ഇസ്ലാമും സൂഫിസവും

സ്രഷ്ടാവായ അല്ലാഹു വിനെ വണങ്ങി അവനു മാത്രം എല്ലാം സമർപ്പിച്ചു ഉപാസിക്കുക എന്ന ലക്ഷ്യത്തിനാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. ഉന്നതനായ നിന്റെ രക്ഷിതാവിനെ വാഴ്ത്തി പറയുക. അവൻ സൃഷ്ടിക്കുകയും ക്രമീകരണം നടത്തുകയും ചെയ്തവന് . വി.ഖു: 37:2) മനുഷ്യ സൃഷ്ടിപ്പിന്റെ ആത്യന്തിക ലക്ഷ്യം അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കൽ മാത്രമാണെന്ന് ഖുർആൻ 51:56 ൽ പറയുന്നു. മനുഷ്യന്റെ സൃഷ്ടിപ്പ്, വളർച്ച, വികാസം, ഉയർച്ച, നേട്ടങ്ങൾ തുടങ്ങിയ രംഗങ്ങളിൽ അറ്റമില്ലാത്ത അനുഗ്രഹങ്ങളാണ് അല്ലാഹു അവന് നൽകിയത്. അനുഗ്രഹം ചെയ്തവനു നന്ദി ചെയ്യുക മാനുഷിക കടപ്പാടുകളിൽ പെട്ടതാണ്. ആ നിലയ്ക്ക് അല്ലാഹു ചെയ്ത അനുഗ്രഹങ്ങൾക്ക് എത്രതന്നെ നന്ദി ചെയ്താലും മതിയാവുകയില്ല. ആ നന്ദി സൂചനകളാണ് ആരാധനകൾ. ഈ നന്ദി എത്ര പ്രകടിപ്പിച്ചാലും മതിവരികയില്ല. എങ്കിലും അവനെ കാണുന്ന പോലെ ആരാധന ചെയ്ത് അവന്റെ സാമീപ്യം.

കരസ്ഥമാക്കണം. ആത്മീയ ശുദ്ധീകരണത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ. സൽസ്വഭാവം, ഭക്തി, ആദരവ്, ഉപാസന തുടങ്ങിയ സർവ്വ ഗുണങ്ങളും ആത്മാവിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അതിന്റെ വാഹിനി മാത്രമാണ് ശരീരം. ദേഹി സംസ്ക്കരിക്കപ്പെടുമ്പോൾ ദേഹം നന്നായി തീരുന്നു. ദേഹിയുടെ മോഹങ്ങൾക്കും താൽപര്യങ്ങൾക്കും അടിപ്പെടാതെ അകന്ന് കഴിയുകയും ദുർഗുണങ്ങളിൽ നിന്ന് ദേഹിയെ സംരക്ഷിക്കുകയും ചെയ്യുമ്പോൾ അതിന്റെ നന്മ കണ്ണ്, കാത്, കയ്യ്, കാല് തുടങ്ങിയ അംഗങ്ങളിലൂടെ പ്രകടമാകുന്നു. അതു കൊാണ് ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ ആത്മസംസ്ക്കരണം ഊന്നി പറഞ്ഞത്. സൽപാന്ഥാവും ദുർമാർഗ്ഗവും ആത്മാവിന്റെ മുന്നിൽ അല്ലാഹു കാണിച്ചു തന്നിരിക്കുന്നു. ദുർമാർഗ്ഗം വെടിഞ്ഞ് സൽസരണി സ്വീകരിച്ചു തസ്കിയത്ത് സിദ്ധിച്ചവർ വിജയിച്ചു വെന്ന് അറിയിക്കു കയും ചെയ്തിരിക്കുന്നു. “മനു ഷ്യാത്മാക്കളെ സൃഷ്ടിച്ചു ക്രമീകരിച്ചവൻ തന്നെയാണ് സത്യം. ആത്മാവിന് അതിന്റെ ദുർനടപ്പും ഭക്തിയും അവൻ തോന്നിപ്പിച്ചു. നിശ്ചയം, ആത്മാവ് സംസ്ക്കരിച്ചവൻ വിജയിക്കുകയും ദുർനടപ്പ് കൊ പൂഴ്ത്തിയവൻ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു'. (വി.ഖു. 91:9)

 

ജനങ്ങളെ എല്ലാ ദുർനടപ്പു കളിൽ നിന്നും മാറ്റി തസ്കിയത്ത് ചെയ്യുന്നതിനാണ് നബിമാരെ അല്ലാഹു നിയോഗിച്ചത്. നബി (സ്വ) യുടെ നിയോഗലക്ഷ്യം വിവരിച്ചു കൊ് ഖുർആൻ 3:164 ൽ അല്ലാഹു പറഞ്ഞു : " ഇനങ്ങളിൽ നിന്ന് തന്നെയുള്ള ഒരു സത്യദൂതനെ അല്ലാഹു നിയോഗിച്ചപ്പോൾ സത്യവിശ്വാസികൾക്ക്, നിശ്ചയം, അല്ലാഹു അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു. അവന്റെ ദൃഷ്ടാന്തങ്ങൾ ജനങ്ങൾക്ക് പാരായണം ചെയ്യുകയും അവരെ സംസ്ക്കരിക്കുകയും ഗ്രന്ഥവും തത്വവും പഠിപ്പിക്കുകയും ചെയ്യുന്ന പ്രവാചകൻ. നിശ്ചയം, അവർ വ്യക്തമായ അന്ധകാരത്തിലായിരുന്നു. ഹൃദയം ശുദ്ധീകരിക്കുമ്പോഴാണ് ആ സംസ്ക്കരണം സഫലമാകുന്നത്. ആത്മസംസ്ക്കരണത്തിലൂടെ മനുഷ്യൻ ഔന്നത്യത്തിന്റെയും പരിശുദ്ധിയുടെയും പടവുകളിലെത്തുന്നു. ഹൃദയത്തിന്റെ ഗുണങ്ങളായ ഭയം, ഭക്തി, പശ്ചാത്താപം, പ്രതീക്ഷ, മോഹം, സ്നേഹം, താഴ്മ, വിനയം എന്നിവയെ കുറിച്ചെല്ലാം ഖുർആനിൽ വിവിധ സ്ഥലങ്ങളിൽ വിശേഷിപ്പിക്കുന്നു. ആ അധ്യാപനങ്ങൾ ഉൾകൊ ഹൃദയം നന്നാക്കു മ്പോഴേ മനു ഷ്യൻ നന്നാവുകയുള്ളൂ. ആ ദൗത്യമാണ് തിരു നബി (സ്വ) നിർവ്വഹിച്ചത്. നബി (സ്വ) യുടെ ഏത് ഉപദേശം പരിശോധിച്ചാലും മനുഷ്യകുലത്തെ ആത്മീയ പുരോഗതിയുടെ ഉന്നതങ്ങളിലെത്തിക്കാൻ ഉതകുന്നത് മാത്രമേ കാണുകയുള്ളൂ. ഉദാഹരണമായി ഒന്നു കാണുക

 

