Related Articles
-
-
Books
മദീനയിലെ കിണറുകള്
-
BOOKS
തിരുനബി യുടെ സവിശേഷതകള്
റോസാപ്പൂ. എന്തൊരു ചന്തമാണതിന്. തലപുകഞ്ഞ് നീറുകയാണെങ്കില്‍പോലും വിടര്‍ന്നുനില്‍ക്കുന്ന പൂ ഒന്ന് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. അതിന്റെ സുഗന്ധവും സൌന്ദര്യവും നമ്മുടെ കണ്ണിലൂടെ, ആത്മാവിലൂടെ കടന്നുപോകും. അതനുഭവിക്കാന്‍ അല്‍പ്പം സൌന്ദര്യബോധമേ ആവശ്യമുളളൂ. ഇതരജീവികളില്‍ നിന്ന് മനുഷ്യരെ വേറിട്ടു നിര്‍ത്തുന്ന ഒരു സവിശേഷത കൂടിയാണല്ലോ സൌന്ദര്യബോധം. എന്നാല്‍ ഈ പുഷ്പ ത്തിന് ചില പോരായ്മകളുണ്ട്.
ഒന്ന്: നൈമിഷികത. നശ്വരമാണ് പുഷ്പം. അതെത്ര സുന്ദരിയും മോഹിനിയുമാണെ ങ്കിലും അല്‍പായുസ്സാണ്.
രണ്ട്: വിശുദ്ധിഭംഗം. മികച്ച സൌന്ദര്യത്തിന്റെ നിറച്ചാര്‍ത്തു മായി വിടര്‍ന്നുനില്‍ക്കുന്ന പുഷ്പത്തിന്റെ കാണ്ഡം, വേരുകള്‍ ചിലപ്പോള്‍ കുപ്പയിലാ യിരിക്കും. ചുരുങ്ങിയപക്ഷം മാലിന്യങ്ങളായിരിക്കും അതിന്റെ ആഹാരം. ആസ്വാദന ത്തിനു മങ്ങലേല്‍പ്പിക്കുന്ന ദു:ഖസത്യമാണിത്.
മൂന്ന്: മൂല്യശോഷണം. റോസാപൂവിന് നറുമണമുണ്ട്. സൌന്ദര്യമുണ്ട്. പക്ഷേ, മൂല്യമില്ല. സ്വര്‍ണത്തിന്റെ ചെറിയൊരംശം മൂല്യം പോലും അതിനില്ലല്ലോ. സുഗന്ധം പരത്തുന്ന സുന്ദരപുഷ്പം സ്വര്‍ണ നിര്‍മിതമായിരുന്നെങ്കില്‍ സൌന്ദര്യവും മൂല്യവുമുണ്ടാകുമാ യിരുന്നു. പക്ഷേ, അതില്ല. ഇനി സ്വര്‍ണത്തില്‍ ഒരു പൂ തീര്‍ത്താലോ? അതിന് സുഗന്ധവുമുണ്ടാവില്ല. ഇഹത്തിലെ ഏതു സുന്ദര സ്വരൂപത്തിന്റെയും പൊതുസ്വഭാവമാണിത്. അകംമോടിയും പുറംമോടിയും ഒരിക്കലും ഇണങ്ങുന്നില്ല. അകവും പുറവും ഒരു പോലെ മൂല്യവത്തും സുന്ദരവുമായ വല്ലതും ഇവിടെ കാണാനുണ്ടോ? എന്തെങ്കിലും അപൂര്‍ണതകള്‍ ചേരാത്ത സമ്പൂര്‍ണ സൌന്ദര്യം? ഇല്ല.
