
Related Articles
-
CHILDREN
പുള്ളിപ്പുലി വിശേഷം
-
-
CHILDREN
നാവെന്ന ചങ്ങാതി
അക്കങ്ങളില്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് നിങ്ങൾ ചി ന്തിച്ചിട്ടുണ്ടോ? കണക്കു കൂട്ടാൻ കഴിയാതിരുന്ന ഒരു കാലം! രാവിലെ മേയാൻ അഴിച്ചുവിട്ട് കാലികളിൽ എത്ര യെണ്ണം മടങ്ങിയെത്തിയെന്നുപോലും മനസിലാകാതെ വട്ടം കറങ്ങിയ പ്രാചീന മനു ഷ്യനായിരിക്കാം അക്കങ്ങൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിച്ചത്. എത്ര കാലികൾ സ്വന്തമായിട്ടുന്നു ചോദിച്ചാൽ കണ്ണുമിഴിക്കുകയേ അന്നു നിവൃത്തിയായിരുന്നുള്ളൂ. എണ്ണമറിയാതെ ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ലെന്നു പ്രാചീന മനുഷ്യൻ കല്ലുകൾ ഉപയോഗിച്ചും വള്ളികളിൽ കെട്ടിട്ടും കൈവിരലുകൾ ഉപയോഗിച്ചുമെല്ലാം എണ്ണാൻ തുടങ്ങി. പത്തുവരെ കൈവിരലുകൾ ഉപയോ ഗിച്ച് എണ്ണാമെന്നായതോടെ കാര്യങ്ങൾ അൽപ്പം എളുപ്പമായി. പക്ഷേ, പത്തിനു മുകളി ലേക്കു എണ്ണ ി വരുമ്പോൾ എന്തുചെയ്യും? അതിനും അവർ ഒരു സൂത്രം ക പിടിച്ചു. പത്തുവരെ എണ്ണിക്കഴിയുമ്പോൾ അതിന്റെ അടയാളമായി ഒരു കല്ലോ മരക്കഷ്ണമോ നീക്കിവെക്കുക. വീം പത്തുവരെ എണ്ണുമ്പോൾ അതിന്റെ അടയാളമായി ഒരു കല്ലുകൂടി വെക്കുക, അങ്ങനെ നൂറുവരെ എണ്ണാൻ പത്തുകല്ലുകൾ മതിയെന്നായതോടെ കാര്യങ്ങൾ കൈപ്പിടിയിൽ നിൽക്കുമെന്നായി. നൂറുവരെ എണ്ണിക്കഴി ഞ്ഞാൽ വലിയൊരു കല്ലുവെച്ചാൽ മതിയെന്ന സൂത്രവും ഇതിനിടെ ചില വിരുതന്മാർ കുപിടിച്ചു. കാര്യങ്ങൾ അത്രയും പുരോഗമിച്ചതോടെ ഇന്നു കാണുന്ന സംഖ്യാ സമ്പ്രദായത്തിലേക്കുള്ള കാൽവെപ്പായി അതു മാറി.
കാലക്രമേണ സംഖ്യകളെ സൂചിപ്പിക്കാൻ അടയാളങ്ങളും കുപിടിച്ചു. അയ്യായിരം വർഷം മുമ്പുതന്നെ ഈജിപ്തുകാരും ബാബിലോണിയക്കാരും അവരുടേതായ രീതിയിൽ അക്കങ്ങൾ വികസിപ്പിച്ചെടുത്തു. ബാബിലോണിയക്കാർ മൂർച്ചയുള്ള കമ്പുപയോഗിച്ച് മൺപലകയിലും മറ്റും അക്കങ്ങൾ കുറിക്കുകയാണ് ചെയ്തിരുന്നത്. ഗ്രീക്കു കാരാകട്ടെ തങ്ങളുടെ ഭാഷയിലെ 24 അക്ഷരങ്ങൾക്കൊപ്പം മൂന്നു പുതിയ അടയാള ങ്ങൾ കൂടി ചേർത്താണ് അക്കങ്ങൾ നിർമിച്ചത്. അക്ഷരമാലയിലെ ആദ്യത്തെ ഒമ്പത് അക്ഷരങ്ങൾ ഒന്നുമുതൽ ഒമ്പതുവരെയുള്ള അക്കങ്ങളെ സൂചിപ്പിക്കുന്ന വിധത്തിലായിരുന്നു ക്രമീകരണം.
