ഇസ്ലാമിലെ പാരിസ്ഥിതിക മൂല്യങ്ങൾ

ഖുർആൻ, പ്രവാചകചര്യ എന്നീ പ്രാഥമിക സ്രോതസ്സുകളിൽ നിന്നും പ്രവാചക ശിഷ്യ ന്മാരുടെ നടപടികൾ, ആദ്യകാല മതപണ്ഢിതന്മാരുടെ പഠനങ്ങൾ, ആത്മീയാചാര്യന്മാരുടെ മൊഴികൾ, മതനിയമഗ്രന്ഥങ്ങൾ തുടങ്ങിയ ദ്വിതീയ സ്രോതസ്സുകളിൽ നിന്നും ഇസ്ലാമിന്റെ പരിസ്ഥിതി പാഠങ്ങൾ വിശദമായി ഗ്രഹിക്കാൻ സാധിക്കും. പരിസ്ഥി തിയെ സംബന്ധിച്ച ആധുനിക ചർച്ചകളുടെ പശ്ചാതലത്തിൽ ഈ വിഷയം പര്യാലോചനാ വിഷയമാക്കിയ ശ്രദ്ധേയരായ എഴുത്തുകാരാണ് സയ്യിദ് ഹുസൈൻ നസ്. സിയാവുദ്ദീൻ സർദാർ, പർവേസ് മൻസൂർ, എസ്.ഡബ്ല്യൂ.എ. ഹുസൈനി തുടങ്ങിയവർ.

അടിസ്ഥാന സമീപനം

ഖുർആന്റെ വീക്ഷണത്തിൽ ഭൂമിയിൽ മനുഷ്യൻ യാദൃഛികമായി പിറന്നതല്ല. വ്യക്തമായ ഉദ്ദേശ്യത്തോടെ ദൈവം മനുഷ്യരെ സൃഷ്ടിക്കുകയാണു ചെയ്തത്. മനുഷ്യനുവേിയാണ് ഭൂമിയെ സൃഷ്ടിച്ചത്. ഖുർആനിൽ ഈ ആശയം ഇങ്ങനെ വായിക്കാം: "അവനാണ് നിങ്ങൾക്കുവേി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്.... ഞാനിതാ ഭൂമിയിൽ ഒരു ഖലീഫയെ നിയോഗിക്കാൻ പോവുകയാണ് എന്ന് നിന്റെ നാഥൻ മലക്കുകളോട് പറഞ്ഞ സന്ദർഭം' (വി.ഖു. 2: 29, 30).

ഭൂമിയിലെ ദൈവത്തിന്റെ 'ഖലീഫ' എന്ന മഹത്തായ പദവിയാണ് മനുഷ്യനുള്ളത്. പ്രകൃതിയുമായുള്ള മനുഷ്യന്റെ ഏതൊരു തരം ഇടപെടലും തന്റെ ഉത്തരവാദിത്വ വുമായി പൊരുത്തപ്പെടുന്നതാകണം. പ്രകൃതിയെ ഈശ്വരസ്ഥാനത്ത് പ്രതിഷ്ഠിക്കു കയും ഇടി, മിന്നൽ, മഴ, സൂര്യൻ, ചന്ദ്രൻ, അഗ്നി തുടങ്ങിയ പ്രകൃതിയിലെ വസ്തു ക്കളെയും പ്രതിഭാസങ്ങളെയും ആരാധിക്കുകയും ചെയ്യുന്ന പ്രാത സങ്കൽപങ്ങളെ ഇസ്ലാം തിരുത്തുന്നു. മനുഷ്യനുവേ ദൈവം ഒരുക്കിയ ഒരു സംവിധാനമാണ് പ്രകൃതി എന്ന് ഖുർആൻ ഖണ്ഡിതമായി പ്രഖ്യാപിച്ചു. അല്ലാഹുവിന്റെ ഏകത്വത്തിനു നിരക്കാത്ത ആശയങ്ങളെയെല്ലാം ഇസ്ലാം തിരസ്കരിക്കുന്നു. ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കാൻ കടപ്പെട്ടവനാണ് മനുഷ്യൻ എന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നു. പ്രകൃതി അവന്റെ കൈയിൽ ലഭിച്ച അമാനത്ത് (സൂക്ഷിപ്പു സ്വത്ത്) ആണെന്നും ഇസ്ലാം സമർഥിക്കുന്നു. പ്രകൃതിയിൽ തന്നിഷ്ടം പ്രവർത്തി ക്കാൻ മനുഷ്യന് അവകാശമില്ല. ഇതാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധ ത്തെക്കുറിച്ച് ഇസ്ലാമിന്റെ അടിസ്ഥാന സമീപനം.

