
Related Articles
-
LEGHANANGAL
ഇരട്ടകളുടെ പ്രാധാന്യം
-
LEGHANANGAL
ഉറുക്ക്, മന്ത്രം, ഏലസ്സ്
-
LEGHANANGAL
ക്ലോണിങ് മനുഷ്യരിൽ
ജീവനുള്ള എല്ലാ വസ്തുക്കളും അവയുടെ വർഗ്ഗം നിലനിർത്തുന്നതിനായി പ്രത്യുൽപാദനം (Reproduction) നടത്തിവരുന്നു. ഈ പ്രക്രിയ സസ്യങ്ങളിലും ജന്തുക്കളിലും മനുഷ്യരിലും ദൃശ്യമാണ്. മനുഷ്യവർഗ്ഗവും അവരുടെ നിലനിൽപ്പിനും പുരോഗതിക്കും ആവശ്യമായ ഇതരജീവികളും -സസ്യങ്ങളും ജന്തുക്കളും ഇവിടെ അനുസ്യൂതം നിലനിൽക്കുന്നതിനു വി പ്രകൃതി സംവിധായകനായ അല്ലാഹു ഏർപ്പെടുത്തിയിട്ടുള്ള ഒരു സ്വാഭാവികമാർഗ്ഗമാണിത്. അതിനായി എല്ലാജീവജാലങ്ങളിലും അവൻ ഇണകളെ സൃഷ്ടിച്ചിരിക്കുന്നു. “ഭൂമി മുളപ്പിക്കുന്ന വസ്തുക്കളിലും മനുഷ്യരുടെ സ്വന്തം വർഗത്തിലും അവരുടെ അറിവിൽ പെടാത്ത സൃഷ്ടിവർഗ്ഗങ്ങളിലും എല്ലാ ഇണകളെയും സൃഷ്ടിച്ചവൻ എത്ര വിശുദ്ധൻ” (വി.ഖു. 36/36). പ്രത്യുൽപാദനം രുവിധമുള്ള ലൈംഗികം, അലൈംഗികം. രു ലൈംഗികകോശങ്ങൾ സംയോജിച്ച് ഒരു പുതിയ ജീവിയാകുന്നതാണ് ലൈംഗിക പ്രത്യുൽപ്പാദനം. ലിംഗകോശങ്ങളുടെ സംയോജനം കൂടാതെ വിഭജനം, മുകുളനം, പുനരുൽപ്പത്തി, കായിക പ്രജനനം മുതലായ മാർഗങ്ങളിലൂടെ നടക്കുന്ന പ്രജനനമാണ് അലൈംഗിക പ്രത്യുൽപാദനം. അമീബ മുതലായ ഏകകോശജീവികൾ വിഭജിച്ചു രാ രിൽ കൂടുതലോ ജീവികളുാകുന്നു. ഇതാണ് വിഭജന പ്രജനനം. ഹൈഡ് മുതലായ ജീവികളുടെ ദേഹത്തിൽ മുഴകൾ പോലെയാകുന്ന മുകുളങ്ങൾ വളർന്നു വേർപ്പെട്ടു പുതിയ ജീവികളായിത്തീരുന്നു. ഇതാണ് മുകുളനപ്രജനനം. മണ്ണിരയെ ര ായി മുറിച്ചാൽ രു മണ്ണിരയാകുന്നു. പ്ലനേറിയ എന്ന ജീവിയെ മൂന്നായി മുറിച്ചാൽ തലഭാഗത്തു പിൻഭാഗവും വാൽഭാഗത്തു തലഭാഗവും നടുഭാഗത്തു തലയും വാലും മുളച്ച് മൂന്നു പ്ലനേറിയകളായിത്തീരുന്നു. ഇതാണു പുനരുൽപ്പത്തി. റോസ് ചെടി, മരച്ചീനി, മുരിങ്ങ മുതലായവയുടെ തു മുറിച്ചുനട്ടാൽ പുതിയ ചെടികളാകുന്നു. ഇതാണ് കായികപ്രജനനം. ഇതെല്ലാം അലൈംഗിക പ്രത്യുൽപാദനം തന്നെ.
ലൈംഗികപ്രത്യുൽപാദനം നടത്തുന്ന ജീവികൾ രുവിധമു്. ഏകലിംഗ ജീവികൾ, ഉഭയലിംഗജീവികൾ (ഡിശലെഃൗമഹ, യശലൌമഹ). ഒരുതരം ലിംഗകോശങ്ങൾ മാത്രം ഉൽപാദിപ്പിക്കുന്ന മനുഷ്യൻ, നായ, പക്ഷി, മത്സ്യം മുതലായ ജന്തുക്കളും കരിമ്പന, ജാതിമരം തുടങ്ങിയ സസ്യങ്ങളും ഏകലിംഗജീവികളിൽപ്പെടുന്നു. രുതരം ലിംഗകോശങ്ങളും ഒരേ ജീവിയിൽ തന്നെയാകുന്ന മണ്ണിര, നാടവിര തുടങ്ങിയ ജന്തുക്കളും തെങ്ങ്, വെള്ളരി മുതലായ സസ്യങ്ങളും ഉഭയലിംഗജീവികളിൽപ്പെടുന്നു.
