Related Articles
-
FIQH
വ്രതാനുഷ്ഠാനം
-
FIQH
ഖുതുബയുടെ ഭാഷ
-
FIQH
മാസപ്പിറവി
പക്ഷേ, ശാഫിഈ മദ്ഹബ് പ്രകാരം തന്നെ സുബ്ഹിയിലെ ഖുനൂത് സുന്നത്തില്ലെന്ന് ഇപ്പോൾ ചിലർ വാദിക്കുന്നു. ഇമാം ശാഫിഈ(റ)തന്റെ ലോക പ്രസിദ്ധഗ്രന്ഥമായ അൽ ഉമ്മിൽ വിവരിക്കുന്നതു കാണുക:
“സുബ്ഹി നിസ്കാരത്തിൽ രാം റക്അത്തിന് (റുകൂഇന്) ശേഷം ഖുനൂത് നിർവഹിക്കണം. നബി (സ്വ) ഖുനൂത് നിർവഹിച്ചിരുന്നു. സുബ്ഹിയിൽ അവിടുന്ന് ഖുനൂത് തീരേ ഉപേക്ഷിച്ചിട്ടില്ല. 'ബിഅ് റ് മഊന സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ വിവരം അറി ഞ്ഞപ്പോഴാണ് നബി (സ്വ) എല്ലാ നിസ്കാരങ്ങളിലും ഖുനൂത് നിർവഹിച്ചിരുന്നത്. മുശ് രിക്കുകൾക്ക് പ്രതികൂലമായി പ്രാർഥിച്ചിരുന്ന ഈ ഖുനൂത് പതിനഞ്ചു ദിവസത്തിനു ശേഷം നബി (സ്വ) ഉപേക്ഷിച്ചു. എന്നാൽ സുബ്ഹി നിസ്കാരത്തിലെ ഖുനൂത് നബി (സ്വ) ഒരിക്കലും ഒഴിവാക്കിയിട്ടില്ല. ബിഅ്റ് മഊന സംഭവത്തിനു മുമ്പും ശേഷവും സുബ്ഹിയിൽ നബി (സ്വ) ഖുനൂത് നിർവഹിച്ചിരുന്നു. നബി (സ്വ) ക്കുശേഷം അബൂ ബക്ർ (റ) വും ഉമർ (റ) വും അലി (റ) വും ഖുനൂത് ഓതിയിരുന്നു. എല്ലാവരും റുകൂഇനു ശേഷമാണ് ഇത് നിർവഹിച്ചിരുന്നത്” (അൽ ഉമ്മ് വാ. 5/108). ഖുർആൻ പറയുന്നു: “നിങ്ങൾ ഖുനൂത് നിർവഹിക്കുന്നവരായി അല്ലാഹുവിനു വി നിസ്കരിക്കുക” (അൽബഖറ 238). ഈ സൂക്തത്തിൽ ഖാനിതിൻ എന്ന പ്രയോഗത്തെ പണ്ഢിതന്മാർ പല അർഥത്തിലും വ്യാഖ്യാനിച്ചിട്ടു്. ഒരു അർഥം ഇപ്രകാരമാണ്. “നിർത്തത്തിൽ അല്ലാഹുവിന് ദിക്ക് ചൊല്ലുന്നവരായ നിലയിൽ നിങ്ങൾ നിസ്കരിക്കുക കാരണം തീർച്ചയായും ഖുനൂത് നിർത്തത്തിലുള്ള ദിക്റാകുന്നു” (റൂഹുൽ ബയാൻ, 1/373). ഈ വിഷയത്തിൽ ഏതാനും ഹദീസുകൾ കൂടി കാണുക: “അനസ് (റ) വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. നബി (സ്വ) ദുനിയാവുമായി വിട പറയുന്നതുവരെ ഖു നൂത് ഓതിയിരുന്നു (ബൈഹഖി). സ്വഹീഹായ പരമ്പരകളിലൂടെ സ്ഥിരപ്പെട്ട ഹദീസാണിത്. ഇമാം നവവി (റ) ഈ ഹദീസിനെ ഇപ്രകാരം വിലയിരുത്തുന്നു:
“ഇത് സ്വഹീഹായ ഹദീസാണ്. ഹാഫിളുകളിൽ നിന്ന് ഒരു സംഘം ഈ ഹദീസ് നിവേദനം ചെയ്തിരിക്കുന്നു. ഹദീസ് സ്വഹീഹാണെന്ന് അവർ പ്രഖ്യാപിച്ചിരിക്കുന്നു. അൽ ഹാഫിള് അബൂ അബ്ദില്ലാഹി മുഹമ്മദ്ബ്നു അലി അൽ ബൽഖി ഈ ഹദീസ് സ്വഹീഹാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. ധാരാളം ഗ്രന്ഥങ്ങളിൽ ധാരാളം സ്ഥലങ്ങളിൽ ഈ ഹദീസ് സ്വഹീഹാണെന്ന് ഹാകിം പ്രസ്താവിച്ചിട്ടു്. പല പരമ്പരകളിലായി സ്വഹീഹായ ധാരാളം സനദുകളോടെ ഈ ഹദീസ് ദാറുഖുത്നി റിപ്പോർട്ട് ചെയ്തിരിക്കുന്നു” (ശറഹുൽ മുഹദ്ദബ്, 3/504).
അവ്വാമുബ്നുഹംസ (റ) വിൽ നിന്ന് ഇമാം ബൈഹഖി നിവേദനം ചെയ്യുന്നു: “സുബ് ഹിയിലെ ഖുനൂതിനെക്കുറിച്ച് അബൂഉസ്മാനോട് ഞാൻ ചോദിച്ചു. റുകൂഇന് ശേഷമാണത് നിർവഹിക്കേ ത് എന്ന് അദ്ദേഹം പറഞ്ഞു. ആരിൽ നിന്നാണ് നിങ്ങൾ ഇത് മന സ്സിലാക്കിയതെന്ന് എന്റെ ചോദ്യത്തിന് അബൂബക്ർ (റ), ഉമർ (റ), ഉസ്മാൻ (റ) എന്നി വരിൽ നിന്നാണെന്ന് അദ്ദേഹം മറുപടി നൽകി. ഈ ഹദീസിന്റെ പരമ്പര ഹസനാ ണെന്ന് ബൈഹഖി പറയുന്നു. “അബ്ദുല്ലാഹിബ്നു മഅ്ഖൽ (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അലി (റ), സുബ്ഹിയിൽ ഖുനൂത് നിർവഹിച്ചിരുന്നു” (ബൈഹഖി).
നബി (സ്വ) യും നാല് ഖലീഫമാരും സുബ്ഹിയിൽ ഖുനൂത് നിർവഹിച്ചിരുന്നതായി തെളിയുന്നു. ഈ തെളിവുകൾ അടിസ്ഥാനമാക്കിയാണ് ശാഫിഈ മദ്ഹബ് ഖുനൂത് സുന്നത്തായി പ്രഖ്യാപിച്ചത്.
Created at 2024-11-05 09:09:14