Related Articles
-
HISTORY
ഇമാം മുസ്ലിം (റ)
-
HISTORY
ഇമാം അബൂ ഹനീഫ (റ)
-
HISTORY
അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)
കോൺസ്റ്റാന്റിനോപ്പിളിന്റെ മതിലുകൾക്കുള്ളിൽ മറവ് ചെയ്യപ്പെട്ട സ്വഹാബിവര്യൻ. പേര് ഖാലിദുബ്നു സൈദുബ്നി കുലൈബ് എന്നാണ്. ബഹുമാനപുരസ്സരം അബൂ അയ്യൂബ് എന്ന് വിളിക്കപ്പെടുന്നു... നബി(സ്വ)യേയും മുഹാജിറുകളെയും സഹായിച്ചവർ എന്നർഥം വരുന്ന അൻസ്വാറിലേക്ക് ചേർത്താണ് അൻസ്വാരി എന്ന് പറയുന്നത്.
കിഴക്കും പടിഞ്ഞാറും ലോകമൊട്ടുക്കും അല്ലാഹു അവർക്ക് പ്രശസ്തി നൽകി.നബി മദീനയിലേക്ക് ഹിജ്റ വന്നപ്പോൾ താത്കാലിക താമസത്തിനായി അബൂ അയ്യൂബ് (റ) വിന്റെ വീടാണ് അല്ലാഹു തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് അഭിമാനിക്കാൻ ഇത് തന്നെ ധാരാളമാണ്. നബി (സ്വ) അബൂഅയ്യൂബ്(റ)വിന്റെ വീട്ടിൽ ഇറങ്ങിയതിന്റെ പിന്നിൽ മധുരമേറുന്ന ഒരു പശ്ചാത്തലമു്. അതിങ്ങനെയാണ്... നബി(സ്വ) മദീനയിലേക്ക് പ്രവേശിക്കുന്ന ചരിത്രമുഹൂർത്തം... ഏറ്റവും ഉന്നതനായ ഒരു വ്യക്തിയെ സ്വീകരിക്കേ എല്ലാവിധ ബഹുമാനാദരവുകളോടെയും മദീനാനിവാസികൾ മഹാനായ നബി(സ്വ)യെ എതിരേറ്റു. അവിടുത്തേക്കായി തങ്ങളുടെ ഹൃദയത്തിന്റെ വാതായനങ്ങൾ അവർ മലർക്കെ തുറന്നുവെച്ചു... കൂടെ സ്വന്തം വീടിന്റെ വാതിലുകൾ തുറന്നിട്ട് ഓരോരുത്തരും കാത്തിരുന്നു. അവിടുന്ന് കയറാൻ സന്നദ്ധനായാൽ പൊന്നു പോലെ പരിചരിക്കാൻ.
പക്ഷേ,... മഹാനായ നബി(സ്വ)മദീനയിൽ നിന്ന് രു മൈൽ അകലെയുള്ള ഖുബാഅ് പ്രദേശത്ത് നാലു ദിവസം കഴിച്ചുകൂട്ടി... അവിടെ ഒരു പള്ളി നിർമ്മിച്ചു... മസ്ജിദ് ഖുബാ...
അനന്തരം നബി(സ്വ)അവിടുത്തെ ഒട്ടകപ്പുറത്തേറി യാത്രയായി... മദീനയിലെ പ്രമാണിമാരെല്ലാം ആ വഴിയിൽ കാത്തുനിന്നു... നബി(സ്വ)യുടെ ആഗമനം കൊ് തന്റെ വീട് അനുഗ്രഹീതമാവണമെന്നാണ് മനസ്സിൽ... ഒട്ടകം ഓരോ നേതാവിന്റെയും വീട്ടു പടിക്കലെത്തുമ്പോഴും സ്നേഹപൂർവ്വം മാർഗ്ഗ തടസ്സപ്പെടുത്തിയിട്ട് അവർ പറയുന്നു. "നബിയേ...! ഇവിടെ താമസിച്ചോളൂ. ആൾബലവും കായികബലവും സംരക്ഷണവും ഞാൻ നൽകാം...!' അവരോടെല്ലാം അവിടുന്നു പറയും: "ഒട്ടകത്തെ പോകാനനുവദിക്കൂ...! എന്തു ചെയ്യണമെന്ന് അതിനു നിർദ്ദേശമു്.