നബി (സ്വ) സ്വഹാബികളൊന്നിച്ചിരിക്കു മ്പോൾ മത കാര്യങ്ങൾ പഠിപ്പിക്കാൻ ജിബ്രീൽ (അ) മനു ഷ്യരൂപത്തിൽ വന്ന സംഭവം ഹദീസ് ഗ്രന്ഥങ്ങളിൽ സുവിദിതമാണ്. ബുഖാരിയും മുസ്ലിമും ആ സംഭവം വിവരിച്ചിരിക്കുന്നു. നബി (സ്വ) യുടെ ചാരത്തു വന്നിരുന്ന ജിബ്രീൽ (അ) ഈമാൻ, ഇസ്ലാം കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചു. നബി (സ്വ) അതൊക്കെ പഠിപ്പിച്ചു കൊടുത്തു. അപ്പോൾ ചോദ്യം ഇഹ്സാനിനെ കുറിച്ചായി. ആറു കാര്യങ്ങളിൽ വിശ്വസിക്കുകയും ഇസ്ലാം കാര്യങ്ങളിലെ കർമ്മങ്ങൾ ചെയ്യാൻ ഒരുങ്ങുകയും ചെയ്യുന്ന ഏതൊരാൾക്കും ഈയിരിക്കേ ഗുണമാണ് ഇഹ്സാൻ അഥവാ ആത്മാർഥത. ഇതിനെകുറിച്ചു ചോദ്യത്തിന് നബി (സ്വ) യുടെ മറുപടി ഇപ്രകാരമായിരുന്നു: അല്ലാഹു വിനെ മുന്നിൽ കാണുന്ന വിധമാകണം നീ അവന് ഇബാദത്ത് ചെയ്യുന്നത്. നീ അവനെ കാണു ന്നില്ലെങ്കിൽ അവൻ നിന്നെ കാണുന്നു എന്ന ധാരണയുകണം.' രു കാര്യങ്ങളാണ് തിരു നബി (സ്വ) പഠിപ്പിക്കുന്നത്. ഒന്ന്: ആരാധന യമാനിനെ മുന്നിൽ കു കൊായിരിക്കണം. മുതലാളി ശ്രദ്ധിച്ചു കൊിരിക്കു മ്പോൾ തൊഴിലാളി എടുക്കുന്ന ജോലിയിൽ ആത്മാർഥത കാണുമല്ലോ. അതു പോലെ അല്ലാഹു വിനെ മുമ്പിൽ കു കൊ് വണങ്ങു മ്പോൾ അത് നിഷ്കളങ്കമായിരിക്കും. ഈ സൂക്ഷ്മമായ ഭാവം സാധാരണക്കാർക്ക് കഴിയാത്തതാണ്. കാമത്തേത് ഉന്നത പദവി കൈവരിക്കാത്തവർക്കുള്ളതാണ്. അഥവാ ഉടമസ്ഥനായ അല്ലാഹു വീക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുന്ന ധാരണയിൽ ആരാധന ചെയ്യുക. ഈ ധാരണയുമാകു മ്പോഴും ഹൃദയം ഭക്തി കെട്ട് പ്രശോഭിതമാകും.

"നിശ്ചയം, ശരീരത്തിൽ ഒരു മാംസപിണ്ഡമു്. അത് നന്നായാൽ ശരീരം മുഴുക്കെ നന്നായി. അത് ദുഷിച്ചാൽ ശരീരമാസകലം ദുഷിച്ചതു തന്നെ. അറിയുക. അത് ഹൃദയമ് (ബുഖാരി)

"നിശ്ചയം, അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ നോക്കുകയില്ല. പ്രത്യുത നിങ്ങളുടെ ഹൃദയങ്ങളിലേക്കാണവൻ നോക്കുന്നത്. (മുസ്ലിം) ചുരുക്കത്തിൽ ചെളിപുര

വസ്ത്രവുമായി ജനമദ്ധ്യേ വരാൻ വെറുക്കുന്നത് പോലെ മാലിന്യം പുര ഹൃദയവുമായി അല്ലാഹുവിനെ സമീപിക്കാനും ലജ്ജിക്കണം. തിരുനബി (സ്വ) ശിഷ്യന്മാരായ സ്വഹാബിസമൂഹത്തെ സംസ്ക്കരിച്ചെടുത്തത് ഹൃദയങ്ങളെ കയ്യിലെടുത്തു കൊായിരുന്നു. ഭൗതിക കാര്യങ്ങൾക്കും ജീവിത വിഭവങ്ങളൊരുക്കുന്നതിനും പ്രത്യേക പ്രചോദനം കൊടുക്കേ

തില്ല. കാരണം മനുഷ്യൻ പ്രകൃത്യാ അതിനു സന്നദ്ധനാണ്. ആത്മീയ പരിപോഷണത്തിന് നിര തരം പ്രചോദനവും ഉപവും ചെയ്യേതായി വരുന്നു. ആ ഭാവങ്ങളാണ് തിരു നബി (സ്വ) യു ടെ ഉപദേശങ്ങളിലും ലിഖിതങ്ങളിലും കാണാനുള്ളത്. ആ നിലക്ക് ഹൃദയ ശുദ്ധികൈവരിച്ച് ആത്മചൈതന്യം നേടാൻ നിരവധി ഉപദേശങ്ങൾ നബി (സ്വ) നൽകിയിട്ടു്.

 

തനിക്കാവശ്യമില്ലാത്ത കാര്യങ്ങൾ ഉപേക്ഷിക്കു മ്പോൾ മാത്രമേ ഒരാൾ പൂർണ്ണ മുസ്ലിമാവുകയുളളൂ. ഹലാലോ ഹറാമോ എന്ന് സംശയമുള്ള കാര്യങ്ങൾ പ്രവർത്തിക്കുകയോ സ്വീകരിക്കുകയോ ചെയ്യാ തെ സംശയമില്ലാത്തതിലേക്ക് നീങ്ങുക. സ്നേഹം, കോപം തുടങ്ങിയവ അല്ലാഹു വിന് വി മാത്രമാവുക.... തു ടങ്ങി ഒട്ടനവധി നിർദ്ദേശങ്ങൾ തിരു നബി (സ്വ) പ്രസ്താവിച്ചത് ഹൃദയ ശുദ്ധീകരണത്തിന് വിയാണ്. ഹൃദയത്തിന് ശാശ്വത സമാധാനം കൈവരുന്നത് പാരത്രിക വിജയം ഉറപ്പു വരു മ്പോൾ മാത്രമാകുന്നു. അതാകട്ടെ നരകത്തിനു മുകളിൽ സ്ഥാപിച്ച് സ്വിറാത്തു പാലം വിട്ടു കടക്കാതെ ഉറപ്പിക്കാനാവുന്നതല്ല. അതിനാൽ സത്യവിശ്വാസിയുടെ ഹൃദയം അല്ലാഹുവിനെ കുറിച്ചുള്ള ഭയം നിറഞ്ഞതായിരിക്കു മെന്ന് മുആദു ബിൻബൽ (റ) പറയുന്നു. (രിസാലത്തുൽ ഖുശൈരി). മഹാത്മാക്കളായ സ്വഹാബികൾ, താബിഉകൾ തുടങ്ങിയവർ ഈ ഉത്തമഗുണം ഉൾകൊ ഭക്തന്മാരായിരുന്നു. അ ന്തരീക്ഷത്തിൽ പാറുന്ന പറവയെ നോക്കി അബൂബക്കർ (റ) പറഞ്ഞു: “ഞാനും ഈ പക്ഷിയെ പോലെ ആയിരുന്നു വെങ്കിൽ, മനുഷ്യനായി സൃഷ്ടിക്കപ്പെട്ടില്ലായിരുന്നു വെങ്കിൽ പരലോകത്ത് വിചാരണ നേരിടി വരില്ലായിരുന്നു'. (ഇഹ്യാ 4:160). ഉമർ (റ) ഒരു വേള ഒരു പുൽകൊടി കയ്യിൽ പിടിച്ചു കൊ് പറഞ്ഞു. ഞാനീ പുല്ലു പോലെ വിചാരണയില്ലാത്തവനായിരുന്നു വെങ്കിൽ, ഉമ്മ എന്നെ പ്രസവിച്ചില്ലായിരുന്നു വെങ്കിൽ.... നരകത്തെ ഓർത്ത് കരഞ്ഞിരുന്ന ഖലീഫ ഉമർ (റ) എന്റെ കവിൾ തടങ്ങളിൽ ആ വരകൾ തെളിഞ്ഞു കാണാമായിരുന്നു. (ഇഹ്യാ 4:161)

 

