്തെക്കുറിച്ച് നബി(സ്വ)എപ്പോഴും ശ്രദ്ധപുലർത്തുകയും എന്താവശ്യമുങ്കിലും സാധിപ്പിച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു.
ഖുറൈശികൾ നബി(സ്വ)യെയും അനുചരരെയും നിരന്തരം പീഢിപ്പിച്ചു കൊിരുന്നു. സഹികെട്ടപ്പോൾ അവരോട് മദീനയിലേക്ക് ഹിജ്റ പോവാൻ അവിടുന്ന് കൽപിച്ചു. മുഹാജിറുകളുടെ ഏറ്റവും മുൻനിരയിൽ തന്നെ അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ) മദീ യിലേക്ക് പുറപ്പെട്ടു. അദ്ദേഹവും മുസ്അബുബ്നു ഉമൈർ(റ)വും ആയിരുന്നു ആദ്യമായി മദീനയിലെത്തിയ സ്വഹാബികൾ അവർ സ് പേരും മദീനയിലെത്തി ഒരൽപം പോലും വിശ്രമിച്ചിട്ടില്ല. ഖുർആനിക സൂക്തങ്ങൾ ഓതിക്കേൾപിച്ച് ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കുന്നതിലും മതവിജ്ഞാനം പഠിപ്പിച്ചുകൊടുക്കുന്നതിലുമായിരുന്നു അവരുടെ മുഴുവൻ ശ്രദ്ധയും.
നബി(സ്വ) മദീനയിലെത്തിയപ്പോൾ ഇബ്നുഉമ്മിമക്തൂം(റ)വിനെയും ബിലാൽ(റ)വിനെ യും മസ്ജിദുന്നബവിയിലെ മുഅദ്ദിനുകളായി നിശ്ചയിച്ചു. എല്ലാ ദിവസവും അഞ്ച് നേരം ഏക ഇലാഹീ സന്ദേശം അവർ ഉച്ചത്തിൽ വിളിച്ചു പറയുന്നു. നിസ്ക്കാരത്തിലേക്കും അതുവഴി വിജയത്തിലേക്കും മാലോകരെ ക്ഷണിക്കുന്നു.
ബിലാൽ(റ) ബാങ്കും ഇബ്നുഉമ്മിമക്തൂം(റ) ഇഖാമത്തും കൊടുക്കുകയായിരുന്നു പതിവ്. അപൂർവ്വം സന്ദർഭങ്ങളിൽ മറിച്ചും ഊാവാറു്. റമളാൻ മാസത്തിൽ പാതിരാവിന് ശേഷം ബിലാൽ(റ) ബാങ്ക് വിളിക്കുന്നു. അത് കേട്ടാൽ ജനങ്ങൾ അത്താഴം കഴിക്കും. അടുത്ത ബാങ്ക് ഇബ്നുഉമ്മിമക്തൂം(റ)വിന്റേതാണ്. അത് കേൾക്കുമ്പോൾ അവർ അന്നപാനീയങ്ങൾ വർജ്ജിക്കുകയും ചെയ്യുന്നു.
ഇബ്നുഉമ്മിമക്തൂം(റ)വിനോട് നബി(സ്വ)ക്ക് വലിയ ആദരവായിരുന്നുവെന്ന് പറഞ്ഞുവല്ലോ. അത്കൊായിരുന്നു നബി(സ്വ) മദീന വിട്ടു പുറത്തുപോയ പത്തിൽ കൂടുതൽ സന്ദർഭങ്ങളിൽ അദ്ദേഹത്തെ മദീനയിൽ പ്രതിനിധിയാക്കിയിരുന്നത്.
ബദ്ർ യുദ്ധാനന്തരം യോദ്ധാക്കൾക്കുള്ള ശ്രേഷ്ടതകൾ വിവരിക്കുന്ന ആയത്തുകൾ അവതീർണ്ണമായി. അത് അബ്ദുല്ല(റ)വിന്റെ മനസ്സിനെ മഥിച്ചുകൊിരുന്നു. ആ സ്ഥാനമാനങ്ങൾ തനിക്ക് കരസ്ഥമാക്കാനായില്ലല്ലോ എന്നദ്ദേഹം വേദനപൂ. അവർ പറഞ്ഞു:
"അല്ലാഹുവിന്റെ തിരുദൂതരെ! എനിക്ക് കഴിയുമെങ്കിൽ ഞാൻ യുദ്ധം ചെയ്യുമായിരുന്നു.... അനന്തരം, തന്നെപ്പോലുള്ള ബലഹീനരെ കുറ്റവിമുക്തരാക്കുന്ന ഖുർആൻ വാക്യം ഇറക്കാൻ അദ്ദേഹം അല്ലാഹുവിനോട് കേണപേക്ഷിച്ചു. ഒട്ടും വൈകാതെ ദുആക്ക് ഉത്തരം ലഭിച്ചു. വഹ്യ് എഴുതുന്ന സൈദുബ്നു സാബിത്(റ) പറയുന്നു.