ഒട്ടകം മുന്നോട്ട് സഞ്ചരിച്ചു കൊിരിക്കുകയാണ്. അത് നീങ്ങിക്കൊിരിക്കുമ്പോൾ അതിനോടൊപ്പം എത്രയോ കണ്ണുകളും ഹൃദയങ്ങളും ഒഴുകിക്കൊിരുന്നു. ഓരോ വീടും കടന്നു പോകുമ്പോൾ ആ വീട്ടുകാർക്ക് നിരാശയും അടുത്തവർക്ക് പ്രതീക്ഷയും. സമയം പതിയെ ഇഴഞ്ഞു നീങ്ങിക്കൊ ിരുന്നു... ഒരു വലിയ ജനസഞ്ചയം തന്നെയിപ്പോൾ ഒട്ടകത്തെ അനുഗമിക്കുന്നു... ആരാണ് തിരുനബിക്ക് ആഥിത്യമരുളേ മഹാഭാഗ്യവാൻ എന്നറിയാനുള്ള ആകാംക്ഷയാണെല്ലാ മുഖത്തും.. അതാ... ഒട്ടകം അബൂഅയ്യൂബിൽ അൻസ്വാരി(റ)യുടെ വീട്ടിനു മുന്നിലെ ഒഴിഞ്ഞ സ്ഥലത്ത് നിൽക്കുന്നു... അത് അവിടെ മുട്ടു കുത്തുകയും ചെയ്തു... പക്ഷെ... റസൂൽ(സ്വ) ഒട്ടകപ്പുറത്തു നിന്ന് ഇറങ്ങുന്നില്ല... ഒട്ടും വീം നടക്കാൻ തുടങ്ങി... നബി(സ്വ)അതിന്റെ കടിഞ്ഞാൺ എന്നാൽ അതേ വഴിയിലൂടെ തന്നെ തിരിച്ചു നടന്ന് ആദ്യം മുട്ടു ഒട്ടകം മുട്ടു കുത്തി...
വൈകിയില്ല, ഒട്ടകം ചാടിയെണീറ്റു വോളം അയച്ചുകൊടുത്തു... കുത്തിയ സ്ഥലത്ത് തന്നെ ആസമയം മഹാനായ അബൂഅയ്യൂബിൽ അൻസ്വാരി(റ)യുടെ ഹൃദയാഹ്ലാദത്തിന് അതിരില്ലായിരുന്നു... അവർ നബി(സ്വ)യുടെ അടുത്തേക്ക് ഓടിവന്നു... അവരെ അളവറ്റ സംതൃപ്തിയോടെ സ്വാഗതം ചെയ്തുകൊ് തന്റെ വീട്ടിലേക്കാനയിച്ചു... നബി(സ്വ) യുടെ സാധനങ്ങൾ അബൂഅയ്യൂബ്(റ) ചുമലിലേറ്റി... ഭൂമിയിലെ സർവ്വ നിധികളും ഒന്നായി നിറച്ചൊരു പേടകം ചുമക്കുന്ന ഭാവമായിരുന്നു ആ സ്വഹാബി വര്യന് ..
അബൂഅയ്യൂബ്(റ)വിന്റെ വീടിന് മേൽപുരയായിരുന്നു. മുകളിൽ നിന്ന് തന്റെ സാധനളെല്ലാം അദ്ദേഹം നീക്കം ചെയ്തു... നബി(സ്വ)ക്ക് വേി തട്ടിൻ മുകളിൽ സൗകര്യം ചെയ്യണം... പക്ഷേ...! നബി(സ്വ)താഴത്തെ നിലയിൽ തന്നെ കിടക്കാനാണിഷ്ടപ്പെട്ടത്. ആ സ്വഹാബി അത് സ്വീകരിക്കുകയും നബി(സ്വ)ഇഷ്ടപ്പെട്ട സ്ഥലം സൗകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. സന്ധ്യയായി... നബി(സ്വ)ഉറങ്ങാൻ ശയ്യ പ്രാപിച്ചിരിക്കുന്നു. അബൂ അയ്യൂബ്(റ)വും ഭാര്യയും തട്ടിൻ മുകളിലേക്ക് കയറി. അവർ വാതിൽ അടച്ചു കഴിഞ്ഞില്ല.. അപ്പോഴേക്ക് അബൂ അയ്യൂബ് (റ) തന്റെ ഭാര്യയോടായി ചോദിച്ചു.