പരലോക ശിക്ഷകളെ കുറിച്ചുള്ള താക്കീതുകൾ ഹൃദയശുദ്ധിയുള്ള വിശ്വാസികളെ അമ്പരപ്പിച്ചിരുന്നു. അസ്വസ്ഥതയും ഭയവും ഉദ്ദീപിപ്പിച്ചിരുന്നു. ഖലീഫ ഉമർ (റ) ഒരു നാൾ നടന്നു പോകുന്നു. വഴിവക്കിലൊരു വീട്ടിൽ ഒരാൾ ശബ്ദത്തിൽ ഖുർആനോതി

നിസ്ക്കരിക്കുന്നു. പാരായണ ശബ്ദം കേട്ട ഉമർ (റ) ശ്രദ്ധിച്ചു നിന്നു. സൂറത്തുന്നൂറായിരുന്നു പാരായണം ചെയ്തിരുന്നത്. അതിലെ “നിശ്ചയം നിന്റെ നാഥന്റെ ശിക്ഷ വന്ന് ഭവിക്കുക തന്നെ ചെയ്യും. അതിനെ തടയുന്ന ഒന്നും തന്നെയില്ല.' എന്നർഥം വരുന്ന സൂക്തമെത്തിയപ്പോൾ പേടിച്ചു പോയ ഉമർ (റ) വാഹനപ്പുറത്ത് നിന്ന് ഇറങ്ങി അൽപം വിശ്രമിച്ചു. വിഷാദം പൂ ഹൃദയത്തോടെ വീട്ടിൽ തിരിച്ചെത്തി. ഒരു മാസക്കാലം രോഗബാധിതനായി കിടന്നു. (ഇഹ്യ

4:160)


തസ്വവുഫ്

തസ്വവുഫും സൂഫിസവുമെല്ലാം ഇസ്ലാമിനു പുറത്താണെന്ന ധാരണയും. സത്യത്തിൽ തികഞ്ഞ അജ്ഞതയാണിത്. സൂഫിസം ഇസ്ലാമിന് അന്യമല്ല. തിരു നബി (സ്വ) യുടെ പാഠശാലയിൽ നിന്നാണിതിന് അസ്ഥിവാരമിട്ടത്. സൂക്ഷ്മമായ പഠനത്തിൽ അത് ഖുർആനിലും സുന്നത്തിലും പറഞ്ഞത് തന്നെയെന്ന് വ്യക്തമാകുന്നു. കാരണം ആത്മസംസ്കരണവും ഹൃദയശുദ്ധീകരണവും ഭൗതിക

വിരക്തിയും ലക്ഷ്യം വെച്ച് വിശുദ്ധ ഖുർആനിൽ നിരവധി സൂക്തങ്ങള് , തസ്കിയത്ത് എന്നപദം കൊു ദ്ദേശിക്കുന്ന അതേ ആശയമാണ് തിരു നബി (സ്വ) ഇഹ്സാൻ പ്രയോഗത്തിലൂടെ

ഒന്നു കൂടി വിശദമാക്കിയത്. തസ്കിയത്ത് കെയും ഇാൻ കെയും സാധ്യമാകുന്ന അതേ നേട്ടം തന്നെയാണ് തസ്വവുഫ് കൊും സാധ്യമാകുന്നത്.

 

പ്രമുഖ സൂഫിയായ അബൂനസ് സിറാജ് (ഹി :378), തന്റെ ഗ്രന്ഥമായ 'മ്മ' യിൽ സൂഫികൾ ഖുർആൻ സ്വീകരിച്ചവരും നബിചര്യകൾ പിൻപറ്റാൻ ത്യാഗം ചെയ്യുന്നവരും സ്വഹാബികൾ, താബിഉകൾ എന്നിവരെ പിൻപറ്റിയവരുമാണെന്ന് വിശദീകരിച്ചശേഷം സഫി

പ്രമേയങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു. സൂഫികളുടെ പ്രധാന പ്രത്യേകത അനാവശ്യ ങ്ങൾ വർജ്ജിക്കുക. പരമലക്ഷ്യമായ അല്ലാഹുവിന്റെ തൃപ്തി കൈവരുത്തുന്നതിന് വിഘാതം സൃഷ്ടിക്കുന്നത് മുഴുവൻ വെടിയുക എന്നിവയാണ്. ഈ ത്യാഗം പരിപോഷിപ്പിച്ചെടുക്കാൻ വേ സഹനശീലത്തിന്റെ അടിസ്ഥാന ശിലകളെ കുറിച്ചദ്ദേഹം പറയുന്നത് കാണുക: “കുറഞ്ഞ ഭൗതിക സുഖം കൊ് മതിയാക്കുക. ജീവന്റെ നിലനിൽപിനാവശ്യമായ കുറഞ്ഞ അളവിൽ മാത്രം ഭക്ഷണം കഴിക്കുക. സമ്പന്നതയെ വെറുത്ത് ദാരിദ്ര്യം തൃപ്തിപ്പെടുക. ഔന്നത്യവും സ്ഥാനമാനവും മോഹിക്കാതിരിക്കുക. നിലവിനയം കാണിക്കുക. കഷ്ടപ്പാടു കൾ ത്യാഗമനസ്സോടെ സഹിക്കുക. ദേഹാഗ്രഹങ്ങൾക്ക് വഴങ്ങാതിരിക്കുക. ആരാധനകളിൽ കഠിനാദ്ധ്വാനം ചെയ്യുക തുടങ്ങിയവ സ്വൂഫികളുടെ മുഖമുദ്രയാണ് (ചുമ്മാ 11).

 

സൂഫിസം ജനിക്കുന്നത് തിരു നബി (സ്വ) യുടെ ഭാവങ്ങളിലാണ്. ശരീഅത്തിന്റെ പണിപ്പുരയിൽ മാറ്റുരച്ച് ഉറപ്പു വരുത്താത്തതൊന്നും അതിലില്ല. സഫി പ്രമുഖനായ ഇമാം ഖുശൈരി പറയുന്നത് കാണുക: തസ്വവുഫിന്റെ നിർമ്മാണവും ആകെത്തുകയും മതനിയമങ്ങൾ സൂക്ഷിച്ചു കൊ് നടക്കുന്നതിലും ഹറാമിലേക്കും ഹറാമെന്ന് സംശയിക്കപ്പെടുന്നതിലേക്കും കൈനീട്ടാതിരിക്കുന്നതിലുമാണ്. മാത്രമല്ല ബാഹേന്ദ്രിയങ്ങളെ അതു തായ്മകളിൽ നിന്ന് തട്ടിത്തിരിക്കുകയും ശ്വാസോച്ഛാസം വരെ അല്ലാഹുവിന്റെ തൃപ്തിയിലാക്കാൻ ശ്രമിക്കുകയും ചെയ്യണം. (രിസാലത്തുൽ ഖുശൈരി 185) സൂഫി അധ്യാപനങ്ങളുടെ സത്തയിലേക്ക് വിരൽ ചി ശൈഖ് ജീലാനി (റ) (ഹി. 561) ഇങ്ങനെ പറഞ്ഞു: സത്യമാർഗ്ഗം പിന്തുടരുക. ബിദ്അത്ത് ഉ മക്കരുത്. വഴിപ്പെടുക. ഭിന്നിക്കരുത്. തൗഹീദ് ഉൾകൊള്ളുക. ശിർക്ക് ചെയ്യരുത്. സത്യമംഗീകരിക്കുക. സംശയിക്കരുത്. ക്ഷമ കൈകൊട്ടുക. പരിഭാന്തിയിലാകരുത്. വഴിപാടു കളാൽ സംഘടിക്കുക, ഛിന്നഭിന്നമാകരുത്.' ( ഹുൽ ഗൈബ് 10) ഇമാം ശാദുലി (റ) ന്റെ (ഹി 656) വാക്കുകൾ കൂടി കാണുക: അടിമവേലക്ക് ശരീരത്തെ ശീലിപ്പിക്കുകയും രക്ഷിതാവിന്റെ നിയമത്തിലേക്ക് കൊു വരികയും ചെയ്യുക. ഇമാം ഗസ്സാലി (റ) ന്റെ ഭാഷയിൽ തസ്വവുഫ് ഉൾകൊളളൽ ഓരോ മുസ്ലിമിനും നിർബന്ധമത്. കാരണം ന്യൂനതകളും ചാപല്യങ്ങളും ഇല്ലാത്തവരായി പ്രവാചകന്മാരല്ലാതെ മറ്റാരുമില്ല. (ശർഹുൽ ഹിക്കം : ഇബ്നു അജീബ് 1:7) സൂഫികളുമായി ബന്ധപ്പെടാനിടവന്നതിനു ശേഷം ഈയ ആത്മീയോത്കർഷം എങ്ങനെയെന്ന് ജീവിതാനുഭവത്തിൽ നിന്ന് ഇമാം ഗസ്സാലി (റ) വിവരിക്കുന്നത് കൂടി കാണുക: “എന്റെ ജീവിതാരംഭത്തിൽ സ്വാലിഹുകളുടെ സ്ഥിതി വിശേഷങ്ങളും ആരിഫുകളുടെ സ്ഥാനമാനങ്ങളും നിഷേധിച്ചിരുന്നു. അങ്ങനെ എന്റെ ആത്മീയഗുരു യൂസുഫുന്നതായുമായി കു മുട്ടാനിടയായി. അദ്ദേഹം കഠിനയജ്ഞത്തിലൂടെ എന്റെ മനസ് തെളിയിച്ചു. പല ഭാഗ്യങ്ങളും എന്റെ മനസ്സിനെ കടാക്ഷിച്ചു കൊിരുന്നു. ഒരിക്കൽ അല്ലാഹുവിനെ സ്വപ്നത്തിൽ ദർശിച്ചു. അവൻ എന്നോട് കൽപിച്ചു: "അബൂ ഹാമിദ്, നിന്റെ ജോലികൾ ഉപേക്ഷിക്കുക. എന്റെ തിരു നോട്ടത്തിനു വിധേയരായ ചില ദാസന്മാരെ ഭൂമിയിൽ നിയോഗിച്ചിട്ടു്. എന്റെ പ്രീതിക്കു വി ഇഹലോകം വിറ്റവരാണവർ. അവരു മായി സമ്പർക്കപ്പെടുക.' ഞാൻ പറഞ്ഞു: അല്ലാഹുവേ, അവരെ കുറിച്ച് സഭ വിചാരം എനിക്ക്