ഞാൻ നബി(സ്വ)യുടെ അടുക്കൽ ഇരിക്കുകയായിരുന്നു. ആ സമയം അവരെ ഒരു മയക്കം ബാധിച്ചു. അവരുടെ കാൽ എന്റെ കാലിന് മുകളിലേക്ക് ചെരിഞ്ഞു. താങ്ങാൻ പറ്റാത്തത്ര ഭാരം എനിക്കനുഭവപ്പെട്ടു. വഹ്യ് ഇറങ്ങുകയാണ്.... അൽപം കഴിഞ്ഞ് അവർ സാധാരണ നിലയിലായി. നബി(സ്വ) പറഞ്ഞു:
"സൈദ് എഴുതുക....
അവർ ഓതിത്തന്ന ആയത്ത് ഞാനെഴുതി
"വിശ്വാസികളിൽ നിന്ന് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവരും (വീട്ടിൽ) ഇരിക്കുന്നവരും സമമാവുകയില്ല...'
അപ്പോൾ ഇബ്നുഉമ്മിമക്തൂം(റ) എഴുന്നേറ്റ് നിന്ന് ചോദിച്ചു.
യാ റസൂലുല്ലാഹ്...! അപ്പോൾ യുദ്ധത്തിന് സാധിക്കാത്തവർ എന്തു ചെയ്യും...?
അദ്ദേഹം ചോദിച്ച് തീരുമ്പോഴേക്ക് നബി(സ്വ)യെ വീം മയക്കം ബാധിച്ചു. അവരുടെ കാൽ എന്റെ കാലിലേക്ക് ചാഞ്ഞു. ആദ്യവട്ടം അനുഭവപ്പെട്ടപോലെ തന്നെ വല്ലാത്ത ഭാരം. അൽപം കഴിഞ്ഞു. എല്ലാം നോർമ്മലായപ്പോൾ നബി(സ്വ) പറഞ്ഞു:
സൈദ്...! നിങ്ങൾ എഴുതിയതൊന്ന് വായിക്കൂ...!
ഞാൻ വായിച്ചുകൊടുത്തു. അവിടുന്ന് പറഞ്ഞു: “അതിന് ശേഷം ഇതുകൂടി എഴുതൂ...! "വിഷമമനുഭവിക്കുന്നവരൊഴിച്ച്...!
ഇബ്നുഉമ്മിമക്തൂം(റ)ആഗ്രഹിച്ച പോലെ അദ്ദേഹം വിമുക്തനാക്കപ്പെട്ടു. അല്ലാഹു അ ദ്ദേഹത്തെപ്പോലുള്ളവരെ യുദ്ധമെന്ന ബാധ്യതയിൽ നിന്ന് ഒഴിവാക്കിയിട്ടുങ്കിലും നാട്ടിൽ നിൽക്കാൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യാൻ തന്നെ അദ്ദേഹം തീർച്ചപ്പെടുത്തി. മഹാപ്രതിഭകൾക്ക് അത്യുന്നതങ്ങളാണല്ലോ മേച്ചിൽ പുറം. അന്ന് മുതൽ ഒരു യുദ്ധവും തനിക്ക് നഷ്ടപ്പെട്ടുപോകരുതെന്ന് അദ്ദേഹം തീരുമാനിച്ചു. യുദ്ധക്കളത്തിൽ തനിക്ക് കയ്യാലാവുന്ന വിഷയം തന്നെ തിരഞ്ഞെടുത്തു. അദ്ദേഹം മറ്റുള്ളവരോട് പറയും.
"നിങ്ങൾ എന്നെ ഇരുസൈന്യത്തിനുമിടയിൽ നിർത്തി എന്റെ കയ്യിൽ പതാക നൽകുക, ഞാൻ അത് വേവിധം സംരക്ഷിക്കും. കാരണം അന്ധനായത് കൊ് ഞാൻ ഓടിപ്പോവുകയുമില്ലല്ലോ...!' ഹിജ്റ പതിനാലാം വർഷം...