"ഹൊ... നാമെന്താണീ ചെയ്യുന്നത്...? നബി(സ്വ)താഴെയും നാം മുകളിലും ഇരിക്കുകയോ...? അവിടുത്തെ ശിരസിന് മുകളിലൂടെ നാം എങ്ങനെ നടക്കും...?! ദിവ്യ സന്ദേശം ഇറങ്ങുന്ന വഴിയിൽ മാർഗ്ഗതടസം സൃഷ്ടിച്ചാൽ നാം തുലഞ്ഞതു തന്നെ...!!
എന്ത് ചെയ്യണമെന്നറിയാതെ അവർ കുഴങ്ങി... ഭയവും ഉൽകണ്ഠയും അവരുടെ മുഖത്ത് കരിനിഴൽ വീഴ്ത്തി. നബി(സ്വ)യുടെ നേരെ മുകളിൽ വരാത്തവിധം തട്ടിന്റെ ഒരു ഭാഗത്തേക്ക് മാറിയപ്പോൾ മാത്രമേ അവർക്കൊരൽപം ആശ്വാസം കിട്ടിയുള്ളൂ... രാത്രി അങ്ങനെ കഴിച്ച് കൂട്ടി. ഓരം ചേർന്ന് മാത്രം നടക്കും... മധ്യഭാഗത്തേക്ക് ചവിട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു... അങ്ങനെ നേരം ഒരുവിധം പ്രഭാതമായി... അബൂഅയ്യൂബ് (റ) നബി(സ്വ)യുടെ അടുക്കലെത്തി. അദ്ദേഹം പറഞ്ഞു.
"ഇന്നലെ രാത്രി ഞാനും ഭാര്യയും ഒരുപോള കണ്ണു ചിമ്മിയിട്ടില്ല നബിയേ...' നബി (സ്വ) ചേദിച്ചു: “എന്ത് പറ്റി, അബൂ അയ്യൂബ് അബൂ അയ്യൂബ്(റ)പറഞ്ഞു. 'നബിയേ, അങ്ങ് ഇരിക്കുന്നതിന് മുകളിലാണല്ലോ ഞാനിരിക്കുന്നത്... ഞാനൊന്നിളകിയാൽ മുകളിൽ നിന്ന് മണ്ണ് വീണ് അവിടുത്തേക്ക് അത് വിഷമമാവും... മാത്രമല്ല ഞാൻ അവിടുത്തേക്ക് വഹ്യ് സന്ദേശം വരുന്ന വഴിയിലാണുള്ളത്... ഇതെല്ലാം കൂടി ഓർത്തു പോയപ്പോൾ പിന്നെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
നബി(സ്വ): "അതൊന്നും അത്ര കാര്യമാക്കേതില്ല അബൂ അയ്യൂബ്...! സന്ദർശകരുടെ ആധിക്യം കാരണം താഴെ തന്നെയാണ് എനിക്ക് സൗകര്യം.
അബൂഅയ്യൂബ്(റ)പറയുന്നു. "ഞാൻ നബി(സ്വ)പറഞ്ഞത് അനുസരിച്ചു.. ദിവസങ്ങൾക്ക് ശേഷം, തണുപ്പുള്ള ഒരു സന്ധ്യ... തട്ടിൻ പുറത്ത് വെള്ളം സൂക്ഷിച്ചിരുന്ന ഒരു മൺപാത്രം അബദ്ധത്തിൽ പൊട്ടിപ്പോയി. വെള്ളം മുഴുവനും തറയിലേക്ക് തൂവി... ഞാനും ഭാര്യയും ചാടിപിടഞ്ഞെണീറ്റു... വിരിപ്പ് മാത്രമെ കയ്യിലുള്ളൂ. അത്കൊ പെട്ടെന്ന് വെള്ളമത്രയും ഒപ്പിയെടുത്തു.. നബി(സ്വ)യുടെ ശരീരത്തിലേക്ക് അത് ഉറ്റി വീഴുമോ എന്ന ഭയമായിരുന്നു....