"ഭൗതിക പ്രേമമാണ് നിന്നെ അവരു മായി അകറ്റുന്നത്. ഇഹലോകത്ത് നിന്ന് നിന്ദ്യനായി ഇറങ്ങി പോകാനിടവരുന്നതിന് മുമ്പ് തന്നെ തന്നിഷ്ടപ്രകാരം തിരിച്ചു പോരുക. ഞാൻ സ്വപ്നത്തിൽ നിന്നെഴുന്നേറ്റു. സന്തോഷവാനായി ശൈഖിനെ സമീപിച്ചു. സംഭവങ്ങളെല്ലാം വിശദീകരിച്ചു. അദ്ദേഹം പുഞ്ചിരി തൂകി പറഞ്ഞു: തുടങ്ങിയതേയുള്ളൂ. നമ്മുടെ സമ്പർക്കം സുദൃഢമായാൽ അല്ലാഹു വിന്റെ ശക്തിയാകുന്ന അനം കൊ നിന്റെ നേത്രങ്ങൾ സുറുമയെഴുതപ്പെടും' (ശബ്ിയാതെ സഫിയ അബ്ദുൽ ബാഖി സുറൂർ 154)

ചുരുക്കത്തിൽ തസ്വവുഫ് പ്രവാചക നിർദ്ദേശങ്ങളും നിദർശനങ്ങളും മാത്രമാകുന്നു. പരമമായ സ്നേഹത്തിന്റെ മൂർത്തീഭാവവും പരീക്ഷണത്തിന്റെ തീചൂളയുമാകു ന്നു. സ്വർഗ്ഗവും റബ്ബിന്റെ

തൃപ്തിയുമാണ് മുദ്രാവാക്യം. ശത്രു സംഹാരം നടത്തി പിശാചിനെ

ഹോമകുണ്ഡത്തിലേക്കെറിയലാണ് ലക്ഷ്യം. അനാചാരങ്ങൾക്കും തിന്മകൾക്കും അവിടെ സീറ്റില്ല. ഫികൾ തിരു നബി (സ്വ) യുടെ പർണ്ണശാലയിലെ ശിഷ്യന്മാർ മാത്രം. ഇസ്ലാമിന് വിരുദ്ധമായതൊന്നും അവർ ചെയ്യുന്നില്ല.


സ്വൂഫികൾ

 

തിരു നബി (സ്വ) യുടെ ആത്മീയഭാവത്തിന്റെ സന്തതിയാണ് സൂഫിസമെങ്കിൽ എന്തു കെട് സഫി എന്ന നാമം സ്വഹാബിമാർ നാഗീകരിച്ചില്ല. സൂഫി ഗുണങ്ങൾ ഏറ്റവും കൂടുതൽ ഒത്തു ചേർന്നവരായിരുന്നല്ലോ സ്വഹാബികൾ. എന്നിട്ടും സ്വഹാബി എന്ന പേരിലാണല്ലോ അവരറിയപ്പെട്ടത്. ഈ സംശയത്തിനു ഇമാം ഖുശൈരി (റ) പറയുന്ന മറ്റു പടി ഇതാണ്: “നബി (സ്വ) യുടെ സഹവാസം കൊനു ഗൃഹീതരായ ജനങ്ങൾക്ക് ആ സഹവാസത്തിന ക്കാൾ വലിയ ഒരു വിശേഷണം വേറെയില്ലാത്തതിനാൽ ആ ബന്ധത്തെ അറിയിക്കുന്ന സ്വഹാബി എന്ന അപരനാമത്തിലറിയപ്പെട്ടു. പിന്നീട് സ്വഹാബി സഹവാസം ലഭിച്ചവർ താബിഉകൾ എന്നും അവരെ തുടന്നവർ താബിഉതാബിഅ് എന്നും അറിയപ്പെട്ടു. പിന്നീട് അങ്ങനെയൊരു സ്ഥാനം നൽകാനില്ലാതെയായപ്പോൾ മതകാര്യങ്ങളിൽ കൂടുതൽ നിഷ്കർഷത പാലിച്ചു വന്നവർ സാഹിദുകൾ, ആബിദുകൾ എന്ന പേരിലറിയപ്പെട്ടു. പിൽകാലത്ത് മതരംഗത്ത് ബിദ്അത്തും വിഭാഗീയതയും വളർന്നു വന്നു. ഓരോ വിഭാഗവും സാഹിദ് നാമത്തിൽ അവകാശം തർക്കമുന്നയിക്കാൻ തുടങ്ങി. അപ്പോഴാണ് അഹ്ലുസ്സുന്നയിലെ ഉന്നതരും ഹൃദയശുദ്ധിയുള്ളവരും ശ്വാസോച്ഛ്വാസം വരെ അല്ലാഹുവിന്റെ പ്രീതിക്കു ചലിപ്പിക്കാൻ പ്രാപ്തരുമായ മഹാന്മാക്കളെ സൂഫി എന്ന നാമത്തിൽ വിളിക്കാൻ തുടങ്ങിയത്. ആത്മ സംസ്ക്കരണത്തിന്റെ ഉത്തുംഗതയിലെത്തിയ ആ മഹാത്മാക്കൾക്ക് ഹിജ്റ 200 ന് മുമ്പ് തന്നെ ഈ പേര് പ്രസിദ്ധിയാർജ്ജിച്ചിരുന്നു. (രിസാലത്തുൽ ഖു ശരി. പേഷ് പ്രസിദ്ധ ചരിത്ര പണ്ഢിതൻ ഇബ്നു ഖൽദൂൻ മുഖദ്ദിമഃ യിൽ പറയുന്നത് ശ്രദ്ധിക്കു

