
Related Articles
-
LEGHANANGAL
ഇരട്ടകളുടെ പ്രാധാന്യം
-
LEGHANANGAL
ക്ലോണിങ് പ്രകൃതി വിരുദ്ധം
-
LEGHANANGAL
ആത്മീയ ചികിത്സ
സന്താനങ്ങൾ മാതാപിതാക്കളുടെ വംശപാരമ്പര്യം നിലനിർത്തുകയും അതോടൊപ്പം ചില വ്യതിയാനങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെ സ്വഭാവ വിശേഷങ്ങൾ സ ന്താനങ്ങളിലേക്കു പകരുന്ന പ്രക്രിയക്കാണ് വംശപാരമ്പര്യം (ഒലലറശ്യ) എന്നു പറയുന്നത്. മാതാപിതാക്കളിൽ നിന്നു ഭിന്നമായി സന്താനങ്ങൾ പ്രകടിപ്പിക്കുന്ന സ്വഭാവ വിശേഷങ്ങൾക്കു വ്യതിയാനങ്ങൾ (ഢമശമി) എന്നും പറയുന്നു. ഈ വംശ പാരമ്പര്യത്തെയും വ്യതിയാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന ജീവ ശാസ്ത്രശാഖയാണ് ജനിതക ശാസ്ത്രം (ഏലിലശേരി). കൃഷി, മൃഗസംരക്ഷണം, വൈദ്യ ശാസ്ത്രം- തുടങ്ങിയ മേഖലകളിൽ ജനിതകശാസ്ത്രം സൃഷ് ടിച്ച വിപ്ലവകരമായ മാറ്റങ്ങൾ മനുഷ്യരാശിക്കു വലിയ അനുഗ്രഹമായിത്തീർന്നിട്ടു്.
ഓസ്ട്രിയക്കാരനായിരുന്ന ഗ്രിഗർ മെൻഡൽ (1822-1884) എന്ന ശാസ്ത്രജ്ഞനാണ് ഈ ശാസ് തശാഖയുടെ പിതാവ്. പയർ ചെടികളിൽ അദ്ദേഹം നടത്തിയ പരീക്ഷണങ്ങളാണു ജനിതക ശാസ്ത്രത്തിന് അടിത്തറ പാകിയത്. മെൻഡൽ തന്റെ പരീക്ഷണങ്ങൾ 1865 ൽ പ്രസിദ്ധപ്പെടുത്തിയെങ്കിലും 1900 വരെ അത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അങ്ങനെ 20-ാം നൂറ്റാ പിറന്നു. ഈ നൂറ്റാ ജനിതക ശാസ്ത്രത്തിന്റെ അപ്രതിഹതമായ മുന്നേറ്റത്തിന്റെ യുഗമായിത്തീർന്നു. മാതാപിതാക്കളുടെ പ്രത്യുൽപ്പാദന കോശങ്ങളിലെ ചില ഘടകങ്ങളാണ് സ ന്താനങ്ങളുടെ സ്വഭാവങ്ങൾ നിർണ്ണയിക്കുന്നതെന്ന് മെൻഡൽ സമർഥിച്ചിരുന്നു. പക്ഷേ, പാരമ്പര്യ സ്വഭാവങ്ങളുടെ വാഹകർ ക്രോമോസോമുകളിൽ അടങ്ങിയിരിക്കുന്ന
ജീനുകളാണെന്ന് 1903 ൽ വാൾട്ടർ എസ്. സട്ടൺ എന്ന ശാസ്ത്രജ്ഞനാണു കത്തിയത്. ഇതിന്റെ സഹായത്തോടെ പിൽക്കാലത്ത് ജനിതക എഞ്ചിനീയറിംഗ് രൂപം കൊ (ഏലിലശേര ജിഴശിലല്യശിഴ).ആവശ്യമായ ജീനുകൾ നീക്കം ചെയ്തോ കൂട്ടിച്ചേർത്തോ ഒരു ജീവിയുടെ ജനിതക സ്വഭാവത്തിൽ സ്ഥിരമായ മാറ്റമാക്കുന്ന പ്രക്രിയയാണ് ജനിതക എഞ്ചിനീയറിംഗ്. രോഗ കാരണങ്ങളായ ജീനുകളെ നീക്കം ചെയ്തു പകരം അരോഗ ജീനുകളെ പ്രതിഷ്ഠിച്ചു പാരമ്പര്യ രോഗങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള മാർഗ്ഗം "ജനിറ്റിക് എഞ്ചിനീയറിംഗ് വെട്ടിത്തെളിച്ചിരിക്കുന്നു. ചികിൽ സയ്ക്കും പ്രതിരോധത്തിനും ആവശ്യമായ ഹോർമോണുകൾ, എൻസൈമുകൾ, ആന്റിബോഡികൾ എന്നിവ ജനിതക എഞ്ചിനീയറിംഗിന്റെ സഹായത്തോടെ ഇന്നു വൻതോതിൽ നിർമ്മിച്ചു വരുന്നു.
