നല്ല പെരുമാറ്റം

നല്ല പെരുമാറ്റം നല്ല ബന്ധത്തിനനിവാര്യമാണ്. പുഞ്ചിരിപോലും ധർമമാണെന്നു പഠിപ്പിച്ച പ്രവാചകൻ പലപ്പോഴും ആവർത്തിച്ചു പറയാറു ായിരുന്നു. “നിങ്ങളിലുത്തമൻ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്” (ബു.മു. “സൽസ്വഭാവമാണു യഥാർഥ നന്മ. നിന്റെ മനസ്സിൽ സംശയമുളവാക്കുന്നതും ജനങ്ങളറിയുന്നതും നിനക്കു വിഷമകരമായിത്തീരുന്നതുമായ പ്രവർത്തനങ്ങളാണു തിന്മ” (മുസ്ലിം). “അ ന്ത്യ ദിനത്തിൽ വിശ്വാസിയുടെ തുലാസിൽ സൽസ്വഭാവത്തേക്കാൾ ഘനം തൂങ്ങുന്ന മറ്റൊന്നുമില്ല. നീ വാക്കുകൾ പറയുന്ന ദുസ്വഭാവിയോട് അല്ലാഹു കോപിക്കുക തന്നെ ചെയ്യും” (തിർമുദി).“ധാരാളം നിസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവരുടെ പദവികൾ സൽസ്വഭാവം കൊ നേടിയെടുക്കാൻ വിശ്വാസിക്കു കഴിയും (അബൂ ദാവൂദ്). സൽസ്വഭാവം അനിവാര്യമാണെന്നു പറയുന്നതോടൊപ്പം അഹങ്കാരം വർജ്യമാണെന്നും ഹദീസുകൾ വ്യക്തമാക്കുന്നു. സൽസ്വഭാവം ജനങ്ങളെ അടുപ്പിക്കുമ്പോൾ അഹങ്കാരം അകറ്റുകയാണല്ലോ ചെയ്യുക. റസൂൽ (സ്വ) പറഞ്ഞു : “അന്ത്യനാളിൽ നിങ്ങളിൽ എനിക്കേറ്റം ഇഷ്ടപ്പെട്ടവരും എന്നോടടുത്തവരും നിങ്ങളിലെ ഉത്തമ സ്വഭാവികളാണ്. അന്ന് എനിക്കേറ്റം കോപമുള്ളവർ ജനങ്ങളുടെ മേൽ കുറ്റങ്ങളാരോപിക്കുന്നവരും അഹങ്കാരികളുമാണ്” (തിർമുദി).

സാമൂഹ്യ ജീവിതത്തിലെ വിനാശകരമായ ഒരു പ്രവണതയിലേക്കാണീ ഹദീസ് വിരൽ ചൂന്നത്. പലർക്കും അവനവൻ എല്ലാം തികഞ്ഞവരും തെറ്റു സംഭവിക്കാത്തവരും മറ്റുള്ളവരുടെ ആദരവിന്നർഹരുമാണ്. ഒരു തരം അഹന്ത സമൂഹത്തിലെ നല്ലവരെന്നു ഗണിക്കപ്പെടുന്നവരെപ്പോലും അധീനപ്പെടുത്താറു്. സ്വന്തം തെറ്റുകളുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ മേൽ ആരോപിക്കാൻ ഇത്തരക്കാർ മടിക്കാറില്ല. സ്വയം വരുത്തിവെക്കുന്ന കഷ്ട നഷ്ടങ്ങൾ പോലും തങ്ങൾക്കു വന്നു പെട്ടത് ജനങ്ങൾ കാരണമാണെന്നിവർ പറഞ്ഞു കളയും. ഇത്തരം സ്വഭാവത്തിനു നേരെയാണ് ഈ ഹദീസ് വിരൽ ചൂന്നത്.

Created at 2025-01-02 08:21:23

Add Comment *

Related Articles