മതപരമായ വിജ്ഞാനങ്ങളിൽ സമൂഹത്തിൽ പിന്നീടായതാണ് തസ്വവുഫ്. സൂഫികളുടെ ശൈലിയും ത്വരീഖത്തും മുൻഗാമികളുടെയും സ്വഹാബികൾ, താബിഉകൾ, ദീനിന്റെ ഇമാമുകൾ എന്നിവരിൽ പ്രമു ഖരുടെയും ജീവിതത്തിലുമായിരുന്നു. അതിന്റെ അടിസ്ഥാനം ഇബാദത്തിനും അല്ലാഹു വിന് വി ജീവിതം നീക്കിവെക്കുന്നതിനും ത്യാഗം ചെയ്യുക. ഭൗതിക താൽപര്യങ്ങളിൽ നിന്നകന്ന് പൂർണ്ണമായും സുഖഭോഗങ്ങൾ ഒഴിവാക്കി വിരക്തിയിൽ ജീവിക്കുക എന്നത്. ഇതാകട്ടെ സ്വഹാബത്തിലും സലഫുകളിലും നിറഞ്ഞു നിന്നിരുന്നു. പിൽക്കാലത്ത് ഈ ധാരയിൽ നിന്ന് ജനങ്ങളകന്നപ്പോൾ താം നൂറ്റാിലും അതിനു ശേഷവും ഇബാദത്തുമായി കഴിഞ്ഞു കൂടുന്നവർ സൂഫികൾ എന്ന പേരിലറിയപ്പെട്ടു.


സൂഫി തത്വങ്ങൾ

സുപ്രധാനവും മൗലികവുമായ അടിത്തറകളിലാണ് സൂഫി തത്വങ്ങൾ നിലകൊള്ളുന്നത്. ആത്മസമരം (മുജാഹദം), അല്ലാഹു വിനോടുള്ള പരമമായ പ്രേമം (മുഹബ്ബത്ത്) എന്നിവയാണവ. ഹൃദയശുദ്ധി കൈവരിക്കുന്നതിലൂടെ മനുഷ്യൻ നന്നായി തീരും. അത് നേടിയെടുക്കാൻ നടത്തുന്ന ത്യാഗവും സമയവുമാണ് മുജാഹദം. അതു പദേശിക്കു ന്നവരാണ്

ഗുരുക്കന്മാർ. വലിച്ചു കൾ, സാഹിദുകൾ, സൂഫികൾ, ശൈഖുമാർ എന്നീ

അപരനാമത്തിലറിയപ്പെടുന്നവർ ആത്മീയാചാര്യന്മാരായ ഗുരുക്കളിലൂടെ തിരു നബി (സ്വ) യുടെ അധ്യാപനങ്ങൾ ഉൾക്കെത് പ്രവർത്തിക്കുകയാണ് ആത്മശുദ്ധിയുടെ വഴി. ഒരു

ഉദാഹരണത്തിലൂടെ ഈ വസ്തുത നമുക്ക് മനസ്സിലാക്കാം. പ്രഭാതത്തിൽ സൂര്യനുദിക്കുന്നതോടെ സന്ധ്യയുടെ ഇരുൾ നീങ്ങുന്നു. രാത്രിയിൽ പ്രകാശമില്ലാതെ നാം ഒന്നും കാണുന്നില്ല. ഇരു ഭയം മാത്രം ബാക്കി. സൂര്യപ്രകാശത്തിൽ നാം സർവ്വ വസ്തുക്കളെയും കാണുന്നു. എങ്കിലും നമ്മുടെ നഗ്നദൃഷ്ടിയിൽപ്പെടാത്ത ധാരാളം വസ്തുക്കൾ അന്തരീക്ഷത്തിലും അണുക്കൾ, കീടങ്ങൾ, ചെറുപ്രാണികൾ തുടങ്ങിയവയെ സൂര്യനുദിച്ച് പ്രകാശം പരന്നിട്ടും കാണുന്നില്ല. എന്നാൽ സൂര്യപ്രകാശം ദർപ്പണത്തിലേക്കു പതിപ്പിക്കുകയും ദർപ്പണത്തിലൂടെ പ്രതിഫലിപ്പിക്കുന്ന പ്രകാശത്തിൽ നോക്കുകയും ചെയ്താൽ കീടങ്ങളെ കു പിടിക്കാൻ കഴിയുന്നു. ഇതു പോലെ പ്രവാചക കുടുംബത്തിലെ സൂര്യഗോളമായ തിരു നബി (സ്വ) യുടെ സന്ദേശങ്ങൾ സ്വീകരിച്ച് മുസ്ലിമിന്റെ ഹൃദയം അന്ധകാരം നീങ്ങി ഈമാനിക പ്രകാശം കൊ് പ്രഭാപൂരിതമായിട്ടു്. എങ്കിലും ആ ഹൃദയത്തിൽ അടിഞ്ഞു കൂടിയ നിരവധി കീടങ്ങളും ബാക്ടീരിയകളുമു്. അഹങ്കാരം, അസൂയ, ലോകമാന്യം, വെറുപ്പ്, ദേഷ്യം, പക തുടങ്ങിയവയാണത്. ഇവയെ പെട്ടെന്ന് കു പിടിക്കാൻ കഴിയുകയില്ല. സ്വഹാബികളും താബിഉകളും പ്രവാചക സഹവാസമെന്ന മഹാഭാഗ്യം കാത് നേടിയെടുത്തു . പിൻഗാമികൾക്കത് കു പിടിച്ചു ചികിത്സിച്ചു സുഖപ്പെടുത്താനുള്ള എളുപ്പ വഴി നബി (സ്വ) യുടെ സന്ദേശങ്ങൾ ആത്മീയ ഗുരുക്കന്മാരാകുന്ന കണ്ണാടിയിലൂടെ പ്രതിഫലിപ്പിക്കുകയാണ്. ആ ദർശനം വഴി നേടിയെടുക്കുന്നത് ആത്മശുദ്ധീകരണമാണ്.

 

ആത്മീയ ഗുരുക്കൾക്ക് ആവേശം പകരുന്ന ഒരു ഹദീസ് കാണുക. അനസ് (റ) പറയുന്നു : "തിരു നബി (സ്വ) എന്നെ വിളിച്ചു ഉപദേശിച്ചു. എന്റെ കുഞ്ഞു മോനേ, പ്രഭാതം മുതൽ പ്രദോഷം വരെ ഒരു മനുഷ്യനോടും യാതൊരു വെറുപ്പും നിന്റെ മനസ്സിലില്ലാതെ ജീവിക്കാൻ കഴിയു മെങ്കിൽ നീ അത് ചെയ്യുക. അതെന്റെ ചര്യയാണ്. എന്റെ ചര്യ പുനരുജ്ജീവിപ്പിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്.' (തിർമുദി) ഭൗതിക വിരക്തിയിൽ പൂർണ്ണത പ്രാപിച്ചു കൊാണ് ഈ സുന്നത്ത് പുനരുജ്ജീവിപ്പിക്കാൻ

