Related Articles
-
HISTORY
അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)
-
HISTORY
ഇമാം മാലിക്(റ)
-
HISTORY
അബ്ദുള്ളാഹിബ്നു മസ്ഊദ്(റ)
ഹിജ്റ 160 ലാണ് ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) ജനിച്ചതെന്ന് തദ്കിറതുൽ ഹുഫ്ഫാള്: വാ:2, പേ:431 ൽ ഹാഫിളുദ്ദഹബി ഉദ്ധരിച്ചിട്ടു്. ജന്മനാട് ബഗ്ദാദാണെന്നും വളർന്നതും വലുതായതും അവിടെ വെച്ചു തന്നെയാണെന്നും ഇബ്നു അസാകിർ (റ) തന്റെ താരീഖുദ്ദിമഖ്: വാ:2, പേ:31 ൽ പറഞ്ഞിട്ടു്. ഇമാം അഹ്മദ്ബ്നു ഹമ്പലിന്റെ ഹദീസ് പാണ്ഡിത്യം അവർണ്ണനീയമാണ്. ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും ഉസ്താദുമാരിൽ പ്രധാനിയായ അഹ്മദ്ബ്നു ഹമ്പൽ (റ) ഇമാം ശാഫിഈ (റ) യുടെ ശിഷ്യഗണങ്ങളിലെ പ്രധാനിയും കൂടിയാണ്.
ഹാരിസുബ്നു അബ്ബാസി (റ) ൽ നിന്ന് ഇബ്നു അബീഹാതിം (റ) നിവേദനം: ഹാരിസ് (റ) പറഞ്ഞു: അബൂമിസ്ഹറി (റ) നോട് ഞാൻ ഇങ്ങനെ ചോദിച്ചു. ഈ ഉമ്മത്തിന്റെ ദീൻ കാര്യങ്ങളെ പൂർണ്ണമായും മനഃപാഠമാക്കിയ വല്ല വ്യക്തിയെയും താങ്കൾ അറിയുമൊ? മറുപടി ഇപ്രകാരമായിരുന്നു. കുറച്ച് കിഴക്ക് ഭാഗത്തുള്ള ഒരു യുവാവിനെയല്ലാതെ അങ്ങനെയുള്ള ഒരു വ്യക്തിയെ ഞാനറിയില്ല. പ്രസ്തുത യുവാവ് കൊ വിവക്ഷ ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) യായിരുന്നു. (കിതാബുൽ കർഹിവത്തെ ദീൽ: വാ:1, പേ:292 )
ഹുശൈമ്, ഇബ്രാഹീമുബ്നു സഅദ്, സുഫ്യാനുബ്നു ഉയ്, അബ്ബാദ്, യഹ്യബ്നു അബീസാഇദ (റ.ഹും) തുടങ്ങിയവരിൽ നിന്നും ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) ഹദീസുകൾ കേട്ടിട്ടു്. ഇമാം ബുഖാരി (റ), മുസ്ലിം, അബൂദാവൂദ്, അബൂസർ അ, അബ്ദുല്ലാഹിബ്നു അഹ്മദ്, അബുൽ ഖാസിമിൽ ബഗവി (റ) തുടങ്ങിയ ഒരു പണ്ഢിത വ്യൂഹം ഇമാം അഹ്മദ്ബ്നു ഹമ്പലി (റ) ൽ നിന്ന് ഹദീസുകൾ കേട്ടവരുമാണ്. ഇബ്രാഹീമുൽ ഹറബി (റ) യുടെ വാക്കുകൾ ഇപ്രകാരമാണ്. “മുൻഗാമികളുടെയും പിൻഗാമികളുടെയും സർവ്വ വിജ്ഞാനങ്ങളും അല്ലാഹു ശേഖരിച്ച് കൊടുത്ത ഒരു വ്യക്തിയായിട്ടാണ് അഹ്മദ്ബ്നു ഹമ്പലി (റ) നെ ഞാൻ കാണുന്നത് (Thadkeerathul Huffala: Vol:2, Page:431).