ഏറെ പ്രചാരം നേടിയ റോമൻ അക്കങ്ങളുടെ ജനനം ഇറ്റലിയിൽ നിന്നാണെന്നു വിശ്വസിക്കുന്നു. ഇവിടുത്തെ എടൂസൻ എന്ന പ്രാചീന വർഗക്കാരാണ് റോമൻ അക്കങ്ങൾ കുപിടിച്ചത്. വലിയ സംഖ്യകൾ റോമൻ അക്കത്തിൽ എഴുതുക എളുപ്പമല്ലെന്നതാണ് ഇതിന്റെ പരിമിതി. ചൈനക്കാരാകട്ടെ അക്കാലത്ത് വരകൾ ഉപയോഗിച്ചാ യിരുന്നു അക്കങ്ങൾ എഴുതിയിരുന്നത്.
മോഹെൻജോദാരോയിൽ നിന്നും കടുത്ത രേഖകൾ പ്രകാരം ഇന്ത്യയിൽ ഏഴാ യിരം വർഷം
മുമ്പുതന്നെ അക്കങ്ങൾ ഉപയോഗിച്ചിരുന്നതിന്റെ തെളിവു്. ചൈനക്കാരെ പോലെ വരകൾ ഉപയോഗിച്ചുള്ളവയായിരുന്നു അക്കങ്ങൾ. എ.ഡി അഞ്ചാം നൂറ്റാിൽ ഇന്ത്യക്കാർ പൂജ്യം ക പിടിച്ചത് അക്കങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ബ്രാഹ്മി, ഖരോഷ്ടി എന്നീ ലിപികളിലും പ്രാചീന ഇന്ത്യയിൽ അക്കങ്ങൾ എഴുതിയിരുന്നു.
ബി.സി 1500 മുതൽ മധ്യ അമേരിക്കയിൽ താമസിച്ചിരുന്ന മായൻ വർഗക്കാർ സ്വന്തമായി നിർമിച്ച സംഖ്യാസമ്പ്രദായമാണ് മായൻ സംഖ്യകൾ. കുത്തുകളും വരകളും ഉപയോഗിച്ചായിരുന്നു
മായൻ അക്കങ്ങൾ.
1,2,3,4,5 ൽ തുടങ്ങുന്ന അക്കങ്ങളാണ് ഇന്ന് ലോകമെങ്ങും വ്യാപകമായി ഉപയോ ഗിക്കുന്നത്. ഇന്തോ അറബിക് അക്കങ്ങൾ എന്നാണ് ഇതിന്റെ പേര്. ഇന്ത്യയിൽ രൂപ മെടുത്ത ഈ അക്കങ്ങൾ അറബികൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ യാണ് ഈ പേരു ലഭിച്ചത്. എട്ടാം നൂറ്റാിൽ സ്പെയിൻ കീഴടക്കിയ അറബികൾ ഈ അക്കങ്ങൾ അവിടെ പ്രചരിപ്പിക്കുകയും ക്രമേണ യൂറോപ്പിലേക്ക് ഈ അക്കങ്ങൾ കടന്നെത്തുകയും ചെയ്തു. എന്നാൽ ഇന്നു നാം കാണുന്ന രീതിയിലായിരുന്നില്ല. അന്നത്തെ അക്കങ്ങൾ. എ.ഡി പതിനഞ്ചാം നൂറ്റാാടെയാണ് ഇന്നു കാണുന്ന രീതിയിലുള്ള അക്കങ്ങൾ രൂപപ്പെട്ടത്. കുറച്ചുകാലംകൊ ലോകമെങ്ങും ഇവ പ്രചാരത്തിലായി.
Created at 2025-01-11 08:35:14