ഫീ ലോകത്തിന് കഴിഞ്ഞത്. ജനസ്വാധീനവും അധികാരമോഹവും ഭൗതിക പ്രേമവും കുടികൊള്ളുന്ന ഹൃദയത്തിൽ ഈ ചര്യ പ്രവേശിക്കുകയില്ല. (അവാരിഫുൽ മആരിഫ് 303) ആത്മശുദ്ധി നേടുന്നതിന് കഠിനാദ്ധ്വാനം ചെയ്യുന്ന മുജാഹദ യെ കുറിച്ചുള്ള ചിത്രം ഇങ്ങനെയാണ്. അല്ലാഹുവിൽ നിന്ന് മനുഷ്യനെ അകറ്റുന്ന നാലു പ്രതികളും. മനസ്സ്, ദുൻയാവ്, പിശാച്. സൃഷ്ടികൾ. ഇവ നാലും വ്യത്യസ്ത ശൈലിയിൽ മനുഷ്യന്റെ പ്രയാണത്തിന് മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നു. ഇവയിൽ ഒന്നാംപ്രതി മനസ്സാണെന്ന് തിരിച്ചറിയലും സ്വന്തം പോരായ്മകൾ കണ്ടെത്തി തിരുത്താനുള്ള ആർജവം നേടലുമാണ് ആത്മസമരത്തിന്റെ ഒന്നാംഘട്ടം. ഈ ഘട്ടം വിജയകരമായി നേരിട്ടാൽ പിന്നീടുള്ള പ്രയാണത്തിൽ പിശാച് നിയ രം പിഴപ്പിക്കാനും പീഡിപ്പിക്കാനും ശ്രമിക്കും. ആ സന്ദർഭത്തിലാണ് ശൈഖിന്റെ പിൻബലം ഈയിരിക്കേത്. പ്രസിദ്ധ ന്യൂഫി ചിന്തകനായ ഇബ്നു അജീബ (റ) പറയുന്നത് കാണുക: “നേർമാർഗ്ഗം തേടുന്നവർക്ക് മുജാഹദ ചെയ്തു ശോഭിക്കാൻ കഴിയൂ. ആരംഭം ശുഭമായാൽ അവസാനവും ശുഭം തന്നെ. അലസതയും വീഴ്ചയും കൈവെടിഞ്ഞ് അത്യദ്ധാനം ചെയ്യുന്നവർക്കേ വിജയ പ്രതീക്ഷയുള്ളൂ.' (ഈഖാളുൽ ഹിമം 2:370)

 

അല്ലാഹു വിനോടുളള പരമമായ പ്രേമമാണല്ലോ സൂഫി തത്വങ്ങളിൽ രാമത്തെത്. ഇത് സാധിച്ചെടുക്കുന്നതിന് നിരവധി ത്യാഗം ചെയ്യുന്നവരാണ് മുർശിദുകളായ ആത്മീയ ഗുരുക്കന്മാർ. നിരവധി അഗ്നി പരീക്ഷകൾ അവർ നേരിടുന്നു. സൂക്ഷ്മതയാണ് ആ ജീവിതത്തിലെ പ്രധാന ധർമ്മങ്ങളിലൊന്ന്. തിരു നബി (സ്വ) യുടെ പാഠശാലയിൽ നിന്ന് പകർത്തിയ സുന്നത്തുകൾ ഒന്ന് പോലും ചോർന്നു പോകാതെ അതീവ സൂക്ഷ്മതയോടെ അനുഷ്ഠിക്കുകയും ശരീരത്തിന് പ്രയാസരഹിതമാക്കുകയും ചെയ്യുന്നതായി ഔലിയാക്കളു ടെയും സൂഫികളുടെയും ജീവിതം പഠനവിധേയമാക്കുന്ന ആർക്കും

ബോധ്യപ്പെടുന്നതാണ്. ചില ഉദാഹരണങ്ങൾ:

മിമ്പറുകളിൽ നിന്ന് പോലും സൂഫി ദർശനങ്ങൾ പ്രബോധനം ചെയ്ത മഹാനായ സാഹിദാണ് ശിബ്ലി നു അമാൻ (റ) (മരണം ഹിജ്റ 334). ഗുരുവായ ശിബ്ലിയു ടെ മരണസമയത്തെ സ്ഥിതി വിശേഷമെന്തായിരുന്നു വെന്ന് അദ്ദേഹത്തിന്റെ പരിചാരകനോട് ചോദിച്ചപ്പോൾ ഇങ്ങനെയായിരുന്നു മറുപടി. അദ്ദേഹത്തിന്റെ ശബ്ദം നിലച്ചു. അവയവങ്ങൾ പ്രവർത്തന രഹിതമായപ്പോൾ വുളു ചെയ്തു കൊടുക്കണമെന്ന് ആംഗ്യഭാഷയിൽ എന്നെ അറിയിച്ചു. ഞാൻ വുളു ചെയ്തു കൊടുത്തു. പക്ഷേ, അദ്ദേഹത്തിന്റെ ഇടതൂർന്നു വളർന്ന താടി തിക്കകറ്റി കൊടുക്കുവാൻ ഞാൻ മറന്നു പോയി. ഉടനെ എന്റെ കൈ പിടിച്ചു താടിയിലേക്ക് നീക്കി. ഞാൻ ആ സുന്നത്ത് ഗുരുവിന് നിർവ്വഹിച്ചു കൊടുക്കുകയും ചെയ്തു'. (അവാരിഫ് 317) ശൈഖ് ജിലാനി (റ) ഒരു രാത്രിയിൽ നാൽപതു തവണ കുളിച്ചതും സുന്നത്ത് സൂക്ഷിച്ചതിന്റെ ഉദാഹരണമാണ്. രാത്രിയിൽ വലിയ അശുദ്ധി യാൽ ഉടനെ കുളിച്ചു ശുദ്ധി വരുത്തൽ നിർബന്ധമില്ല. എങ്കിലും സുന്നത്താണ്. സുബ്ഹി നിസ്ക്കാരത്തിനു മുമ്പ് കുളിക്ക നിർബന്ധമുളളൂ. എന്നിട്ടും സ്ഖലനം വഴി അശുദ്ധിയും ഉടനെ ശൈഖ് ജീലാനി (റ) കുളിച്ചു. വീം അശുദ്ധി, വരും കുളിച്ചു. ഈ പരീക്ഷണം നാല്പതു തവണ ആവർത്തിച്ചു. ശൈഖവർകൾ വിജയിച്ചു. സുന്നത്തു കൾ പാലിച്ചു. ശരീരമൊരുക്കി ആത്മീയത ഉൾകൊ മഹാത്മാക്കളിൽ ഒരാളാണ് നഫീസത്തുൽ മിസ്രിയ്യ (റ) (മരണം ഹിജ്റ 208). മക്കയിൽ ജനിച്ച് മദീനാശരീഫിൽ വളർന്നു ഈജിപ്തിൽ കുടിയേറി പാർത്ത മഹതിയുടെ ജീവിതം ജനങ്ങൾക്ക് ഇസ്ലാമിക് പ്രഭ ചൊരിയുന്നതായിരുന്നു. നോമ്പും നിസ്ക്കാരവും ഖുർആൻ പാരായണവുമായി കഴിഞ്ഞു കൂടിയ മഹതി സ്വന്തം കരങ്ങൾ കൊ് ഖബർ കുഴിക്കു കയും

അതിലിറങ്ങിയിരുന്നു 190 പ്രാവശ്യം ഖുർആനോതി തീർക്കുകയും ചെയ്തിരുന്നു . മരണാസന്നയായി കിടക്കുമ്പോൾ നോമ്പു കാരിയായിരുന്നു. നോമ്പു മുറിക്കണമെന്ന് ചികിത്സിച്ച ഡോക്ടർമാർ നിർദ്ദേശിച്ചപ്പോൾ അവർ പ്രതികരിച്ചത് ഇങ്ങനെയാണ്. കഴിഞ്ഞ മുപ്പത് വർഷമായി എന്നെ നോമ്പുകാരിയായി മരിപ്പിക്കണമെന്ന് ഞാൻ അല്ലാഹു വിനോട് ആ ആ ചെയ്യുന്നു. അതിനവസരം കിട്ടിയതാണിപ്പോൾ. എന്നിട്ട് ഞാനീ നോമ്പ് മുറിക്കുകയോ, അതൊരിക്കലു മില്ല.' (നൂറുൽ അബ്സ്വാർ)

 

ചുരുക്കത്തിൽ, ഔലിയാക്കളും ശൈഖുമാരും സൂഫികളും തിരു നബി (സ്വ) യുടെ ആത്മീയ ഭാവങ്ങളിൽ നിന്നകന്നവരല്ല; കൂടുതൽ അടുത്തവരാണ്. വെട്ടിപ്പും തട്ടിപ്പുമായി നടന്നു ഭൗതിക സുഖങ്ങളിൽ മുഖം കുത്തിയവരല്ല. ആത്മത്യാഗം ചെയ്തവരാണ്. സുന്നത്തും ഫർളും ഒഴിവാക്കി സുഖിച്ചു വിലസിയ അലസന്മാരല്ല; പട്ടിണി കിടന്നും ഉറക്കമൊഴിച്ചും കഷ്ടപ്പെട്ട് ആരാധിച്ചവരാണ്.


