Related Articles
-
RELIGION
നിലനിൽക്കാൻ അർഹതയുള്ള മതം
-
RELIGION
ഇസ്ലാമും സൂഫിസവും
തസ്വവുഫും സൂഫിസവുമെല്ലാം ഇസ്ലാമിനു പുറത്താണെന്ന ധാരണയും. സത്യത്തിൽ തികഞ്ഞ അജ്ഞതയാണിത്. സൂഫിസം ഇസ്ലാമിന് അന്യമല്ല. തിരു നബി (സ്വ) യുടെ പാഠശാലയിൽ നിന്നാണിതിന് അസ്ഥിവാരമിട്ടത്. സൂക്ഷ്മമായ പഠനത്തിൽ അത് ഖുർആനിലും സുന്നത്തിലും പറഞ്ഞത് തന്നെയെന്ന് വ്യക്തമാകുന്നു. കാരണം ആത്മസംസ്കരണവും ഹൃദയശുദ്ധീകരണവും ഭൗതിക വിരക്തിയും ലക്ഷ്യം വെച്ച് വിശുദ്ധ ഖുർആനിൽ നിരവധി സൂക്തങ്ങള് , തസ്കിയത്ത് എന്നപദം കൊു ദ്ദേശിക്കുന്ന അതേ ആശയമാണ് തിരു നബി (സ്വ) ഇഹ്സാൻ പ്രയോഗത്തിലൂടെ ഒന്നു കൂടി വിശദമാക്കിയത്. തസ്കിയത്ത് കെയും ഇാൻ കെയും സാധ്യമാകുന്ന അതേ നേട്ടം തന്നെയാണ് തസ്വവുഫ് കൊും സാധ്യമാകുന്നത്.
പ്രമുഖ സൂഫിയായ അബൂനസ് സിറാജ് (ഹി :378), തന്റെ ഗ്രന്ഥമായ 'മ്മ' യിൽ സൂഫികൾ ഖുർആൻ സ്വീകരിച്ചവരും നബിചര്യകൾ പിൻപറ്റാൻ ത്യാഗം ചെയ്യുന്നവരും സ്വഹാബികൾ, താബിഉകൾ എന്നിവരെ പിൻപറ്റിയവരുമാണെന്ന് വിശദീകരിച്ചശേഷം സഫി
പ്രമേയങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു. സൂഫികളുടെ പ്രധാന പ്രത്യേകത അനാവശ്യ ങ്ങൾ വർജ്ജിക്കുക. പരമലക്ഷ്യമായ അല്ലാഹുവിന്റെ തൃപ്തി കൈവരുത്തുന്നതിന് വിഘാതം സൃഷ്ടിക്കുന്നത് മുഴുവൻ വെടിയുക എന്നിവയാണ്. ഈ ത്യാഗം പരിപോഷിപ്പിച്ചെടുക്കാൻ വേ സഹനശീലത്തിന്റെ അടിസ്ഥാന ശിലകളെ കുറിച്ചദ്ദേഹം പറയുന്നത് കാണുക: “കുറഞ്ഞ ഭൗതിക സുഖം കൊ് മതിയാക്കുക. ജീവന്റെ നിലനിൽപിനാവശ്യമായ കുറഞ്ഞ അളവിൽ മാത്രം ഭക്ഷണം കഴിക്കുക. സമ്പന്നതയെ വെറുത്ത് ദാരിദ്ര്യം തൃപ്തിപ്പെടുക. ഔന്നത്യവും സ്ഥാനമാനവും മോഹിക്കാതിരിക്കുക. നിലവിനയം കാണിക്കുക. കഷ്ടപ്പാടു കൾ ത്യാഗമനസ്സോടെ സഹിക്കുക. ദേഹാഗ്രഹങ്ങൾക്ക് വഴങ്ങാതിരിക്കുക. ആരാധനകളിൽ കഠിനാദ്ധ്വാനം ചെയ്യുക തുടങ്ങിയവ സ്വൂഫികളുടെ മുഖമുദ്രയാണ് (ചുമ്മാ 11).
