അഹ്മദ്ബ്നു ഹമ്പൽ (റ)

പൂർണ്ണനാമം അബൂ അബ്ദില്ലാ അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഹമ്പൽ എന്നാകുന്നു. ഹിജ്റ 164 റബീഉൽ അവ്വൽ 20 നാണു ജനനം. പിതാവ് "മുജാഹിദ്' എന്ന അഭിധാനത്തിൽ അറിയപ്പെട്ട മുഹമ്മദ് ആയിരുന്നു.

ഹദീസ് വിജ്ഞാനത്തിലും നിയമത്തിലും അഗാധ ജ്ഞാനമായിരുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ഹമ്പൽ തങ്ങൾ. സത്യത്തിന്റെ പക്ഷത്തു നിന്നു കൊ് ഖലീഫക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ ദീർഘകാലം ജയിൽ വാസം അനുഭവിച്ച ഹമ്പൽ (റ) തന്റെ ജീവിതം മുഴുവൻ ദീനീ സേവനത്തിനായി ഉഴിഞ്ഞു വച്ചവരായിരുന്നു.
മുഅ്തസിലികൾക്കു ശക്തമായ സ്വാധീനമുള്ള കാലമായിരുന്നു ഹമ്പൽ(റ) ന്റേത്. മുഅ്തസിലി വീക്ഷണക്കാരായ മഅ്മൂൻ അൽ മുഅ് തസിം, വത്വീഖ് എന്നീ ഭരണാധികാരികളിൽ ഏറെ സ്വാധീനം നേടാൻ കഴിഞ്ഞ മുഅ്തസിലുകൾ തങ്ങളുടെ വീക്ഷണം പ്രചരിപ്പിക്കാൻ അധികാരത്തെ കൂട്ടിപ്പിടിച്ചു. പക്ഷേ, അഹ്മദ്ബ്നു ഹമ്പലും മറ്റു മുഹദ്ദിസുകളുമൊന്നും അവരെ അംഗീകരിക്കാൻ ഒരുങ്ങിയില്ലെന്നു മാത്രമല്ല, അവർക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുകയും ചെയ്തു.

മുഅ്തസിമിന്റെ ഭരണകാലത്ത് ഹമ്പൽ (റ) വിനു ശാരീരിക പീഡനവും ജയിൽ വാസവും അനുഭവിക്കേി വന്നു. നിലപാടു മാറ്റി മുഅ്തസിലി കാഴ്ചപ്പാട് വച്ചു പുലർത്തിയാൽ സർവവിധ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കാമെന്നു ഖലീഫ മുഅ് തസിം പല തവണ പറഞ്ഞെങ്കിലും ഹമ്പൽ (റ) അനുസരിക്കാൻ ഒരുക്കമായിരുന്നില്ല. പിന്നീട് മുഅ്തസിമിന്റെ കൂലിപ്പട്ടാളക്കാർ മഹാനവർകളോടു ക്രൂരമായി പെരുമാറി. ചാട്ടവാറു കൊ് അടിയേറ്റ ഹമ്പൽ തങ്ങൾ ബോധക്ഷയനായി വീണു പോയി. ബോധം തെളിഞ്ഞപ്പോൾ ദാഹജലവുമായി വന്നവരെ തിരിച്ചയച്ച് ഹമ്പൽ (റ), അനുഷ്ഠിച്ചിരുന്ന നോമ്പ് മുറിക്കാൻ തയാറായിരുന്നില്ല. ഇസ്ലാമിനു വി അവിടുന്ന് അനുഭവിക്കേി വന്ന യാതനകൾ എണ്ണമറ്റതാണ്. അതിനെ കുറിച്ചു ഗ്രന്ഥങ്ങൾ തന്നെ രചിക്കപ്പെട്ടിട്ടു്.

എന്നാൽ, കാര്യങ്ങളൊക്കെ കീഴ്മേൽ മറിയുകയും മുതവക്കിലിന്റെ ഭരണകാലത്തു
ഗവൺമെന്റിന്റെ നിലപാടുകൾ അഹ്ലുസ്സുന്നത്തിനു അനുകൂലമാവുകയും ചെയ്തപ്പോൾ തന്നെ ഉപദ്രവിച്ചവരോടു പ്രതികാരമെടുക്കാൻ അനുമതി ലഭിച്ചിട്ടും ഹമ്പൽ (റ) അവർക്കു മാപ്പേകിയെന്നതാണ് ഏറെ ആവേശകരമായ മറുവശം.

ഗവൺമെന്റിൽ നിന്നുള്ള ഒരു ആനുകൂല്യവും സ്വീകരിക്കാതിരിക്കുന്ന ഹമ്പൽ (റ), തന്റെ താൽപര്യത്തിനു വിരുദ്ധമായി മക്കൾക്കും ചില ബന്ധുക്കൾക്കും ഗവൺമെന്റു പെൻഷൻ നൽകിയപ്പോൾ അവരുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കുകയാണുായത്. ഒരു വിഷയത്തിലും അവരെ ആശ്രയിക്കാൻ തയാറായതുമില്ല.

കരുത്തുറ്റ തൂലികയുടെ ഉടമയായ ഹമ്പൽ (റ) നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടു്. ഇവയിൽ കുറച്ചുമാത്രമേ അനുവാചകരുടെ കൈകളിൽ എത്തിയുള്ളൂ. പലതും നഷ്ടപ്പെട്ടു പോവുകയാണുായത്.

അന്നാസിക് വൽ മസാലിക്, അത്തഫ്സീർ, അൽ മനാസിക്, അൽ അിബ, അസ്സഹാദ്, അർറദ്ദു അലസ്സനാദിഖ്, അൽ മുസ്നദ് എന്നിവ അവിടുത്തെ രചനകളിൽ ചിലതു മാത്രമാണ്. ഇവയിൽ ഏറ്റം പ്രസിദ്ധം ഹദീസ് സമാഹാര ഗ്രന്ഥമായ മുസ്നദ് തന്നെയാണ്. ഹമ്പൽ (റ) 241 റബീഉൽ അവ്വൽ തിനു രോഗബാധിതനാവുകയും പ്രസ്തുത രോഗത്തിലായി തന്നെ വിടവാങ്ങുകയും ചെയ്തു. ഇമാം ശാഫിഈ തങ്ങളുടെ ശിഷ്യത്വം കൂടി കരസ്ഥമാക്കിയ ഹമ്പൽ (റ) മതത്തിനു വേി ഏറെ യാതനകൾ സഹിക്കുകയും ധാരാളം സേവനങ്ങൾ അർപിക്കുകയും ചെയ്ത വിശ്വവിഖ്യാത പണ്ഢിതനാണെന്നു ലോക മുസ്ലിംകൾ അംഗീകരിക്കുന്നു.

Created at 2024-12-15 08:28:32

Add Comment *

Related Articles