എന്നാല്‍ അല്ലാഹുവിന്റെ വചനമായ ഖുര്‍ആന്‍ ചാപല്യങ്ങളില്ലാത്ത സൌന്ദര്യമാണ്. അകവും പുറവും ശുദ്ധം, സുന്ദരം, ഗംഭീരം, അനശ്വരം. അകത്തും പുറത്തും സൌന്ദര്യവും മൂല്യവും പാവനത്വവുമുള്ള മഹാപുഷ്പം പോലെ, ഖുര്‍ആന്‍ ആസ്വാദകനെ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല. എന്നുമെന്നും അനുഭവിക്കാന്‍, സംതൃപ്തി പകരാന്‍ ക ക്തവും പ്രൌഢവുമാണത്. കിറുകൃത്യമായ ഖണ്ഢിത സത്യങ്ങള്‍, തന്ത്രപ്രധാനമായ പ്രയോഗങ്ങള്‍, വാക്കുകള്‍, വാക്യങ്ങള്‍! അടിമുടി അത്യാകര്‍ഷകവും പ്രശംസനീയവുമായ ശൈലീ വിശേഷം. ഈ മൂന്ന് ഗുണങ്ങളും സുപ്രധാനമാണ്. കാരണം പറയാം. അസത്യത്തിന് വിശുദ്ധിയില്ല. നിലനില്‍പുമില്ല. പരിഗണനയോ ശ്രദ്ധയോ അര്‍ഹിക്കുന്നുമില്ല. അസത്യത്തിന്റെ കലര്‍പുള്ള സത്യവും ഇതേ ഗണത്തിലാണ്. അതുകൊണ്ട് മാനവ മാര്‍ഗദര്‍ശനത്തിനുള്ള ഏതൊരു സന്ദേശവും സത്യമായാല്‍ മാത്രം പോരാ. സമ്പൂര്‍ണ സംശുദ്ധ സത്യമായിരിക്കണം. കിറുകൃത്യമായ സത്യം. ഖണ്ഢിത യാഥാര്‍ഥ്യം. സത്യം തന്നെ അവതരിപ്പിക്കുമ്പോഴും പൂര്‍ണജാഗ്രത വേണം. അലസമായോ അശ്രദ്ധമായോ അവതരിപ്പിക്കപ്പെടുന്ന സത്യവും കളങ്കപ്പെടാനും അപകടം വരുത്താനുമിടയുണ്ട്. അവതാരകന് പൂര്‍ണശ്രദ്ധയും നിതാന്ത ജാഗ്രതയും അനിവാര്യമാണ്. തന്ത്രപ്രധാനമായ ശൈലിയും പ്രയോഗങ്ങളുമായിരിക്കണം. സൌന്ദര്യബോധമില്ലാതെ പരുക്കന്‍ മട്ടില്‍ പറഞ്ഞൊപ്പിക്കുമ്പോള്‍ സത്യത്തിന്റെ പ്രാധാന്യവും ആകര്‍ഷകത്വവും നഷ്ടപ്പെടുകയോ ക്ഷതപ്പെടുകയോ ചെയ്തേക്കും. പൂര്‍ണമായും അബദ്ധമുക്തമായ സത്യബോധനങ്ങള്‍ തന്ത്രപ്രധാനമായ പ്രയോഗങ്ങളിലൂടെ അതീവസുന്ദരമായ ശൈലിയില്‍ അവതരിപ്പിക്കുന്ന നിലവിലുള്ള ഏകവേദമാണ് വിശുദ്ധ ഖുര്‍ആന്‍.
“മുമ്പിലൂടെയോ പിമ്പിലൂടെയോ അബദ്ധം അതിനെ ബാധിക്കില്ല. തന്ത്രജ്ഞന്റെ, സ്തു ത്യര്‍ഹന്റെ പക്കല്‍ നിന്നാണതിന്റെ അവതരണം” (വി.ഖു: 41/42).
“സത്യവുമായി നാമത് അവതരിപ്പിച്ചിരിക്കുന്നു. സത്യവുമായി അവതരിക്കുകയും ചെയ് തിരിക്കുന്നു” (വി.ഖു: 17/105).
സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിരുന്ന ശാസ്ത്ര നിഗമനങ്ങള്‍, നിയമ നിര്‍ദേശങ്ങള്‍, ഭരണഘടനകള്‍ എല്ലാം തിരുത്തപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ ഒരു തിരുത്തു പോലും ആവശ്യമായി വന്നിട്ടില്ല. തിരുത്ത് ആവശ്യമാണെന്ന് വിചാരിച്ചിരുന്നവര്‍ സ്വയം തിരുത്തുകയുമുണ്ടായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ ആശയം, ഭാഷ, ശൈലി തുടങ്ങി എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട സൌന്ദര്യനിറവാണ്. സൌന്ദര്യത്തിന്റെ ഏറ്റവും മികച്ച രൂപത്തില്‍. ഖുര്‍ആന് വഴങ്ങുന്നവര്‍ ആത്മീയവും, സാംസ്കാരികവുമായ മികച്ച വ്യ ക്തിത്വം ആര്‍ജിക്കുന്നു. ലക്ഷ്യവും മാര്‍ഗവും ഫലവും പൂര്‍ണമായി സുന്ദരമായിരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഖുര്‍ആന്‍ ഒഴിച്ചുകൂടാനാവാത്ത മാര്‍ഗദര്‍ശനമാണ്.
“സുന്ദര കര്‍മങ്ങള്‍ എടുക്കുന്നവര്‍ക്ക് സൌന്ദര്യപൂര്‍ണമായ പ്രതിഫലമുണ്ട്. അതില്‍ കൂടുതലുമുണ്ട്” (വി.ഖു: 10/26). “അല്ലാഹുവിന്റെ നിറച്ചാര്‍ത്ത്! അല്ലാഹുവിനെക്കാള്‍ സുന്ദരമായി വര്‍ണനകള്‍ നടത്തുന്നവര്‍ ആരുണ്ട്?” (വി.ഖു: 2/138).
ഖുര്‍ആനില്‍ നിന്നകലുമ്പോള്‍ വ്യക്തിത്വ, സാംസ്കാരിക വൈരൂപ്യവും തകര്‍ച്ചയും സംഭവിക്കുന്നു. “എന്റെ ഉദ്ബോധനം ആര് അവഗണിക്കുന്നുവോ, അവര്‍ക്ക് ക്ളേശ ജീവിതമുണ്ട്” (വി.ഖു: 20/124).
“തന്റെ നാഥന്റെ വചനങ്ങള്‍ മുഖേന ഉപദേശിക്കപ്പെട്ടതില്‍ പിന്നെ അതില്‍ നിന്നകന്നു കഴിയുന്നവനേക്കാള്‍ അതിക്രമി ആരുണ്ട്. നിശ്ചയം, നാം ദുര്‍നടപ്പുകാരെ പിടികൂടുന്നുണ്ട്” (വി.ഖു: 32/22).
ഖുര്‍ആനുമായി സമരസപ്പെടാത്ത ജീവിതം എത്രമേല്‍ അവിശുദ്ധവും അപകടകരവുമാണെന്ന് നബി(സ്വ) വ്യക്തമാക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ വിശിഷ്ട സൌന്ദര്യങ്ങളുടെ ആദര്‍ശമാണ്. സുന്ദരവിശ്വാസം, സുന്ദര കര്‍മം, സുന്ദരസ്വഭാവം, അതാണ് ഖുര്‍ആന്‍ കല്‍പിക്കുന്നത്. സുന്ദരപ്രതിഫലം, അതീവ സുന്ദരസ്വര്‍ഗം അതാണ് ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നത്. ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സുന്ദര സന്ദേശങ്ങളുടെ ഏതാനും ഉദാഹരണങ്ങള്‍ കാണുക.
വിശ്വാസ സൗന്ദര്യം
“എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിയിരിക്കുന്നു. നിങ്ങളുടെ മനസുകളില്‍ അവയെ സൌന്ദര്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു” (വി.ഖു: 49/7).