അക്രമത്തിനും അമിതവ്യയത്തിനും വിലക്ക്


ഭൂമിയിൽ മനുഷ്യന് ഏർപ്പെടാൻ കഴിയുന്ന എല്ലാവിധ അക്രമ പ്രവർത്തനങ്ങളെയും ഇസ്ലാം വിലക്കുന്നു. ദൈവത്തിൽ പങ്കുചേർക്കുകവഴി ദൈവത്തോടും ഉപദ്രവിക്കുക വഴി മനുഷ്യരോടും സൗകര്യങ്ങളെ ദുർവിനിയോഗം ചെയ്യുക വഴി പ്രകൃതിയോടും ജീവജാലങ്ങളോടും ക്രൂരതകാണിക്കുക വഴി ഭൂമിയുടെ മറ്റവകാശികളോടും സ്വന്ത ത്തിനു ഹാനികരമായ പ്രവർത്തനങ്ങൾ വഴി തന്നോടു തന്നെയും മനുഷ്യൻ അക്രമം ചെയ്യുന്നു. "മനുഷ്യന്റെ പ്രവർത്തന ഫലമായി കരയിലും കടലിലും കുഴപ്പം പ്രകമൊ യിരിക്കുന്നു' എന്നാണ് ഖുർആന്റെ (30: 41) തന്നെ നിരീക്ഷണം. മനുഷ്യന്റെ ഈദൃശ അക്രമ പ്രവൃത്തികൾ കാരണം അവന്റെ വംശത്തെ ഒന്നടങ്കം ദൈവം നശിപ്പിക്കാത്തത് അവനുനേരത്തെ നിശ്ചയിച്ച അവധി പൂർത്തീകരിക്കാൻ ദൈവം ഇച്ഛി ക്കുന്നതിനാലാണെന്നും ഖുർആൻ പറയുന്നു. "അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം പിടികൂടുകയായിരുന്നെങ്കിൽ ഭൂമുഖത്ത് യാതൊരു ജീവിയെയും അവൻ ബാക്കി വെക്കുമായി രുന്നില്ല. എന്നാൽ നിർണിതമായ ഒരവധിവരെ അവർക്കവൻ സമയം നൽകിയിരിക്കുക യാണ് (16/61).

"നിങ്ങളിൽ ആർ അക്രമം ചെയ്തുവോ അവരെ നാം ഗുരുതരമായ ശിക്ഷ ആസ്വദി പ്പിക്കുന്നതാണ്.' എന്ന് ഖുർആൻ (25/19) താക്കീതു ചെയ്യുന്നു. തിരുനബി അരുളി: അക്രമിയെ ക ിട്ടും ആളുകൾ അയാളുടെ കൈക്കു പിടിക്കുന്നില്ലെങ്കിൽ അല്ലാഹു അവരെ ഒന്നടങ്കം ശിക്ഷിച്ചേക്കാം' (അബൂദാവൂദ്). ഒരാളോ ഒരുകൂട്ടമാളുകളോ ചെയ്തുകൂട്ടുന്ന അക്രമങ്ങളുടെ ദുരന്തഫലം അതുചെയ്യുന്നവരെ മാത്രമല്ല ബാധിക്കുക. പ്രസ്തുത അന്യായത്തെയും അക്രമത്തെയും പ്രതിരോധിക്കാതെ നിസ്സംഗരായി നിന്ന വരെയും അതിന്റെ കെടുതികൾ ബാധിക്കുമെന്ന് ഖുർആൻ ഓർമപ്പെടുത്തുന്നു: “നിങ്ങൾ ഫിയെ കരുതിയിരിക്കുക. നിങ്ങളിൽ അക്രമം പ്രവർത്തിച്ചവരെ മാത്രമാ യല്ല അത് പിടികൂടുക' (8/25).