അടുത്ത പ്രഭാതം... ഞാൻ നേരത്തെത്തന്നെ അവിടുത്തെ തിരുസന്നിധിയിലെത്തി ബോധിപ്പിച്ചു. “അങ്ങ് വിരോധമൊന്നും പറയരുത്. അവിടുന്നു താഴെയും ഞാൻ മുകളിലും താമസിക്കുന്നതിൽ വലിയ പ്രയാസമു്. "ഞാൻ വെള്ളപ്പാത്രം ഉടഞ്ഞ കഥ കൂടി വിവരിച്ചു... നബി(സ്വ)എന്റെ താൽപര്യം കണക്കിലെടുത്ത് മുകളിലേക്കും ഞാനും ഭാര്യയും താഴേക്കും മാറി... മഹാനായ അബൂഅയ്യൂബ്(റ)വിന്റെ വീട്ടിൽ നബി(സ്വ)ഏഴുമാസത്തോളം കഴിച്ചുകൂട്ടി... ആയിടക്ക് നബി(സ്വ)യുടെ ഒട്ടകം മുട്ടുകുത്തിയിരുന്ന സ്ഥലത്ത് ഒരു പള്ളി സ്ഥാപിക്കപ്പെട്ടു... മസ്ജിദുന്നബവി...! പള്ളിപ്പണി പൂർത്തിയായതോടെ നബി(സ്വ)ക്കും ഭാര്യമാർക്കുമായി നിർമ്മിക്കപ്പെട്ടിരുന്ന ചെറിയ വീടുകളിലേക്ക് അവർ മാറിത്താമസിച്ചു...
അങ്ങനെ നബി സ്വ)അബൂഅയ്യൂബി(റ)ന്റെ അയൽവാസിയായിത്തീർന്നു... ഹാ..എത്ര നല്ല അയൽക്കാർ...!!
അബൂഅയ്യൂബ്(റ)നബി(സ്വ)യെ ഹൃദയം നിറഞ്ഞ് സ്നേഹിച്ചു. നബി(സ്വ)തിരിച്ചും ആത്മാർഥമായി സ്നേഹിച്ചപ്പോൾ അവർക്കിടയിൽ യാതൊരു ഔപചാരികതയും വേ ിയിരുന്നില്ല... സ്വന്തം വീടു പോലെയാണ് ആ സ്വഹാബിയുടെ വീടിനെ നബി(സ്വ) വീക്ഷിച്ചത്... ഇബ്നു അബ്ബാസ്(റ)പറയുന്നു:
നട്ടുച്ച സമയം...! അബൂബക്കർ സിദ്ദീഖ്(റ) മദീനാപള്ളിയിലേക്കു പുറപ്പെട്ടു... പള്ളിയിൽ ഉമർ (റ).
ഉമർ(റ)ചോദിച്ചു: "അബൂബക്കർ...! എന്താണീ നേരത്ത് വീട്ടിൽ നിന്നും പുറപ്പെടാൻ?'
സിദ്ദീഖ്(റ)പറഞ്ഞു. അസഹ്യമായ വിശപ്പു കാരണമാണ് ഞാൻ പുറപ്പെട്ടത്...! "അല്ലാഹുവാണ് സത്യം, ഞാനിപ്പോൾ ഇങ്ങോട്ടു വരാനുള്ള കാരണവും മറ്റൊന്നുമല്ല...! ഉമർ(റ)ന്റെ മറുപടി....
അവർ സംസാരിച്ചു കൊിരിക്കേ, അതാ... നബി(സ്വ)കയറിവരുന്നു. "എന്താണ് നി ങ്ങൾ രു പേരും ഈ പൊരിവെയിലത്ത് ഇങ്ങോട്ടു വന്നത്....?' നബി(സ്വ) ചോദിച്ചു:
രു പേരും പ്രതിവചിച്ചു: "ഞങ്ങൾ ഇങ്ങോട്ടു വന്നത് വിശപ്പിന്റെ കാഠിന്യം
സഹിക്കവയ്യാഞ്ഞിട്ടാണ് നബിയേ....
നബി (സ്വ) പറഞ്ഞു: “അല്ലാഹുവാണ്, എന്നെ പുറപ്പെടാൻ പ്രേരിപ്പിച്ചതും വേറൊന്നല്ല...! നിങ്ങളെന്നോടൊപ്പം വരൂ...!