ആത്മീയ ബന്ധം

ആത്മീയാചാര്യരുമായി ബന്ധപ്പെടൽ വിശ്വാസിയുടെ ആത്മപരിപോഷണത്തിനും സംരക്ഷണത്തിനും അനിവാര്യമാണ്. ഈമാൻ സംരക്ഷിക്കാനും ജീവിതത്തിൽ സംതൃപ്തിയും സൂക്ഷ്മതയും കൈവരിക്കാനും ഇതാവശ്യമാണ്. നന്മയുടെ ഗോപുരങ്ങളിലേക്കുള്ള മാർഗ്ഗദർശിയുടെ ആവശ്യത്തിൽ ഊന്നിക് ഇമാം ഗസ്സാലി പറയുന്നതിങ്ങനെയാണ്; "സന്മാർഗ്ഗത്തിൽ പ്രവേശിക്കുന്നവന് വഴികാട്ടി അത്യാവശ്യമാണ്. ദുസ്വഭാവം നിർമ്മാർജ്ജനം ചെയ്ത് സൽസ്വഭാവിയാക്കിയെടുക്കുന്ന തു. അവരാണ് ശിഷ്യരെ പടിപടിയായി വളർത്തിയെടുക്കുന്ന മുറബ്ബിയായ ശൈഖുമാർ. കൃഷിയെ പരിപാലിക്കുന്ന കർഷകനെ പോലെയാണ് മുറബ്ബിയായ ഗുരു. കൃഷിയിൽ പൊന്തി വരുന്ന കള, കല്ല്, പുല്ല്, ചപ്പ് ചവറുകളെല്ലാം എടുത്ത് നീക്കി കൃഷിയെ നന്നാക്കി പലതവണ വെള്ളം നിർത്തി സംരക്ഷിക്കുന്നതിന് ഒരു കർഷകൻ അനിവാര്യമാണെന്നതു പോലെയാണ് മുറബ്ബിയായ ശൈഖുമാർ. ജനമനസ്സുകളിൽ മുളച്ചു പൊന്തുന്ന കളകൾ പറിച്ചു നീക്കി ഈമാനിന്റെ ചെടി സംരക്ഷിക്കുന്നവർ. അതിനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. അന്ത്യ പ്രവാചകൻ തിരു നബി (സ്വ) വഫാത്താകുമ്പോൾ ഈ ദൗത്യനിർവ്വഹണത്തിന് ഖുലഫാഉറാശിദുകളെ നിയോഗിച്ചു. അവർ അടുത്ത തലമുറയെയും. അന്ത്യനാൾ വരെ ഇതു തുടർന്നു കൊണ്ടിരിക്കുന്നു.' (ഇഹ്യ 3:55)

 

ലോകത്ത് ഒട്ടു മുക്കാൽ ഉൽപന്നങ്ങളിലും മായം ചേർക്കപ്പെട്ടതു പോലെ ശൈഖുമാരിലും മായം കലർന്നിട്ടു്. യഥാർഥ ഗുരുക്കന്മാരെയാണ് കത്ത്. ഭക്തരും ശുദ്ധമ സാത്വികരുമായവരെ. തട്ടിപ്പിന്റെ വിവിധ മുഖങ്ങൾ സ്വീകരിച്ച് മയക്കു മരുന്നും മയക്കു മന്ത്രവും കൈമുതലാക്കിയ കള്ളനാണയങ്ങൾ ധാരാളം മാർക്കറ്റിലിറങ്ങിയിട്ടു്. അവരുമായി അടു ക്കുക പോലും ചെയ്യരുത്.

 

യഥാർഥ ശൈഖുമാർ ഇസ്ലാമിക് പ്രഭ ചൊരിയുന്നവരും അന്ധവിശ്വാസവും അവിശ്വാസവും വെറുക്കുന്നവരുമായിരിക്കും. ഭൗതിക നേട്ടങ്ങൾക്ക് അവരുടെ മുന്നിൽ പ്രസക്തിയില്ല. അവരുമായി ബന്ധപ്പെട്ടു കൊാകണം അല്ലാഹുവിലേക്കടുത്. ഈ വസ്തുതയിലേക്ക് വിരൽ ചി ഇബ്നു അത്വാഉല്ലാഹി സിക്കന്തരി പറയുന്നത് ശ്രദ്ധിക്കുക: “നേർവഴിയിലെത്തണമെന്ന് ഉദ്ദേശിച്ചവർ യോഗ്യനായ ശൈഖിനെ അന്വേഷിക്കണം. ദേഹേച്ഛകൾ തിരസ്കരിച്ച ത്വരീഖത്തിൽ കാലുറച്ച് ശൈഖിനെ കിട്ടിയാൽ അദ്ദേഹത്തിനു വഴങ്ങി ജീവിക്കണം. ദേഹേച്ഛയുടെ തടവറയിൽ നിന്ന് യമാനനായ റബ്ബിന്റെ ദർബാറിലേക്കു നിന്നെ പിടിച്ചുയർത്തുന്നവനായിരിക്കണം നീ ഗുരുവായി കെടു നടക്കുന്നവൻ. അല്ലാഹു വിന്റെ പ്രകാശം ഖൽബെന്ന കണ്ണാടിയിൽ തെളിയിക്കണം.' (ലത്വാഇഫുൽ മിനൻ 167) ആത്മീയ ബന്ധത്തിന്റെ വഴികളിലേക്ക് ഖുർആൻ വെളിച്ചം വീശുന്നത് കാണുക. “സത്യവിശ്വാസികളേ, അല്ലാഹു വിനു തഖ് വ ചെയ്യുകയും അവന്റെ സാമീപ്യത്തിനു തകുന്ന മാധ്യമങ്ങളെ അന്വേഷിക്കുകയും അവന്റെ മാർഗ്ഗത്തിൽ സമരത്തിനിറങ്ങു കയും ചെയ്യുക. നിങ്ങൾ വിജയികളാകുന്നതിന് വി. (അൽ മാഇദ: 35) അല്ലാഹു വിലേക്കടുക്കാൻ ഉപയുക്തമായ മാധ്യമങ്ങൾ അന്വേഷിച്ചു സ്വീകരിക്കണമെന്ന് ഈ സൂക്തത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ സൽപന്ഥാവിലേക്കടുപ്പിക്കാൻ അത് അത്യാവശ്യമാണ്. “ആത്മീയജ്ഞാനമുള്ള പണ്ഢിത ശ്രേഷ്ഠരും ത്വരീഖത്തിന്റെ ശൈഖുമാരുമാണ് മാധ്യമങ്ങൾ ( ബയാൻ 2:308)

 

"നിശ്ചയം, അവർ യഥാർഥ വഴിയിൽ നിലനിന്നു വരികയാണെങ്കിൽ നാം അവർക്ക് ധാരാളമായി

പാനീയം നൽകും. ഇതിൽ നാം അവരെ പരീക്ഷിക്കുന്നതിന് വി' (സൂറത്തുൽ ജിന്ന്:17) ഈ സൂക്തത്തിൽ സൂഫി ജീവിതത്തിലേക്കുള്ള സൂചനയും. ജീവിതസുഖാഡംബരങ്ങളിൽ നിന്നകന്ന് അല്ലാഹു വിന്റെ തൃപ്തിക്കു വിധേയരാകുമ്പോൾ ശരീരത്തിന്റെ നിലനിൽപിനു ജലം കണക്കെ അവരുടെ ഹൃദയങ്ങളിൽ സ്നേഹം, അറിവ് തുടങ്ങിയവ നൽകുന്നതാണ്. അതു നൽകപ്പെട്ടാൽ അവർക്ക് ആദരവും ആസക്തിയും ഒപ്പം വർദ്ധിച്ചു കൊിരിക്കും. അതേ തുടർന്ന് വീടും കുടുംബവും വെടിഞ്ഞേക്കും. ചിലരുടെ മനസ്സിന്റെ സമനില തന്നെ തെറ്റിയേക്കും. മറ്റു ചിലർ പ്രേമഭാജനത്തെ (അല്ലാഹു വിനെ തേടി ലഹരിയിലായിരിക്കും.' (സ്വാവി 4:242)