ഇരുപതാം നൂറ്റാിന്റെ സായാഹ്നം ഈ രംഗത്ത് ഒരു മുന്നേറ്റമല്ല, എടുത്തു ചാട്ടം തന്നെ സൃഷ്ടിക്കുകയുായി. 1952 ൽ റോബർട്ട് ബഗ്സ്, തോമസ് കിംഗ് എന്നീ ര് അമേരിക്കൻ ശാസ്ത്രജ്ഞന്മാർ ആദ്യമായി ജന്തുക്കളിൽ ക്ലോണിങ് നടത്തി. തവളമുട്ടയിൽ നിന്നും അ തിന്റെ ന്യൂക്ലിയസ് പറിച്ചെടുത്ത് അതിനു പകരം, തവളയുടെ ശരീരകോശത്തിൽ നിന്നു പറിച്ചെടുത്ത മറ്റൊരു ന്യൂക്ലിയസ് അവിടെ സ്ഥാപിച്ചു. മുട്ട വളർത്തി മറ്റൊരു തവളയ്ക്ക് അവർ ജന്മം നൽകി. 1962ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജോൺ കർഡോൺ ഈ രീതിയിൽ തവളയുടെ അനേകം കാർബൺ കോപ്പികൾ നിർമ്മിച്ചു. 1978 ജൂലൈ 25 നു ലനിലെ ഓൾഡാം ഹോസ്പിറ്റലിൽ പ്രഥമ ടെസ്റ്റ് ട്യൂബ് ശിശുവിനു ജന്മം നൽകിക്കൊ ശാസ്ത്രം അതിന്റെ നേട്ടങ്ങളുടെ രാജപാതയിൽ ഒരു നാഴികക്കല്ലുകൂടി നാട്ടി. പക്ഷേ, അത് നാളിതുവരെ അംഗീകരിച്ചു വന്ന ജനിതക തത്വങ്ങൾക്ക് ഒരു വെല്ലുവെളിയായിരുന്നില്ല. സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും പുറത്തെടുത്തു ഒരു ടെസ്റ്റ്ബിൽ ഭ്രൂണം രൂപപ്പെടുത്തി ഒരു സ്ത്രീയുടെ ഗർഭാശയത്തിൽ നിക്ഷേപിച്ച് ഒരു ശിശുവിനു ജന്മം നൽകുകയാണ് ഇവിടെ മായത്. അകത്തു നടക്കേ ബീജസങ്കലനം പുറത്തെടുത്തു നടത്തിയെന്നു മാത്രം.
എന്നാൽ 1997 ഫെബ്രുവരിയിൽ സ്കോട്ട്ലന്റുകാരനായ ഇയാൻ വിൽമുട്ട് ലോകത്തിനു കാഴ്ചവെച്ച ഡോളി എന്ന ക്ലോണിങ് മൃഗം ജനിതകശാസ്ത്രത്തിന്റെ ഏറ്റം വലിയ ഇന്ദ്രജാലവും ഇരുപതാം നൂറ്റാിലെ മാഹാദ്ഭുതവും തന്നെയായിരുന്നു. ആഗോളതലത്തിൽ ക്ലോണിങ് ഇതോടെ ഒരു ബേണിങ് മാറ്ററായിത്തീർന്നു. മത-ശാസ്ത്ര- സാമൂഹിക വേദികളിലെല്ലാം കോലാഹലങ്ങൾക്കും വാഗ്വാദങ്ങൾക്കും അതു നാന്ദികുറിച്ചു
.
എന്താണ് ഇവ്വിഷയകമായി ഇത്രയും ഊഷ്മളമായ സാർവ്വത്രിക ചർച്ച നടക്കാനുള്ള കാരണം? അതു മറ്റൊന്നുമല്ല; ഒരു സസ്തനിയായ ചെമ്മരിയാട്ടിലാണ് വിൽമുട്ടിന്റെ ക്ലോണിങ് വിജയിച്ചത്. അപ്പോൾ മനുഷ്യനിൽ അതു വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിരുന്നു. അതുകൊ തന്നെ “ഇന്നു ഡോളി നാളെ ഇടയൻ” എന്നു വിൽമുട്ട് സധൈര്യം പ്രഖ്യാപിക്കുകയുമുായി. അതു സംഭവിക്കുകയും ചെയ്തു. ലോകത്തെ നടുക്കിക്കെട്ട്, 2002 ഡി സംബറിൽ ഒന്നാമത്തെ ക്ലോൺ മനുഷ്യൻ പിറവി കൊതായി റിപ്പോർട്ടു വന്നു. എന്താണു ക്ലോണിങിന്റെ രഹസ്യം? അതിന്റെ ഭവിഷ്യത്തുകൾ എന്തൊക്കെയാണ്? അതു മനുഷ്യരിലേക്കു ബാധകമാക്കുന്നത് മതദൃഷ്ട്യാ അനുവദനീയമാണോ? ആണെങ്കിലും അല്ലെങ്കിലും ക്ലോണിങ് ശിശു ജനിക്കാനിടവന്നാൽ അവനു മാനുഷിക അവകാശങ്ങളും ബാധ്യതകളുമുണ്ടോ? അവന് അച്ഛനമ്മമാർ ഉായിരിക്കുമോ? താഴെ ശീർഷകങ്ങൾ വായിക്കുക.
(1) പ്രത്യുൽപാദനം മനുഷ്യരിലും ഇതരജീവികളിലും.
(2) എന്താണു ക്ലോണിങ്?
(3) ക്ലോണിങ്ങിന്റെ രഹസ്യം
(4) ക്ലോണിങ് ജന്തുവർഗങ്ങളിൽ
(5) ക്ലോണിങ് ഇസ്ലാമിക വീക്ഷണത്തിൽ
Created at 2025-01-23 09:49:21