അല്ലാഹുവിന്റെ വിശേഷണങ്ങൾ

ഇതുസംബന്ധിയായി അൽപം വിശദീകരണം ആവശ്യമാണ്. ഒരു പരിഷ്കരണവാദി എഴുതുന്നതു കാണുക: “അല്ലാഹുവിന്റെ ദാത്ത് (സത്ത), സ്വിഫാത്ത് (വിശേഷണങ്ങൾ), അഫ്സൽ (പ്രവർത്തനങ്ങൾ) എന്നിവയിൽ പങ്കുചേർക്കുക. ഇപ്രകാരമാണ് മറ്റു ചില പണ്ഢിതന്മാർ ശിർക്കിനെ നിർവചിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ചു. വിവിധ ഭാഷകളിൽ, വിവിധ സമയത്തും ഒരേ സമയത്തും കോടിക്കണക്കിന് മനുഷ്യന്മാർ വിളിക്കുന്ന വിളികേൾക്കുവാനുള്ള കഴിവ്, വിവിധ ഭാഗങ്ങളിൽ വെച്ച് നടക്കുന്ന സംഭവങ്ങൾ ഒരേ സമയത്ത് കാണുവാനുള്ള കഴിവ് എന്നിവ ഒരു വ്യക്തിക്ക് അല്ലാഹു നൽകിയിട്ടുന്ന് വിശ്വസിച്ചാൽ അത് അല്ലാഹുവിന്റെ സ്വിഫാതിൽ പങ്കുചേർക്കലാണ്.

എന്തൊരു അതിശയോക്തിയാണിത്. അല്ലാഹു ഒരാൾക്ക് ഇങ്ങനെ കഴിവു നൽകുമെന്നു വിശ്വസിക്കുന്നത് എങ്ങനെയാണ് അവന്റെ വിശേഷണങ്ങളിൽ പങ്കുചേർക്കലാവുക? ലോകത്തിന്റെ ഒരു ഭാഗത്തു വെച്ച്, ഒരു ഭാഷയിൽ ഒരു സമയത്ത്, ഒരു ആവശ്യത്തിൽ, ഒരു മനുഷ്യൻ വിളിക്കുന്ന വിളി കേൾക്കാനുള്ള കഴിവ്, ഒരു ഭാഗത്തു വെച്ച് നടക്കുന്ന ഒരു സംഭവം കാണുവാനുള്ള കഴിവ് ഒരു വ്യക്തിക്ക് അല്ലാഹു നൽകുമെന്ന് വിശ്വസിച്ചാൽ അത് അല്ലാഹുവിന്റെ വിശേഷണങ്ങളിൽ പങ്കുചേർക്കലാണെന്നു പറയാമോ?
'ഇല്ല' എന്നായിരിക്കും മേൽ അതിശയോക്തി എഴുതിയവരുടെ മറുപടി. എങ്കിൽ ഒരു സമയത്ത് ഒരുകാര്യം മാത്രം അറിയാനോ ഒരാളുടെ വിളിമാത്രം കേൾക്കാനോ ഒരാൾക്ക് സ്വയം കഴിവു ന്നു വിശ്വസിക്കുന്നത് ശിർക്കാകുമെന്നതാണ് വസ്തുത. എന്നാൽ അതു കേൾക്കാനുള്ള സ്വയംപര്യാപ്തത ആ വ്യക്തിക്കുന്നു വിശ്വസിക്കാതെ കോടിക്കണക്കിന് വിളികൾ, സംഭവങ്ങൾ അയാൾ ഒരേ സമയം കേൾക്കുമെന്നോ അറിയുമെന്നോ വിശ്വസിച്ചാൽ അത് അല്ലാഹുവിന്റെ വിശേഷണങ്ങളിൽ പങ്കുചേർക്കലാകുന്നില്ല. അല്ലാഹുവിന്റെ വിശേഷണങ്ങൾ ഓരോന്നും സ്വയംപര്യാപ്തത (സ്വമദിയ്യത്ത്) യിലധിഷ്ഠിതമാണ്. ഈ മാനദണ്ഡമനുസരിച്ചാണ് സ്വിഫത്തുകൾ അളക്കപ്പെടുന്നത്. ഏതു വിശേഷണത്തിന് ഈ മാനദണ്ഡം നിങ്ങൾ ചാർത്തിക്കൊടുക്കുന്നുവോ അപ്പോൾ നിങ്ങൾ ശിർക്കാണ് ചെയ്യുന്നത്. ഈ മാനദണ്ഡമില്ലാതെ അല്ലാഹുവിന്റെ വിശേഷണം ബാഹ്യമായി സൃഷ്ടിയിൽ ആരോപിച്ചാൽ അത് ശിർക്കാവുകയില്ല. ഈകാര്യം വ്യക്തമാകാൻ അല്ലാഹുവിന്റെ വിശേഷണങ്ങളിൽ താഴെ പറയുന്നവ ശ്രദ്ധിക്കുക:

“നിങ്ങളുടെ വിശ്വാസം അല്ലാഹു വൃഥാവിലാക്കുകകയില്ല. മനുഷ്യരോട് കൃപയുള്ളവനും (റഊഫ് കരുണാമയനു (റഹീം) മാണ് അല്ലാഹു” (ഖുർആൻ, അൽബഖറ 143). അല്ലാഹുവിനെ റഊഫ്, റഹീം എന്നിങ്ങനെ ഈ സൂക്തത്തിൽ വിശേഷിപ്പിക്കുന്നു. ഇതേ വിശേഷണം തന്നെ അല്ലാഹു നബി (സ്വ) ക്കും നൽകിയതായി ഖുർആനിൽ കാണാം.

“നിശ്ചയം, നിങ്ങൾക്കിതാ നിങ്ങളിൽ നിന്നു തന്നെയുള്ള ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാത്തവരും, നിങ്ങളുടെ കാര്യത്തിൽ അതീവ താൽപര്യമുള്ളവരും, സത്യവിശ്വാസികളോട് അത്യന്തം കൃപയുള്ളവരും (റഊഫ്) കരുണാമയനു(റഹീം)മാണവർ (9:128).

നബി (സ്വ) സത്യവിശ്വാസികളോട് കൃപയുള്ളവരും കരുണാമയനു (റഊഫ്, റഹീം) മാണെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു.
ഈ ഖുർആൻ വാക്യങ്ങൾ കാണുക:

1.“നുരുമ്പിപ്പോയ എല്ലുകൾക്ക് വീം ജീവൻ പകരുന്നവൻ ആരാണ്? തങ്ങൾ പ്രസ്താവിക്കുക. ആദ്യതവണ അതിനെ ഊക്കിയവൻ തന്നെയാണ്” (യാസീൻ 78, 79).
ജീവൻ നൽകുന്നവൻ (മുഹ്യി) എന്ന വിശേഷണം അല്ലാഹുവിനുള്ളതാണെന്ന് ഇവിടെ
വ്യക്തമാക്കുന്നു.

2.“ഞാൻ രോഗിയായാൽ അവൻ(അല്ലാഹു)എനിക്ക് ശിഫ നൽകുന്നു”(അശ്ശുഅറാഅ് 80). രോഗം ശിഫയാക്കുന്നവൻ ശാഫി)എന്ന വിശേഷണം അല്ലാഹുവിന്ന് ഈ സൂക്തം പറയുന്നു.