മൂന്നു പേരും കൂടി അബൂഅയ്യൂബ്(റ)വിന്റെ വീട്ടു പടിക്കലെത്തി... അദ്ദേഹം നബി(സ്വ) ക്കായി പ്രത്യേകം ഭക്ഷണം കരുതി വെക്കുക പതിവായിരുന്നു. നബി(സ്വ) വരാൻ വൈകിയാൽ അതെടുത്ത് വീട്ടുകാർക്കു നൽകും.
അബൂഅയ്യൂബ്(റ)വിന്റെ ഭാര്യ ഉമ്മുഅബ്(റ)ഇറങ്ങി വന്ന് സ്വാഗതമോതി. "നബി(സ്വ)ക്കും" നബി(സ്വ)ചോദിച്ചു: "അബൂ അയ്യൂബ് എവിടെ?'
സഹാതിഥികൾക്കും സ്വാഗതം..
വീടിനടുത്തുള്ള ഈത്തപ്പനത്തോട്ടത്തിൽ ജോലി ചെയ്തുകൊിരിക്കുകയായിരുന്ന അബൂ "നബി(സ്വ)ക്കും കൂടെയുള്ളവർക്കും സ്വാഗതം... അഭിവാദ്യത്തെതുടർന്നദ്ദേഹം ചോദിച്ചു: അയ്യൂബ് നബി(സ്വ)യുടെ ചോദ്യം കേട്ട് ഓടിവന്നു....
"അവിടുന്ന് സാധാരണ വരാറുള്ള സമയമല്ലല്ലോ ഇത്....
നബി(സ്വ)പറഞ്ഞു “അതെ...! ശരിയാണ്.
അനന്തരം അവർ തോട്ടത്തിൽ പോയി ഒരു ഈത്തപ്പഴക്കുല അറുത്തു കൊുവന്നു... അതിൽ പഴുപ്പെത്തിത്തുടങ്ങിയതും ശരിക്കും പഴുത്തതും ഉണങ്ങിയതെല്ലാമു്...
നബി(സ്വ) പറഞ്ഞു: "കുലയറുക്കിയിരുന്നില്ലല്ലോ... അൽപ്പം പഴങ്ങൾ പറിച്ചാൽ
മതിയായിരുന്നു...
"അവിടുത്തേക്ക് എല്ലാത്തരം പഴങ്ങളും നൽകാമെന്നു കരുതിയാണ്... "അബൂഅബ് (റ)
പറഞ്ഞു. അദ്ദേഹം തുടർന്നു: "ഞാൻ ഒരു ആടിനെയറുത്തു സൽകരിക്കാൻ തീരുമാനിച്ചിരിക്കുന്നു. നബിയുടെ നിർദ്ദേശം. "പാൽ ചുരത്താത്ത തരം മാത്രമെ അറുക്കാവൂ... അബൂഅയ്യൂബ്(റആടിനെ അറുത്തശേഷം ഭാര്യയോട് റൊട്ടിയാക്കാൻ പറഞ്ഞു. ആടിന്റെ പകുതിയെടുത്ത് പുഴുങ്ങി... മറ്റൊരു പകുതി തീയിലിട്ട് ചുട്ടെടുക്കുകയും ചെയ്തു... ഭക്ഷണം റെഡിയായി... എല്ലാവർക്കും വിളമ്പി...നബി(സ്വ)യും സിദ്ധീഖ്(റ)വും ഉമർ വും ഭക്ഷണത്തിനിരുന്നു...
(0)
ആദ്യം ഒരു കഷ്ണം ആട്ടിറച്ചി എടുത്ത് ഒരു റൊട്ടിയിൽ വെച്ച് അബൂഅയ്യൂബ്(റ)വിന്റെ കയ്യിൽ കൊടുത്ത് നബി(സ്വ) പറഞ്ഞു:
"വേഗം ഇത് ഫാത്വിമക്ക് കൊപോയി കൊടുക്കൂ... വളരെക്കാലമായി ഇത്പോലൊന്ന് അവർ കഴിച്ചിട്ട്...
ഭക്ഷണം കഴിഞ്ഞു, വിശപ്പ് മാറി... തത്സമയം നബി (സ്വ) പറഞ്ഞു: 'റൊട്ടി, മാംസം, കാരക്ക, ഈത്തപ്പഴം പഴുത്തത്, ഇളം പഴുപ്പ്...
