ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും

സസ്യങ്ങളിൽ പ്രകൃത്യാ തന്നെ ക്ലോണിങ് നടന്നു വരുന്നു. ഇതിന്റെ രഹസ്യം മനസ്സിലാക്കി സസ്യ ശാസ്ത്രജ്ഞന്മാർ ഇതു വികസിപ്പിച്ചെടുത്തു. ഗ്രിഗർ മെൻഡലിന്റെ പരീക്ഷണങ്ങൾ ഈ രംഗത്ത് അനിഷേധ്യങ്ങളായ സംഭാവനകളാണ് അർപ്പിച്ചിട്ടുള്ളത്. ഗുണമേന്മയുള്ള നല്ല ജെനുസ്സിൽ പെട്ടതും സങ്കര വർഗ്ഗത്തിൽ പെട്ടതുമായ സസ്യങ്ങളെ ഉൽപാദിപ്പിച്ചു കാർഷിക രംഗത്തു വൻ വിപ്ലവം തന്നെ സൃഷ്ടിക്കുവാൻ ക്ലോണിങ്ങിനു സാധിച്ചിട്ടു്. ഇത് ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണെന്നു പറയാവതല്ല. അതുകൊു തന്നെ മത പണ്ഢിതരാരും ഈ ശ്രമത്തെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനാവശ്യമായ ചിലയിനം സസ്യങ്ങൾക്കു വംശനാശം വരാതെ സൂക്ഷിക്കണമെന്നു മാത്രം.

ജന്തുക്കളിലും ക്ലോണിങ് നടത്തുന്നതു കൊ നിരവധി ഗുണങ്ങളു്. ജനപ്പെരുപ്പം മുഖേനയു ാകുന്ന ധാന്യക്ഷാമം പരിഹരിക്കാൻ സസ്യങ്ങളിലെ ക്ലോണിങ് സഹായകമാവുമ്പോൾ മാംസക്ഷാമം പരിഹരിക്കുവാൻ ജന്തുക്കളിലെ ക്ലോണിങ് സഹായകമാകും. മാത്രമല്ല, വൈദ്യശാസ്ത്ര ഗവേഷണ രംഗത്ത് പരീക്ഷണത്തിനായി വൻ തോതിൽ മൃഗങ്ങളെ ആവശ്യമു്. ഈ ആവശ്യം എളുപ്പം നിറവേറ്റാൻ അവയുടെ കാർബൺ കോപ്പികൾക്കു കഴിയും. ജീനുകൾ വേ വിധം കൈകാര്യം ചെയ്തു ജന്തുക്കളെ, മനുഷ്യർക്കു ചികിത്സക്കും പ്രതിരോധത്തിനും ആവശ്യമായ ഹോർമോണുകൾ, എൻ സൈമുകൾ, ആന്റിബോഡികൾ, പ്രോട്ടീനുകൾ മുതലായവ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളായി ഉപയോഗിക്കാവുന്നതാണ്.

ഭൂമിയും ഭൂവസ്തുക്കളുമെല്ലാം മനുഷ്യന്റെ ഗുണത്തിനും ആവശ്യത്തിനുമാണു സൃഷ്ടിക്കപ്പെട്ടതെന്നു വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിട്ടു്. മനുഷ്യനിൽ ക്ലോണിങ് നടത്തുമ്പോൾ പുനഃസൃഷ്ടിയിൽ വരുന്ന നഖശിഖാന്ത സാമ്യത മനുഷ്യന്റെ വ്യക്തിത്വം നശിപ്പിക്കുന്നു. അവന്റെ മാനുഷികതയും ബുദ്ധിയും പുനഃസൃഷ്ടിക്കപ്പെടാതെ വരുമോ എന്നു നാം ആശങ്കിക്കുന്നു. മനുഷ്യന്റെ മാന്യതയ്ക്ക് അതു കളങ്കം ചാർത്തുകയും മനുഷ്യ കുടുംബത്തിൽ അവന് അന്യത്വം വരുത്തിത്തീർക്കുകയും സാമൂഹിക സാംസ് കാരിക ധാർമ്മിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊാണു മനുഷ്യരിൽ ക്ലോണിങ് നിഷിദ്ധമാണെന്നു പറഞ്ഞത്.
എന്നാൽ മൃഗങ്ങളിൽ ബുദ്ധിയുടേയോ മാന്യതയുടേയോ കുടുംബത്തിന്റേയോ ധാർമ്മികതയുടേയോ വ്യക്തിത്വത്തിന്റേയോ പ്രശ്നങ്ങളില്ലാത്തതുകൊ് ഈ വിലക്ക് മൃഗക്ലോണിങ്ങിനു ബാധകമല്ല. പുനഃസൃഷ്ടിയിൽ വരുന്ന നിരുപദ്രവകരമായ സാമ്യത യാതൊരു വിരോധവുമില്ല.