അക്രമത്തിന്റെ നാനാർഥങ്ങൾ ഖുർആനും പ്രവാചക ചര്യയും വിശദീകരിക്കുന്നു. കപ്പലിന് ദ്വാരമിടുന്നവൻ മാത്രമല്ല കപ്പലിൽ വെള്ളം കയറി ചാവുക എന്ന് തിരുനബി മുകളിൽ ഉദ്ധരിച്ച ഖുർആൻ സൂക്തത്തിന്റെ വിശദീകരണമായി ഒരുപമ നൽകിയിട്ടു്. തലക്കു വെളിവില്ലാത്തവൻ കപ്പലിന് ദ്വാരമാക്കുന്നതു നിസ്സംഗഭാവേന നോക്കിനിന്നവനും കപ്പൽ മുങ്ങുമ്പോൾ മുങ്ങിച്ചാകും. പ്രകൃതിയുടെ കാര്യത്തിനും പ്രവാചകന്റെ ഈ ഉപമ ബാധകമാകുന്നു. വനങ്ങൾ വെട്ടിനശിപ്പിച്ചും മലകളും കുന്നുകളും ഇടിച്ചു നിരപ്പാക്കിയും ഭൂമിയുടെ മേൽ മർദം പെരുപ്പിക്കുന്ന വൻകിട ഡാമുകൾ പണിതും അരുവികളും ജലാശയങ്ങളും മലിനമാക്കിയും പ്രകൃതിയാകുന്ന കപ്പലിനു ദ്വാരമാ ക്കുന്നവരും അത്തരം അക്രമങ്ങളെ തടയാതെ മാറിനിൽക്കുന്നവരും ഒരുപോലെ അ തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ്.

അമിതമായ ഉപഭോഗത്വരയും അതിരുകടന്ന ആസക്തിയും ആഡംബര പ്രിയവുമാണ്
പരിസ്ഥിതിക്കു വിനാശകരമായ പ്രവർത്തനങ്ങളിൽ ഏർപെടാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന പ ധാന ഘടകങ്ങളിലൊന്ന്. ഇത്തരം പ്രേരണകളെയും ഇസ്ലാം കർശനമായി നിരോധിക്കുന്നു. “നിങ്ങൾ ആഹാരം കഴിക്കുകയും കുടിക്കുകയും ചെയ്യുക. പരിധി കവിയരുത്. നിശ്ചയം, പരിധി ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.' (7/31) "ധൂർത്തടിക്കരുത്. ധൂർത്തന്മാർ ചെകുത്താന്മാരുടെ സഹോദരങ്ങളാണ്. തന്റെ നാഥനോട് കൃതഘ്നത കാണിക്കുന്നവനാകുന്നു ചെകുത്താൻ' (17/26, 27). ഉള്ളതുകൊ് തൃപ്തിപ്പെടാൻ കഴിയാതെ ആർത്തിപിടിച്ച വിഭവവേട്ടക്ക് മനുഷ്യൻ ഇറങ്ങിത്തിരിക്കുന്നതാണ് പരിസ്ഥി തിക്കേൽക്കുന്ന പല പരിക്കുകൾക്കും വഴിമരുന്നാകുന്നതെന്നു വ്യവസായ യുഗത്തിന്റെയും കൊളോണിയലിസത്തിന്റെയും ചരിത്രം അസന്നിഗ്ധമായി പഠിപ്പിക്കുന്നു. ഉപഭോഗത്തിൽ മിതത്വവും നിരാഡംബര ജീവിതവുമാണ് പ്രകൃതിയുടെ സന്തു ലിതത്വ പാലനത്തിന് അഭികാമ്യം.

നീതിയും സന്തുലിതത്വവും

പരിസ്ഥിതിയെ സംബന്ധിച്ച് ഇസ്ലാമിന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിൽ നിർണായക പ്രാധാന്യമുള്ളത് പരികൽപ്പനകളാണ് നീതിയും സന്തുലിതത്വവും. നീതി ഇസ് ലാമിന്റെ അടിസ്ഥാന ഭാവമാണ്. ഖുർആന്റെ പ്രധാന പ്രമേയങ്ങളിലൊന്നാണ് അദ്ൽ അഥവാ നീതി. അല്ലാഹുവിന്റെ നീതിനിഷ്ഠയെയും പ്രാപഞ്ചിക നീതിയെയും കുറിച്ച് ഖുർആൻ നിരന്തരം ഉദ്ബോധിപ്പിക്കുന്നു. പൂർണാർഥത്തിൽ നീതിമാന്മാരായിരിക്കുക എന്ന് മനുഷ്യരോടും ഖുർആൻ ആഹ്വാനം ചെയ്യുന്നു.

