Related Articles
-
QURAN
ഹദീസും മദ്ഹബുകളും
-
QURAN
ഖുർആൻ പാരായണ മര്യാദകൾ
-
QURAN
ഖുർആനും സസ്യശാസ്ത്രവും
അല്ലാഹുവിന്റെ വഹ്യ് ഇല്ലാതെ നബി (സ്വ) വല്ലതും പറയുകയോ പ്രവർത്തിക്കുകയോ അംഗീകാരം നൽകുകയോ ചെയ്യുകയില്ല. അല്ലാഹു പറയുന്നു: “റസൂൽ നിങ്ങൾക്ക് നൽകിയത് സ്വീകരിക്കുക, അവിടുന്ന് നിങ്ങൾക്ക് വിരോധിച്ചത് വെടിയുകയും ചെയ്യുക” (അൽ ഹശ്ർ: 7). ഖുർആനും സുന്നത്തുമാണ് നബി (സ്വ) സമുദായത്തിന് നൽകിയിട്ടുള്ളത്. ഖുർആനിന്റെ വ്യാഖ്യാനവും വിശദാംശവുമാണ് സുന്നത്ത്. പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട മുഅ്ജിസായ കലാം ആണല്ലോ ഖുർആൻ. എന്നാൽ നബി (സ്വ) യുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം എന്നിവക്കാണ് സുന്നത്ത് എന്നു പറയുന്നത്.
സുന്നത്തിൽ ഒരു വിഭാഗമായ ഹദീസ് ഖുദ്സി അല്ലാഹുവിന്റെ വചനങ്ങളാണെങ്കിലും അതു ഖുർആനിൽ പെട്ടതല്ല. കാരണം അത് മുഅ്ജിസ് അല്ല. ഖുർആനും സുന്നത്തും അനുസരിച്ചു ജീവിച്ചു മരിക്കുന്ന സ്വാലിഹുകളിൽ അല്ലാഹു നമ്മെയും മാതാപിതാക്കളെയും ഉസ്താദുമാരെയും ഉൾപ്പെടുത്തട്ടെ. ആമീൻ.
Created at 2024-10-17 15:13:05