ഖലീഫ ഉമറുബ്നുൽ ഖത്ത്വാബ്(റ) പേർഷ്യൻ സാമ്രാജ്യവുമായി യുദ്ധം തീരുമാനിച്ചു. ഈ യുദ്ധത്തിൽ അവരുടെ ശക്തി തകർന്നു തരിപ്പണമാകണം. മുസ്ലിംകളുടെ ഗതി സുഗമമാകണം. അവർ തന്റെ ഗവർണ്ണർമാർക്കെല്ലാം എഴുതി
"ആയുധം, അശ്വം, ധൈര്യം, ക്രാന്തദർശനം, ഇവയിലേതെങ്കിലും കൈവശമുള്ളവരെ എത്രയും പെട്ടെന്ന് എന്റെ അടുത്തെത്തിക്കുക...!
ഉത്തരവ് ലഭിക്കേ താമസം മുസ്ലിം സംഘങ്ങൾ നാനാഭാഗത്തുനിന്നും മദീനയിലേക്കൊഴുകി. അവരുടെ കൂട്ടത്തിൽ ഇബ്നുഉമ്മിമക്തൂം(റ)വും ഉായിരുന്നു. ഉമറുൽ ഫാറൂഖ്(റ), സഅദുബ്നു അബീവഖാസ്(റ)വിനെ സൈനിക നേതൃത്വം ഏൽപിച്ചു. അനുവർത്തിക്കേ കാര്യങ്ങളെല്ലാം ഉപദേശിച്ച് ആ വൻ സൈന്യത്തെ അദ്ദേഹം യാത്രയാക്കി.
സൈന്യം ഖാദിസിയ്യയിലെത്തി. ആ സന്ദർഭത്തിൽ മഹാനായ സ്വഹാബിവര്യൻ ഇബ്നുഉമ്മിമക്തൂം(റ)പടയങ്കി ധരിച്ച് രംഗത്തെത്തി. മുസ്ലിം സൈന്യത്തിന്റെ പതാക വഹിക്കാൻ അവർ സ്വമേധയാ മുന്നോട്ടുവന്നു. ഒന്നുകിൽ യുദ്ധാവസാനം വരെ അത് സംരക്ഷിക്കുക. അല്ലെങ്കിൽ അതിന്റെ സംരക്ഷണാർഥം രക്തസാക്ഷിയാവുക. ഇതായിരുന്നു അവരുടെ തീരുമാനം.
മുസ്ലിം സൈന്യവും പേർഷ്യൻ പട്ടാളവും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് ദിവസം നീനിന്ന ഘോരയുദ്ധം! ലോകചരിത്രത്തിൽ കേട്ടിട്ടില്ലാത്തത്രയും ഭയങ്കരം!! മൂന്നാം ദിവസം മുസ്ലിം സൈന്യത്തിന് പേർഷ്യൻ സാമ്രാജ്യം കീഴടങ്ങി. മുസ്ലിംകൾ വിജയശ്രീലാളിതരായി. ലോകത്തെ ഏറ്റവും വലിയ ഭരണകൂടം തകർന്നുതരിപ്പണമായി. ബഹുദൈവാരാധന കൊ് മലീമസമായ രാജ്യത്ത് ഏകദൈവ വിശ്വാസത്തിന്റെ പതാക പാറിപ്പറന്നു.
ഈ വൻവിജയത്തിന് നൂറുകണക്കിന് രക്തസാക്ഷികളുടെ ജീവൻ വില നൽകി വന്നു. ആ ശുഹദാക്കളുടെ കൂട്ടത്തിൽ മഹാനായ അബ്ദുല്ലാഹിബ്നുഉമ്മു മക്തൂം(റ)വും ഉായിരുന്നു. ഇസ്ലാമിന്റെ പതാക ആലിംഗനം ചെയ്തുകൊ് രക്തത്തിൽ കുളിച്ചു കിടക്കുന്ന രീതിയിലാണ് ആ മഹാൻ രണാങ്കണത്തിൽ കാണപ്പെട്ടത്.
അല്ലാഹു അവരുടെ ബറകത്ത് കൊ് നമ്മെ വിജയികളിലുൾപെടുത്തട്ടെ, അവരെ അല്ലാഹു തൃപ്തിപ്പെടുമാറാവട്ടെ. ആമീൻ.
Created at 2024-12-30 09:25:49