ആ നയനങ്ങൾ ഈറനണിഞ്ഞു. അവിടുന്ന് പറഞ്ഞു:
"അല്ലാഹുവാണ് സത്യം... അന്ത്യനാളിൽ അവൻ കണക്കുചോദിക്കുന്ന
അനുഗ്രഹങ്ങളാണിത്.....! ഇങ്ങനെയുള്ള ഭക്ഷണം കിട്ടിയാൽ അല്ലാഹുവിന്റെ തിരുനാമം ഉച്ചരിച്ച് ആരംഭിക്കുക.....കഴിഞ്ഞാൽ അല്ലാഹുവിനെ സ്തുതിച്ചു കൊ് ആ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുക.....!
നബി (സ്വ)പോകാനായി എഴുന്നേറ്റു.
"അബൂഅയ്യൂബ്.... ! നാളെ അങ്ങോട്ട് വരണം...!
ആര് നന്മ ചെയ്താലും അതിന് പ്രത്യുപകാരം ചെയ്യുക നബി(സ്വ)യുടെ പതിവായിരുന്നു.... പക്ഷേ.. നബി(സ്വ)പറഞ്ഞത് അബൂ അയ്യൂബ്(റ)വിന്റെ ശ്രദ്ധയിൽ പെട്ടില്ല... ആ സമയം ഉമർ(റ)ഉണർത്തി. അബൂഅയ്യൂബ്... നാളെ നബി(സ്വ)യുടെ അടുക്കൽ ചെല്ലാൻ അവിടുന്നു
കൽപിക്കുന്നു...!
അബൂഅയ്യൂബ് (റ) പറഞ്ഞു “ശരി നബിയേ....
പിറ്റെ ദിവസം... പറഞ്ഞ പ്രകാരം അബൂഅയ്യൂബ്(റ)നബി(സ്വ)യുടെ അടുക്കൽ ചെന്നു. നബി (സ്വ)ക്ക് സേവനം ചെയ്തുകൊിരുന്ന ഒരു ചെറിയ അടിമപ്പെൺകുട്ടിയെ സമ്മാനിച്ചിട്ട് നബി(സ്വ)പറഞ്ഞു.
"ഇതുവരെയായി ഗുണമല്ലാതെ മറ്റൊന്നും അവളിൽ നിന്ന് കിട്ടില്ല... അത് കൊ് നന്മ മാത്രമെ അവളോട് ചെയ്യാവൂ...
അബൂ അയ്യൂബ്(റ)തിരിച്ചുപോയി. പെൺകുട്ടിയുമുപ്പം. ഭാര്യ ചോദിച്ചു:
"ഇതാർക്കാണ് അബൂഅയ്യൂബ്?'.
അബൂഅയ്യൂബ്(റ)പറഞ്ഞു:
'നബി(സ്വ)നമുക്ക് തന്നതാണ്. '
ഭാര്യക്ക് വല്ലാത്ത സന്തോഷം. "ഹാ.... എത്ര നല്ല ദാനം...! തന്നത് എത്ര ഉന്നതൻ.... അബൂഅയ്യൂബ്(റ)തുടർന്നു. "അവളോട് ഗുണകരമായി പെരുമാറാൻ നബി(സ്വ)ന
ഉപദേശിച്ചിരിക്കുന്നു....
ഭാര്യ ചോദിച്ചു. "ആ ഉപദേശം എങ്ങനെ നിറവേറ്റണം'
അബൂ അയ്യൂബ്(റ)പറഞ്ഞു. "അവൾക്ക് അടിമത്തവിമോചനം നൽകുന്നതിനേക്കാൾ
ഗുണകരമായ മറ്റൊന്ന് ഞാൻ കാണുന്നില്ല...!
ഭാര്യയും സമ്മതിച്ചു. നിങ്ങൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ്. അങ്ങനെ അവർ ആ കുട്ടിയെ സ്വതന്ത്രയാക്കി.