സാമൂഹിക ബന്ധങ്ങളിൽ മാത്രമല്ല ഇസ്ലാം മനുഷ്യരിൽ നിന്നു നീതി താത്പര്യപ്പെ ടുന്നത്. സത്യത്തോടും നന്മയോടുമുള്ള വ്യക്തിയുടെ പ്രതിബദ്ധത വൈയക്തിക നീതി യായി ഇസ്ലാമിക തത്വചിന്തകന്മാർ കാണുന്നു. പ്രകൃതിയോടും ഇതര ജീവജാലങ്ങ ളോടുമുള്ള വ്യക്തിയുടെ ബന്ധവും ഇതേ നീതിയുടെ താത്പര്യങ്ങൾക്കനുസരിച്ചാകണം നിർണയിക്കപ്പെടുന്നത്. ഉണങ്ങുന്ന ചെടിയോട് മനുഷ്യൻ ചെയ്യേ നീതി അതിനു വെള്ളമൊഴിച്ചു കൊടുക്കുക എന്നതാണ്. പക്ഷികളോട് മനുഷ്യൻ ചെയ്യേ നീതി അവ ചേക്കേറുന്ന മരങ്ങൾ വെട്ടിമുറിക്കാതിരിക്കുക എന്നതും.

സന്തുലിതത്വം എന്ന ഇസ്ലാമിന്റെ മൗലിക കാഴ്ചപ്പാടും പരിസ്ഥിതിയുമായുള്ള മനുഷ്യബന്ധം നിർണയിക്കുന്നതിൽ പ്രധാനമാണ്. സന്തുലിത സമീപനത്തിന്റെ പ്രാധാന്യം ഖുർആന്റെ ഈ അനുശാസനത്തിൽ നിന്നു ഗ്രഹിക്കാം. "പിരടിയിൽ ബന്ധിക്കുകയോ പൂർണമായി അയച്ചിടുകയോ അരുത്. അങ്ങനെ ചെയ്താൽ നീ നിന്ദ്യനും ദുഃഖിതനുമായിത്തീരും (17/29). കൈ പിരടിയിൽ ബന്ധിക്കുക എന്നത് ലുബ് ധിന്റെ ആലങ്കാരിക പ്രയോഗമാണ്. അയച്ചിടുന്നത് മുൻപിൻ നോക്കാതെയുള്ള ചെലവഴിക്കലിന്റെയും. രിനെയും നിരുത്സാഹപ്പെടുത്തുന്ന ഇസ്ലാം മധ്യമ നിലപാട് സ്വീകരിക്കാൻ ആവശ്യപ്പെടുന്നു. ദൈനംദിന ജീവിത വ്യവഹാരങ്ങൾക്കു മാത്രം ബാധകമായതല്ല ഈ തത്വം. പ്രത്യുത ജീവിത സമീപനത്തെ മുഴുവൻ ഈ തത്വം സ്വാധീനിക്കേത്. രാത്രി മുഴുവൻ പ്രാർഥിക്കും, എല്ലാദിവസവും നോമ്പെടുക്കും, സ്ത്രീ സംസർഗം ഉപേക്ഷിക്കും എന്നിങ്ങനെ പ്രവാചക പത്നി ആഇശാ(റ) യുടെ സാന്നിധ്യത്തിൽ പ്രതിജ്ഞ ചെയ്ത മൂന്നു പേരെ പ്രവാചകൻ വിളിപ്പിക്കുകയും അവരെ അവരുടെ പ്രതിജ്ഞയിൽനിന്ന് പിന്തിരിപ്പിക്കുകയും ചെയ്ത സംഭവം പ്രസിദ്ധ മാണ്. സ്വശരീരത്തിനും മറ്റുള്ളവർക്കുമുള്ള അവകാശങ്ങൾ പൂർത്തീകരിക്കാൻ ഓരോ രുത്തരും ബാധ്യസ്ഥരാണെന്ന് നബി സർവസംഗ പരിത്യാഗിയായിക്കഴിഞ്ഞ ഒരു ശിഷ്യനെ ഉപദേശിച്ചു. ഇസ്ലാം വിഭാവന ചെയ്യുന്ന സന്തുലിതത്വ സമീപനത്തെയാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. എല്ലാകാര്യങ്ങൾക്കും ബാധകമാണ് ഈ സമീപനം. പ്രകൃതിയിലെ വിഭവങ്ങൾ ഒട്ടും ഉപയോഗിക്കരുതെന്ന് ഇസ്ലാം ശഠിക്കുന്നില്ല. എന്നല്ല, മനുഷ്യന്റെ ഉപയോഗത്തിനു വേ ിയാണ് അല്ലാഹു അവ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. അതേസമയം, വിഭവങ്ങൾ യഥേഷ്ടം ഉപയോഗിച്ച് തുലക്കാൻ അവൻ അനുവദിക്കപ്പെടുന്നുമില്ല. ആവശ്യത്തിൽ കവിഞ്ഞുള്ള ഉത്പാദനവും ഉപഭോഗവുമാണ് പ്രകൃതിയുടെ താളംതെറ്റിക്കു ന്നതെന്നത് വ്യക്തമാണ്. ഉപയോഗിച്ചു വലിച്ചെറിയുന്ന പടിഞ്ഞാറൻ സമ്പ്രദായത്തിനും ഇസ്ലാമിന്റെ കാഴ്ച യിൽ നീതീകരണമില്ല.