കര്‍മ സൗന്ദര്യം
ഇഹത്തില്‍ സുന്ദരകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് നന്മയുണ്ട് (വി.ഖു: 39/10). “വിശ്വസിച്ചു സുകൃതങ്ങളെടുത്തവര്‍, അവര്‍ക്ക് സന്തോഷമുണ്ട്. സുന്ദരസങ്കേതവുമുണ്ട്” (വി.ഖു: 13/29). ഖുര്‍ആനിക കാഴ്ചപ്പാടില്‍ ജീവിതം തന്നെ ഒരു സുന്ദര പരീക്ഷണമാണ്.
“സര്‍വാധികാരം കൈയ്യാളുന്നവന്‍ പരിശുദ്ധന്‍. അവന്‍ സര്‍വശക്തന്‍. അവന്‍ ജീവിതവും മരണവും സജീകരിച്ചിരിക്കുന്നു. ആരാണ് സുന്ദരകര്‍മങ്ങളെടുക്കുന്നതെന്നു പരീക്ഷിക്കുന്നതിന് വേണ്ടി. അവന്‍ അജയ്യന്‍. ഏറെ പൊറുക്കുന്നവന്‍” (വി.ഖു: 67/1,2). ഇസ്ലാമിന്റെ, ഖുര്‍ആനിന്റെ സൌന്ദര്യം ആത്മാവിലേക്ക്, വ്യക്തിത്വത്തിലേക്ക് പകര്‍ത്തുക. അതാണ് ഏറ്റവും പാവനമായ സൌന്ദര്യം. അതുള്‍കൊള്ളുക, അതില്‍ അഭിമാനിക്കുക, അതിനായി നിലകൊള്ളുക. “അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സുകൃതങ്ങള്‍ എടുക്കുകയും ഞാന്‍ മുസ്ലിമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ സുന്ദരവാക്കു പറയുന്നവനാരുണ്ട്?” (വി.ഖു: 41/33).
യഥാര്‍ഥ സൌന്ദര്യത്തെ മറച്ചു പിടിക്കുന്ന, നശിപ്പിക്കുന്ന വ്യാജ സൌന്ദര്യങ്ങളുമുണ്ട്. അവയില്‍ ആകൃഷ്ടരായി കബളിപ്പിക്കപ്പെട്ടുകൂടാ. ഇഹലോകത്തെ വ്യാജ, നശ്വരസൌന്ദര്യങ്ങളുടെ ലഹരിയില്‍ മത്തു പിടിച്ചു മയങ്ങുന്ന ഭാഗ്യദോഷികളെ ഖുര്‍ആന്‍ തട്ടിയുണ ര്‍ത്തുന്നു; സമചിത്തതയോടെ ഉണര്‍ന്നു ചിന്തിക്കാന്‍. യഥാര്‍ഥ സൌന്ദര്യത്തിന് വിഘാതമാകുന്ന പൈശാചിക സൌന്ദര്യത്തെ മറികടക്കാനും ഖുര്‍ആന്‍ ഉദ്ബോധിപ്പിക്കുന്നു.
“സ്ത്രീകള്‍, സന്താനങ്ങള്‍, സ്വര്‍ണ്ണ വെള്ളി ശേഖരങ്ങള്‍, വിശേഷാശ്വങ്ങള്‍, മൃഗങ്ങള്‍, കൃഷി തുടങ്ങിയവയെക്കുറിച്ച് ദുരാഗ്രഹങ്ങള്‍ മനുഷ്യര്‍ക്ക് സുന്ദരമായി കാണിക്കപ്പെ ട്ടിരിക്കുന്നു. അവയെല്ലാം ഐഹിക വിഭവങ്ങള്‍ മാത്രമാണ്. അല്ലാഹുവിങ്കല്‍ അതി സുന്ദരസങ്കേതമുണ്ട്” (വി.ഖു: 3/14).
Created at 2024-02-29 04:41:16