ഇതെല്ലാം അബൂ അയ്യൂബുൽ അൻസ്വാരിയുടെ ജീവിതത്തിലെ ചില ചെറിയ ചിത്രങ്ങൾ മാത്രം.എന്നാൽ യുദ്ധരംഗങ്ങളിൽ അവർ രചിച്ച വീരേതിഹാസങ്ങളുടെ ചെറിയ സാമ്പിളുകൾ മതി.. നാം അത്ഭുതപ്പെട്ടുപോവും... അബൂഅയ്യൂബ്(റ)ജീവിതകാലം മുഴുക്കെ ഇസ്ലാമിന്റെ യോദ്ധാവായി കഴിച്ചു കൂട്ടി. നബി(സ്വ)യുടെ കാലം മുതൽ മുആവിയ (റ)വിന്റെ കാലം വരെ നടന്ന യുദ്ധങ്ങളിലെല്ലാം അവർ പങ്കെടുത്തിരുന്നു. ഒരേ സമയത്ത് നടന്ന വിവിധ യുദ്ധങ്ങളിൽ ഏതെങ്കിലും ഒന്നിൽ അവർ എപ്പോഴും അംഗമായിരിക്കും. തന്റെ അവസാനയുദ്ധം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാൻ പുറപ്പെട്ട സൈന്യത്തോടൊപ്പമായിരുന്നു. മഹാനായ മുആവിയ (റ)വിന്റെ പുത്രൻ യസീദാണ് സേനാനായകൻ.. അന്ന് അബൂ അയ്യൂബ്(റ)എൺപതിനോടടുത്തിരുന്നു... അല്ലാഹുവിന്റെ മാർഗ്ഗത്തിൽ കടൽ തടി മൈലുകളോളം സഞ്ചരിക്കുന്നതിൽ നിന്ന് പ്രായാധിക്യം അവരെ പിന്തിരിപ്പിച്ചില്ല... യുദ്ധമാരംഭിച്ചു.... പക്ഷേ,... അധികം കഴിഞ്ഞില്ല... അബൂഅയ്യൂബ്(റ)രോഗം കാരണം യുദ്ധത്തിൽ തുടരാനാവാതെ പരിക്ഷീണനായി. സൈനിക കമാർ യസീദ് മഹാനായ ആ സ്വഹാബിവര്യനെ സന്ദർശിക്കാൻ എത്തി. യസീദ് ചോദിച്ചു: "അബൂഅയ്യൂബ്, നിങ്ങൾക്ക് വല്ല ആവശ്യങ്ങളുമുണ്ടോ...?
അബൂഅയ്യൂബ്(റ) പ്രതിവചിച്ചു. “മുസ്ലിം സൈന്യത്തിന് നിങ്ങൾ എന്റെ സലാം പറയുക.. ശത്രുരാജ്യത്തിന്റെ അങ്ങേയറ്റം വരെ മുന്നേറാനും കോൺസ്റ്റാന്റിനോപ്പിളിന്റെ അതിർത്തി പ്രദേശത്ത് എന്നെ മറവ് ചെയ്യാനും ഞാൻ വസ്വിയ്യത്ത് ചെയ്യുന്നതായി മുസ്ലിംകളോട്
അറിയിക്കുക...! അബൂഅയ്യൂബ്(റ)വിന്റെ പരിശുദ്ധാത്മാവ് ശരീരം വിട്ട് സ്വർഗ്ഗത്തിലേക്ക് പറന്നുപോയി... മഹാനായ നബി(സ്വ)യുടെ ആ സന്തത സഹചാരിയുടെ ആഗ്രഹസഫലീകരണത്തിനായി മുസ്ലിം സൈന്യം കഠിനമായി യത്നിച്ചു. ഒന്നൊന്നായി അവർ ശത്രുക്കളെ കടന്നാക്രമിച്ചു. അവസാനം... അവർ കോൺസ്റ്റാന്റിനോപ്പിളിന്റെ അതിർത്തിവരെയെത്തി... കൂടെ അബൂഅയ്യൂബ്(റ)വിന്റെ ജനാസയും വഹിച്ചുകൊായിരുന്നു ആ അതുല്ല്യമുന്നേറ്റം... അതിർത്തിയിൽ അവർ ഖബർ കുഴിച്ചു... മഹാനവർകളുടെ ഭൗതിക ശരീരം അവിടെ മറവ് ചെയ്തു.
അല്ലാഹു(സു)അബൂ അയ്യൂബുൽ അൻസ്വാരി (റ) യോട് കരുണ കാണിക്കട്ടെ.
Created at 2024-12-20 04:32:46