ഭൂമിയിൽ അഹങ്കാരത്തോടെ നടക്കരുതെന്നും ഖുർആൻ അനുശാസിക്കുന്നു. ജ്ഞാനി വര്യനായ ലുഖ്മാൻ മകനു നൽകിയ ഉപദേശം ഖുർആൻ ഉദ്ധരിക്കുന്നു. ..... ഭൂമിയിൽ നീ അഹങ്കാരത്തോടെ നടക്കരുത്. ദുരഭിമാനിയെയും പൊങ്ങച്ചക്കാരനെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. നടത്തത്തിൽ മിതത്വം പാലിക്കുക. ശബ്ദം പതുക്കെയാക്കുക. ഏ റ്റവും വെറുപ്പുളവാക്കുന്ന ശബ്ദം കഴുതയുടേതാണ്' (31:18, 19).

ഭൂമിയിൽ വിനയാന്വിതർക്കാണ് സമാധാനം. അഹങ്കാരത്തിന്റെ നെടും ഗോപുരങ്ങൾ പണിതാണ് മനുഷ്യൻ പ്രകൃതിയുടെ താളംതെറ്റിക്കുന്നത്.

ദൈവികദൃഷ്ടാന്തമായ പ്രകൃതി, പവിത്രമായ ഭൂമി

പ്രപഞ്ചത്തെ മുഴുവൻ അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തമായും മനുഷ്യന് ആവാസ വ്യവസ്ഥയായി അല്ലാഹു നിശ്ചയിച്ചിട്ടുള്ള ഭൂമി പവിത്രമായ വാസസ്ഥലമായും ഇസ്ലാം പഠിപ്പിക്കുന്നു. പരിസ്ഥിതിയോടുള്ള സമീപനത്തിൽ ഈ ര പരികൽപ്പനകൾക്കും സവിശേഷമായ പ്രാധാന്യമു്. അല്ലാഹുവിന്റെ ദൃഷ്ടാന്തമായ പ്രകൃതി ആരവർഹിക്കുന്നു. അത് അക്രമിച്ചു കീഴൊതുക്കേ ശത്രുവല്ല. ക്രൈസ്തവ ദർശനത്തിലേതു പോലെ ഇസ്ലാമിൽ ഭൂമി "പാപം ചെയ്ത മനുഷ്യന്റെ "പതന സ്ഥാനമല്ല. ഭൂമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക സൃഷ്ടിയാണ് മനുഷ്യൻ. ഭൂമി പരിശുദ്ധമാണ്. "ഭൂമി മുഴുവൻ വിശ്വാസികൾക്ക് പള്ളിയാണ്.' എന്ന് തിരുനബി അരുളിയിട്ടു്. മണ്ണുപയോ ഗിച്ച് നമസ്കാരത്തിനു അംഗശുദ്ധി വരുത്താം. മനുഷ്യൻ മണ്ണിൽ നിന്നു സൃഷ്ടിക്കപ്പെട്ടവനും മണ്ണിലേക്ക് മടങ്ങുന്നവനുമാണെന്നു ഖുർആൻ: "ഭൂമിയെ നിങ്ങൾക്കൊരു വിരിപ്പും പർവതങ്ങളെ തൂണുകളുമാക്കിത്തന്നില്ലേ?' (ഖുർആൻ 78:6,7) എന്ന ചോദ്യം ചിന്തയെ അഗാധമായി സ്വാധീനിക്കാൻ പര്യാപ്ത മാണ്. "നിങ്ങൾക്കവൻ ഭൂമിയെ ഇണക്കമുള്ളതാക്കിത്തന്നു. നിങ്ങൾ അതിന്റെ ഇടങ്ങ ളിൽ സഞ്ചരിക്കുകയും അതിലെ ആഹാരങ്ങൾ ഭക്ഷിക്കുകയും ചെയ്യുക' (ഖുർആൻ 67/15) എന്നും മനുഷ്യനോട് ഖുർആൻ ആവശ്യപ്പെടുന്നു.