3.“അദൃശ്യങ്ങളെയും ദൃശ്യങ്ങളെയും അറിയുന്നവൻ, വലിയവൻ, ഉന്നതൻ” (അർറഅ്ദ് 9). അല്ലാഹുവിന് അദൃശ്യജ്ഞാനമുള്ളവൻ എന്ന വിശേഷണമുണ്ട് ഇവിടെ നിന്നു മനസ്സിലാക്കാം. ഇനി ഇതിൽ നിന്നു വ്യത്യസ്തമായ ഒരു ഖുർആൻ സൂക്തം ശ്രദ്ധിക്കുക:
“നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാൻ വന്നിരിക്കുന്നത്. ഞാൻ നിങ്ങൾക്ക് മണ്ണിൽ നിന്ന് ഒരു പക്ഷിയുടെ രൂപം സൃഷ്ടിച്ചുതരാം. ഞാൻ അതിൽ (ആത്മാവിനെ ഊതും. അപ്പോൾ, അല്ലാഹുവിന്റെ അനുവാദപ്രകാരം ഒരു പക്ഷിയായി അത് പറന്നു പോകും. അല്ലാഹുവിന്റെ അനുമതിയോടെ വെള്ളപ്പാ, അന്ധത എന്നിവ ഞാൻ സുഖപ്പെടുത്താം. മരണപ്പെട്ടവരെ ഞാൻ ജീവിപ്പിക്കാം. നിങ്ങൾ ഭക്ഷിക്കുന്നതും വീട്ടിൽ സൂക്ഷിച്ചു വെക്കുന്നതുമായ വസ്തുക്കൾ ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം. നിങ്ങൾ വിശ്വാസികളാണെങ്കിൽ ഇവയിൽ നിങ്ങൾക്ക് ദൃഷ് ടാന്തങ്ങളു്” (ആലുഇംറാൻ, 49).

മണ്ണുകൊാക്കിയ ഒരു പക്ഷി ശിൽപത്തിൽ ആത്മാവിനെ ഊതൽ, മറഞ്ഞ കാര്യ ങ്ങൾ പറയൽ എന്നിവ ഞാൻ ചെയ്യുമെന്നാണ് ഈസാ (അ) അവകാശപ്പെടുന്നത്. ഈ പ്രവൃത്തികൾ അല്ലാഹുവിന്റെ വിശേഷണങ്ങളായി ഖുർആൻ പരിചയപ്പെടുത്തിയതാണല്ലോ.

“അല്ലാഹുവിന്റെ അനുമതിയോടെ വെള്ളപ്പ്, അന്ധത എന്നിവ ഞാൻ സുഖപ്പെടു ത്താം. രോഗം സുഖപ്പെടുത്തുന്നവൻ (ശാഫി) എന്ന വിശേഷണം അല്ലാഹുവിനാണെങ്കിലും ഇവിടെ ആ കഴിവ് ഈസാ നബി (അ) അവകാശപ്പെടുന്നു.

“അല്ലാഹു ഇച്ഛിക്കുന്നവർക്ക് പെൺകുട്ടികളെയും അവൻ ഇച്ഛിക്കുന്നവർക്ക് ആൺകുട്ടി കളെയും നൽകും” (അശ്ശൂറാ 49).

ആണായാലും പെണ്ണായാലും സന്താനങ്ങളെ നൽകുന്നവൻ അല്ലാഹുവാണെന്ന് പ്രസ് തുത സൂക്തം വ്യക്തമാക്കുന്നു.

“നിശ്ചയം, ലക്ഷണമൊത്തൊരു കുഞ്ഞിനെ നിനക്കു നൽകാൻ നിന്റെ റബ്ബിനാൽ നിയോഗിക്കപ്പെട്ടവനാകുന്നു ഞാൻ" (മർയം 19).

ഈ സൂക്തത്തിൽ മർയമിന് ആൺകുട്ടിയെ നൽകുമെന്ന് അവകാശപ്പെടുന്നത് അല്ലാഹു വിന്റെ സൃഷ്ടിയായ ജിബ്രീൽ (അ) ആണ്. സന്താനങ്ങളെ നൽകുന്നവൻ എന്ന അല്ലാഹുവിന്റെ വിശേഷണം ഇവിടെ ജിബ്രീൽ (അ) അവകാശപ്പെടുന്നതായി ഖുർ ആൻ പറയുന്നു. “നിശ്ചിത സമയത്ത് ശരീരത്തെ മരിപ്പിക്കുന്നത് അല്ലാഹുവാകുന്നു” (അസ്സുമർ 42). മരിപ്പിക്കുന്നവൻ അല്ലാഹുവാണെന്ന് മേൽ സൂക്തം പറയുമ്പോൾ മറ്റൊരു സ്ഥലത്ത് ഇപ്രകാരം കാണാം. “ഒരു വിഭാഗം ജനങ്ങളെ മലകുകൾ മരിപ്പിച്ചിരിക്കുന്നു” (നിസാഅ്, 97). ഇവിടെ മരിപ്പിക്കുന്നവൻ എന്ന വിശേഷണം മലകുകൾക്കാണ് നൽകിയിരിക്കുന്നത്. ഇപ്രകാരം എത്രയോ ഉദാഹരണങ്ങൾ ഖുർആനിൽ കാണാവുന്നതാണ്.