സൂഫിസം ജനിക്കുന്നത് തിരു നബി (സ്വ) യുടെ ഭാവങ്ങളിലാണ്. ശരീഅത്തിന്റെ പണിപ്പുരയിൽ മാറ്റുരച്ച് ഉറപ്പു വരുത്താത്തതൊന്നും അതിലില്ല. സഫി പ്രമുഖനായ ഇമാം ഖുശൈരി പറയുന്നത് കാണുക: തസ്വവുഫിന്റെ നിർമ്മാണവും ആകെത്തുകയും മതനിയമങ്ങൾ സൂക്ഷിച്ചു കൊ് നടക്കുന്നതിലും ഹറാമിലേക്കും ഹറാമെന്ന് സംശയിക്കപ്പെടുന്നതിലേക്കും കൈനീട്ടാതിരിക്കുന്നതിലുമാണ്. മാത്രമല്ല ബാഹേന്ദ്രിയങ്ങളെ അതു തായ്മകളിൽ നിന്ന് തട്ടിത്തിരിക്കുകയും ശ്വാസോച്ഛാസം വരെ അല്ലാഹുവിന്റെ തൃപ്തിയിലാക്കാൻ ശ്രമിക്കുകയും ചെയ്യണം. (രിസാലത്തുൽ ഖുശൈരി 185) സൂഫി അധ്യാപനങ്ങളുടെ സത്തയിലേക്ക് വിരൽ ചി ശൈഖ് ജീലാനി (റ) (ഹി. 561) ഇങ്ങനെ പറഞ്ഞു: സത്യമാർഗ്ഗം പിന്തുടരുക. ബിദ്അത്ത് ഉ മക്കരുത്. വഴിപ്പെടുക. ഭിന്നിക്കരുത്. തൗഹീദ് ഉൾകൊള്ളുക. ശിർക്ക് ചെയ്യരുത്. സത്യമംഗീകരിക്കുക. സംശയിക്കരുത്. ക്ഷമ കൈകൊട്ടുക. പരിഭാന്തിയിലാകരുത്. വഴിപാടു കളാൽ സംഘടിക്കുക, ഛിന്നഭിന്നമാകരുത്.' ( ഹുൽ ഗൈബ് 10) ഇമാം ശാദുലി (റ) ന്റെ (ഹി 656) വാക്കുകൾ കൂടി കാണുക: അടിമവേലക്ക് ശരീരത്തെ ശീലിപ്പിക്കുകയും രക്ഷിതാവിന്റെ നിയമത്തിലേക്ക് കൊു വരികയും ചെയ്യുക. ഇമാം ഗസ്സാലി (റ) ന്റെ ഭാഷയിൽ തസ്വവുഫ് ഉൾകൊളളൽ ഓരോ മുസ്ലിമിനും നിർബന്ധമത്. കാരണം ന്യൂനതകളും ചാപല്യങ്ങളും ഇല്ലാത്തവരായി പ്രവാചകന്മാരല്ലാതെ മറ്റാരുമില്ല. (ശർഹുൽ ഹിക്കം : ഇബ്നു അജീബ് 1:7) സൂഫികളുമായി ബന്ധപ്പെടാനിടവന്നതിനു ശേഷം ഈയ ആത്മീയോത്കർഷം എങ്ങനെയെന്ന് ജീവിതാനുഭവത്തിൽ നിന്ന് ഇമാം ഗസ്സാലി (റ) വിവരിക്കുന്നത് കൂടി കാണുക: “എന്റെ ജീവിതാരംഭത്തിൽ സ്വാലിഹുകളുടെ സ്ഥിതി വിശേഷങ്ങളും ആരിഫുകളുടെ സ്ഥാനമാനങ്ങളും നിഷേധിച്ചിരുന്നു. അങ്ങനെ എന്റെ ആത്മീയഗുരു യൂസുഫുന്നതായുമായി കു മുട്ടാനിടയായി. അദ്ദേഹം കഠിനയജ്ഞത്തിലൂടെ എന്റെ മനസ് തെളിയിച്ചു. പല ഭാഗ്യങ്ങളും എന്റെ മനസ്സിനെ കടാക്ഷിച്ചു കൊിരുന്നു. ഒരിക്കൽ അല്ലാഹുവിനെ സ്വപ്നത്തിൽ ദർശിച്ചു. അവൻ എന്നോട് കൽപിച്ചു: "അബൂ ഹാമിദ്, നിന്റെ ജോലികൾ ഉപേക്ഷിക്കുക. എന്റെ തിരു നോട്ടത്തിനു വിധേയരായ ചില ദാസന്മാരെ ഭൂമിയിൽ നിയോഗിച്ചിട്ടു്. എന്റെ പ്രീതിക്കു വി ഇഹലോകം വിറ്റവരാണവർ. അവരു മായി സമ്പർക്കപ്പെടുക.' ഞാൻ പറഞ്ഞു: അല്ലാഹുവേ, അവരെ കുറിച്ച് സഭ വിചാരം എനിക്ക്
"ഭൗതിക പ്രേമമാണ് നിന്നെ അവരു മായി അകറ്റുന്നത്. ഇഹലോകത്ത് നിന്ന് നിന്ദ്യനായി ഇറങ്ങി പോകാനിടവരുന്നതിന് മുമ്പ് തന്നെ തന്നിഷ്ടപ്രകാരം തിരിച്ചു പോരുക. ഞാൻ സ്വപ്നത്തിൽ നിന്നെഴുന്നേറ്റു. സന്തോഷവാനായി ശൈഖിനെ സമീപിച്ചു. സംഭവങ്ങളെല്ലാം വിശദീകരിച്ചു. അദ്ദേഹം പുഞ്ചിരി തൂകി പറഞ്ഞു: തുടങ്ങിയതേയുള്ളൂ. നമ്മുടെ സമ്പർക്കം സുദൃഢമായാൽ അല്ലാഹു വിന്റെ ശക്തിയാകുന്ന അനം കൊ നിന്റെ നേത്രങ്ങൾ സുറുമയെഴുതപ്പെടും' (ശബ്ിയാതെ സഫിയ അബ്ദുൽ ബാഖി സുറൂർ 154)
ചുരുക്കത്തിൽ തസ്വവുഫ് പ്രവാചക നിർദ്ദേശങ്ങളും നിദർശനങ്ങളും മാത്രമാകുന്നു. പരമമായ സ്നേഹത്തിന്റെ മൂർത്തീഭാവവും പരീക്ഷണത്തിന്റെ തീചൂളയുമാകു ന്നു. സ്വർഗ്ഗവും റബ്ബിന്റെ
തൃപ്തിയുമാണ് മുദ്രാവാക്യം. ശത്രു സംഹാരം നടത്തി പിശാചിനെ
ഹോമകുണ്ഡത്തിലേക്കെറിയലാണ് ലക്ഷ്യം. അനാചാരങ്ങൾക്കും തിന്മകൾക്കും അവിടെ സീറ്റില്ല. ഫികൾ തിരു നബി (സ്വ) യുടെ പർണ്ണശാലയിലെ ശിഷ്യന്മാർ മാത്രം. ഇസ്ലാമിന് വിരുദ്ധമായതൊന്നും അവർ ചെയ്യുന്നില്ല.
Created at 2024-10-11 10:31:51