ലൈംഗികപ്രത്യുൽപാദനം നടത്തുന്ന ഏകലിംഗ ജീവിയാണല്ലോ മനുഷ്യൻ. പ്രായപൂർത്തിയോടെ സ്ത്രീപുരുഷന്മാരിൽ പ്രത്യുൽപാദനശേഷി സജീവമാകുന്നു. പുംബീജകോശങ്ങൾ (Sperms) പുരുഷന്മാരുടെ ഇരു വൃഷണങ്ങളിലും സ്ത്രീകോശമായ അണ്ഡം (Ovum) സ്ത്രീകളുടെ അണ്ഡാശയത്തിലുമാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ഓരോ വൃഷണത്തിനകത്തും നീചുരു സൂക്ഷ്മങ്ങളായ നിരവധി കുഴലുകളും. ഇവയാണ് ബീജാണുജനന നാളികകൾ. അവയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ബീജങ്ങൾ ബീജവാഹിനിയിലൂടെ മൂത്രനാളിയിലെത്തുന്നു. സ്ത്രീകളുടെ ഗർഭാശയത്തിനിരുവശങ്ങളിലായി ഒരു ജോടി അണ്ഡാശയങ്ങളു്. ബദാം കുരുവിന്റെ ആകൃതിയിലുള്ള ഈ അണ്ഡാശയങ്ങളെ ഗർഭാശയവുമായി ബന്ധിപ്പിക്കുന്നത് അണ്ഡവാഹിനികളാണ്. ഗർഭാശയത്തിന്റെ രു കവാടങ്ങൾ ഇരുവശങ്ങളിലായി അണ്ഡനാളങ്ങളുമായി ബന്ധിച്ചിരിക്കുന്നു. സ്ത്രീയുടെ ജനനവേളയിൽ അണ്ഡാശയത്തിൽ ലക്ഷക്കണക്കിന് അണ്ഡങ്ങളായിരിക്കുമെങ്കിലും പ്രായപൂർത്തിയാകുമ്പോൾ അവയിൽ അധികവും നശിച്ച് ആയിരങ്ങളായി ചുരുങ്ങുന്നു. ഈ ആയിരക്കണക്കിനു പ്രാഥമിക അണ്ഡകോശങ്ങളിൽ സ്ത്രീയുടെ ജീവിതകാലത്ത് നാനൂറിനും അഞ്ഞൂറിനുമിടക്കുള്ള അണ്ഡങ്ങൾ മാ ത്രമേ പൂർണ്ണദശ പ്രാപിക്കുന്നുള്ളൂ. ര അണ്ഡാശയങ്ങളിൽ നിന്നും ഇടവിട്ട് ഇരുപത്തെട്ടു ദിവസത്തിനകം ഒന്ന് എന്ന തോതിൽ പൂർണ്ണവളർച്ച പ്രാപിച്ച അണ്ഡം അണ്ഡവാഹിനിയിലേക്കു പ്രവേശിക്കുന്നു. ഇതിനാണ് അണ്ഡോൽസർജനം(Ovulation) എന്നുപറയുന്നത്. സംയോഗസമയത്ത് 5-8 മി.ലിറ്റർ ശുക്ലം പുറത്തുവരുന്നു. ഒരു പ്രാവശ്യം പുറത്തുവരുന്ന ശുക്ലത്തിൽ 200 മില്യൻ മുതൽ 500 മില്യൻ വരെ പുരുഷബീജങ്ങളുാകും. ഈ ബീജാണുക്കളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീങ്ങുന്നുവെങ്കിലും അതിലൊന്നു മാത്രമാണ് അണ്ഡവുമായി സംഗമിച്ചു വിജയം വരിക്കുന്നത്. മറ്റുള്ളതെല്ലാം നാശമടയുന്നു. ബീജം ഒരു മിനുട്ടിൽ 3.5 മില്ലിമീറ്റർ വേഗതയിൽ സഞ്ചരിച്ചു ഗർഭാശയത്തിന്റെ അടിഭാഗത്തുള്ള കവാടത്തിലൂടെ ഒരു മണിക്കൂറിനകം ഗർഭാശയത്തിലും രാമൂന്നോ മണിക്കൂറിനകം അണ്ഡവാഹിനിയിലുമെത്തുന്നു. അണ്ഡവാഹിനിയിൽ അഥവാ അണ്ഡനാളത്തിൽ വെച്ചാണ് ബീജസങ്കലനം (എലിശേഹശ്വമശേീ) നടക്കുന്നത്. അപ്പോൾ ബീജത്തിലെ ന്യൂക്ലിയസും അ ണ്ഡത്തിലെ ന്യൂക്ലിയസും തമ്മിൽ സംഗമിച്ചു സിക്താണ്ഡം എന്ന കോശം ഊാവുന്നു. ഒരു മില്ലിമീറ്ററിന്റെ അഞ്ചിലൊന്നുമാത്രം വലിപ്പമുള്ള സി കാണ്ഡം തുടർച്ചയായി വിഭജിച്ചു വള ർന്ന് ഭ്രൂണമായിത്തീരുന്നു. ഭ്രൂണം ഒരാഴ്ചക്കകം ഗർഭാശയത്തിലെത്തി അതിന്റെ ഉൾഭിത്തിയിലെ സ്തരത്തിൽ പറ്റിപ്പിടിച്ചു വളരുകയും ചെയ്യുന്നു. 280 ദിവസം (40 ആഴ്ച കൊ ഭ്രൂണത്തിന്റെ വളർച്ച പൂർത്തിയാവുകയും പ്രസവം നടക്കുകയും ചെയ്യുന്നു.
Created at 2025-01-21 09:22:47