
Related Articles
-
CHILDREN
സത്യസന്ധതയുടെ വില
-
CHILDREN
കള്ളന്റെ മനസ്സ് മാറ്റിയ ശൈഖ്
-
CHILDREN
വേഗതയളക്കാൻ
അറ്റമില്ലാത്ത കടലിന്റെ മുന്നിൽ തോണിയിറക്കാനാവാതെ അന്നാദ്യമായി ഞാൻ പകച്ചു നിന്നു. എനിക്ക് മാതാപിതാക്കളായിരുന്നു. ബന്ധുക്കളായിരുന്നു. ഹൃദയങ്ങളും സ്വപ്നങ്ങളും പങ്കുവച്ച ആത്മമിത്രമായിരുന്നു. വേത വിദ്യാഭ്യാസമായി രുന്നു. ആരോഗ്യമുള്ള ഉടലു ായിരുന്നു. ഒരു വേള എല്ലാവരുമായിരുന്നു. എല്ലാമുണ്ടായിരുന്നു. എന്നാൽ ഒന്നുമാത്രം എനിക്കെവിടെയും കത്താനായില്ല. ഒരു തുഴ അതായിരുന്നു എനിക്ക് വേിയിരുന്നതും.
കടൽ പ്രക്ഷുബ്ധമാണ്. മുമ്പെങ്ങുമില്ലാത്ത വിധം അത് വേലിയേറ്റങ്ങളിലാണ്. കടലിനടിയിൽ ഇടയ്ക്കിടെ പ്രകമ്പനങ്ങളുാകുന്നു. പ്രളയം, സുനാമി.. കടൽ ഇരമ്പിവരി കയാണ്. ഇളകി മറിയുന്ന ഈ തിരമാലകളിലേക്ക് തോണിയിറക്കാതിരിക്കാൻ നിങ്ങൾക്ക് കഴി യില്ല. കാരണം നിങ്ങൾ ഒരു മനുഷ്യനാണ്. വിശപ്പും ദാഹവുമുള്ള, പ്രശ്നങ്ങളും പ്രാരാബ്ധങ്ങളുമുള്ള ഒരു പച്ച മനുഷ്യൻ. കടലിലേക്കിറങ്ങാതിരുന്നാൽ വറുതി നി ങ്ങളെ വേട്ടയാടും. നിങ്ങൾക്ക് വേപ്പെട്ടവർ, നിങ്ങളെ കാത്തിരിക്കുന്നവർ എല്ലാവരും കഷ്ടത്തിലായിപ്പോവും.
തോണിയിറക്കാതെ നിങ്ങൾ പിന്തിരിയുന്ന പക്ഷം അത് ജീവിതത്തിൽ നിന്നു തന്നെ യുള്ള നിങ്ങളുടെ ഒളിച്ചോട്ടമായിരിക്കും. ഒരർഥത്തിൽ നിങ്ങളിൽ നിന്നു തന്നെയുള്ള ഒളിച്ചോട്ടം. ഒരുവേള കര ഭേദിച്ചെത്തുന്ന കൂറ്റൻ തിരമാലകളിലൊന്ന്, ഒന്നും ചെയ്യാനില്ലാതെ പകച്ചു നിൽക്കുന്ന നിങ്ങളെ കൂമ്പടക്കം പിടിച്ചു വിഴുങ്ങി യേക്കും.ചുഴികളും ചുഴലിയുമുള്ള, പ്രവചനാതീതമായ തരംഗങ്ങളുള്ള ഈ കടലിലേക്ക് എങ്ങനെ നിങ്ങൾ തോണിയിറക്കും?
വിഴുങ്ങാനിരമ്പി വരുന്ന വൻതിരകളെ മറികടന്ന് തോണി കരക്കെത്തിക്കാൻ നിങ്ങൾ ക്കാവുമോ? അതിജീവിക്കാൻ നിങ്ങളുടെ കയ്യിൽ എന്താണുള്ളത്? നിങ്ങൾക്കൊരു തുഴയുമോ? ഏത് വമ്പൻ തിരമാലയേയും പ്രതിരോധിക്കാൻ പോന്ന ഒരു തുഴ ഉങ്കിൽ അത് നഷ്ടപ്പെടാതെ സൂക്ഷിക്കേത് നിങ്ങളുടെ ജീവിത ദൗത്യമാണ്. തുഴകളെല്ലാം ശിഥമാക്കപ്പെട്ട പുതിയ ലോകത്ത് ഒരു തുഴ കയ്യിലുള്ള നിങ്ങൾ എത്രയോ ഭാഗ്യവാനാണ്.