കൃപ കാണിക്കുന്നവൻ, കരുണ ചെയ്യുന്നവൻ, മരിപ്പിക്കുന്നവൻ, രോഗം സുഖപ്പെടുത്തുന്നവൻ, അദൃശ്യമറിയുന്നവൻ, ആത്മാവിനെ ഊതുന്നവൻ, സന്താനങ്ങളെ നൽകുന്ന വൻ തുടങ്ങിയ അല്ലാഹുവിന്റെ വിശേഷണങ്ങളിൽ പലതും അല്ലാഹു തന്നെ സൃഷ്ടിക ൾക്ക് അനുവദിച്ചു കൊടുത്തതായാണ് മേൽ സൂക്തങ്ങളിൽ വ്യക്തമാകുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, വിവിധ ഭാഷകളിൽ കോടിക്കണക്കിന് ആളുകൾ വിളിച്ചാൽ കേൾക്കുക, ലോകത്തെങ്ങും നടക്കുന്ന സംഭവങ്ങൾ അറിയുക എന്നിവയേക്കാൾ എത്രയോ ഗൗരവതരമായ വിശേഷണങ്ങളാണിവ. ഇത് ശിർക്കാ കുമോ? ആകുമായിരുന്നു. സൃഷ്ടികൾക്ക് അല്ലാഹു അനുവദിച്ചുകൊടുത്ത വിശേഷണ ങ്ങളിൽ സ്വമദിയ്യത്ത് (സ്വയംപര്യാപ്തത കൂടി ആരോപിച്ചിരുന്നെങ്കിൽ. അതില്ലാത്ത സാഹചര്യത്തിൽ ഈ വിശേഷണങ്ങൾ സൃഷ്ടികൾക്ക് ഉന്നു വിശ്വസിച്ചാൽ ശിർക്കാവുകയില്ലെന്ന് പഠിപ്പിക്കുക കൂടിയാണ് ഖുർആൻ ചെയ്യുന്നത്.

അല്ലാഹുവിന്റെ വിശേഷണങ്ങൾ ബാഹ്യമായി സൃഷ്ടികൾക്ക് നൽകിയാൽ ശിർക്ക് സംഭവിക്കുകയില്ലെന്നും അല്ലാഹുവിന്റേതിന് തുല്യമായ രൂപത്തിൽ സ്വയംപര്യാപ്തത യോടുകൂടി) സൃഷ്ടികളിൽ അത് ആരോപിക്കുമ്പോഴാണ് ശിർക്ക് വരികയെന്നതും നാം മനസ്സിലാക്കുക. ഇപ്രകാരം വിളിക്കുന്ന കോടിക്കണക്കിന് വിളികൾ കേൾക്കാൻ മുഅ്ജിസത്ത് കൊണ്ടോ കറാമത്ത് കൊണ്ടോ കഴിയില്ല എന്നാണ് വാദമെങ്കിൽ വിളിക്കുന്ന വ്യ ക്തിക്ക് സഹായം ലഭിച്ചില്ലെന്നോ അദ്ദേഹത്തിന്റെ ജോലി വൃഥാവിലായെന്നോ വരാം. അല്ലാതെ അയാൾ മുശ്ശിക്കാവുകയോ ആ വിളി ശിർക്കാവുകയോ ചെയ്യുന്നില്ല. കാരണം അല്ലാഹുവിന്റെ ദാതിലോ സ്വിഫാത്തിലോ അഫ്ആലിലോ ഇയാൾ പങ്കുചേർക്കുന്നില്ല.

Created at 2024-11-01 05:06:59

Add Comment *

Related Articles