 

ആത്മീയ ആചാര്യരെ തേടി ശിഷ്യത്വം സ്വീകരിച്ച് സന്മാർഗ്ഗം പുൽകുന്നത് പുതിയ കാര്യമല്ല. പ്രവാചകനായ മൂസ (സ്വ) ഖളിറിനെ അന്വേഷിച്ചു കടത്തിയ സംഭവം വിശുദ്ധ ഖുർആനിലും സ്വീകാര്യമായ ഹദീസു കളിലും പറഞ്ഞിട്ടുളളതും സുവിദിതമായതുമാണ്. മൂസാനബി (അ) നബിയും റസൂലുമാണ്. ഖളിർ നബിയോ വലിയോ എന്നതിൽ തർക്കമു്. നബിയാണെന്ന് വെച്ചാൽ തന്നെ മൂസ (അ) നേക്കാൾ പദവികുറഞ്ഞവരാണ്. കാരണം മൂസാ (അ) റസൂൽ കൂടിയാണല്ലോ. എന്നിട്ടും മൂസാ (അ) ക്ക് അന്നു വരെ ലഭിച്ചിട്ടില്ലാത്ത ചില അദ്ധ്യാത്മിക ജ്ഞാനങ്ങൾ ഖളിറിനു അല്ലാഹു നൽകിയിരുന്നു. അത് മൂസാനബിക്കു ലഭിക്കുന്നതിന്നു മുമ്പേയാണ് ഖളിറ്റിനെ സമീപിച്ചതും സഞ്ചാരം നടത്തിയതു . ആ ബന്ധം മൂസാനബിയിൽ ചില മാറ്റങ്ങളുമാക്കുകയും ലോക ജനതക്ക് ചില നല്ല പാഠങ്ങൾ ലഭിക്കുകയും ചെയ്തു

 

 ബീവി നഫീസ (റ) ഈജിപ്തിൽ താമസമാക്കിയപ്പോൾ ഇമാം ശാഫിഈ (റ) ഇടക്കിടെ ചെന്ന് ദുആ ചെയ്യിപ്പിക്കു മായിരുന്നു. ശാഫിഈ (റ) ന് യാത്രചെയ്യാൻ കഴിയാതെയായപ്പോൾ ബീവിയുടെ അരികിലേക്ക് ആളെ പറഞ്ഞയച്ചു കൊാണ് ദു ആ ചെയ്യിച്ചിരുന്നത്. വൈജ്ഞാനിക മണ്ഡലത്തിലെ വെള്ളിനക്ഷത്രങ്ങളാണ് ശാഫിഈ (റ), അഹമ്മദു ബിൻ ഹമ്പൽ (റ) എന്നിവർ പക്ഷേ, ആത്മീയജ്ഞാനത്തിൽ അഗാധ പാണ്ഡിത്യമുളള മഹാത്മാക്കളെ സന്ദർശിക്കാൻ അവർ മടിച്ചിരുന്നില്ല. പ്രസിദ്ധ സൂഫിയായ ബാൻ റാഇനെ ഇമാം ശാഫിഈ (റ) സന്ദർശിക്കാറുമായിരുന്നു. ഒരു കൊച്ചു വിദ്യാർഥിയെ പോലെ അച്ചടക്കത്തോടെ ശൈബാനു റാഇയുടെ മുമ്പിലിരുന്ന് പല വിഷയങ്ങളും ചോദിച്ചു മനസ്സിലാക്കിയിരുന്നു. ശാഫിഈയുടെ ആ നടപടിയിൽ വിഷമം തോന്നിയ ചിലർ ചോദിച്ചു: “നിങ്ങളെ പോലുളളവർ ഈ കാടന്മാരുടെ സമീപത്ത് വരികയോ'. “അതെ, ഞങ്ങളുടെ ശ്രദ്ധയിൽ പെടാത്ത പല വിജ്ഞാനമുത്തുകളും ഇവരിൽ നിന്ന് നേടിയെടുക്കാം. ഇമാം ശാഫിഈ മറുപടി പറഞ്ഞു. ഇമാം അഹമ്മദു ബിൻ ഹമ്പലും (റ) പ്രസിദ്ധ പണ്ഢിതനായ യഹ് യബിൻ മുഈനും (റ) ഫി പ്രമുഖനായ മറ്റു ഫുൽ കർഖിയെ നിരന്തരം സമീപിക്കാറുമയിരുന്നു (ഇഹ്യാ 1-28). അധ്യാത്മികജ്ഞാനികളു ടെ ശിഷ്യത്വവും ഉപദേശങ്ങളുമില്ലാതെ കേവലഗ്രന്ഥങ്ങൾ വായിച്ചു നേർമാർഗ്ഗം പ്രാപിക്കാമെന്നു കരുതുന്നതു വിഡ്ഢിത്തമാണ്. ഇമാം ശഅ്റാനി(റ) പറയുന്നത് കാണുക:

 

ശൈഖിനെ സ്വീകരിക്കാതെ ആദ്യകാലങ്ങളിൽ കുറെയധികം കഠിനാദ്ധ്വാനം ഞാൻ ചെയ്തു നോക്കി. പ്രശസ്ത തസ്വവുഫ് ഗ്രന്ഥങ്ങളായ രിസാലത്തുൽ ഖുതി, അവാരിഫുൽ മആരിഫ്, ഖുൽ ഖു ലാബ്. ഇഹ് തുടങ്ങിയ നിരവധി ഗ്രന്ഥങ്ങൾ വായിക്കുകയും അതിൽ കാണുന്ന മാർഗ്ഗങ്ങൾ അവലംബിച്ചു ഇബാദത്തുകൾ ചെയ്തു യത്നിക്കുകയും ചെയ്തു. എന്നാൽ വഴി അതല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടപ്പോൾ ഞാൻ ശൈഖിനെ സ്വീകരിക്കു കയുമായി. വലിയ ഒരു കവാടം കടക്കാൻ ശ്രമിക്കുന്നവന്റെ പ്രതീതി അപ്പോൾ എനിക്കു കൈവന്നു. കവാടം തുറന്നിട്ടു മാ ഇല്ലയോ എന്നറിയില്ല. തുറന്നിട്ടു എങ്കിൽ പ്രവേശിക്കാം. ഇല്ലെങ്കിൽ തിരിച്ചു പോരാമെന്ന ധാരണയിൽ പല തവണ കഷ്ടപ്പാട് സഹിച്ച് യാത്ര ചെയ്യുന്നത് അഭികാമ്യമല്ല. കവാട പാറാവുകാരൻ ഉങ്കിൽ അദ്ദേഹത്തോടന്വേഷിച്ച് നിർദ്ദേശപ്രകാരം കവാടത്തിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ അദ്ധ്വാനം കുറയുകയും കാര്യം നടക്കുകയും ചെയ്യുന്നു. ഇത് തന്നെയാണ് ശൈഖില്ലാത്തവന്റെയും സ്ഥിതി. ആയുസ്സ് നശിക്കുകയല്ലാതെ ലക്ഷ്യ പ്രാപ്തി നേടാനാവുന്നതല്ല. ലത്വാഇഫു ൽ മിനൻ: ഇമാം ശഅ്റാനി 1-48)

Created at 2024-10-11 07:02:18

Add Comment *

Related Articles