പ്രക്ഷുബ്ധമായ കടലിൽ തുഴയില്ലാതെ തുഴയുന്ന നിസ്സഹായനായ തോണിക്കാരനാ കുന്നു പുതിയ മനുഷ്യൻ. ജീവിതം മുമ്പെന്നത്തേക്കാളുമേറെ സങ്കീർണമാണിന്ന്. ആകാശത്തെ കൈക്കുമ്പിളിലെടുക്കാനുള്ള വെമ്പലിനിടയിൽ മനുഷ്യൻ സ്വയം സൃഷ് ടിച്ചെടുത്തതാണ് ഈ സങ്കീർണതകളത്രയും. ഇന്ന് പുരോഗതിയുടെ പാരമ്യതയിൽ നിൽക്കുമ്പോഴും അതിന്റെ ഫലം ആസ്വദിക്കാൻ കഴിയാത്ത വിധം സംഘർഷഭരി തമാണ് മനുഷ്യന്റെ ഓരോ നിമിഷവും. ശിഥിലീകരിക്കപ്പെട്ട് (disintegrated) ഛിന്നഭിന്നമായി തെറിച്ച് ഒരു സ്വത്വ (self)മാണ് പുതിയ മനുഷ്യന്റേത്. പണം അഥവാ വിപണി എന്ന ഒരൊറ്റ കേന്ദ്രമാണ് അവന്റെ ശ്വാസോഛ്വാസത്തെ പോലും നിയന്ത്രിക്കുന്നത്. വിപണി നൽകുന്ന ഇൻസ്റ്റന്റ് സന്തോഷ ങ്ങൾക്ക് വേി അവൻ ദിവസവും ജനിക്കുകയും പടപൊരുതുകയും മരിക്കുകയും ചെയ്യുന്നു. അവന് സ്നേഹമില്ല. പ്രണയമില്ല. കണ്ണീരും കവിതയുമില്ല. ആരോടും പ്രതി ബദ്ധതയില്ല. യാതൊരു മൂല്യങ്ങളുമില്ല. വിശപ്പിനും ദാഹത്തിനും തൊലിപ്പുറം മാത്രം സ്പർശിക്കുന്ന സന്തോഷങ്ങൾക്കും വേി അവൻ ഒരു ജന്മം മുഴുവനും പരക്കം പായുന്നു. എന്തും ആഘോഷിക്കുന്നവനാണ് പുതിയ മനുഷ്യൻ. ഒരു വശത്ത്, വിപണി യിൽ അവൻ ആൾകൂട്ടത്തിനൊപ്പം ജീവിതം ആഘോഷിക്കുകയാണെന്നു തോന്നും. മറുവശത്ത്, ആഘോഷങ്ങൾ അവസാനിക്കുമ്പോൾ ആൾക്കൂട്ടം അപ്രത്യക്ഷമാവുകയും അവൻ തനിച്ചാക്കപ്പെടുകയും ചെയ്യുന്നു. കൊടും ഏകാന്തതയിൽ അസംതൃപ്തി ഒരു അട്ടയെപ്പോലെ അവനിലേക്ക് അരിച്ചെത്തുന്നു. പെരുവിരലിൽ തുടങ്ങി നാഭിച്ചുഴിവരെ, നാഭിച്ചുഴിയിൽ നിന്ന് മുകളിലേക്ക് ഉച്ചിവരെ അട്ട അരിച്ചു കയറുമ്പോൾ അവൻ അിറയുന്നു, ഇനി തനിക്കുറങ്ങാനാവില്ലെന്ന്.
ഇൻസോംനിയ...!
വാലിയം ഗുളികകൾ കഴിച്ചും പെത്തഡിനും മോർഫിനും കുത്തിവച്ചും എത്രകാലം അവന അട്ടയെ പ്രതിരോധിക്കും?
ആരിൽ നാം അഭയം കത്തും?
തുഴകളെല്ലാം നഷ്ടപ്പെട്ട് നടുക്കടലിൽ മുങ്ങിയും പൊങ്ങിയും ഒരിറ്റ് ശ്വാസത്തിനായി
നിലവിളിച്ചു നീന്തുകയാണ് പുതിയ മനുഷ്യൻ.
എവിടെയാണവനൊരു തുഴ കത്തുക.
കുടുംബം ഒരു തുഴയായിരുന്നു.
അയൽപക്കവും സൗഹൃദങ്ങളും മറ്റൊരു തുഴയായിരുന്നു.
വിദ്യാഭ്യാസവും രാഷ്ട്രീപ്രത്യയശാസ്ത്രങ്ങളും സാമ്പത്തിക വ്യവസ്ഥയുമെല്ലാം നല്ല തുഴകളായിരുന്നു.
മതം ഏറ്റവും ശക്തമായ തുഴയായിരുന്നു. ആത്മീയത ആത്യന്തികമായ തുഴയും. ബദലുകൾ അന്വേഷിക്കുന്തോറും നാം മടങ്ങിയെത്തുന്നത്. ഇവയിലേക്കൊക്കെ തന്നെ യാണ്. അതു കൊ് അതിജീവനത്തിനുള്ള ശ്രമങ്ങൾ തുടങ്ങത് ഈ സാമൂഹിക സ്ഥാപനങ്ങളെയത്രയും ശക്തിപ്പെടുത്തിക്കൊാണ്. ദിനോസറുകളെപ്പോലെ ഈ ഭൂമിയിൽ നിന്ന് പൂർണമായും അപ്രത്യക്ഷമാകും മുമ്പ് ഇവയ്ക്ക് പുനരുജ്ജീവനം നൽകി കെട്ടുറപ്പോടെ പടത്തുയർത്തുകയാണ് നമുക്ക് ചെയ്യാനുള്ള ഏറ്റവും അടിയന്തി രമായ കാര്യം.
Created at 2025-01-11 08:53:24