മുഹമ്മദ്ബ്നുൽ മുസ്ലിമി (റ) ൽ നിന്ന് ഇബ്നു അബീഹാതിം (റ) നിവേദനം: മുഹമ്മദ്(റ) നോട് അലിൽ മദീനി (റ), യഹ്യബ്നു മഈൻ (റ) എന്നീ രു വ്യക്തികളിൽ കൂടുതൽ ഹദീസ് മനഃപാഠമുള്ള വ്യക്തി ആരാണെന്ന് ചോദിക്കപ്പെട്ടപ്പോൾ ഇപ്രകാരം മറുപടി നൽകി. “കൂടുതൽ ഹദീസ് ശേഖരിച്ച വ്യക്തി അലിൽ മദീനി (റ) യും ഹദീസിന്റെ ബലാബലം കൊ കൂടുതൽ ജ്ഞാനി യഹ്യബ്നു മഈനു (റ) മാണ്. എന്നാൽ അവരേക്കാളെല്ലാം കൂടുതൽ ഹദീസ് ശേഖരിച്ച വ്യക്തിയാണ് അഹ്മദ് ബ്നു ഹമ്പൽ (റ). അവർ വിജ്ഞാനത്തിന്റെയും മനഃപാഠത്തിന്റെയും കർമ്മശാസ്ത്രത്തിന്റെയും ഉടമയായിരുന്നു” (Kithabul Jarhi Va-Tadeel: Vol:1, Page:294).
ഇമാം സുയൂഥി (റ) അബൂസർ അയിൽ നിന്നുദ്ധരിക്കുന്നു. അഹ്മദ്ബ്നു ഹമ്പൽ (റ) പത്തു ലക്ഷം ഹദീസ് ഹൃദിസ്ഥമാക്കിയിരുന്നു. ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് താങ്കൾ ഇങ്ങനെ പറയുന്നതെന്ന ചോദ്യത്തിന് ഇപ്രകാരം മറുപടി നൽകി. ഞാൻ അഹ്മദ്ബ്നു (റ) മായി നേരിൽ സം സാരിച്ചതും അവരിൽ നിന്ന് എല്ലാ അദ്ധ്യായങ്ങളും പഠിച്ചതുമാണ് എന്റെ com. (ThadreebuRravi Vol:1, Page:50).
തദ്രീബുർറാവി തന്നെ വാ:1, പേ:100ൽ പറയുന്നു: “അഹ്മദ്ബ്നു ഹമ്പൽ (റ) പ്രസ്താവിച്ചു. ഏഴു ലക്ഷത്തിൽപരം ഹദീസുകൾ സ്വഹീഹായി വന്നിട്ടു്. ഏഴ് ലക്ഷത്തി
അൻപതിനായിരത്തിലധികം വരുന്ന ഹദീസുകളിൽ നിന്നാണ് എന്റെ മുസ്നദിനെ ഞാൻ ക്രോഡീകരിച്ചത് .
സഈദുബ്നു അംറിൽ (റ) നിന്ന് ഇബ്നു അബീ ഹാതിം നിവേദനം. അവർ പറഞ്ഞു: താങ്കളാണോ അഹ്മദ്ബ്നു ഹമ്പലാണോ കൂടുതൽ ഹദീസ് മനഃപാഠമാക്കിയതെന്ന് ഞാൻ അബൂസർ അയോട് ചോദിച്ചു. അബൂസർ അ (റ) ഇപ്രകാരം പ്രതികരിച്ചു. അഹ്മദ് ബ്നു ഹമ്പൽ തന്നെ. ഇതു താങ്കൾക്ക് എങ്ങനെ അറിയാൻ കഴിഞ്ഞു എന്ന് വീം ചോദിച്ചതിന് അവിടുന്ന് ഇങ്ങനെ പ്രതിവചിച്ചു. അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ ഗ്രന്ഥങ്ങളിലൊന്നും ഹദീസ് റിപ്പോർട്ടർമാരുടെ നാമങ്ങളും ചരിത്രങ്ങളും ഇല്ല. അവ മുഴുക്കെയും അവരുടെ ഹൃദയത്തിലായിരുന്നു. ഇപ്രകാരം മനഃപാഠമാക്കാൻ ശേഷിയുള്ളവനല്ല ഞാൻ”. (കിതാബുൽ ദർഹിവത്തഅ്ദീൽ: വാ:1, പേ:296)
അബൂസർ (റ )യിൽ നിന്നു നിവേദനം: “അഹ്മദ്ബ്നു ഹമ്പൽ (റ) വഫാത്തായ ദിവസം അവിടുത്തെ ഹദീസ് ഗ്രന്ഥങ്ങളുടെ കണക്ക് നോക്കിയപ്പോൾ അവ പ്രന്ത് ചുവടുകൾ വരുന്നതായിരുന്നു. അവയിൽ നിന്നുള്ള ഒന്നിന്റെ മുകളിലും മുസ്നദു ഫുലാൻ (ഇന്നയാൾ മുഖേനയുള്ള ഹദീസുകൾ) എന്നെഴുതിവെച്ചിട്ടില്ല. അതുപോലെ അവ ഒന്നിന്റെ ഉള്ളിലും നിവേദക പരമ്പരയും വിവരിച്ചിട്ടില്ല. അതെല്ലാം അവിടുത്തെ വിശാലമായ മനസ്സിൽ സൂക്ഷിപ്പുായിരുന്നു” (ത്വബഖാത്. വാ:1, പേ:200).