മൃഗങ്ങൾ വർഗ്ഗങ്ങൾ മാറി ഇണചേരുന്നതിന് അവസരം സൃഷ്ടിച്ചു സങ്കരജീവികളെ സ്യ ഷ്ടിക്കുന്ന സമ്പ്രദായം നേരത്തേ നിലവിലായിരുന്നു. ബ് ഈയിനത്തിൽ പെട്ടതാണ്. നൈതിക "കോവർ കഴുത" അല്ലെങ്കിൽ "തട്ടുകുതിര (ഡഘം) എന്നാണ് ഇതിന്റെയർഥം. കഴുതയും കുതിരയും തമ്മിൽ ഇണ ചേർന്നുാകുന്ന സങ്കര സന്തതിയാണിത്. ഈ സമ്പ്രദായത്തെ നബി (സ്വ) വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. അപ്പോൾ മനുഷ്യന്റെ വാഹന ഭക്ഷണം ഔഷധ ഗവേഷണാദി ആവശ്യങ്ങൾക്കായി ക്ലോണിങ്ങിലൂടെ “ബ്ലൂപ്രിന്റ് ന്തുക്കളെ ഉാക്കുന്നതിനു വിരോധമില്ല. ഇതു ഹറാമായ പ്രതിരൂപ നിർമ്മാണത്തിൽ പെടില്ല. കാരണം, ഏതെങ്കിലും ഒരു ജീവിയുടെ പ്രതിമയോ ഛായാപടമോ മുഖേന അതിന്റെ ജീവനില്ലാത്ത പ്രതിരൂപം ഉാക്കുന്നതാണ് ഹറാമായ പ്രതിബിംബ നിർമ്മാണം. ഒരു ജീവിയിൽ നിന്നു മറ്റൊരു ജീവി ജനിക്കുന്നതിനു സാഹചര്യമൊരുക്കൽ ഈയിനത്തിൽ പെടില്ല. എന്നാൽ എല്ലാ ജീവജാലങ്ങളോടും കനിവു കാണിക്കണമെന്നും ക്രൂരത കാണിക്കരുതെന്നുമുളള ഇസ്ലാമിന്റെ ശക്തമായ നിർദ്ദേശങ്ങൾക്കു വിധേയമായിക്കൊായിരിക്കണം ഇത്തരം പരീക്ഷണ പ്രവ ർത്തനങ്ങൾ. മനുഷ്യന്റെ രക്ഷയും മൃഗത്തിന്റെ രക്ഷയും തമ്മിൽ കൂട്ടി മുട്ടുമ്പോൾ അഥവാ മനുഷ്യരക്ഷയ്ക്കായി മൃഗത്തെ നശിപ്പിക്കോ വന്നാൽ അവിടെ, പ്രപഞ്ചത്തിന്റെ ആകെത്തുകയായ മനുഷ്യന്റെ രക്ഷയ്ക്കാണ് ഇസ്ലാമിക ദൃഷ്ട്യാ മുൻഗണനയെന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.

ശാസ്ത്രത്തിന്റെ മറ്റേതു കുപിടുത്തങ്ങളെയും പോലെ ഇതിനും രു മുഖങ്ങളു്. ക്ലോണിങ് മനുഷ്യേതര ജീവികളിൽ നടത്തി മനുഷ്യന് ഒട്ടേറെ നന്മകൾ ചെയ്യാൻ വൈദ്യശാസ്ത്രത്തിനു കഴിയുമെന്നാണല്ലോ ജനിതക വിദഗ്ധർ തെളിയിച്ചിട്ടുള്ളത്. അപ്പോൾ ഇതു ഗുണത്തിനു വി ഉപയോഗിക്കുന്നത് അനുവദിക്കുകയും തിന്മയ്ക്ക് ഉപയോഗിക്കുന്നതു തടയുകയുമാണു വേത്. മനുഷ്യരിൽ ഇതിന്റെ പ്രയോഗം തിന്മ വരുത്തുമെന്നു നാം കു. അതുകൊു മനുഷ്യരിൽ ക്ലോണിങ് നിരോധിക്കുകയും ജന്തുക്കളിൽ മനുഷ്യസമൂഹത്തിന്റെ ഗുണത്തിനുപയുക്തമായ വിധം അത് അനുവദിക്കുകയും ചെയ്യാം. അഗ്നി ദുരന്തമായതു കൊ് അഗ്നിയുടെ പ്രയോഗം തന്നെ തടയണമെന്നു പറയുന്നതു ബാലിശമാണ്. അപ്രകാരം തന്നെ മനുഷ്യ ക്ലോണിങ്ങിന്റെ ദൂഷ്യവശങ്ങൾ ചിക്കാണിച്ചു മൃഗങ്ങളിലും അതു നിരുപാധികം നിരോധിക്കണമെന്നു പറയുന്നത് അർഥ ശൂന്യമാണ്.

Created at 2025-01-23 09:31:01

Add Comment *

Related Articles