Related Articles
-
-
QURAN
ഖുർആൻ തുറന്ന വഴി
-
QURAN
ഖുർആനും ഗോളശാസ്ത്രവും
ഖുർആൻ പാരായണം വളരെ പുണ്യകരമായ ഒരു ഇബാദത്ത് (ആരാധന) ആണ്. അർഥം അറിയാതെ പാരായണം ചെയ്താലും പ്രതിഫലം ലഭിക്കുന്ന ഗ്രന്ഥമാണ് ഖുർആൻ. നബി (സ്വ) പറയുന്നു. “അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നും ഒരു ഹർഫ് (അക്ഷരം) വല്ലവനും ഓതിയാൽ അത് അവന് ഒരു പുണ്യകർമ്മമാണ്. ഒരു പുണ്യകർമ്മത്തിന് പത്തു മടങ്ങ് പ്രതിഫലം ലഭിക്കും. "അലിഫ് ലാം മീം ഒന്നിച്ചു ഒരക്ഷരമാണെന്ന് ഞാൻ പറയുന്നില്ല. അലിഫ് ഒരക്ഷരവും ലാം മറ്റൊരക്ഷരവും മീം വേറെ ഒരക്ഷരവുമാണ് (തിർമിദി). അപ്പോൾ "അലിഫ് ലാം മീം' ഓതുമ്പോൾ മുപ്പത് ഹസനത്തി (പുണ്യം) ന്റെ പ്രതിഫലം ലഭിക്കും.
ഇമാം നവവി (റ) പറയുന്നു: “വിശുദ്ധ ഖുർആൻ രാത്രിയും യാത്രയിലും അല്ലാത്തപ്പോഴും ശ്രദ്ധാപൂർവ്വം ഓതേതാണ്. പൂർവ്വീകരായ മഹാന്മാർ ഖുർആൻ ഒരു ഖത്മ് (ഖുർആൻ മുഴുവനും ഓതുക) തീർക്കുന്നതിന് വ്യത്യസ്തമായ കാലയളവുകളാണ് സ്വീകരിച്ചിരുന്നത്. ചിലർ രു മാസത്തിൽ ഒരു തവണയും വേറെ ചിലർ പത്തു ദിവസത്തിൽ ഒരു തവണയും ഖത് ചെയ്തിരുന്നു. ഖത്മ് തീർക്കുന്നതിന് എട്ട്, ഏഴ്, ആറ്, നാല്, മൂന്ന് എന്നീ ദിവസങ്ങൾ സ്വീകരിച്ചവരും അവരുടെ കൂട്ടത്തിലുായിരുന്നു. എന്നാൽ ചില മഹാന്മാർ ഒരു രാപ്പകലിൽ രു ഖമോ മൂന്ന് ഖാ തീർക്കുന്നവരായിരുന്നു. ഒരു ദിവസത്തിൽ എട്ട് ഖത്മ് തീർത്ത ചിലരുമു (അൽ അദ്കാർ).
മഹാനായ അബൂ ലൈസ് (റ) പറയുന്നു: ഖുർആൻ കൂടുതൽ ഓതാൻ കഴിയില്ലെങ്കിൽ വർഷത്തിൽ രു തവണ ഖത്മ് ചെയ്താൽ ഖുർആനിനോടുള്ള കടപ്പാട് നിറവേറ്റാം എന്നാണ് ഇമാം അബൂഹനീഫ (റ) പറഞ്ഞിട്ടുള്ളത്.
എന്നാൽ കാരണം കൂടാതെ ഖുർആൻ ഖത്മ് നാൽപത് ദിവസത്തേക്കാൾ പിന്തിക്കുന്നത് കറാഹത്താണെന്ന് ഇമാം അഹ്മദ് (റ) പറഞ്ഞിരിക്കുന്നു. നബി (സ്വ) പറയുന്നു: “നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. ഖുർആൻ അതിന്റെ കൂട്ടുകാർക്ക് ശിപാർശകനായി പരലോകത്ത് വരും” (മുസ്ലിം).
ഖുർആൻ പാരായണം കൊ് സമാധാനം വർദ്ധിക്കുമെന്നും ഖുർആൻ ഓതി കിടന്നാൽ അവന്റെ സംരക്ഷണത്തിനായി അല്ലാഹു മലകിനെ ഏർപ്പെടുത്തുമെന്നും ഹദീസുകളിൽ വന്നിട്ടു്.
Created at 2024-10-17 11:08:25