ഹർമലതു (റ) പറയുന്നു. “ഇമാം ശാഫിഈ (റ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു. ബഗ്ദാദിൽ നിന്ന് ഞാൻ പുറപ്പെടുമ്പോൾ അഹ്മദ്ബ്നു ഹമ്പലി (റ) നേക്കാൾ കർമ്മ ശാസ്ത്രത്തിലും പാണ്ഡിത്യത്തിലും ശ്രേഷ്ഠതയിലും മുൻപന്തിയിലുള്ള മറ്റൊരാളെ ഞാനവിടെ പ്രതിനിധിയാക്കിയിട്ടില്ല” (തദ്കിറതുൽ ഹുഫ്ഫാള്: വാ:2, പേ:432). ഇമാം അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ പുത്രൻ അബ്ദുല്ലാഹ് (റ) പറയുന്നു: “എന്റെ പിതാവ് ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു. പ്രബലമായ ഹദീസുകൾ കൊ കൂടുതൽ ജ്ഞാനി താങ്കളാണെന്നും സ്വഹീഹായ ഹദീസ് ലഭിച്ചാൽ എനിക്കറിയിച്ചു തരണമെന്നും ഇമാം ശാഫിഈ (റ) പിതാവിനോട് പറയാറുായിരുന്നു” സിയറ്: വാ:10, പേ:33, ഹിൽയത്ത്: വാ:9, പേ:170, ത്വബഖാതുൽ ഹനാബില: വാ:1, പേ:282, ശദറാതുദ്ദഹബ്: വാ:2, പേ:10 എന്നിവ നോക്കുക.
അഹ്മദ്ബ്നു ഹമ്പലി (റ) ൽ നിന്ന് പുത്രൻ അബ്ദുല്ലാഹ് (റ) തന്നെ ഉദ്ധരിക്കുന്നു.. “ഇമാം ശാഫിഈ (റ) ഇപ്രകാരം പറയാറുായിരുന്നു. നമ്മൾ അഹ്മദ്ബ്നു ഹമ്പലി (റ) ൽ നിന്ന് ഹദീസ് കേട്ടതിനേക്കാൾ എത്രയോ അധികം ഹദീസുകൾ അഹ്മദ്ബ്നു ഹമ്പൽ (റ) നമ്മളിൽ നിന്ന് കേട്ടിട്ടു. അബ്ദുല്ലാഹ് (റ) തുടരുന്നു. “ഇമാം ശാഫിഈ (റ) യുടെ കിതാബുകളിൽ ഒരു യോഗ്യൻ എന്നോട് ഹദീസ് പറഞ്ഞു” എന്ന് പറയുന്നിടത്ത് വിവക്ഷിക്കുന്നതു എന്റെ പിതാവിനെയാണ് ” (താരീഖു ഇബ്നി അസാകിർ വാ:2, പേ:38).
“മുഖദ്ദിമതു ബയാനി ഖത്വം മൻ അഖ്ത്വഅ അലശ്ശാഫിഈ പേ:22 ൽ പറയുന്നു: “എന്നാൽ ഇമാം ശാഫിഈ (റ) യുടെ ഉപര്യുക്ത വാക്കിലും ഇമാം അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ പാണ്ഡിത്യം ഇമാം ശാഫിഈ (റ) സമ്മതിച്ചതിലും ഇമാം ശാഫിഈ (റ) ക്ക് ഹദീസ് പാണ്ഢിത്യമില്ലെന്നതിനു യാതൊരു രേഖയുമില്ല. പ്രത്യുത അത് ഇമാം ശാഫിഈ (റ) യുടെ വിനയത്തെ കുറിക്കുന്നതു മാത്രമാണ്. ഇബ്നു അബീ ഹാതിമി (റ) ന്റെ മനാഖിബുശ്ശാഫിഈ 95 നോക്കുക. അബ്ബാസുബ്നു മുഹമ്മദി (റ) ൽ നിന്ന് നിവേദനം: യഹ്യബ്നു മഈൻ (റ) ഇപ്രകാരം പറയുന്നതു ഞാൻ കേട്ടു. ഞാൻ അഹ്മദ്ബ്നു ഹമ്പലി (റ) നെ പോലെയാകണമെന്നാണ് ജനങ്ങൾ ഉദ്ദേശിക്കുന്നത്. അല്ലാഹുവാണ് സത്യം. അഹ്മദ്ബ്നു ഹമ്പലി (റ) നെ പോലെയാകാൻ ഞാനൊരിക്കലും ശേഷിയുള്ളവനല്ല. (കിതാബുൽ മർഹിവത്തഅ്ദീൽ: വാ:1, പേ:298).
“ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) ഹിജ്റ 241 റബീഉൽ അവ്വൽ പന്തിന്ന് വെള്ളിയാഴ്ചയാണ് വഫാത്തായത്. അന്നവർക്കു 79 വയസ്സുായിരുന്നു”. (തദ്കിറതുൽ ഹുഫ്ഫാള്: വാ:2, പേ:32).
ഇബ്നു അബീ ഹാതിം (റ) പറയുന്നു. “അബൂസർഅ (റ) ഇപ്രകാരം പറയുന്നതു ഞാൻ കേട്ടു. ഭരണാധികാരിയായ മുതവക്കിൽ അഹ്മദ്ബ്നു ഹമ്പലിന്റെ ജനാസ നിസ്കാരം നിർവ്വഹിച്ച സ്ഥലം അളന്നു നോക്കാൻ കൽപിച്ചുവെന്നും അപ്പോൾ 25 ലക്ഷം പേർക്ക് നിൽക്കാൻ മാത്രം വിസ്തീർണ്ണമുള്ളതായിരുന്നു ആ സ്ഥലമെന്നുമുള്ള റിപ്പോർട്ട് എനിക്ക് ലഭിച്ചു. (ത്വബഖാത് Vol:1, Page:204).
മദ്ഹബിന്റെ ഇമാമുകളെക്കാൾ കൂടുതൽ ഹദീസ് പാണ്ഡിത്യമുള്ളവരാണെന്ന് ഇന്നു ചിലർ വിശേഷിപ്പിക്കുന്ന ഇമാം ബുഖാരി (റ), മുസ്ലിം തുടങ്ങിയവരുടെ ഹദീസ് പാണ്ഡിത്യത്തെ സംബന്ധിച്ച് ഇമാം സുയൂഥി (റ) രേഖപ്പെടുത്തുന്നതു കാണുക. ഇമാം ബുഖാരി (റ) പ്രസ്താവിച്ചു: “സ്വഹീഹായ ഒരു ലക്ഷം ഹദീസുകളും അല്ലാത്ത ഒരു ലക്ഷം ഹദീസുകളും ഞാൻ ഹൃദിസ്ഥമാക്കിയിട്ടു്. ഇമാം മുസ്ലിം (റ) പറഞ്ഞു: “എന്റെ ഈ സ്വഹീഹിന്റെ രചന നടത്തിയിരിക്കുന്നത് ഞാൻ കേട്ട് മൂന്നു ലക്ഷം ഹദീസുകളിൽ നിന്നാണ്. ഇമാം അബൂദാവൂദ് (റ) പറഞ്ഞു: “നബി (സ്വ) യിൽ നിന്നുള്ള അഞ്ചു ലക്ഷം ഹദീസുകൾ ഞാൻ എഴുതിയിട്ടു്. അതിൽ നിന്നാണ് ഞാൻ എന്റെ കിതാബുസ്സുനൻ രചിച്ചത്. ഇമാം ഹാകിം റ) തന്റെ മദ്ഖലിൽ പറഞ്ഞു. “ഇന്നുള്ള ഹദീസ് പണ്ഢിതന്മാരിൽ ഏതൊരു വ്യക്തിയും അഞ്ചു ലക്ഷം ഹദീസുകൾ മനഃപാഠമാക്കിയവരാണ് ” (തദ്രീബുർറാവി: വാ:1, പേ:50).
മദ്ഹബിന്റെ ഇമാമുകളെ ആക്ഷേപിക്കുന്നവർ വലിയ ഹദീസ് പണ്ഢിതരായി ക ഇവരെല്ലാം ഹദീസ് മനഃപാഠത്തിൽ മദ്ഹബിന്റെ ഇമാമുകൾക്ക് താഴെയാണെന്നാണ് വസ്തുത. അതുകൊ തന്നെയാണ് ഇവരാരും തന്നെ ഇജ്തിഹാദ് പദവി അവകാശപ്പെടാതിരുന്നത്. പ്രത്യുത ഇവരെല്ലാം ശാഫിഈ മദ്ഹബ് അംഗീകരിച്ചവരായിരുന്നു. ഇതു ആക്ഷേപകരുടെ പുസ്തകം തന്നെ അംഗീകരിച്ചതാണ്. അതു കൊാണ് ശാഫിഈ മദ്ഹബിലെ പ്രഗത്ഭ ഹദീസ് പണ്ഢിതരുടെ മാത്രം ചരിത്രങ്ങൾ ക്രോഡീകരിച്ച ഇമാം സുബ്കി (റ) യുടെ ത്വബഖാതുശ്ശാഫിഇയ്യയിലും മറ്റും ഇവരുടെ നാമങ്ങൾ ഉൾകൊള്ളിച്ചത്.
Created at 2024-12-17 08:37:31