വിശുദ്ധ ഖുർആനിലുടനീളം പ്രകൃതി ഒരു സജീവ സാന്നിധ്യമാണ്. മരങ്ങളും ചെടികളും മലകളും കുന്നുകളും മരുഭൂമികളും മരുപ്പച്ചയും ജീവജാലങ്ങളും കൃഷിയും സമുദ്രവും അരുവികളും കാറ്റും പരാഗണവും ഖുർആനിൽ നിരന്തരം പരാമർശിക്കപ്പെടുന്നു. മനുഷ്യനെ പ്രകൃതിയുമായി ഇണക്കുകയും അവന്റെ ശ്രദ്ധയെ പ്രകൃതിയുടെ അത്ഭുതങ്ങളിലേക്കും രഹസ്യങ്ങളിലേക്കും ആകർഷിക്കുകയുമാണ് ഖുർആൻ ചെയ്യു ന്നത്. പ്രകൃതിയുമായി പൊരുത്തപ്പെടുന്ന ജീവിതക്രമമാണ് മനുഷ്യൻ രൂപപ്പെടു ത്തതെന്നു ഇസ്ലാം താത്പര്യപ്പെടുന്നു. മനുഷ്യനു ഹാനികരമായതെല്ലാം ഇസ്ലാം വിലക്കി. നല്ലത്അ നുവദിക്കുകയും ചെയ്തു.

ഭൂമിയെ ഹരിതാഭമാക്കുക

ഭൂമിയിൽ കൃഷി ചെയ്യാനും ഫലവൃക്ഷങ്ങളും തണൽ മരങ്ങളും വച്ചുപിടിപ്പിക്കാനും പ്രവാചകൻ അണികളെ ഉപദേശിച്ചു. അനസ്(റ) എന്ന പ്രവാചക ശിഷ്യൻ നബിയിൽ നിന്ന് ഉദ്ധരിക്കുന്നു: "ഒരു മുസ്ലിം ചെടി നടുകയോ കൃഷിയിറക്കുകയോ ചെയ്യുകയും പക്ഷിയും മൃഗവും അതിൽ നിന്നു ഭക്ഷിക്കുകയും ചെയ്താൽ അത് അവനൊരു സ്വദഖ പുണ്യകരമായ ദാനം) ആയി മാറാതിരിക്കുകയില്ല.' വിളയോ ഫലങ്ങളോ മോഷണം പോയാലും സ്വദഖയായി പരിഗണിക്കപ്പെടുമെന്നു മറ്റൊരു നിവേദനത്തിലു്.
തിരുനബി പറഞ്ഞു: “ആർക്കെങ്കിലും സുഗന്ധച്ചെടി കിട്ടിയാൽ ഒഴിവാക്കരുത്. അത് ഭാരമില്ലാത്തതും സുഗന്ധമുള്ളതുമാണല്ലോ? (ബൈഹഖി).

മുപ്പതിൽപ്പരം ചെടികളെയും അവയുടെ ഔഷധഗുണങ്ങളെയും സംബന്ധിച്ചു ഹദീസു കളിൽ പരാമർശമു്. പല ചെടികളും നശിപ്പിക്കുന്നതിനെ പ്രവാചകൻ വിലക്കുകയും ചെയ്തു. യുദ്ധത്തിൽ പോലും ശത്രുക്കളുടെ തോട്ടങ്ങളും വൃക്ഷങ്ങളും നശിപ്പിക്കുന്നത് ഇസ്ലാം വിലക്കി എന്നത് ശ്രദ്ധേയമാണ്. ഹസ്രത് അബൂബക്ർ സ്വിദ്ദീഖ്(റ) തന്റെ ഭടന്മാർക്കു നൽകിയ പ്രശസ്തമായ നിർദേശങ്ങളിൽ മരങ്ങൾ മുറിക്കരുതെന്ന നിർദേശവും ഉൾപ്പെടുത്തിയിരുന്നു.

Created at 2024-10-18 10:40:10

Add Comment *

Related Articles